ഹ്യൂമിനു ഹാട്രിക്ക് .ബ്ലാസ്റ്റേഴ്‌സിനു ഉജ്ജ്വല ജയം
കേരള ബ്ലാസറ്റേഴ്‌സ് 3 ഡല്‍ഹി ഡൈനാമോസ് 1
ഡല്‍ഹി, ജനുവരി 10 :
ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ഗോള്‍ നേട്ടത്തില്‍ കേരള ബ്ലാസറ്റേഴ്‌സിനു ഉജ്ജ്വല ജയം .
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.
12, 78, 83 മിനിറ്റുകളിലായിരുന്നു കേരള ബ്ലാസറ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടന്റെ ഹാട്രിക്ക് ഗോള്‍ വര്‍ഷം. ഡല്‍ഹിക്കുവേണ്ടി 44 ാം മിനിറ്റില്‍ പ്രീതം കോട്ടാല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി
ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ കേരള ബ്ലാസറ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും 1-1നു ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 11 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഡല്‍ഹി അവസാന സ്ഥാനത്തു തുടര്‍ന്നു.
കേരള ബ്ലാസറ്റേഴ്‌സിന്റെ ആദ്യ എവേ വിജയം ആണിത്.
ആദ്യ മിനിറ്റില്‍ തന്നെ ഡല്‍ഹി എതിരാളികളുടെ ബോക്‌സിലേക്കു ഇരച്ചുകയറി. കോര്‍ണര്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. ആറം മിനിറ്റില്‍ ചാങ്‌തെ മുന്നു കേരള ബ്ലാസറ്റേഴ്‌സിന്റെ കളിക്കാരെ മറികടന്നു തൊടുത്തുവിട്ട ഷോട്ട് ലക്ഷ്യം പിഴച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് വീണ്ടും രക്ഷപ്പെട്ടു. ഒന്‍പതാം മിനിറ്റിലായിരുന്നു ബ്ലാസറ്റേഴ്‌സിന്റെ എതിരാളികളുടെ ഗോള്‍ മുഖത്തെത്തിയ ആദ്യ ആക്രമണം. ജാക്കിചന്ദില്‍ നിന്നും വന്ന നീക്കം ഇയാന്‍ ഹ്യൂമിനു പാസ് നല്‍കാന്‍ കഴിയാതെ വന്നതോടെ ഗോള്‍ശ്രമം പാതി വഴിയില്‍ അവസാനിച്ചു.
എന്നാല്‍ ഡല്‍ഹിയുടെ തുടക്കത്തിലെ ആധിപത്യത്തിനു കേരള ബ്ലാസറ്റേഴ്‌സ് അന്ത്യം കുറിച്ചുകൊണ്ട് 12-ാം മിനിറ്റില്‍ ഗോള്‍ നേടി. ഫ്രീ കിക്കിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. സെന്റര്‍ സര്‍ക്കിളിനു സമീപം ലഭിച്ച ഫ്രീകിക്ക് ഹെഡ്ഡറിലൂടെ കറേജ് പെര്‍ക്കൂസനിലേക്കു വന്നു. പന്തുമായി കുതിച്ച പെര്‍ക്കൂസന്‍ ബോക്‌സിനു പുറത്തു നിന്നും റൗളിന്‍സണ്‍ റോഡ്രിഗസിനെ ഡ്രിബിള്‍ ചെയ്‌തു ഗബ്രിയേല്‍ ചിചിറോയുടെ കാലുകള്‍ക്കിടയിലൂടെ നല്‍കിയ പാസ് അഡ്വാന്‍സ് ചെയ്‌തു വന്ന ഡര്‍ഹിയുടെ ഗോള്‍കീപ്പറിനെയും മറികടന്നു മുന്നോട്ടു നീങ്ങി. നിലംപറ്റെ ഒഴുകി വന്ന ഇയാന്‍ ഹ്യൂം പന്ത് നെറ്റിലേക്കു ചെത്തിയിട്ടു (1-0). ഹ്യൂമിന്റെ ഈ സീസണിലെ ആദ്യ ഗോള്‍ ആണിത്.
എതിരെ ഗോള്‍ വീണതോടെ കൗണ്ടര്‍ ആക്രമണം നടത്തിയ ഡര്‍ഹിയുടെ പൗളിഞ്ഞ്യോ ഡയസിന്റെ ഉശിരന്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു. 19 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു റൗളിന്‍സണ്‍ റോഡ്രിഗസുമായി കൂട്ടിയിടിച്ചു തലയ്‌ക്കു പരുക്കേറ്റു. എങ്കിലും ബാന്‌ഡേജുമായി ഹ്യൂം തിരിച്ചുവന്നു.
