ചലനം സൃഷ്ടിക്കാനുറച്ച് ബെംഗ്‌ളുരു
എഫ്.സി
ആമുഖം: ബെംഗ്‌്‌ളുരു എഫ്.സിയുടെ വരവ് കാണുമ്പോള്‍ ഹീറോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ പങ്കെടുത്തിരുന്ന മറ്റു ടീമുകള്‍ ഭയന്നു
തുടങ്ങി. അതിനു കാരണം ഉണ്ട്.
ഐ.എസ് എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളില്‍
എട്ട് ടീമുകളാണ് ഉണ്ടാകയിരുന്നതെങ്കില്‍ ഇത്തവണ ടീമുകളുടെ എണ്ണം പത്തായി
ഉയര്‍ന്നിരിക്കുന്നു. രണ്ട് നവാഗത ടീമുകളില്‍ ഒന്നായി ജംഷഡ്‌പൂര്‍ എഫ്.സിയോടൊപ്പം
ബെംഗ്‌ളുരു എഫ്.സിയും എത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്.സി
എന്നീ ടീമുകള്‍ക്കു പുറമെ തെക്കേ ഇന്ത്യയില്‍ നിന്ന് മൂന്നാം ടീമായി ബെംഗ്‌ളുരു
എഫ്.സി ഐ.എസ്.എല്‍ നാലാം സീസണില്‍ എത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ
ആശ്ചര്യപ്പെടുത്തിയാണ്. ഐ-ലീഗിലെ കഴിഞ്ഞ നാല് സീസണുകളില്‍ ആരെയും കൊതിപ്പിക്കുന്ന
ട്രാക്ക് റെക്കോര്‍ഡാണ് ബെംഗ്‌ളുരു എഫ്.സിയുടേത്. അതുകൊണ്ടു തന്നെ ഇത്തവണ
ഐ.എസ്.എല്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ ബെംഗ്‌ളുരു എഫ്.സിയും
മുന്‍പന്തിയിലാണ്.
2014ല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ്‌അരങ്ങേറ്റവര്‍ഷം തന്നെ
ഐ-ലീഗില്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ നാല് സീസണുകളില്‍ ഓരോന്നിലും പ്രധാന
ടൂര്‍ണമെന്റകളില്‍ കപ്പ് നേടി. അരങ്ങേറ്റവര്‍ഷം ഐ-ലീഗില്‍ ചാമ്പ്യന്മാരായ
ബെംഗ്‌ളുരു എഫ്.സി അടുത്ത വര്‍ഷം രണ്ടാം സ്ഥാനക്കാരായെങ്കിലും ഫെഡറേഷന്‍ കപ്പില്‍
ആദ്യ കിരീട വിജയം സ്വന്തമാക്കി.ബെംഗ്‌ളുരു എഫ്.സിയുടെ ഏറ്റവും മികച്ച വര്‍ഷം
മൂന്നാം സീണസില്‍ രേഖപ്പെടുത്തി. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം
തിരിച്ചുപിടിച്ചതിനു പുറമെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച
നേട്ടങ്ങളില്‍ ഒന്നായി ഏഷ്യന്‍ ക്ലബ്ബുകളുടെ രണ്ടാം നിര ടൂര്‍ണമെന്റായ എ.എഫ്.സി
കപ്പിന്റെ ഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ചു. എ.എഫ്.സി കപ്പ് ഫൈനലില്‍
കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി ബെംഗ്‌ളുരു എഫ്.സി. മാറി. തൊട്ടടുത്ത വര്‍ഷം
ഐ-ലീഗില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുവെങ്കിലും തങ്ങളുട രണ്ടാം ഫെഡറേഷന്‍
കപ്പ് നേടിക്കൊണ്ട് ജൈത്രയാത്ര തുടര്‍ന്നു . ഈ സീസണില്‍ തുടര്‍ച്ചയായി എ.എഫ്.സി
കപ്പിന്റെ ഫൈനല്‍ ലക്ഷ്യമാക്കിയാണ് കരുക്കള്‍ നീക്കിയതെങ്കിലും അല്‍പ്പം
നിര്‍ഭാഗ്യം വിലങ്ങുതടിയായി. തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ്.സി
ഇസ്‌തിക്കിയോളിന്റെ മുന്നില്‍ ആ മോഹം പൊലിഞ്ഞു.
