Wednesday, January 3, 2018

MATCH 37 ATK 1-1 FC GOA

  കൊല്‍ക്കത്തയും ഗോവയും

സമനില പങ്കുവെച്ചു 

എ.ടി.കെ 1      എഫ്‌.സി ഗോവ 1
Vivekananda Yuba Bharati Krirangan, KolkataAttendance : 19626


കൊല്‍ക്കത്ത,ജനുവരി 3: 
അര്‍ധരാത്രിയിലേക്കു നീണ്ടുപോയ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എ.ടി.കെയും സന്ദര്‍ശകരായ എഫ്‌.സി.ഗോവയും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കുവെച്ചു. 


നാലാം മിനിറ്റില്‍ റോബി കീനിന്റെ ഗോളില്‍ എ.ടി.കെ തുടക്കം കുറിച്ചു.. 24 ാം മിനിറ്റില്‍ കോറോയുടെ ഗോളില്‍ ഗോവ സമനില കണ്ടെത്തി. 
ഗോവയുടെ എഡു ബേഡിയയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ ഗോള്‍ നേടിയതുപോലെ തന്നെ എ.ടി.കെ- ഗോവ മത്സരം ഫലത്തില്‍ , കോറോ- റോബീ കീന്‍ പോരാട്ടം ആയി മാറി. അതേപോലെ എ.ടി.കെയുടെ ഗോള്‍ കീപ്പര്‍ ദേബ്‌ജിത്‌ മജുംദാറും ഇന്നലെ ശ്രദ്ധേയനായി. 
കളിയില്‍ 52 ശതമാനം മുന്‍തൂക്കം ഗോവ നേടി ഏഴ്‌ കോര്‍ണറുകളും ഗോവയ്‌ക്കു ലഭിച്ചു. എ.ടി.കെയ്‌ക്കു രണ്ട്‌ കോര്‍ണറുകള്‍ മാത്രമെ ലഭിച്ചുള്ളു. ഗോവയുടെ 12 ഷോട്ടുകള്‍ ഓണ്‍ ടാര്‌ജറ്റില്‍ വന്നപ്പോള്‍ മറുവശത്ത്‌ ആറ്‌ ഷോട്ടുകളാണ്‌ ഓണ്‍ ടാര്‍ജറ്റില്‍ വന്നത്‌. 
എഴ്‌ മത്സരങ്ങള്‍ കഴിയുമ്പോള്‍ ഗോവ 13 പോയിന്റോടെ നാലാം സ്ഥാനത്തെത്തി എ.ടി.കെ ഒന്‍പത്‌ പോയിന്റോടെ ഏഴാം സ്ഥാനം തുടര്‍ന്നു.
രണ്ട്‌്‌ ദിവസം നീണ്ടു നിന്ന യാത്രയുടെ ക്ഷീണത്തില്‍ എത്തിയ ഗോവക്കെതിരെ നാലാം മിനിറ്റില്‍ തന്നെ എ.ടി.കെ ഗോള്‍ നേടി. ഗോവന്‍ ബോക്‌സിനു തൊട്ടുപുറത്ത്‌ കിട്ടിയ ഫ്രീ കിക്ക്‌ ഗോളായി മാറി കിക്കെടുത്ത റയന്‍ ടെയ്‌ലര്‍ തളികയില്‍ വെച്ചപോലെ നല്‍കിയ പന്ത്‌ റോബി കീന്‍ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0). ആറാം മിനിറ്റില്‍ ഗോവയ്‌ക്ക്‌ ഗോള്‍ മടക്കാനുള്ള അവസരം മന്ദര്‍റാവു ദേശായിലൂടെ കൈവന്നു. എ.ടി.കെ ഗോളി മജുംദാര്‍ അല്‍പ്പം പതറിയെങ്കിലും ഭാഗ്യം ഗോവയെ അനുഗ്രഹിച്ചില്ല. 
15 ാം മിനിറ്റില്‍ എ.ടി.കെ അന്‍വര്‍ അലിക്കു പകരം അശുതോഷ്‌ മെഹ്‌തയെ കൊണ്ടുവന്നു. ഗോവ കാത്തിരുന്ന സമനില ഗോള്‍ 25 ാം മിനിറ്റില്‍ നേടിയെടുത്തു. ലാന്‍സറോട്ടി ഇട്ടുകൊടുത്ത ത്രൂ ബോളുമായി കുതിച്ച കൊറോമിനാസ്‌ ഗോള്‍ കീപ്പറേയും അവസാന ശ്രമം നടത്തിയ പ്രബീര്‍ ദാസിനേയും മറികടന്നു വലയിലേക്ക്‌ എത്തിച്ചു (1-1). കോറോയുടെ ഈ സീസണിലെ ഒന്‍പതാം ഗോള്‍ കൂടിയാണിത്‌. 
ജനുവരിയുടെ അര്‍ധരാത്രിയിലെ കൊടും തണുപ്പിലേക്കു പരിസരം മാറിയെങ്കിലും കളിക്കാരുടെ ആവേശം മത്സരത്തിനു ചൂട്‌ പകര്‍ന്നു. രണ്ടു ടീമുകളും പരുക്കന്‍ അടവുകളും പുറത്തെടുത്തതോടെ കളിയുടെ വീറും വാശിയും ഗ്രാഫില്‍ കുതിച്ചുയര്‍ന്നു. ആദ്യമിനിറ്റുകളില്‍ തന്നെ കോറോയും ്‌പ്രബീര്‍ ദാസും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 
