Wednesday, January 3, 2018

MATCH 36 KERALA BLASTERS 1-3 BENGALURU FC

 MIKU AND SUNIL CHHETRI STUN YELLOW ARMY INTO SILENCE

It was a goalfest in stoppage time before Sandesh Jhingan gave a penalty against his former side in a eagerly-contested southern derby...
Kerala Blasters ended their 2017 in agonising fashion as they lost to Bengaluru FC 1-3, their rivals from the neighbouring state at home, in the Jawaharlal Nehru Stadium in Kochi on Sunday.

Sunil Chhetri converted from the spot-kick his counterpart Sandesh Jhingan conceded at the hour-mark. Venezuelan striker Miku sealed the deal with two goals in as many minutes in stoppage time as Courage Pekuson got a consolation goal in the last action of the match.

Rene Meulensteen was brave enough to add Iain Hume to the team by replacing foreign goalkeeper Paul Rachubka. Subhashish Bose was the custodian for the day. CK Vineeth was omitted from the matchday squad.
Udanta Singh came back into the Bengaluru first team after passing a late fitness test. The young winger, along with Sunil Chhetri, flanked Miku for the visitors.
Kerala Blasters surged forward in numbers immediately after kick-off but the first real chance came at the other end for Bengaluru's leading goalscorer Miku. Edu Garcia's free-kick from the right was headed straight at Subhasish Bose in goal.
Dimitar Berbatov's absence paved the way towards regular first-team minutes for young forward Mark Sifneos and it was the Dutchman who found himself at the end of a well-executed lob over the Bengaluru backline by Wes Brown. With only Gurpreet in clear sight, the 21-year-old failed to connect to the delivery.
Bengaluru grew in confidence as the first half wore on, with the linesman getting his much-needed exercise on the eve of the New Year. Dimas Delgado sent Miku's lay-off into the net but the Venezuelan was offside while bringing down Juanan's long ball. 
A handball by Sandesh Jhingan in the 60th minute allowed Bengaluru to break the deadlock at the JLN Stadium. Sunil Chhetri's cross had graced the arm of the former Bengaluru FC defender before reaching Miku in the centre of the box. 
The Indian skipper stepped up and slotted the ball into the corner of the net to stun the home fans. 
Hume's effort from a free-kick outside the box had an alert Gurpreet diving low to his right but it crept inches wide of the post. Sunil Chhetri was applauded off the pitch by the large crowd in Kochi late in the game. His replacement Alwyn George dragged his shot wide of Rachubka's goal a few seconds later to silence the crowd yet again.
Jackichand had a golden chance in the 90th minute as Iain Hume cleverly picked out the winger's run inside the box from a free-kick. Miku was back in the box to do his defensive work and his block kept Bengaluru's lead intact.
Miku had only just begun. Bengaluru's leading goalscorer put the game to bed a few second later. Edu Garcia's through-ball found the striker's 40-yard run in behind the Kerala defence and he needed only a couple of touches before hitting the net.
Sandesh Jhingan's lack of awareness presented Miku with another chance and the gift was graciously accepted by the striker who took his ISL tally to eight goals, joining Ferran Corominas at the top of the chart.
Courage Pekuson scored a consolation goal at the fag end of the game but the cheers were reduced tears when the referee whistled for full-time immediately afterwards.
 
The much-hyped fixture ended in favour of the Blues from Bengaluru as the Yellow Army succumbed to their second defeat of the season in Indian Super League.

കേരള ബ്ലാസ്റ്റേഴ്‌സിനു സ്വന്തം തട്ടകത്തില്‍
ആദ്യ തോല്‍വി 


ബെംഗ്‌ളുരു എഫ്‌.സി 3 കേരള ബ്ലാസ്റ്റേഴ്‌സ്‌ 1


കൊച്ചി,ഡിസംബര്‍ 31:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗ്‌ളുരു എഫ്‌.സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 60 ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി പെനാല്‍്‌ട്ടി മുതലാക്കി നേടിയ ഗോളിലൂടെ ബെംഗ്‌്‌ളുരു എഫ്‌.സി. മുന്നിലെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നും നാലും മിനിറ്റുകളില്‍ മിക്കു ഇരട്ടഗോളുകളിലൂടെ ബെംഗ്‌ളൂരിനെ 3-0 നു മുന്നിലെത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ കറേജ്‌ പെക്കൂസന്‍ ബ്ലാസറ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി.

