Monday, December 11, 2017

MATCH 17: JAMSHEDPUR 1 DELHI 0

DELHI DYNAMOS 0-1 JAMSHEDPUR FC - AZUKA HANDS MEN OF STEEL MAIDEN WIN

A second half goal from Izu Azuka handed Jamshedpur FC their maiden win in Indian Super League against Delhi Dynamos...
Steve Coppell’s Jamshedpur FC brought their goal-scoring duck to an end as they inflicted a third consecutive loss to Delhi Dynamos FC at the Jawaharlal Nehru Stadium, New Delhi courtesy of an Izu Azuka goal in the 61st minute.
Opening match hero Lallianzuala Chhangte returned to the starting XI for Delhi after starting on the bench against NorthEast United FC in the only change by Miguel Angel Portugal.
Steve Coppell meanwhile rang in the changes replacing his entire front-four from the last match as looked to break Jamshedpur’s goal-scoring duck.
Nigerian striker Izu Azuka replaced Kervens Belfort up top. Wingers Siddharth Singh and Bikash Jairu also came into the starting XI while Brazilian playmaker Matheus Goncalves was preferred instead of Sameehg Doutie.
It was the home side who started the match on the front-foot as Chhangte caused all sorts of trouble for Souvik Chakrabarti on the left-flank. Visitors’ skipper Jose Espinosa Tiri was shown a booking as soon as the fifth minute after he brought down the young Mizoram winger at the edge of the box.
Brazilian midfielder Paulinho Dias’ resultant free-kick had good whip but he sent it straight down the throat of Subrata Paul who gathered cleanly.
The home side thought they had gone ahead when skipper Kalu Uche rose the highest to head in another Paulinho free-kick but the Nigerian’s joy was short-lived as the linesman flagged for off-side.
Jamshedpur’s revamped attack meanwhile failed to really click in the opening period as they were dealt with comfortably for the most part by Delhi’s defence.
Brazilian midfielder Memo had a surging run down the right-flank for the visitors and the ball ultimately fell to Goncalves whose shot was quickly closed down by Cichero. Azuka had another half-chance after being fed by Jairu but he dragged his effort just wide of the target.
The home side dominated the possession in the opening period with more than 70 percent of the ball but chances were at a premium as Jamshedpur showed why they are yet to concede so far in the league. It was mostly a scrappy affair in midfield as both sides went into the interval goal-less.
The second period though was a completely different affair as the visitors came charging out of the block with wave after wave of dangerous attacks.
Their perseverance was rewarded with a spot-kick when Pratik Chowdhary brought down Izu in the box but Andre Bikey’s resultant penalty was poor and easily saved by Albino Gomes.
Coppell’s men ultimately got their first goal of the league when Izu rose headed in a floated Mehtab Hussain free-kick from the half-way line in the 61st minute. The visitors looked like a side transformed as Goncalves grew into his role.
Portugal put in David Ngaihte and Nand Kumar in place of Guyon and Chhangte as he searched desperately for the equalizer but the home side failed to create many clear cut chances.
Delhi’s attack in fact floundered after the changes as the replacements failed to create any sort of impact ahead of a resolute Jamshedpur defence who held on to their one-goal lead to the final whistle.




Jamshedpur FC Playing XI
Subrata Paul (GK), Andre Bikey, Tiri (C), Shouvik Ghosh, Trindade Goncalves, Mehtab Hossain, Siddharth Singh, Bikash Jairu, Memo, Souvik Chakrabarti, Izu Azuka.


Bench boost - Jamshedpur FC

Sameehg Doutie, Sanjiban Ghosh, Ashim Biswas, Farukh Choudhary, Jerry Mawhmingthanga, Kervens Belfort, Yumnam Raju

.

Delhi Dynamos FC Playing XI
Albino Gomes (GK), Pratik Chowdhary, Gabriel Cichero, Lallianzuala Chhangte, Paulinho Dias, Kalu Uche (C), Vinit Rai, Guyon Fernandez, Pritam Kotal, Munmun Lugun, Jeroen Lumu.

Bench boost - Delhi Dynamos FC
Nandhakumar Sekar, Seityasen Singh, Sukhdev Patil, David Ngaihte Romeo Fernandes, Mohammad Dhot, Rowilson Rodrigues


ജാംഷെ്‌ഡപൂര്‌ എഫ്‌.സിക്ക്‌ ആദ്യ ജയം

ജാംഷെഡ്‌പൂര്‍ എഫ്‌.സി 1 ഡല്‍ഹി ഡൈനാമോസ്‌ എഫ്‌.സി 0 

ന്യുഡല്‍ഹി, ഡിസംബര്‍ 5,
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ കോച്ച്‌ സ്റ്റീവ്‌ കോപ്പല്‍ പരിശീലിപ്പിക്കുന്ന ജാംഷെഡ്‌പൂര്‍ എഫ്‌.സിക്കു ആദ്യ ജയം . ഡല്‍ഹി ജവഹര്‌ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഏക ഗോളിനുആതിഥേയരായ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ഒന്നാംപകുതിക്കു ശേഷം രണ്ടാം പകുതിയുടെ 61 -ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഇസു അസൂക്കയാണ്‌ ജാംഷെ്‌ഡ്‌പൂരിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്‌. പെനാല്‍ട്ടി തുലച്ചതിനുശേഷമായിരുന്നു ജാംഷെ്‌ഡ്‌പൂര്‍ എഫ്‌. സി ഗോള്‍ നേടിയത്‌. നവാഗതരായ ജാംഷ്‌ഡ്‌പൂരിന്റെ ആദ്യ ഗോള്‍ കൂടിയാണ്‌ ഇന്നലെ പിറന്നത്‌. ഇതോടെ ജാംഷെ്‌ഡപൂര്‍ നാല്‌ മത്സരങ്ങളില്‍ നിന്നും ആറ്‌ പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. ഡല്‍ഹി ഡൈനാമോസ്‌ ഒന്‍പതാം സ്ഥാനം തുടര്‍ന്നു. 

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജാംഷെഡ്‌പൂര്‍ എഫ്‌.സി ഗോള്‍ രഹിത സമനില പങ്കിടുകയായിരുന്നു. 