35 ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്റെ ഫൗളിനെ തുടര്‌ന്നു ഗോവയ്‌ക്കു ബോക്‌സിനു പുറത്തു കിട്ടിയ ഫ്രി കിക്കിനെ തുടര്‍ന്നു മന്ദര്‍റാവു ദേശായിയുടെ ഉശിരന്‍ ഷോട്ട്‌ എ.ടി.കെ ഗോളി തടുത്തു. 41 ാം മിനിറ്റില്‍ ഗോവയ്‌ക്കു വീണ്ടും അവസരം. ഇത്തവണ കോര്‍ണറില്‍ കോറോയില്‍ നിന്നും വന്ന വേഗതയേറിയ പാസില്‍ ബ്രാന്‍ഡന്‍ മാര്‍ക്ക്‌ ചെയ്യാതെ നിന്ന കോറോയ്‌ക്കു തിരിച്ചു പന്ത്‌ എത്തിക്കാന്‍ ശ്രമിക്കാതെ ഒറ്റയ്‌ക്കു ഗോള്‍ നേടാനുള്ള ശ്രമം മജുംദാര്‍ തടുത്തു. 
ആദ്യ പകുതിയില്‍ രണ്ടു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചുവെങ്കിലും എ.ടി.കെയുടെ ഗോള്‍ വലയം കാത്ത ദേബജിത്‌ മജുംദാര്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചു. 
രണ്ടാം പകുതിയില്‍ എ.ടി.കെ പ്രബീര്‍ ദാസിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത പ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയാണ്‌ കളി ആരംഭിച്ചത്‌. ഗോവ പതിവ്‌ ആക്രമണശേഷി വര്‍ധിപ്പിച്ചു ലീഡ്‌ നേടാനുള്ള ശ്രമം തുടങ്ങി. 60 ാം മിനിറ്റില്‍ സെക്യൂഞ്ഞയുടെ 30 വാര അകലെ നിന്നുള്ള ലോങ്‌ റേഞ്ചര്‍ ഗോവന്‍ ഗോളി കട്ടിമണി ക്രോസ്‌ ബാറിനു മുകളിലൂടെ കുത്തിയകറ്റി രക്ഷപ്പെടുത്തി. തുടര്‍ന്നു വന്ന കോര്‍ണര്‍ കിക്കില്‍ കോണര്‍ തോമസിനു ബോക്‌സിനകത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ ഗോളാക്കി മാറ്റാനായില്ല. 
്‌അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ ദേബജിത്‌ മജുംദാറിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങളായി. കളി മുറുകിയതിനു അനുസരിച്ച്‌ ടാക്‌ളിങ്ങും ശക്തമായി ഇതോടെ എഡു ബെഡിയയും അലിയും മഞ്ഞക്കാര്‍ഡ്‌ കണ്ടു. എ.ടി.കെ സെക്യൂഞ്ഞയ്‌ക്കു പകരം എന്‍ജാസി കുഗ്വിയും ഗോവയുടെ ലാന്‍സറോട്ടിക്കു പകരം മാനുവല്‍ അരാനയും നാരായണ്‍ ദാസിനു പകരം ചിങ്‌ലെന്‍സാനയും എത്തി. എന്നാല്‍ ഗോള്‍ മാത്രം രണ്ടാം പകുതിയില്‍ രണ്ടുകൂട്ടര്‍ക്കും നേടാനായില്ല. ആദ്യ പകുതിയില്‍ നേടിയ ഗോള്‍ കൊണ്ടു രണ്ടുകൂട്ടരും സംതൃപ്‌തരായി. 
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ആദം്യമായി എട്ട്‌ മണിക്ക്‌ ആരംഭിക്കേണ്ട മത്സരം രാത്രി 10.45ഓടെയാണ്‌ ആരംഭിക്കാനായത്‌. 
ആദ്യം രാത്രി 9.15നും അതിനുശേഷം 10.15നും ആരംഭിക്കുമെന്നും അറിയിച്ചെങ്കിലും പിന്നെയും ആരംഭിക്കുവാന്‍ വൈകി. ഗോവന്‍ ടീം എത്താന്‍ വൈകിയതാണ്‌ കാരണം. ചൊവ്വാഴ്‌ച രാത്രിയോടെ കൊല്‍ക്കത്തയില്‍ എത്തേണ്ടിയിരുന്ന ഗോവയില്‍ നിന്നുള്ള വിമാനം റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്‌തു. അതിനുശേഷം ബുധനാഴ്‌ച രാവിലെ പുറപ്പെടുണ്ടേയിരുന്ന വിമാനം വൈകിട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ തിരിച്ചത്‌. ഇതോടെ കളിക്കാര്‍ രാത്രി ഒന്‍പത്‌ മണിയോടെയാണ്‌ കൊല്‍ക്കത്തയില്‍ എത്തിയത്‌. എറെ നേരം വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഗോവന്‍ ടീം കാര്യമായ പരിശീലനം നടത്താതെയാണ്‌ കളിക്കാനിറങ്ങിയത്‌. അതുകൊണ്ടു തന്നെ ഗോവന്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 
കോച്ച്‌ ടെഡിഷെറിങ്‌ഹാം കഴിഞ്ഞ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ച എ.ടി..കെ ടീമില്‍ നിന്നും ഒരു മാറ്റം വരുത്തി. അശുതോഷ്‌ മെഹ്‌തയ്‌ക്കു പകരം കീഗന്‍ പെരേരയും എത്തി 



