കേരള ബ്ലാസ്‌റ്റേഴ്‌സ് - എഫ്.സി പൂനെ സിറ്റിപോരാട്ടം സമനിലയില്‍
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി 1 എഫ്.സി പൂനെ സിറ്റി 1
കൊച്ചി, ജനുവരി 4 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍
പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴില്‍ അണിനിരന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വര്‍ഷത്തില്‍ പുതിയ അധ്യായം കുറിച്ചു. കരുത്തരായ എഫ്.സി പൂനെ സിറ്റിയ്‌ക്കെതിരെ കേരള ബ്ലാസറ്റേഴ്‌സ് 1-1നു സമനില സ്വന്തമാക്കി.
പൂനെ അവരുടെ ഗോള്‍ മെഷീന്‍ മാഴ്‌സിലീ്‌ഞ്ഞ്യോയിലൂടെ ആദ്യ പകുതിയില്‍ (33 ാം മിനിറ്റില്‍) മുന്നിലെത്തി. രണ്ടാം പകുതിയില്‍ മാര്‍ക്ക് സിഫിനിയോസിലൂടെ ( 73 ാം മിനിറ്റില്‍) കേരള ബ്ലാസറ്റേഴ്‌സ് സമനില ഗോള്‍ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുടമ സിഫിനിയോസ് മാന്‍ ഓഫ് ദി മാച്ചായി. ഈ സമനിലയോടെ പൂനെ സിറ്റി ഒന്‍പത് മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് നേടിയ കേരള ബ്ലാസറ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.
ഏഴാം മിനിറ്റില്‍ ആദ്യ സുവര്‍ണാവസരം പൂനെ സിറ്റിയ്‌ക്കു ലഭിച്ചു. ബ്ലാസറ്റേഴ്‌സിന്റെ പെനാല്‍ട്ടി ഏരിയ്‌ക്കു 30 വാര അകലെ നി്‌ന്നും വന്ന ഫ്രീ
കിക്കില്‍ ബ്ലാസറ്റേഴ്‌സിന്റെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ചു അകത്തു കയറിയ പൂനെ സിറ്റിയ്‌ക്ക് ഈ അവസരം മുതലാക്കാനായില്ല. 15 ാം മിനിറ്റില്‍ പൂനെയ്‌ക്കു വീണ്ടും മറ്റൊരവസരം. മാഴ്‌സിലീഞ്ഞ്യോയുടെ ഷോട്ടില്‍ ബ്ലാസറ്റേഴ്‌സ് ഗോളി സുബാഷിഷ് റോയ് ചൗധരിയുടെ കയ്യില്‍ നിന്നും പന്ത് വഴുതിയെങ്കിലും മാഴ്‌സിലീഞ്ഞ്യോ ഓടിയെത്തുന്നതിനു മുന്‍പ് സുബാഷിഷ് തന്നെ തട്ടിയകറ്റി. ഒന്നിനുപുറകെ ഒന്നൊന്നായി പൂനെ ബ്ലാസറ്റേഴ്‌സ് ഗോള്‍ മുഖത്തു ആക്രമണം നടത്തിക്കൊണ്ടിരുന്നു. 21 ാം മിനിറ്റില്‍ ഫ്‌ളാഗ് കോര്‍ണറിനു സമീപത്തു കിട്ടിയ ഫ്രീ കിക്കില്‍ രൂപം കൊണ്ട അപകടമുഹൂര്‌ത്തം സുബാഷിഷ് കഷ്ടിച്ചു ഒഴിവാക്കി. അടുത്ത മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ ഫ്‌ളിക്കില്‍ ഗോള്‍ മുഖത്ത് എത്തിയ സിഫിനിയോസ് ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. 30 മിനിറ്റ് പിന്നിടുമ്പോഴും പൂനെയുടെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിനെ പരീക്ഷിക്കാനുള്ള ഒരു ഷോട്ടും ബ്ലാസറ്റേഴ്‌സിന്റെ പക്കല്‍ നിന്നും വന്നില്ല. പൂനെയുടെ ഗോള്‍ മുഖത്ത് എത്തുമ്പോള്‍ തുടരെ ബ്ലാസറ്റേഴ്‌സ് താരങ്ങള്‍ മിസ് പാസുകള്‍ വരുത്തിക്കൊണ്ടിരുന്നു.
