MARCELINHO HAT-TRICK DEMOLISHES HIGHLANDERS
FC Pune City went within a point behind leaders Chennaiyin FC on the 2017/18 Indian Super League (ISL) table, courtesy a 5-0 victory at home over NorthEast United FC in Pune on Saturday.
Hat-trick hero Marcelinho scored twice in the first half before adding another in the second. However, it was young winger Ashique Kuruniyan who opened the scoring early on while Adil Khan sealed the deal in the 88th minute.
The hosts, without their manager Ranko Popovic, serving the first of his four-game suspension made just one change from their 2-0 win over at FC Goa. Jonatan Lucca who came off the bench to score a goal in the previous game came in for Diego Carlos who was not even included on the bench.
On the other hand, Joao De Deus had five alterations to his starting eleven. As he welcomed back custodian Rehenesh TP after suspension, Abdul Hakku, Malemnganba Meitei, Lalrindika Ralte and Danilo Lopes Cezario were brought in place of Nirmal Chettri, Seiminlen Doungel, Halicharan Narzary and Luis Alfonso Paes.
The Brazilian Marcinho sniffed out the first chance on goal as he intercepted Rafa Lopez's ball near the centre circle and sprinted all the way into the box only to shoot straight into Vishal Kaith's palms in the eighth minute.
However, on the counter, Jonatan Lucca ran past a clueless Abdul Hakku from the left and squared the ball for Emiliano Alfaro who found an unmarked Ashique Kuruniyan inside the six-yard box. The youngster hardly moved a muscle while deftly directing the ball into the net to break the deadlock.
The Kerala-born Kuruniyan had another chance minutes later but he could only send a shot over the bar from yet another Alfaro cross. Aggravating the blow for the John Abraham-owned side was the withdrawal of Lalrindika Ralte owing to an injury as Seiminlen Doungel was introduced just past quarter of an hour mark.
NorthEast United put the foot on the gas soon after but their attacks lacked the finishing touch as all both Danilo and Rowllin Borges' efforts failed to test Kaith.
Rowllin Borges fouled Marcelinho five yards outside the danger area and that made matters only worse for the visitors. A left-footed free-kick from the Brazilian went curling past a hapless Rehenesh to provide the spectators with a goal of the highest order.
Just as the first period of regulation time was about to draw to a close, Rehenesh TP was guilty of gifting the third goal of the night in comical fashion. Marcelinho had drifted wide before slamming a shot at the near post. Rehenesh was positioned well to block the shot but it slipped right through his gloves and between his legs to leave De Deus fuming at the break, 3-0 down.
There were no major amends from the men in white who only had two players - Marcinho and Danilo trying hard to get any sort of consolation after the resumption. The gulf in class was quite evident as most of their attacks went lull entering the final third. However, Kaith had to make a diving save in the 69th minute when Danilo's header from a Marcinho freekick had the former Shillong Lajong man called into action.
While it looked like the floodgates had closed much to NorthEast's relief despite FC Pune City dictating the game, Jewel Raja Shaikh's introduction resulted in a flurry of chances, one where he was ruled offside and the seconf one he missed from a close distance.
But, the fourth of the night did arrive with Marcelinho completing his hat-trick. A chip from the centre of the park by Marcos Tebar had the former Delhi Dynamos man beating second-half substitute Gursimrat Singh Gill to dash into the box and slot it inside the nearpost past a hapless Rehenesh.
A couple of minutes later, defensive midfielder Adil Khan popped inside the box to bring up his third goal of the season - thus rounding up the shambolic day for the NorthEast United defense.
The Arjun Kapoor co-owned side now have fifteen points in their kitty as they move to the second spot. NorthEast United FC will end the year with a sour taste in the mouth as they are yet to score against any team other than bottom-placed Delhi Dynamos and their hopes of making it into the playoffs now seeming distant than ever.
