Thursday, December 21, 2017

MATCH 29 : BENGALURU FC 0-1 JAMSHEDPUR FC


TRINDADE’S LATE PENALTY WINS IT FOR COPPELL’S SIDE
           SOUVIK & SUNIL CHETHRI

ERIC PARTHALU


A costly error late in the game by Rahul Bheke helped Jamshedpur FC to win the Steel derby in Bangalore…
Bengaluru FC suffered their second successive defeat in the Indian Super League (ISL) as they went down 0-1 to Jamshedpur FC at the Kanteerava Stadium, Bangalore on Thursday evening. Trindade Goncalves successfully converted the penalty after Rahul Bheke brought down substitute Sameehg Doutie inside the box.
Albert Roca made three changes in the starting eleven with Erik Paartalu, Udanta Singh and Subhashish Bose replacing Toni Dovale, Lenny Rodrigues and Nishu Kumar. Meanwhile, Siddharth Singh made way for Jerry Mawihmingthanga and Kervens Belfort replaced Izu Azuka upfront for the visitors.
After a disappointing defeat against Chennaiyin FC in their last match, Bengaluru were expected go for all three points in this crucial home fixture. They looked to attack from the very start as the opposition was happy to sit back and hit on the counter.
The first chance of the game fell for the home side in the 23rd minute when Edu Garcia chipped the ball towards Sunil Chhetri near the far post. The 33-year-old striker, however, only ended up side-netting. Miku too got involved and had an effort which was kept out by Subrata Paul. 
Jamshedpur’s midfield lynchpin Mehtab Hossain had to leave the field in the 38th minute after he suffered a back injury. He was replaced by Farukh Choudhary who occupied the attacking midfielder's role with Trindade being asked to drop deep to fill in for Mehtab.
It was the away side which created the better goal scoring opportunities thereafter with Kervens Belfort going close in the 53rd minute. Bikash Jairu curled a cross inside the penalty box which evaded every Bengaluru defender and fell for Belfort. The striker was pressurised by Khabra and hence, his final effort was saved by Gurpreet in goal.
Jamshedpur had another opportunity around the hour mark when Jerry’s shot from the right went inches wide of the far corner. This was after he was sent through by a Belfort pass.
Bengaluru too had a couple of chances when Miku fed Udanta with a quality ball inside the box but the winger's attempt was saved by Paul diving to his left.
In the 77th minute, Sunil Chhetri got a chance to break the deadlock when he got to the end of a through-pass by Khabra. However, Paul came off his line and made himself big as Chhetri's shot came off the goalkeeper's shoulder.
Bengaluru had another chance to break the deadlock as Miku's cross from the left found Dimas whose right-footed volley from inside the box sailed over.
Late in the game, Sameehg Doutie was pulled down from behind by Bheke as the referee had no hesitation to point to the spot. From the penalty, Trindade sent the goalkeeper Gurpreet Singh Sandhu the wrong way to put his side into the lead.
With this result, Jamshedpur FC have nine points from six matches while Bengaluru FC have 12 from seven matches.

Jamshedpur FC XI: Subrata Paul (GK), Andre Bikey, Tiri (C), Shouvik Ghosh, Trindade Goncalves, Mehtab Hossain, Bikash Jairu, Memo, Souvik Chakrabarti, Jerry Mawhmingthanga, Kervens Belfort.


Bengaluru FC XI: Gurpreet Singh (GK), Rahul Bheke, Juanan, Harmanjot Khabra, Subhasish Bose, Erik Paartalu, Dimas Delgado, Edu Garcia, Miku, Udanta Singh, Sunil Chhetri (C).





പെനാല്‍ട്ടി ഗോളില്‍ ജാംഷെ്‌ഡ്‌പൂര്‍
ബെംഗ്‌ളുരുവിനെ കീഴടക്കി 

ജാംഷെഡ്‌പൂര്‍ എഫ്‌.സി 1 ബെംഗളുരു എഫ്‌.സി 0
ബെംഗ്‌ളുരു, ഡിസംബര്‍ 21:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ ആതിഥേയരായ ബംഗ്‌ളുരു എഫ്‌.സിക്ക്‌ തോല്‍വി. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ്‌ നേടിയ പെനാല്‍ട്ടി ഗോളില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി 1-0നു ജയിച്ചു
ഈ ജയത്തോടെ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഒന്‍പത്‌ പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ബെംഗളുരു 12 പോയിന്റുമായി രണ്ടാം സ്ഥാനം തുടര്‍ന്നു

ബെംഗ്‌ളുരുവിന്റെ വെനീസ്വലന്‍ സ്‌ട്രൈക്കര്‍ മിക്കുവാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