പെനാല്‍്‌ടി തുലച്ചുവെങ്കിലും ജാംഷെഡ്‌പൂരിന്റെ ആന്ദ്ര ബിക്കെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌
ആതിഥേയരായ ഡല്‍ഹി ഡൈനാമോസ്‌ കഴിഞ്ഞ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈര്‌റഡിനെതിരെ കളിച്ച ടീമില്‍ നിന്ന്‌ ഒരു മാറ്റം വരുത്തി.. സെയ്‌ത്യാസെന്‍ സിംഗിനു പകരം ലാലിയാന്‍സുവാലയെ കൊണ്ടുവന്നു. മറുവശത്ത്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എ.ടി.കെയ്‌ക്കെതിരെ കളിച്ച മുന്‍ നിരയെ പാടെ അഴിച്ചുപണിതു.ഫറൂഖ്‌ ചൗധരി, സമീഗ്‌ ദൗതി, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ജെറി എന്നിവരെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കി പകരം മുന്‍ നിരയില്‍ ഇസു അസൂക്ക, സിദ്ധാര്‍ത്ഥ സിംഗ്‌ എന്നിവരെയും അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ ട്രിന്‍ഡാഡെയെയും ബികാഷ്‌ ജെയറുവിനെയും ആദ്യ ഇലവനില്‍ ഇറക്കി. 
നാലാം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസിനാണ്‌ ആദ്യ അവസരം. ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു 30 വാര മുന്നില്‍ കിട്ടിയ ഫ്രീ കിക്കിലൂടെയാണ്‌ ആദ്യ അവസരം കൈവന്നത്‌. കിക്കെടുത്ത പൗളീഞ്ഞ്യോ ഡയസിന്റെ വെടിയുണ്ട ഷോട്ട്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ മനുഷ്യമതില്‍ കടന്നു പന്ത്‌ ഗോള്‍ മുഖത്ത്‌ എത്തിയെങ്കിലും പരിചയസമ്പന്നനായ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനെ കീഴടക്കാനായില്ല. ആറാം മിനിറ്റില്‍ ജാംഷെ്‌ഡ്‌പൂരിനു കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച ആദ്യ അവസരവും വിജയിച്ചില്ല. 
ഡല്‍ഹിക്കുവേണ്ടി പൗളീഞ്ഞ്യോയുടെ അപകടകരമായ ഫ്രി കിക്ക്‌ വീണ്ടും ജാംഷെഡ്‌പൂരിനെ കുലുക്കി. ഡയസിന്റെ പന്തില്‍ കാലു ഉച്ചെ മനോഹരമായി ഹെഡ്ഡറിലൂടെ പന്ത്‌ നെറ്റിലാക്കുകയും ചെയ്‌തു. എന്നാല്‍ പന്തു വരുന്നതിനു മുന്‍പ്‌ തന്നെ മുന്നോട്ട്‌ കുതിച്ച കാലു ഉച്ചെ ഓഫ്‌ സൈഡ്‌ ട്രാപ്പില്‍ വീണു. ലൈന്‍സ്‌ മാന്‍ കൃത്യമായി കൊടി ഉയര്‍ത്തി. ഇതോടെ ആതിഥേയരുടെ ആഹ്ലാദം അവസാനിച്ചു.
21- ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിനും കനകാവസരം. മിന്നല്‍ വേഗത്തില്‍ വന്ന പ്രത്യാക്രമണമാണ്‌ അവസരമൊരുക്കിയത്‌. ഡല്‍ഹിയുടെ കളിക്കാരന്റെ പക്കല്‍ നിന്നും പന്ത്‌ സ്വന്തമാക്കിയ മെമോയാണ്‌ നീക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. ബോക്‌സിലേക്കുള്ള ആക്രമണം മെമോ കൂട്ടുകാരന്‍ ബികാഷ്‌ ജെയറുവിനു കൈമാറി. പന്തുമായി ബോക്‌സിലെത്തിയ ജെയറുവില്‍ നിന്നും ഇസു അസൂക്കയിലേക്കും. പൂര്‍ണമായും ചുറ്റിത്തിരഞ്ഞ ഇസു അസൂക്കയുടെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ ആദ്യ പോസ്‌റ്റിനരികിലൂടെ പുറത്തേക്ക്‌ 
ജാംഷെഡ്‌പൂര്‍ ഇന്നലെ പ്രതിരോധം വളരെ ശക്തമാക്കിയാണ്‌ ഡല്‍ഹിയെ നേരിട്ടത്‌. ഡല്‍ഹിയുടെ മുന്നേറ്റങളെ ശക്തമായി പ്രതിരോധിച്ചും എതിരാളികളെ ഓഫ്‌ സൈഡ്‌ ട്രാപ്പില്‍ കുടുക്കിയും തന്ത്രങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. ജാംഷെഡ്‌പൂരിന്റെ മുന്‍നിരയിലേക്കു വന്ന സിദ്ധാര്‍ത്ഥ്‌ സിംഗ്‌ മെല്ലെ കളിക്കളവുമായി പൊരുത്തപ്പെട്ടു വന്നതോടെ സന്ദര്‍ശകര്‍ അപകടങ്ങള്‍ ഒരുക്കി തുടങ്ങി. 30 ാം മിനിറ്റില്‍ മെമോയുടെ നെടുനീളന്‍ ഷോട്ട്‌ ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ കുത്തിയകറ്റി. 
വിരലില്‍ എണ്ണാവുന്ന ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഗോള്‍ അടിക്കുന്നതിനു പകരം എതിരാളികളെ ഗോള്‍ നേടുന്നതില്‍ നിന്നും തടയാനുള്ള ദൗത്യത്തിലായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാലുഉച്ചെയുടെ ശ്രമവും സുബ്രതോ പോളിനെ മറികടക്കാന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി. ആദ്യപകുതിയില്‍ റഫ്‌റിക്കു മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നില്ല. ആദ്യപകുതിയില്‍ ഡല്‍ഹിക്കായിരുന്നു 66 ശതമാനം കളിയില്‍ മുന്‍തൂക്കം എങ്കിലും ആകെ കുറിച്ച മൂന്നു കോര്‍ണറുകളും ജാംഷ്‌ഡെപൂരിനായിരുന്നു. 
രണ്ടാം പകുതിയില്‍ ആദ്യ അവസരം ജാംഷെഡ്‌പൂരിനാണ്‌.ഇസു അസുക്കയില്‍ നിന്നും വന്ന ക്രോസില്‍ മെമോയുടെ ഹെഡര്‍ അല്‍ബിനോ ഗോമസ്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്കില്‍ നിന്നും ജെയ്‌റെ ുവിന്റെ ഉയര്‍ത്തി വിട്ടപന്തില്‍ ബിക്കെയുടെ ഹെഡ്ഡര്‍ അല്‍ബിനോ ഗോമസ്‌ കരങ്ങളിലൊതുക്കി. വിംഗിലൂടെ സിദ്ധാര്‍ത്ഥ സിംഗ്‌ തുടരെ ആക്രമണങ്ങള്‍ നെയ്‌തു തുടങ്ങി. വിനീത്‌റായിയെ ഫൗള്‍ ചെയ്‌തതിനു ഇസു അസൂക്കയ്‌ക്കാണ്‌ ഇന്നലെത്തെ ആദ്യ മഞ്ഞക്കാര്‍ഡ്‌. 
ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ ഗോള്‍ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ 57 ാം മിനിറ്റില്‍ പെനാല്‍ട്ടി കൈവന്നു. ഇസു അസൂക്കയെ ഡല്‍ഹിയുടെ പ്രതീക്‌ ചൗധരി ബോക്‌സിനകത്തു വെച്ചു വലിച്ചു താഴെ ഇട്ടതിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി അനുവദിച്ചത്‌. കിക്കെടുക്കാന്‍ എത്തിയത്‌ ആദ്യ മത്സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തുപോകേണ്ടി വ്‌ന്ന കാമറൂന്‍ താരം ആ്‌ന്ദ്രെ ബിക്കെയും. പെനാല്‍ട്ടി അനായാസം ഗോളാക്കി മാറ്റാമെന്ന ബിക്കെയുടെ വിശ്വാസം ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ തകര്‍ത്തു. ബിക്കെയുടെ ദുര്‍ബലമായ ഷോട്ട്‌ അല്‍ബിനോ ഗോമസ്‌ നിലത്തുവീണു കരങ്ങളിലൊതുക്കി. 
എ്‌ന്നാല്‍ ഡല്‍ഹിയുടെ ഈ സന്തോഷം അല്‍പ്പായുസായി. 59 ാം മിനിറ്റില്‍ ട്രിന്‍ഡാഡയെ പ്രതീക്‌ ചൗധരി ഫൗള്‍ ചെയതതിനെ തുടര്‍ന്നു ലഭിച്ച ഫ്രി കിക്കിലാണ്‌ ജാംഷെ്‌ഡപൂര്‍ ഈ സീസണിലെ ആദ്യ ഗോള്‍ നേടിയത്‌. മെഹ്‌താബ്‌ ഹൂസൈന്റെ കിക്കില്‍ ഇസു അസൂക്ക പന്ത്‌ ഹെഡ്ഡറിലൂടെ ചെത്തി നെറ്റിലേക്കു തിരിച്ചുവിട്ടു (1-0). എതിരെ ഗോള്‍ വന്നതോടെ #ഡല്‍ഹി നന്ദകുമാര്‍ ശേഖറിനു പകരം ലാലിയന്‍സുവാല ചാങ്‌തെയെയും ഗയൂണ്‍ ഫെര്‍ണാണ്ടസിനു പകരം ഡേവിഡിനെയും ജാംഷെഡ്‌പൂര്‍ ഗോള്‍ നേടിയ ഇസു അസൂക്കയ്‌ക്കുപകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും സിദ്ധാര്‍ത്ഥ സിംഗിനു പകരം ഫറൂഖ്‌ ചൗധരിയേയും കൊണ്ടുന്നു. 
പെനാല്‍ട്ടി കരങ്ങളില്‍ ഒതുക്കി ഇന്നലെ ആതിഥേയരുടെ നായകനായ ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസിനു 79 ാം മിനിറ്റില്‍ പരുക്കുമൂലം പുറത്തേക്കു പോകേണ്ടി വന്നു. പകരം സുഖദേവ്‌ പോളിനെ ഗോള്‍ വലയംകാക്കുവാന്‍ കൊണ്ടുവന്നു. പകരക്കാരനായി വന്ന സുഖ്‌ദേവ്‌ വന്ന ഉടനെ രക്ഷകനായി .ട്രിന്‍ഡാഡെയുടെ കുറ്റനടി ഗോള്‍ ആകാതെ തടയാന്‍ സുഖ്‌ദേവിനു കഴിഞ്ഞു. ഇഞ്ചുറി ടൈമില്‍ വീണ്ടും ഡല്‍ഹി രക്ഷപ്പെട്ടു. ഇത്തവണ പകരക്കാരനായി വന്ന സമീഗ്‌ ദൗതിയുടെ സോളോ അറ്റാക്കിനെ വിടാതെ പുറകെ പാഞ്ഞെത്തിയ ഡല്‍ഹിയുടെ ഡിഫെന്‍ഡര്‍ ഗബ്രിയേല്‍ ചിചിറോയാണ്‌ രക്ഷിച്ചത്‌. ബോക്‌സിനകത്തു കയറിയ സമീഗ്‌ ദൗതിയുടെ ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള ഷോട്ട്‌ ബ്ലോക്കില്‍ ചിചിറോ തടഞ്ഞു. അവസാന വിസിലിനു തൊട്ടു മുന്‍പ്‌ ഡല്‍ഹിയുടെ സമനില ഗോള്‍ നേടാനുള്ള ശ്രമവും വിലപ്പോയില്ല. തിരിയില്‍ നിന്നും ലഭിച്ച പന്ത്‌ ഡേവിഡ്‌ ഗോശ്‌ വലയം ലക്ഷ്യമാക്കിയെങ്കിലും ജാംഷെഡ്‌പൂര്‍ ഗോളി സുബ്രതോ പോള്‍ രക്ഷപ്പെടുത്തി. അവസാന വിസിലിനു സെക്കന്റുകള്‍ക്കു മുന്‍പ്‌ കാലു ഉച്ചെയുടെ ശ്രമവും ഫലിക്കാതെ പോയതോടെ വിജയം ജാംഷെഡ്‌പൂരിന്റെ പക്കലെത്തി

