FC GOA 2-1 JAMSHEDPUR FC - REFEREE PLAYS SPOILSPORT AS GOA DOWN MEN OF STEEL
ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്.സി ഗോവയ്‌ക്കു ജയം
എഫ്.സി ഗോവ 2 ജാംഷെഡ്‌പൂര്‍ എഫ്.സി 1
മര്‍ഗാവ് (ഗോവ) ജനുവരി 11 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്.സി ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജാംഷെഡ്‌പൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി.
ഗോവയുടെ രണ്ടു ഗോളുകളും സ്‌പാനിഷ് മിഡ് ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി നേടി.
ആദ്യ പകുതിയിലെ അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ പെനാല്‍ട്ടി ഗോളിലൂടെ മാനുവല്‍ ലാന്‍സറോട്ടി സ്‌കോര്‍ ബോര്‍ഡ് തുറന്നു. രണ്ടാം പകുതിയുടെ 54 ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ എഫ്.സി ട്രിന്‍ഡാഡ ഗൊണ്‍സാല്‍വസിലൂടെ സമനില നേടിയെങ്കിലും 60-ാം മിനിറ്റില്‍ ലാന്‍സറോട്ടി ഫീല്‍ഡ് ഗോളിലൂടെ ഗോവയെ വിജയത്തിലെത്തിച്ചു.
മത്സരത്തില്‍ 61 ശതമാനം മുന്‍തൂക്കം ഗോവയ്‌ക്കായിരുന്നു. എന്നാല്‍ കോര്‍ണറുകളുടെ എണ്ണത്തില്‍ ജാംഷെഡ്‌പൂര്‍ മുന്നിലെത്തി. എട്ട് കോര്‍ണറുകള്‍ ജാംഷെഡ്‌പൂരിനും രണ്ടെണ്ണം ഗോവയ്‌ക്കും ലഭിച്ചു. രണ്ടു ടീമുകളും ഓണ്‍ ടാര്‍ജറ്റില്‍ മൂന്നു തവണ പന്ത് എത്തിച്ചു.
ഈ ജയത്തോടെ ഗോവ 16 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ജാംഷെഡ്‌പൂ്രര്‍ 10 പോയിന്റുമായി എഴാം സ്ഥാനം തുടര്‍ന്നു.
എഫ.സി ഗോവയുടെ സെന്റര്‍ ബാക്ക് ബ്രൂണോ പിന്‍ഹിറോ്‌യ്‌ക്കാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വിഭിന്നമായി ജാംഷെഡ്‌പൂര്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ടു കോര്‍ണര്‍ കിക്കുകളും ജാംഷെഡ്‌പൂര്‍ സമ്പാദിച്ചു. 11-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ എടുത്ത ഫ്രി കിക്ക് ഗോവന്‍ ഗോള്‍ മുഖത്ത് ഭീഷണി മാത്രം ഉയര്‍ത്തി കടന്നുപോയി. ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങള്‍ക്കു തടയിടാനുള്ള ശ്രമത്തില്‍ ഗോവയുടെ മൊറോക്കന്‍ താരം അഹമ്മദ് ജാഹൂ ആദ്യം തന്നെ മഞ്ഞക്കാര്‍ഡും വാങ്ങി.
ഹാട്രിക് സ്‌പെഷ്യലിസ്‌റ്റ് ഫെറാന്‍ കൊറോമിനാസിനെ മുന്നില്‍ നിര്‍ത്തി ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, മാനുവല്‍ ലാന്‍സറോട്ടി, മന്ദര്‍ റാവു ദേശായി എന്നിവരിലൂടെയാണ് ഗോവയുടെ ആക്രമണങ്ങള്‍ രൂപപ്പെട്ടത്. മറുവശത്ത്‌് ഇസു അസൂക്കയെ മുന്നില്‍ നിര്‍ത്തി ബികാഷ് ജെയ്‌റു, ജെറി, സിദ്ധാര്‌ത്ഥ് എന്നിവരിലൂടെയായിരുന്നു ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങള്‍.
