Saturday, November 18, 2017

PUNE CITY F C



ഓറഞ്ച്‌ ആര്‍മി ഇത്തവണ
നില മെച്ചപ്പെടുത്തുമോ ?


തോല്‍ക്കാനായി ജനിച്ച ടീം എന്ന ചീത്തപ്പേര്‌ ഇത്തവണയെങ്കിലും പൂനെ സിറ്റി എഫ്‌.സി ഇത്തവണയെങ്കിലും തിരുത്തിക്കുറിക്കുമോ ?

കഴിഞ്ഞ മൂ്‌ന്നു സീസണുകളിലെയും പൂനെ സിറ്റിയുടെ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കണക്കുകള്‍ വളരെ രസകരം. ഓരോ സീസണിലും കളിച്ച 14 വീതം മത്സരങ്ങളില്‍ ഒരിക്കല്‍ പോലും നാല്‌ മത്സരങ്ങള്‍ക്ക്‌ അപ്പുറം ജയിച്ചിട്ടില്ല. രണ്ടു തവണയും നാല്‌ മത്സരങ്ങളില്‍ വീതം ഡ്രോ പിടിച്ചു. രണ്ടാം സീസണില്‍ ആണ്‌ തോല്‍വിയുടെ എണ്ണം കൂടിയത്‌. അതോടെ ഏഴാം സ്ഥാനത്തായി. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും ആറാ ംസ്ഥാനത്ത്‌ ഉറച്ചു നിന്നു.
തോല്‍വിയുടെ കുത്തൊഴുക്ക്‌ കണ്ടു കഴിഞ്ഞ മൂന്നു സീസണുകളിലും പൂനെ പരിശീലകരെ മാറിമാറി പരീക്ഷിച്ചു. ആദ്യ സീസണില്‍ ഇറ്റലിയില്‍ നിന്നുള്ള ഫ്രാങ്കോ കൊളംബിയ ആയിരുന്നുവെങ്കില്‍ രണ്ടാം സീസണില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ താരം ഡേവിഡ്‌ പ്ലാറ്റിനായിരുന്നു ദൗത്യം . കഴിഞ്ഞ സീസണില്‍ സ്‌പെയിന്‍കാരന്‍ ആന്റോണിയോ ലോപ്പസ്‌ ഹബാസിനും.
ഹബാസ്‌ പഠിച്ച പണി പതിനെട്ടും നോക്കിയട്ടും പൂനെ സിറ്റി നന്നായില്ല. ഇത്തവണ ഈ ദൗത്യം കിട്ടിയിരിക്കുന്നത്‌ മറ്റൊരു സ്‌പെയിന്‍കാരന്‍ മിഗുവേല്‍ മാര്‍ട്ടിനസ്‌ ഗോണ്‍സാലസിനും.
മറ്റൊരു സംസ്ഥാനത്തിനു കിട്ടാത്ത ഭാഗ്യമാണ്‌ മഹാരാഷ്ട്രയ്‌ക്ക്‌ . രണ്ടു ടീമുകളെ ഐ.എസ്‌.എല്ലില്‍ കളിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത്‌ മഹാരാഷ്ട്രയ്‌ക്കാണ്‌. മഹാരാഷ്ട്രയുടെ പ്രതിനിധികളായി പൂനെ സിറ്റിയും മുംബൈ എഫ്‌.സിയും ഉണ്ടെങ്കിലും ഗുണനിലവാരത്തില്‍ രണ്ടു ടീമുകളും രണ്ട്‌ ധ്രുവങ്ങളിലാണ്‌. ശിവ്‌ ഛത്രപതി ശിവാജി സ്റ്റേഡിയം ഹോം ഗ്രൗണ്ടായ പൂനെ സിറ്റി കട്ട മറാഠ ടീമാണെന്നു പറയാം. മൂംബൈ സിറ്റി എഫ്‌.സിക്ക്‌ ആകട്ടെ,. മുംബൈ നഗരത്തിന്റെ പളപളപ്പും ഉണ്ട്‌.
എന്തായാലും ഛത്രപതി ശിവജിയുടെ യുദ്ധവീര്യങ്ങള്‍ അവകാശപ്പെടുന്ന പുനെ സിറ്റിയുടെ ഓറഞ്ച്‌ ആര്‍മിക്ക്‌ ഇത്‌ മുന്നോട്ടു പോകാനുള്ള അവസാന അവസരമാണ്‌.അല്ലെങ്കില്‍ പൂനെ സിറ്റിയുടെ ആരാധകര്‍ മലക്കം മറിയും. അതുകൊണ്ടു തന്നെ ടീം മാനേജ്‌മെന്റ്‌ ഇത്തവണ പുതിയ കോച്ചിനെ തന്നെ ആദ്യം കണ്ടെത്തി. മുന്‍ സെര്‍ബിയന്‍ ദേശീയ താരം റാങ്കോ പോപോവിച്ചിനെ പരിശീലകനാക്കി. സ്‌പെയിന്‍,ജപ്പാന്‍, തായ്‌ലാന്റ്‌ , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ സാന്നിധ്യമറിയിച്ച പോപോവിച്ചിനോടൊപ്പം സഹപരിശീലകരായി സെര്‍ബിയയില്‍ നിന്നുള്ള വ്‌ളാദിക്ക ഗ്രുജിച്ചിനേയും സ്‌കോട്ട്‌ ലാന്റില്‍ നിന്നു്‌ പ്രഥ്യും റെഡ്ഡി, ക്രോയേഷ്യക്കാരന്‍ ഇവിക്ക ബാര്‍ബാനിച്ച്‌, ഗോള്‍കീപ്പര്‍ കോച്ച്‌ ആയി തുര്‍ക്കിയില്‍ നിന്നും അലി ഉസുന്‍ഹാസാനോഗുവിനെയും കൊണ്ടുവന്നു.
പരിശീലകരെ മുഴുവനും മാറ്റിയ പൂനെ സിറ്റി ടീമിന്റെ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മുന്നേറ്റ നിരയിലും അഴിച്ചുപണി നടത്തി. കഴിഞ്ഞ സീസണിലെ ടോപ്‌ സ്‌കോററായിരുന്ന മാഴ്‌സിലീഞ്ഞ്യോയെ ഡല്‍ഹി ഡൈനാമോസില്‍ നിന്നും റാഞ്ചി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത്‌ ഈ്‌സറ്റിന്റെ പടനയിച്ച എമിലിയാനോ അല്‍ഫാരോയെയും സ്വന്തമാക്കി. ബ്രസീലില്‍ നിന്നുള്ള ഡീഗോ കാര്‍ലോസും കൂടി എത്തിയതോടെ പൂനെയുടെ മുന്നേറ്റ നിര സമ്പന്നം. മധ്യനിരയിലും കളിക്കാരെ ലേലത്തില്‍ പൂനെ സിറ്റി ഉന്നമിട്ടിരുന്നു . ഡല്‍ഹിയുടെ മാര്‍ക്കോസ്‌ ടെബാറിനെയും പൂനെക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞു. അതോടൊപ്പം കഴിഞ്ഞ സീസണില്‍ പൂനെയ്‌ക്കു വേണ്ടി ശ്രദ്ധേയ പ്രകടനം നടത്തിയ ജോനാഥന്‍ ലൂക്കയെ ടീമില്‍ നിലനിര്‍ത്തിയതിനോടൊപ്പം മധ്യനിരയ്‌ക്ക്‌ ശക്തിപകരാന്‍ അര്‍ജനന്റീനയില്‍ നിന്നും റോബര്‍ട്ടീഞ്ഞ്യോ പുഗ്ലിയാരയെയും കൂടി സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളുടെ ലേലത്തില്‍ നിന്ന്‌ കീന്‍ ലൂയിസും ബല്‍ജിത്‌ സാഹ്‌്‌നിയും കൂടി വന്നതോടെ മധ്യനിരയും സമ്പന്നം. മിസോറാമില്‍ നി്‌ന്നുള്ള 21 കാരന്‍ ഐസക്ക്‌ വാന്‍മാല്‍സാവ്‌മിയ മധ്യനിരക്ക്‌ ചുറുചുറുക്കും നല്‍കും.
പ്രതിരോധനിരയിലാണ്‌ അല്‍പ്പം താരപ്പകിട്ട്‌ കുറവ്‌. സ്‌പാനീഷ്‌ താരം റാഫ ലോപ്പസ്‌, ക്രോയേഷ്യന്‍ ദാമിര്‍ ഗ്രിഗിച്ച്‌ എന്നവരോടൊപ്പം ഹര്‍പ്രീത്‌ സിംഗ്‌ , ഗുര്‍തേജ്‌ സിംഗ്‌, പവന്‍കുമാര്‍ , ലാല്‍ ചുവാന്‍മാവിയ എന്നീ ഇന്ത്യന്‍ താരങ്ങളും പ്രതിരോധഭിത്ത്‌ി ശ്‌ക്തമാക്കാന്‍ രംഗത്തുണ്ട്‌.
കഴിഞ്ഞ സീസണുമായി താരത്മ്യം ചെയ്‌താല്‍ ഇത്തവണ പൂന താരസമ്പന്നമാണ്‌.പക്ഷേ കളിക്കളത്തിലാണ്‌ ഈ താരനിരയുടെ ഗുണം ടീമിനും ലഭിക്കേണ്ടത്‌ . പൂനെ സിറഅറിക്ക്‌്‌ ശിവ്‌ ഛത്രപതി ശിവജി സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ 22നു ഡല്‍ഹി ഡൈനാമോസിനെയാണ്‌ എതിരിടേണ്ടത്‌.





പൂനെ സിറ്റി എഫ്‌.സി

ഇതുവരെ
2014: 14 മത്സരങ്ങളില്‍ നാല്‌ ജയം, നാല്‌ സമനില ആറ്‌ തോല്‍വി (ആറാം സ്ഥാനം) ടോപ്‌ സ്‌കോറര്‍ കോസ്‌റ്റാസ്‌ കാത്‌്‌സുവറാനിസ്‌(നാല്‌ ഗോള്‍), പരിശീലകന്‍: ഫ്രാങ്കോ കൊളംബിയ (ഇറ്റലി),
2015: 14 മത്സരങ്ങളില്‍ നാല്‌ ജയം, മൂന്നു സമനില, ഏഴ്‌ തോല്‍വി(എഴാം സ്ഥാനം), ടോപ്‌ സ്‌കോറര്‍മാര്‍ :കാലു ഉച്ചെ, അഡ്രിയാന്‌ മുട്ടു (നാല്‌ ഗോളുകള്‍ വീതം), പരിശീലകന്‍:ഡേവിഡ്‌ പ്ലാറ്റ്‌ (ഇംഗ്ലാണ്ട്‌
2016: 14 മത്സരങ്ങളില്‍ നാല്‌ ജയം, നാല്‌ സമനില, ആറ്‌ തോല്‍വി (ആറാം സ്ഥാനം), ടോപ്‌ സ്‌കോറര്‍ : ആനിബല്‍ സുര്‍ഡോ (അഞ്ച്‌ ഗോള്‍) ആന്റോണിയോ ലോപ്പസ്‌ ഹബാസ്‌ (സ്‌പെയിന്‍),

ടീം :
ഗോള്‍ കീപ്പര്‍മാര്‍: കമല്‍ജിത്‌ സിംഗ്‌ (1) , വിശാല്‍ കായിത്‌ (13), അനൂജ്‌ കുമാര്‍ (24),

പ്രതിരോധനിര: ഹര്‍പ്രീത്‌ സിംഗ്‌ (2), ഗുര്‍തേജ്‌ സിംഗ്‌ (3), റാഫ ലോപ്പസ്‌ (4), (െ 16), വയ്‌ന്‍ വാസ്‌ (14), സാര്‍തക്‌ ഗോലു (16), പവന്‍കുമാര്‍ (18), ലാല്‍ ചുവാന്‍മാവിയ (31), ദമിര്‍ ഗ്രിഗ്‌ (45),

മധ്യനിര: ആദില്‍ ഖാന്‍ (5), മാര്‍ക്കോസ്‌ ടെബാര്‍ (6), ജോനാഥന്‍ ലൂക്ക (7), റോബര്‍ട്ടീനോ പഗ്ലിയാര (8), ബല്‍ജിത്‌ സാഹ്‌്‌നി (12), രോഹിത്‌ കുമാര്‍ (18), മുഹമ്മദ്‌ ആഷിഖ്‌ (22), ജുവല്‍ രാജ (23), ഐസക്ക്‌ വാന്‍മാല്‍സാവ്‌മിയ (35),

മുന്നേറ്റ നിര:
എമിലിയാനോ അല്‍ഫാരോ (9), മാഴ്‌സിലീഞ്ഞ്യോ (10), കീന്‍ ലൂയിസ്‌ (19), ഡീഗോ കാര്‍ലോസ്‌ (20), അജയ്‌ സിംഗ്‌ (11), 

MATCH 2 : NorthEast United 0-0 Jamshedpur FC

The Highlanders start their campaign with a draw

The first goal of ISL 4 remains elusive as NorthEast United are held to a goalless draw by Jamshedpur FC in the second match...
NorthEast United FC and ISL newbies Jamshedpur FC played out a 0-0 draw in the second match of ISL season 4 at the Indira Gandhi Athletic Stadium, Guwahati on Saturday.
Both the teams started in similar 4-2-3-1 formations tonight. Jamshedpur FC coach Steve Coppell fielded both Sameehg Doutie and Trinidade Goncalves along with Izu Azuka as the lone striker upfront. NorthEast boss Joao Carlos Pires de Deus fielded Seminlen Doungel and Odair in the flanks with Marcinho playing just behind striker Danilo. Surprisingly Lalrindika Ralte played in the central midfield.
The home side started dominating the proceedings right from the word go. They attacked in numbers and kept on building pressure in the opponent’s box. NorthEast could have got their opening goal as early as in 3rd minute but Marcinho wasted the easiest chance of the match. He was one on one with Subrata Paul inside the 6-yard box but he blasted the ball which went above the crossbar.
As the game progressed, Coppell’s men changed their tactics and went into an attacking mode with Trinidade Goncalves assisting Azuka as the second striker. Azuka could have gifted Jamshedpur their maiden ISL goal at the stroke of halftime when he found Rehenesh alone in front of the goal. But thanks to a fine save from the NorthEast custodian, the scoreline remained unchanged.
NorthEast United started the second half with much more hunger and intent. Odair came close to score in the 55th minute directly from a corner but Subrata Paul denied him. In the next three minutes, Danilo found himself one on one with Paul following a through ball from Lalrindika Ralte but his shot went wide.
In the 64th and 66th minute, the home team missed two genuine chances. Marcinho attempted a header from Len’s cross which hit the woodwork and went out. Subrata Paul had absolutely no chance of saving that effort. The second chance was a brilliant individual effort of Danilo. The forward entered the penalty box from left, dribbled past Tiri and took a shot at goal. Paul pulled off a brilliant save to deny NorthEast.
Coppell made two changes in the 70th minute while De Deus made one. Andre Bikey replaced Mehtab Hossain as CDM and Farukh Chowdhary came in for Trinidade Goncalves. Halicharan Narzary came in for Len Doungel for the home side.
Unfortunately, Bikey’s appearance was short-lived as he was given the marching order in the 77th minute for a high boot challenge on Luis Paez. The decision seemed a bit harsh on the player as the referee could have easily warned with a yellow card.
Jamshedpur concentrated on defending after Bikey was sent off. The home side created quite a few chances in the dying moments of the match but were unlucky not to find the back of the net.

ആമുഖം : ബംഗ്‌്‌ളുരു എഫ്‌.സിയ്‌ക്ക്‌ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസാനം അവസരം ലഭിച്ചതില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ഏറെ സന്തോഷവാനാണ്‌.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരങ്ങളുടെ ഫിക്‌സചര്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയ്‌ക്ക്‌ തന്റെ ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. വളരെ രസകരമായ മത്സരങ്ങളാണ്‌ വരുവാന്‍ പോകുന്നത്‌. അതിലൊന്നാണ്‌ ഐ.എസ്‌.എല്ലിലെ നവാഗതരായ ബംഗ്‌്‌ളുരു എഫ്‌.സിയുടെ അരങ്ങേറ്റത്തോടൊപ്പം നവംബര്‍ 19നു കണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്‌.സിയും ബംഗ്‌്‌ളുരു എഫ്‌.സിയും തമ്മിലുള്ള പോരാട്ടം.
2013 മുതല്‍ ഛെത്രി ബംഗ്‌ളുരു എഫ്‌.സിക്കുവേണ്ടി കളിക്കുന്നു. അതേസമയം തന്നെ കഴിഞ്ഞ രണ്ട്‌ സീസണുകളില്‍ ഐ.എസ്‌.എല്ലില്‍ മുംബൈ സിറ്റി എഫ്‌.സിയ്‌ക്കുവേണ്ടിയും കളിച്ചു. മുംബൈയ്‌ക്കു വേണ്ടി ഹാട്രിക്‌ ഗോള്‍വര്‍ഷവും നടത്തി. രണ്ടു ടീമുകളും മുഖാമുഖം വരുമ്പോള്‍ ഛെത്രിയുടെ മത്സരത്തിനോടുള്ള സമീപനം എന്തായിരിക്കും ?
സത്യസന്ധമായി പറഞ്ഞാല്‍ ഒന്നും തോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ കളിക്കളത്തിലേക്കു ഞാന്‍ കൊണ്ടുപോകാറില്ല. അങ്ങനെ പറഞ്ഞുവെന്നു കരുതി മുംബൈ സിറ്റി എഫ്‌.സിക്ക്‌ എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ട്‌. ഇതിനകം ഐ.എസ്‌എല്ലില്‍ ഞാന്‍ കളിച്ച ഏക ടീമും മുംബൈ സിറ്റിയാണ്‌. എല്ലാവരും എനിക്ക്‌്‌ പ്രീയപ്പെട്ടവരാണ്‌. ക്ലബ്ബ്‌ ഉടമകള്‍, ആരാധകര്‍,അതേപോലെ മുംബൈ നഗരവും. വിരോധാഭാസം എന്നുപറയാം എനിക്ക്‌ ബംഗ്‌ളുരു എഫ്‌.സിയില്‍ എത്തിയതിനു ശേഷം ആദ്യ മത്സരം കളിക്കേണ്ടി വരുന്നതും മുംബൈ സിറ്റി എഫ്‌.സിയോടു തന്നെ. പക്ഷേ, ഫുട്‌ബോളില്‍ ഇത്തരം മൂഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കും. എന്നാല്‍ എന്റെ ജോലിയിലാണഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ ്‌. ബാംഗ്‌്‌ളുരു എഫ്‌.സിയെ സുരക്ഷിത കോട്ടയാക്കുകയാണ്‌ എന്റെ ജോലി. ഛെത്രി പറഞ്ഞു.  

MATCH 1 : Kerala Blasters 0-0 ATK

 Unimpressive Yellow Army held by Sheringham's boys
Defending champions ATK held Kerala Blasters to a goalless draw in the opening game of the fourth season of Indian Super League (ISL) at the JLN Stadium in Kochi on Friday. The game was largely contested in midfield, as both sides struggled to convert their chances in front of goal.
Star signing Dimitar Berbatov started upfront for Kerala as the lone striker in a loose 4-2-3-1 formation. Iain Hume, Courage Pekuson and CK Vineeth joined them in attack as Milan Singh shielded the defence which featured Sandesh Jhingan and Nemanja Lakic-Pesic sandwiched between full-backs Rino Anto and Lalruatthara. Manchester United academy graduate Paul Rachubka started in goal.
For defending champions ATK, Finnish striker Njazi Kuqi started upfront with Hitesh Sharma in behind him in a more tight-knit 4-2-3-1 compared to their opponents. Conor Thomas and Eugeneson Lyngdoh were paired together in midfield with Debjit Majumder in goal. 
Kerala Blasters, who were playing in front of a sell-out crowd, started the game on the front foot. Milan Singh's shot from outside the box early in the game, after the midfielder ran forward from midfield, had the crowd on their feet but the ball flew wide of the sidebar.
ATK dominated the possession stats in the early minutes of the game and almost made use of it when Hitesh Sharma forced Paul Rachubka into a good low save inside the box.

