- ZEQUINHA'S STRIKE KEEPS ATK'S PLAY-OFF HOPES ALIVE
ATK beat NorthEast United FC 1-0 at the Indira Gandhi Athletic Stadium, Guwahati on a chilly Friday evening. Zequinha scored the all important goal for Teddy Sheringham's side in the 73rd minute which helped them move to the sixth position on the table with 11 points.
Avram Grant made just one change in NorthEast United's starting XI from their victory over FC Goa a week back. Injured Seminlen Doungel, who scored the winning goal against the Goan side was replaced by Malemngamba Meitei.
സെക്യൂഞ്ഞയുടെ ഗോളില്‍എ.ടി.കെയ്‌ക്ക് ജയം
എ.ടി.കെ 1 നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് 0
ഗുവഹാട്ടി, ജനുവരി 12:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഗുവഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ ഏക ഗോളിനു ആതിഥേയരായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി.
എ.ടി.കെയുടെ വിജയ ഗോള്‍ 73-ാം മിനിറ്റില്‍ പോര്‍ച്ചൂഗീസ് മുന്‍ നിര താരം ഹോസെ എഗോസ് സാന്റോസ് എന്ന സെക്യൂഞ്ഞ നേടി.
സെക്യൂഞ്ഞ തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. ഈ ജയത്തോടെ കേരള ബ്ലാസറ്റേഴ്‌സിനെ പിന്തള്ളി എ.ടി.കെ 12 പോയിന്റോടെ ആറാം സ്ഥാനത്തേക്കു മുന്നേറി. നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് ഒന്‍പതാം സ്ഥാനം തുടര്‍ന്നു.
നോര്‍ത്ത് ഈസറ്റിന്റെ ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയുടെ നിരന്തരമായ ആക്രമണങ്ങളോടെയാണ് തുടക്കം 13 മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസറ്റിനു മൂന്നു കോര്‍ണറുകളാണ് ലഭിച്ചത്. 15 മിനിറ്റിനു ശേഷമാണ് നോര്‍ത്ത് ഈസ്‌റ്റ് ടീം സെറ്റായത്. 22-ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റിനു ആദ്യ അവസരം. ബോക്‌സിലേക്കു ഉയര്‍ന്നു വന്ന പന്ത് എ.ടി.കെയുടെ ഗോളി മജുംദാറിന്റെ കയ്യില്‍ നിന്നും വഴുതി. തൊട്ടുമുന്നില്‍ നിന്ന ഡാനിലോ ലോപ്പസിനു കിട്ടുന്നതിനു മുന്‍പ് എ.ടി.കെ ഡിഫെന്‍ഡര്‍ ടോം തോര്‍പ്പ് പന്തടിച്ചകറ്റി. അടുത്ത അവസരം 28-ാം മിനിറ്റില്‍ കോര്‍ണറിനെ തുടര്‍ന്നു ഉരിത്തിരിഞ്ഞു. ബോക്‌സിനു പുറത്ത് വന്ന പന്തില്‍ സാംബീഞ്ഞയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി. 44-ാം മിനിറ്റില്‍ സെക്യൂഞ്ഞയ്‌ക്കു കിട്ടിയ അവസരം വീണ്ടും ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി.
നിരവധി അവസരങ്ങള്‍ നോര്‍ത്ത് ഈസറ്റിനു ലഭിച്ചുവെങ്കിലും ആദ്യ പകുതി കൊല്‍ക്കത്തയുടേതായിരുന്നു. ബോള്‍ പൊസിഷനില്‍ 63 ശതമാനം മുന്‍തൂക്കം അവര്‍ നേടി. എ.ടി.കെയ്‌ക്ക് അഞ്ച് കോര്‍ണറുകളും നോര്‍ത്ത് ഈസറ്റിനു മൂന്നു കോര്‍ണറുകളും ലഭിച്ചു. പക്ഷേ രണ്ടു കൂട്ടര്‍ക്കും ഇവയൊന്നും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഗോള്‍ രഹിതമായി ആദ്യപകുതി സമാപിച്ചു.