ഡല്‍ഹി സമനിലഗോളിനു വേണ്ടിയുള്ള അന്വേഷണം ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ശ്‌ക്തമാക്കി. ഡേവിഡ് എന്‍ഗ്വെയിതയുടെ പാസില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെയും ലൂമിയുടെ ലോബില്‍ റോമിയോയുടെ ഹെഡ്ഡറും അപകടം ഒഴിവാക്കി കടന്നുപോയെങ്കിലും ഡല്‍ഹി ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് സമനില ഗോള്‍ കണ്ടെത്തി. ഫ്രീ കിക്കിനെ തുടര്‌ന്നാണ് 44 ാം മിനിറ്റില്‍ ഡല്‍ഹിയുടെ സമനില ഗോള്‍ . റോമിയോ ഫെര്‍ണാണ്ടസിന്റെ വളഞ്ഞു ബോക്‌സിലേക്കു എത്തിയ പന്ത് കാത്തു നിന്ന ഡല്‍ഹി ക്യാപ്‌റ്റന്‍ പ്രീതം കോട്ടാല്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (1-1). റോമിയോയില്‍ നിന്നും പന്ത് ബോക്‌സിലേക്കു എത്തുമ്പോള്‍ പ്രീതം കോട്ടാലിനെ മാര്‍ക്ക്‌് ചെയ്യാന്‍ ആരും ഉണ്ടായില്ല. പ്രീതം കോട്ടാലിനു തലകൊണ്ടുരുമി പോസ്‌റ്റിലേ്‌ക്കു തിരിച്ചുവിടുക മാത്രമെ ചെയ്യേണ്ടി വന്നുളളു.
ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ മാറ്റം വരുത്തി. കാല്‍ മസിലിനേറ്റ പരുക്ക് കാരണം ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫിനിയോസ് എത്തി. സിഫിനിയോസുമായി കൂട്ടിയിടിച്ചു ഡല്‍ഹി ഗോള്‍ കീപ്പര്‍ സാബിയര്‍ ഇരുറ്റഗുനെയ്‌ക്കു പരുക്കേറ്റു. പകരം അര്‍ണാബ് ദാസ് ശര്‍മ്മയും ഇറങ്ങി.
രണ്ടാം പകുതിയില്‍ ഡേവിഡ് എന്‍ഗ്വെയിറ്റയുടെ ലോങ് റേഞ്ചറിലൂടെ ഡല്‍ഹി ആക്രമണത്തിനു തുടക്കം കുറിച്ചു. മധ്യനിരയില്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തിയ വീഴ്‌ചകളില്‍ ഡല്‍ഹി രണ്ടാം പകുതിയിലും അവസരങ്ങള്‍ നെയ്‌തു തുടങ്ങി. 52 ാം മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്‌സിനു ആദ്യ അവസരം. പന്തുമായി ഡ്രിബിള്‍ ചെയ്‌തു ബോക്‌സിനകത്തേക്കു സിഫിനിയോസിനു ഇട്ടുകൊടുത്ത പന്ത് ഡല്‍ഹി ഗോളി വിലങ്ങനെ വീണു രക്ഷപ്പെടുത്തി. 58 ാം മിനിറ്റില്‍ ഡല്‍ഹിയുടെ റോമിയോ ഫെര്‌ണാണ്ടസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി സൈഡ് നെറ്റില്‍ പതിച്ചു.
റോമിയോ ഫെര്‍ണാണ്ടസിനു പകരം വന്ന ഗുയോണ്‍ ഫെര്‍ണാണ്ടസിനു 66 ാം മിനിറ്റി്‌ല്‍ അവസരം കൈവന്നു. ജിങ്കന്‍ ബോക്‌സിനകത്തു നടത്തിയ ക്ലിയറന്‍സ് ഗുയോണിന്റെ ദേഹത്ത് തട്ടി കഷ്ടിച്ചു പുറത്തേക്കു പോയി. കേരള ബ്ലാസറ്റേഴ്‌സിന്റെ നീക്കങ്ങള്‍ ജെറോം ലുമുവും എഡു മോയയും കൂടി തുടരെ പിടിച്ചെടുത്തുകൊണ്ടിരുന്നു.
