Saturday, November 11, 2017

കീരീടം തിരിച്ചു പിടിക്കാന്‍ മരീന സൂപ്പര്‍ മച്ചാന്‍സ്‌

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സീസണ്‍ -4
ഇനി നാല്‌ ദിവസം

കീരീടം തിരിച്ചു പിടിക്കാന്‍
മരീന സൂപ്പര്‍ മച്ചാന്‍സ്‌

റോയ്‌ പി.ജോസഫ്‌

സൂപ്പര്‍ മച്ചാന്‍സിനു ഇത്തവണ മറ്റൊരു കാലഘട്ടമാണ്‌. ഇറ്റാലിയന്‍ ഇതിഹാസം മാര്‍ക്കോ മറ്റെരാസിയുടെ കാലഘട്ടത്തിനു ശേഷം ഇംഗ്ലീഷ്‌ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയ്‌ക്കാണ്‌ പുതിയ കാലഘട്ടത്തിന്റെ ചുക്കാന്‍. മരീന മച്ചാന്‍സിന്റെ പഴയപ്രതാപം വീണ്ടെടുക്കുക, ഒപ്പം 2015ല്‍ ഗോവയെ 3-2നു കീഴടക്കി നേടിയ കിരീടം ഇത്തവണ തിരിച്ചു പിടിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ്‌ പുതിയ രൂപത്തിലും ഭാവത്തിലും ഘടനയിലും ആകെ ഒന്നു മാറി മരീന മച്ചാന്‍സ്‌ അങ്കത്തിനിറങ്ങുന്നത്‌. കഴിഞ്ഞ പ്ലേ ഓഫില്‍ പോലും യോഗ്യത നേടാനാകാതെ മുന്‍ ചാമ്പ്യന്മാര്‍ക്ക്‌ യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അന്ന്‌ നിശ്ചയിച്ചാതാണ്‌ അടുത്ത സീസണില്‍ ഉജ്ജ്വലമായി തിരിച്ചുവരും. ജോണ്‍ ഗ്രിഗറി എന്ന പരിശീലകന്റെ കീഴില്‍ അതിനുവേണ്ട വെടിക്കോപ്പുകളെല്ലാം ചെന്നൈയിന്‍ ഒരുക്കിക്കഴിഞ്ഞു. വളരെ അളന്നു കുറിച്ചാണ്‌ ഡ്രാഫ്‌റ്റില്‍ ടീം ഉടമസ്ഥര്‍ കളിക്കാരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടത്തിയതും. വിന്നിംഗ്‌ കോംബനീഷന്‍ തന്നെ ഇത്തവണ ഒരുക്കിയ ആത്മവിശ്വാസത്തിലാണ്‌ മരീന മച്ചാന്‍സ്‌.
നിരവധി സൂപ്പര്‍ താരങ്ങളെ കഴിഞ്ഞ മൂന്നു സീസണുകളിലായി ചെന്നൈയിന്‍ എഫ്‌.സിക്കു അണിനിരത്തുവാന്‍ കഴിഞ്ഞിരുന്നു. ഇതില്‍ 2015ല്‍ കപ്പ്‌ അടിക്കുമ്പോള്‍ കളിച്ചിരുന്ന സ്‌ട്രൈക്കര്‍ സ്‌റ്റീഫന്‍ മെന്‍ഡോസ, എലാനോ, ഗോളി എഡല്‍, ബ്രൂണോ പെലിസാരി എന്നിവരെ ഒഴിവാക്കിയാണ്‌ കഴിഞ്ഞ മൂന്നാം സീസണില്‍ ഇറ്റാലിയന്‍ ഇതിഹാസം മാര്‍ക്കോ മറ്റെരാസി ടീമിനെ ഇറക്കിയത്‌. മെന്‍ഡോസ അടക്കം നിരവധി താരങ്ങളുടെ കുറവ്‌ കഴിഞ്ഞ സീസണില്‍ ചെന്നൈയിനു വന്‍ തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ മാര്‍ക്വീതാരം ജോണ്‍ ആര്‍ണെ റീസ ആകട്ടെ പ്രതീക്ഷയ്‌ക്ക്‌ ഒത്തുയരാതിരുന്നതും മറ്റൊരു കാരണം. അതേപോലെ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ പ്രധാന പതീക്ഷകളായിരുന്ന ഹാന്‍സ്‌ മോള്‍ഡര്‍, ഡേവിഡ്‌ സൂച്ചി, മൗറീഷ്യോ പെലൂസോ, ഇറ്റലിക്കാരന്‍ മാനുവല്‍ ബ്ലാസി, ഹര്‍മന്‍ജ്യോത്‌ കാബ്ര, ബെര്‍ണാഡ്‌ മെന്‍ഡി, മെഹ്‌റാജുദ്ദീന്‍ വാഡു എന്നിവരടങ്ങുന്ന പ്രഗ്‌ത്ഭ നിരയും സന്ദര്‍ഭനത്തിനൊത്തുയര്‍ന്നില്ല. പൊതുവെ നിരാശകരമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ മറീന മച്ചാന്‍സിനു കാഴ്‌ചവെക്കാനായത്‌. ഇതോടെ കേവലം ഏഴാം സ്ഥാനം കൊണ്ടു മടങ്ങേണ്ടിയും വന്നു .
അതോടെ ചെന്നൈയിന്‍ എഫ്‌.സി കഴിഞ്ഞ മൂന്നു സീസണുകളിലും ടീമിനെ പരിശീലിപ്പിച്ച മാര്‍ക്കോ മറ്റരാസിയെ ആദ്യം തന്നെ മാറ്റി. ടീമിലും വന്‍ അഴിച്ചുപണിയാണ്‌ നടത്തിയിരിക്കുന്നത്‌ കഴിഞ്ഞ തവണ കളിച്ച ടീമില്‍ നിന്ന്‌ ബ്രസീല്‍ താരം റാഫേല്‍ ്‌അഗസ്‌തോ, ജെജെ ലാല്‍പെക്യൂല, തോയ്‌ സിംഗ്‌, ഗോള്‍കീപ്പര്‍മാരായ കരണ്‍ജിത്‌ സിംഗ്‌ ,പവന്‍കുമാര്‍ എന്നിവരെ മാത്രമാണ്‌ ഇത്തവണ നിലനിര്‍ത്തിയിരിക്കുന്നത.
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ മത്സരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം എഫ്‌.സി ഗോവക്കെതിരെ ഫത്തോര്‍ഡയില്‍ നടന്ന മത്സരം ആയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ മത്സരത്തില്‍ ഗോവ 5-4നു ചെന്നൈയിന്‍ എഫ്‌.സിയെ കീഴടക്കി. ഐ.എ.എസ്‌ എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ഗോളുകള്‍ പിറന്ന മത്സരം എന്ന റെക്കോര്‍ഡും ഈ ഗോവ-ചെന്നൈയിന്‍ മത്സരം നേടി..2015ലെ ഫൈനലില്‍ ഏറ്റ തോല്‍വിയ്‌ക്കു ഗോവ പകരം വീട്ടുകയായിരുന്നു.
ഈ സീസണില്‍ മാര്‍ക്കോ മറ്റെരാസിയില്‍ നിന്നും ടീമിന്റെ ചുമതല ഏറ്റെടുത്ത ഇംഗ്ലീഷുകാരനായ ജോണ്‍ ഗ്രിഗറി പരിശീലനം നിര്‍വഹിക്കുന്ന പതിനൊന്നാമത്തെ ടീമാണ്‌ ചെന്നൈയിന്‍ എഫ്‌. സി. നേരത്തെ ആസ്റ്റന്‍ വില്ല , ബോള്‍ട്ടണ്‍, ക്വീന്‍സ്‌ പാര്‍ക്ക്‌ റേഞ്ചേഴ്‌സ്‌ തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക്‌ ജോണ്‍ ഗ്രിഗറി ഇംഗ്ലീഷ്‌ നാലാം ഡിവിഷന്‍ ക്ലബ്ബായ ക്രൗളി ടൗണില്‍ നിന്നാണ്‌ ്‌ എത്തുന്നത്‌.
മറ്റു പരിശീകരില്‍ നിന്നും ജോണ്‍ ഗ്രിഗറി വളരെ വിഭിന്നനാണ്‌. സാധാരണ വിദേശ പരിശീലകര്‍ എത്തുമ്പോള്‍ കൂടെ സ്വന്തം രാജ്യത്തു നിന്നുള്ള കളിക്കാരെയും കൊണ്ടുവരുന്നതാണ്‌ പതിവ്‌. എന്നാല്‍ ജോണ്‍ ഗ്രിഗറി ഒരു ഇംഗ്ലീഷ്‌ താരത്തിനെയും ടീമില്‍ എടുത്തിട്ടില്ല. അതേസമയം ഇംഗ്ലണ്ടിന്റെ പ്രധാന എതിരാളികളായ സ്‌പെയിനില്‍ നിന്നുള്ള കളിക്കാര്‍ക്കാണ്‌ ജോണ്‍ ഗ്രിഗറി