നോര്‍ത്ത് ഈസറ്റിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിയുടെ തുടക്കം. 46 ാം മിനിറ്റില്‍ മിസ് പാസിനെ തുടര്‍ന്നു ഡാനിലോ ലോപ്പസ് ബെക്‌സിന്റെ വലത്തെ മൂലയില്‍ നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ദേബജിത് മജുംദാര്‍ കൂത്തിയകറ്റി. എടി.കെയുടെ ാദ്യ അവസരം സെക്യൂഞ്ഞയെ നിര്‍മമല്‍ ഛെത്രി ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക്‌് അപകട മുഹൂര്‍ത്തം ഒരുക്കി. റയന്‍ ടെയ്‌ലറിന്റെ മനോഹരമായ ഫ്രി കിക്ക് ജോര്‍ഡി മോണ്ടലിന്റെ തലയ്‌ക്കു പാകമായി വന്നു. പക്ഷെ മോണ്ടലിന്റെ പ്രതീക്ഷിച്ച ഹെഡ്ഡര്‍ ഒന്നാം പോസ്‌റ്റിനെ ഉരുമി പുറത്തേക്ക് . 57 ാം മിനിറ്റില്‍ സെക്യൂഞ്ഞയുടെ ബോക്‌സിലേക്കുള്ള ക്രോസില്‍ റോബിന്‍ സിംഗിന്റെ ഫ്‌ളിക്കിങ് ഹെഡ്ഡറില്‍ രണ്ടാം പോസ്‌റ്റിലേക്കു വന്ന പന്ത് ടി..പി രഹ്‌്‌നേഷ് ഡൈവിലൂടെ കരങ്ങളില്‍ ഒതുക്കി. 60-ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിന്റെ ഡാനിലോ ലോപ്പസിന്റെ ഷോട്ടും ലക്ഷ്യം തെറ്റി.
നിരന്തരമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ എ.ടി.കെ ഗോള്‍ കണ്ടെത്തി. പ്രബീര്‍ ദാസിന്റെ കൗണ്ടറിലൂടെയാണ് തുടക്കം പ്രബീറിന്റെ പാസില്‍ റോബിന്‍ സിംഗിന്റെ ആദ്യ ഷോട്ട് ഗോളി രഹ്‌്‌നേഷ് ബ്ലോക്ക് ചെയ്‌തു. ഉയര്‍ന്നുവന്ന പന്ത് സാബീഞ്ഞ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്‌തുവെങ്കിലും പാസായി വന്ന ക്ലിയറന്‍സില്‍ പന്ത് ലഭിച്ചത് സെക്യൂഞ്ഞയ്‌ക്ക് .പെനാല്‍ട്ടി ഏരിയക്ക് 30 വാര അകലെ നിന്നും സെക്യൂഞ്ഞയുടെ ബുള്ളറ്റ് ഷോട്ട് നോര്‍ത്ത്‌് ഈസറ്റിന്റെ വലകുലുക്കി (1-0).
അവസാന മിനിറ്റുകളില്‍ രണ്ടു ടീമുകളും കൂട്ട സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തി. കൊല്‍ക്കത്ത ലീഡ് നിലനിര്‍ത്താന്‍ ശ്രമിച്ചതോടെ കീഗന്‍ പെരേരയും റയന്‍ ടൈലറും നോര്‍ത്ത് ഈസ്‌റ്റിന്റെ റോബര്‍ട്ടും അവസാന മിനിറ്റുകളില്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
നോര്‍ത്ത്‌് ഈസറ്റ് യൂണൈറ്റഡ് ഇന്നലെ ഒരു മാറ്റം മാത്രം വരുത്തി. സെമിനാലെന്‍ ഡങ്കലിനു പകരം മാലിമന്‍ഗാമ്പ മീത്തെ ആദ്യ ഇലവനില്‍ ഇടം പിടിച്ചു മറുവശത്ത് എ.ടി.കെ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. റയന്‍. ടൈലര്‍, ഹിതേഷ് ശര്‍മ്മ, ജയേഷ് റാണ എന്നിവര്‍ വന്നു പരുക്കുമൂലം റോബി കീനെ ഒഴിവാക്കേണ്ടി വന്നു. അതേപോലെ ശങ്കര്‍ സാംപിരാജ്, റൂപ്പര്‍ട്ട് എന്നിവരെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഒരേ ഗെയിം പ്ലാനിലാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത് . 4-2-3-1 ശൈലിയിലാണ് ഇരുടീമുകളും കളിച്ചത്. ഡിഫെന്‍സില്‍ നിര്‍മ്മല്‍ ഛെത്രി, ജോസെ ഗോണ്‍സാല്‍വസ്, സാംബീഞ്ഞ, റീഗന്‍ സിംഗ് എന്നിവരും ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡില്‍ മാര്‍ട്ടിന്‍ ഡയസും റൗളിങ് ബോര്‍ഹസും അറ്റാക്കിങ് മിഡ്‌ഫീല്‍ഡില്‍ മീത്തെ, ഹാളിചരണ്‍, എന്നിവരും ഡാനിലോ ലോപ്പസ എന്ന ഏക സ്‌ട്രൈക്കറിനു പിന്നില്‍ മാര്‍സീഞ്ഞ്യോയും വന്നു. ഇതില്‍ റീഗന്‍ സിംഗിനു പരുക്കേറ്റു പുറത്തായതിനെ തുടര്‍ന്നു റോബര്‍ട്ട് എത്തി.