19-ാം മിനിറ്റില്‍ ഇസുഅസൂക്കയുടെ തകര്‍പ്പന്‍ ഷോട്ട് ഇഞ്ച് വ്യത്യാസത്തിലാണ് അകന്നുപോയത്. 24-ാം മിനിറ്റിലാണ് ഗോവയ്‌ക്കു അനൂകൂലമായ ആദ്യ കോര്‍ണര്‍ വന്നത്. 28-ാം മിനിറ്റില്‍ ഗോവന്‍ ബോക്‌സിനകത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ ജാംഷ്‌ഡ്‌പൂരിന്റെ മൂന്നു കളിക്കാര്‍ക്ക് പോസ്‌റ്റിനെ ഉന്നം വെക്കാന്‍ കഴിയാതെ പോയി., 38-ാം മിനിറ്റില്‍ ഗോവയുടെ നാരായണ്‍ ദാസിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെയും കടന്നുപോയി.
ജെറിയെ ഫൗള്‍ ചെയ്‌തതിനു ഗോവയുടെ ലാന്‍സറോട്ടിയ്‌ക്കു മഞ്ഞക്കാര്‍ഡ് നല്‍കിയതിനു പിന്നാലെ ഗോവയ്‌ക്കു അനുകൂലമായി പെനാല്‍ട്ടി മാനുവല്‍ ലാന്‍സറോട്ടി യില്‍ നിന്നും പന്തുമായി കുതിച്ച ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ ബോക്‌സിനകത്തുവെച്ച് ആന്ദ്രെ ബിക്കെ ഫൗള്‍ ചെയ്‌തതിനു റഫ്‌റി ആര്‍. വെങ്കടേഷ് പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ ജാംഷെഡ്‌പൂരിന്റെ ഗോളി സുബ്രതോ പോള്‍ പന്തു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. ഇതിനു സുബ്രതോ പോളിനു മഞ്ഞക്കാര്‍ഡ്. വീണ്ടും നാടകീയമായ സംഭവവികാസങ്ങള്‍ തുടര്‍ന്നു. കിക്കെടുത്ത ലാന്‍സറോട്ടി പന്ത് വലയിലാക്കിയെങ്കിലും റഫ്‌റി വീണ്ടും കിക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു . ഇത്തവണയും റീപ്ലേ പോലെ ലാന്‍സറോട്ടി വീണ്ടും വലകുലുക്കി (1-0).
രണ്ടാം പകുതി എറെ വൈകാതെ ജാംഷെഡ്‌പൂര്‍ ഗോള്‍ മടക്കി. മെമോ എടുത്ത ഫ്രീ കിക്കാണ് വഴിയൊരുക്കിയത്. മെമോയുടെ കിക്ക് അപകടം ഒഴിവാക്കി കടന്നുപോയെങ്കിലും വലതുവിംഗില്‍ പന്ത് കിട്ടിയ ജെറിഗോവന്‍ ബോക്‌സിനകത്തേക്കു ഉയര്‍ത്തിവിട്ടു. ചാടി ഉയര്‍ന്ന ട്രിന്‍ഡാഡ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (1-1). എന്നാല്‍ ജാംഷെഡ്‌പൂരിന്റെ ആഹ്ലാദത്തിനു ആയുസ് കുറവായിരുന്നു. 60 ാം മിനിറ്റില്‍ ഗോവ വീണ്ടും ലീഡ് നേടി. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ത്രൂ പാസില്‍ ജാംഷെഡ്‌പൂരിന്റെ കളിക്കാരുടെ ഇടയിലൂടെ ഓടി മു്‌ന്നിലെത്തിയ ലാന്‍സറോട്ടി ഒപ്പം ഓടി വന്ന ഷൗവിക്കിനെയും തിരിയേയും പിന്നിലാക്കി വട്ടം തിരിഞ്ഞു ലാന്‍സറോട്ടി പന്ത് ഇടംകാലന്‍ ഷോട്ടിലൂടെ വലയിലേക്കു ലക്ഷ്യം വെച്ചു. (2-1). ലാന്‍സറോട്ടി പന്തുമായി കുതിക്കുമ്പോള്‍ ജാംഷെഡ്‌പൂരിന്റെ പ്രതിരോധനിര ഓഫ് സൈഡ് കൊടി ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ റഫ്‌റി ജാംഷെഡ്‌പൂരിന്റെ ആവശ്യം തള്ളി ഗോള്‍ അനുവദിച്ചു.