Courage Pekuson's energy in the attacking third was on show in the 34th minute as he dribbled out of defence and played a well-timed give-and-go with Iain Hume before weaving through the ATK defence, whose resorted to fouling the Ghanian to bring the dangerous attack to an end.
Kerala Blasters were lethargic with the ball and unsure without it. The movement and play of both teams in the attacking third left a lot to be desired as they went down the tunnel at the half-time whistle.
Rene Meulensteen altered the formation in the second half as the home side sought control of the game. Mark Sifneos replaced Iain Hume in attack and the 20-year-old former Walwijk striker slotted in as the frontman, pushing Dimitar Berbatov deeper. 
Teddy Sheringham reacted to the change by replacing the ineffective Njazi Kuqi with Indian striker Robin Singh. The changes seemed to open the game up and ATK, who looked better with the ball at their feet, were unlucky not to score in the 70th minute. Jose 'Zequinha' Branco cut in from the left before curling a delicious shot that hit the far post and went out of play.
Dimitar Berbatov, who struggled to make his mark in his ISL debut, had his flick at goal saved by Debjit Majumder as the sides shared spoils at the full-time whistle. 
Kerala Blasters welcome Steve Coppell-led Jamshedpur FC up next whereas ATK host FC Pune City.
 

ഐ,എസ്‌.എല്‍ ആരാധകര്‍ എന്നെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിച്ചു



ആമുഖം: തന്റെ ടീമിന്റെ വലിയ ഭീഷണി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആണെന്ന്‌ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മുന്‍ പരിശീലകനും ഇപ്പോള്‍ എ.ടി.കെയുടെ ഹെഡ്‌ കോച്ചുമായ ടെഡി ഷെറിങ്ങ്‌ഹാം സമ്മതിക്കുന്നു.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ക്കു ലഭിക്കുന്ന ആരാധകരുടെ വലുപ്പമാണ്‌ തനിക്കു ഇന്ത്യയിലേക്കു വരാന്‍ വലിയ കാരണമായതെന്ന്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത(എടികെ) യുടെ മുഖ്യ പരിശീലകന്‍ പറഞ്ഞു.

"ആദ്യം എനിക്ക്‌ തീരുമാനം എടുക്കാന്‍ സംശയമായിരുന്നു. ഒരു ടീമിനെ നിയന്ത്രിക്കാനുള്ള കഴിവ്‌ എനിക്ക്‌്‌ ഉണ്ടോ എന്നു സംശയിച്ചിര.ന്നു.പക്ഷേ പിന്നീട്‌ ഞാന്‍ സ്റ്റീവ്‌ കോപ്പലിനോടും (ജാംഷെഡ്‌പൂര്‍ എപ്‌.സി കോച്ച്‌), പിന്നീട്‌ ഡേവിഡ്‌ ജെയിംസിനോടും ( കേരള ബ്ലാസറ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍) ഇക്കാ്യം ആരാഞ്ഞു. ഇരുവര്‍ക്കും ഐ.എസ്‌.എല്ലിനെക്കുറിച്ച,്‌ പറയാന്‍ നല്ല കാര്യങ്ങളുണ്ടായിരുന്നു. പിന്നീട്‌ ഞാന്‍ ആരാഞ്ഞു, ഞങ്ങള്‍ 60,000ത്തോളം വരുന്ന ആരാധകരുടെ മുന്നില്‍ കളിക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച്‌്‌, ആ ഒരു അന്തരീക്ഷം ഞാന്‍ നിയന്ത്രിക്കണമെന്ന്‌ ഞാന്‍ കരുതി" കൊല്‍ക്കത്തയില്‍ നടന്ന മാധ്യമ ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെഡി ഷെറിങ്‌ഹാം.

നിലവിലുള്ള ചാമ്പ്യന്മാരും കേരള ബ്ലാസറ്റേഴ്‌സും തമ്മിലാണ്‌ കൊച്ചിയില്‍ നടക്കുന്ന ഹീറോ ഐഎസ്‌എല്ലിന്റെ നാലാം സീസണിലെ ഉദ്‌ഘാടന മത്സരം .പ്രത്യേകിച്ച്‌ ഒട്ടും സൗഹൃദപരമല്ലാത്ത അന്തരീക്ഷത്തില്‍ കളിക്കേണ്ടി വരുമെങ്കിലും ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പടയ്‌ക്ക്‌ എതിരെ കളിക്കുന്നത്‌ വളരെ വിലപ്പെട്ടതായിരിക്കുമെന്നു ടെഡിഷെറിങ്‌ഹാം കരുതുന്നു


" ഇത്‌ ഒരു വ്യക്തമായ വെല്ലുവിളി ആയിരിക്കും. 3000 അല്ലെങ്കില്‍ 60,000 പേരുടെ മുന്നില്‍ കളിക്കാനുള്ള ചോയിസ്‌ ആണ്‌ നല്‍കുന്നതെങ്കില്‍ ഞാന്‍ തീര്‍ച്ചയായും രണ്ടാമത്തേതായിരിക്കും തെരഞ്ഞെടുക്കുക. ഞങ്ങളുടെ ഹോം മാച്ചുകളില്‍ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വന്‍ ആരാധക സംഘത്തെയാണ്‌ പ്രതീക്ഷിക്കുന്നത്‌ " അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ സീസണുകളിലായി എടികെ-ബ്ലാസ്റ്റേഴ്‌സ്‌ ശത്രുതത വളരെയേറെ വര്‍ധിച്ചു. കഴിഞ്ഞ അഞ്ച്‌ മത്സരങ്ങള്‍ എടുത്താല്‍ കൊല്‍ക്കത്ത ടീം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനോട്‌ തോറ്റിട്ടില്ല. എടികെയുടെ കിരീടം നിലനിര്‍ത്താനുള്ള മോഹത്തിനു വലിയ ഭീഷണിയാണെന്നും ഷെറിങ്ങ്‌ ഹാം പറഞ്ഞു.

ആദ്യ മത്സരം എളുപ്പമാകുന്നതിനോടാണ്‌ ഷെറിങ്ങ്‌ഹാമിനു താല്‍പ്പര്യം .പക്ഷേ, ബ്ലാസ്റ്റേഴ്‌സിനെതിരെ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന്റെ ഗുണവശങ്ങളും അദ്ദേഹം കാണുന്നുയ കഴിഞ്ഞ സീസണിലെ ഫൈനലില്‍ എടികെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3നു ജയിച്ചിരുന്നു.
'ഇത്തരം മികച്ച അന്തരീക്ഷത്തില്‍ തന്നെ സീസണ്‍ തുടങ്ങുവാന്‍ കഴിയുന്നത്‌ നല്ലതാണ്‌ . എന്റെ തലച്ചോറ്‌ മറ്റഉ ടീമുകള്‍ക്കുവേണ്ടിയും മാറ്റിവെക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്‌ അല്‍പ്പം കടുപ്പമാണെങ്കിലും ഞങ്ങളുടെ എതിരാളികളായ 60,000 വരുന്ന ആരാധകരുടെ മുന്നില്‍ വളരെ നന്നായി കളിക്കാനാകുന്നത്‌ വളരെ മഹത്തരമാണ്‌. " 51 കാരന്‍ പറഞ്ഞു.
" ഞാന്‍ വളരെ ശക്തമായ ഒരു ടീമില്‍ എത്തിയതെന്ന്‌ ആദ്യം ഞാന്‍ ആരാഞ്ഞു അത്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 12 ാമനെ മാനെപ്പോലെ പ്രവര്‍ത്തിക്കുന്ന ആരാധകരെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ചോദ്യം. കേരള ബ്ലാസ്‌റ്റേഴ്‌സിനു അതിശയകരമായ ആരാധകരാണുള്ളതെന്നത്‌ ഒരു വലിയ കാര്യം .പക്ഷേ നമ്മുടെ കരിയറിലെ നിമിഷങ്ങള്‍ തീര്‍ച്ചായായും ടീമിനു വേണ്ടി കൂടുതല്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിനുള്ള അവസരം ലഭിക്കുമെന്നാ്‌ പ്രതീക്ഷയെന്നും ഷെറിങ്‌ഹാം പറഞ്ഞു.

എടികെയുടെ ആദ്യ മത്സരത്തില്‍ പ്രമുഖ താരം റോബി കീന്‍ കളിക്കില്ലെന്നുറപ്പായി. കാലിന്റെ ഉപ്പൂറ്റിയ്‌ക്ക്‌ ഏറ്റ പരുക്കിനെ തുടര്‍ന്നു അദ്ദേഹം വിശ്രമത്തിലാണ്‌.

എന്നാല്‍ അത്‌ ടീമിനു വലിയ ഭീഷണിയൊന്നുമല്ല .നിസാര പരുക്ക്‌ മാത്രമെയുള്ളുയ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തും - ഷെറിങ്‌ഹാം പറഞ്ഞു.

നവംബര്‍ 17നു കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ എടികെ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയിലെ സ്‌ഫോടനകാത്മമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ഉദ്‌ഘാടന മത്സരം ടെഡി ഷെറിങ്‌ഹാം കാത്തിരിക്കുകയാണ്‌ 17നു വെള്ളിയാഴ്‌ച വൈകുന്നേരം ഒരു അവിസ്‌മരണീയ മത്സരം കളിക്കാന്‍ തന്റെ ടീം തയ്യാറെടുക്കണമെന്നും ഷെറിങ്‌ഹാമിനു അറിയാം. 

MATCH 2 JFC-NEUFC PREVIEW




ഇന്ന്‌ നവാഗതരുടെ അരങ്ങേറ്റം
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെതിരെ

ഇന്നത്തെ മത്സരം
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി - ജാംഷെഡ്‌പൂര്‍ എഫ്‌.സി
(ഗുവഹാട്ടി, ഇന്ദിരാഗാന്ധി സ്റ്റേഡിയം, രാത്രി എട്ട്‌ മണി)


ഗുവഹാട്ടി:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നവാഗതരാ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ അരങ്ങേറ്റം ഇന്ന്‌. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എവേ മാച്ചില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ആതിഥേയരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിടും.
കേരള ബ്ലാസറ്റേഴ്‌സിന്റെ മുന്‍ കോച്ച്‌ സ്‌റ്റീവ്‌ കോപ്പലാണ്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെ ആദ്യമായി ഐ.എസ്‌.എല്ലിന്റെ അങ്കത്തട്ടില്‍ ഇറക്കുന്നത്‌. വിപുലമായ മുന്‍ നിരയാണ്‌ ജാംഷെഡ്‌പൂരിന്റേത്‌. മുന്‍ ബ്ലാസ്റ്റേഴ്‌സ്‌ താരം ഹെയ്‌ത്തിയില്‍ നിന്നുള്ള കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, സെനഗലില്‍ നിന്നുള്ള താല എന്‍ദീയെ എന്നിവരാണ്‌ മുന്‍ നിരയിലെ വിദേശതാരങ്ങള്‍ . ഇന്ത്യന്‍ താരങ്ങളായ ജെറി, ആഷിം ബിശ്വാസ്‌, ഫറൂഖ്‌ ചൗധരി എ്‌ന്നിവരും മുന്‍നിരയിലുണ്ട്‌. എന്നാല്‍ മുന്‍ നിരയെ അപേക്ഷിച്ച്‌ ജാംഷെഡ്‌പൂരിന്റെ മധ്യനിരയാണ്‌ താര സമ്പന്നം. കഴിഞ്ഞ സീസണില്‍ എ.ടി.കെയ്‌ക്കുവേണ്ടി കളിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗതി, ബ്രസീലില്‍ നിന്നുള്ള മെമോ, മാത്യൂസ്‌ ഗോണ്‍സാല്‍വസ്‌, എന്നിവര്‍ക്കു പുറമെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നെത്തിയ മെഹ്‌താബ്‌ ഹൂസൈന്‍, ഡൈനാമോസിില്‍ നിന്നും സ്വന്തമാക്കിയ സൗവിക്‌ ചക്രവര്‍ത്തി,ബികാഷ്‌ ജെയ്‌റു എന്നിവരടങ്ങിയ ഇന്ത്യന്‍ നിരയും വളരെ തഴക്കവും പഴക്കത്തിലും ജാെഷെഡ്‌പൂരിന്റെ നവാഗതരാണെന്ന മുഖഛായ മാറ്റുവാന്‍ പര്യാപ്‌തരാണ്‌.
ജാഷെഡ്‌പൂരിന്റെ പ്രതിരോധ നിരയിലെ സൂപ്പര്‍ താരം തിരി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്‌പാനീഷ്‌ താരം ഹോസെ ലൂയിസ്‌ എസിപിനോസാ അരോയാണ്‌. മലയാളി താരം അനസ്‌ എടത്തൊടിക, ആന്ദ്രെ ബിക്കെ ,റോബിന്‍ ഗുരുങ്ങ്‌, തുടങ്ങിയ മികച്ച താരങ്ങളും ജാംഷെഡ്‌പൂരിന്റെ പ്രതിരോധ ഭിത്തിയ്‌ക്കു ഉരുക്കിന്റെ കരുത്തു നല്‍കുന്നു. ഇന്ത്യയുടെ ഗോള്‍ വലയം കാത്ത പാരമ്പര്യമുള്ള സുബ്രതോ പോള്‍ ഗോള്‍ വലയം കാക്കുവാന്‍ രംഗത്തുണ്ടെങ്കിലും റഫീഖ്‌ അലി സര്‍ദാര്‍ , സഞ്‌ജീബന്‍ ഘോഷ്‌ എ്‌ന്നിവരില്‍ നിന്നായിരിക്കും ഗോള്‍വലയം സംരക്ഷിക്കാനുള്ള ആദ്യ ദൗത്യം കോച്ച്‌ കോപ്പല്‍ നല്‍കുക.

ആദ്യ സീസണില്‍ അവസാന സ്ഥാനത്തും അടുത്ത സീസണില്‍ അഞ്ചാമതും എത്തിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ കഴിഞ്ഞ രണ്ടു സീസണുകളില്‍ സീസര്‍ ഫരിയാസിനും നെലോ വെന്‍ഗാഡയുടെയും കീഴില്‍ ഉജ്ജ്വല തുടക്കം കഴ്‌ചവെച്ചിതിനുശേഷം നിറം മങ്ങിപ്പോയ ടീമാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌. മൂന്നാം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ ജയം മൂന്നു സമനില, ആറ്‌ തോല്‍വി എന്നനിലയില്‍ 18 പോയിന്റോടെ വീണ്ടും അഞ്ചാം സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു.
ഇത്തവണ പോര്‍ച്ചുഗലില്‍ നിന്നുള്ള ജോവോ കാര്‍ലോസ്‌ പൈറസ്‌ ദിയൂസിന്റെ പരിശീലനത്തിനു കീഴിലാണ്‌ ഹൈ ലാന്‍ഡേഴ്‌സ്‌ എത്തുന്നത്‌.
മലയാളി താരം ടി.പി രഹ്‌്‌നേഷിനാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ വലയം കാക്കുന്നതിനുള്ള ചുമതല. ഒന്നാം ജേഴ്‌സിയില്‍ രവികുമാറും ഗുര്‍പ്രീത്‌ സിംഗും പകരക്കാരായുണ്ട്‌.
രഹ്‌്‌നേഷിനോടൊപ്പം കഴിഞ്ഞ സീസണില്‍ നി്‌ന്നും നിലനിര്‍ത്തിയ താരമാണ്‌ മധ്യനിരയിലെ റൗളിങ്‌ ബോര്‍ഹസ്‌, എന്നാല്‍ ഈ സീസണിലെ ഡ്രാഫ്‌റ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ വാങ്ങിയ ഏറ്റവും വിലകൂടിയതാരം മുന്നേറ്റ നിരയിലെ ഹോളിചരണ്‍ നാര്‍സറിയാണ്‌.
ഇത്തവണ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മുന്‍ നിരിയില്‍ മൂന്നു മുന്‍ നിരതാരങ്ങളാണുള്ളത്‌ ഒഡയെര്‍ ഫോര്‍ട്ടസ്‌ (കേപ്‌ വെര്‍ഡെ), ലൂയിസ്‌ പെയസ്‌ (കൊളംബിയ) ഡാമില (ബ്രസീല്‍ )എന്നിവര്‍ . മധ്യനിരയില്‍ ബ്രസീലുകാരായ അഡില്‍സന്‍ കാര്‍ലോസ്‌, മാര്‍ച്ചിനോ എന്നിവരും പ്രതിരോധത്തില്‍ സെന്റര്‍ ബാക്ക്‌ സാംബിഞ്ഞ്യ (ബ്രസീല്‍), ലെഫ്‌റ്റ്‌ ബാക്ക്‌ ഹോസെ ഗോണ്‍സാവല്‍വസ്‌ (പോര്‍ച്ചുഗല്‍), സെന്റര്‍ ബാക്ക്‌ മാര്‍ട്ടിന്‍ ഡയസ്‌ (ഉറുഗ്വേ) എന്നിവരും ഐ.എസ്‌.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നു.
മുന്‍ നിരയില്‍ വരുന്ന ഒഡെയിര്‍, ലൂയിസ്‌ പെയ്‌സ്‌ , ഡാനിലോ എന്നിവരും ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ കളിക്കാനിറങ്ങുന്നത്‌

ഗോള്‍കീപ്പര്‍മാരുടെ കാര്യത്തിലും മുന്നേറ്റ നിരയും അത്ര പ്രതീക്ഷയ്‌ക്കു വക നല്‍കുന്നില്ലെന്നതാണ്‌ ടീമിന്റെ പോരായ്‌മയായി ചൂണ്ടിക്കാണിക്കുന്നത്‌. രഹ്‌്‌നേഷ്‌ കഴിഞ്ഞ സീസണില്‍ വരുത്തിയ നിസാര അബദ്ധങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടി വ്‌ന്നതും ചൂണ്ടിക്കാണിക്കുന്നു. അതേപോലെ മുന്‍ നിരയില്‍ കാര്യമായ പ്രഹരശേഷിയുള്ള കളിക്കാരെ കണ്ടെത്താന്‍ കഴിയാത്തതും പ്രതികൂലമായി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ കൊളംബിയന്‍ താരം ലൂയിസ്‌ പയസിനു ഒരു മത്സരവും ഫോര്‍ട്ടസിനു ഒരു മത്സരവും മാത്രമെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
എന്നാല്‍ പരിചയ സമ്പന്നരായ മുന്‍ ബ്ലാസ്റ്റേഴ്‌സ്‌ താരം നിര്‍മ്മല്‍ ഛെത്രി, അബ്ദുള്‍ ഹാക്കു, റോബര്‍ട്ട്‌ ലാല്‍തിലാമുവാന എന്നിവരുടെ തഴക്കവും പഴക്കവും നോര്‍ത്ത്‌ ഈസ്‌റ്റിനു കരുത്താകും.