MATCH 16: KERALA BLASTERS 1 MUMBAI 1

KERALA BLASTERS 1-1 MUMBAI CITY - 10-MAN YELLOW ARMY IRKED BY ISLANDERS

Mark Sifneos scored to give the home side a promising start but the visitors scored late in the game to even things out in Kochi...
Kerala Blasters were held to a 1-1 draw by Mumbai City in their third Indian Super League (ISL) game at the JLN Stadium in Kochi on Sunday. Mark Sifneos scored to give the home side a promising start but the visitors scored late in the game to even things out in Kochi.
Mark Sifneos replaced Iain Hume in the starting lineup for the home side as Rene Meulensteen tried to turn around his side's fortunes in front of goal. 
Alexandre Guimaraes rang the changes for the visitors, bringing Mehrajuddin Wadoo, Davinder Singh and Rafa Jorda into the team in place of Raju Gaikwad, Marcio Rozario and Sanju Pradhan.
Kerala Blasters started the game on the front foot as expected and the midfielder Courage Pekuson had an early chance in the first few minutes of the game when Jackichand Singh squared the ball into his path. The Ghanaian dragged his effort wide of the far post but it was only just the beginning of a flurry of attacks by the home side.
CK Vineeth's corner-kick caused havoc inside the Mumbai box as Lakic-Pesic's flick found Sandesh Jhingan inside the box and it took a well-executed block by Davinder Singh to keep the skipper's shot from hitting the net. 
The home side finally broke their hoodoo in front of goal and it was Dimitar Berbatov's through ball to release Rino Anto that did the trick. The right-back sent an accurate cross into the box to find an unmarked Mark Sifneos whose right footed shot sent the crowd into raptures.
Achille Emana cut open the entire Blasters defence with his through-ball into the path of Everton Santos but the forward's attempt to strike the ball towards Rachubka's goal was scuppered by a timely interception from Sandesh Jhingan.
Both goalkeepers had to be at their best as the game moved towards half-time. Amrinder Singh's outstretched dive to his left kept CK Vineeth's strong shot from finding the net after the forward beautifully controlled Jackichand's chip into the box. Rachubka did not have much to do throughout the half but did well to palm the ball away when Rafa Jorda headed the ball at goal from a sneaky cross into the box by Abinash Ruidas.
CK Vineeth could have easily scored a hat-trick but the striker's profligacy in front of goal hurt his chances of actually grabbing one on the night. Jackichand's surging run into the box from the right, left Ruidas in shambles and before the full-back could recover, the Indian winger dragged the ball back into the centre for Vineeth who blasted his shot into the stands.
At the other end, Rachubka, who was elected as the Fans' Player of the Month for November, pulled off a very good save with his legs to deflect Everton Santos' shot away from goal and to keep Kerala in the lead as the game moved past the hour-mark.
Mumbai City's gameplan was not working and Alexandre Guimaraes turned to substitute Thiago Santos for help as he replaced a disappointing Rafa Jorda in the 74th minute. Surprisingly and against the run of play, the visitors levelled the game just a minute later.
In a move that resembled Kerala's goal, Emana released Everton Santos to his right and the Brazilian sent an accurate cross into the centre of the box for Balwant to hit the net. The equaliser sent the home side into panic mode and CK Vineeth, who was already on a yellow from a late challenge earlier in the game, received his marching orders for simulation inside the box.
Kerala Blasters failed to get their rhythm back in the final minutes of the game as Mumbai City successfully held Rene Meulensteen's men to a third successive draw at home in ISL. 


കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില


കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സി. 1 മുംബൈ സിറ്റി എഫ്‌.സി 1



കൊച്ചി , ഡിസംബര്‍ 3:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ 
കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില. മുംബൈ എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഒരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴസിനു ആദ്യ രണ്ടു മത്സരങ്ങളിലും ഗോള്‍ രഹിത സമനില ആയിരുന്നുവെങ്കില്‍ ഇത്തവണ ആദ്യ ഗോള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞതാണ്‌ ഏക നേട്ടം. 



14-ാം മിനിറ്റില്‍ നെതര്‍ലാണ്ടുകാരന്‍ മാര്‍ക്ക്‌ സിഫിനോസിലൂടെ ബ്ലാസ്‌്‌റ്റേഴ്‌സ്‌ അക്കൗണ്ട്‌ തുടങ്ങി. ആദ്യ പകുതിയില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ്‌ 1-0നു മുന്നില്‍ എത്തിയെങ്കിലും 77 -ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗ്‌ മുംബൈ സിറ്റി എഫ്‌.സിയുടെ സമനില ഗോള്‍ നേടി. 
ആര്‍ത്തലക്കുന്ന മഞ്ഞപ്പടയ്‌ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഈ സമനില ഗോള്‍ കനത്ത തിരിച്ചടിയായി 
മുംബൈയുടെ സമനില ഗോളിനു പിന്നാലെ കൂനിന്മേല്‍ കുരുവെന്നപോലെ 88 -ാം മിനിറ്റില്‍ സി.കെ വിനീത്‌ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും തുടര്‍ന്നു കിട്ടിയ ചുവപ്പ്‌ കാര്‍ഡും കണ്ടു പുറത്തായതിനെ തുടര്‍ന്നു പത്തുപേരുമായി കേരള ബ്ലാസ്റ്റേഴ്‌സിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നു. 
മുംബൈയുടെ സമനില ഗോള്‍ നേടിയ ബല്‍വന്ത്‌ സിംഗ്‌ മാന്‍ ഓ്‌ഫ്‌ ദി മാച്ചായി. 



കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ ആദ്യ ഇലവനില്‍ ഇയാന്‍ ഹൂമിനെ മാറ്റി പകരം 20 കാരന്‍ മാര്‍ക്ക്‌ സിഫിനോസിനെ ഇറക്കി. മറുവശത്ത്‌ മുംബൈ സിറ്റി എഫ്‌.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. രാജു ഗെയ്‌ക്ക വാദിനു പകരം ധാവീന്ദര്‌ സിംഗും റൊസാരിയോയ്‌ക്കു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവും , സഞ്‌ജുപ്രധാനു പകരം റാഫ ജോര്‍ഡയും ഇന്നലെ ഇറങ്ങി. കോച്ച്‌ റെനെ മ്യൂലെന്‍സ്‌റ്റീന്‍ ഇന്നലെ 4-1-4-1 ഫോര്‍മേഷനിലും മുംബൈ കോച്ച്‌ അല്‌ക്‌സാന്ദ്രെ ഗുയിമിറാസ്‌ 4-2-2-1 ഫോര്‍മേഷനിലുമാണ്‌ ടീമിനെ വിന്യസിച്ചത്‌.
കേരള ബ്ലാസ്റ്റേഴ്‌സ്‌ അലകടല്‍പോലെ മുംബൈ സിറ്റിയുടെ ഗോള്‍ മുഖത്ത്‌ ഇരച്ചുകയറികയായിരുന്നു. ആദ്യപത്തു മിനിറ്റിനകം മൂന്നു കോര്‍ണര്‍റുകളാണ്‌ മുംബൈയ്‌ക്കു നേരിടേണ്ടി വന്നത്‌. സി.കെ .വിനീത്‌ ആക്രമണങ്ങള്‍്‌ക്കു തുടക്കം കുറിച്ചു. 
മുംബൈ സിറ്റിക്കെതിരെയുള്ള വിജയത്തോടെ കഴിഞ്ഞ സീസണ്‍ തുടങ്ങാന്‍ കഴിഞ്ഞ വിശ്വാസത്തിനു ബ്ലാസ്‌റ്റേഴ്‌സ്‌ 14 ാം മിനിറ്റില്‍ ആദ്യ ശില പാകി. ബെര്‍ബതോവില്‍ നിന്നായിരുന്നു ഗോളിലേക്കുള്ള ചുവട്‌ പെയ്‌പ്‌ . റൂയിദാസിനെ കബളിപ്പിച്ചു ബര്‍ബതോവ്‌ തൊടുത്തുവിട്ട പാസ്‌ സ്വീകരിച്ച റിനോ ആന്റോയുടെ ബോക്‌സിലേക്കുള്ള ക്രോസ്‌ അതിമനോഹരമായി നെതര്‍ലാന്റ്‌ താരം മാര്‍ക്കോസ്‌ സിഫിനോസ്‌ വലയിലേക്കു തിരിച്ചുവിട്ടു (1-0). ആറടി മൂന്നിഞ്ചുകാരന്‍ സിഫിനോസ്‌ വന്നു കളിച്ചു ഗോളടിച്ചു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഈ സീസണിലെ ആദ്യ ഗോളിനു സിഫിനോസിന്റെ വരവിനു കാത്തിരിക്കുയായിരുന്നു. 
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ നേടിയതിനുശേഷം മുംബൈ ഉടന്‍ ആക്രമണം ശക്തമാക്കി. 
20- ാം മിനിറ്റില്‍ എവര്‍ട്ടേണിലേക്കു വന്ന എമാനയുടെ ശ്രമം സന്ദേശ്‌ ജിങ്കന്‍ തടുത്തതോടെ അപകടം ഒഴിവായി 27-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജാക്കി ചന്ദിന്റെ പാസില്‍ വിനീതീന്റെ ബുള്ളറ്റ്‌ ഷോട്ട്‌ മുംബൈ ഗോളി അമരീന്ദര്‍ തടുത്തു രക്ഷപ്പെടുത്തി. വിനീതിന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്‍ ഹെഡ്ഡറിലൂടെ അപകടം ഒഴിവാക്കി. 37 ാം മിനിറ്റില്‍ ജോര്‍ഡയുടെ അപകടകരമായ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്ക കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. 
43 -ാം മിനിറ്റില്‍ ബെര്‍ബതോവിന്റെ മാജിക്‌ പാസ്‌ ജാക്കി ചാന്ദിനു മുതലാക്കാനായില്ല. തളികയില്‍ വെച്ചെന്നുപോലെ ബെര്‍ബതോവ്‌ നല്‍കിയ ത്രൂ പാസ്‌ സ്വീകരിച്ച ജാക്കി ചാന്ദ്‌ ക്രോസ്‌ബാറിനു മുകളിലൂടെ അടിച്ചു തുലച്ചുകളഞ്ഞു. 45 ാം മിനിറ്റില്‍ പെക്യൂസണും കിട്ടിയ അവസരം ക്രോസ്‌ ബാറിനുമുകളിലൂടെ അടിച്ചു നഷ്ടപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനു കിട്ടിയ കോര്‍ണറില്‍ ജാക്കി ചാന്ദിന്റെ കിക്കും ബെര്‍ബതോവിന്റെ ഹെഡ്ഡറും ലക്ഷ്യം തെറ്റി പുറത്തേക്കു പാഞ്ഞു. 
ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു 54ശതമാനം മുന്‍തൂക്കം ലഭിച്ചു. ആറ്‌ കോര്‍ണറുകള്‍ ബ്ലാ്‌സ്‌റ്റേഴ്‌സിനും രണ്ട്‌ കോര്‍ണറുകള്‍ മുംബൈ സിറ്റിക്കും ലഭിച്ചു.