മാര്‍സിലീഞ്ഞ്യോയുടെ ഹാട്രിക്ക് ഗോള്‍ വേട്ടയുടെ
അകമ്പടിയോടെ പൂനെ സിറ്റിക്ക് 5-0 വിജയംപൂനെ സിറ്റി എഫ്.സി 5 നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് 0പൂനെ, ഡിസംബര്‍ 30:ഹീറോ ഇന്ത്യന്‍ സൂപ്പര് ലീഗിന്റെ പൂനെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‌ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ താരം മാര്‍സീലീഞ്ഞ്യോ നേടിയ ഹാട്രിക ഗോള്‍ വര്‍ഷത്തിന്റെ അകമ്പടിയോടെ ആതിഥേയരായ പൂനെ സിറ്റി എഫ്.സി. മറുപടി ഇല്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി.മലയാളി താരം ആശിഖ് കരുണിയന്‍ എട്ടാം മിനിറ്റില്‍ പൂനെയുടെ ഗോള്‍ വേട്ടയ്‌ക്കു തുടക്കം കുറിച്ചു. മാര്‍സിലോ പെരേര (മാര്‍സിലീഞ്ഞ്യോ) നേടിയ ഇരട്ട ഗോളുകളിലൂടെ (28,45 മിനിറ്റില്‍) ഒന്നാം പകുതിയില്‍ പൂനെ സിറ്റി 3-0 നു മുന്നിലെത്തി. രണ്ടാം പകുതിയുടെ 86 ാം മിനിറ്റില്‍ മാര്‍സിലീഞ്ഞ്യോ ഹാട്രിക്ക് തികച്ചു. നോര്‍ത്ത്‌് ഈസ്‌റ്റിന്റെ തോല്‍വിക്ക് അടിവരയിട്ടുകൊണ്ട് പൂനെക്കുവേണ്ടി അഞ്ചാം ഗോള്‍ അദില്‍ ഖാനും (88 ാം മിനിറ്റില്‍) വലയിലാക്കി.ഈ ജയത്തോടെ പൂനെ 15 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്‌്‌ഥാനത്തേക്കുയര്‍ന്നു.സ്‌കോര്‍ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായ മത്സരം ആയിരുന്നില്ല. നോര്‍ത്ത് ഈസ്‌റ്റിന്റെ ഗോള്‍ശ്രമങ്ങള്‍ക്കു വിലങ്ങ് തടിയായി നിന്ന ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്ത് പൂനെയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു.എട്ടാം മിനിറ്റില്‍ മിസ് പാസിലൂടെ ലഭിച്ച പന്തുമായി മൈതാന മധ്യത്തില്‍ നിന്നും ഒറ്റയ്‌ക്കു കുതിച്ച മാര്‍സീലിയോയ്‌ക്കായിരുന്നു ആദ്യ അവസരം . 30 വാരയോളം സോളോ മുന്നേറ്റം നടത്തിയ മാര്‍സീലീയോയുടെ ഇടംകാലന്‍ അടി പൂനെ ഗോളി വിശാല്‍ കെയ്‌ത് രക്ഷപ്പെടുത്തി. തുടര്‍ന്നു വന്ന കൗണ്ടര്‍ അറ്റാക്ക് പൂനെ ഗോളാക്കി. ഇടതുവിംഗിലൂടെ ജോനാഥന്‍ ലൂക്കയുടെ കുതിപ്പും തുടര്‍ന്നു അല്‍ഫാരോയിലേക്കും ബോക്‌സിനകത്തു കയറിയ അല്‍ഫാരോയുടെ ,ഷോട്ട് നോര്‍ത്ത് ഈസ്‌റ്റിന്റെ കളിക്കാരന്റെ കാലില്‍ തട്ടി റീ ബൗണ്ടായ പന്ത് മലയാളി താരം ആശിഖ് കുരുണിയന്‍ വലയിലേക്കു തിരിച്ചുവിട്ടു (1-0).17 ാം മിനിറ്റില്‍ ലാല്‍റിന്‍ഡ്‌ക റാല്‍ട്ട (ഡിഡിക്ക) മസില്‍ വലിച്ചിലിനെ തുടര്‍ന്നു പുറത്തേക്കു പോയി പകരം നോര്‍ത്ത് ഈസ്‌റ്റ് ഡുങ്കലിനെ ഇറക്കി. 18 ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റ് സമനില ഗോളിനു തൊടട്ടുത്ത് എത്തി. ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ റൗളിങ് ബോര്‍ഹസിന്റെ ഷോട്ട് വിശാല്‍ കെയ്‌ത് രക്ഷപ്പെടുത്തി. 22 ാം മിനിറ്റില്‍ ഡുങ്കലിന്റെ ലോങ് ഷോട്ടും കെയ്‌ത്ത് രക്ഷപ്പെടുത്തി. 23 ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കുവിന്റെ ലോങ് ബോള്‍ ബോക്‌സിനു പുറത്തു നിന്ന മാര്‍സിഞ്ഞ്യോയോയുടെ ഹെഡ്ഡര്‍ പോസ്‌റ്റിനെ ഉരുമി പുറത്തേക്ക്.നോര്‍ത്ത് ഈസ്‌റ്റിന്റെ മിഡ്‌ഫീല്‍ഡറും ബ്രസീല്‍ താരവുമായ മാര്‍സീഞ്ഞ്യോ നഷ്ടപ്പെടുത്തിയ അവസരത്തിനു പിന്നാലെ പൂനെയുടെ ബ്രസീല്‍ മുന്‍നിര താരം മാര്‍സിലീഞ്ഞ്യോ ഗോള്‍ കണ്ടെത്തി.27 ാം മിനിറ്റില്‍ റൗളിങ് ബോര്‍ഹസ് പെനാല്‍ട്ടി എരിയ്‌കു പുറത്തുവെച്ച് മാര്‍സിലീഞ്ഞ്യോയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് പൂനെയുടെ രണ്ടാം ഗോളായി മാറി. മാര്‍സിലിയോ ലെയ്‌തെ പെരേര എന്ന മാര്‍സീലീഞ്ഞ്യോ എടുത്ത കിക്ക് നോര്‍ത്ത് ഈസ്‌റ്റ് മതിലിനു മുകളിലൂടെ വളഞ്ഞു പോസ്‌റ്റിനെ ഉരുമി നെറ്റിനകത്തേക്ക് (2-0). ഈ സീസണില്‍ ഇതുവരെ കാണുവാന്‍ കഴിഞ്ഞ ഏറ്റവും മനോഹരമായ ഫ്രീ കിക്ക് ഗോളിനും ഇതോടെ മാര്‍സിലീഞ്ഞ്യോ ഉടമയായി.40 ാം മിനിറ്റില്‍ പൂനെയുടെ റാഫേല്‍ ലോപ്പസ് പെനാല്‍ട്ടി ബോക്‌സിനു തൊട്ടുപുറത്ത് വെച്ചു ഡാനിലോ ലോപ്പസിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ചതിനു നോര്‍ത്ത് ഈസ്‌റ്റിനും അതേപോലെ അവസരം ലഭിച്ചു .ഇത്തവണ നോര്‍ത്ത് ഈസ്‌റ്റിനുവേണ്ടി കിക്കെടുത്തത് മാര്‍സീഞ്ഞ്യോയും . നാല് പൂനെ കളിക്കാരെ മറികടന്ന മാര്‍സീഞ്ഞ്യോയുടെ ഷോട്ട് സൈഡ് നെറ്റിലേക്കായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ 45 ാം മിനിറ്റില്‍ പൂനെ സിറ്റി ഗോള്‍ പട്ടിക ഉയര്‍ത്തി. ജോനാഥന്‍ ലൂക്കയുടെ പാസില്‍ പന്തുമായി കുതിച്ച മാര്‍സിലീഞ്ഞ്യോ നെരെ ഗോള്‍ വലയം ലക്ഷ്യമാക്കി. നോര്‍ത്ത് ഈസ്‌റ്റിന്റെ ഗോള്‍ കീപ്പര്‍ രഹ്‌്‌നേഷിനു ഷോട്ട് തടയാന്‍ കഴിഞ്ഞുവെങ്കിലും ,കീപ്പിങ്ങിലെ പിഴവില്‍ പന്ത് കരങ്ങളില്‍ നിന്നും ചോര്‍ന്നു രഹ്‌്‌നേഷിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്കു നീങ്ങി (3-0).രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്‌റ്റിനു ഫ്രി കിക്ക് ഒരുക്കിയ സെറ്റ് പീസ് കൈവന്നു. പെനാല്‍ട്ടി എരിയക്കു 30 വാര അകലെ നിന്നും മാഴ്‌സീഞ്ഞ്യോ എടുത്ത മനോഹരമായ ഫ്രീ കിക്ക് പൂനെ ഗോള്‍ കീപ്പര്‍ കെയ്‌ത്ത് ചാടി ഉയര്‍ന്നു കുത്തിയകറ്റി. തുടര്‍ന്നുവന്ന കോര്‍ണറിലും കെയ്‌ത്ത് ഗോള്‍ മുഖത്ത് വിശാലമായി നിന്നു പൂനെയെ രക്ഷിച്ചു.രണ്ടാം പകുതിയുടെ മധ്യഘട്ടത്തില്‍ പൂനെ പൊസിഷന്‍ ഫുട്‌ബോള്‍ കളിച്ചു പന്ത് കൈവിടാതെ കളിക്കാന്‍ തുടങ്ങി. 