RED CARDS TAKE CENTRE STAGE AS ISLANDERS PREY ON LIONS
മുംബൈയ്‌ക്ക് നാല് ഗോള്‍ ജയം
മുംബൈ സിറ്റി എഫ്.സി 4 ഡല്‍ഹി ഡൈനാമോസ് 0
മുംബൈ, ഡിസംബര്‍ 29:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സി മറുപടി ഇല്ലാത്ത നാല് ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ തരിപ്പണമാക്കി.
12 ാം മിനിറ്റില്‍ നായകന്‍ ലൂസിയാന്‍ ഗോയന്റെ ഗോളില്‍ തുടക്കം കുറിച്ച മുംബൈ സിറ്റി ഇടവേളയ്‌ക്കു മുന്‍പ് എവര്‍ട്ടണ്‍ സാന്റോസിലൂടെ (43 ാം മിനിറ്റില്‍) ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ തിയാഗോ സാന്റോസും ( 49 ാം മിനിറ്റില്‍) ബല്‍വന്ത് സിംഗും ( 79 ാം മിനിറ്റില്‍) ചേര്‍ന്നു വിജയം ഗംഭീരമാക്കി. ഇതില്‍ ബ്രസീലിയന്‍ താരം എവര്‍ട്ടണ്‍ സാന്റോസ് ആണ് മാന്‍ ഓഫ് ദി മാച്ച് .
എട്ട് മത്സരങ്ങളില്‍ ഈ നാലാം ജയത്തോടെ മുംബൈ സിറ്റി എഫ്.സി 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എഴ് മത്സരങ്ങളില്‍ ഈ ആറാം തോല്‍വിയോടെ ഡല്‍ഹി അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
രണ്ടു ടീമുകള്‍ക്കും രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിക്കേണ്ടി വന്നു. കളിക്കളത്തില്‍ പരസ്‌പരം എറ്റുമുട്ടിയ സെഹ്‌്‌നാജ് സിംഗിനെയും (മുംബൈ) മത്യാസ് മിറാബാജെയെയും (ഡല്‍ഹി) ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി.
രണ്ടാം മിനിറ്റില്‍ അബിനാശ് റൂയിദാസിന്റെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നുള്ള മനോഹരമായ ക്രോസിലൂടെ മുംബൈ ആക്രമണത്തിനു തുടക്കം കുറിച്ചു. ഡല്‍ഹി കോര്‍ണര്‍ വഴങ്ങി ഈ അപകടം ഒഴിവാക്കി. എഴാം മിനിറ്റില്‍ ഡല്‍ഹിയുടെ ഗോള്‍ കീപ്പര്‍ അര്‍ണാബ് ദാസ് ശര്‍മ്മയ്‌്‌ക്ക് പന്ത് എവര്‍ട്ടണില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചവിട്ടേറ്റു. ഈ ആഘാതത്തില്‍ നിന്നും മോചനം ലഭിക്കുന്നതിനു മുന്‍പ് അര്‍ണാബ് മുംബൈയുടെ മറ്റൊരു ഗോള്‍ ശ്രമം തടയാനുള്ള ശ്രമത്തില്‍ പെനാല്‍ട്ടിയ്‌ക്കു വഴിയൊരുക്കി.. സെന്റര്‍ സര്‍ക്കിളില്‍ നിന്നും വന്ന ബല്‍വന്തി്‌ന്റെ ലോങ് പാസില്‍ പന്തുമായി കുതിച്ച എവര്‍ട്ടണ്‍ സാന്റോസിനെ പെനാല്‍ട്ടി ബോക്‌സിനകത്തുവെച്ച് അര്‍ണാബ് ഡൈവ് ചെയ്‌തു കാലില്‍ വീണു തടഞ്ഞു. റഫ്‌റി രാഹുല്‍ കുമാര്‍ ഗുപ്‌ത ഇതോടെ പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ കിക്കെടുത്ത എമാനയുടെ ദുര്‍ബലമായ ഷോട്ട് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. ഈ പന്ത് ക്ലിയര്‍ ചെയ്യാന്‍ ഡല്‍ഹി കളിക്കാര്‍ ആരും ഉണ്ടായില്ല. ഈ അലസത മുംബൈ മുതലെടുത്തു. ഓടിയെത്തിയ ലൂസിയാന്‍ ഗോയന്‍ ഇടംകാലന്‍ ഷോട്ടിലുടെ പന്ത് നെറ്റിലേക്കു തിരിച്ചുവിട്ടു. പന്ത് രക്ഷിക്കാന്‍ കുതിച്ച അര്‍ണാബിന്റെ കാലില്‍ തട്ടി പന്ത് നെറ്റിനകത്തേക്ക് (1-0). ഫലത്തില്‍, എമാന പാഴാക്കിയ പെനാല്‍ട്ടി ലൂസിയാന്‍ ഗോയന്‍ ലക്ഷ്യം കണ്ടു.