4-2-3-1 ഫോര്‍മേഷനിലാണ്‌ ഇരുകൂട്ടരും ടീമിനെ വിന്യസിച്ചത്‌. ബെംഗ്‌ളുരു കോച്ച്‌ ആല്‍ബര്‍ട്ടോ റൊക്കോ ഇന്നലെ ആക്രമണം ശക്തമാക്കി എറിക്‌ പാര്‍ത്താലു, ഉദാന്ത സിംഗ്‌, സുബാഷിഷ്‌, ജുവാനന്‍ എന്നിവരെ ടീമില്‍ തിരിച്ചെത്തിച്ചു. ജോണ്‍ ജോണ്‍സണ്‍, ടോണി, നിഷുകുമാര്‍, ലെനി റോഡ്രിഗസ്‌ എന്നിവരെ പകരക്കാരുടെ ബെഞ്ചിലേക്കും മാറ്റി. ജാംഷെഡ്‌പൂരിന്റെ പരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ മുന്‍ നിരയില്‍ ഇസു അസൂക്ക, സിദ്ധാര്‍ത്ഥ സിംഗ്‌ എന്നിവര്‍ക്കു പകരം ഇന്നലെ ജെറിയേയും കെവന്‍സ്‌ ബെല്‍ഫോര്‌ട്ടിനെയും കൊണ്ടുവന്നു. . 
ലൈനപ്പില്‍ ബെംഗ്‌ളുരുവിന്റെ ആക്രമണവും ജാംഷെഡ്‌പൂരിന്റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്‌ക്കല്‍ വ്യക്തമായിരുന്നു. ബെംഗ്‌ളുരു ഉദാന്ത, മിക്കു,സുനില്‍ ഛെത്രി എന്നീ മുന്നു സ്‌പെഷ്യലിസ്റ്റ്‌ മുന്‍ നിരക്കാരെ ഇറക്കിയപ്പോല്‍ ജാംഷെ്‌ഡ്‌പൂര്‍ ജെറി, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ എന്നീ രണ്ടു സ്‌പെഷ്യലിസ്റ്റ്‌ുകളെയാണ്‌ ആക്രമണത്തിനു ചുമതലപ്പെടുത്തി. 
19 ാം മിനിറ്റില്‍ മിക്കുവില്‍ നിന്നള്ള ക്രോസില്‍ സുനില്‍ ചെത്രിയുടെ ഹെഡ്ഡറിലൂടെ ബെംഗ്‌ളുരു ആദ്യ അവസരം മെനഞ്ഞെടുത്തു.. എന്നാല്‍ സുനില്‍ ഛെത്രിയുടെ ദുര്‍ബലമായ ഹെഡ്ഡര്‍ കോര്‍ണര്‍ വഴങ്ങി ജാംഷെഡ്‌പൂര്‍ രക്ഷപ്പെടുത്തി. എഡു ഗാര്‍ഷ്യ, സുനില്‍ ഛെത്രി, എറിക്‌ പാര്‍ത്താലു എന്നിവര്‍ ഇതോടെ തുടരെ ആക്രമണം അഴിച്ചുവിട്ടു. ജാംഷെഡ്‌പൂര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനു ഇതോടെ വിശ്രമം ഇല്ലാത്ത നിമിഷങ്ങളായി രണ്ട്‌ കോര്‍ണറുകളാണ്‌ അഞ്ച്‌ മിനിറ്റില്‍ ജാംഷെഡ്‌പൂരിനു വഴങ്ങേണ്ടി വന്നത്‌. മറുവശത്ത്‌ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോഴും ബെംഗ്‌ളുര്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിനു ഭീഷണി ആയ ഒരു നീക്കവും വന്നില്ല. 32 ാം മിനിറ്റില്‍ ട്രിന്‍ഡാഡയിലൂടെയാണ്‌ ജാംഷെഡ്‌പൂരിന്റെ ആദ്യ ഷോട്ട്‌ . എന്നാല്‍ ഗുര്‍പ്രീതിനെ പരീക്ഷിക്കാനുള്ള ശക്തി ട്രിന്‍ഡായുടെ ഷോട്ടിനുണ്ടായില്ല. 37 ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ മെഹ്‌താബ്‌ ഹൂസൈന്‍ പരുക്കുമൂലം പുറത്തായി. പകരം ഫറൂഖ്‌ ചൗധരി എത്തി. ആദ്യപകുതിയില്‍ 72 ശതമാനം മുന്‍തൂക്കം ബെംഗ്‌ളുരുവിനുണ്ടായിട്ടും ആദ്യ 45 മിനിറ്റും ഗോള്‍ രഹിതമായി നിലനിര്‍ത്താന്‍ സ്റ്റീവ്‌ കോപ്പലിന്റെ ജാംഷെഡ്‌പൂരിനു കഴിഞ്ഞു. 
രണ്ടാംപകുതിയില്‍ ആദ്യ അവസരം 54 ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിനാണ്‌. ജെറിയുടെ ബോക്‌സിനകത്തേക്കു വന്ന പാസില്‍ ചാടി വീണ കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിന്റെ ശ്രമം ബെംഗളുരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതും ഡിഫെന്‍ഡര്‍ ഹര്‍മന്‍ജ്യോത്‌ കാബ്രയും കുടി തടഞ്ഞു. അടുത്ത മിനിറ്റില്‍ വീണ്ടും അവസരം ഇത്തവണ ഫറൂഖ്‌ ചൗധരിയ്‌ക്കാണ്‌ സുവര്‍ണ അവസരം. സൗവിക്‌ ഘോഷിന്റെ ത്രൂബോളില്‍ പന്തുമായി കുതിച്ച ഫറൂഖ്‌ ചൗധരി നിയന്ത്രണം തെറ്റി ഗൂര്‍പ്രീതിന്റെ കരങ്ങളില്‍ പന്ത്‌ സമര്‍പ്പിച്ചു. അടുത്ത ഊഴം ജെരിക്കും ലഭിച്ചു. ജെറിയുടെ ഷോട്ട്‌ രണ്ടാംപോസ്‌റ്റിനെ ഉരുമി പുറത്തേക്കു പോയി. 
71 ാം മിനിറ്റിലാണ്‌ ബെംഗ്‌ളുരുവിന്റെ രണ്ടാം പകുതിയിലെ ആദ്യ അവസരം. ഇടതു വിംഗില്‍ നിന്നും മിക്കുവിന്റെ പാസില്‍ ബോക്‌സിനു മുന്നില്‍ കിട്ടിയ അവസരം സൈഡ്‌ വോളിയിലൂടെ വല കുലുക്കാനുള്ള ഡിമാസിന്റെ ശ്രമം ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു. 77 ാം മിനിറ്റില്‍ കാബ്ര ബോക്‌സിനകത്തേക്കു നല്‍കിയ പാസ്‌ സുനില്‍ ഛെത്രി സ്വീകരിക്കുമ്പോള്‍ മുന്നില്‍ സുബ്രതോ പോള്‍ മാത്രം. എന്നാല്‍ സുനില്‍ ഛെത്രിയയുടെ ഷോട്ട്‌ സുബ്രതോ പോള്‍ നെഞ്ച്‌ കൊണ്ടു തടഞ്ഞു. 
നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം 
ബാക്കി നില്‍ക്കെ ജാംഷെഡ്‌പൂരിന്റെ പകരക്കാരനായി വന്ന സമ്‌ീഗ്‌ ദൗതിയെ ബോക്‌സിനകത്തുവെച്ചു രാഹുല്‍ ബെക്കെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ട്രീന്‍ഡാഡ ഗോണ്‍സാല്‍വസ്‌ അനായാസം പന്ത്‌ വലയിലെത്തിച്ചു (1-0). 
രണ്ടാം പകുതിയില്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ചതിനൊപ്പം പരുക്കന്‍ അടവുകളും പുറത്തെടുക്കാന്‍ തുടങ്ങി. ബെംഗളുരുവിന്റെ എറിക്‌ പാര്‍ത്താലൂ, സുബാഷിഷ്‌ ബോസ്‌ എന്നിവരും ജാംഷെ്‌ഡ്‌പൂരിന്റെ ഫറൂഖ്‌ ചൗധരിയും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 
അടുത്ത മത്സരങ്ങളില്‍ ഡിസംബര്‍ 28നു ജാംഷെഡ്‌പൂര്‍ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌.സിയേയും ,ബെംഗ്‌ളുരു എഫ്‌.സി ഡിസംബര്‍ 31നു കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സിനെയും . നേരിടും 