ടീമുകള്‍
ജാംഷെഡ്‌പൂര്‍ എഫ്‌.സി

ഗോള്‍ കീപ്പര്‍മാര്‍ : സുബ്രതോ പോള്‍, റഫീഖ്‌ അലി സര്‍ദാര്‍, സഞ്‌ജീബന്‍ ഘോഷ്‌,
പ്രതിരോധനിര: ആന്ദ്രെ ബിക്കെ, അനസ്‌ എടത്തൊടിക, റോബിന്‍ ഗുരുങ്ങ്‌, സായ്‌റുത്‌ കിമ, സൗവിക്‌ ഘോഷ്‌, യുമാന്‍ രാജു, തിരി
മധ്യനിര: മാത്യൂസ്‌ ഗോണ്‍സാല്‍വസ്‌, മെമോ, ബികാഷ്‌ ജെയ്‌റു, മെഹ്‌താബ്‌ ഹൂസൈന്‍, സൗവിക്‌ ചക്രവര്‍ത്തി, സമീഗ്‌ ദൗതി,
മുന്നേറ്റ നിര: കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ഫറൂഖ്‌ ചൗധരി, ജെറി മാവിമിങ്‌താങ, സിദ്ധാര്‍ത്ഥ്‌ സിംഗ്‌, സുമിത്‌ പാസി, താല എന്‍ഡായെ
ആദ്യ ഇലവന്‍ ഇവരില്‍ നിന്ന്‌)


നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌

ഗോള്‍ കീപ്പര്‍മാര്‍ ടി.പി.രഹ്‌്‌നേഷ്‌, രവികുമാര്‍, ഗുര്‍പ്രീത്‌ സിംഗ്‌,
പ്രതിരോധനിര: അബ്ദുള്‍ ഹക്കു, ഗുരുസിമ്രട്ട്‌ സീംഗ്‌ , നിര്‍മ്മല്‍ ഛെത്രി, റീഗന്‍ സിംഗ്‌, ,റൂപര്‍ട്ട്‌ ലാല്‍തുമാന, സാംബിഞ്ഞ്യ, ഹോസെ ഗോണ്‍സാല്‍വസ്‌, മാര്‍ട്ടിന്‍ ഡയസ്‌ ,
മധ്യനിര: റൗളിങ്‌ ബോര്‍ഹസ്‌, ലാലിന്‍ഡ്‌ക റാല്‍ട്ട്‌, ഫാനായ്‌ ലാല്‍റെമ്പുയ, മാലെങ്‌ ഗാബ മീതെ, മാര്‍ച്ചിനോ, അഡില്‍സണ്‍ ഗോണ്‍സാല്‍വസ്‌,
മുന്നേറ്റനിര: ഹോളിചരണ്‍ നാര്‍സാറി, സെമിനിയന്‍ ദുങ്കല്‍, ഒഡെയര്‍ ഫോര്‍ട്ടസ്‌, ലൂയിസ്‌ പെയ്‌സ്‌, ഡാനിലോ.
(ആദ്യ ഇലവന്‍ ഇവരില്‍ നിന്ന്‌)







ജാംഷെഡ്‌പൂരിനും നോര്‍ത്ത്‌ ഈസ്‌റ്റിനും പുതിയ തുടക്കം

ഗുവഹാട്ടി : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ പരിശീലകന്‍ ജോവോ ഡി ദിയൂസിനു കീഴില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ പുതിയ സീസണിനു ഇന്ന്‌ തുടക്കം കുറിക്കുന്നു. ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയ്‌ക്കെതിരെയാണ്‌ നാലാം സീസണിലെ ആദ്യ മത്സരം.
ഏറെ പ്രതീക്ഷയുമായി വന്ന നോര്‍ത്ത്‌ ഈസ്‌റ്റിനു കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലേ ഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇത്തവണ പോര്‍ച്ചുഗീസുകാരനായ പരിശീലകന്‍ ദിയൂസില്‍ വടക്കു കിഴക്കന്‍ ടീമിനു ആത്മവിശ്വാസമുണ്ട്‌. സ്വന്തം നാട്ടുകാരുടെ പൂര്‍ണ പിന്തുണയോടുകൂടി വിജയത്തോട തന്നെ സീസണ്‍ ആരംഭിക്കാമെന്ന പ്രതീക്ഷയും ടീമിനുണ്ട്‌.
" കഴിഞ്ഞതെല്ലാം ചരിത്രമായി മാറി. അതേക്കുറിച്ച്‌ സംസാരിക്കാന്‍ ഞാനില്ല. ഈ നിമിഷം നമ്മുടെ ടീമിനു പരിശീലനത്തിനെക്കുറിച്ച്‌ വളരെ ആധികാരികമായി അറിയാവുന്ന മികച്ച നിരവധി പരിശീലകരെ ലഭിച്ചിട്ടുണ്ട്‌. പക്ഷേ, മത്സരം മുറുകുമ്പോള്‍ നിരവധി കാര്യങ്ങളാണ്‌ വേണ്ടിവരുക, അത്തരം ഘട്ടങ്ങളെക്കുറിച്ചും സന്ദര്‍ഭങ്ങളെക്കുറിച്ചും ജാഗ്രതപാലിക്കേണ്ടതുണ്ട്‌ . അത്തരം ഒരു വഴിയിലൂടെയാണ്‌ ഞങ്ങളുടെ ടീമിനെ ഒരുക്കിയിരിക്കുന്നതും " ജോവോ ജോവോ ഡി ദിയൂസ്‌ പറഞ്ഞു.

വളരെ ശക്തരെന്നു വിലയിരുത്തുന്ന ടീമുകളെ വെല്ലുവളിക്കാന്‍ വേണ്ട കരുത്ത്‌ സമാഹരിക്കാന്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനു കഴിഞ്ഞിട്ടുണ്ട്‌
മധ്യനിരയില്‍ ഇന്ത്യന്‍ താരങ്ങളായ ഹോളിചരണ്‍ നാര്‍സറി, റൗളിങ്‌ ബോര്‍ഹസ്‌ എന്നിവര്‍ തീര്‍ച്ചയായും തുടക്കം തന്നെയുണ്ടാകും. ഇതില്‍ റൗളിങ്‌ ബോര്‍ഹസിനു പരിശീലനത്തിനിടെ പരുക്കേറ്റിരുന്നുവെങ്കിലും വേണ്ട മുന്‍കരുതലുകളുമായി റൗളിങ്ങും കളിക്കാനിറങ്ങും.
റൗളിങ്ങ്‌ ബോര്‍ഹസ്‌ തീര്‍ച്ചയായും ടീമില്‍ ഉണ്ടാകുമെന്നു കോച്ച്‌ ഉറപ്പ്‌ പറഞ്ഞു.എന്നാല്‍ എതെങ്കിലും കാരണവശാല്‍ അദ്ദേഹത്തിനു കളിക്കാന്‌ കഴിയാതെ വരുകയാണെങ്കില്‍ പത്തുപേരുമായി ഇറങ്ങുവാന്‍ കഴിയില്ലല്ലോ. എന്നും അദ്ദേഹം തമാശയോടെ പറഞ്ഞു. "എന്തായാലും ഒരു കാര്യം ഉറപ്പ്‌ പറയാം അദ്ദേഹം കളിക്കാന്‍ ഫിറ്റ്‌ ആണെങ്കില്‍ തീര്‍ച്ചായയും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നു" കോച്ച്‌ ദിയൂസ്‌ വ്യക്തമാക്കി.

ഈ സീസണിലെ നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി ആദ്യമായി ഐ.എസ്‌.എല്ലില്‍ കളിക്കഴന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്‌.
" ആദ്യ മത്സരത്തില്‍ ഞങ്ങളുടെ ടീം ഇറങ്ങുന്നതിന്റെ ആവേശത്തിലാണ്‌ ഞാന്‍.. കഴിഞ്ഞ ആറ്‌, ഏഴ്‌ ആഴ്‌ചകളായി ഇതിനുവേണ്ടി തയ്യാറെയുപ്പ്‌ നടത്തിവരുന്നു. അതുകൊണ്ടു തന്നെ വെല്ലുവിളി എറ്റെടുത്തു മുന്നോട്ട്‌ നീങ്ങുവാന്‍ ടീം തയ്യാറാണ്‌" ജാംഷെഡ്‌പൂരിന്റെ പരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു. ഇത്തവണ പുതിയ ഫ്രാഞ്ചൈസിയാണ്‌ ടീമിനുള്ളത്‌ അതിന്റെ പ്രത്യക്ഷ മാറ്റം കാണാനാകുമെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച്‌ കൂടിയായ സ്‌റ്റീവ്‌ കോപ്പല്‍ പറഞ്ഞു.
ജാംഷെഡ്‌പൂര്‍ എഫ്‌.സി യ്‌ക്കു ഐ.എസ്‌.എല്‍ പുതിയ അനുഭവം ആണെങ്കിലും ഐ.എസ്‌.എല്ലിന്റെ കഴിഞ്ഞ സീസണുകളില്‍ കളിച്ചു തഴക്കവും പഴക്കവുമുള്ള നിരവധി കളിക്കാരും പരിശീലകനും ടീമിനെ നയിക്കാനുണ്ട്‌. കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ച പരിശീലകനായ സ്റ്റീവ്‌ കോപ്പലിനു തന്നെയാണ്‌ ഇതില്‍ ഒന്നാം സ്ഥാനം. കളിക്കളത്തില്‍ ആകട്ടെ ഹോസെ ലൂയിസ്‌ എസ്‌പിനോസ അറോയ ,പ്രതിരോധത്തിലുണ്ടെങ്കില്‍, മധ്യനിരയില്‍ ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗതിയും മമുന്‍നിരയില്‍ സെനഗലീസ്‌ സ്‌ട്രൈക്കര്‍ താല എന്‍ഡായെയും രംഗത്തുണ്ട്‌.
" ആദ്യ മത്സരം ഇവിടെ (ഗുവഹാട്ടിയില്‍) കളിക്കേണ്ടി വന്നത്‌ അല്‍പ്പം ക്ലേശം ഉളവാക്കുന്നുണ്ട്‌. കുറച്ചു മത്സരങ്ങള്‍ കഴിയുന്നതോടെ ഈ ക്ലേശം മാറും.അതോടെ എതിരാളികളേക്കാള്‍ മികച്ച നിലയിലേക്കു ഞങ്ങള്‍ മാറും "- സ്‌റ്റീവ്‌ കോപ്പല്‍ പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

വഴങ്ങേണ്ടിവരുന്നതിനേക്കാള്‍ ഒരു ഗോളെങ്കിലും കൂടുതല്‍ അടിക്കാന്‍ ആഗ്രഹം



ഹിറോ ഇന്ത്യന്‍ ഐ.എസ്‌.എല്ലില്‍ തോല്‍വികള്‍ മാത്രം ശീലമുള്ള ടീമാണ്‌ എഫ്‌.സി പൂനെ സിറ്റി കഴിഞ്ഞ മൂ്‌ന്നു സീസണുകളിലായി കളിച്ചത്‌ മൊത്തം 42 കളികള്‍ അടിച്ചതും ആകെ 42 ഗോളുകള്‍. എന്നാല്‍ വാങ്ങിക്കൂട്ടിയത്‌ 56 ഗോളുകളും ഈ സീസണില്‍ പരിശീലകനായി നിയമിതനായ പോപ്പോവിച്ചിനു തന്റെ ടീമിന്റെ ചരിത്രം നോക്കിയാല്‍ ഇത്രമാത്രമെ പറയാനുള്ളു. സാന്ദര്‍ഭിക വശാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും നാല്‌ വീതം ജയം മാത്രമെ പൂനെ സിറ്റിയ്‌ക്കു നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടു തന്നെ പ്ലേ ഓഫില്‍ സ്ഥാനം പിടക്കുക എന്നത്‌ വിദൂര സ്വപ്‌നം മാത്രമായിരുന്നു.
ഇതിനു ഒരു അവസാനം കാണുവാനാണ്‌ ആക്രമണോത്സുകതയുള്ള പരിശീലകനായ റാങ്കോ പോപ്പോവിച്ചിനെ തന്നെ ആദ്യം തെരഞ്ഞെടുത്തത്‌..കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന ആന്റോണിയോ ഹബാസില്‍ നിന്നും പരിശീലക പദവി സെര്‍ബിയക്കാരന്‍ പോപ്പോവിച്ചിലേക്കു കൈമാറുമ്പോള്‍ ലളിതമായ ഒരേ ഒരു ദൗത്യം മാത്രമെ ഈ സീസണില്‍ അദ്ദേഹം ടീമിനെ ഉപയോഗിച്ചു ചെയ്‌താല്‍ മതി. എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടണം. ഈ സീസണില്‍ തന്റെ ടീം ആകര്‍ഷണീയതയും ആക്രമണോത്സുകതയും നിറഞ്ഞ കളിയായിരിക്കും പുറത്തെടുക്കുമെന്നു പോപ്പോവിച്ച്‌ പൂനെ സിറ്റിയുടെ ചുമതല എറ്റെടുക്കുമ്പോള്‍ വാഗ്‌ദാനം ചെയ്‌തു.
ഇനി പോപ്പോവിച്ചിന്റെ വാക്കുകള്‍ കടമെടുക്കാം. " എന്താണ്‌ എനിക്കുവേണ്ടത്‌, എന്ത്‌ ചെയ്യാന്‍ കഴിയും, എന്താണ്‌ പ്രതീക്ഷിക്കുന്നത്‌ ഇതാണ്‌ ഇവിടത്തെ ചോദ്യം. വലിയൊരു വിടവ്‌ വരുമ്പോള്‍ വലിയ ഒരു പ്രശനം ഉടലെടുക്കും. കാത്തുനില്‍ക്കാനോ പ്രത്യാക്രമണത്തിനോ കാത്തിരിക്കുന്നതില്‍ എനിക്ക്‌ വിശ്വാസമില്ല. ഫുട്‌ബോള്‍ കളിക്കുന്നത്‌ ജയിക്കാനാണ്‌.എപ്പോഴും എതിരാളികളേക്കാള്‍ ഒരു ഗോളെങ്കിലും കൂടുതല്‍ അടിക്കുക " പോപ്പോവിച്ച്‌ പറഞ്ഞു. ആകര്‍ഷണീയമായ ആക്രമണശൈലിയില്‍ കളിക്കാനാകുമെ്‌നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
50 കാരനായ പോപ്പോവിച്ച്‌ പൂനെ സിറ്റിയുടെ പരിശീലകന്റെ സ്ഥാനം എറ്റെടുക്കുന്നതിനു മുന്‍പ്‌ സ്വന്തം നാടായ സെര്‍ബിയയ്‌ക്കു പുറമെ സ്‌പെയിന്‍ ,ജപ്പാന്‍ ,തായ്‌ലാന്റ്‌ എന്നിവടങ്ങളിലും പരിശീലകനായിരുന്നു. സ്‌പാനീഷ്‌ രണ്ടാം ഡിവിഷന്‍ ലീഗില്‍ റയല്‍ സാരോഗസയുടെ ചുമതല നിര്‍വഹിച്ചു. സാരഗോസയെ പ്ലേ ഓഫില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷം കഴിഞ്ഞവര്‍ഷം തായ്‌ലാന്റില്‍ തായ്‌ കപ്പ്‌ നേടിയ ബുരിയാം യൂണൈറ്റഡ്‌ എഫ്‌.സിയുടെ പരിശീലകനായിരുന്നു.
തിളങ്ങുന്ന കരിയര്‍ റെക്കോര്‌ഡുമായി ഇന്ത്യന്‍ മണ്ണില്‍ കാല്‌ കുത്തിയ പോപ്പോവിച്ചിനു വലിയ ദൗത്യമാണ്‌ നിര്‍വഹിക്കാനുള്ളത്‌. ഇത്‌ പോപ്പോവിച്ചിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്‌. എന്നാല്‍ സീസണ്‍ ആരംഭിക്കുന്നതോടെ അദ്ദേഹത്തിന താളം ലഭിക്കും.
ഇന്ത്യന്‍ താരങ്ങളുടെ ഡ്രാഫ്‌റ്റിനു എത്താന്‍ പോപ്പോവിച്ചിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ എതെല്ലാം കളിക്കാരെ വേണമെന്ന പോപോപ്പോവിച്ചിന്റെ ആഗ്രഹവും നടന്നില്ല. എന്നാല്‍ മുന്‍ കോച്ച്‌ ഹബാസ്‌ ഈ സമയം ടീമിനെ സഹായിക്കാനുണ്ടായിരുന്നു. ടോപ്‌ സ്‌കോറര്‍ മാഴ്‌സിലീഞ്ഞ്യോയെയും ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ അല്‍ഫാരോയെയും ടീമില്‍ എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പൂനെ ടീമിന്റെ സ്‌ഫോടന ശേഷി വഹിക്കാന്‍ പര്യാപ്‌തമാണ്‌ അല്‍ഫാരോയും മാഴ്‌സിലീഞ്ഞ്യോയും. പ്രതിരോധ നിരയില്‍ പരിചയസമ്പന്നനായ 32 കാരന്‍ സെന്റര്‍ ബാക്ക്‌ റാഫേല്‍ ഗോമസും എത്തി. പ്രമുഖ സ്‌പാനീഷ്‌ ക്ലബ്ബായ ഗെറ്റഫെയ്‌ക്കും വല്ലാഡോളിഡിനും വേണ്ടി കളിച്ച പരിചയസമ്പത്ത്‌ സ്‌പാനീഷ്‌ താരം റാഫേല്‍ ഗോമസിനുണ്ട്‌.

"പുതിയ ഒരുകൂട്ടം ആളുകളാണ്‌ ഇവിടെയുള്ളത്‌. കഴിഞ്ഞ സീസണില്‍ കളിച്ച ടീമിില്‍ നിന്നും ആകെ രണ്ടുപേരെ മാത്രമാണ്‌ നിലനിര്‍ത്തിയിട്ടുള്ളത്‌. കോച്ചിങ്ങ്‌ സ്‌റ്റാഫും കളിക്കാരില്‍ എറെയും പുതുമുഖങ്ങള്‍ അതുകൊണ്ടു തന്നെ ആദ്യ ഉദ്യമം കിട്ടിയ കളിക്കാരെവെച്ച്‌ മികച്ച ടീമിനെ ഉണ്ടാക്കുുക,പക്ഷേ ഒരുകാര്യം ഉറപ്പ്‌ എതിരാളികളേക്കാള്‍ ഒരു ഗോള്‍ കൂടുതല്‍ അടിക്കുകയാണ്‌ ലക്ഷ്യം 

ഇന്ത്യന്‍ ഫുട്‌ബോളില്‍ വീരാട്‌ കോഹ്‌ലിയെപ്പോലുള്ള താരങ്ങളുടെ ഉദയം ഐഎസ്‌എല്ലില്‍ കാണും



ആമുഖം : കളിക്കളത്തില്‍ ആറ്‌ ഇന്ത്യന്‍ കളിക്കാര്‍ വേണമെന്ന പുതിയ നിയമം പരിശീലകര്‍ പുകഴ്‌ത്തി.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു സമയം കുറഞ്ഞ പക്ഷം ആറ്‌ ഇന്ത്യന്‍ കളിക്കാരെങ്കിലും വേണമെന്ന നിയമത്തിനോട്‌ വിദേശ പരിലീകരുടെ കയ്യടി വാങ്ങി. ഈ പുതിയ നിയമം പ്രാദേശിക കളിക്കാരുടെ വളര്‍ച്ചയ്‌ക്ക്‌ സഹായമാകും.

കഴിഞ്ഞ സീസണ്‍ വരെ ഹീറോ ഐഎസഎല്‍ ടീമുകള്‍ക്ക്‌ പരമാവധി ആറ്‌ വിദേശകളിക്കാരെ ഒരേ സമയം കളിക്കളത്തില്‍ ഇറക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇപ്പോള്‍ നിയമം മാറി ഇതോടെ ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ അധിക ചുമതല ഏറ്റെടുക്കേണ്ടിവരും. ഇന്ത്യന്‍ കളിക്കാരുടെ പ്രകടനത്തിനും പുരോഗതിയ്‌ക്കും ഇത്‌ ആക്കം കൂട്ടുമെന്ന്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ മുഖ്യപരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു.

ഈ വാദത്തോട്‌ മറ്റു ഇംഗ്ലീഷ്‌ പരിശീലകരായ ടെഡി ഷെറിങ്‌ഹാം (എടികെ), ജോണ്‍ ഗ്രിഗറി(ചെന്നൈയിന്‍ എഫ്‌.സി) എന്നിവരും യോജിച്ചു. ഈ നിയം ഇന്ത്യന്‍ കളിക്കാരുടെ പുരോഗതിയെ സഹായിക്കുമെന്നു ഇരുവരും വ്യക്തമാക്കി.

എല്ലാ സമയത്തും ആറ്‌ ഇന്ത്യന്‍ കളിക്കാര്‍ കളിക്കളത്തില്‍ വേണമെന്നത്‌ വളരെ നല്ല തീരുമാനമാണ്‌ ഇത്‌ ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ കൂടുതല്‍ അവസരങ്ങളും അവരുടെ കഴിവ്‌ കൂടുതല്‍ പുറത്തെടുക്കാനും ഇത്‌ സഹായിക്കും ' മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസം ടെഡി ഷെറിങ്‌ഹാം മാധ്യമ ദിനത്തില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു.

ഇത്തവണ മാര്‍ക്വീതാരവുമായി കരാര്‍ ഒപ്പുവെക്കുന്ന പതിവ്‌ രീതി ഉണ്ടായില്ല. പക്ഷേ അതുകൊണ്ട്‌ ഇന്ത്യയുടെ യുവതാരങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞു. വെറും പത്ത്‌ മിനിറ്റ്‌ നേരത്തേക്ക്‌ വേ്‌ണ്ടിയല്ല ടീമില്‍ എത്തന്നത്‌, ഒരു സീസണ്‍ മുഴുവനും ടീമിന്റെ അവിഭാജ്യഘടകമയാി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌ .' - പരിശീലകന്‍ ഗ്രിഗറി പറഞ്ഞു

തന്റെ ടീമിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഗുണനിലവാരത്തി്‌ല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ പരിശീലകന്‍ ജോവോ കാര്‍ലോസ്‌ ഡെ ദിയൂസ്‌ ആശ്ചര്യപ്പെട്ടിരിക്കുകയാണ്‌

തന്റെ നിഗമനങ്ങളില്‍ ഈ പോര്‍ച്ചുഗീസുകാരന്‌ വളരെ സംതൃപ്‌തനാണ്‌. ഇന്ത്യന്‍ ടീമുകളെക്കുറിച്ച്‌ വളരെയേറെ ഗവേഷണങ്ങള്‍ അദ്ദേഹം ഇതിനകം നടത്തിക്കഴിഞ്ഞു.തനിക്ക്‌ അജ്ഞാതമായ ഒരു ലോകത്തേക്ക്‌ ഇറങ്ങുന്നതിനുള്ള തയ്യായറെടുപ്പ്‌ എന്ന നിലയില്‍ നിരവധി മത്സരങ്ങള്‍ അദ്ദഹം ഇതിനകം കണ്ടു കഴിഞ്ഞു.