ഇതോടെ ജാംഷെഡ്‌പൂര്‍ എഫ്.സി ഒറ്റയടിക്ക് മൂന്നു സബ്‌സറ്റീറ്റിയൂഷനുകള്‍ നടത്തി. ഷൗവിക് ഘോഷിനു പകരം ഫറൂഖ് ചൗധരിയേയും ട്രിന്‍ഡാഡയ്‌ക്കു പകരം കെവന്‍സ് ബെല്‍ഫോര്‍ട്ടിനെയും സിദ്ധാര്‍ത്ഥ് സിംഗിനു പകരം ആഷിം ബിശ്വാസിനെയും ഇറക്കി. പക്ഷേ, ഫലം ഉണ്ടായില്ല. ഗോവ വര്‍ധിത വീര്യത്തോടെ ലീഡ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. 85 ാം മിനിറ്റില്‍ ഗോളുടമ ലാന്‌സറോട്ടിയെ പിന്‍വലിച്ചു സെര്‍ജിയോ ഇറങ്ങി.
86-ാം മിനിറ്റില്‍ ഗോവയുടെ എഡു ബെഡിയ ഗോള്‍ കീപ്പര്‍ പോലും ഇല്ലാതിരുന്ന അവസരത്തില്‍ പന്ത് സൈഡ് നെറ്റിലേക്കു പായിച്ചു കനകാവസരം തുലച്ചു.
രണ്ടു ടീമുകളും ഇനി സ്വന്തം ഗ്രൗണ്ടില്‍ കേരള ബ്ലസ്‌റ്റേഴ്‌സിനെ നേരിടും. ജാംഷെഡ്‌പൂര്‍ 17നും ഗോവ 21നും ആയിരിക്കും കേരള ബ്ലാസറ്റേഴ്‌സിനെ നേരിടുക.
ഗോവ ഇന്നലെ നാല് മാറ്റങ്ങള്‍ വരുത്തി. സെര്‍ജിയോ , ചിങ്‌ലെന്‍സാന, പ്രണോയ് ഹാള്‍ഡര്‍, മാനുവല്‍ അരാന എന്നിവര്‍ക്കു പകരം ബ്രൂണോ പിന്‍ഹിറോ, നാരായണ്‍ ദാസ്, മൂഹമമദ് അലി, എഡു ബെഡിയ എന്നിവരെ ഇറക്കി. ജാംഷെ്‌ഡപൂരും ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി അനസ്, മെഹ്‌താബ് ഹൂസൈന്‍, കെവന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കു പകരം സിദ്ധാര്‍ത്ഥ് സിംഗ്, ബികാഷ് ജെയ്‌റു, ആന്ദ്രെ ബിക്കെ എന്നിവരെ ഇറക്കി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് തന്ത്രങ്ങള്‍ മെനഞ്ഞത്.
FC Goa beat Jamshedpur FC 2-1 to return to winning ways in the Indian Super League (ISL) at the Jawaharlal Nehru Stadium, Goa on Thursday. Manuel Lanzarote scored in each half to seal full points for the home side. Trindade Goncalves scored the only goal for the Men of Steel in a game that was ultimately decided by atrocious refereeing.
Goa fielded a familiar side as Bruno Pinheiro, Mohammed Ali, Edu Bedia and Narayan Das replaced Sergio Juste, Chinglensana Singh, Pronay Halder and Manuel Arana in the starting lineup from the previous game against NorthEast United. Mandar Rao Dessai was back on the right flank with Golden Boot contender Ferran Corominas leading the attack once again.
No comments:
Post a Comment