Trindade holds his nerve as Jamshedpur upset Bengaluru



Bengaluru, December 21: Jamshedpur FC handed Bengaluru FC their second successive defeat at home as the visitors grinded out a 1-0 victory in the battle of the debutants at the Sree Kanteerava Stadium, Bengaluru, on Thursday.

Bengaluru FC were keen to get back to winning ways after their defeat against Chennaiyin FC in the previous game. With the crowd backing them, they started well but, just like the previous clash, Jamshedpur FC had the last laugh with a dramatic winner in the 90th minute of play.

Trindade Goncalves kept his cool to convert a late penalty to give Jamshedpur full points for only the second time in this league and hand Bengaluru FC their third defeat in seven matches.

Despite the defeat, Bengaluru FC (12 points) continue to be placed second on the table behind FC Goa, who now have two matches in hand and can open a gap at the top of the table. Jamshedpur have nine points from six matches, the same as FC Pune City.

The fierce battle seemed destined for a draw after both teams went close in either half but took a dramatic turn in the final minute of play. Substitute Sameehg Doutie made his trademark run towards the goal with the ball ahead of him and was tripped from behind by Rahul Bheke. The referee promptly awarded a penalty in the final minute which Trindade converted by showing nerves of steel.

It was a dramatic end to a match which could have gone either way in the 90 minutes of play. 

Jamshedpur, for instance, went close twice in quick succession in the 54th and 61st minutes. At first, Kervens Belfort had a golden opportunity to give his team the lead but goalkeeper Gurpreet Singh made a super save when his outstretched legs kept the close-range attempt away.

Seven minutes later, Belfort played a delightful through ball for Jerry Mawhmingthanga, leaving the Bengaluru defence in tatters, but Jerry’s effort missed the target by a whisker.

Bengaluru, too, came agonisingly close to securing the opening goal with 19 shots on goal. Captain Sunil Chhetri had the best chance in the 77th minute when he found himself with just the goalkeeper to beat. But the striker hit straight into the onrushing goalkeeper Subrata Paul, much to the disappointment of the home crowd. 