GAURS SHARE POINTS WITH ATK AT SALT LAKE
The draw in Kolkata meant that FC Goa are yet to beat ATK in the Indian Super League (ISL)…
FC Goa were held to a draw for the very first time in the ongoing season of the Indian Super League (ISL) by ATK at the Yuba Bharati Krirangan in Kolkata on Wednesday.
There was plenty of drama before the match with FC Goa's travel issues which led to the kickoff being delayed by two hours and 45 minutes. But the drama on the pitch was provided by ATK's Robbie Keane (4') who opened the scoring and FC Goa's Ferran Corominas (24') who grabbed the equaliser, scoring his ninth goal in the ISL in the process. 
Teddy Sheringham made one change as Keegan Pereira replaced Ashutosh Mehta. On the other hand, Sergio Lobera named an unchanged line-up from their defeat to FC Pune City.
It took less than four minutes for the hosts to take the lead through Robbie Keane. Taylor’s free-kick was headed home by Keane as Seriton Fernandes failed to keep a check on the Irish striker.
Ryan Taylor could have doubled the lead in the 11th minute as he capitalized on a mistake by Bruno Pinheiro but shot straight into the hands of Kattimani. This was after Keane played a brilliant through-ball towards the former Newcastle United midfielder.
Unfortunately, Sheringham was forced to substitute Anwar Ali as he picked up a knock and in came Ashutosh Mehta.
However, Goa equalized in the 24th minute through Ferran Corominas. The Spanish striker sprinted past Mehta and rounded off Debjit to make it 1-1.
Referee Srikrishna should have awarded a penalty to the visitors in the 39th minute as Brandon Fernandes was brought down by Prabir Das inside the box.
In the injury time of the first half, Edu Bedia had an attempt which missed the far post by a couple of inches.
Sheringham opted to introduce Rupert Nongrum for Prabir Das, who looked off colour especially when defending against Brandon.Taylor was slotted into the right-back position with Nongrum filling into the midfield.
Around the hour mark, Kattimani made a fingertip save to deny Zequinha as the Portuguese’s right footed shot was pushed over for a corner.
However, Goa should have certainly taken the lead in the 73rd minute as Corominas latched onto the ball from a throw-in and eased past Thorpe and from the byline, he played it into the feet of Mandar whose right footed shot was easily cleared.
Minutes later after Debjit conceded an unnecessary corner, Bedia almost scored from the flag-kick as his header went inches over.
Both teams failed to make an impact in attack in the closing stages as they shared the spoils in Kolkata.