' നിങ്ങള്‍ ചോദിക്കാറുണ്ട്‌ ബ്രസീല്‍ ടീം മാജിക്ക്‌ കണിക്കുമോ എന്ന്‌..... പക്ഷേ, എന്തു മാജിക്‌ ?. ഇത്‌ ബ്രസീലുകാര്‍ക്കു മാത്രമായി ക്രമപ്പെടുത്തിയിട്ടുള്ളതല്ല. നിങ്ങള്‍ കണ്ടിരിക്കും ഫിഫ അണ്ടര്‍ 17 ലോക കപ്പ്‌ില്‍ കളിച്ച ഒരു സ്വര്‍ണതലമുടിയുള്ള ഒരു കുട്ടിയെ (കോമല്‍ താതാല്‍) കണ്ടില്ലേ..അയാള്‍ കാണിക്കുന്നതാണ്‌ മാജിക്കാണ്‌. മാന്ത്രിക ഫുട്‌ബോള്‍ ഒരു രാജ്യത്തിനു മാത്രമുള്ളതല്ല '. ദിയൂസ്‌ പറഞ്ഞു

മികച്ച കളിക്കാരുമായി തോളുരുമ്മി നടക്കുവാന്‍ കഴിയുന്നതിലൂടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റം സംഭവിക്കും. നിങ്ങള്‍ക്ക്‌ മാര്‍ക്വീ കളിക്കാര്‍ അല്ലെങ്കില്‍ ഉയര്‍ന്ന തലത്തിലുള്ള മുന്‍നിര താരങ്ങള്‍, മധ്യനിരക്കാര്‍ എന്നിവരോടൊപ്പം കളിക്കുമ്പോള്‍ യാന്ത്രികമായി നിങ്ങളുടെ ആത്മവിശ്വാസവും മത്സരത്തിന്റെ നിലവാരവും ഉയരും. വിദേശകളിക്കാര്‍ എങ്ങനെയാണ്‌ അവരുടെ ശരീരം നോക്കുന്നതെന്നു കാണുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കും അതില്‍ പ്രത്യേക ഉണര്‍വ്‌ ലഭിക്കും. ഹീറോ ഐ.എസ്‌.എല്ലിനു വളര്‍ച്ചയില്‍ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌ ' സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു. ഐ.എസ്‌എല്ലില്‍ അദ്ദേഹത്തിന്റെ രണ്ടാം സീസണ്‍ ആണിത്‌.

പരിശീലന രീതികള്‍ സൗകര്യങ്ങള്‍, ടെക്‌നിക്കുകള്‍ , എന്നിവയാണ്‌ ഒരു മികച്ച കളിക്കാരനെ സൃഷ്ടിക്കുന്നത്‌. .ഉദാഹരണത്തിന്‌ ബോക്‌സില്‍ നിന്നും വരുന്ന പരിശീലകന്‍ ചിലപ്പോള്‍ നിര്‍ദ്ദേശിക്കും സ്വീപ്പറായി കളിക്കാന്‍ അല്ലെങ്കില്‍ ചിലപ്പോള്‍ പന്ത്‌ കൈവശം വെക്കുവാന്‍ ' ഗോള്‍ കീപ്പര്‍ അല്‍ബൈനോ ഗോമസ്‌ പറഞ്ഞു. ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകന്‍ മിഗുവേല്‍ ഏഞ്ചല്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ ഗോമസ്‌ സംസാരിച്ചു.

'ഹീറോ ഐ.എസ്‌.എല്ലില്‍ എന്നും ഒരു കളിക്കാരന്റെ ഉയര്‍ച്ച കാണാനാകും . ഇന്ത്യന്‍ ഫുട്‌ബോളിലെ വിരാട്‌ കോഹ്‌ലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു കളിക്കാരനെ കാണാം. പിന്‌ീട്‌ ഭാവിയില്‍ ടീമിനെ നയിക്കുകയും കായികലോകത്തേക്കു കടന്നുവരാന്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി യുവജനങ്ങളുടെ കായിക രംഗത്തെ വളര്‍ച്ച വളരെ പ്രധാനമാണ്‌, ഫുട്‌ബോളും ലീഗും അതിനെ സഹായിക്കും ' മിഗുവേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു
'

കേരള ബ്ലാസ്‌റ്റേഴ്‌സും എടിടികെയും തമ്മില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യന്തം വാശിയേറിയ പോരാട്ടത്തോടെ നവംബര്‍ 17നു ഹീറോ ഐ.എസ്‌എല്ലിനു കിക്കോഫ്‌ കുറിക്കും. 

തലക്കെട്ട്‌ : സന്ദേശ്‌ ജിങ്കനെ പോലുള്ള കളിക്കാരുടെ ഉയര്‍ച്ചയും കുതിപ്പും



ആമുഖം: നിരവധി കളിക്കാര്‍ക്ക്‌ വളരെ വേഗത്തില്‍ മെച്ചപ്പെടാന്‍ കഴിഞ്ഞു. നന്ദി പറയേണ്ടത്‌ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിവുകള്‍ പുറത്തെടുക്കാന്‍ ലഭിച്ച അവസരങ്ങള്‍ക്ക്‌

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്‌.എല്‍തത്വശാസ്‌ത്ര എടുത്താ്‌ല്‍ കാതല്‍്‌ വളരെ ലളിതവും അതേപോലെ സങ്കീര്‍ണ്ണവുമാണ്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ വികസിപ്പിക്കുക എന്നതാണ്‌ ലളിതമായ തത്വശാസ്‌ത്രം. ലോകത്തിലെ ഏത്‌ ലീഗിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ വെറും മൂന്നു സീസണുകള്‍ മതിയാകില്ല. എങ്കിലും ഇന്ത്യയില്‍ കായിക രംഗത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ലീഗിനു പ്രധാന റോള്‍ അവകാശപ്പെടാവുന്ന വ്യക്തമായ ഉദാഹരണങ്ങളുണ്ട്‌.

2014ല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി മാറിയ, നിരന്തരം പ്രതിരോധനിരക്കാര്‍ക്ക്‌ തൊന്തരവ്‌ സൃഷ്ടിക്കുന്ന ഇയാന്‍ ഹ്യൂം തന്നെ ഇവരില്‍ ഒരാള്‍. ഇന്ന്‌്‌ ലീഗിനെക്കുറിച്ച്‌ ആധികാരികമായി വിലയിരുത്താന്‍ പ്രഥമ സ്ഥാനമാണ്‌ ഇയാന്‍ ഹ്യൂമിന്റേത്‌.
" ലീഗിന്റെ ദൈര്‍ഘ്യം നിലനിര്‍ത്തുക, സ്‌പോണ്‍സര്‍ഷിപ്പ്‌, ടീമുകളുടെ എണ്ണം, വിദേശ കളിക്കാരുടെ എണ്ണം, വിനോദ പരിപാടികള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ "-്‌ ഹ്യൂം സംസാരിച്ചു.

" ഇന്ത്യയില്‍ ഫുട്‌ബോളിനെ വികസിപ്പിച്ചെടുക്കാന്‍ ഐ.എസ്‌.എല്‍ സഹായിച്ചിട്ടുണ്ടോ എന്ന്‌ പലരും എന്നോട്‌ ചോദിക്കാറുണ്ട്‌. എനിക്ക്‌ ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ എത്തിച്ചേര്‍ന്ന 2014 ഉം ഈ 2017 ഉം തമ്മിലുള്ള വ്യത്യാസമാണ്‌ ഞാന്‍ കാണുന്നത്‌. തീര്‍ച്ചയായും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പോലെ വ്യത്യാസം വളരെ വ്യക്തം. ഫിഫ റാങ്കിങ്ങില്‍ എറ്റവും മികച്ച 100 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ വികസിച്ചു വരുന്നു " - ഈ കനേഡിയന്‍ സ്‌ട്രൈക്കര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മാധ്യമ ദിനത്തില്‍ പറഞ്ഞു.

ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന ഹ്യൂം പിന്നെ മഞ്ഞപ്പടയുടെ എറ്റവും മികച്ച കളിക്കാരനായി. ഹീറോ ഐ.എസ്‌.എല്‍ എത്രമാത്രം കളിക്കാര്‍ക്ക്‌ കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരം നല്‍കി എന്നതിനുദാഹരണമാണ്‌ ഇയാന്‍ ഹ്യൂം.

" ഹീറോ ഐ-ലീഗിനോട്‌്‌ അനാദരവ്‌ ഒന്നുമില്ല. എന്നാല്‍ ഹീറോ ഐ.എസ്‌.എല്‍ മുകളിലാണ്‌. സന്ദേശ്‌ ജിങ്കന്‍ കേരള ബ്ലാസറ്ററില്‍ എത്തിയതിനുശേഷം വന്ന പുരോഗതി നിങ്ങള്‍ കാണണം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അദ്ദേഹം ആരോണ്‍ ഹ്യൂസ്‌, കാര്‍ലോസ്‌ മര്‍ച്ചേന, സെഡ്രിക്‌ ഹെങ്‌ബെര്‍ട്ട്‌, തുടങ്ങിയവരോടൊപ്പമാണ്‌ കളിക്കുന്നത്‌. ജിങ്കന്‍ ഞങ്ങളോടൊപ്പം ആദ്യം കളിക്കാന്‍ വന്ന നാളുകളില്‍ അത്ര അറിയപ്പെടുന്ന കളിക്കാരാനായിരുന്നില്ല. . എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ നോക്കണം, ചില സന്ദര്‍ഭങ്ങളില്‍ തന്റെ ദേശീയ ടീമിനെ നയിക്കുകയാണ്‌ "- ഹ്യൂം പറഞ്ഞു


ഉദ്‌ഘാടന സീസണില്‍ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ റോളിലായിരുന്നു. തന്റെ ടീമിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തിച്ചു ഫൈനലില്‍ വളരെ നേരിയ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട്‌ (1-0) തോറ്റു. അതിനുശേഷം ഈ 24 കാരന്‍ പുറകിലേക്ക്‌ തിരിഞ്ഞു നോക്കിയട്ടില്ല. 2015ല്‍ ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. ജിങ്കന്‍ ഇന്ത്യയ്‌ക്കായി 16 തവണ ബൂട്ട്‌ കെട്ടി. നാല്‌ ഗോളുകളും അടിച്ചു.
ഹീറോ ഐ.എസ്‌.എല്ലിന്റെ നാല്‌ സീസണുകളില്‍ ലഭിച്ച ഇടവേളകളില്‍ ജിങ്കന്‍ സ്‌പോര്‍ട്ടിങ്ങ്‌ ക്ലബ്‌ ഗോവ, ഡി.എസ്‌.കെ ശിവാജിയന്‍സ്‌, ബെംഗ്‌ളുരു എഫ്‌.സി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ഫെഡറേഷന്‍ കപ്പ്‌ നേടിയ ടീമിലും അംഗമായിരുന്നു.

ജിങ്കന്റെ ഓവറോള്‍ ഗെയിം എടുത്താല്‍ അദ്ദേഹം ഏറെയും വെട്ടിത്തിളങ്ങി നിന്നത്‌ വലത്തെ വിംഗില്‍ അല്ലെങ്കില്‍ സെന്റര്‍ ബാക്ക്‌ പൊസിഷനുകളിലാണ്‌. പന്തിനുവേണ്ടിയുള്ള ദാഹത്തിലാണ്‌ അദ്ദേഹത്തിന്റെ ധീരത സ്‌ഫുരിക്കുന്നതും. ഇന്ന്‌ അദ്ദേഹം വളരെ പുരോഗമിച്ചിരിക്കുന്നു. എന്നാല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ ജിങ്കന്‍ മാത്രമല്ല. ഇപ്പോള്‍ ബെംഗ്ലുരു എഫ്‌.സിയ്‌ക്കുവേണ്ടി കളിക്കുന്ന ഫുള്‍ ബാക്ക്‌ രാഹുല്‍ ബെക്കെ, ചെന്നൈയിന്‍ എഫ്‌.സിയുടെ ജെജെ ലാല്‍പെക്യൂല എന്നിവരും എറെ മാറിയിട്ടുണ്ട്‌. തല്‍സമയം നടക്കുന്ന ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ക്കു മുന്നിലാണ്‌ കളിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ കളി വേഗത്തിലാക്കാനും മത്സരതീവ്രത ഉള്‍ക്കൊള്ളാനും ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

" ഇന്ന്‌ നമുക്ക്‌ നിരവധി യുവതാരങ്ങളുണ്ട്‌. 19 കാരായ അനിരുദ്ധ്‌ താപ്പ, ജെറി ലാല്‍റിന്‍സുവാല, 21 കാരന്‍ ജെര്‍മന്‍പ്രീത്‌ സിംഗ്‌ എന്നിവരെ എടുക്കാാം. ഇവരൊന്നും ഇവരുടെ ഗുണനിലവാരം സീസണില്‍ പുറത്തെടുക്കുന്നത്‌ വെറും 10 മിനിറ്റ്‌ കൊണ്ടല്ല. ലക്ഷക്കണക്കിനുപേര്‍ ടെലിവിഷനിലൂടെ കളി കാണുന്നുവെന്ന ഉത്തമ ബോധ്യമുണ്ട്‌ അതുകൊണ്ടു തന്നെ ഇവരെല്ലം ടീമിന്റെ കാതല്‍ ആയി മാറുകയാണ്‌ ' - ചെന്നൈയിന്‍ എഫ്‌.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.

വളരെ വ്യക്തമാണ്‌, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ദൈര്‍ഘ്യവും ടീമുകളുടെ എണ്ണവും വര്‍ധിപ്പിച്ചതിലൂടെ നിരവധി കളിക്കാര്‍ക്കാണ്‌ അവസരങ്ങള്‍ തുറന്നുകിട്ടുക, ്‌ സന്ദേശ്‌ ജിങ്കനെ പോലെ നിരവധി കളിക്കാര്‍ക്ക്‌ നിഴല്‍ മറവില്‍ നിന്നും പുറത്തു വരുവാനും ഭാവിയില്‍ ഇന്ത്യയെ നയിക്കാനും കഴിയും. 

JAMSHEDPUR F C




ടാറ്റയുടെ കരുത്തും ബ്ലാസ്‌റ്റേഴ്‌സിന്റെ
ഹൃദയവുമായി ജാംഷഡ്‌പൂര്‍ എഫ്‌.സി 


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനെ ഹൃദയഹാരിയാക്കുന്ന ടീമുകളായിരിക്കും നവാഗതരായ ബെംഗ്‌ളുരു എഫ്‌.സിയും ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയും . ബെംഗ്‌്‌ളുരു എഫ്‌.സിയേക്കാള്‍ പഴക്കവും പാരമ്പര്യവും ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയ്‌ക്കുണ്ട്‌ 
ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ തന്നെ ജാംഷഡ്‌പൂര്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാപ്പില്‍ സ്ഥാനം പിടിച്ചു. പക്ഷേ, ഐ.എസ്‌.എല്ലിലേക്കുള്ള വരവ്‌ അല്‍പ്പം വൈകി. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കു നഗരം. 1987ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി രൂപവല്‍ക്കരിച്ച നാള്‍ മുതല്‍ ജാംഷെഡ്‌പൂരിനെ ഒരു രാജ്യാന്തര ഫുട്‌ബോളിന്റെ വേദിയാകുക എന്ന സ്വപ്‌നവും കൂടിയാണ്‌ ഐ.എസ്‌.എല്‍ ഇവിടെ വന്നെത്തുന്നതോടെ സാക്ഷാത്‌കരിക്കുന്നത്‌. 60,000 പേര്‍ക്ക്‌ ഇരിക്കാവുന്ന സജ്ജീകരണത്തോടുകൂടിയാണ്‌ ജെ.ആര്‍.ഡി ടാറ്റ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ പുതുക്കി പണിതിരിക്കുന്നത്‌. എന്നാല്‍ ഐ.എസ്‌.എല്‍ അധികൃതര്‍ സുരക്ഷാ കാരണങ്ങളാല്‍ 30,000 പേര്‍ക്കുമാത്രമെ ഇരിക്കാന്‍ അനുമതി നല്‍കിയട്ടുള്ളു. 40 കോടി രൂപ പുതുക്കി പണിയാന്‍ വേണ്ടി വന്നു. ഫുട്‌ബോളിനു പുറമെ ഹോക്കി, ഹാന്‍ഡ്‌ബോള്‍, നീന്തല്‍, ടെന്നിസ്‌, വോളിബോള്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഫിറ്റ്‌നസ്‌ സെന്ററും ടാറ്റ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
എന്നാല്‍ ഇത്തവണ ഐ.എസ്‌.എല്‍ വേദി ജാംഷഡ്‌പൂരിനു ലഭിക്കുമോ എന്ന. സംശയം പിന്നെയും ബാക്കിനിന്നു.അഹമ്മദാബാദ്‌, കട്ടക്ക്‌, ഹൈദരാബാദ്‌, റാഞ്ചി,സിലിഗുരി എന്നീ വേദികളുടെ കടുത്ത മത്സരവും മറികടക്കേണ്ടതുണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയും ഈ മേഖലയിലേക്കു ഐ.എസ്‌.എല്‍ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തിനാണ്‌ ഊന്നല്‍ നല്‍കിയത്‌. ഇതില്‍ ജാംഷഡ്‌പൂരിനു ഐ.എസ്‌.എല്‍ അധികൃതര്‍ മുന്‍തൂക്കം നല്‍കിയതോടെ ഈ വര്‍ഷം മേയില്‍ പച്ചക്കൊടി ലഭിച്ചു. അതോടെ ടീമിനെയും കോച്ചിനേയും വളരെ വേഗത്തില്‍ തന്നെ കണ്ടെത്തേണ്ടിയും വന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തിച്ച പരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ താന്‍ ഇനി ബ്ലാസ്റ്റേഴ്‌സിലേക്കില്ലെന്നു പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. കളിക്കാരെ കണ്ടുപിടിക്കാനുള്ള ഭാരിച്ച ദൗത്യം കോപ്പലില്‍ തന്നെ നിക്ഷിപ്‌തമായി. ബ്ലാസ്റ്റേഴ്‌സില്‍ നിന്നും തന്നെ അദ്ദേഹം ആദ്യ സെല്‌ക്ഷന്‍ നടത്തി. കളിക്കാരനും പരിശീലകനുമായ ഇഷ്‌ഫാഖ്‌ അഹമ്മദിനെ തന്നെ തന്റെ സഹപരിശീലകനായി നിയമിച്ചു. തുടര്‍ന്നു ഇരുവരും കൂടിയാണ്‌ ഇന്ത്യന്‍ ടീമിന്റെ ലേലത്തിനെത്തിയത്‌. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളായ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ മെഹ്‌താബ്‌ ഹൂസൈന്‍, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, മോഹന്‍ ബഗാനില്‍ നിന്ന്‌ മലയാളി താരം അനസ്‌ എടത്തോടിക, റൈറ്റ്‌ വിംഗ്‌ ബാക്ക്‌ സൗവിക്‌ ചക്രവര്‍ത്തി എന്നിവരെ ആദ്യം തന്നെ തെരഞ്ഞെടുത്തു. 
വിദേശ താരങ്ങളുടെ ഊഴം വന്നപ്പോള്‍ നേരത്തെ ഐ.എസ്‌.എല്ലിനു കളിച്ച അനുഭവ പാരമ്പര്യമുള്ള കാമറൂണിന്റെ ഡിഫെന്‍ഡര്‍ ആന്ദ്രെ ബിക്കെ, സ്‌പാനീഷ്‌ താരം തിരി, എന്നിവരെയാണ്‌ പരിഗണിച്ചത്‌. സൗവിക്‌ ഘോഷ്‌ , അനസ്‌, റോബിന്‍ ഗുരുങ്‌ എന്നിവരടങ്ങുന്ന പ്രതിരോധ നിര അതോടെ സമ്പന്നമായി . മധ്യനിരയിലെ ആദ്യ ചോയിസ്‌ കഴിഞ്ഞ സീസണില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗത്തിയായിരുന്നു. ഡല്‍ഹി ഡൈനാമോസിന്റെ ബ്രസീല്‍ താരങ്ങളായ മെമോ, മത്തേവൂസ്‌ ഗോണ്‍സാല്‍വസ്‌ എന്നിവരും വന്നതോടെ സൗവിക്‌ ചക്രവര്‌ത്തി, മെഹ്‌താബ്‌ ഹൂസൈന്‍ ബികാഷ്‌ ജെയ്‌റു എന്നീ ഇന്ത്യന്‍ താരങ്ങളും അടങ്ങുന്ന മധ്യനിര കൂടുതല്‍ ശക്തമായി.
വിദേശതാരങ്ങളുടെ ശക്തി മുന്‍ നിരയിലും സ്‌റ്റീവ്‌ കോപ്പല്‍ ഒട്ടും കുറച്ചില്ല. കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനു പിന്തുണ നല്‍കാന്‍ സെനഗലില്‍ നിന്നും താലാ എന്‍ ഡായെ , നൈജീരിയക്കാരന്‍ ഇസു അസുക്ക എന്നിവരെയയും ടീമിലേക്കു സെലക്ട്‌ ചെയ്‌തു. എ്‌ങ്കിലും ഇന്ത്യന്‍ താരങ്ങളായ ജെറി, ആഷിം ബിശ്വാസ്‌, സുമിത്‌ പാസി, ഫറൂഖ്‌ ചൗധരി എന്നിവരെയും ഡ്രാഫ്‌റ്റില്‍ പിടിച്ചു. 