ആദ്യപകുതിയിലെപ്പോലെ ഇയാന്‍ ഹ്യൂം ഡല്‍ഹിയെ ഞെട്ടിച്ചുകൊണ്ട് 78 ാം മിനിറ്റില്‍ മാസ്‌മരിക ഗോള്‍ നേടി. ത്രോ ഇന്നില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച ഇയാന്‍ഹ്യൂം രണ്ട് ഡല്‍ഹി കളിക്കാരെ ഡ്രിബിള്‍ ചെയ്‌തു അസാധ്യമായ ആംഗിളില്‍ രണ്ടാം പോസ്‌റ്റിലേക്കു കിടിലന്‍ ഗ്രൗണ്ടറിലൂടെ പന്തുപായിച്ചു വലകുലുക്കി (2-1). രണ്ടാം ഗോളോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടപ്പെട്ട ആവേശം തിരിച്ചുകിട്ടി. 83 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ഹാട്രിക്ക് നേടി. ബ്ലാസറ്റേഴ്‌സ് ഗോളി എടുത്ത ഫ്രി കീക്കില്‍ മൈതാന മധ്യത്തില്‍ നിന്നും മാര്‍ക്ക് സിഫിനിയോസിന്റെ ഹെഡ്ഡറുമായി കുതിച്ച ഇയാന്‍ ഹ്യൂം ഡല്‍ഹിയുടെ റോവില്‍സണെയും മറികടന്നു ഡ്‌ല്‍ഹിയുടെ ഗോള്‍ കീപ്പറിന്റെ തലയ്‌ക്കു മുകളിലൂടെ വലയിലേക്കു തൊടുത്തുവിട്ടു (3-1). ഇയാന്‍ എഡ്വേര്‍ഡ് ഹ്യൂമിന്റെ ഈ സീസണിലെ ആദ്യ ഹാട്രിക്കും ഐ.എസ്.എല്ലില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കും കൂടിയാണിത് .
3-1നു മുന്നിലേത്തിയതോടെ ലീഡ് കാത്തു സൂക്ഷിക്കുക എന്ന ദൗത്യമായിരുന്നു അവസാന മിനുറ്റുകളില്‍ കേരള ബ്ലാസറ്റേഴ്‌സ് താരങ്ങള്‍ക്കുണ്ടായുള്ളു. ലാല്‍ രുവാതാരയും റിനോ ആന്റോയും ജിങ്കനും ഈ ദൗത്യം നിറവേറ്റി.
രണ്ടു ടീമുകള്‍ക്കും ഇനി 14നാണ് അടുത്ത മത്സരം ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ബെംഗ്ലൂരിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌്.സിയേയും നേരിടും.
കേരള ബ്ലാസറ്റേഴ്‌സ് ഇന്നലെ ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം നടത്തി. കഴിഞ്ഞ പൂനെക്കെതിരായ മത്സരത്തില്‍ പകരക്കാരനായി വന്ന കെസിറോണ്‍ കിസിറ്റോയെ ഇന്നലെ ആദ്യ ഇലവനില്‍ ഇറക്കി. പകരം മാര്‍ക്ക് സിഫിനിയോസ് ബെഞ്ചിലേക്കു മാറി. ഡല്‍ഹി രണ്ടു മാറ്റങ്ങള്‍ വരുത്തി. പ്രതീക് ചൗധരി, വിനീത് റായ് എന്നിവര്‍ക്കു പകരം ഗബ്രിയേല്‍ ചിചിറോയും റൗളിന്‍സണ്‍ റോഡ്രിഗസും എത്തി. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഗയൂണ്‍ ഫെര്‍ണാണ്ടസിനും ടീമിന്റെ മുന്നേറ്റ നിരയിലെ പടക്കുതിര കാലു ഉച്ചെയെയ്‌ക്കും പകരക്കാരുടെ ബെഞ്ചിലാണ് കോച്ച് മിഗുവേല്‍ പോര്‍ച്ചുഗല്‍ സ്ഥാനം നല്‍കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സി.കെ. വിനീതിനു പരുക്കുമൂലം ഇന്നലെയും കളിക്കാനായില്ല.
ഡല്‍ഹി 4-1-4- 1 ഫോര്‍മേഷനിലും കേരള ബ്ലാസ്‌റ്റേഴ്‌സ് 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു ടീമിനെ വിന്യസിച്ചത്.
- IAIN HUME HAT-TRICK CONSIGNS MIGUEL PORTUGAL'S MEN TO FOURTH CONSECUTIVE HOME LOSS
Iain Hume got off the mark in 2017-18 Indian Super League (ISL) with a splendid hat-trick to give Kerala Blasters a 3-1 win over Delhi Dynamos at the JLN Stadium in Delhi on Wednesday.
Hume's opener was cancelled out by Pritam Kotal at the stroke of half-time but the former ATK striker ran riot in the second half to complete a well-deserved hat-trick and seal three points for his team.
No comments:
Post a Comment