ATK face fearsome Gaurs

ATK are on a two-match winning streak but will have a competitive FC Goa side to take on in the first Hero Indian Super League match of 2018. A third victory on the trot will confirm ATK's recovery, but the Goans will be hell bent on rectifying a minor blip which came against FC Pune City. That a win will take FC Goa on joint top of the table at 15 points will be a huge motivating factor.

"There's always an off day in office. We didn't take our chances [against Pune City]. There were some decisions which went against us but that happens in football and you have to forget about it and get back to winning ways while sticking to our style, formation and play football that is enjoyable," said Goa's assistant coach Derick Pereira.

He also informed that Goa had been training to become tighter at the back because they were being punished for too much focus on attack. The entire team has traveled to Kolkata and are injury-free. Pereira said that the sudden change in plans - this match was scheduled for 31st December 2017 - was a bit of a concern but at the same time, Goa had used the extra two days to prepare well.

"It's an important match for us because we will also be facing a different style of play but we will focus on [maintaining] ours. We got two extra days but we were ready for the 31st too," he said.

Meanwhile, pressure on Teddy Sheringham would have eased a bit after wins over Mumbai City and Delhi Dynamos which got them move up the table again to 7th spot. As defending champions though, they need to maintain their momentum to get anywhere close to the top four. The gap between them and 4th-placed Mumbai City is five points, but ATK have two games in hand which they need to make the most of.

Sheringham's side has been rejuvenated by the performances of Robbie Keane and the head coach was effusive in his praise.

"He's a world renowned player and every day he does something special in training and the players are looking up to him. Which is why I asked him to come here," Sheringham said. The former Manchester United striker said that he didn't care much about home or away form - it was a statistic that was highlighted by the media - but he also defended his playing style compared to the form of the side.

"It's not like we've decided to sit back and defend. We've attacked teams from the off. We have the same mindset - score goals, and the earlier the better. But sometimes it just doesn't happen like that," he explained.

For ATK three points against the Gaurs and a third win in a row would mean a real statement of intent.

No comments:

Post a Comment

PHOTOS