ടീമില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. അതേപോലെ പോര്‍ച്ചുഗലില്‍ നിന്നുള്ള ഡിഫെന്‍ഡര്‍ ഹെന്‍റിക്വെ സെറീനോയ്‌ക്കാണ്‌ അദ്ദേഹം ടീമിന്റെ നായക പദവി നല്‍കിയിരിക്കുന്നത്‌. ഉപനായക സ്ഥാനം സ്‌പാനീഷ്‌ ഡിഫെന്‍ഡര്‍ ഇനിഗോ കാല്‍ഡിറോണിനും നല്‍കി.. മധ്യനിരയിലെ സ്‌പാനീഷ്‌ താരം ജെയ്‌മി ഗാവിലാനാണ്‌ മൂന്നാം ക്യാപ്‌റ്റന്‍. , മുന്‍ നിരയില്‍ ജൂഡ്‌ നവോറോ, മധ്യനിരയില്‍ സ്ലോവീനിയക്കാരന്‍ റെനെ മിഹെലിച്ച്‌ , ബ്രസീല്‍ താരം റാഫേല്‍ അഗസ്‌തോ എന്നിവരും വിദേശതാരങ്ങളായി ഇത്തവണ ടീമില്‍ ഇടം നേടി.
സ്‌പാനീഷ്‌ ക്ലബ്ബായ അലവാസിന്റെ റൈറ്റ്‌ ബാക്കായ ഇനിഗോ കാള്‍ഡറോണിനാണ്‌ ഇത്തവണ ചെന്നൈയിന്റെ മുന്നോട്ടുള്ള യാത്രയില്‍ പ്രധാന റോള്‍. 35 കാരനായ കാല്‍ഡറോണിനു 433 മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുണ്ട്‌. ഇതില്‍ ഏറ്റവും കൂടുതല്‍ കളിച്ചത്‌ ബ്രൈറ്റണ്‍ ആന്റ്‌ ഹോവ്‌ ആല്‍ബിയോണിനും വേണ്ടിയാണ്‌.
അതേപോലെ മരീന മച്ചാന്‍സിന്റെ ശ്രദ്ധിക്കേണ്ട താരം. വെറും 19 വയസ്‌ മാത്രമുള്ള മിസോറാമില്‍ നിന്നുള്ള ലെഫ്‌റ്റ്‌ ബാക്ക്‌ ജെറി ലാല്‍ റിന്‍ സ്വാലയാണ്‌ 2016-17ലെ ഐ-ലീഗില്‍ എമേര്‍ജിങ്ങ്‌ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട ജെറി കടുത്ത പ്രതിരോധത്തിനൊപ്പം സെറ്റ്‌ പീസുകളിലും അപാര മികവാണ്‌ പുറത്തെടുത്തിട്ടുള്ളത്‌.
ഡ്രാഫ്‌റ്റില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയത്‌ തോയ്‌ സിംഗിനെ വാങ്ങുവാനായിരുന്നു. 57 ലക്ഷം രൂപ. ബിക്രംജിത്‌ സിംഗ്‌, ധനചന്ദ്രസിംഗ്‌ എന്നിവര്‍ക്കും അരക്കോടിയിലേറെ തുകയാണ്‌ മുടക്കിയത്‌. രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ടീമില്‍ മടങ്ങിയെത്തുന്ന തോയ്‌ സിംഗില്‍ നിന്നും ചെന്നൈ ഏറെ പ്രതീക്ഷിക്കുന്നു. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ്‌ റാഫിയും ടീമിന്റെ മുന്‍ നിരയിലുണ്ട്‌ എന്നാല്‍ ഈ 35 കാരന്‌ തന്റെ പ്രായം ഒരു പ്രശ്‌നമാകും.
ചെന്നൈയിന്‍ എഫ്‌.സിയുടെ ഏറ്റവും മോശം സീസണ്‍ കഴിഞ്ഞ തവണയായിരുന്നു 14 മത്സരങ്ങള്‍ കളിച്ചതില്‍ കേവലം മൂന്നു മത്സരങ്ങളില്‍ മാത്രമെ ജയിക്കാനായുള്ളു. ആദ്യ സീസണില്‍ സെമിഫൈനലിസ്റ്റുകളും 2015ല്‍ ജേതാക്കളുമായ ചെന്നൈയിന്‍ എഫ്‌.സി മൊത്തം കളിച്ച 42 മത്സരങ്ങളില്‍ 16 മത്സരങ്ങളില്‍ ജയിച്ചു. 12 മത്സരങ്ങളില്‍ സമനില, 14 തോല്‍വി. മൊത്തം വിജയം: 40.43ശതമാനം.