കളിയിലൂടനീളം മുന്നിട്ടു
നിന്നുവെങ്കിലും 2015ലെ ചാമ്പ്യന്മാരായ എഫ്..സി ഇസ്‌തികിയോളിനോട് 0-1നു തോല്‍വി
സമ്മതിക്കേണ്ടി വന്നതിന്റെ നിരാശ ബെംഗ്‌ളുരു എഫ്.സിയ്‌ക്കുണ്ട്. പക്ഷേ
ഹൃദയഭേദകമായ ഈ തോല്‍വി ബെംഗ്‌ളുരു എഫ്.സിയെ ഇന്ന് ഇരട്ടി അപകടകാരികളാക്കുകയാണ്.
അതുകൊണ്ടു തന്നെ ഐ.എസ്.എല്ലില്‍ ഒരു കുതിപ്പ് നേടി തോല്‍വികള്‍ എല്ലാം
മറക്കുവാനാണ് - ദ ബ്ലൂസ് - എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബെംഗ്‌ളുരു എഫ്.സി
കാത്തിരിക്കുന്നത്.
ഇക്കാര്യം കുട്ടികള്‍ തീര്‍ച്ചയായും
സംസാരിക്കുന്നുണ്ട്. എ.എഫ്.സി കപ്പില്‍ ഉജ്ജ്വലമായ കുതിപ്പായിരുന്നു എന്നാല്‍
നിര്‍ഭാഗ്യം കൊണ്ട് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ എത്തുവാനുള്ള അവസരം
ഭാഗ്യക്കേട് കൊണ്ട് നഷ്ടമായി . അതാണ് ഫുട്‌ബോള്‍. ഈ നിരാശ ഐ.എസ്.എല്ലിലെ
ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടു തന്നെ അവസാനിപ്പിക്കുമെന്നും കോച്ച്
ആല്‍ബര്‍ട്ട് റോക്ക വിശ്വാസം പ്രകടിപ്പിച്ചു. ബാഴ്‌സിലോണയുടേയും തുര്‍ക്കി
ക്ലബ്ബായ ഗലെറ്റാസരയുടെയും സഹപരിശീലകനായിരുന്ന ആല്‍ബര്‍ട്ട് റോക്കോയുടെ
ശിക്ഷണത്തിലാണ് ബെംഗ്‌ളുരു എഫ്.സി എത്തുന്നത്.
ഐ.എസ്.എല്ലില്‍ അരങ്ങേറ്റം
കുറിക്കുന്നത് ഈ വര്‍ഷം ആണെങ്കിലും ടീമിനു കിട്ടിയ കുതിപ്പ് അവര്‍ ശരിക്കും
ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കാരെ തല്ലിക്കൂട്ടാന്‍ ശ്രമിക്കുന്നതിനു
മുന്‍പ് തന്നെ ബെംഗ്‌ളുരു എഫ്.സി പ്രീ സീസണ്‍ ക്യാമ്പ് തുടങ്ങി. മുന്നൊരുക്ക
മത്സരങ്ങളും പരിശീലന ക്യാമ്പും തകൃതിയായി സ്‌പെയിനില്‍ നടന്നു. കരുത്തരായ
ടീമുകള്‍ക്കെതിരെ അവിടെ സൗഹൃദ മത്സരങ്ങള്‍ കളിക്കാനും കഴിഞ്ഞു. അതിനിടയില്‍
എ.എഫ്.സി കപ്പും കളിക്കാന്‍ കഴിഞ്ഞത് ടീമിനെ കുറ്റങ്ങളും കുറവുകളെല്ലാം നികത്തി
സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രാപ്‌തരാക്കി. ഇനി കാത്തിരിക്കുന്നത് ഐ.എസ്.എല്ലിലെ
നവംബര്‍ 19നു നടക്കുവാന്‍ പോകുന്ന അരങ്ങേറ്റ മത്സരത്തിനെയാണ് ഹോം ഗ്രൗണ്ടായ
ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്.സി.ക്കെതിരെയാണ്.