BENGALURU FC 0-1 JAMSHEDPUR FC – TRINDADE’S LATE PENALTY WINS IT FOR COPPELL’S SIDE


MATCH 28 NORTHEAST UNITED 0-2 MUMBAI CITY



 BALWANT'S BRACE SEALS COMFORTABLE WIN FOR THE ISLANDERS



The double-strike from the Mumbai City forward condemned NorthEast United a 2-0 home defeat in the Indian Super League (ISL).....
Mumbai City registered their first away win of the season as they defeated NorthEast United 2-0 at the Indira Gandhi Athletic Stadium in Guwahati on Wednesday. Balwant Singh notched a brace with a goal in either half of the game to seal three points for the visitors. 
NorthEast United FC coach Joao De Deus made two changes in the starting XI. Luis Alfonso Paez replaced striker Danilo upfront and Ravi Kumar came in place of suspended Rehenesh TP in goal. Rehenesh was shown a red card in their previous match against Kerala Blasters. The team lined up in their usual 4-2-3-1 formation with Len Doungel and Halicharan Narazary deployed on the flanks and Marcinho operating just behind the striker.
Mumbai’s Alexandre Guimaraes made three changes to his starting XI. Davinder Singh, Sanju Pradhan and Thiago Santos came into the side in place of Mehrajuddin Wadoo, Sehnaj Singh and Rafa Jorda. Mumbai City too were shaped in a 4-2-3-1 formation with Balwant Singh spearheading the attack. Sanju and Everton Santos operated on the wings with Thiago Santos playing just behind the forward. Emana was deployed in the central midfield alongside Gerson Vieira.
NorthEast United got an early chance to draw first blood when Marcinho attempted a shot at goal.  Luis Paes won possession at the edge of the penalty box and fed Marcinho but the Brazilian’s shot rebounded off the woodwork and the scoreline remained intact.
The home side dominated proceedings in the first quarter of the match and created the better chances in front of goal. Unfortunately, they lacked firepower in the attacking third. Seminlen Doungel missed a sitter in the 26th minute from Marcinho’s pass when he failed to find the back of the net from close-range.
In the 34th minute, Balwant Singh scored the opening goal of the match against the run of the play. Emana forwarded a through ball from a counter-attack towards Balwant. NorthEast goalkeeper Ravi Kumar foolishly came out of his line which made it easy for the Mumbai striker who nutmegged the onrushing goalkeeper to find the back of an unguarded net.
De Deus introduced forward Danilo in the 39th minute in place of defensive midfielder Martin Diaz. He changed the formation of the team to 4-4-2 in a desperate quest for an equaliser.
The start of the second half witnessed a hungry home side looking to restore parity but the Mumbai backline with Emerson and Vieira in front of them were vigilant enough to nullify the Highlanders.
NorthEast coach made a second change at the hour mark introducing winger Malemngamba Meetei in place of defender Nirmal Chhetri. The desperation for a goal was evident.
Around the 65th minute, an unmarked Balwant missed the chance to head in his second goal of the night from Emana’s curling free-kick from the left towards the far post.
Just three minutes later, Balwant Singh finally doubled his tally and his team’s lead from another Emana pass. Rowllin Borges carelessly misplaced a pass facing his own goal and Emana pounced on the error. He unselfishly fed Balwant to his right who caressed the ball into an empty net.
Mumbai dealt with whatever that was thrown at them in the dying moments of the game. The Islanders move up to fourth position in the league table  with10 points from seven matches following today’s win. NorthEast United, on the other hand, languish in ninth with just four points from six outings.

ബല്‍വന്തിന്റെ ഇരട്ട ഗോളുകളില്‍
മുംബൈയ്‌ സിറ്റിക്ക്‌ ജയം 

മുംബൈ സിറ്റി എഫ്‌.സി 2 നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌.സി 0 

ഗുവഹാട്ടി , ഡിസംബര്‍ 20 : 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌.സി മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെ പരാജയപ്പെടുത്തി. 

ആദ്യ പകുതിയില്‍ ബല്‍വന്ത്‌ സിംഗ്‌ (34-ാം മിനിറ്റില്‍) നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്‌.സി 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബല്‍വന്തിലൂടെ (68-ാം മിനിറ്റില്‍) മുംബൈ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 
ഈ ജയത്തോടെ മുംബൈ സിറ്റി എഫ്‌.സി 10 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ എ.ടി.കെയ്‌ക്കു പിന്നില്‍ ഒന്‍പതാം സ്ഥാനത്തക്കു പിന്തള്ളപ്പെട്ടു. 
മുംബൈ സിറ്റിയുടെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരം ജേഴ്‌സണ്‍ വിയേരയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ 
മുംബൈയുടെ ഈ സീസണിലെ ആദ്യത്തെ എവേ മത്സര വിജയം ആണിത്‌. 

നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ രണ്ട്‌ മാറ്റങ്ങള്‍ വരുത്തി. ഗോള്‍കീപ്പര്‍ ടി..പി .രഹ്‌്‌നേഷിനു പകരം രവികുമാറും ഡാനിയോലോയ്‌ക്കു പകരം ഉറുഗ്വന്‍ താരം മാര്‍ട്ടിന്‍ ഡയസും വന്നു. മുംബൈ സിറ്റി എഫ്‌.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. സസ്‌പെന്‍ഷനെ തുടര്‍ന്നു പുറത്തിരിക്കേണ്ടി വന്ന സെഹ്‌്‌നാജ്‌ സിംഗ്‌, റാഫേല്‍ ജോര്‍ഡ, മെഹ്‌റാജുദ്ദീന്‍ വാഡു എന്നിവര്‍ക്കു പകരം സഞ്‌ജു പ്രധാന്‍, ദാവീന്ദര്‍ സിംഗ്‌ , തിയാഗോ സാ്‌ന്റോസ്‌ എന്നിവര്‍ വന്നു. നോര്‍ത്ത്‌ ഈസറ്റ്‌ പരിശീലകന്‍ ദിയൂസ്‌ 4-2-3-1 ഫോര്‍മേഷനിലും മുംബൈ പരിശീലകന്‍ അലസക്‌സാന്ദ്രോ ഗുയിമാറസ്‌ 4-4-1-1 ഫോര്‍മേഷനിലും ടീമിനെ വിന്യസിച്ചു. 
നാലാം മിനിറ്റില്‍ മാഴ്‌സിഞ്ഞ്യോയിലൂടെ നോര്‍ത്ത്‌ ത്ത്‌ ഈസ്റ്റ്‌ ആദ്യ അവസരം നേടിയെടുത്തു. പക്ഷേ, നിര്‍ഭാഗ്യം നോര്‍ത്ത്‌ ഈസ്‌റ്റിനു വിലങ്ങ്‌ തടിയായി. മുംബൈയുടെ കളിക്കാരനില്‍ നിന്നും പന്ത്‌ പിടിച്ചെടുത്തു ഒറ്റയ്‌ക്കു കുതിച്ച മാഴ്‌സഞ്ഞ്യോ ഓടിവന്ന മുംബൈ ഗോള്‍ കീപ്പറെയും മറികടന്നു ഇടംകാലന്‍ അടിയിലൂടെ വല ലക്ഷ്യമാക്കി .പക്ഷേ, പന്ത്‌ പോസറ്റില്‍ തട്ടിത്തെറിച്ചു. റീ ബൗണ്ട്‌ വീണ്ടും അപകടകരമാകുന്നതിനു മുന്‍പ്‌ തന്നെ ഓടിവന്ന ലൂസിയാന്‍ ഗോയന്‍്‌ അപകടമേഖലയില്‍ നിന്നും പന്ത്‌ അടിച്ചകറ്റി. 
26 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിനു വീണ്ടും അവസരം. ഇത്തവണ ഹോളിചരണ്‍ നാര്‍സറി വിലങ്ങനെ മാഴ്‌സിഞ്ഞ്യോക്കു ഇട്ടുകൊടുത്ത പന്ത്‌ . മാഴ്‌സീഞ്ഞ്യോയുടെ കാലില്‍ തട്ടി കിട്ടിയത്‌ ബോക്‌്‌സിനു മുന്നില്‍ സെമിനാലെന്‍ ഡുങ്കലിനായിരുന്നു ഓപ്പണ്‍ പോസ്‌റ്റില്‍ ഡുങ്കല്‍ ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചു നഷ്ടപ്പെടുത്തി. 
കനാകവവസരങ്ങള്‍ നഷ്ടപ്പെടുത്തിയ നോര്‍ത്ത്‌ ഈസറ്റിനെതിരെ മുംബൈ സിറ്റി 34 ാം മിനിറ്റില്‍ ഗോള്‍ നേടി. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നുള്ള എമാനയുടെ ലോങ്‌ ത്രൂ ബോളില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ പ്രതിരോധനിരയെ പിളര്‍ത്തി അകത്തു കയറിയ ബല്‍വന്ത്‌ സിംഗ്ല്‌ അതിവേഗതയില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ നിര്‍മ്മല്‍ ഛെത്രിയേയും മറികടന്നു. അതോടെ ബോക്‌സില്‍ നിന്നും അവസാന രക്ഷാദൗത്യത്തിനു പൊസിഷന്‍ വിട്ടു മുന്നോട്ട്‌ വന്ന ഗോളി രവി കുമാറിനെ ബല്‍വന്ത്‌ നിസഹായനാക്കി. ഗോള്‍ കീപ്പര്‍ ഇല്ലാത്ത പോസ്‌റ്റിലേക്കു ലോങ്‌ ഷോട്ടിലൂടെ ബല്‍വന്ത്‌ പ്ലേസ്‌ ചെയ്‌തു (1-0). 
ഗോള്‍ വീണതിനു പിന്നാലെ നോര്‍ത്ത്‌ ഈസറ്റ്‌ മാര്‍ട്ടിന്‍ ഡയസിനെ പിന്‍വലിച്ചു. ഡാനിലോ ലോപ്പസ്‌ സെസാറിയോയെ കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ മറ്റൊരു പകരക്കരനായി നിര്‍മ്മല്‍ ഛെത്രിയ്‌ക്കു പകരം വന്ന മലിമനാങ്‌ബെ മീത്ത വന്ന ഉടനെ മുംബൈ ഗോള്‍ മുഖത്തേക്കു ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ മീത്തെയുടെ ബോക്‌സിനു പുറത്തു നിന്നുള്ള ഉശിരന്‍ ഷോട്ട്‌ മുംബൈ ഗോളി അമരീന്ദര്‍ രക്ഷകനായി. 65 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ ബോക്‌സിനു പുറത്തു നിന്നും കിട്ടിയ ഫ്രീ കിക്കില്‍ എമാനയുടെ ഷോട്ട്‌ ബല്‍വന്തിന്റെ തലയ്‌ക്കു പാകത്തിനു പറന്നുവന്നു
. പക്ഷേ ബല്‍വന്തിന്റെ ഹെ്‌ഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. 
എന്നാല്‍ ബല്‍വന്തിനു തന്റെ രണ്ടാം ഗോളിനു ഏറെ നേരം കാത്തിരിക്കേണ്ടി വനില്ല. നോര്‍ത്ത്‌ ഈസറ്റിന്റെ റൗളിങ്‌ ബോര്‍ഹസിന്റെ പാസില്‍ വന്ന പിഴവ്‌ ഗോളിനു വഴിയൊരുക്കി. പന്ത്‌ കവര്‍ന്നെടുത്ത എമാന ആകെ പകച്ചുപോയ നോര്‍ത്ത്‌ ഈസറ്റിന്റെ പ്രതിരോധനിരക്കാര്‍ സ്ഥാനം തെറ്റി നില്‍ക്കുന്ന ഘട്ടം പ്രയോജനപ്പെടുത്തി മാര്‍ക്ക്‌ ചെയ്യാതെ നിന്ന ബല്‍വന്തിനു നല്‍കി. ഗോള്‍ കീപ്പര്‍ രവികുമാറിനെയും മറികടന്ന ബല്‍വന്തിനു ഗോള്‍ കീപ്പര്‍ ഇല്ലാത്ത പോസ്‌റ്റിലേക്കു പന്ത്‌ തട്ടിയിടേണ്ട ദൗത്യം മാത്രമെ വേണ്ടി വന്നുള്ളു (2-0). ബല്‍വന്തിന്റെ ഈ സീസണിലെ നാലാം ഗോളാണിത്‌. 
നോര്‍ത്ത്‌ ഈസറ്റിനു ഗോള്‍ തിരിച്ചടിക്കാന്‍ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു നീങ്ങുമ്പോള്‍ തുടര്‍ച്ചയായി കിട്ടിയ മൂന്നു കോര്‍ണറുകളും നിരവധി ഫ്രീ കിക്കുകളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ മുംബൈയുടെ ലീഡ്‌ ഉയര്‍ത്താനുള്ള ശ്രമം വിഫലമായി. റൂയിദാസില്‍ നിന്നും വന്ന പാസില്‍ രാജു ഗെയ്‌ക്ക്‌ വാദിന്റെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 
നോര്‍ത്ത്‌ ഈസറ്റിന്റെ ഹോസെ ഗോണ്‍സാല്‍വസ്‌, ഡുങ്കല്‍ , മുംബൈയുടെ മലയാളി താരം സക്കീര്‍ , ബല്‍വന്ത്‌ സിംഗ്‌ എന്നിവര്‍ മഞ്ഞക്കാര്‍ഡ്‌ കണ്ടു
മുംബൈ സിറ്റി എഫ്‌.സി ഇനി 29നു മുംബൈ അരീനയില്‍ ഡല്‍ഹി ഡൈനാമോസിനെയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ 30നു എവേ മത്സരത്തില്‍ പൂനെ സിറ്റിയേയും നേരിടും. 