കഴിഞ്ഞ മത്സരത്തില്‍ മങ്ങി നിന്ന റിനോ ആന്റോയും ജാക്കിചാന്ദും ഇന്നലെ ഗാലറിയുടെ കയ്യടി നേടി വിംഗുകള്‍ കീഴടക്കി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഗോളിനു വഴിയൊരുക്കിയ റിനോ ആന്റോയ്‌ക്ക്‌ രണ്ടാം പകതിയില്‍ പരുക്കുമൂലം കളിക്കാനായില്ല. പകരം 
പ്രീതം കുമാര്‍ സിംഗ്‌ ലെഫ്‌റ്റ്‌ വിംഗറായി വന്നു.
ഒന്നാം പകുതിയിലെ പോലെ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക്‌ ലഭിച്ചു. എന്നാല്‍ ജാക്കിചന്ദില്‍ നിന്നും വന്ന കിക്ക്‌ മുതലാക്കാനായില്ല. അടുത്ത മിനിറ്റില്‍ ബെര്‍ബതോവില്‍ നിന്നും വന്ന അളന്നു കുറിച്ച പാസ്‌ സി.കെ വിനീതിലേക്കും തുടര്‍ന്നു പെക്യൂസനിലേക്കും. നെഞ്ചില്‍ പാസ്‌ സ്വീകരിച്ച പെക്യൂസന്‍ താളം കിട്ടാതെ പന്ത്‌ പുറത്തേക്കു അലക്ഷ്യമായി അടിച്ചു കളഞ്ഞു. 
56 ാം മിനിറ്റില്‍ കേരള ബ്ലാസ്‌്‌റ്റേഴ്‌സിനു സുവര്‍ണാവസരം കൗണ്ടര്‍ അറ്റാക്കില്‍ റുവാതാരയുടെ മൈനസ്‌ പാസ്‌ ബോക്‌സിനു പുറത്തുനിന്ന സി.കെ.വിനീതിന്റെ കുറ്റനടി ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി. തൊട്ടുപിന്നാലെ മുംബൈയ്‌ക്കും കനകാവസരം. എവര്‍ട്ടണ്‍ സാന്റോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിര തകര്‍ത്തു ബോക്‌സിനു പുറത്തു നിന്ന്‌ എടുത്ത ഷോട്ട്‌ ബ്ലാസറ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്ക കാല്‍ കൊണ്ടു പന്ത്‌ തടഞ്ഞു. 
62-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ അളന്നുകുറിച്ച പാസ്‌ സി.കെ വിനീതിനു ഹെഡ്ഡ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. കൃത്യസമയത്ത്‌ വിനീതിനെ ബ്ലോക്ക്‌ ചെയ്‌ത ദേവീന്ദര്‍ സിംഗ്‌ രക്ഷകനായി. 
71 -ാം മിനിറ്റില്‍ ഗോളുടമ സിഫിനോസിനെ കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്നു പിന്‍വലിച്ച. പകരം ഇയാന്‍ ഹ്യൂമിനെ ഇറക്കി. 74-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ലോങ്‌ റേഞ്ചര്‍. അപകടം ഉണ്ടാക്കാതെപോയി. തൊട്ടുപിന്നാലെ മുംബൈ റാഫ ജോര്‍ഡയ്‌ക്കു പകരം തിയാഗോ സാന്റോസിനെ കൊണ്ടുവന്നു. . 
ബ്ലാസ്റ്റേഴ്‌സ്‌ അല്‍പ്പം പിന്നിലായതോടെ മുംബൈ അവസരത്തിനൊത്തുയര്‍ന്നു. എമാനയാണ്‌ ഗോളിനു വഴിമരുന്നിട്ടത്‌ വലത്തെ വിംഗിലൂടെ കുതിച്ചെത്തിയ എവര്‍ട്ടണ്‍ സാന്റോസിനു ലഭിച്ച എമാനയുടെ പാസ്‌ ബല്‍വന്തിലേക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയെ പിച്ചിചീന്തി ബല്‍വന്ത്‌ സിംഗ്‌ ഉരുക്കുപോലെ ഉറച്ച കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്കയെ നിസഹായനാക്കി ബല്‍വന്ത്‌ ഗോള്‍ നേടി (1-1). ബല്‍വന്ത്‌സിംഗ്‌-എവര്‍ട്ടണ്‍ കോംബനീഷന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു തു ടരെ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 85-ാം മിനിറ്റില്‍ സാന്റോസ്‌ ഓഫ്‌ സൈഡില്‍ കുടുങ്ങിയതിനെ തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. 
രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ ലഭിച്ച കോര്‍ണര്‍ പെസിച്ചിനു ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെ എവര്‍ട്ടണ്‍ സാന്റോസിന്റെ കുതിപ്പ്‌ പന്തില്‍ എത്തിപ്പിടിക്കുന്നതിനു മുന്‍പ്‌ ബ്ലാസറ്റേഴ്‌സ്‌ ഗോളി രക്ഷപ്പെടുത്തി. 



കാര്‍ഡുകള്‍ക്ക്‌ ഇന്നലെ പഞ്ഞം ഉണ്ടായില്ല. ആദ്യ പകുതിയില്‍ മുംബൈയുടെ ദേവീന്ദര്‍ സിംഗും കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിമാന്‍ജ ലാകിച്ച്‌ പെസിച്ചിനും മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. രണ്ടാം പകുതിയില്‍ മുംബൈയുടെ പ്രീതം കുമാര്‍ സിംഗും റൂയി ദാസും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. രണ്ടാം പകതിയില്‍ വിനീതിനു രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനെ തുടര്‍ന്നു ചുവപ്പ്‌ കാര്‌ഡും ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇനി ഡിസംബര്‍ 9നു ഗോവയില്‍ ആതിഥേയരായ എഫ്‌.സി ഗോവയെ നേരിടും ഡിസംബര്‍ 10നു മുംബൈ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌.യസിയേയും. 

Mumbai City FC Playing XI
Amrinder Singh (GK), Gerson Vieira, Everton Santos, Rafa Jorda, Achille Emana, Balwant Singh, Lucian Goian (C), Mehrajuddin Wadoo, Sehnaj Singh, Davinder Singh, Abinash Ruidas.

Kerala Blasters FC Playing XI

Paul Rachubka (GK), Nemanja Lakic-Pesic, Arata Izumi, Dimitar Berbatov, CK Vineeth, Jackichand Singh, Sandesh Jhingan (C), Mark Sifneos, Rino Anto, Lalruatthara, Courage Pekuson.







MATCH 15: CHENNAYIN 1 PUNE 0

FC PUNE CITY 0-1 CHENNAIYIN FC: SUPER MACHANS MAINTAIN UNBLEMISHED RECORD AGAINST STALLIONS

The 2015 champions continued the good run of form against Pune as they bagged their second ISL win this season...
FC Pune City were handed a slender 1-0 defeat at home as Chennaiyin FC maintained their unbeaten record against the Stallions at the Balewadi Stadium in Pune on Sunday. Henrique Sereno (81') scored the only goal of the game to round off the first win on the road for the Abhishek Bachchan co-owned side.