ഡ്രാഫ്‌റ്റില്‍ അനസിനുവേണ്ടിയാണ്‌ ജാഷെഡ്‌പൂര്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയത്‌ 1.1 കോടി രൂപ. ഗോള്‍കീപ്പര്‍ സുബ്രതോ പോളിനു 87 ലക്ഷവും മെഹ്‌താബ്‌ ഹൂസൈനു 50 ലക്ഷവും മുടക്കി. ഈ സീസണില്‍ ഗോള്‍കീപ്പറിനു വേണ്ടി ഏറ്റവും അധികം പണം മുടക്കിയതും ജാംഷഡ്‌പൂര്‍ എഫ്‌.സിയാണ്‌. 
ഒന്നാം നമ്പര്‍ ഗോളിയായ സുബ്രരതോ പോളിനൊപ്പം സഞ്‌ജീബന്‍ ഘോഷ്‌, റഫീഖ്‌ അല്‍ സര്‍ദാറും പകരക്കാരായുണ്ട്‌. 
കളിക്കാര്‍ ഏറെയുണ്ടെങ്കിലും ജാംഷെഡ്‌പൂരിന്റെ യഥാര്‍ത്ഥ താരം കോച്ച്‌ സ്‌റ്റീവ്‌ കോപ്പലാണ്‌. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ ബ്ലാസ്റ്റേഴ്‌സിനെ കൊണ്ടു ചെന്നെത്തിച്ചതില്‍ പ്രധാന പങ്ക്‌ സ്റ്റീവ്‌കോപ്പലിനാണ്‌. നിര്‍വികാരനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോപ്പലിന്റെ നിയന്ത്രണ പാടവം ആയിരിക്കും ജാംഷഡ്‌പൂരിന്റെ വിജയതന്ത്രങ്ങള്‍ മെനയുക. ടീം വിജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഒരേ ഭാവത്തോടെ കളിയെ സമീപിക്കുന്ന കോപ്പലിനെ കൂടാതെ ഇറങ്ങേണ്ടി വരുന്നത്‌ കേരള ബ്ലാസറ്റേഴ്‌സിനു വലിയ നഷ്ടം ആകുമ്പോള്‍ ജാംഷ്‌ഡപൂരിനു മികച്ച തുടക്കം കുറിക്കാന്‍ കോപ്പലിനു തീര്‍ച്ചയായും കഴിയും. 
നവംബര്‍ 18നു ഗുവഹാട്ടിയിലെ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരായ എവേ മത്സരത്തിലൂടെയാണ്‌ ജാംഷെഡ്‌പൂര്‍ അരങ്ങേറ്റം കുറിക്കുക. രണ്ടാം മത്സരം 24നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. കേരള ബ്ലാസറ്റേഴ്‌സിന്റെ ബി ടീം എന്നു കളിയാക്കി വിളിക്കുന്ന ജാഷെഡ്‌പൂര്‍ എഫ്‌.സിയും സാക്ഷാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ വിജയം ആര്‍ക്കാകും എന്നതാണ്‌ കോടികള്‍ വിലവരുന്ന ചോദ്യം. 
കോച്ച്‌ സ്‌റ്റീവ്‌ കോപ്പലും കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ്‌. "കേരളത്തിലേക്കു പോകുന്നത്‌ മധുരതരം ആയിരിക്കും ഒരു കയ്‌പും എനിക്കു തോന്നുന്നില്ല. കേരളം എനിക്ക്‌ മധുരമുള്ള ഓര്‍മ്മയാണ്‌. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കൊച്ചിയിലെ ആരാധകര്‍ , ത്രസിപ്പിക്കുന്ന ഫുട്‌ബോളിന്റെ 
പ്രായോക്താക്കളായ കേരളത്തിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാണികള്‍. എന്തായാലും വിജയം ആണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്നും പക്ഷേ, ഇത്തവണ മറുവശത്താണെന്നും" കോപ്പല്‍ പറഞ്ഞു. 
ഒരു വെല്ലുവിളിയായി എടുത്തുകൊണ്ടാണ്‌ ജാംഷെഡ്‌പൂരിനുവേണ്ടിയുള്ള പ്രയത്‌നങ്ങളുമായി മുന്നോട്‌്‌ പോകുന്നതെന്നും കന്നി സീസണിനിറങ്ങന്ന ഒരു ടീം ചരിത്രം തന്നെ കുറിക്കാനുള്ള സാധ്യതയാണ്‌ കാണുന്നതെന്നും കോപ്പല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ജാംഷഡ്‌പൂര്‍ എഫ്‌.സി ടീം
ഗോള്‍കീപ്പര്‍മാര്‍: 
സുബ്രതോ പോള്‍ , റഫീഖ്‌ അലി സര്‍ദാര്‍, സഞ്‌ജീബന്‍ ഘോഷ്‌, 
പ്രതിരോധനിരക്കാര്‍ : ആന്ദ്രെ ബിക്കെ, അനസ്‌ എടത്തൊടിക, റോബിന്‍ ഗുരുങ്‌, സെയ്‌റുവാത്‌ കിമ, സൗവിക്‌ ഘോഷ്‌, യുമ്‌നാന്‍ രാജു, തിരി, 
മധ്യനിര: മത്തേവൂസ്‌ ഗൊണ്‍സാല്‍വസ്‌, മെമോ, ബികാഷ്‌ ജെയ്‌റു, മെഹ്‌താബ്‌ ഹൂസൈന്‍, സൗവിക്‌ ചക്രവര്‍ത്തി, സമീഗ്‌ ദൗത്തി, 
മുന്നേറ്റനിര: കീവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ആഷിം ബിശ്വാസ്‌, ഫറൂഖ്‌ ചൗധരി, ജെറി മാവിഹിങ്‌താങ, സിദ്ധാര്‍ത്ഥ്‌ സിംഗ്‌, സുമേഷ്‌ പാസി, താല എന്‍ഡോയെ. 

കൂടുതല്‍ മത്സരങ്ങള്‍, കൂടുതല്‍ ഗോളുകള്‍, കൂടുതല്‍ വിനോദം



ആമുഖം; കളിക്കാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരും ആക്രമണ ഫുട്‌ബോള്‍ കളിപ്പിക്കാനും ഹീറോ ഐഎസ്‌എല്‍ ടീമുകളുടെ പരിശീലകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തും

കഴിഞ്ഞ മൂന്നു സീസണുകളിലായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചത്‌ ആകെ 183 മത്സരങ്ങള്‍ എട്ടു ടീമുകള്‍ നേടിയത്‌ ആകെ 460 ഗോളുകള്‍. ശരാശരി ഒരു മത്സരത്തില്‍ 2.51 ഗോള്‍ വീതം . പക്ഷേ ഇത്‌ പോര. 
വെള്ളിയാഴ്‌ച മുംബൈയില്‍ നടന്ന മീഡിയ ദിനത്തിലെ വിലയിരുത്തല്‍ ആയിരുന്നു ഇത്‌. ഗോളുകളുടെ എണ്ണം ഇനിയും ഉയരണം. മീഡിയ ദിനത്തി്‌ല്‍ പങ്കെടുത്ത ടീമുകളുടെ മുഖ്യ പരിശീലകരില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഇല്ല. ആക്രമണ ഫുട്‌ബോള്‍ കളിക്കാനാണ്‌ എല്ലാവരും ടീമംഗങ്ങളോട്‌ ആവശ്യപ്പെടുൂന്നത്‌ . കാരണം കാണികളെ ത്രസിപ്പിക്കണമെങ്കില്‍ ഗോള്‌ുകളുടെ എണ്ണം കൂടണം. 
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്‌റ്റന്റ്‌ കോച്ച്‌ താങ്‌ബോയ്‌ സിങ്‌തോയും ഇതിനോട്‌ യോജിച്ചു. ടീമിന്റെ മുഖ്യ പരിശീലകനും ഏറെക്കാലം മാഞ്ച്‌സറ്റര്‍ യൂണൈറ്റഡിന്റെ മുഖ്യപരിശീലകന്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസനോടൊപ്പം ടീമിന്റെ സഹപരിശീലകനുമായിരുന്ന റെന മ്യൂലെന്‍സ്റ്റീനും ഇതേ അഭിപ്രായം ത്‌ന്നെയാണെന്ന്‌ താ്‌ങ്‌ബോയ്‌ സിങ്‌തോ പറഞ്ഞു. പുതിയ പരിശീലകരായി സ്ഥാനം ഏറ്റെടുത്ത റാങ്കോ പോപോവിച്ചുും(പുനെ സിറ്റി) സെര്‍ജിയോ ലോബറേവും (എ്‌ഫ്‌.സി.ഗോവ), ജോണ്‍ ഗ്രിഗറി (ചെന്നൈയിന്‍ എഫ്‌.സി) ഇക്കാര്യം സമ്മതിച്ചു. വിജയിക്കാനാണ്‌ കളിക്കുന്നതെന്നും അല്ലാതെ മറ്റൊരു സമ്പ്രദായം തെരഞ്ഞെടുക്കില്ലെന്നും എല്ലാവരും പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ കോംപാക്ട സമ്പ്രദായത്തിനു പകരം മറ്റൊരു ശൈലിയായിരിക്കും ഇത്തവണ ടീമിനുണ്ടാകുകയെന്നായിരുന്നു മുംബൈ സിറ്റിയുടെ പരിശീലകന്‍ അല്‌ക്‌സാണ്ടര്‍ ഗുയിമിറസിനു പറയാനുണ്ടായിരുന്നത്‌. ബെംഗ്‌ളുരു എഫ്‌.സിയുടെ പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്ക ഇതിനകം പരീക്ഷണം നടത്താനുള്ള കഴിവ്‌ ഹീറോ ഐ-ലീഗില്‍ കാണിച്ചു കഴിഞ്ഞു. 
' പന്ത്‌ കൈവശം വെച്ചുകളിക്കാന്‍ എന്റെ ടീം ഇഷ്ടപ്പെടുന്നു. തോല്‍ക്കുമ്പോള്‍ അത്‌ തിരികെ കൊണ്ടുവരാന്‍ കഴിയും .പെട്ടെന്നുള്ള പാസുകളും സൃഷ്ടിപരമായ കളിക്കാരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. പന്ത്‌ കുടുതല്‍ നേരം നിലനിര്‍ത്താനാണ്‌ ഞാന്‍ കൂടുതല്‍ ശ്രമിക്കുന്നത്‌ .ബാഴ്‌സിലോണയുടെ ഫുട്‌ബോള്‍ ശൈലിയാണ്‌ എന്റേത്‌. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ അറിയാനാകും എന്റെ ടീം എങ്ങനെ കളിക്കാന്‌ ശ്രമിക്കുമെന്ന്‌' ലൊബേറ പറഞ്ഞു 
ഇന്ത്യന്‍ മാധ്യമങ്ങളുമായുള്ള ആദ്യ കൂടിക്കാഴചയില്‍ പൂനെ സിറ്റിയുടെ സെര്‍ബിയന്‍ പരിശീലകന്‍്‌ പോപ്പോവിച്ച്‌ വളരെ സന്തോഷവാനായിരുന്നു. തന്റെ ടീം വളരെ തുറന്ന രീതിയില്‍ തന്നെ കിക്കുമെന്നു അദ്ദേഹം പറ്‌ഞ്ഞു
ഫുട്‌ബോള്‍ കളിക്കുന്നത്‌ സന്തോഷം ഉളവാക്കാനാണ്‌ .കളിയില്‍ നിന്നും കിട്ടുന്ന ആനന്ദത്തിനാണ്‌ താന്‍ ഫുട്‌്‌ബോള്‍കളിക്കുന്നതെന്നും . നിങ്ങള്‍ ഫലത്തിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ സ്‌മാര്‍ട്ട്‌ ആകണം. അതിനാല്‍ അവ,സരത്തിനൊത്ത്‌ അവസാനം വരെ കഠിന പ്രയത്‌നത്തിനുവേണ്ടി തയ്യാറാകുകയും വേണം' മുന്‍ സെന്റര്‍ ബാക്ക്‌്‌ പറഞ്ഞു
കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട്‌ നേടിയ മാഴ്‌സീലീഞ്ഞ്യോയെ ലഭിച്ചതില്‍ സന്തോഷവാനാണ്‌ പൂനെ സിറ്റിയുടെ പരിശീലകന്‍. ഡ്‌ല്‍ഹിയുടെ കുപ്പായമണിഞ്ഞ മാഴ്‌സിലീഞ്ഞ്യോ കഴിഞ്ഞ സീസണില്‍ അഞ്ച്‌ അസിസ്‌റ്റുകളും 10 ഗോളുകളും നേടിയിരന്നു. 'ഫുട്‌ബോള്‍ എന്നാല്‍ ആഹ്ലാദമാണ്‌ . പോസീറ്റീവ്‌ ആയി കളിക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ - മാഴ്‌സിലീഞ്ഞ്യോ പറഞ്ഞു#

ഈ വീക്ഷണത്തില്‍ നിന്നൊരു മാറ്റം ചെന്നൈയിന്‍ എഫ്‌.സിയില്‍ കാണാം. കഴിഞ്ഞ മൂന്നു സീസണുകളില്‍ ലോകകപ്പ്‌ ജേതാവ്‌ മാര്‍ക്കോ മാറ്റെരാസി പരിശീലിപ്പിച്ചിരുന്ന ചെന്നൈയിന്‍ എഫ്‌. .സി ജോണ്‍ ഗ്രിഗറിയുടെ കീഴിലാണ്‌ ഇത്തവണ പരിശീലനം നടത്തുന്നത്‌. തന്‍െ മുന്‍ഗാമിയുടെ പാത പിന്തുടാരാന്‍ തന്നെയാണ്‌ ജോണ്‍ ഗ്രിഗറി യുടെയും ആഗ്രഹം .ഇംഗ്ലീഷ്‌ ഫുട്‌ബോളിന്റെ സ്‌റ്റീരിയോ ടൈപ്പ്‌ രീതിയോട്‌ ജോണ്‍ ഗ്രിഗറിക്ക്‌ മതിപ്പില്ല 
പൊതുവെ ഇംഗ്ലീഷ്‌ മാനേജര്‍മാരെക്കുറിച്ച്‌ പറയുന്ന അഭിപ്രായം ഏറെ നേരം പന്ത്‌ തട്ടിക്കളിച്ചു സമയം പാഴാക്കുന്ന രീതിയാണ്‌ അവരുടേതെന്നാണ്‌. എന്നാല്‍ തന്റെ ടീം ചാരുതയാര്‍ന്ന യഥാര്‍ത്ഥ ഫുട്‌ബോല്‍ കളിക്കണമെന്നാണ്‌ ജോണ്‍ ഗ്രിഗറയുടെ ആഗ്രഹം 
പന്ത്‌ പിന്നിലേക്കും മുന്നിലേക്കും മാറി മാറി തട്ടിക്കളിക്കുന്ന രീതിയല്ല വേണ്ടത്‌ പ്‌ന്ത്‌ കൈവശം വെച്ചുള്ള സ്റ്റൈലന്‍ കളി .അതിനുവേണ്ട കളിക്കാര്‍ ചെന്നൈയിന്‍ എഫ്‌.സിയില്‍ ഉണ്ട്‌ . അറിയപ്പെടാത്ത കളിക്കാരില്‍ നിന്നും വലിയ താരങ്ങളെ സൃഷ്ടിക്കുവാന്‍ പോകുന്നു; ജോണ്‍ ഗ്രിഗറി പറഞ്ഞു 
ഹീറോ ഐ.എസ്‌.എല്‍ ഇനി നാല്‌ മാസത്തോളം കളിക്കും , ഫലത്തില്‍ കഴിഞ്ഞ സീസണിന്റെ ഇരട്ടി. എല്ലാ മാനേജര്‍മാര്‍ക്കും തങ്ങളുടെ തത്വശാസ്‌ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാന്‍ വേണ്ടുവോളം സമയം അവര്‍ അങ്ങനെ ചെയ്യാന്‍ തയ്യാറാണെങ്കില്‍ അത്‌ തീര്‍ച്ചായായും ഗോളുകളുടെ സമൃദ്ധിനിറഞ്ഞ കാലമായി മാറും.  

GOA F C


സീക്കോയുടെ പിന്‍ഗാമിയാകാന്‍
സെര്‍ജിയോ ലൊബേറയ്‌ക്ക്‌ കഴിയുമോ ?


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനു ഒരുങ്ങുന്ന എഫ്‌.സി.ഗോവയുടെ മുഖ്യ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ കൈവശം വലിയ ദൗത്യമാണ്‌. വന്നു ചേര്‍ന്നിരിക്കുന്നത്‌ കഴിഞ്ഞ സീസണില്‍, കളിച്ച 14 മത്സരങ്ങളില്‍ കേവലം നാല്‌ ജയം മാത്രം . ലീഗ്‌ റൗണ്ട്‌ പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത്‌ അവസാന സ്ഥാനം. ഈ നിലയില്‍ നിന്നും എഫ്‌.സി ഗോവയെ കരകരയറ്റണം. അതിനാവശ്യമായ പ്രചോദനം ടീമിനു നല്‍കണം. ഒപ്പം എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായ സീക്കോ ഇരുന്ന പരിശീലക സ്ഥാനപദവിയിലാണ്‌ എത്തിയിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും ലൊബേറോയ്‌ക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ്‌ 40 കാരനായ സെര്‍ജിയോ ലൊബേറ. വെല്ലുവിളികള്‍ ഒന്നും ഈ സ്‌പെയിന്‍കാരനെ തെല്ലും അലട്ടുന്നില്ല. അക്ഷോഭ്യനായി മുന്നോട്ട്‌ നോക്കുന്ന സെര്‍ജിയോയില്‍ അപാരമായ ആത്മവിശ്വാസമാണ്‌ സ്‌ഫുരിക്കുന്നത്‌. സീക്കോയുടെ മൂന്നു വര്‍ഷം നീണ്ട കാലാവധിക്കു ശേഷം എഫ്‌.സി .ഗോവയ്‌ക്ക്‌ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നതിനു തന്നെക്കൊണ്ടു കഴിയുമെന്ന പൂര്‍ണ വിശ്വാസം സെര്‍ജിയോയില്‍ കാണുന്നു. 

എന്നെ സംബന്ധിച്ചിടത്തോളം സീക്കോയുടെ പകരക്കാരാനാകുവാന്‍ കഴിയുക എന്നത്‌ വളരെ സന്തോഷമാണ്‌. യാതൊരു സമ്മര്‍ദ്ദവും ഇതില്‍ ഇല്ല. അതിലുപരി വലിയ പ്രേരണയാണ്‌ ഇതിലൂടെ ലഭിക്കുന്നത്‌. സീക്കോ മഹാനായ ഫുട്‌ബോള്‍ താരമാണ്‌ അതോടൊപ്പം എന്റെ കണ്ണില്‍ മികച്ച പരിശീലകന്‍ കൂടിയാണ്‌. ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം അറിയപ്പെടുന്ന താരവും. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ,പരിശീലകര്‍ മാറി മാറിവരും അതിലേറെ പ്രാധാന്യംം ക്ലബ്ബിനാണ്‌. ഒടുവില്‍ അവശേഷിക്കുന്നതും ക്ലബ്ബുകളാണ്‌. ആരാധകരെയും ജനങ്ങളെയും ഫുട്‌ബോളിനോട്‌ ബന്ധപ്പെടുത്തുന്നതും ക്ലബ്ബുകളാണ്‌. എഫ്‌.സി.ഗോവയുടെ പുതിയ പരിശീലകന്‍ പറഞ്ഞു.