Hero ISL 2017-18 Standings
No.
Club
M
W
D
L
GD
PTS
1
FCG
5
4
0
1
8
12
2
BFC
6
4
0
2
6
12
3
CFC
6
4
0
2
4
12
4
FCPC
6
3
0
3
1
9
5
MCFC
6
2
1
3
-2
7
6
JFC
5
1
3
1
0
6
7
KBFC
5
1
3
1
-2
6
8
ATK
5
1
2
2
-3
5
9
NEUFC
5
1
1
3
-3
4
10
DDFC
5
1
0
4
-9
3
* Updated after M#27 MCFC vs ATK


Goal-shy NorthEast host win-hungry Mumbai City

Guwahati, December 19: Having picked up just four points from their opening five games in the fourth season of the Hero Indian Super League (ISL), NorthEast United FC are struggling in ninth position.​ João Carlos Pires de Deus’s side ha​s ​found it difficult to breach the opposition defence and score goals. So much so that the Highlanders have netted a grand total of two goals thus far.

Their opponents for tomorrow’s game at the Indira Gandhi Athletic Stadium, Mumbai City FC, are facing nothing of that sort. Alexandre Guimarães team will, in fact, be yearning to relaunch their bid to overtake local rivals FC Pune City and occupy a spot in the top four of the table. This is something they failed to do in their last game, against ATK at home.

​While talking to reporters on Tuesday, João acknowledged that his team needs to score more goals. But the Portuguese emphasised that “it’s too early” to predict which four teams qualify for the  business end of the season. “We have played five games but no one wins or loses the league after that many games. This is a different type of competition. Even the team that finishes at the top of the table doesn’t win the league. But, of course, we have to win more games and score more goals,” the Portuguese coach said​.​   

N​orthEast United FC​ will be without their first choice goalkeeper TP Rehenesh after he received a direct red card in their last game against Kerala Blasters. But more worryingly for him, it seems he has lost João’s confidence.