Ranko Popovic handed a start to Vishal Kaith in between the sticks while Adil Khan got the nod ahead of Rohit Kumar in midfield. John Gregory named an unchanged eleven from the match against NorthEast United. Jeje Lalpekhlua operated as the lone striker for the visitors.

It was a stop-start affair as neither team could find their rhythm as mispasses, fouls and free-kicks were the order of the day.
Marcelinho’s free-kick midway through the first half only needed a touch from Rafa inside the box but Karanjit was alert to the danger as he punched the ball out for a corner.
Around the half hour mark, Alfaro scored on the rebound from a Sahni cross but the linesman rightly flagged him offside.
Chennai could have taken the lead towards the closing stages of the first half. Rafa had to make a goal-line clearance from Gregory Nelson’s diving header after a cross from Calderon.
In the second half too, neither side could create any clear-cut openings. 
 
Rafa Lopez once again came to the rescue of Pune in the 67th minute. Jerry’s cross was completely misjudged by Kaith in goal. Francis picked up the pieces and his effort was just about cleared in time by Rafa.

Alfaro had a chance in the final quarter of the game when he was through on goal but his effort wasn’t on target.

The breakthrough came in the 81st minute when Kean Lewis conceded a corner. Gavilan’s delivery found Sereno who leapt above Adil to guide the ball home. The ball incidentally went from in between the legs of Lewis in goal.

Chennai held firm as Pune struggled to threaten the opposition's back-line. Pune will have to introspect as to what went wrong against Chennai after producing a listless display. 


ചെന്നൈയിന്റെ വിജയ റെക്കോര്‍ഡില്‍ 
പൂനെ സിറ്റി ക്ക്‌ ആശങ്കയില്ല. 


പുനെ , ഡിസംബര്‍ 2: 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്ന്‌ ബാലവാഡിയിലെ ശ്രിശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ നടക്കുന്ന നാലാം റൗണ്ട്‌ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സിയെ നേരിടാന്‍ ഒരുങ്ങുന്ന ആതിഥേയരായ പൂനെ സിറ്റി എഫ്‌.സിക്ക്‌ വിജയിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമോ ആശങ്കയോ ഇല്ല. 
പൂനെ സിറ്റി എഫ്‌.സിയ്‌ക്ക്‌ ഇതുവരെ കീഴടക്കാന്‍ കഴിയാത്ത ടീമാണ്‌ ചെന്നൈയിന്‍ എഫ്‌. സി കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന ആറ്‌ മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌.സി നാല്‌ മത്സരങ്ങള്‍ ജയിച്ചു. രണ്ട്‌ മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. എന്നാല്‍ ഈ സീസണില്‍ കഥ മാറിയിരിക്കു.ന്നു 
ഈ സീസണില്‍ പൂനെ സിറ്റി എഫ്‌.സി.ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട്‌ 2-3നു തോറ്റുവെങ്കിലും അതിനുശേഷം ഫോമിലേക്കുയര്‍ന്നു. കൊല്‍ക്കത്തയില്‍ എ.ടി.കെക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 4-1നു പൂനെ സിറ്റി ജയിച്ചു.മൂന്നാം റൗണ്ടില്‍ നടന്ന മഹാരാഷ്ട ഡര്‍ബിയില്‍ മുംബൈ സിറ്റി എഫ്‌.സിയേയും ( 2-1) പൂനെ കീഴടക്കി. 
നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന്‌ു ആറ്‌ പോായിന്റോടെ പൂനെ ആറാംസ്ഥാനത്താണ്‌. ചെന്നൈയിന്‍ എഫ്‌.സി നാലാം സ്ഥാനത്തും. 
നാലാം സീസണില്‍ ചെന്നൈയിന്‍ സിറ്റി എഫ്‌.സിക്കും തോല്‍വിയോടെ ആയിരുന്നു തുടക്കം. ഗോവയോട്‌ 2-3നു തോറ്റു. എന്നാല്‍ തിരിച്ചുവരവ്‌ നടത്തിയ ചെന്നൈയിന്‍ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി.യെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചു. ചെന്നൈയിന്‍ എഫ്‌.സിയുടെ മൂന്നാം റൗണ്ട്‌ മത്സരം ആണ്‌ ഇന്നു (ഞായര്‍) നടക്കുന്നത്‌. 
ഈ സീസണില്‍ പൂനെ സിറ്റി നടത്തുന്ന വിജയക്കുതിപ്പില്‍ കോച്ച്‌ റാങ്കോ പോപോവിച്ച്‌ സന്തുഷ്ടനാണ്‌. അതുകൊണ്ടു തന്നെ ചെന്നൈയിന്‍ എഫ്‌.സിയോടു കഴിഞ്ഞ സീസണുകളില്‍ നേരിട്ട തോല്‍വികളില്‍ അദ്ദേഹത്തിനു ഉത്‌കണ്‌ഠയും ഒട്ടും ഇല്ല. 
" നേരത്തെ എന്തെല്ലം സംഭവിച്ചു ഇന്ന്‌ അതെല്ലാം മാറിക്കഴിഞ്ഞു. ഇതാണ്‌ ഞങ്ങള്‍ക്കു പ്രചോദനം നല്‌കുന്നത്‌ .പക്ഷേ അതിലേറെ ടീമിനെ മോഹിപ്പിക്കുന്നത്‌ ജയത്തില്‍ നിന്നും ലഭിക്കുന്ന മൂന്നുപോയിന്റാണ്‌. എന്റെ കളിക്കാരില്‍ നിന്ന്‌ വളരെ നല്ല പ്രകടനം ആണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ നന്നായി കളിക്കാന്‍ കഴിയണം " പോപോവിച്ച്‌ പറഞ്ഞു
പൂനെ സിറ്റി എഫ്‌. സി ആത്മവിശ്വാസത്തിന്റ കൊടുമുടിയിലാണ്‌. പോപോവിച്ചിന്റെ ടീം തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലാണ്‌ ജയിച്ചത്‌. അതേപോലെ പോപോവിച്ചിന്റെ ടീമിനു ഗോള്‍ ദാഹം ശമിക്കാത്ത നിലയിലാണ്‌. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഒന്‍പത്‌ ഗോളുകളാണ്‌ അവര്‍ എതിരാളികള്‍ക്കു സമ്മാനിച്ചത്‌. ഗോള്‍ മെഷീനുകളായ മാഴ്‌സിലീഞ്ഞ്യോയും എമിലിയാനോ അല്‍ഫാരയും തകര്‍പ്പന്‍ ഫോമിലും നില്‍ക്കുന്നു. 
ഈ രണ്ട്‌ മുന്‍ നിരക്കാരെ കരുതിയിരിക്കാന്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി തന്റെ ടീമിനു മുന്നറിയിപ്പ്‌ കൊടുത്തിട്ടുണ്ട്‌. ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഉജ്ജ്വല തിരിച്ചുവരവ്‌ നടത്തിയിട്ടും 2-3നു തോല്‍ക്കേണ്ടി വന്നതും അദ്ദേഹത്തിനു മറക്കാനാവില്ല. ഇത്‌ ചെന്നൈയിന്‌ വലിയ നിരാശയാണ്‌ സമ്മാനിച്ചത്‌. ഇക്കാര്യം ഓര്‍മ്മയില്‍ വെക്കാന്‍ ജോണ്‍ ഗ്രിഗറി ടീമംഗങ്ങളെ ഉപദേശിച്ചു.
" പൂനെക്കെതിരെ കഴിവുകളെല്ലാം പുറത്തെടുത്തേ മതിയാകൂ. ം കഴിഞ്ഞ മത്സരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതുംഅവരുടെ രണ്ടു കളിക്കാരാണ്‌ അല്‍ഫാരോയും മാഴ്‌സിലീഞ്ഞ്യോയും തകര്‍പ്പന്‍ കളി യാണ്‌ ഇരുവരും കാഴ്‌ചവെച്ചിരിക്കുന്നത്‌. ഈ രണ്ടു പേരെയും നിശബ്ദരാക്കാന്‍ ഞങ്ങളുടെ പരമാവധി കഴിവ്‌ പുറത്തെടുത്തേ തീരൂ " ഗ്രിഗറി പറഞ്ഞു
കഴിഞ്ഞ എട്ട്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ പൂനെ മൂന്നു മത്സരങ്ങളും കളിച്ചത്‌. അതവര്‍ക്കു അനുഗ്രഹമായി. തുടര്‍ച്ചയായി മത്സരങ്ങള്‍ ലഭിച്ചതോടെ കളിയുടെ താളം നിലനിര്‍ത്താനും അതില്‍ നേട്ടം ഉണ്ടാക്കാനും പൂനെ സിറ്റിക്കു കഴിഞ്ഞുവോ എന്ന ചോദ്യം ജോണ്‍ ഗ്രിഗറി തള്ളിക്കളഞ്ഞു
" ഈ ഘട്ടത്തില്‍ അവര്‍ മികച്ച നിലയിലാണ്‌ മുന്നേറുന്നത്‌. മത്സരങ്ങള്‍ വരുമ്പോള്‍ കളിക്കാര്‍ സ്വാഭാവികമായും മത്സരസജ്ജരാകും. എന്നാല്‍ നിങ്ങള്‍ ജയിക്കുന്നതും ഗോളുകള്‍ ധാരാളം നേടുന്നതും , നന്നായി കളിച്ചതു കൊണ്ടു മാത്രമാണ്‌. അതിനപ്പുറം മറ്റൊന്നില്ല. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കളിക്കാന്‍ കഴിയും എന്നാല്‍ അത്‌ വളരെ പ്രധാനപ്പെട്ടതാണെന്നു ഞാന്‍ കരുതുന്നില്ല " അദ്ദേഹം തുടര്‍ന്നു. 