എ.ടി.കെ ഡിഫെന്‍സില്‍ റീഗന്‍ പെരേര, ടോം തോര്‍പ്പ് ,ജോര്‍ഡി മോണ്ടല്‍, പ്രബീര്‍ ദാസ് എന്നിവരും ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡില്‍ റയനും കോണറും അറ്റാക്കിങ് മിഡ്‌ഫീല്‍ഡില്‍ വിംഗില്‍ സെക്യുഞ്ഞയും ജയേഷ് റാണയും എക സ്‌ട്രൈക്കറായി റോബിന്‍ സിംഗും ആയിരുന്നു ഇറങ്ങിയത്.
അടുത്ത മത്സരങ്ങളില്‍ 19നു നോര്‍ത്ത് ഈസറ്റ് യുണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെയും 20നു എ.ടി.കെ എവേ മത്സരത്തില്‍ പൂനെ സിറ്റിയെയും നേരിടും.
Buoyant NorthEast United have ATK in their sights
Guwahati, January 11: NorthEast United FC may have won their first match under the guidance of their technical advisor Avram Grant, but they will need to be at their best to stop a desperate ATK in a ninth round Hero Indian Super League clash at Indira Gandhi Athletic Stadium, Guwahati, on Friday.
ATK have won just twice in eight games and can cut the gap to the playoff spots to just two points with a victory.
Their assistant coach Bastob Roy likened the situation to that of Real Madrid in the La Liga - saying that this was how football was and that they would now have to create their own luck rather than rely on the rub of the green.
"Have you seen the situation of Real Madrid? This is football, it's part of the game and we are trying to come out of this situation. We still think we can make the playoffs. The table is very unpredictable and with two wins in a row, we may be able to achieve it. Luck is not with us. Chance factor has been against us. We are not looking behind but looking forward. The only thing we can do is hard work. Luck is not in our hands. In football you have to score and not concede. That's what we work on," he said, not disclosing the team's plans for NorthEast United, who were impressive in their 2-1 win against FC Goa.
Meanwhile, former Chelsea manager Grant will look for the attitude which was seen against FC Goa, when his side notched their first win after four defeats on the trot. They can leapfrog ATK with a win and that will be the most motivating factor for them.
"I think we need to improve a lot. I like to implement attacking football but for us to reach the desired level is difficult. So the immediate focus is to remain organised and be together. Hopefully that gets us some results," said NorthEast assistant coach Eelco Schattorie.
"Two areas which need work on is to bring the team together. Last week everyone worked hard and had the intention to help each other so that organisation is very important. Secondly, we need to improve in the area of scoring goals but that is the most difficult as well. We can't train today to score and score tomorrow. That is not how it works. That only works when you have (Lionel) Messi or (Cristiano) Ronaldo," he added.
NorthEast United may not have those two players at their disposal, but they showed what a determined performance can achieve against one of the best teams in the league. More of the same will certainly cause ATK problems.
No comments:
Post a Comment