മറുവശത്ത് പൂനെ സിറ്റി കാത്തിരുന്ന ഗോള്‍ 33 ാം മിനിറ്റില്‍ കണ്ടെത്തി. പൂനെയുടെ മലയാളി താരം ആശിഖ് കരുണിയനും മാഴ്‌സിലീഞ്ഞ്യോയും കൂടി നടത്തിയ മുന്നേറ്റമാണ് ഗോളായി മാറിയത്. മാഴ്‌സിലീഞ്ഞ്യോ ആശിഖിനു നല്‍കിയ പന്ത് വീണ്ടും മാഴ്‌സിലീഞ്ഞ്യോയിലേക്ക്‌്. വന്ന ഉടനെ ഇടംകാലനടിയിലൂടെ മാഴ്‌സീലീഞ്ഞ്യോ രണ്ടാം പോസ്‌റ്റിനരുകിലൂടെ വലയില്‍ എത്തിച്ചു (1-0). മാഴ്‌സിലീഞ്ഞ്യോയുടെ മൊത്തം ഗോളുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
ഗോള്‍ മടക്കാനുള്ള കേരള ബ്ലാസറ്റേഴ്‌സിന്റെ ശ്രമം തുടരെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി അവസാനിച്ചു. ഒാഫ് സൈഡ് കെണികള്‍ ഒരുക്കി പൂനെ ബ്ലാസ്റ്റേ്‌ഴ്‌സ് താരങ്ങളെ ഒന്നിനു പുറകെ ഒന്നൊന്നായി കുടുക്കിക്കൊണ്ടിരുന്നു. 39 ാം മിനിറ്റില്‍ പെക്കൂസനില്‍ നിന്നും വ്‌ന്ന പന്ത് ഇയാന്‍ ഹ്യൂം എടുക്കുമ്പോള്‍ ഓഫ് സൈഡ് കൊടി ഉയര്‍ന്നു കഴിഞ്ഞു. 45 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴസിനു വീണ്ടും അവസരം. ഇടത്തെ വിംഗില്‍ നിന്നും ഉയര്‍ത്തിക്കൊടുത്ത പന്ത് ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് ് വിശാല്‍ കെയ്‌ത്ത് തടുത്തു. റീ ബൗണ്ടില്‍ ഹ്യൂം അടുത്ത ഷോട്ടിനു കുതിച്ചെങ്കിലും വീണ്ടും ഓഫ് സൈഡ് കൊടി ഉയര്‍ന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പൂനെ ഗോള്‍ മുഖത്തിനു വലതു വശത്തു വശത്ത് റിനോ ആന്റോ എടുത്ത ഫ്രീ കിക്ക് ഇയാന്‍ ഹ്യൂമിന്റെ ശ്രമം പൂനെയുടെ സാര്‍തക് ഗോലു ബ്ലോക്ക് ചെയ്‌തു തടഞ്ഞു.
ആദ്യ പകുതിയില്‍ പൂനെക്ക് എട്ട് കോര്‍ണറുകള്‍ ലഭിച്ചു. ബ്ലാസറ്റേഴ്‌സിനു കേവലം ഒരു കോര്‍ണറും. രണ്ടാം പകുതിയില്‍ ബ്ലാസറ്റേഴ്‌സ് പുതുമുഖ താരം ഉഗാണ്ടയില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ കിസിതോ കെസിറോണിനെ പകരക്കാരനായി കൊണ്ടുവന്നു. കെനിയന്‍ ലീഗില്‍ കളിച്ച 19 കാരന്‍ കിസിതോ ബെര്‍ബറ്റോവിനു പകരക്കാരനായിട്ടാണ് ആദ്യ ചുവട് വെച്ചത്. കിസിതോ വന്നതെടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 4-2-3-1 ഫോര്‌മേഷനില്‍ നിന്നും 4-4-2 ആയി മാറി. കിസിതോ വന്ന ഉടനെ ബ്ലാസ്‌റ്റേഴ്‌സ്‌്‌ിനു ലഭിച്ച ഊര്‍ജ്ജം 78 ാം മിനിറ്റില്‍ ഗോളായി മാറി. കിസിതോയില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച പെക്കുസന്റെ സോളോ ആക്രമണവും.തുടര്‍ന്നു പെക്കൂസന്റെ ബോക്‌സിനകത്തേക്കു നല്‍കിയ കട്ട് ബാക്ക് ഓടി വന്ന മാര്‍ക്ക്‌് സിഫിനിയോസ് കൃത്യമായി വലയിലേക്കു നിറയൊഴിച്ചു (1-1). ഐ.എസ്.എല്‍ നാലാം സീസണിലെ 100 ഗോളും സിഫിനിയോസിന്റെ പേരില്‍ കുറിച്ചു.
അവസാന മിനിറ്റുകളിലേക്കു നീങ്ങിയതോടെ റിനോ ആന്റോ പരുക്കിനെ തുടര്‍ന്നു പിന്മാറി. പകരം ശദാപും പൂനെ ആശിഖിനു പകരം ജൂവല്‍ രാജയെയും ഇറക്കി.
88 ാം മിനിറ്റില്‍ കറേജ് പെക്കൂസന്‍ ഗോളിനു തൊട്ടടുത്ത് എത്തി. ബോക്‌സിനകത്തുകയറി തൊടുത്തുവിട്ട ഷോട്ട് സാര്‍തകിന്റെ മുഖത്തു തട്ടി റീബൗണ്ടായി. അതേവേഗതയില്‍ പെക്കുസന്‍ എടുത്ത ഷോട്ട് ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്കു പോയി.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ കര്‍പ്പറ്റ് ഡ്രൈവ് പൂനെ ഗോളി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടു.
ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍ കീപ്പറും ആദ്യ സീസണില്‍ കേരള ബ്ലാസറ്റേഴ്‌സിന്റെ മാര്‍ക്വിതാരവുമായ ഡേവിഡ് ജെയിംസിന്റ വരവ് ആവേശകരമായി കിങ് ഡി ജെ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡേവിഡ് ജെയിംസി്‌ന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ബെംഗ്‌്‌ളുരുവിനെതിരെ 1-3നു തോറ്റ ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ വരുത്തി. നാല് മത്സരത്തിനെ തുടര്‍ന്നു ഒരു മത്സരത്തിന്റെ സസ്‌പെന്‍ഷന്‍ കിട്ടിയ പെസിച്ചിനെയും സാമുവല്‍ ശദാപിനെയും ഒഴിവാക്കി. പകരം ദിമിതാര്‍ ബെര്‍ബറ്റോവും റിനോ ആന്റോയും ടീമില്‍ തിരിച്ചെത്തി. മൂന്നു മത്സരത്തിനു ശേഷമാണ് ബെര്‍ബറ്റോവ് ഇറങ്ങിയത്. പെസിച്ചിന്റെ ഒഴിവില്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ വെസ്‌ബ്രൗണിനായിരുന്നു ഡ്യൂട്ടി. മറുവശത്ത് പൂനെ സിറ്റി കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഇറക്കി. ബ്ലാസറ്റേഴ്‌സിന്റെ വെസ്‌ബ്രൗണിനും പൂനെയുടെ മാര്‍ക്കോസ് ടെബാറിനും മാഴ്സിലീഞ്ഞ്യോക്കുംമഞ്ഞക്കാ ര്‍ഡ് ലഭിച്ചു. ഇതില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക് തുടര്‍ച്ചയായ നാലാം മഞ്ഞക്കര്‍ഡിനെ തുടര്‍ന്നു അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല.
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എവേ മത്സരത്തില്‍ 10നു ഡല്‍ഹി ഡൈനാമോസിനെയും പുനെ 13നു എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയേയും നേരിടും.
SIFNEOS SECURES A POINT FOR BLASTERS AS STALLIONS GO TOP OF THE TABLE
Mark Sifneos struck in the second-half (73') to give David James a point on his return to the helm of Kerala Blasters' against a spirited FC Pune City at Kochi on Thursday after Marcelinho had struck in the 33rd minute to give the visitors the lead.
David James' return to Kochi coincided with Dimitar Berbatov's first start since the game against FC Goa. Rino Anto accompanied the former Manchester United striker back into the starting lineup after both players regained full match fitness. Subhashish Roy Chowdhury and Iain Hume kept their place in the starting lineup after the defeat against Bengaluru FC on New Year's Eve that eventually resulted in the sacking of Rene Meulensteen.
Kerala Blasters look to get campaign back on track
Kochi, January 3: Kerala Blasters will be without their chief coach Rene Meulensteen, who they have already parted ways with mutually, but the hosts will not be short on motivation as they host FC Pune City in the Hero Indian Super League at Jawaharlal Nehru Stadium, Kochi, on Thursday.
The home side are manager less after Rene Meulensteen and the club mutually decided to part ways. Meulensteen, who had famously assisted Alex Ferguson at Manchester United, was brought in the summer to guide the last year's finalist to the title this time around. But a run of unfavourable results led to his early departure.
With just one win from their first seven games, Kerala Blasters FC are struggling for form this season, but with their loyal fans throwing their weight behind the team a turnaround cannot be ruled out.
"Well, when the season started every team wanted to do well. So did we. But the results are there for everyone to see. But we are Kerala Blasters; we have the best fans. So, for now the most important thing is tomorrow's game and get a right result for the fans," Kerala Blasters FC assistant coach Thangboi Singto said during the pre-match media interaction.
Coming out on the wrong side of two consecutive Southern derbies didn't help Meulensteen cause as Kerala drew against Chennaiyin FC and lost to Bengaluru FC.
Despite the departure of their high-profile coach, Kerala Blasters are likely to stick to the same strategy.
"In terms of our planning, we have to do what we have been doing. But what is most important is to score and not concede. They are all professional players and they know how it works," said Singto.
While Kerala are facing trouble both on and off the pitch, things couldn't have been any different for Ranko Popovic's FC Pune City.
Pune's away form has been spectacular this season and they are coming into this fixture on the back of two great results against FC Goa and North East United. But Vladica Grujic, FC Pune City assistant coach, said his side will show no complacency
"Every game is difficult. Maybe they are not in a good shape at the moment. We will have to concentrate on our game and not take anything lightly," he said.
Pune will miss their coach Ranko Popovic who is serving a four-match ban.
No comments:
Post a Comment