എ.എഫ്.സി
കപ്പില്‍ കളിക്കുവാന്‍ കഴിഞ്ഞതിലൂടെ മറ്റു ടീമുകള്‍ക്കു വളരെ മുന്‍പ് തന്നെ ഈ
സീസണില്‍ കളിക്കുന്ന ടീമിനെ പുതിയ ടൂര്‍ണമെന്‌ഞറില്‍ കളിക്കുന്നതിനു വേണ്ടി
ഒരുക്കിയെടുക്കാന്‍ കഴിഞ്ഞുവെന്ന് ബെംഗ്‌ളുരു എഫ്.സിയുടെ സ്‌പാനീഷ് കോച്ച്
പറഞ്ഞു.
കടലാസില്‍ മാത്രമല്ല കളിക്കളത്തിലും ബെംഗ്‌ളുരു എഫ്.സിയെ വളരെ
ഒതുക്കവും ദൃഢതയും കൈമുതലായ ടീമാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശീയ ടീമിന്റെ
ക്യാപ്‌റ്റന്‍കൂടിയായ സുനില്‍ ഛെത്രിയാണ് ഇന്ത്യന്‍ കളിക്കാരില്‍ പ്രധാന താരം.
റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും
കൂടി വരുമ്പോല്‍ ടീമിന്റെ ശക്തി വ്യക്തമാകുന്നു. പുതുമുഖം ഉതാന്ത സിംഗ്, നിഷു
കുമാര്‍, മാല്‍സാവാംസുവാല, ഡാനിയേല്‍ ലാല്‍തിംപുയ (റിസര്‍വ് ) എന്നിവരെ എല്ലാം
ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രാഹുല്‍ ബെക്കെ, ലെന്നി റോഡ്രിഗസ്,
ഹാര്‍മന്‍ജ്യോത് കാബ്ര എന്നിവരെല്ലാം മറ്റു കളിക്കരെപ്പോലെ മത്സരത്തിനു സജ്ജരായി
ഉഷാറിലാണ്.
ടീമിലെ വിദേശ കളിക്കാരുടെ പട്ടികയും വളരെ ശ്രദ്ധേയമാണ്.
സെന്റര്‍ ബാക്ക് പൊസിഷനില്‍ തഴക്കവും പഴക്കവുമുള്ള ജോണ്‍ ജോണ്‍സണ്‍ പ്രതിരോധ
ഭിത്തിയുടെ കാവല്‍ക്കരന്റെ റോളില്‍ അവസാന പോരാളിയായി നില്‍ക്കുന്നു. സ്‌പാനീഷ്
താരങ്ങളുടെ സമ്പന്നതയും ടീമിനുണ്ട്.അഞ്ച് സ്‌പാനീഷ് കളിക്കാരെ
ടീമിലുള്‍പ്പെടുത്തിയിരിക്കുന്നു.
