Saturday, November 18, 2017

വഴങ്ങേണ്ടിവരുന്നതിനേക്കാള്‍ ഒരു ഗോളെങ്കിലും കൂടുതല്‍ അടിക്കാന്‍ ആഗ്രഹം



ഹിറോ ഇന്ത്യന്‍ ഐ.എസ്‌.എല്ലില്‍ തോല്‍വികള്‍ മാത്രം ശീലമുള്ള ടീമാണ്‌ എഫ്‌.സി പൂനെ സിറ്റി കഴിഞ്ഞ മൂ്‌ന്നു സീസണുകളിലായി കളിച്ചത്‌ മൊത്തം 42 കളികള്‍ അടിച്ചതും ആകെ 42 ഗോളുകള്‍. എന്നാല്‍ വാങ്ങിക്കൂട്ടിയത്‌ 56 ഗോളുകളും ഈ സീസണില്‍ പരിശീലകനായി നിയമിതനായ പോപ്പോവിച്ചിനു തന്റെ ടീമിന്റെ ചരിത്രം നോക്കിയാല്‍ ഇത്രമാത്രമെ പറയാനുള്ളു. സാന്ദര്‍ഭിക വശാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും നാല്‌ വീതം ജയം മാത്രമെ പൂനെ സിറ്റിയ്‌ക്കു നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടു തന്നെ പ്ലേ ഓഫില്‍ സ്ഥാനം പിടക്കുക എന്നത്‌ വിദൂര സ്വപ്‌നം മാത്രമായിരുന്നു.
ഇതിനു ഒരു അവസാനം കാണുവാനാണ്‌ ആക്രമണോത്സുകതയുള്ള പരിശീലകനായ റാങ്കോ പോപ്പോവിച്ചിനെ തന്നെ ആദ്യം തെരഞ്ഞെടുത്തത്‌..കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന ആന്റോണിയോ ഹബാസില്‍ നിന്നും പരിശീലക പദവി സെര്‍ബിയക്കാരന്‍ പോപ്പോവിച്ചിലേക്കു കൈമാറുമ്പോള്‍ ലളിതമായ ഒരേ ഒരു ദൗത്യം മാത്രമെ ഈ സീസണില്‍ അദ്ദേഹം ടീമിനെ ഉപയോഗിച്ചു ചെയ്‌താല്‍ മതി. എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടണം. ഈ സീസണില്‍ തന്റെ ടീം ആകര്‍ഷണീയതയും ആക്രമണോത്സുകതയും നിറഞ്ഞ കളിയായിരിക്കും പുറത്തെടുക്കുമെന്നു പോപ്പോവിച്ച്‌ പൂനെ സിറ്റിയുടെ ചുമതല എറ്റെടുക്കുമ്പോള്‍ വാഗ്‌ദാനം ചെയ്‌തു.
ഇനി പോപ്പോവിച്ചിന്റെ വാക്കുകള്‍ കടമെടുക്കാം. " എന്താണ്‌ എനിക്കുവേണ്ടത്‌, എന്ത്‌ ചെയ്യാന്‍ കഴിയും, എന്താണ്‌ പ്രതീക്ഷിക്കുന്നത്‌ ഇതാണ്‌ ഇവിടത്തെ ചോദ്യം. വലിയൊരു വിടവ്‌ വരുമ്പോള്‍ വലിയ ഒരു പ്രശനം ഉടലെടുക്കും. കാത്തുനില്‍ക്കാനോ പ്രത്യാക്രമണത്തിനോ കാത്തിരിക്കുന്നതില്‍ എനിക്ക്‌ വിശ്വാസമില്ല. ഫുട്‌ബോള്‍ കളിക്കുന്നത്‌ ജയിക്കാനാണ്‌.എപ്പോഴും എതിരാളികളേക്കാള്‍ ഒരു ഗോളെങ്കിലും കൂടുതല്‍ അടിക്കുക " പോപ്പോവിച്ച്‌ പറഞ്ഞു. ആകര്‍ഷണീയമായ ആക്രമണശൈലിയില്‍ കളിക്കാനാകുമെ്‌നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
