Saturday, November 18, 2017

ഇന്ത്യന്‍ ഫുട്‌ബോളില്‍ വീരാട്‌ കോഹ്‌ലിയെപ്പോലുള്ള താരങ്ങളുടെ ഉദയം ഐഎസ്‌എല്ലില്‍ കാണും



ആമുഖം : കളിക്കളത്തില്‍ ആറ്‌ ഇന്ത്യന്‍ കളിക്കാര്‍ വേണമെന്ന പുതിയ നിയമം പരിശീലകര്‍ പുകഴ്‌ത്തി.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു സമയം കുറഞ്ഞ പക്ഷം ആറ്‌ ഇന്ത്യന്‍ കളിക്കാരെങ്കിലും വേണമെന്ന നിയമത്തിനോട്‌ വിദേശ പരിലീകരുടെ കയ്യടി വാങ്ങി. ഈ പുതിയ നിയമം പ്രാദേശിക കളിക്കാരുടെ വളര്‍ച്ചയ്‌ക്ക്‌ സഹായമാകും.

കഴിഞ്ഞ സീസണ്‍ വരെ ഹീറോ ഐഎസഎല്‍ ടീമുകള്‍ക്ക്‌ പരമാവധി ആറ്‌ വിദേശകളിക്കാരെ ഒരേ സമയം കളിക്കളത്തില്‍ ഇറക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇപ്പോള്‍ നിയമം മാറി ഇതോടെ ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ അധിക ചുമതല ഏറ്റെടുക്കേണ്ടിവരും. ഇന്ത്യന്‍ കളിക്കാരുടെ പ്രകടനത്തിനും പുരോഗതിയ്‌ക്കും ഇത്‌ ആക്കം കൂട്ടുമെന്ന്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ മുഖ്യപരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു.

ഈ വാദത്തോട്‌ മറ്റു ഇംഗ്ലീഷ്‌ പരിശീലകരായ ടെഡി ഷെറിങ്‌ഹാം (എടികെ), ജോണ്‍ ഗ്രിഗറി(ചെന്നൈയിന്‍ എഫ്‌.സി) എന്നിവരും യോജിച്ചു. ഈ നിയം ഇന്ത്യന്‍ കളിക്കാരുടെ പുരോഗതിയെ സഹായിക്കുമെന്നു ഇരുവരും വ്യക്തമാക്കി.

എല്ലാ സമയത്തും ആറ്‌ ഇന്ത്യന്‍ കളിക്കാര്‍ കളിക്കളത്തില്‍ വേണമെന്നത്‌ വളരെ നല്ല തീരുമാനമാണ്‌ ഇത്‌ ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ കൂടുതല്‍ അവസരങ്ങളും അവരുടെ കഴിവ്‌ കൂടുതല്‍ പുറത്തെടുക്കാനും ഇത്‌ സഹായിക്കും ' മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസം ടെഡി ഷെറിങ്‌ഹാം മാധ്യമ ദിനത്തില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു.

ഇത്തവണ മാര്‍ക്വീതാരവുമായി കരാര്‍ ഒപ്പുവെക്കുന്ന പതിവ്‌ രീതി ഉണ്ടായില്ല. പക്ഷേ അതുകൊണ്ട്‌ ഇന്ത്യയുടെ യുവതാരങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞു. വെറും പത്ത്‌ മിനിറ്റ്‌ നേരത്തേക്ക്‌ വേ്‌ണ്ടിയല്ല ടീമില്‍ എത്തന്നത്‌, ഒരു സീസണ്‍ മുഴുവനും ടീമിന്റെ അവിഭാജ്യഘടകമയാി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌ .' - പരിശീലകന്‍ ഗ്രിഗറി പറഞ്ഞു

തന്റെ ടീമിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഗുണനിലവാരത്തി്‌ല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ പരിശീലകന്‍ ജോവോ കാര്‍ലോസ്‌ ഡെ ദിയൂസ്‌ ആശ്ചര്യപ്പെട്ടിരിക്കുകയാണ്‌

തന്റെ നിഗമനങ്ങളില്‍ ഈ പോര്‍ച്ചുഗീസുകാരന്‌ വളരെ സംതൃപ്‌തനാണ്‌. ഇന്ത്യന്‍ ടീമുകളെക്കുറിച്ച്‌ വളരെയേറെ ഗവേഷണങ്ങള്‍ അദ്ദേഹം ഇതിനകം നടത്തിക്കഴിഞ്ഞു.തനിക്ക്‌ അജ്ഞാതമായ ഒരു ലോകത്തേക്ക്‌ ഇറങ്ങുന്നതിനുള്ള തയ്യായറെടുപ്പ്‌ എന്ന നിലയില്‍ നിരവധി മത്സരങ്ങള്‍ അദ്ദഹം ഇതിനകം കണ്ടു കഴിഞ്ഞു.