ചെന്നൈയിന്‍ എഫ്‌.സി ടീം:

ഗോള്‍ കീപ്പര്‍മാര്‍: കരംജിത്‌ സിംഗ്‌ (1), പവന്‍ കുമാര്‍ (19), ശാഹിന്‍ ലാല്‍ മെലോലി (36).
പ്രതിരോധനിര: ധനചന്ദ്ര സിംഗ്‌ (25), ഫുള്‍ഗാന്‍സോ കാര്‍ഡോസ (29), ഹെന്‍റിക്വെ ഫോണ്‍സേക്ക സെറീനോ (2), ഇനീഗോ കാല്‍ഡിറോണ്‍ (14), ജെറി ലാല്‍റിന്‍്‌സുവാല (18), കീനാന്‍ അല്‍മേയ്‌ഡ (32), മെയില്‍സണ്‍ ആല്‍വസ്‌ (27), സഞ്‌ജയ്‌ ബാല്‍മുച്ചു (33).
മധ്യനിരക്കാര്‍: അനിരുദ്ധ്‌ താപ്പ (15), ബിക്രംജിത്‌ സിംഗ്‌ (6), ധന്‍പാല്‍ ഗണേഷ്‌ (17), ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്‌ (30), ജെര്‍മന്‍പ്രീത്‌ സിംഗ്‌ (28), ഗ്രിഗറി നെല്‍സണ്‍ (7), ജെയ്‌മി ഗാവിലന്‍ (8), റാഫേല്‍ അഗസ്റ്റോ (19), റെനെ മിഹെലിക്‌ (10), തോയ്‌ സിംഗ്‌ (11).
മുന്‍നിരക്കാര്‍: ബാവോറിങ്‌ഡാവോ ബോഡോ (21), ജെജെ ലാല്‍പെക്യുല (12), ജൂഡ്‌ നവ്‌റോ (9), മുഹമ്മദ്‌ റാഫി (20).
മുഖ്യപരിശീലകന്‍ : ജോണ്‍ ഗ്രീഗറി (ഇംഗ്ലണ്ട്‌), സഹപരിശീലകന്‍ : മാര്‍ക്ക്‌്‌ ലില്ലിസ്‌ (ഇംഗ്ലണ്ട്‌), ടെക്‌നിക്കല്‍ ഡയറക്ടര്‍:സയ്യിദ്‌ സബീര്‍ പാഷ (ഇന്ത്യ), സ്‌പോര്‍ട്‌സ്‌ സയന്റിസ്‌റ്റ്‌ : നീയല്‍ ക്ലാര്‍ക്ക്‌ (ഇംഗ്ലണ്ട്‌), ഗോള്‍ കീപ്പിങ്ങ്‌ കോച്ച്‌ : ടോണി വാര്‍ണര്‍ (ഇംഗ്ലണ്ട്‌), ഫിസിയോ : റോബര്‍ട്ട്‌ ഗില്‍ബര്‍ട്ട്‌.

ചിത്രങ്ങള്‍----

ജോണ്‍ ഗ്രീഗറി (കോച്ച്‌)
മുഹമ്മദ്‌ റാഫി
ജെജെ ലാല്‍പെക്യുല
ഹെന്‍റിക്വെ സെറീനോ
റാഫേല്‍ അഗസ്റ്റോ
ജെറി ലാല്‍റിന്‍്‌സുവാല
ഇനീഗോ കാല്‍ഡിറോണ്‍

No comments:

Post a Comment

PHOTOS