സുനില്‍ ഛെത്രി മാന്‍ ഓഫ്‌ ദി മാച്ചായി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ ആദ്യ തോല്‍വിയാണിത്‌. ഈ ജയത്തോടെ ബെംഗ്‌ളുരു എട്ട്‌ മത്സരങ്ങളില്‍ നിന്നും 15 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസറ്റേഴ്‌സ്‌ എട്ടാം സ്ഥാനത്തു തുടരുന്നു.

സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ ബ്ലാസറ്റേഴ്‌സിന്റെ മ്‌ഞ്ഞപ്പടയ്‌ക്കു വെല്ലുവിളിയുമായി ബെംഗ്‌ളുരു എഫ്‌.സിയുടെ ട്രാവലിങ്ങ്‌ ഫാന്‍സുകളായ വെസ്റ്റ്‌ ബ്ലൊക്ക്‌ ബ്ലൂസും എത്തിയതോടെ ഗാലറിയിലും ഇന്നലെ ആവേശം പതിന്മടങ്ങായി ഉയര്‍ത്തിയിരുന്നു.
ബെംഗ്‌ളുരു എഫ്‌.സി കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തി 4-1-4-1 ഫോര്‍മേഷനിലായിരുന്നു ടീമിനെ വിന്യസിച്ചത്‌. കേരള ബ്ലാസറ്റേഴ്‌സ്‌ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര്‍ പോള്‍ റച്ച്‌ബുക്കയ്‌ക്കു പകരം സുബാഷിഷ്‌ റോയ്‌ ചൗധരിയും എത്തി.
ബ്ലാസറ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിലെ ഗോളുടമ സി.കെ. വിനീതിന്റെ അഭാവം ആണ്‌ പ്രധാനമായും വിനയായത്‌. പരുക്കുമൂലം അവസാന നിമിഷം പിന്മാറിയ വിനീതിനു പകരം ഇയാന്‍ ഹ്യൂമും ഡിഫെന്‍സില്‍ റിനോ ആന്റോയ്‌ക്കു പകരം സാമുവല്‍ ശാദാപും ആദ്യ ഇലവനില്‍ വന്നു. 4-2-3-1 ഫോര്‍മേഷനിലാണ്‌ കോച്ച്‌ റെനെ മ്യുലെന്‍സ്‌റ്റീന്‍ ടീമിനെ അണിനിരത്തിയത്‌. ബെര്‍ബറ്റോവിന്റെയും സി.കെ വിനീതിന്റെയും അഭാവത്തില്‍ ഇയാന്‍ ഹ്യൂമിനും മാര്‍ക്ക്‌ സിഫിനിയോസിനും വലിയ ഉത്തരവാദിത്തം ആണ്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. എന്നാല്‍ ഇരുവരും വിജയകരമായില്ല. എന്നാല്‍ പോള്‍ റാച്ച്‌ബുക്കയുടെ അഭാവം പകരക്കാരന്‍ സൂബാഷിഷ്‌ റോയ്‌ ചൗധരി ഉശിരന്‍ സേവുകളിലൂടെ പരിഹരിച്ചു.
കിക്കോഫിനു പിന്നാലെ ബ്ലാസറ്റേഴ്‌സ്‌ ആക്രമണം തുടങ്ങി. പെക്കൂസന്റെ ഗോള്‍ മുഖത്തേക്കുള്ള ലോബില്‍ ഹെഡ്ഡറിലൂടെ ഗോള്‍ ആക്കാനുള്ള ഹ്യൂമിന്റെ ശ്രമം ബെംഗ്‌ളുരു എഫ്‌.സി ഗോളി ചാടി ഉയര്‍ന്നു തടുത്തു. ബെംഗ്‌ളുരുവിന്റെ തിരിച്ചടി സുനില്‍ ഛെത്രിയിലൂടെയും ബ്ലാസറ്റേഴ്‌സ്‌ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി തടഞ്ഞു. നാലാം മിനിറ്റില്‍ ബെംഗ്‌ളുരുവിന്റെ ഉദാന്തസിംഗിനെ ഫൗള്‍ ചെയ്‌തതിനു ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്കില്‍ എഡു ഗാര്‍ഷ്യയുടെ ഫ്രീ കിക്കില്‍ മിക്കുവിന്റെ ഹെഡ്ഡര്‍ സുബാഷിഷ്‌ റോയ്‌ ചൗധരി കരങ്ങളിലൊതുക്കി. 