ചരിത്രം തിരുത്താന്‍ പൂനെയ്‌ക്കു കഴിഞ്ഞില്ല
ചെന്നൈയിന്‍ എഫ്‌.സിക്കു ജയം

ചെന്നൈയിന്‍ എഫ്‌.സി 1 പൂനെ സിറ്റി 0

പുനെ, ഡിസംബര്‍ 3:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാലവാഡി ശിവ്‌ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ ചെന്നൈയിന്‍ എഫ്‌.സി ആതിഥേയരായ പൂനെ സിറ്റി എഫ്‌. സിയെ ഏക ഗോളിനു പരജയപ്പെടുത്തി. 82- ാം മിനിറ്റില്‍ ഹെന്‍റിക്വെ സെറീനോയുടെ വകയാണ്‌ ചെന്നൈയിന്‍ എഫ്‌.സിയുടെ വിജയഗോള്‍ 

ഇതുവരെ ചെന്നൈയിന്‍ സിറ്റിയ്‌ക്കെതിരെ കഴിഞ്ഞ മൂന്നു സീസണിലും ഒരു ജയം പോലും നേടാന്‍ കഴിയാത്ത പൂനെ സിറ്റി ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം
പ്രതീക്ഷിച്ചുവെങ്കിലും ചരിത്രം ആവര്‍ത്തിച്ചു. 
ഈ സീസണില്‍ ഫുള്‍ ഫോമില്‍ നില്‍ക്കുന്ന പൂനെ സിറ്റിയ്‌ക്കു തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം 
ഫലത്തില്‍ കളിച്ചതു പൂനെ സിറ്റിയും ജയിച്ചത്‌ ചെന്നൈയിനും ആയിമാറി.. ആദ്യ പകുതി ഏകദേശം പൂര്‍ണമായി തന്നെ കളി ആതിഥേയരുടെ കാലുകളിലായിരുന്നു. 
ചെന്നൈയുടെ ജെറി ലല്‍റിന്‍സുവാലയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ 
ആദ്യ പത്തു മിനിറ്റുകളില്‍ ഇരുടീമുകളും മത്സരത്തില്‍ സെറ്റ്‌ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. 11 -ാം മിനിറ്റിലാണ്‌ ഗോള്‍ മുഖത്തേക്കുള്ള ആദ്യ നീക്കം. ആദ്യ കോര്‍ണറിനെ തുടര്‍ന്നു ലഭിച്ച അവസരം ധന്‍പാല്‍ ഗണേഷിനു പൂനെ താരങ്ങള്‍ക്കിടയില്‍ നിന്നും കാര്യമായ നീക്കം ഒന്നും നടത്താനായില്ല. ലക്ഷ്യം തെറ്റിയ ഹെഡ്ഡര്‍ പോസ്‌റ്റിനു പുറത്തേക്ക്‌. 17-ാം മിനിറ്റിലായിരുന്നു പൂനെ സിറ്റിയുടെ ആദ്യത്തെ അവസരം റാഫേല്‍ അഗസ്‌തോയിലൂടെയാണ്‌ നീക്കം. തുടര്‍ന്നു ആദില്‍ ഖാനിലേക്കും വന്നു. തുടര്‍ന്നു ഗോള്‍ മുഖത്തേക്കു കുതിച്ച മാഴ്‌സിലീഞ്യോയിലേക്കും. ബോക്‌സിനു ഇടതുവശത്ത്‌ നിന്നും നേരെ ഗോള്‍ മുഖത്തേക്ക്‌ അടടിച്ച മാഴ്‌സിലീഞ്ഞ്യോയ്‌ക്ക്‌ ചെന്നൈ ഗോളിയെ മറികടക്കാനായില്ല. അതേസമയം മാഴ്‌സിലീഞ്ഞ്യോയുടെ പാസ്‌ പ്രതീക്ഷിച്ചു നിന്ന ഡീഗോ കാര്‍ലോസും അല്‍ഫാരോയും നിരാശരായി. 
വീണ്ടും അടുത്ത മിനിറ്റില്‍ ഫ്രീ കിക്കില്‍
പൂനെയ്‌ക്കു വീണ്ടും അവസരം. ടെബാര്‍ എടുത്ത ഫ്രി കിക്ക്‌ അല്‍ഫാരോയില്‍ നിന്നും റാഫേല്‍ ലോപ്പസിലേക്ക്‌. പാസ്‌ ലഭിച്ച ഉടനെ ഗോള്‍ മുഖം ലക്ഷ്യമാക്കിയ റാഫ യ്‌ക്കു ലക്ഷ്യം തെറ്റി. പൂനെ വീണ്ടും അവസരങ്ങള്‍ നെയ്‌തെടുത്തു. റാഫയുടെ മറ്റൊരു ശ്രമം ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ കുത്തിയകറ്റി. 
30 ാം മിനിറ്റില്‍ പൂനെയ്‌്‌ക്കു വീണ്ടും അവസരം. തുടര്‍ച്ചയായി നാലാം മത്സരത്തിലും ഗോള്‍ നേടാനുള്ള എമിലിയാനോ അല്‍ഫാരോയുടെ ശ്രമം ഓഫ്‌ സൈഡില്‍ കുടുങ്ങി നഷ്ടമായി. ബല്‍ജിത്‌ സാഹ്‌്‌നിയില്‍ നിന്നും പന്ത്‌ അല്‍ഫാരോയില്‍ ലഭിക്കുമ്പോള്‍ തന്നെ ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ത്തിക്കഴിഞ്ഞു. ചെന്നൈയുടെ പെനാല്‍ട്ടി ബോക്‌സിനു 30 വാര മുന്നില്‍ 36 -ാം മിനിറ്റില്‍ മാര്‍ക്കോസ്‌ ടെബാര്‍ എടുത്ത ഫ്രി കിക്കിലും പൂനെ ഗോള്‍ പ്രതീക്ഷിച്ചു. പക്ഷേ ടെബാറിന്റെ കിക്ക്‌ എടുത്ത ഗുര്‍ജിതിന്റെ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി. 
പൂനെയുടെ തുടരെയുള്ള ആക്രമണങ്ങള്‍ക്കിടെ ചെന്നൈയിനു ഒരു കൃത്യമായ മുന്നേറ്റം ഉണ്ടാക്കിയെടുക്കാനായില്ല. 38 ാം മിനിറ്റിലാണ്‌ ചെന്നൈയിന്റെ എണ്ണം പറഞ്ഞ ആദ്യ ശ്രമം. ബിക്രം ജിത്തിന്റെ ലോങ്‌ റെഞ്ചര്‍ പൂനെയുടെ യുവ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിനു ഭീഷണി ഉയര്‍ത്തി. രണ്ടാം പോസ്‌റ്റിനടുത്തേക്കു വന്ന പന്ത്‌ കെയ്‌ത്ത്‌ കഷ്ടിച്ചു കുത്തിയകറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ കാള്‍ഡറോണിന്റെ പിഴവില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക കിട്ടിയ അവസരം ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കിക്കളഞ്ഞു. 
ജെജെ ലാല്‍പെക്യൂല ഇന്നലെ പാടെ നിറംമങ്ങിയ നിലയിലായതു ചെന്നൈയിന്‍ എഫ്‌.സിയുടെ മുന്നേറ്റങ്ങളെ കാര്യമായി ബാധിച്ചു.മറുവശത്ത്‌ പൂനെ സിറ്റിയുടെ അല്‍ഫാരോ-മാഴ്‌സിലീഞ്ഞ്യോ സഖ്യവും ഇന്നലെ ഫോമില്‍ എത്തിയില്ല. 64 -ാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ളാഗിനു സമയത്ത്‌ ചെന്നൈയിനു ലഭിച്ച ത്രോ ഇന്നില്‍ ജെറിയുടെ ക്രോസ്‌ പൂനെയുടെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിന്റെ കയ്യില്‍ നിന്നും വഴുതി ഗോള്‍ മുഖത്തേക്കു നീങ്ങിയ പന്ത്‌ ഗോള്‍ ലൈന്‍ സേവിലൂടെ പുറത്തേക്ക്‌ അടിച്ചു റാഫേല്‍ അഗസ്‌തോ പൂനെ സിറ്റിയെ രക്ഷിച്ചു
എന്നാല്‍ പൂനെയെ ഭാഗ്യം നീണ്ടു നിന്നില്ല. 82-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കാണ്‌ ചെന്നൈയുടെ ഗോളിനു വഴിയൊരുക്കിയത്‌. കിക്കെടുത്തത്‌ പകരക്കാരനായി വന്ന ഗാവിലാന്‍ മാര്‍ട്ടിനെസ്‌. കൃത്യമായി ഗോള്‍ മുഖത്തേക്കു വന്നു. ചാടി ഉയര്‍ന്ന ഹെന്‍ റിക്വെ സെറീനോ ഫോണ്‍സേക്ക മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0). സെറിനോ ഹെഡ്ഡറിനു വേണ്ടി കുതിക്കുമ്പോള്‍ പൂനെയുടെ കളിക്കാര്‍ ആരും പന്ത്‌ തടയുവാന്‍ ചാടി ഉയരാതിരുന്നതും ഗാവിലാന്റെ ഇന്‍സ്വിങര്‍ പന്ത്‌ കൃത്യമായി ഗാവിലാനു വലയില്‍ എത്തിക്കാന്‍ കഴിഞ്ഞു 
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച ടീമിനെ ചെന്നൈയിന്‍ കോച്ച്‌ ജോണ്‍ ഗ്രിഗറി നിലനിര്‍ത്തി.പൂനെ കോച്ച്‌ റാങ്കോ പോപോവിച്ച്‌ കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌.സിയെ 2-1നു തോല്‍പ്പിച്ച ടീമില്‍ നിന്ന്‌ ഇന്നലെ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര്‍ കമല്‍ജിത്‌ സിംഗിനു പകരം യുവതാരം വിശാല്‍ കെയ്‌ത്തിനെയും രോഹിത്‌ കുമാറിനു പകരം ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ ആദില്‍ഖാനെയും ആദ്യ ഇലവനില്‍ ഇറക്കി. 
ഇനി പൂനെ സിറ്റി എഫ്‌.സി ഡിസംബര്‍ 10നു എവേ മത്സരത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെയും ഡിസംബര്‍ 10നു തന്നെ ചെന്നൈയിന്‍ എഫ്‌.സി ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെയും നേരിടും. 
ഇന്നും നാളെയും മത്സരം ഇല്ല. ഡിസംബര്‍ ആറിനു ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂരിനെ നേരിടും. 
ചെന്നൈയിന്‍ എഫ്‌.സി ആദ്യ മാറ്റത്തില്‍ ്‌ഗ്രിഗറി നെല്‍സണു പകരം നൈജീരിയന്‍ താരം ജൂഡ്‌ നുവോറയെയും രണ്ടാം മാറ്റത്തില്‍ ബിക്രം ജിത്തിനു പകരം അനിരുദ്ധ്‌ താപ്പയേയും,, മൂന്നാം മാറ്റത്തില്‍ റാഫേല്‍ അഗസ്‌തോയ്‌ക്കു പകരം ഗാവിലാനെയും ഇറക്കി. പൂനെ ആദ്യ മാറ്റത്തില്‍ ഡീഗോ കാര്‍ലോസിനു പകരം കീന്‍ ലൂയിസിനെയും രണ്ടാം മാറ്റത്തില്‍ ഐസക്കിനു പകരം ജോനാഥന്‍ ലൂക്കയേയും അവസാന മാറ്റത്തില്‍ ആദില്‍ഖാനു പകരം സാര്‍ത്തിക്‌ ഗോലുവിനെയും ഇറക്കി. 
ഇന്നലെ ആദ്യത്തെ മഞ്ഞക്കാര്‍്‌ഡ്‌ ചെന്നൈയുടെ ഇനീഗോ കാള്‍ഡറോണിനു ലഭിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡ്‌ ധന്‍പാല്‍ ധനേഷിനും മൂന്നാം മഞ്ഞക്കാര്‍ഡ്‌ സെറീനോയ്‌ക്കും ലഭിച്ചു. പൂനെയുടെ എക മഞ്ഞക്കാര്‍ഡ്‌ ആദില്‍ഖാനും ലഭിച്ചു