സ്‌പാനീഷ് വെറ്റിറന്‍ അല്‍വാരോ റൂബിയോ,
മുന്‍ റയല്‍ മാഡ്രിഡ് താരം കാസ്‌റ്റില്ല, സെന്റര്‍ ഹാഫ് ജൂവാന്‍ ആന്റോണിയോ,
സ്‌പെയിനിന്റെ മുന്‍ അണ്ടര്‍ 20 ഇന്റര്‍നാഷണല്‍ ബ്രൗലിയോ, വെസ്‌റ്റേണ്‍ സിഡ്‌നി
വാണ്ടറേഴ്‌സിന്റെ മുന്‍ ക്യാപ്‌റ്റന്‍ ഡിമാസ് ഡെല്‍ഗാഡോ എന്നിവര്‍ ബെംഗ്‌ളുരു
എഫ്.സിയുടെ ചിറകുകള്‍ക്കു പറക്കുവാനുള്ള ശക്തി പകരുന്നു
അതുകൊണ്ടു തന്നെ
ബെംഗ്‌ളുരു എഫ്.സിയെ ടൂര്‍ണമെന്റ് ഫേവറേറ്റ് ആയി കണക്കാക്കി അവസാന തുട്ട് വരെ
വാതുവെക്കാന്‍ നിരവധിപേര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒരിക്കലും ആശ്ചര്യം
തോന്നാത്തത്.. ഐ..എസ്.എല്ലില്‍ ഇതിനു മുന്‍പ് കളിച്ചു പരിചയം ഇല്ലെങ്കിലും പുതിയ
നിലവാരം ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും ചലനം ഉണ്ടാക്കാന്‍ അവര്‍ക്കു കഴിയും.
നേരത്തെ ട്രോഫി നേടിയിട്ടുണ്ടെന്നു കരുതി വരും നാളില്‍ ഈ നേട്ടം
സഹായകരമാകുമെന്നു കരുതരുത്. ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
പക്ഷേ, ഐ.എസ്.എല്ലിലെ അരങ്ങേറ്റം വിജയകരമാക്കുവാന്‍ തുടക്കം മുതല്‍ അവസാനം വരെ
അധ്വാനിച്ചേ മതിയാകൂ. ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഐ.എസ്‌എല്ലില്‍ കന്നി
സീസണിനിറങ്ങുന്ന ഞങ്ങള്‍ക്ക് വിജയത്തോടെ തന്നെ തുടക്കം കണ്ടെത്തണം. ഫുട്‌ബോളില്‍
ഒരു ഗ്യാരണ്ടിയും ഇല്ലെന്നും റോക്ക കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍
കളിക്കാര്‍ : രാഹുല്‍ ശങ്കര്‍ ബെക്കെ, കോളിന്‍ അബ്രാഞ്ച്‌സ്, സോമിംഗിലിയാന
റാള്‍ട്ടെ, ലെന്നി റോഡ്രിഗസ്, ഹര്‍മാന്‍ജ്യോത് സിംഗ് കാബ്ര, സുനില്‍ ഛെത്രി,
സുഭാഷിഷ് ബോസ്, ബേയിതാങ് ഹാവോകിപ്, തോങ്‌ഖോസിയെം ഹാവോകിപ്, ആല്‍വിന്‍
ജോര്‍ജ്ജ്, ഉദാന്ത കുമാം ,നിഷു കുമാര്‍, അബ്‌ഹ്ര മൊണ്ടാല്‍, ജോയ്‌നര്‍ മോണ്ടെ
ലോറെന്‍സോ, ലാതുവാമ്മാവിയ റാള്‍ട്ടെ, മാല്‍സാവംസുവാല, കാല്‍വില്‍
അഭിഷേക്.
വിദേശതാരങ്ങള്‍ : ജൂവാന്‍ ആന്റോണിയോ ഫെര്‍ണാണ്ടസ്, ജോണ്‍
ജോണ്‍സണ്‍, നിക്കോളാസ് ഫെഡോര്‍, ബ്രൗലിയോ റോഡ്രിഗസ്, എഡ്വേര്‍ഡോ മാര്‍ട്ടിന്‍,
ഡിമാസ് ഡെല്‍ഗാഡോ, എറിക് പാര്‍താലു, ആന്റോണിയോ റോഡ്രിഗസ്.
റിസര്‍വ്
കളിക്കാര്‍ : ഗുര്‍പ്രീ,ത് സിംഗ് സന്ധു, ലാല്‍ഹിംപുയ ഡാനിയേല്‍, പ്രശാന്ത്
കലിങ്ക, റോബിന്‍സിംഗ് ഖുമുക്‌ചാം, അഷീര്‍ അക്തര്‍.

No comments:
Post a Comment