14 ാം മിനിറ്റില്‍ മിക്കുവിന്റെ മറ്റൊരു ഷോട്ടും സുബാഷിഷ്‌ രക്ഷപ്പെടുത്തി. 15 ാം മിനിറ്റില്‍ രാഹുല്‍ ബെക്കയുമായി കൂട്ടിയിടിച്ച്‌ ഇയാന്‍ ഹ്യൂമിന്റെ പുരികത്തിനു സമീപം പരുക്കേറ്റു. എന്നാല്‍ പരുക്ക്‌ അവഗണിച്ചു തലയില്‍ ബാന്‍ഡേജുമായി ഹ്യൂം കളിക്കാനിറങ്ങി. ജാക്കിചന്ദ്‌ സിംഗിനെ ഫൗള്‍ചെയ്‌തതിനു ബെംഗളുരുവിന്റെ യുവാനനു ആദ്യ മഞ്ഞക്കാര്‍ഡ്‌ തൊട്ടുപിന്നാലെ ബ്ലാസറ്റേഴ്‌സിന്റെ ശതാപിനും കാര്‍ഡ്‌ കിട്ടി.
36 ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ഒറ്റയാള്‍ കുതിപ്പും 30 വാര അകലെ നിന്നുള്ള ഷോട്ടും സുബാഷിഷ്‌ കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. ബെംഗ്‌ളുരുവിന്റെ എഡുഗാര്‍ഷ്യ എണ്ണയിട്ട യന്ത്രം പോലെ ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍ നെയ്‌തെടുത്തുകൊണ്ടിരുന്നു. ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധത്തിനെ പാടെ ഉലച്ചുകൊണ്ട്‌ എഡുഗാര്‍ഷ്യയും മിക്കുവും നടത്തിയ ആക്രമണങ്ങള്‍ക്കു തടയിട്ടത്‌ സുബാഷിഷിന്റെ ഉശിരന്‍ സേവുകളായിരുന്നു. ആദ്യ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ ബെംഗ്‌ളുരുവിനു കളിയില്‍ 54 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. മൂന്നു കോര്‍ണറുകളും ബെംഗളുരുവിനു ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സിനു ഒരു കോര്‍ണര്‍ കിക്ക്‌ മാത്രമെ നേടുവാന്‍ കഴിഞ്ഞുള്ളു.
രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെ തുടങ്ങി. എന്നാല്‍ തുടര്‍ന്നു ക്രീയാത്മകമായ നീക്കങ്ങള്‍ രൂപപ്പെട്ടില്ല. 52 ാം മിനിറ്റില്‍ സുബാഷിഷ്‌ വീണ്ടും രക്ഷകന്‍.കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും വന്ന ലോബില്‍ മിന്നല്‍ വേഗത്തില്‍ വന്ന സുനില്‍ ഛെത്രിയുടെ ഹെഡ്ഡര്‍ സുബാഷിഷ്‌ കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. കേരള ബ്ലാസറ്റേഴ്‌സിന്റെ ഗോള്‍ മുഖം ആടിയുലയാന്‍ തുടങ്ങി. ഇതിനുപിന്നാലെയാണ്‌ ഇടിത്തീപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പെനാല്‍ട്ടി വിധിച്ചത്‌. 59 ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ സന്ദേശ്‌ ജിങ്കന്റെ കൈകളില്‍ പന്തു തട്ടി. റഫ്‌റി ആര്‍ .