ഇതിനകം സെര്‍ജിയോയും എഫ്‌.സി.ഗോവയും നല്ല നിലയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ഈ സീസണിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്‌പെയിനില്‍ നടത്തിയ പരിശീലന മത്സരങ്ങളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിലും ജയിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ ടീമിന്റെ കരുത്ത്‌ ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയ വിജയം നേടാനായി.. ടീമിന്റെ കേളീശൈലിയും അതേപോലെ വളരെ ശ്രദ്ധേയമായി. ആരാധകരുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്തുയരാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌. 

ഈ സീസണിലെ എഫ്‌.സി ഗോവയുടെ എടുത്തുപറയാവുന്ന സവിശേഷത വിദേശതാരങ്ങളുടെ കൂട്ടത്തോടെയുള്ള മാറ്റമാണ്‌. രണ്ടില്‍ ഒരു ഫ്രാഞ്ചൈസിയ്‌ക്കു വിദേശ കളിക്കാരെ നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം സീക്കോ ബ്രസീലില്‍ നിന്നുള്ള കളിക്കാര്‍ക്കാണ്‌ മുന്തിയ പരിഗണന നല്‍യിരുന്നത്‌. . ഇത്തവണ അതേപോലെ സെര്‍ജിയോ ടീമിലേക്ക്‌ എടുത്തിരിക്കുന്നതിലേറെയും സ്‌പാനീഷ്‌ കളിക്കാരെയാണ്‌. അത്‌ തെറ്റായിപ്പോയി എന്നു ചിലര്‍ക്കു തോന്നാം. എന്നാല്‍ ഒരുപക്ഷേ, അതായിരിക്കും സെര്‍ജിയോയ്‌ക്കും എഫ്‌.സി ഗോവയ്‌ക്കും ഏറെ സൗകര്യപ്രദം. കളിക്കാര്‍ ഏത്‌ രാജ്യക്കാരാണ്‌ എന്നതിലേറെ അവരുടെ ഗുണനിലവാരത്തിനാണ്‌ പ്രധാന്യം. 
കളിക്കാരെ തെരഞ്ഞെടുക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ വളരെയേറെ പഠിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. മറ്റൊന്ന്‌. ്‌ പ്രത്യേക ശൈലിയിലുള്ള ഫുട്‌ബോളാണ്‌ ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത്‌. അതിനനുസരിച്ചാണ്‌ കളിക്കാരെ തെരഞ്ഞെടുത്തത്‌. അതോടൊപ്പം ഈ വര്‍ഷം ക്ലബ്ബ്‌ ലക്ഷ്യമിടുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ വേണ്ട സംയോജിതമായ ആശയങ്ങളും കളിക്കാരില്‍ നിന്നും വേണ്ടിയിരുന്നു. ഈ സംവിധാനവുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയുന്ന കുറെ കളിക്കാരെ ഞങ്ങള്‍ ആദ്യം തന്നെ തെരഞ്ഞെടുത്തു ,അതോടൊപ്പം ഞങ്ങള്‍ക്ക്‌ വളരെ അതിശയകരമായ സാമര്‍ത്ഥ്യം കാണിക്കുന്നവരെയും ലഭിച്ചു. ടീം സെല്‌ക്ഷനെക്കുറിച്ച സെര്‍ജിയോ വിശദീകരിച്ചു. സ്‌പാനീഷ്‌ ക്ലബ്ബായ ബാഴ്‌സിലോണയുടെ സീനിയര്‍ ടീമിന്റെ കോച്ചിങ്ങ്‌ സ്‌റ്റാഫിലെ അംഗം കൂടിയാണ്‌ സെര്‍ജിയോ 

ബാഴ്‌സിലോണയുടെ റിസര്‍വ്‌ കളിക്കാരന്‍ കൂടിയായിരുന്ന മാനുവല്‍ ലാന്‍സറോട്ടി, മൊറോക്കോയുടെ രാജ്യാന്തര ടീമിന്റെ മിഡ്‌ഫീല്‍ഡര്‍ അഹമ്മദ്‌ ജഹോഹ്‌, കോപ്പ ഡെല്‍ റെ കപ്പ്‌ നേടിയ ടീമില്‍ അംഗമായ ഫെറാന്‍ കോറോമിനാസ്‌ എന്നിവര്‍ക്കു പുറമെ ആരാധകരുടെ പ്രിയതാരം ബ്രൂണോ പിന്‍ഹിറോയും ഇത്തവണ എഫ്‌.സി.ഗോവയ്‌ക്കു വേണ്ടി കളിക്കുന്നു. 2014ലെ സെമിഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട്‌ തോറ്റ ടീമിലെ ഏറെ ശ്രദ്ധേയനായ കളിക്കാരനായിരുന്നു ബ്രൂണോ പിന്‍ഹിറോ. 
കഴിഞ്ഞ സീസണിലെ ദുരന്തം മാറ്റിവെച്ചാല്‍ 2015 ല്‍ സീക്കോയുടെ ടീം ഫൈനലില്‍ വരെ എത്തിയിരുന്നു. ഇത്തവണ സെര്‍ജിയോ ഒരു ഉറപ്പും നല്‍കുന്നില്ല. വാഗ്‌ദാനങ്ങള്‍ക്ക്‌ അപ്പുറം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിവുള്ളതാണ്‌ ഈ ടീം. എങ്കിലും അല്‍പ്പം ആശങ്കയുള്ളത്‌ ഗോള്‍ കീപ്പര്‍മാരുടെ കാര്യത്തിലാണ്‌. ഗോള്‍കീപ്പറായി വിദേശ താരങ്ങള്‍ ആരും കരാര്‍ ഒപ്പുവെച്ചിട്ടില്ല. ക്ലബ്ബ്‌ നിലനിര്‍ത്തിയ ഇന്ത്യന്‍ കളിക്കാരില്‍ ഒരാളായ ലക്ഷ്‌മികാന്ത്‌ കട്ടിമണി ആയിരിക്കും ബാറിനു കീഴിലെ നമ്പര്‍ വണ്‍. ഇത്‌ അല്‍പ്പം സമ്മര്‍ദ്ദം ഉണ്ടാക്കും. പക്ഷേ, ടീം എന്ന നിലയില്‍ നിരവധി കഴിവുറ്റ താരങ്ങള്‍ കൈവശമുള്ളതിനാല്‍ ഇത്തരം ഒരു നിസാര കുറവ്‌ അവര്‍ക്ക്‌ മറികടക്കാനാകും. 

ഫുള്‍ മാര്‍ക്ക്‌ വേണോ, ഉറച്ച ഫുള്‍ ബാക്ക്‌ വേണം





ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ വിദേശ കളിക്കാരുടെ .എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു സമയം കളിക്കളത്തില്‍ അഞ്ച്‌ വിദേശ കളിക്കാരെ മാത്രമെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. ഇതോടെ നിര്‍ണായക റോളുകളില്‌ ഇന്ത്യന്‍ കളിക്കാരുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഈ സ്വാധീനം കൂടുതലായി കാണുന്നത്‌ ടീം ഘടനയില്‍ ഫുള്‍ ബാക്കുകളുടെ പൊസിഷനിലാണ്‌.

മിക്ക ടീമുകളുടേയും നട്ടെല്ല്‌്‌ എന്നു വിളിക്കാവന്നത്‌ വിദേശ കളിക്കാരെയാണ്‌. സെന്റര്‍ ബാക്ക്‌, സെന്റര്‍ മിഡ്‌ഫീല്‍ഡ്‌ പൊസിഷനുകള്‍ക്കു പുറമെ മുന്‍ നിരയില്‍ സ്‌ട്രൈക്കര്‍മാരായും വിദേശകളിക്കാരെ ഉള്‍പ്പെടുത്തുമ്പോള്‍ ടീമിന്റെ പ്രാഥമികമായ സ്ഥാനം വഹിക്കുന്ന ഫുള്‍ ബാക്ക്‌ സ്ഥാനം എല്ലാ ടീമുകളും നല്‍കിയിരിക്കുന്നത്‌ ഇന്ത്യന്‍ കളിക്കാര്‍ക്കാണ്‌.
പ്രതിരോധ നിരയിലേക്കുള്ള ഇന്ത്യന്‍ കളിക്കാരുടെ ഡ്രാഫ്‌റ്റ്‌ നല്‍കിയപ്പോള്‍ ആദ്യം വന്ന 10 ഡിഫെന്‍ഡര്‍മാരില്‍ ഏഴുപേരും ഫുള്‍ബാക്ക്‌ പൊസിഷനില്‍ കളിക്കുന്നവരായിരുന്നു. അതില്‍ അത്ഭതപ്പെടുന്നതില്‍ കാര്യമില്ല. ലോകമെങ്ങും ഫുള്‍ബാക്ക്‌ അല്‍പ്പം മോഹിക്കുന്ന സ്ഥാനത്താണ്‌. ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധനിരക്കാരന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ ബെഞ്ചമിന്‍ മെന്‍ഡി ഫുള്‍ ബാക്ക്‌ പൊസിഷനിലാണ്‌ പ്രധാനമായും കളിക്കുന്നത്‌. ഹീറോ ഐ.എസ്‌.എല്ലില്‍ കളിക്കു ക്ലബ്ബുകളെ ഓരോന്നായി എടുത്താലും ഫുള്‍ബാക്ക്‌ പൊസിഷനില്‍ ശരിയായ കളിക്കാരന്‍ വേണമെന്ന കണക്കുകൂട്ടലിനാണ്‌ ആദ്യം മുന്‍തൂക്കം നല്‍കുന്നത്‌ എന്നു കാണാനാകും. ഫുള്‍ബാക്ക്‌ പൊസിഷനില്‍ വരുന്ന കളിക്കാരനാണ്‌ പ്രതിരോധ നിരയുടെ മാത്രമല്ല ആക്രമണത്തിന്റെയും നിര്‍ണായക ഘടകം.



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുതല്‍ നവാഗതരായ ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സി വരെ എടുത്താല്‍ ഇന്ത്യന്‍ ഫുള്‍ ബാക്കുകളുടെ ബാഹുല്യം പ്രകടമാണ്‌


അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത :പ്രബീര്‍ ദാസിന്റെ തന്ത്രങ്ങളും അശുതോഷ്‌ മെഹ്‌തയുടെ അചഞ്ചലമായ അര്‍പ്പണബോധവുമാണ്‌ ഫുള്‍ ബാക്ക്‌ സ്ഥാനത്തിനു ഇവരെ അര്‍ഹരാക്കിയത്‌. ഹീറോ ഐ-ലീഗ്‌ ജയിച്ച ഐസ്‌ വാളില്‍ നിന്നാണ്‌ അശുതോഷ്‌ മെഹ്‌തയുടെ വരവ്‌. മോഹന്‍ ബഗാന്റെ സന്താനമായ പ്രബീര്‍ ദാസ്‌ ടീമിന്റെ കളിയുടെ വേഗതയുടെ നിര്‍ണ്ണായ ഘടമായും മാറുന്നു.

ബെംഗ്‌ളുരു എഫ്‌.സി: എതിരാളികളെ കബളിപ്പിക്കാനുള്ള കഴിവും ക്രോസുകള്‍ നല്‍കാനുള്ള വൈഗദ്ധ്യവും കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമ്പോള്‍ വ്യക്തമായിരുന്നു. ഇതാണ്‌ നവാഗതര്‍ രാഹുല്‍ ബെക്കയെ തെരഞ്ഞെുടക്കാനുള്ള കാരണംയ എതിര്‍ ഫ്‌ളാങ്കില്‌ പുതുമുഖം നിഷു കുമാറും കൂടെയുണ്ട്‌. ബെംഗ്‌ളുരു എഫ്‌സിയുടെ ഈ കൂട്ടുകെട്ട്‌ എതിര്‍ ടീമുകള്‍ക്ക്‌ ഭീഷണിയാകും. 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഇനി ഒരിക്കലും ടൂര്‍ണമെന്റ്‌ അല്ല, അത്‌ ശരിയായ ലീഗ്‌ ആണ്‌ -ഇയാന്‍ ഹ്യും





ആമുഖം :നാല്‌ മാസത്തോളം നീണ്ട ലീഗ്‌ ആയി മാറിയതില്‍ കളിക്കാര്‍ക്കും പരിശീലകരും സന്തോഷം പ്രകടിപ്പിച്ചു
രണ്ട്‌ മാസവും മുന്നു ദിവസവും മാത്രം എടുത്ത്‌ മുഖ്യ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമിറാസ്‌ മുംബൈ സിറ്റിയുടെ വിധി തന്നെ മാറ്റിമറിച്ചു. ദുര്‍ബലമായ പ്രതിരോധവും സ്ഥിരതയില്ലായ്‌മയും മുഖ മുദ്ര ആയിരുന്ന ഒരു ടീമിനെ ഒന്‍പത്‌ ക്ലീന്‍ ഷീറ്റുകളോടെ പോയിന്റ്‌ പട്ടികയുടെ മുന്നില്‍ എത്തിക്കുന്ന രൂപാന്തരം വരുത്താന്‍ ഗുയിമിറസിനു കഴിഞ്ഞു. അന്ന്‌ ഗുയിമിറസിനു 60 ദിവസത്തിനപ്പുറം ടീമിനെ തന്റെ കയ്യില്‍ കിിട്ടിയിരുന്നുവെങ്കില്‍ എന്നു ആലോചിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ കൃത്യമായി നാല്‌ മാസത്തോളം നീളും.ഇത്‌ എറെ ഗുണകരമാണ്‌. മുഖ്യ കോച്ചിനു തന്റെ ആശയങ്ങളും വ്യത്യസ്‌ത ശൈലികളും ടീമില്‍ ഫലപ്രദമായ രീതിയില്‍ പരീക്ഷിക്കാനും നടപ്പിലാക്കാനും സാവകാശം ലഭിക്കും.. 
ഗൂയിമിറസ്‌ ഈ ആശയത്തോട്‌ യോജിക്കുന്നു 'ഈ സീസണില്‍ തിരിച്ചുവരവ്‌ നടത്താനും സീസണിനുവേണ്ട ഒരുക്കം നടത്താനും വേണ്ട സമയം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. ഇനി നമുക്ക്‌ വ്യത്യസ്‌ത ശൈലികള്‍ പരീക്ഷിക്കാനാകും. സമയം കൂടുതല്‍ ലഭിക്കുന്നതിനനുസരിച്ച്‌ എല്ലാ ടീം മാനേജര്‍മാര്‍ക്‌ുകം അവരുടെ ടീമുകള്‍ക്ക്‌ ആശയങ്ങള്‍ നല്‍കുവാനും കളിക്കാരെ കൂടുതല്‍ അടുത്തറിയാനും കുടുതല്‍ സമയം ലഭിക്കും '- ഗുയിമിറസ്‌ പറഞ്ഞു
ഈ സീസണില്‍ തന്റെ പഴയ ടീമിലേക്കു തിരിച്ചെത്തിയ ഒരേ ഒരു പരിശീലകന്‌ ഗുയിമിറസാണ്‌. ആല്‍ബര്‍ട്ടോ റോക്കോയും അതേപോലെ തന്റെ ടീമിനൊപ്പം ഈ സീസണിലും ഉണ്ടെങ്കിലും നവാഗതരായ ബെംഗ്‌ളുരു എഫ്‌.സി കഴിഞ്ഞ സീസണില്‍ ഹീറോ ഐ-ലീഗിലായിരുന്നു കളിച്ചിരുന്നത്‌ മൂംബൈയുടെ പരിശീലക സ്ഥാനം ഒരു വര്‍ഷത്തേക്കു കൂടി തുടരാന്‍ ഓഫര്‍ വന്നതിനു ശേഷം ഗുയിമിറസ്‌ ഇതുവരെ തന്റെ കണ്‍പോള അടച്ചിട്ടില്ല. താന്‍ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിന്റെ കാരണവും ഇത്തവണ ലീഗ്‌ നാല്‌ മാസത്തേക്കു നീട്ടിയതുകൊണ്ടാണെന്നു എഫ്‌.സി.ഗോവയുടെ മധ്യനിരതോരം ബ്രൂണോ പിന്‍ഹിറോ പറഞ്ഞു ആദ്യ സീസണില്‍ ഗോവയ്‌ക്കു വേണ്ടി കളിച്ചതിനു ശേഷം ഇന്ത്യ വിട്ട ബ്രൂണോ പിന്‍ഹിറോ രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ തിരിച്ചുവരുന്നത്‌. 
'ലീഗിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതാണ്‌ തിരിച്ചുവരാനുള്ള ഒരുകാരണം. ഇതിന്റെ പ്രധാന നേട്ടം ലഭിക്കുന്നത്‌ കളിക്കാര്‍ക്കാണ്‌. . നീ്‌ണ്ട സീസണ്‍ എത്തുന്നതോടെ ഒരു തിരിച്ചുവരവിനും അവസരമുണ്ട്‌. നീണ്ട സീസണ്‍ കളിക്കാരുടെ പ്രകടനവും മെച്ചമാകും' -പോര്‍ച്ചുഗീസുകാരനായ പിന്‍ഹിറോ വിശദീകരിച്ചു
കഴിഞ്ഞ സീസണുകളുടെ കാലാവധി സംബന്ധിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ചെന്നൈയിന്‍ എഫ്‌.സി മാനേജര്‍ ജോണ്‍ ഗ്രിഗറിക്കു വാക്കുകളില്ല. 
' കഴിഞ്ഞ സീസണുകളുടെ ഫിക്‌സ്‌ചര്‍ ഞാന്‍ എടുത്തു നോക്കിയ കാര്യമാണ്‌ ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌. ഒആറ്‌ ദിവസത്തിനുള്ളില്‍ മൂന്നു തവണ ചെന്നൈയിന്‌ കളിക്കേണ്ടി വന്നു . വളരെ ഭീകരമായ അവസ്ഥയാണ്‌ അത്‌്‌ .പരിശീലനം പോലും നടത്താന്‍ കഴിയാത്ത അവസ്ഥ. ഇംഗ്ലണ്ടില്‍ നടക്കുന്ന എഫ്‌.എ കപ്പ്‌ ലീഗ്‌ കപ്പ്‌ എന്നിവയില്‍ കളിക്കുന്ന ടീമുകള്‍ക്ക്‌ 38 ആഴ്‌ചകളില്‍ കളിക്കേണ്ടത്‌ 46 ഗെയിമുകള്‍ മാത്രമാണ്‌ ' ജോണ്‍ ഗ്രിഗറി ചൂണ്ടിക്കാട്ടി. 
ലീഗുകളുടെ സമയ ദൈര്‍ഘ്യം കടുന്തോറും പരിശീലകര്‍ക്കും കളിക്കാര്‍ക്കും പരസ്‌പരം മനസിലാക്കാന്‍ കുടുതല്‍ സമയം ലഭിക്കും- 63 കാരന്‍ പറഞ്ഞു. 