MATCH 14; NEU 2 DELHI 0


നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഡല്‍ഹിയെ കീഴടക്കി

നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി 2 ഡല്‍ഹി ഡൈനാമോസ്‌ 0


ന്യുഡല്‍ഹി, ഡിസംബര്‍ 2 : 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ജഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. 

ആദ്യ പകുതിയില്‍ മാഴ്‌സിഞ്ഞ്യോ ( 17-ാം മിനിറ്റില്‍ ), ഡാനിയേലോ ലോപ്പസ്‌ സിസേറിയോ (22 -ാം മിനിറ്റില്‍) എന്നീ ബ്രസീല്‍ താരങ്ങള്‍ നേടിയ ഗോളുകളിലാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ ജയം. രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നുു. മലയാളി ഗോളി ടി.പി രഹ്‌്‌നേഷിന്റെ സേവുകളും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ആദ്യ ഗോളിനു വഴിയൊരുക്കുകയും കളിക്കളം നിറഞ്ഞു നില്‍ക്കുകയും ചെയ്‌ത ഹോളിചരണ്‍ നര്‍സാറിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ 
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ ആദ്യ ജയം ആണിത്‌. ഇതോടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ നാല്‌ പോയിന്റോടെ നാലാം സ്ഥനത്തേക്കയര്‍ന്‌ു. 