70 ാം മിനിറ്റില്‍ ഫ്രീ കിക്കിനെ തുടര്‍ന്നു വന്ന ഡാനിലോ ലോപ്പസിന്റെ ഹെഡ്ഡര്‍ വിശാല്‍ കെയ്‌ത്ത് രക്ഷപ്പെടുത്തി.വിജയത്തിലേക്കു മെല്ലെ അടുത്തുകൊണ്ടിരുന്ന പൂനെ സിറ്റി 86 ാം മിനിറ്റില്‍ നാലാം ഗോളും ക്യാപറ്റന്‍ മാര്‍സീലീഞ്ഞ്യോയുടെ ഹാട്രി്‌ക്കും കുറിച്ചിട്ടു, മാര്‍ക്കോസ് ടെബാറില്‍ നിന്നുള്ള ലോബില്‍ പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച മാര്‍സീലീഞ്ഞ്യോ നിലംപറ്റെയുള്ള ഷോട്ടില്‍ രഹ്നേഷിനെ നിസഹായനാക്കി വലയിലാക്കി. (4-0). ഹാട്രിക നേടിയ ഉടനെ മാര്‍സീലീഞ്ഞ്യോ ജേഴ്‌സി ഊരിമാറ്റി നടത്തിയ ആഹ്ലാദത്തിനു മഞ്ഞക്കാര്‍ഡ് വാങ്ങി. ഉടനെ തന്നെ മാര്‍സീലീഞ്ഞ്യോ യെ പിന്‍വലിച്ചു. പകരം രോഹിത് കുമാര്‍ വന്നു. വന്ന ഉടനെ രോഹിത് ഗോളിനും വഴിയൊരുക്കിവലതു വിംഗില്‍ നിന്നും രോഹിത് കുമാറില്‍ നിന്നും വന്ന ക്രോസില്‍ ജൂവല്‍ രാജയ്‌ക്കു ആദ്യം ഗോളാക്കാന്‍ കഴിഞ്ഞില്ല. ബോക്‌സിനകത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ ആദില്‍ ഖാന്‍ വലയിലാക്കി ( 5-0).നോര്‍ത്ത് ഈസറ്റ് ഇന്നലെ ടീമില്‍ അടിമുടി അഴിച്ചു പണി നടത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത് അഞ്ച് മാറ്റങ്ങള്‍ വരുത്തിയതില്‍ സസ്‌പെന്‍ഷനു ശേഷം ഗോള്‍ കീപ്പര്‍ ടി.പി രഹ്‌്‌നേഷ് ക്രോസ്‌ബാറിനു കീഴില്‍ സ്ഥാനം പിടിച്ചതാണ് ശ്രദ്ധേയം. മറ്റൊരു മലയാളി താരം അബ്ദുള്‍ ഹാക്കു, മാലിമാങാബാ മെയ്‌തെ, ലാല്‍റിന്‍ഡ്‌കെ റാല്‍ട്ടെ, ഡാനിലോ എന്നിവര്‍ ടീമിില്‍ എത്തി. നിര്‍മ്മല്‍ ഛെത്രി, ഡങ്കല്‍, ഹാളിചരണ്‍, ലൂയിസ് അല്‍ഫാന്‍സോ എന്നിവരെയാണ് ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കിയത് പൂനെ സിറ്റി എഫ്.സി ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം വരുത്തി. ഡിയാഗോ കാര്‍ലോസിനു പകരം ജോനാഥന്‍ ലൂക്ക എത്തി.. പൂനെയുടെ നിരയില്‍ മറ്റൊരു മലയാളി താരവും സ്ഥാനം പിടിച്ചു. മുന്‍ നിരയില്‍ ആശിഖ് കരുണിയനും ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടി.പൂനെ കോച്ച് റാങ്കോ പോപോവിച്ചിനു കഴിഞ്ഞ മത്സരത്തിനു ശേഷം റഫ്‌റിയെക്കുറിച്ചു മോശമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതിനു നാല് മത്സരങ്ങളുടെ സസ്‌പെന്‍ഷന്‍ കിട്ടിയതിനാല്‍ ഗാലറിയില്‍ ആയിരുന്നു സ്ഥാനം.നോര്‍ത്ത് ഈസ്‌റ്റിന്റെ മാര്‍ട്ടിന്‍ ഡയസ്, അബ്ദു്‌ള്‍ ഹക്കു എന്നിവര്‍ക്കു പകരം ഫോര്‍ട്ടസും ഗുരിസിമ്രത് സിംഗും വന്നു. മറുവശത്ത് പൂനെ ജോനാഥന്‍ ലൂക്കയ്‌ക്കു പകരം ജൂവല്‍ രാജയേയും അവസാനമിനിറ്റുകളില്‍ മാര്‍സിലീഞ്ഞ്യോക്കു പകരം രവികുമാറിനെയും ഇറക്കി
No comments:
Post a Comment