' നിങ്ങള്‍ ചോദിക്കാറുണ്ട്‌ ബ്രസീല്‍ ടീം മാജിക്ക്‌ കണിക്കുമോ എന്ന്‌..... പക്ഷേ, എന്തു മാജിക്‌ ?. ഇത്‌ ബ്രസീലുകാര്‍ക്കു മാത്രമായി ക്രമപ്പെടുത്തിയിട്ടുള്ളതല്ല. നിങ്ങള്‍ കണ്ടിരിക്കും ഫിഫ അണ്ടര്‍ 17 ലോക കപ്പ്‌ില്‍ കളിച്ച ഒരു സ്വര്‍ണതലമുടിയുള്ള ഒരു കുട്ടിയെ (കോമല്‍ താതാല്‍) കണ്ടില്ലേ..അയാള്‍ കാണിക്കുന്നതാണ്‌ മാജിക്കാണ്‌. മാന്ത്രിക ഫുട്‌ബോള്‍ ഒരു രാജ്യത്തിനു മാത്രമുള്ളതല്ല '. ദിയൂസ്‌ പറഞ്ഞു

മികച്ച കളിക്കാരുമായി തോളുരുമ്മി നടക്കുവാന്‍ കഴിയുന്നതിലൂടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റം സംഭവിക്കും. നിങ്ങള്‍ക്ക്‌ മാര്‍ക്വീ കളിക്കാര്‍ അല്ലെങ്കില്‍ ഉയര്‍ന്ന തലത്തിലുള്ള മുന്‍നിര താരങ്ങള്‍, മധ്യനിരക്കാര്‍ എന്നിവരോടൊപ്പം കളിക്കുമ്പോള്‍ യാന്ത്രികമായി നിങ്ങളുടെ ആത്മവിശ്വാസവും മത്സരത്തിന്റെ നിലവാരവും ഉയരും. വിദേശകളിക്കാര്‍ എങ്ങനെയാണ്‌ അവരുടെ ശരീരം നോക്കുന്നതെന്നു കാണുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കും അതില്‍ പ്രത്യേക ഉണര്‍വ്‌ ലഭിക്കും. ഹീറോ ഐ.എസ്‌.എല്ലിനു വളര്‍ച്ചയില്‍ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌ ' സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു. ഐ.എസ്‌എല്ലില്‍ അദ്ദേഹത്തിന്റെ രണ്ടാം സീസണ്‍ ആണിത്‌.

പരിശീലന രീതികള്‍ സൗകര്യങ്ങള്‍, ടെക്‌നിക്കുകള്‍ , എന്നിവയാണ്‌ ഒരു മികച്ച കളിക്കാരനെ സൃഷ്ടിക്കുന്നത്‌. .ഉദാഹരണത്തിന്‌ ബോക്‌സില്‍ നിന്നും വരുന്ന പരിശീലകന്‍ ചിലപ്പോള്‍ നിര്‍ദ്ദേശിക്കും സ്വീപ്പറായി കളിക്കാന്‍ അല്ലെങ്കില്‍ ചിലപ്പോള്‍ പന്ത്‌ കൈവശം വെക്കുവാന്‍ ' ഗോള്‍ കീപ്പര്‍ അല്‍ബൈനോ ഗോമസ്‌ പറഞ്ഞു. ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകന്‍ മിഗുവേല്‍ ഏഞ്ചല്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ ഗോമസ്‌ സംസാരിച്ചു.

'ഹീറോ ഐ.എസ്‌.എല്ലില്‍ എന്നും ഒരു കളിക്കാരന്റെ ഉയര്‍ച്ച കാണാനാകും . ഇന്ത്യന്‍ ഫുട്‌ബോളിലെ വിരാട്‌ കോഹ്‌ലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു കളിക്കാരനെ കാണാം. പിന്‌ീട്‌ ഭാവിയില്‍ ടീമിനെ നയിക്കുകയും കായികലോകത്തേക്കു കടന്നുവരാന്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി യുവജനങ്ങളുടെ കായിക രംഗത്തെ വളര്‍ച്ച വളരെ പ്രധാനമാണ്‌, ഫുട്‌ബോളും ലീഗും അതിനെ സഹായിക്കും ' മിഗുവേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു
'

കേരള ബ്ലാസ്‌റ്റേഴ്‌സും എടിടികെയും തമ്മില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യന്തം വാശിയേറിയ പോരാട്ടത്തോടെ നവംബര്‍ 17നു ഹീറോ ഐ.എസ്‌എല്ലിനു കിക്കോഫ്‌ കുറിക്കും. 

No comments:

Post a Comment

PHOTOS