25 ാം മിനിറ്റില്‍ ഡല്‍ഹിയുടെ പുതുമുഖം നന്ദകുമാര്‍ ശേഖറിനു സുവര്‍ണാവസരം. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ 30 വാരെ അകലെ നിന്നുള്ള നന്ദകുമാറിന്റെ ഔട്ട് സ്വിങര്‍ പന്ത് ലക്ഷ്യം തെറ്റി പുറത്തേക്ക് . മംബൈയുടെ ലെഫ്‌റ്റ് ബാക്ക് അബിനാഷ് റൂയിദാസ് കളിക്കളം നിറഞ്ഞു നിന്നു. എവര്‍ട്ടണും, എമാനയ്‌ക്കും ബല്‍വന്തിനും പന്ത് എത്തിക്കുന്നതില്‍ അബിനാഷ് എണ്ണയിട്ട യന്ത്രം പോലെ കളിച്ചു. മറുവശത്ത് ഡല്‍ഹി കളിക്കാര്‍ തുടരെ മിസ് പാസുകളിലൂടെ മുംബൈയ്‌ക്കു അവസരം ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു.
34 ാം മിനിറ്റില്‍ ഡല്‍ഹി യ്‌ക്കു മുന്നില്‍ പോസ്‌റ്റ് വിലങ്ങ് തടിയായി. റൂയിദാസിന്റെ ക്ലിയര്‍ ചെയ്‌ത പന്ത് ബോക്‌സിനു 15 വാര അകലെ കാത്തുനിന്ന ഡല്‍ഹിയുടെ മത്യാസ് മിറാബാജെയുടെ കാലുകളിലേക്കാണ് പന്ത് എത്തിയത്. പന്ത് കിട്ടിയ ഉടനെ മിറാബാജെയുടെ വെടിയുണ്ട ഷോട്ട് മുംബൈയുടെ പോസ്‌റ്റിനെ കുലുക്കി അകന്നുപോയി.
42 ാം മിനിറ്റില്‍ സെഹ്‌്‌നാജ് സിംഗിനെ ഡല്‍ഹിയുടെ ജെറോം ലൂമു ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു മുംബൈയ്‌ക്കു അനുകൂലമായി കിട്ടിയ ഫ്രീ കിക്ക് ആതിഥേയരുടെ രണ്ടാം ഗോളിനു വഴിയൊരുക്കി. എമാന ഇസുംബി എടുത്ത കിക്കില്‍ പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്നും ചാടി ഉയര്‍ന്ന എവര്‍ട്ടണ്‍ സാ്‌ന്റോസ് ഹെഡ്ഡറിലൂടെ ചെത്തി വലയിലാക്കി (2-0).
ഒന്നാം പകുതിയുടെ അവസാന മിനിറ്റിലും ഡല്‍ഹിയെ ഭാഗ്യം കടാക്ഷിക്കാതെ പോയി . ഒന്നിനു പുറകെ ഒന്നായി പ്രീതം കോട്ടല്‍ , ഗുയോണ്‍ ഫെര്‍ണാണ്ടസ്, എന്നിവര്‍ക്കു പിന്നാലെ നന്ദകുമാര്‍ ശേഖറിന്റെയും അവസരങ്ങള്‍ മുംബൈ ഗോള്‍ വലയത്തിനരുകിലുടെ കടന്നുപോയി.
ഇതിനു പിന്നാലെയാണ് നാടകിയമായ സംഭവങ്ങല്‍ക്കു വഴിയോരുക്കിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മുംബൈയുടെ സെഹ്‌്‌നാജ് സിംഗും ഡല്‍ഹിയുടെ മത്യാസ് മിറാബാജെയും കയ്യാങ്കളിയിലേക്കു കടന്നു. റഫ്‌റി രാഹുല്‍ കുമാര്‍ ഗുപ്‌തയ്‌ക്കും നിയന്ത്രിക്കാന്‍ അസാധ്യമായ വിധം കളിക്കാര്‍ തമ്മില്‍ എറ്റുമുട്ടിലിലേക്കും കടന്നു. ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ സെഹ്‌്‌നാജും മിരാബാജെയും പുറത്തേക്കുള്ള വഴിയിലും കയ്യാങ്കളിയിലേക്കു കടന്നു.