രണ്ടു ടീമുകളും ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ്‌ ഇന്നലെ ആദ്യ ഇലവനെ ഇറക്കിയത്‌. ഡല്‍ഹി മൂന്നു മാറ്റങ്ങള്‍ വരുത്തി സെന റാല്‍ട്ടയ്‌ക്കു പകരം മുണ്‍മുന്‍ ലുഗുവിനെ പ്രതിരോധത്തിലും മത്യാസ്‌ മിറാബാജയ്‌ക്കു പകരം മിഡ്‌ഫീല്‍ഡില്‍ ജെറീന്‍ ലുമിവിനെയും, ലാലിയാന്‍സുവാല ചാങ്‌തെയ്‌ക്കു പകരം മറ്റൊരു മധ്യനിരക്കാരന്‍ സെയ്‌ത്യാസെന്‍ സിംഗിനെയും കൊണ്ടുവന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഡിഡിക്ക, റോബര്‍ട്ട്‌ , ഹക്കു, ഫോര്‌ട്ടസ്‌ എന്നിവര്‍ക്കു പകരം ഹോളിചരണ്‍ നര്‍സാറി, റീഗന്‍ സിംഗ്‌, സബീഞ്ഞ, റൗളിങ്‌ ബോര്‍ഹസ്‌ എന്നിവരെ ഇറക്കി. . 
ഡല്‍ഹി ഡൈനാമോസ്‌ കോച്ച്‌ മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ 4-1-4-1 ഫോര്‍മേഷനിലും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ കോച്ച്‌ ജോവോ കാര്‍ലോസ്‌ പൈറസ്‌ ദിയൂസ്‌ 4-2-3-1 ഫോര്‍മേഷനിലും ടീമിനെ വിന്യസിച്ചു. സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹിയും കഴിഞ്ഞ മത്സരത്തില്‍ ഏറ്റ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡും വളരെ ആസുത്രിതമായാണ്‌ തുടക്കം കുറിച്ചത്‌. 
എട്ടാം മിനിറ്റില്‍ പ്രീതം കോട്ടാലില്‍ നിന്നും പന്ത്‌ തട്ടിയെടുത്ത നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഡാനിയേലോ അപകടകരമായി ബോക്‌സില്‍ എത്തി. എന്നാല്‍ മൂന്നു ഡല്‍ഹി താരങ്ങള്‍ക്കിടയിലൂടെ മുന്നോട്ട്‌ പോകാന്‍ ഡാനിയേലോയ്‌ക്ക്‌ കഴിഞ്ഞില്ല. ചെചിറോയുടെ ബ്ലോക്കിനെ തൂടര്‍ന്നു പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌. തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ 17 ാം മിനിറ്റില്‍ ഗോള്‍ നേടി. ഹോളിചരണ്‍ നാര്‍സറിയുടെ വലത്തെ വിംഗിലൂടെയുളള കുതിപ്പും ബോക്‌സിനു വെളിയില്‍ നിന്നും ഇടംകാലന്‍ ക്രോസില്‍ മൂന്നു ഡല്‍ഹി ഡൈനാമോസ്‌ താരങ്ങളെ മറികടന്നു ബ്രസീല്‍ മധ്യനിര താരം മാഴ്‌സീഞ്ഞ്യോ എന്ന മാഴ്‌സീഞ്ഞ്യോ ഡി സൂസ ഗ്രിഗേറിയോ ജൂനിയര്‍ വായുവില്‍ ഉയര്‍ന്നു വലംകാലനടിയിലൂടെ വലകുലുക്കി (1-0). 
പാടെ നിറം മങ്ങിയ ഡല്‍ഹിക്കെതിരെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആക്രമണങ്ങള്‍ തുടര്‍ക്കഥയാക്കി. ഡല്‍ഹിയുടെ ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ പിഴവിലാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ രണ്ടാം ഗോള്‍. പ്രതീക്‌ ചൗധരിയുടെ മൈനസ്‌ പാസ്‌ ആയിരുന്നു ദുരന്തം വിതച്ചത്‌. പന്ത്‌ സുരക്ഷിതമായി ക്ലിയര്‍ ചെയ്യുന്നതിനു പകരം ഷോട്ട്‌ പാസ്‌ നല്‍കാനുള്ള അല്‍ബിനോയുടെ ശ്രമം ഓടി വന്ന ഡാനിയേലോ ലോപ്പസ്‌ സിസാറിയോയ്‌്‌ക്ക്‌ തട്ടിയെടുക്കുക അനായാസമായിരുന്നു. നിസഹായനായ ഡര്‍ഹി ഗോളിയെയും മറികടന്നു മുന്‍നിരതാരം ഡാനിയേലോ പന്ത്‌ വലയിലേക്കു പ്ലേസ്‌ ചെയ്‌തു (2-0). 
24 ാം മിനിറ്റില്‍ ഡല്‍ഹിക്കു ഗോള്‍ നേടാനുള്ള രണ്ട്‌ അനായാസ അവസരങ്ങള്‍ കൈവന്നു. ആദ്യം ലഭിച്ചത്‌ പ്രീതം കോട്ടാലിനാണ്‌. ഗോളി രഹ്‌്‌നേഷിനു നേരെ പന്ത്‌ പായിക്കാന്‍ ബോക്‌സിനകത്തു കയറിയ പ്രീത കോട്ടാലിനു കഴിഞ്ഞില്ല. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ മുന്നില്‍ എത്തിയ ഹോസെ ഗോണ്‍സാല്‍വസ്‌ വഴി മുടക്കി. തുടര്‍ന്നു കൗണ്ടര്‍ അറ്റാക്കില്‍ നിന്നും പന്ത്‌ പിടിച്ചെടുത്ത പൗളീഞ്ഞ്യോ ഡയസ്‌ ആണ്‌ രണ്ടാമത്തെ അവസരം ഒരുക്കിയത്‌. എന്നാല്‍ പന്ത്‌ കിട്ടിയ ലുമു ബോക്‌സിനകത്തു വെച്ച്‌ അലക്ഷ്യമായി പുറത്തേക്ക്‌ അടിച്ചുകളഞ്ഞു. 
42 ാം മിനിറ്റില്‍ ഡല്‍ഹി മറ്റൊരു അവസരവും തുലച്ചു.ഇത്തവണ കോര്‍ണറിനെ തുടര്‍ന്നായിരുന്നു അവസരം കൈവന്നത്‌. രണ്ട്‌ നോര്‍്‌്‌ത്ത്‌ ഇസ്‌റ്റ്‌ താരങ്ങള്‍ക്കിടയിലൂടെ പന്ത്‌ കിട്ടിയ കാലു ഉച്ചെ ഗോള്‍മുഖം ലക്ഷ്യമാക്കിയെങ്കിലും രണ്ടാം പോസ്‌റ്റിനരുകില്‍ ഓടിയെത്തിയ മലയാളി ഗോളി ടി.പി.രഹ്‌്‌നേഷ്‌ മനോഹരമായി പന്ത്‌ തടുത്തു. 
തിളങ്ങാതെ പോയ സെയ്‌ത്യാസെന്‍ സിംഗിനെ മാറ്റി രണ്ടാം പകുതിയില്‍ ഡല്‍ഹി ലാലിയാന്‍സുവാല ചാങ്‌തെയെ കൊണ്ടുവന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കാണിച്ച അലംഭാവം മാറ്റിവെച്ചു ഹൈലാന്‍ഡേഴ്‌സ്‌ ലീഡുയര്‍ത്താന്‍ ശ്രമം ആരംഭിച്ചു. 
ഇതോടെ കഴിഞ്ഞ സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ പുലികളായ ഡല്‍ഹി തോല്‍വി മണുത്തു തുടങ്ങി. നിര്‍മ്മല്‍ ഛെത്രിയെ ഫൗള്‍ ചെയ്‌തതിനു ഡല്‍ഹിയുടെ ഗുയോണ്‍ ഫെര്‍ണാണ്ടസിനു ഇന്നലത്തെ ആദ്യ മ്‌ഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ഡല്‍ഹിയുടെ ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസ്‌ ഇന്നലെ ഒട്ടും ഫോമില്‍ അല്ലായിരുന്നു. 61 ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സാറിയുടെ കര്‍പ്പെറ്റ്‌ ഡ്രൈവ്‌ അല്‍ബിനോ ഗോമസ്‌ നിലത്തുവീണു തടഞ്ഞുവെങ്കിലും പന്ത്‌ ചോര്‍ന്നു.പക്ഷേ, ഡല്‍ഹിയുടെ ഭാഗ്യത്തിനു പന്ത്‌ പോസ്‌റ്റിനരികിലൂടെ പുറത്തേക്കാണ്‌ പോയത്‌ ഡല്‍ഹിയുടെ ആക്രമണങ്ങള്‍ കാര്യമായി വരാതെ വന്നതോടെ കാലു ഉച്ചെയ്‌ക്കു പകരം കോച്ച്‌ പോര്‍ച്ചുഗല്‍ സ്‌പാനീഷ്‌ താരം മോയയെയും മൂന്നാം മാറ്റത്തില്‍ പ്രീതം കോട്ടാലിനു പകരം ഡേവിഡ്‌ എന്‍ഗാബെയെയും ഇറക്കി. 
നോര്‍ത്ത്‌ ഈസ്‌റ്റ്‌ മലയാളി ഗോളി രഹ്‌്‌നേഷിന്റെ ദിനം ആയിരുന്നു ഇന്നലെ 65 ാം മിനിറ്റില്‍ ഡേവിഡിന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ രഹ്‌നേഷ്‌ തടഞ്ഞു.
കളി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ പകരക്കാരെ കൊണ്ടുവരാന്‍ തുടങ്ങി. മാഴ്‌സീഞ്ഞ്യോയ്‌ക്കു പകരം ഡിഡിക്ക എന്നപേരില്‍ അറിയപ്പെടുന്ന ലാല്‍റിന്‍ഡ്‌ക റാല്‍ട്ടയെയും മാര്‍ട്ടിന്‍ ഡയസിനു പകരം റൗളിങ്‌ ബോര്‍ഹസിനെയും കൊണ്ടുവന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ ഡാനിയേലയുടെ ലീഡ്‌ ഉയര്‍ത്താനുള്ള ശ്രമം പാഴായതോടെ അവസാന വിസില്‍ മുഴങ്ങി. 



Marcinho and Danlio Lopes scored in the first half to give the Highlanders just enough advantage to hold firm until the end and ensure a win...
NorthEast United secured a hard-fought 2-0 win against Delhi Dynamos in the Indian Super League (ISL) game that took place at the JLN Stadium in Delhi on Saturday. Marcinho and Danilo Lopes scored in the first half to give the Highlanders just enough advantage to hold firm until the end and ensure a win.
The hosts opted for a 4-4-1-1 formation with Kalu Uche operating as the striker in front of attacking midfielder Guyon Fernandez. Lallianzuala Chhangte was dropped to the bench and Seityasen Singh featured on the right flank. Matias Mirabaje was replaced by Jeroen Lumu on the left.
As for the visitors, they went in with a 4-1-4-1 shape with Sambinha replacing Abdul Hakku in the centre of defence and Reagan Singh coming in for Robert Lalthlamuana. Halicharan Narzary featured on the left-side replacing Lalrindika Ralte and Rowllin Borges returned to the side in place of a benched Odair Fortes.
The first major chance of the match came in the ninth minute when Danilo Lopes received the ball at his feet on the edge of the box following a defensive error by Pratik Chowdhary. The NorthEast forward cut into his right foot and curled an attempt just wide of Albino Gomes’ far post.
The alarms went off at the right time for the home side as Halicharan Narzary helped break the deadlock in the 17th minute.  The forward picked up the ball from the left flank and attracted the Delhi defenders onto him, leaving Marcinho unmarked inside the box. Narzary squared for the NorthEast striker and he hit the net before the goalkeeper could do anything about it. 
Delhi were dealt with another blow less than five minutes after the opening goal. Pratik Chowdhary's back-pass wasn't cleared well by Albino Gomes and Danilo Lopes was on hand to punish the goalkeeper's error. The forward slotted the ball into the net to double the visitors' lead. 
The home side tried to claw back into the game as the game moved towards the end of the half, with goalkeeper proving to be the stumbling block for the team. Striker Kalu Uche forced goalkeeper Rehenesh to come off his line to block his shot on goal.
Uche's attempt from Jereon Lumu's well-taken corner was kept away by an alert NorthEast United goalkeeper. 
Young sensation Lallianzuala Chhangte was introduced in place of Seityasen Singh by Miguel Angel at the restart in an attempt to break open the NorthEast backline but the game failed truly kick-off for Dynamos.
Edu Moya was thrown into the equation in place of Kalu Uche to stir things up in front of goal as the game went past the hour mark.
Delhi proceeded to take control of the game steadily. David Ngaithe's shot from inside the box was kept out by Rehenesh before the defence in front of him cleared the danger from a Chhangte cross that crept its way towards Ngaithe.
Tempers flared high during the final minutes as a frustrated Delhi tried to come back into the game but their attempts were in vain. The winning side resorted to indiscipline to stop the home side from getting any rhythm going and in the end, they managed to keep Delhi attack at bay and take away maximum points on the night.

PHOTOS