​When asked about his choice of goalkeeper for Wednesday’s game, João said,​ ​”When we started the season, we had three keepers. Obviously TP played the first five because the coach though he was the best goalkeeper. Now the coach doesn’t think he is the best. Well, now I feel that Ravi Kumar is the best.”

M​umbai City FC will also be without midfielder Sehnaj Singh. The 24-year-old is serving a one-game suspension after having picked up his fourth yellow card of the season last time out.

​Guimarães, however, refused to reveal who will replace​ Sehnaj for the game. “It’s a long night. I still have to think about that,” he said.

Having played their last game just three days ago, the Costa Rican tactician did talk about their long travels and tough competition this season. “We played our last game last Sunday and we had to travel immediately for our next game. But it’s the same with all the teams and I’m looking forward to playing on this (NEUFC) pitch which is one of the best in the league.”

MATCH 27 :MUMBAI CITY FC 0-1 ATK

VISITORS REGISTER FIRST WIN OF THE SEASON



Robin Singh netted the only goal of the game in the second half to seal three points for the visitors.

For ATK, Jordi, Keegan, Bipin, Hitesh, Kuqi have been replaced by Anwar, Ashutosh, Taylor, Robin and Keane.One change for The Islanders as right-back Davinder Singh is replaced by Raju Gaikwad.ATK XI: Debjit; Prabir, Thorpe, Anwar, Mehta; Taylor, Nongrum, Thomas, Zequinha; Robin, Keane.Mumbai City XI: Amrinder; Gaikwad, Wadoo, Goian, Ruidas; Sehnaj, Gerson; Santos, Emana, Balwant; Jorda.

ATK defeated Mumbai City 1-0 to claim their first win of the Indian Super League season in the match played at the Mumbai Football Arena on Sunday. Robin Singh netted the only goal of the game in the second half to seal three points for the visitors.
In their 50th Indian Super League (ISL) fixture, Alexandre Guimaraes put up a side which lined up in a regular 4-2-3-1 shape with just one change from the side which sealed full points against Chennaiyin FC as India U-23 defender Davinder Singh was replaced by local lad Raju Gaikwad. On the other hand, Teddy Sheringham-coached ATK opted for as many as five changes as Jordi Montel, Keegan Pereira, Bipin Singh, Hitesh Sharma and Njazi Kuqi were replaced by Anwar Ali, Ashutosh Mehta, Ryan Taylor, Robin Singh and Robbie Keane respectively.
The game got off to an entertaining start as the crowd witnessed end-to-end football with Thomas Thorpe coming close to netting the opening goal in the 17th minute. Newly recruited Ryan Taylor delivered a free-kick from the edge of the box which saw Tom Thorpe jump high and get his head to it. The header tested Amrinder Singh between the sticks who stretched his body to the left in order to prevent the ball from hitting the net.
Just four minutes later, Rupert Nongrum had an open chance to register the opener after he succeeded in gliding past the Mumbai City defenders. However, custodian Amrinder came off his line to halt the Meghalaya-born midfielder from finding the back of the net.
Following this, the hosts tightened up and combined well in midfield. In the 34th minute, Sehnaj Singh’s cross from the edge of the box saw Gerson Vieira head the delivery towards the net. The Brazilian’s header flew over the bar, in what was the hosts’ first real chance to get things going.
With the visiting side leading ball possession, the two sides walked off at the halftime whistle with the deadlock intact.
The second-half kicked off on a brighter note for Teddy Sheringham’s side as they finally found the opening goal in the 54th minute. Zequinha, from the outside the opposition’s box, curled the ball in using the outside of his boot. The goal was however awarded to Robin Singh as the Indian international got the final touch on the delivery which crept past Amrinder.
In the 67th minute, the home side had the chance to level things when Rafa Jorda went close. After Sanju Pradhan sent a through-ball for Everton Santos, the latter crossed it to Rafa Jorda on the left-side whose header was cleared by the ATK defence. On the rebound, the ball reached Balwant Singh who failed to beat Debjit in goal. 
While both sides had similar stats of ball possession, failing to get shots on target cost Mumbai City on Sunday evening as they struggled to change the score-line. In the dying moments of the match, Emana, from inside the box, squared the ball to the left for developmental player Pranjal Bhumij whose shot was kept out by a flying Majumder.
This was the last action from the home side who failed to stretch their unbeaten run of six games on home soil as they bowed down to a competitive ATK outfit which clinched its first victory of the season at the Mumbai Football Arena.