ഹീറോ ഐ.എസ്‌.എല്ലിനോട1പ്പം അറിയപ്പെടുന്ന ഇയാന്‍ ഹ്യൂം ഈ കാലാവധി കണക്കിലെടുക്കാതെ മറ്റൊരു സീസണിലേക്കു തിരിച്ചുവരാന്‍ തയ്യാറാണെന്നും വ്യക്തമാക്കി നേരത്തെ ഐ.എസ്‌.എല്‍ ടൂര്‌ണമെന്റ്‌ ആയിരുന്നു എന്നാല്‍ നാലു മാസത്തോളം നീണ്ടതോടെ ഐ.എസ്‌.എല്‍ ലീഗ്‌ ആയി മാറി' - ഇയാന്‍ ഹ്യൂം പറഞ്ഞു. 
സീസണ്‍ നീണ്ടതോടെ മുന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡ്‌ താരം ദിമിതാര്‍ ബെര്‍ബതോവ്‌, വെസ്‌റ്റ്‌ ബ്രൗണ്‍ എന്നിവരുടെ കാലാവധി നീട്ടിവെക്കാന്‍ തീരുമാനിച്ചതായും ഇയാന്‍ ഹ്യൂം പറഞ്ഞു. കൂടുതല്‍ ടീമുകളും ദൈര്‍ഘ്യമേറിയ ലീഗും ആയി മാറിയതോടെ ലീഗ്‌ കുടുതല്‍ അംഗീകരിക്കപ്പെടുമെന്നാണ്‌ ഇയാന്‍ ഹ്യൂമിന്റെ കണക്കുകൂട്ടല്‍ 
പുനെ സിറ്റി എഫ്‌.സിയുടെ പരിശീലകസ്ഥാനം ആന്റോണിയോ ഹബാസില്‍ നിന്നും ഏറ്റെടുത്ത സെര്‍ബിയന്‍ പരിശീലകന്‍ റാങ്കോ പോപോവിച്ചിനും ഇന്ത്യന്‍ കളിക്കാര്‍ ഈ രീതിയെ സ്വീകരിച്ചതില്‍ വളരെയേറെ സന്തോഷം. ചെറിയ ലീഗുകള്‍ കൂടുതല്‍ അവധിക്കാലം സമ്മാനിക്കുയാണെന്ന്‌ അദ്ദേഹം പറഞ്ഞു. നീണ്ട അവധിക്കു ശേഷം കളിക്കാനെത്തുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ കൂടിവന്നാല്‍ അവധി ഒന്നോ രണ്ടോ മാസം മാത്രം . ഐ.എസ്‌ .എല്ലും ഈ നിലയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു
ലീഗിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതോടെ കളിക്കാരുടെ ക്ഷേമത്തിനായി വലിയ പ്ലസ്‌ പോയിന്റ്‌ വേണ്ടിവരുമെന്ന്‌ പൂനെ വിംഗര്‍ കീന്‍ ലൂയിസ്‌ പറഞ്ഞു 

സന്ദേശ്‌ ജിങ്കെനെ പോലുള്ള കളിക്കാരുടെ ഉയര്‍ച്ചയും കുതിപ്പും



ആമുഖം: നിരവധി കളിക്കാര്‍ക്ക്‌ വളരെ വേഗത്തില്‍ മെച്ചപ്പെടാന്‍ കഴിഞ്ഞു. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനും കഴിവുകള്‍ പുറത്തെടുക്കാനും ലഭിച്ച അവസരങ്ങള്‍ക്ക്‌ നന്ദി പറയണം.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്‌.എല്‍)തത്വശാസ്‌ത്രത്തിന്റെ കാതല്‍്‌ വളരെ ലളിതവും അതേപോലെ സങ്കീര്‍ണ്ണവുമാണ്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ വികസിപ്പിക്കുക എന്ന ലളിതമായ തത്വശാസ്‌ത്രം. ലോകത്തിലെ ഏത്‌ ലീഗിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ മൂന്നു സീസണുകള്‍ ആവശ്യമായി വരില്ല. ഇന്ത്യയില്‍ കായിക രംഗത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ലീഗിനു പ്രധാന റോള്‍ അവകാശപ്പെടാവുന്ന വ്യക്തമായ ഉദാഹരണങ്ങളുണ്ട്‌.

2014ല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി മാറിയ ഇയാന്‍ ഹ്യൂം പ്രതിരോധനിരക്കാര്‍ക്ക്‌ നിരന്തരം തൊന്തരവ്‌ സൃഷ്ടിക്കുകയായിരുന്നു. ഇന്ന്‌്‌ ലീഗിനെക്കുറിച്ച്‌ ആധികാരികമായി വിലയിരുത്താന്‍ പ്രഥമ സ്ഥാനമാണ്‌ ഇയാന്‍ ഹ്യൂമിന്റേത്‌. " ലീഗിന്റെ ദൈര്‍ഘ്യം നിലനിര്‍ത്തുക, സ്‌പോണ്‍സര്‍ഷിപ്പ്‌, കളിക്കുന്ന ടീമുകള്‍, വിദേശ കളിക്കാരുടെ എണ്ണം, വിനോദ പരിപാടികള്‍ തുടങ്ങിയവ നിലനിര്‍ത്തുക "-ഐ.എസ്‌.എല്ലിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഹ്യൂം സംസാരിച്ചു.

" ഇന്ത്യയില്‍ ഫുട്‌ബോളിനെ വികസിപ്പിച്ചെടുക്കാന്‍ ഐ.എസ്‌.എല്‍ സഹായിച്ചിട്ടുണ്ടോ എന്ന്‌ പലരും എന്നോട്‌ ചോദിക്കാറുണ്ട്‌. എനിക്ക്‌ ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ എത്തിച്ചേര്‍ന്ന 2014 ഉം ഈ 2017 ഉം തമ്മിലുള്ള വ്യത്യാസമാണ്‌ ഞാന്‍ കാണുന്നത്‌. തീര്‍ച്ചയായും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പോലെ വളരെ വ്യക്തം. ഫിഫ റാങ്കിങ്ങില്‍ എറ്റവും മികച്ച 100 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ വികസിച്ചു വരുന്നുണ്ടെന്നും " - ഈ കനേഡിയന്‍ സ്‌ട്രൈക്കര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മാധ്യമ ദിനത്തില്‍ പറഞ്ഞു.

ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന ഹ്യൂം പിന്നെ മഞ്ഞപ്പടയുടെ എറ്റവും മികച്ച കളിക്കാരനായി. ഹീറോ ഐ.എസ്‌.എല്‍ എത്രമാത്രം കളിക്കാര്‍ക്ക്‌ കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരം നല്‍കി എന്നതിനുദാഹരണമാണ്‌ ഇയാന്‍ ഹ്യൂം.

" ഹീറോ ഐ-ലീഗിനോട്‌്‌ അനാദരവ്‌ ഒന്നുമില്ല. എന്നാല്‍ ഹീറോ ഐ.എസ്‌.എല്‍ മുകളിലാണ്‌. സന്ദേശ്‌ ജിങ്കന്‍ കേരള ബ്ലാസറ്ററില്‍ എത്തിയതിനുശേഷം വന്ന പുരോഗതി നിങ്ങള്‍ കാണണം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അദ്ദേഹം ആരോണ്‍ ഹ്യൂസ്‌, കാര്‍ലോസ്‌ മര്‍ച്ചേന, സെഡ്രിക്‌ ഹെങ്‌ബെര്‍ട്ട്‌, തുടങ്ങിയവരോടൊപ്പമാണ്‌ കളിക്കുന്നത്‌. ജിങ്കന്‍ ഞങ്ങളോടൊപ്പം ആദ്യം കളിക്കാന്‍ വന്ന നാളുകളില്‍ അത്ര അറിയപ്പെടുന്ന കളിക്കാരാനായിരുന്നില്ല. . എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ നോക്കണം, ചില സന്ദര്‍ഭങ്ങളില്‍ തന്റെ ദേശീയ ടീമിനെ നയിക്കുകയാണ്‌ "- ഹ്യൂം പറഞ്ഞു


ഉദ്‌ഘാടന സീസണില്‍ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ റോളിലായിരുന്നു. തന്റെ ടീമിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തച്ചു ഫൈനലില്‍ വളരെ നേരിയ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട്‌ (1-0) തോറ്റു. അതിനുശേഷം 24 കാരന്‍ പുറകിലേക്ക്‌ തിരിഞ്ഞു നോക്കിയട്ടില്ല. 2015ല്‍ ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. ജിങ്കന്‍ ഇന്ത്യയ്‌ക്കായി 16 തവണ ബൂട്ട്‌ കെട്ടി. നാല്‌ ഗോളുകളും അടിച്ചു.
ഹീറോ ഐ.എസ്‌.എല്‍. സീസണിന്റെ നാല്‌ സീസണുകളില്‍ ലഭിച്ച ഇടവേളകളില്‍ ജിങ്കന്‍ സ്‌പോര്‍ട്ടിങ്ങ്‌ ക്ലബ്‌ ഗോവ, ഡി.സ്‌.കെ ശിവാജിയന്‍സ്‌, ബെംഗ്‌ളുരു എഫ്‌.സി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ഫെഡറേഷന്‍ കപ്പ്‌ നേടിയ ടീമിലും അംഗമായിരുന്നു.

ജിങ്കാന്റെ ഓവറോള്‍ ഗെയിമില്‍ ഏറെയും വെട്ടിത്തിളങ്ങി നിന്നത്‌ വലത്തെ വിംഗില്‍ അല്ലെങ്കില്‍ സെന്റര്‍ ബാക്ക്‌ പൊസിഷനുകളിലാണ്‌. അദ്ദേഹത്തിന്റെ ധീരത പന്തിനുവേണ്ടിയുള്ള ദാഹമാണ്‌. വളരെ അധികം അദ്ദേഹം പുരോഗമിച്ചിട്ടുണ്ട്‌. എന്നാല്‍ ഉദാഹരണം ജിങ്കന്‍ മാത്രമല്ല. ഇപ്പോള്‍ ബെംഗ്ലുരു എഫ്‌.സിയ്‌ക്കുവേണ്ടി കളിക്കുന്ന ഫുള്‍ ബാക്ക്‌ രാഹുല്‍ ബെക്കെ, ചെന്നൈയിന്‍ എഫ്‌.സിയുടെ ജെജെ ലാല്‍പെക്യൂല എന്നിവരെ എടുക്കാം. തല്‍സമയം നടക്കുന്ന ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ക്കു മുന്നിലാണ്‌ കളിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ കളി വേഗത്തിലാക്കാനും ഫുട്‌ബോളിന്റെ മത്സരതീവ്രത ഉള്‍ക്കൊള്ളാനും ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 

ENGALURU F C



ചലനം സൃഷ്ടിക്കാനുറച്ച്‌ ബെംഗ്‌ളുരു എഫ്‌.സി


ആമുഖം: ബെംഗ്‌്‌ളുരു എഫ്‌.സിയുടെ വരവ്‌ കാണുമ്പോള്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ പങ്കെടുത്തിരുന്ന മറ്റു ടീമുകള്‍ ഭയന്നു തുടങ്ങി. അതിനു കാരണം ഉണ്ട്‌. 
ഐ.എസ്‌ എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളില്‍ എട്ട്‌ ടീമുകളാണ്‌ ഉണ്ടാകയിരുന്നതെങ്കില്‍ ഇത്തവണ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ന്നിരിക്കുന്നു. രണ്ട്‌ നവാഗത ടീമുകളില്‍ ഒന്നായി ജംഷഡ്‌പൂര്‍ എഫ്‌.സിയോടൊപ്പം ബെംഗ്‌ളുരു എഫ്‌.സിയും എത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ്‌, ചെന്നൈയിന്‍ എഫ്‌.സി എന്നീ ടീമുകള്‍ക്കു പുറമെ തെക്കേ ഇന്ത്യയില്‍ നിന്ന്‌ മൂന്നാം ടീമായി ബെംഗ്‌ളുരു എഫ്‌.സി ഐ.എസ്‌.എല്‍ നാലാം സീസണില്‍ എത്തുന്നത്‌ ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ ആശ്ചര്യപ്പെടുത്തിയാണ്‌. ഐ-ലീഗിലെ കഴിഞ്ഞ നാല്‌ സീസണുകളില്‍ ആരെയും കൊതിപ്പിക്കുന്ന ട്രാക്ക്‌ റെക്കോര്‍ഡാണ്‌ ബെംഗ്‌ളുരു എഫ്‌.സിയുടേത്‌. അതുകൊണ്ടു തന്നെ ഇത്തവണ ഐ.എസ്‌.എല്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ ബെംഗ്‌ളുരു എഫ്‌.സിയും മുന്‍പന്തിയിലാണ്‌. 
2014ല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട്‌ ്‌അരങ്ങേറ്റവര്‍ഷം തന്നെ ഐ-ലീഗില്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ നാല്‌ സീസണുകളില്‍ ഓരോന്നിലും പ്രധാന ടൂര്‍ണമെന്റകളില്‍ കപ്പ്‌ നേടി. അരങ്ങേറ്റവര്‍ഷം ഐ-ലീഗില്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരു എഫ്‌.സി അടുത്ത വര്‍ഷം രണ്ടാം സ്ഥാനക്കാരായെങ്കിലും ഫെഡറേഷന്‍ കപ്പില്‍ ആദ്യ കിരീട വിജയം സ്വന്തമാക്കി.ബെംഗ്‌ളുരു എഫ്‌.സിയുടെ ഏറ്റവും മികച്ച വര്‍ഷം മൂന്നാം സീണസില്‍ രേഖപ്പെടുത്തി. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചതിനു പുറമെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച നേട്ടങ്ങളില്‍ ഒന്നായി ഏഷ്യന്‍ ക്ലബ്ബുകളുടെ രണ്ടാം നിര ടൂര്‍ണമെന്റായ എ.എഫ്‌.സി കപ്പിന്റെ ഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ചു. എ.എഫ്‌.സി കപ്പ്‌ ഫൈനലില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി ബെംഗ്‌ളുരു എഫ്‌.സി. മാറി. തൊട്ടടുത്ത വര്‍ഷം ഐ-ലീഗില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുവെങ്കിലും തങ്ങളുട രണ്ടാം ഫെഡറേഷന്‍ കപ്പ്‌ നേടിക്കൊണ്ട്‌ ജൈത്രയാത്ര തുടര്‍ന്നു . ഈ സീസണില്‍ തുടര്‍ച്ചയായി എ.എഫ്‌.സി കപ്പിന്റെ ഫൈനല്‍ ലക്ഷ്യമാക്കിയാണ്‌ കരുക്കള്‍ നീക്കിയതെങ്കിലും അല്‍പ്പം നിര്‍ഭാഗ്യം വിലങ്ങുതടിയായി. തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ്‌.സി ഇസ്‌തിക്കിയോളിന്റെ മുന്നില്‍ ആ മോഹം പൊലിഞ്ഞു. 
കളിയിലൂടനീളം മുന്നിട്ടു നിന്നുവെങ്കിലും 2015ലെ ചാമ്പ്യന്മാരായ എഫ്‌..സി ഇസ്‌തികിയോളിനോട്‌ 0-1നു തോല്‍വി സമ്മതിക്കേണ്ടി വന്നതിന്റെ നിരാശ ബെംഗ്‌ളുരു എഫ്‌.സിയ്‌ക്കുണ്ട്‌. പക്ഷേ ഹൃദയഭേദകമായ ഈ തോല്‍വി ബെംഗ്‌ളുരു എഫ്‌.സിയെ ഇന്ന്‌ ഇരട്ടി അപകടകാരികളാക്കുകയാണ്‌. അതുകൊണ്ടു തന്നെ ഐ.എസ്‌.എല്ലില്‍ ഒരു കുതിപ്പ്‌ നേടി തോല്‍വികള്‍ എല്ലാം മറക്കുവാനാണ്‌ - ദ ബ്ലൂസ്‌ - എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബെംഗ്‌ളുരു എഫ്‌.സി കാത്തിരിക്കുന്നത്‌.


ഇക്കാര്യം കുട്ടികള്‍ തീര്‍ച്ചയായും സംസാരിക്കുന്നുണ്ട്‌. എ.എഫ്‌.സി കപ്പില്‍ ഉജ്ജ്വലമായ കുതിപ്പായിരുന്നു എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട്‌ തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ എത്തുവാനുള്ള അവസരം ഭാഗ്യക്കേട്‌ കൊണ്ട്‌ നഷ്ടമായി . അതാണ്‌ ഫുട്‌ബോള്‍. ഈ നിരാശ ഐ.എസ്‌.എല്ലിലെ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടു തന്നെ അവസാനിപ്പിക്കുമെന്നും കോച്ച്‌ ആല്‍ബര്‍ട്ട്‌ റോക്ക വിശ്വാസം പ്രകടിപ്പിച്ചു. ബാഴ്‌സിലോണയുടേയും തുര്‍ക്കി ക്ലബ്ബായ ഗലെറ്റാസരയുടെയും സഹപരിശീലകനായിരുന്ന ആല്‍ബര്‍ട്ട്‌ റോക്കോയുടെ ശിക്ഷണത്തിലാണ്‌ ബെംഗ്‌ളുരു എഫ്‌.സി എത്തുന്നത്‌. 
ഐ.എസ്‌.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്‌ ഈ വര്‍ഷം ആണെങ്കിലും ടീമിനു കിട്ടിയ കുതിപ്പ്‌ അവര്‍ ശരിക്കും ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കാരെ തല്ലിക്കൂട്ടാന്‍ ശ്രമിക്കുന്നതിനു മുന്‍പ്‌ തന്നെ ബെംഗ്‌ളുരു എഫ്‌.സി പ്രീ സീസണ്‍ ക്യാമ്പ്‌ തുടങ്ങി. മുന്നൊരുക്ക മത്സരങ്ങളും പരിശീലന ക്യാമ്പും തകൃതിയായി സ്‌പെയിനില്‍ നടന്നു. കരുത്തരായ ടീമുകള്‍ക്കെതിരെ അവിടെ സൗഹൃദ മത്സരങ്ങള്‍ കളിക്കാനും കഴിഞ്ഞു. അതിനിടയില്‍ എ.എഫ്‌.സി കപ്പും കളിക്കാന്‍ കഴിഞ്ഞത്‌ ടീമിനെ കുറ്റങ്ങളും കുറവുകളെല്ലാം നികത്തി സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രാപ്‌തരാക്കി. ഇനി കാത്തിരിക്കുന്നത്‌ ഐ.എസ്‌.എല്ലിലെ നവംബര്‍ 19നു നടക്കുവാന്‍ പോകുന്ന അരങ്ങേറ്റ മത്സരത്തിനെയാണ്‌ ഹോം ഗ്രൗണ്ടായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌.സി.ക്കെതിരെയാണ്‌.
എ.എഫ്‌.സി കപ്പില്‍ കളിക്കുവാന്‍ കഴിഞ്ഞതിലൂടെ മറ്റു ടീമുകള്‍ക്കു വളരെ മുന്‍പ്‌ തന്നെ ഈ സീസണില്‍ കളിക്കുന്ന ടീമിനെ പുതിയ ടൂര്‍ണമെന്‌ഞറില്‍ കളിക്കുന്നതിനു വേണ്ടി ഒരുക്കിയെടുക്കാന്‍ കഴിഞ്ഞുവെന്ന്‌ ബെംഗ്‌ളുരു എഫ്‌.സിയുടെ സ്‌പാനീഷ്‌ കോച്ച്‌ പറഞ്ഞു.
കടലാസില്‍ മാത്രമല്ല കളിക്കളത്തിലും ബെംഗ്‌ളുരു എഫ്‌.സിയെ വളരെ ഒതുക്കവും ദൃഢതയും കൈമുതലായ ടീമാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ദേശീയ ടീമിന്റെ ക്യാപ്‌റ്റന്‍കൂടിയായ സുനില്‍ ഛെത്രിയാണ്‌ ഇന്ത്യന്‍ കളിക്കാരില്‍ പ്രധാന താരം. റിസര്‍വ്‌ കളിക്കാരുടെ പട്ടികയില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗ്‌ സന്ധുവും കൂടി വരുമ്പോല്‍ ടീമിന്റെ ശക്തി വ്യക്തമാകുന്നു. പുതുമുഖം ഉതാന്ത സിംഗ്‌, നിഷു കുമാര്‍, മാല്‍സാവാംസുവാല, ഡാനിയേല്‍ ലാല്‍തിംപുയ (റിസര്‍വ്‌ ) എന്നിവരെ എല്ലാം ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്‌. രാഹുല്‍ ബെക്കെ, ലെന്നി റോഡ്രിഗസ്‌, ഹാര്‍മന്‍ജ്യോത്‌ കാബ്ര എന്നിവരെല്ലാം മറ്റു കളിക്കരെപ്പോലെ മത്സരത്തിനു സജ്ജരായി ഉഷാറിലാണ്‌. 


ടീമിലെ വിദേശ കളിക്കാരുടെ പട്ടികയും വളരെ ശ്രദ്ധേയമാണ്‌. സെന്റര്‍ ബാക്ക്‌ പൊസിഷനില്‍ തഴക്കവും പഴക്കവുമുള്ള ജോണ്‍ ജോണ്‍സണ്‍ പ്രതിരോധ ഭിത്തിയുടെ കാവല്‍ക്കരന്റെ റോളില്‍ അവസാന പോരാളിയായി നില്‍ക്കുന്നു. സ്‌പാനീഷ്‌ താരങ്ങളുടെ സമ്പന്നതയും ടീമിനുണ്ട്‌.അഞ്ച്‌ സ്‌പാനീഷ്‌ കളിക്കാരെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നു. 