വെങ്കടേശ്‌ പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സുനില്‍ ഛെത്രി സൂബാഷിനെ നിസഹായനാക്കി പന്ത്‌ വലയിലാക്കി (1-0). തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ്‌ ജിങ്കന്റെ പിഴവില്‍ കേരള ബ്ലാസറ്റേഴ്‌സിനു പെനാല്‍ട്ടി വഴങ്ങേണ്ടി വന്നത്‌. ക്യാപ്‌റ്റന്‍ ജിങ്കന്‍ വീണ്ടും ടീമിന്റെ വില്ലനായി മാറുകയായിരുന്നു.
72 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു സുവര്‍ണാവസരം കൈവന്നു. ബെംഗ്‌ളുരുവിന്റെ പെനാല്‍ട്ട്‌ി ഏരിയക്കു സമീപത്തു നിന്നും ഇയാന്‍ ഹ്യൂം എടുത്ത കിക്ക്‌ ബെംഗ്‌ളുരുവിന്റെ പോസ്‌റ്റിനു ഉരുമി പുറത്തേക്കു പോയി. ഇതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ്‌ ഒറ്റയടിക്ക്‌ മൂന്നുപേരെ മാറ്റി. ഗോള്‍ കീപ്പര്‍ സുബാഷിഷിനു പകരം പോള്‍ റാച്ച്‌ബുക്കയും സിഫിനിയോസിനു പകരം ലോക്കന്‍ മെയ്‌തെയും സിയാന്‍ ഹങ്കലിനു പകരം മിലന്‍ സിംഗും വന്നു.
അവസാന മിനിറ്റുകളില്‍ ബ്ലാ്‌സ്റ്റേഴ്‌സ്‌ ബെംഗളുരുവിന്റെ ഗോള്‍ മുഖത്ത്‌ തമ്പടിച്ചു കളിക്കാന്‍ തുടങ്ങി. 89 ാം മിനിറ്റില്‍ സമനില കൈവരിക്കാന്‍ കിട്ടിയ ഫ്രീ കിക്ക്‌ ഷോര്‍ര്‍ട്ട്‌ പാസിലുടെ ജാക്കി ചന്ദിലേക്കു വന്നു. എന്നാല്‍ ജാക്കിചന്ദിന്റെ ഷോട്ട്‌ മിക്കു ബ്ലോക്ക്‌ ചെയ്‌ത്‌ അപകടം ഒഴിവാക്കി.
ഇഞ്ചുറി ടൈം കടന്നതോടെ ജാക്കിചന്ദ്‌ പരുക്കുമുലം പുറത്തായ. ഇതോടെ ബെംഗ്‌ളുരുവിനു കാര്യങ്ങള്‍ എളുപ്പമായി. കൗണ്ടര്‍ അറ്റാക്കില്‍ ഒറ്റയ്‌ക്കു മുന്നേറിയ മിക്കു ഡിഫെന്‍ഡര്‍ ലാല്‍റുവാതാരെയും ബ്ലാസ്‌റ്റേ്‌ഴ്‌സ്‌ ഗോളിയെയും മറികടന്നു പന്ത്‌ നെറ്റിലേക്കു തിരിച്ചുവിട്ടു (2-0). അമ്പേ ചിതറിയ ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കി ബ്ലാസ്റ്റേഴ്‌സിനെതിരെ മൂന്നാം ഗോളും മിക്കു തന്നെ നേടി. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരും ഇല്ലാതെ പോയ പ്രതിരോധ നിരയെ മറികടന്നു സൂബാഷിഷ്‌ ബോസ്‌ നല്‍കിയ മൈനസ്‌ പാസില്‍ മിക്കു തന്റെ രണ്ടാം ഗോള്‍ നേടി (3-0). എന്നാല്‍ അതേപോലെ നാടകീയമായി കേരള ബ്ലാസറ്റേഴ്‌സ്‌ ആശ്വാസ ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റില്‍ കറേജ്‌ പെക്കൂസന്‍ ഒറ്റയ്‌ക്കു ഒന്നിനു പുറകെ ഒന്നൊന്നായി ബെംഗ്‌ളുരു കളിക്കാരെ മറികടന്നു നെറ്റിലേക്കു നിറയൊഴിച്ചു (3-1).  


No comments:

Post a Comment

PHOTOS