50 കാരനായ പോപ്പോവിച്ച്‌ പൂനെ സിറ്റിയുടെ പരിശീലകന്റെ സ്ഥാനം എറ്റെടുക്കുന്നതിനു മുന്‍പ്‌ സ്വന്തം നാടായ സെര്‍ബിയയ്‌ക്കു പുറമെ സ്‌പെയിന്‍ ,ജപ്പാന്‍ ,തായ്‌ലാന്റ്‌ എന്നിവടങ്ങളിലും പരിശീലകനായിരുന്നു. സ്‌പാനീഷ്‌ രണ്ടാം ഡിവിഷന്‍ ലീഗില്‍ റയല്‍ സാരോഗസയുടെ ചുമതല നിര്‍വഹിച്ചു. സാരഗോസയെ പ്ലേ ഓഫില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷം കഴിഞ്ഞവര്‍ഷം തായ്‌ലാന്റില്‍ തായ്‌ കപ്പ്‌ നേടിയ ബുരിയാം യൂണൈറ്റഡ്‌ എഫ്‌.സിയുടെ പരിശീലകനായിരുന്നു.
തിളങ്ങുന്ന കരിയര്‍ റെക്കോര്‌ഡുമായി ഇന്ത്യന്‍ മണ്ണില്‍ കാല്‌ കുത്തിയ പോപ്പോവിച്ചിനു വലിയ ദൗത്യമാണ്‌ നിര്‍വഹിക്കാനുള്ളത്‌. ഇത്‌ പോപ്പോവിച്ചിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്‌. എന്നാല്‍ സീസണ്‍ ആരംഭിക്കുന്നതോടെ അദ്ദേഹത്തിന താളം ലഭിക്കും.
ഇന്ത്യന്‍ താരങ്ങളുടെ ഡ്രാഫ്‌റ്റിനു എത്താന്‍ പോപ്പോവിച്ചിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ എതെല്ലാം കളിക്കാരെ വേണമെന്ന പോപോപ്പോവിച്ചിന്റെ ആഗ്രഹവും നടന്നില്ല. എന്നാല്‍ മുന്‍ കോച്ച്‌ ഹബാസ്‌ ഈ സമയം ടീമിനെ സഹായിക്കാനുണ്ടായിരുന്നു. ടോപ്‌ സ്‌കോറര്‍ മാഴ്‌സിലീഞ്ഞ്യോയെയും ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ അല്‍ഫാരോയെയും ടീമില്‍ എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പൂനെ ടീമിന്റെ സ്‌ഫോടന ശേഷി വഹിക്കാന്‍ പര്യാപ്‌തമാണ്‌ അല്‍ഫാരോയും മാഴ്‌സിലീഞ്ഞ്യോയും. പ്രതിരോധ നിരയില്‍ പരിചയസമ്പന്നനായ 32 കാരന്‍ സെന്റര്‍ ബാക്ക്‌ റാഫേല്‍ ഗോമസും എത്തി. പ്രമുഖ സ്‌പാനീഷ്‌ ക്ലബ്ബായ ഗെറ്റഫെയ്‌ക്കും വല്ലാഡോളിഡിനും വേണ്ടി കളിച്ച പരിചയസമ്പത്ത്‌ സ്‌പാനീഷ്‌ താരം റാഫേല്‍ ഗോമസിനുണ്ട്‌.

"പുതിയ ഒരുകൂട്ടം ആളുകളാണ്‌ ഇവിടെയുള്ളത്‌. കഴിഞ്ഞ സീസണില്‍ കളിച്ച ടീമിില്‍ നിന്നും ആകെ രണ്ടുപേരെ മാത്രമാണ്‌ നിലനിര്‍ത്തിയിട്ടുള്ളത്‌. കോച്ചിങ്ങ്‌ സ്‌റ്റാഫും കളിക്കാരില്‍ എറെയും പുതുമുഖങ്ങള്‍ അതുകൊണ്ടു തന്നെ ആദ്യ ഉദ്യമം കിട്ടിയ കളിക്കാരെവെച്ച്‌ മികച്ച ടീമിനെ ഉണ്ടാക്കുുക,പക്ഷേ ഒരുകാര്യം ഉറപ്പ്‌ എതിരാളികളേക്കാള്‍ ഒരു ഗോള്‍ കൂടുതല്‍ അടിക്കുകയാണ്‌ ലക്ഷ്യം 

No comments:

Post a Comment

PHOTOS