ആമുഖം: നിരവധി കളിക്കാര്‍ക്ക് വളരെ വേഗത്തില്‍ മെച്ചപ്പെടാന്‍ കഴിഞ്ഞു. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനും കഴിവുകള്‍ പുറത്തെടുക്കാനും ലഭിച്ച അവസരങ്ങള്‍ക്ക് നന്ദി പറയണം.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍)തത്വശാസ്‌ത്രത്തിന്റെ കാതല്‍് വളരെ ലളിതവും അതേപോലെ സങ്കീര്‍ണ്ണവുമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ വികസിപ്പിക്കുക എന്ന ലളിതമായ തത്വശാസ്‌ത്രം. ലോകത്തിലെ ഏത് ലീഗിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ മൂന്നു സീസണുകള്‍ ആവശ്യമായി വരില്ല. ഇന്ത്യയില്‍ കായിക രംഗത്തിന്റെ വളര്‍ച്ചയ്‌ക്ക് ലീഗിനു പ്രധാന റോള്‍ അവകാശപ്പെടാവുന്ന വ്യക്തമായ ഉദാഹരണങ്ങളുണ്ട്.
2014ല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി മാറിയ ഇയാന്‍ ഹ്യൂം പ്രതിരോധനിരക്കാര്‍ക്ക് നിരന്തരം തൊന്തരവ് സൃഷ്ടിക്കുകയായിരുന്നു. ഇന്ന്‌് ലീഗിനെക്കുറിച്ച് ആധികാരികമായി വിലയിരുത്താന്‍ പ്രഥമ സ്ഥാനമാണ് ഇയാന്‍ ഹ്യൂമിന്റേത്. " ലീഗിന്റെ ദൈര്‍ഘ്യം നിലനിര്‍ത്തുക, സ്‌പോണ്‍സര്‍ഷിപ്പ്, കളിക്കുന്ന ടീമുകള്‍, വിദേശ കളിക്കാരുടെ എണ്ണം, വിനോദ പരിപാടികള്‍ തുടങ്ങിയവ നിലനിര്‍ത്തുക "-ഐ.എസ്.എല്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹ്യൂം സംസാരിച്ചു.
" ഇന്ത്യയില്‍ ഫുട്‌ബോളിനെ വികസിപ്പിച്ചെടുക്കാന്‍ ഐ.എസ്.എല്‍ സഹായിച്ചിട്ടുണ്ടോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എനിക്ക് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ എത്തിച്ചേര്‍ന്ന 2014 ഉം ഈ 2017 ഉം തമ്മിലുള്ള വ്യത്യാസമാണ് ഞാന്‍ കാണുന്നത്. തീര്‍ച്ചയായും ബ്ലാക്ക് ആന്റ് വൈറ്റ് പോലെ വളരെ വ്യക്തം. ഫിഫ റാങ്കിങ്ങില്‍ എറ്റവും മികച്ച 100 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ വികസിച്ചു വരുന്നുണ്ടെന്നും " - ഈ കനേഡിയന്‍ സ്‌ട്രൈക്കര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മാധ്യമ ദിനത്തില്‍ പറഞ്ഞു.
ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന ഹ്യൂം പിന്നെ മഞ്ഞപ്പടയുടെ എറ്റവും മികച്ച കളിക്കാരനായി. ഹീറോ ഐ.എസ്.എല്‍ എത്രമാത്രം കളിക്കാര്‍ക്ക് കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരം നല്‍കി എന്നതിനുദാഹരണമാണ് ഇയാന്‍ ഹ്യൂം.
" ഹീറോ ഐ-ലീഗിനോട്‌് അനാദരവ് ഒന്നുമില്ല. എന്നാല്‍ ഹീറോ ഐ.എസ്.എല്‍ മുകളിലാണ്. സന്ദേശ് ജിങ്കന്‍ കേരള ബ്ലാസറ്ററില്‍ എത്തിയതിനുശേഷം വന്ന പുരോഗതി നിങ്ങള്‍ കാണണം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അദ്ദേഹം ആരോണ്‍ ഹ്യൂസ്, കാര്‍ലോസ് മര്‍ച്ചേന, സെഡ്രിക് ഹെങ്‌ബെര്‍ട്ട്, തുടങ്ങിയവരോടൊപ്പമാണ് കളിക്കുന്നത്. ജിങ്കന്‍ ഞങ്ങളോടൊപ്പം ആദ്യം കളിക്കാന്‍ വന്ന നാളുകളില്‍ അത്ര അറിയപ്പെടുന്ന കളിക്കാരാനായിരുന്നില്ല. . എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ നോക്കണം, ചില സന്ദര്‍ഭങ്ങളില്‍ തന്റെ ദേശീയ ടീമിനെ നയിക്കുകയാണ് "- ഹ്യൂം പറഞ്ഞു
ഉദ്‌ഘാടന സീസണില്‍ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ റോളിലായിരുന്നു. തന്റെ ടീമിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തച്ചു ഫൈനലില്‍ വളരെ നേരിയ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് (1-0) തോറ്റു. അതിനുശേഷം 24 കാരന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കിയട്ടില്ല. 2015ല്‍ ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. ജിങ്കന്‍ ഇന്ത്യയ്‌ക്കായി 16 തവണ ബൂട്ട് കെട്ടി. നാല് ഗോളുകളും അടിച്ചു.
ഹീറോ ഐ.എസ്.എല്‍. സീസണിന്റെ നാല് സീസണുകളില്‍ ലഭിച്ച ഇടവേളകളില്‍ ജിങ്കന്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബ് ഗോവ, ഡി.സ്.കെ ശിവാജിയന്‍സ്, ബെംഗ്‌ളുരു എഫ്.സി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെഡറേഷന്‍ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
ജിങ്കാന്റെ ഓവറോള്‍ ഗെയിമില്‍ ഏറെയും വെട്ടിത്തിളങ്ങി നിന്നത് വലത്തെ വിംഗില്‍ അല്ലെങ്കില്‍ സെന്റര്‍ ബാക്ക് പൊസിഷനുകളിലാണ്. അദ്ദേഹത്തിന്റെ ധീരത പന്തിനുവേണ്ടിയുള്ള ദാഹമാണ്. വളരെ അധികം അദ്ദേഹം പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍ ഉദാഹരണം ജിങ്കന്‍ മാത്രമല്ല. ഇപ്പോള്‍ ബെംഗ്ലുരു എഫ്.സിയ്‌ക്കുവേണ്ടി കളിക്കുന്ന ഫുള്‍ ബാക്ക് രാഹുല്‍ ബെക്കെ, ചെന്നൈയിന്‍ എഫ്.സിയുടെ ജെജെ ലാല്‍പെക്യൂല എന്നിവരെ എടുക്കാം. തല്‍സമയം നടക്കുന്ന ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ക്കു മുന്നിലാണ് കളിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കളി വേഗത്തിലാക്കാനും ഫുട്‌ബോളിന്റെ മത്സരതീവ്രത ഉള്‍ക്കൊള്ളാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
No comments:
Post a Comment