സ്‌പാനീഷ്‌ വെറ്റിറന്‍ അല്‍വാരോ റൂബിയോ, മുന്‍ റയല്‍ മാഡ്രിഡ്‌ താരം കാസ്‌റ്റില്ല, സെന്റര്‍ ഹാഫ്‌ ജൂവാന്‍ ആന്റോണിയോ, സ്‌പെയിനിന്റെ മുന്‍ അണ്ടര്‍ 20 ഇന്റര്‍നാഷണല്‍ ബ്രൗലിയോ, വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിന്റെ മുന്‍ ക്യാപ്‌റ്റന്‍ ഡിമാസ്‌ ഡെല്‍ഗാഡോ എന്നിവര്‍ ബെംഗ്‌ളുരു എഫ്‌.സിയുടെ ചിറകുകള്‍ക്കു പറക്കുവാനുള്ള ശക്തി പകരുന്നു

അതുകൊണ്ടു തന്നെ ബെംഗ്‌ളുരു എഫ്‌.സിയെ ടൂര്‍ണമെന്റ്‌ ഫേവറേറ്റ്‌ ആയി കണക്കാക്കി അവസാന തുട്ട്‌ വരെ വാതുവെക്കാന്‍ നിരവധിപേര്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ ഒരിക്കലും ആശ്ചര്യം തോന്നാത്തത്‌.. ഐ..എസ്‌.എല്ലില്‍ ഇതിനു മുന്‍പ്‌ കളിച്ചു പരിചയം ഇല്ലെങ്കിലും പുതിയ നിലവാരം ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും ചലനം ഉണ്ടാക്കാന്‍ അവര്‍ക്കു കഴിയും. 

നേരത്തെ ട്രോഫി നേടിയിട്ടുണ്ടെന്നു കരുതി വരും നാളില്‍ ഈ നേട്ടം സഹായകരമാകുമെന്നു കരുതരുത്‌. ഇത്‌ ഞങ്ങള്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. പക്ഷേ, ഐ.എസ്‌.എല്ലിലെ അരങ്ങേറ്റം വിജയകരമാക്കുവാന്‍ തുടക്കം മുതല്‍ അവസാനം വരെ അധ്വാനിച്ചേ മതിയാകൂ. ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഐ.എസ്‌എല്ലില്‍ കന്നി സീസണിനിറങ്ങുന്ന ഞങ്ങള്‍ക്ക്‌ വിജയത്തോടെ തന്നെ തുടക്കം കണ്ടെത്തണം. ഫുട്‌ബോളില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെന്നും റോക്ക കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ കളിക്കാര്‍ : രാഹുല്‍ ശങ്കര്‍ ബെക്കെ, കോളിന്‍ അബ്രാഞ്ച്‌സ്‌, സോമിംഗിലിയാന റാള്‍ട്ടെ, ലെന്നി റോഡ്രിഗസ്‌, ഹര്‍മാന്‍ജ്യോത്‌ സിംഗ്‌ കാബ്ര, സുനില്‍ ഛെത്രി, സുഭാഷിഷ്‌ ബോസ്‌, ബേയിതാങ്‌ ഹാവോകിപ്‌, തോങ്‌ഖോസിയെം ഹാവോകിപ്‌, ആല്‍വിന്‍ ജോര്‍ജ്ജ്‌, ഉദാന്ത കുമാം ,നിഷു കുമാര്‍, അബ്‌ഹ്ര മൊണ്ടാല്‍, ജോയ്‌നര്‍ മോണ്ടെ ലോറെന്‍സോ, ലാതുവാമ്മാവിയ റാള്‍ട്ടെ, മാല്‍സാവംസുവാല, കാല്‍വില്‍ അഭിഷേക്‌.

വിദേശതാരങ്ങള്‍ : ജൂവാന്‍ ആന്റോണിയോ ഫെര്‍ണാണ്ടസ്‌, ജോണ്‍ ജോണ്‍സണ്‍, നിക്കോളാസ്‌ ഫെഡോര്‍, ബ്രൗലിയോ റോഡ്രിഗസ്‌, എഡ്വേര്‍ഡോ മാര്‍ട്ടിന്‍, ഡിമാസ്‌ ഡെല്‍ഗാഡോ, എറിക്‌ പാര്‍താലു, ആന്റോണിയോ റോഡ്രിഗസ്‌.

റിസര്‍വ്‌ കളിക്കാര്‍ : ഗുര്‍പ്രീ,ത്‌ സിംഗ്‌ സന്ധു, ലാല്‍ഹിംപുയ ഡാനിയേല്‍, പ്രശാന്ത്‌ കലിങ്ക, റോബിന്‍സിംഗ്‌ ഖുമുക്‌ചാം, അഷീര്‍ അക്തര്‍. 







 ചലനം സൃഷ്ടിക്കാനുറച്ച്‌ ബെംഗ്‌ളുരു എഫ്‌.സി



ആമുഖം: ബെംഗ്‌്‌ളുരു എഫ്‌.സിയുടെ വരവ്‌ കാണുമ്പോള്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ പങ്കെടുത്തിരുന്ന മറ്റു ടീമുകള്‍ ഭയന്നു തുടങ്ങി. അതിനു കാരണം ഉണ്ട്‌. 
ഐ.എസ്‌ എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളില്‍ എട്ട്‌ ടീമുകളാണ്‌ ഉണ്ടാകയിരുന്നതെങ്കില്‍ ഇത്തവണ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ന്നിരിക്കുന്നു. രണ്ട്‌ നവാഗത ടീമുകളില്‍ ഒന്നായി ജംഷഡ്‌പൂര്‍ എഫ്‌.സിയോടൊപ്പം ബെംഗ്‌ളുരു എഫ്‌.സിയും എത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ്‌, ചെന്നൈയിന്‍ എഫ്‌.സി എന്നീ ടീമുകള്‍ക്കു പുറമെ തെക്കേ ഇന്ത്യയില്‍ നിന്ന്‌ മൂന്നാം ടീമായി ബെംഗ്‌ളുരു എഫ്‌.സി ഐ.എസ്‌.എല്‍ നാലാം സീസണില്‍ എത്തുന്നത്‌ ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ ആശ്ചര്യപ്പെടുത്തിയാണ്‌. ഐ-ലീഗിലെ കഴിഞ്ഞ നാല്‌ സീസണുകളില്‍ ആരെയും കൊതിപ്പിക്കുന്ന ട്രാക്ക്‌ റെക്കോര്‍ഡാണ്‌ ബെംഗ്‌ളുരു എഫ്‌.സിയുടേത്‌. അതുകൊണ്ടു തന്നെ ഇത്തവണ ഐ.എസ്‌.എല്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ ബെംഗ്‌ളുരു എഫ്‌.സിയും മുന്‍പന്തിയിലാണ്‌. 
2014ല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട്‌ ്‌അരങ്ങേറ്റവര്‍ഷം തന്നെ ഐ-ലീഗില്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ നാല്‌ സീസണുകളില്‍ ഓരോന്നിലും പ്രധാന ടൂര്‍ണമെന്റകളില്‍ കപ്പ്‌ നേടി. അരങ്ങേറ്റവര്‍ഷം ഐ-ലീഗില്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരു എഫ്‌.സി അടുത്ത വര്‍ഷം രണ്ടാം സ്ഥാനക്കാരായെങ്കിലും ഫെഡറേഷന്‍ കപ്പില്‍ ആദ്യ കിരീട വിജയം സ്വന്തമാക്കി.ബെംഗ്‌ളുരു എഫ്‌.സിയുടെ ഏറ്റവും മികച്ച വര്‍ഷം മൂന്നാം സീണസില്‍ രേഖപ്പെടുത്തി. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചതിനു പുറമെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച നേട്ടങ്ങളില്‍ ഒന്നായി ഏഷ്യന്‍ ക്ലബ്ബുകളുടെ രണ്ടാം നിര ടൂര്‍ണമെന്റായ എ.എഫ്‌.സി കപ്പിന്റെ ഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ചു. എ.എഫ്‌.സി കപ്പ്‌ ഫൈനലില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി ബെംഗ്‌ളുരു എഫ്‌.സി. മാറി. തൊട്ടടുത്ത വര്‍ഷം ഐ-ലീഗില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുവെങ്കിലും തങ്ങളുട രണ്ടാം ഫെഡറേഷന്‍ കപ്പ്‌ നേടിക്കൊണ്ട്‌ ജൈത്രയാത്ര തുടര്‍ന്നു . ഈ സീസണില്‍ തുടര്‍ച്ചയായി എ.എഫ്‌.സി കപ്പിന്റെ ഫൈനല്‍ ലക്ഷ്യമാക്കിയാണ്‌ കരുക്കള്‍ നീക്കിയതെങ്കിലും അല്‍പ്പം നിര്‍ഭാഗ്യം വിലങ്ങുതടിയായി. തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ്‌.സി ഇസ്‌തിക്കിയോളിന്റെ മുന്നില്‍ ആ മോഹം പൊലിഞ്ഞു. 
കളിയിലൂടനീളം മുന്നിട്ടു നിന്നുവെങ്കിലും 2015ലെ ചാമ്പ്യന്മാരായ എഫ്‌..സി ഇസ്‌തികിയോളിനോട്‌ 0-1നു തോല്‍വി സമ്മതിക്കേണ്ടി വന്നതിന്റെ നിരാശ ബെംഗ്‌ളുരു എഫ്‌.സിയ്‌ക്കുണ്ട്‌. പക്ഷേ ഹൃദയഭേദകമായ ഈ തോല്‍വി ബെംഗ്‌ളുരു എഫ്‌.സിയെ ഇന്ന്‌ ഇരട്ടി അപകടകാരികളാക്കുകയാണ്‌. അതുകൊണ്ടു തന്നെ ഐ.എസ്‌.എല്ലില്‍ ഒരു കുതിപ്പ്‌ നേടി തോല്‍വികള്‍ എല്ലാം മറക്കുവാനാണ്‌ - ദ ബ്ലൂസ്‌ - എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബെംഗ്‌ളുരു എഫ്‌.സി കാത്തിരിക്കുന്നത്‌.


ഇക്കാര്യം കുട്ടികള്‍ തീര്‍ച്ചയായും സംസാരിക്കുന്നുണ്ട്‌. എ.എഫ്‌.സി കപ്പില്‍ ഉജ്ജ്വലമായ കുതിപ്പായിരുന്നു എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട്‌ തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ എത്തുവാനുള്ള അവസരം ഭാഗ്യക്കേട്‌ കൊണ്ട്‌ നഷ്ടമായി . അതാണ്‌ ഫുട്‌ബോള്‍. ഈ നിരാശ ഐ.എസ്‌.എല്ലിലെ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടു തന്നെ അവസാനിപ്പിക്കുമെന്നും കോച്ച്‌ ആല്‍ബര്‍ട്ട്‌ റോക്ക വിശ്വാസം പ്രകടിപ്പിച്ചു. ബാഴ്‌സിലോണയുടേയും തുര്‍ക്കി ക്ലബ്ബായ ഗലെറ്റാസരയുടെയും സഹപരിശീലകനായിരുന്ന ആല്‍ബര്‍ട്ട്‌ റോക്കോയുടെ ശിക്ഷണത്തിലാണ്‌ ബെംഗ്‌ളുരു എഫ്‌.സി എത്തുന്നത്‌. 
ഐ.എസ്‌.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്‌ ഈ വര്‍ഷം ആണെങ്കിലും ടീമിനു കിട്ടിയ കുതിപ്പ്‌ അവര്‍ ശരിക്കും ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കാരെ തല്ലിക്കൂട്ടാന്‍ ശ്രമിക്കുന്നതിനു മുന്‍പ്‌ തന്നെ ബെംഗ്‌ളുരു എഫ്‌.സി പ്രീ സീസണ്‍ ക്യാമ്പ്‌ തുടങ്ങി. മുന്നൊരുക്ക മത്സരങ്ങളും പരിശീലന ക്യാമ്പും തകൃതിയായി സ്‌പെയിനില്‍ നടന്നു. കരുത്തരായ ടീമുകള്‍ക്കെതിരെ അവിടെ സൗഹൃദ മത്സരങ്ങള്‍ കളിക്കാനും കഴിഞ്ഞു. അതിനിടയില്‍ എ.എഫ്‌.സി കപ്പും കളിക്കാന്‍ കഴിഞ്ഞത്‌ ടീമിനെ കുറ്റങ്ങളും കുറവുകളെല്ലാം നികത്തി സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രാപ്‌തരാക്കി. ഇനി കാത്തിരിക്കുന്നത്‌ ഐ.എസ്‌.എല്ലിലെ നവംബര്‍ 19നു നടക്കുവാന്‍ പോകുന്ന അരങ്ങേറ്റ മത്സരത്തിനെയാണ്‌ ഹോം ഗ്രൗണ്ടായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌.സി.ക്കെതിരെയാണ്‌.
എ.എഫ്‌.സി കപ്പില്‍ കളിക്കുവാന്‍ കഴിഞ്ഞതിലൂടെ മറ്റു ടീമുകള്‍ക്കു വളരെ മുന്‍പ്‌ തന്നെ ഈ സീസണില്‍ കളിക്കുന്ന ടീമിനെ പുതിയ ടൂര്‍ണമെന്‌ഞറില്‍ കളിക്കുന്നതിനു വേണ്ടി ഒരുക്കിയെടുക്കാന്‍ കഴിഞ്ഞുവെന്ന്‌ ബെംഗ്‌ളുരു എഫ്‌.സിയുടെ സ്‌പാനീഷ്‌ കോച്ച്‌ പറഞ്ഞു.
കടലാസില്‍ മാത്രമല്ല കളിക്കളത്തിലും ബെംഗ്‌ളുരു എഫ്‌.സിയെ വളരെ ഒതുക്കവും ദൃഢതയും കൈമുതലായ ടീമാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ദേശീയ ടീമിന്റെ ക്യാപ്‌റ്റന്‍കൂടിയായ സുനില്‍ ഛെത്രിയാണ്‌ ഇന്ത്യന്‍ കളിക്കാരില്‍ പ്രധാന താരം. റിസര്‍വ്‌ കളിക്കാരുടെ പട്ടികയില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗ്‌ സന്ധുവും കൂടി വരുമ്പോല്‍ ടീമിന്റെ ശക്തി വ്യക്തമാകുന്നു. പുതുമുഖം ഉതാന്ത സിംഗ്‌, നിഷു കുമാര്‍, മാല്‍സാവാംസുവാല, ഡാനിയേല്‍ ലാല്‍തിംപുയ (റിസര്‍വ്‌ ) എന്നിവരെ എല്ലാം ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്‌. രാഹുല്‍ ബെക്കെ, ലെന്നി റോഡ്രിഗസ്‌, ഹാര്‍മന്‍ജ്യോത്‌ കാബ്ര എന്നിവരെല്ലാം മറ്റു കളിക്കരെപ്പോലെ മത്സരത്തിനു സജ്ജരായി ഉഷാറിലാണ്‌. 


ടീമിലെ വിദേശ കളിക്കാരുടെ പട്ടികയും വളരെ ശ്രദ്ധേയമാണ്‌. സെന്റര്‍ ബാക്ക്‌ പൊസിഷനില്‍ തഴക്കവും പഴക്കവുമുള്ള ജോണ്‍ ജോണ്‍സണ്‍ പ്രതിരോധ ഭിത്തിയുടെ കാവല്‍ക്കരന്റെ റോളില്‍ അവസാന പോരാളിയായി നില്‍ക്കുന്നു. സ്‌പാനീഷ്‌ താരങ്ങളുടെ സമ്പന്നതയും ടീമിനുണ്ട്‌.അഞ്ച്‌ സ്‌പാനീഷ്‌ കളിക്കാരെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നു. 

സ്‌പാനീഷ്‌ വെറ്റിറന്‍ അല്‍വാരോ റൂബിയോ, മുന്‍ റയല്‍ മാഡ്രിഡ്‌ താരം കാസ്‌റ്റില്ല, സെന്റര്‍ ഹാഫ്‌ ജൂവാന്‍ ആന്റോണിയോ, സ്‌പെയിനിന്റെ മുന്‍ അണ്ടര്‍ 20 ഇന്റര്‍നാഷണല്‍ ബ്രൗലിയോ, വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിന്റെ മുന്‍ ക്യാപ്‌റ്റന്‍ ഡിമാസ്‌ ഡെല്‍ഗാഡോ എന്നിവര്‍ ബെംഗ്‌ളുരു എഫ്‌.സിയുടെ ചിറകുകള്‍ക്കു പറക്കുവാനുള്ള ശക്തി പകരുന്നു

അതുകൊണ്ടു തന്നെ ബെംഗ്‌ളുരു എഫ്‌.സിയെ ടൂര്‍ണമെന്റ്‌ ഫേവറേറ്റ്‌ ആയി കണക്കാക്കി അവസാന തുട്ട്‌ വരെ വാതുവെക്കാന്‍ നിരവധിപേര്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ ഒരിക്കലും ആശ്ചര്യം തോന്നാത്തത്‌.. ഐ..എസ്‌.എല്ലില്‍ ഇതിനു മുന്‍പ്‌ കളിച്ചു പരിചയം ഇല്ലെങ്കിലും പുതിയ നിലവാരം ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും ചലനം ഉണ്ടാക്കാന്‍ അവര്‍ക്കു കഴിയും. 

നേരത്തെ ട്രോഫി നേടിയിട്ടുണ്ടെന്നു കരുതി വരും നാളില്‍ ഈ നേട്ടം സഹായകരമാകുമെന്നു കരുതരുത്‌. ഇത്‌ ഞങ്ങള്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. പക്ഷേ, ഐ.എസ്‌.എല്ലിലെ അരങ്ങേറ്റം വിജയകരമാക്കുവാന്‍ തുടക്കം മുതല്‍ അവസാനം വരെ അധ്വാനിച്ചേ മതിയാകൂ. ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഐ.എസ്‌എല്ലില്‍ കന്നി സീസണിനിറങ്ങുന്ന ഞങ്ങള്‍ക്ക്‌ വിജയത്തോടെ തന്നെ തുടക്കം കണ്ടെത്തണം. ഫുട്‌ബോളില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെന്നും റോക്ക കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ കളിക്കാര്‍ : രാഹുല്‍ ശങ്കര്‍ ബെക്കെ, കോളിന്‍ അബ്രാഞ്ച്‌സ്‌, സോമിംഗിലിയാന റാള്‍ട്ടെ, ലെന്നി റോഡ്രിഗസ്‌, ഹര്‍മാന്‍ജ്യോത്‌ സിംഗ്‌ കാബ്ര, സുനില്‍ ഛെത്രി, സുഭാഷിഷ്‌ ബോസ്‌, ബേയിതാങ്‌ ഹാവോകിപ്‌, തോങ്‌ഖോസിയെം ഹാവോകിപ്‌, ആല്‍വിന്‍ ജോര്‍ജ്ജ്‌, ഉദാന്ത കുമാം ,നിഷു കുമാര്‍, അബ്‌ഹ്ര മൊണ്ടാല്‍, ജോയ്‌നര്‍ മോണ്ടെ ലോറെന്‍സോ, ലാതുവാമ്മാവിയ റാള്‍ട്ടെ, മാല്‍സാവംസുവാല, കാല്‍വില്‍ അഭിഷേക്‌.

വിദേശതാരങ്ങള്‍ : ജൂവാന്‍ ആന്റോണിയോ ഫെര്‍ണാണ്ടസ്‌, ജോണ്‍ ജോണ്‍സണ്‍, നിക്കോളാസ്‌ ഫെഡോര്‍, ബ്രൗലിയോ റോഡ്രിഗസ്‌, എഡ്വേര്‍ഡോ മാര്‍ട്ടിന്‍, ഡിമാസ്‌ ഡെല്‍ഗാഡോ, എറിക്‌ പാര്‍താലു, ആന്റോണിയോ റോഡ്രിഗസ്‌.

റിസര്‍വ്‌ കളിക്കാര്‍ : ഗുര്‍പ്രീ,ത്‌ സിംഗ്‌ സന്ധു, ലാല്‍ഹിംപുയ ഡാനിയേല്‍, പ്രശാന്ത്‌ കലിങ്ക, റോബിന്‍സിംഗ്‌ ഖുമുക്‌ചാം, അഷീര്‍ അക്തര്‍. 


PHOTOS