രണ്ടാം പകുതിയില്‍ രണ്ടു ടീമുകളും പത്തുപേരുമായാണ് കളിക്കാന്‍ തുടങ്ങിയത്. ഡല്‍ഹിക്കായിരുന്നു ഇതില്‍ വലിയ തിരിച്ചടിയായത്. . 49 ാം മിനിറ്റില്‍ അബിനാഷ് റൂയിദാസ് എടുത്ത കോര്‍ണര്‍ മറ്റൊരു മനോഹരമായ ഹെഡ്ഡറിലൂടെ എവര്‍ട്ടണ്‍ സാന്റോസ് ഗോള്‍ വല ലക്ഷ്യമാക്കി. ഗോള്‍ ലൈന്‍ കടന്നു കുത്തി വന്ന പന്ത് തിയാഗോ സാ്‌ന്റോസ് ഓടിയെത്തി വലയിലാക്കി (3-0).
മൂന്നാം ഗോള്‍ വന്നതോടെ ഡല്‍ഹി ഗയോണ്‍ ഫെര്‍ണാണ്ടസിനെയും നന്ദകുമാറിനെയും പൗളീഞ്ഞ്യോ ഡയസിനെയും മാറ്റി. പകരം ഡേവിഡ്, ചാങ്‌തെ, ചിചിറോ എന്നിവരെ ഇറക്കി. മുംബൈ തിയാഗോ സാന്റോസിനു പകരം മാര്‍സിയോ റൊസാരിയോയും സഞ്‌ജു പ്രധാനു പകരം ടവോറയും എത്തി.
രണ്ടു ടീമുകളും നടത്തിയ കൂട്ടത്തോടെയുള്ള സബ്‌സ്‌റ്റിറ്റിയൂഷനു പിന്നാലെ 79 ാം മിനിറ്റില്‍ മുംബൈ അവസാന പ്രഹരമേല്‍പ്പിച്ചു. ഡല്‍ഹിയുടെ ഗോള്‍ കീപ്പറുടെ പരിചക്കുറവ് ഇത്തവണയും ഗോളിനു വഴിയൊരുക്കി. ഫ്രീ കിക്കിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. എമാന എടുത്ത ചിപ്പ് നെഞ്ചില്‍ എടുത്ത ബല്‍വന്ത് സിംഗിനു താളം തെറ്റി. ബല്‍വന്തിന്റെ മിസ് കിക്ക് ഡല്‍ഹി ഗോളി അര്‍ണാബിനെ നിസഹായനാക്കി വലയിലേക്കു കയറി. (4-0). ഫ്രി കിക്കില്‍ നിന്നും പന്തു വരുമ്പോള്‍ ലൈന്‍സ് മാന്റെ ഓഫ് സൈഡ് ഫ്‌ളാഗിനു വേണ്ടി ഡല്‍ഹി കളിക്കാര്‍ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു. പക്ഷേ,ഫ്‌ളാഗിനു പകരം ബല്‍വന്തിന്റെ ഗോളാണ് വലയിലേത്തിയത്.
രണ്ടു ടീമുകളും രണ്ട് മാറ്റങ്ങളുമായാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. പരുക്കുമൂലം അമരീന്ദറിനെ ഒഴിവാക്കി പകരം മുംബൈയുടെ ഗോള്‍ പോസ്‌റ്റില്‍ അരീന്ദം ഭട്ടാചാര്യയും ഡിഫെന്‍സ് മിഡ്‌ഫീല്‍ഡില്‍ സെഹ്‌്‌നാജ് സിംഗും എത്തി. മറുവശത്ത് ഡല്‍ഹി ഡിഫെന്‍സീവ് മി്‌ഡ്‌ഫീല്‍ഡില്‍ വിനീത് റായിയെയും അറ്റാക്കിങ് മിഡ്‌ഫീല്‍ഡില്‍ തമിഴ്‌നാടുകാരനായ പുതുമുഖം നന്ദകുമാര്‍ ശേഖറിനെയും ഇറക്കി.
Mumbai City FC thrashed Delhi Dynamos 4-0 in Indian Super League (ISL) in Mumbai on Friday. Lucian Goian, Everton Santos and Balwant Singh were on target to help the home side secure a thumping win over the struggling visitors.
In their final home match of 2017, Mumbai City FC lined up in a 4-4-2 formation with two changes from the side that got the better of NorthEast United FC as Sehnaj Singh returned to the team after his suspension while an injured Amrinder Singh was replaced by Arindam Bhattacharya between the sticks.
No comments:
Post a Comment