എ.ടി.കെയ്‌ക്കു ആദ്യ ജയം

എ.ടി.കെ 1 മുംബൈ സിറ്റി എഫ്‌.സി. 0 

മുംബൈ, ഡിസംബര്‍ 17:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഫുട്‌ബോള്‍ അരീനിയില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ എക ഗോളിനു ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ പരാജയപ്പെടുത്തി. 
നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയുടെ ഈ സീസണിലെ ആദ്യ ജയം ആണിത്‌.
എ.ടി.കെയ്‌ക്കു വേണ്ടി റോബിന്‍ സിംഗ്‌ (54 ാം മിനിറ്റില്‍) വിജയ ഗോള്‍ നേടി. 
ഈ ആദ്യ ജയത്തോടെ എ.ടി.കെ അഞ്ച്‌ മത്സരങ്ങളില്‍ നിന്നും അഞ്ച്‌ പോയിന്റുമായി കേരള ബ്ലാസറ്റേഴ്‌സിനു പിന്നില്‍ എട്ടാം സ്ഥാനത്തേക്കു മുന്നേറി. കൊല്‍ക്കത്തയുടെ പോര്‌ച്ചുഗീസ്‌ താരം സെക്യൂഞ്ഞയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.


മുംബൈ ഇന്നലെ ഒരു മാറ്റം മാത്രം വരുത്തിയപ്പോള്‍ എ.ടി.കെ അഞ്ച്‌ മാറ്റങ്ങളുമായാണ്‌ വന്നത്‌. ക്യാപ്‌റ്റന്‍ റോബി കീനിനോടൊപ്പം മറ്റൊരു വിദേശതാരം റയന്‍ ടെയ്‌ലറും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയ്‌ക്കു പോയിന്റ്‌ പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും രക്ഷപ്പെടണമെങ്കില്‍ ഇന്നലെ ജയം അനിവാര്യമായിരുന്നു. പ്രതീക്ഷിച്ചതുപോലെ റോബികീനും റയന്‍ ടെയ്‌ലറും കൂടി എ.ടി.കെയുടെ ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചു. 
ആദ്യ 20 മിനിറ്റിനകം കാര്യമായ ഗോള്‍ ശ്രമങ്ങള്‍ രണ്ടു ടീമുകളില്‍ നിന്നും ഉണ്ടായില്ല. എ.ടി.കെ ആയിരുന്നു അല്‍പ്പം മുന്നില്‍. 18 ാം മിനിറ്റില്‍ റയന്‍ ടെയ്‌ലറിനെ ഫൗള്‍ ചെയ്‌തിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കില്‍ ടോം തോര്‍പ്പിന്റെ ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ സിംഗ്‌ രക്ഷപ്പെടുത്തി. 21 ാം മിനിറ്റില്‍ എ.ടി.കെയുടെ റൂപ്പര്‍ട്ട്‌ നോഗ്രാം മറ്റൊരു അവസരവും അമരീന്ദറിനു മുന്നില്‍ അവസാനിച്ചു. 
. 35 ാം മിനിറ്റില്‍ മുംബൈ ആദ്യ ശ്രമം ജേഴ്‌സണ്‍ വിയേരയിലൂടെ നടത്തി. കോര്‍ണറിനെ തുടര്‍ന്നായിരുന്നു ഈ ഗോള്‍ അവസരം. ബോക്‌സില്‍ വന്ന പന്ത്‌ എ.ടി.കെയുടെ ഡിഫെന്‍ഡര്‍മാര്‍ ക്ലിയര്‍ ചെയ്‌തു എന്നാല്‍ പന്ത്‌ സെഹ്‌്‌നാജ്‌ സിംഗിനായിരുന്നു കിട്ടിയത്‌. കിട്ടിയ ഉടനെ സെഹ്‌്‌നാജിന്റെ ലോബില്‍ ജേഴ്‌സണ്‍ വിയേരയുടെ കണക്ഷന്‍ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌ 38 ാം മിനിറ്റില്‍ മുംബൈയ്‌ക്കു അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നു എ.ടി.കെ നടത്തിയ കൗണ്ടര്‍ ആക്രമണത്തില്‍ സെക്യൂഞ്ഞയുടെ സോളോ റണ്‍ എതിര്‍ ഗോള്‍ മുഖം വരെ എത്തി. എന്നാല്‍ സെക്യൂഞ്ഞയുടെ അവസാന ശ്രമം ഒന്നാം പോസ്‌റ്റ്‌ ലക്ഷ്യമാക്കി . എന്നാല്‍ മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സ്വന്തം ശരീരം ഉപയോഗിച്ചു ്‌ തടഞ്ഞു. 
. രണ്ടു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ കിട്ടിയ രണ്ട്‌ കോര്‍ണറുകളും ലക്ഷ്യം കണ്ടില്ല. ആദ്യപകുതിയില്‍ 30 മിനിറ്റിനകം റഫ്‌റി രണ്ട്‌ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു. മുംബൈയുടെ അബിനാശ്‌ റൂയിദാസും എ.ടി.കെയുടെ റൂപ്പര്‍ട്ടും മഞ്ഞക്കാര്‍ഡ്‌ കണ്ടു.
രണ്ടാം പകുതിയിലും അമരീന്ദര്‍ സിംഗ്‌ രക്ഷകനായി. 52 ാം മിനിറ്റില്‍ റോബി കീനിന്റെ തകര്‍പ്പന്‍ ഷോട്ടും അമരീന്ദര്‍ സിംഗ്‌ രക്ഷപ്പെടുത്തി.എന്നാല്‍ മുംബൈയുടെ ഭാഗ്യം ഏറെ നേരം തുടര്‍ന്നില്ല. 54 ാം മിനിറ്റില്‍ എ.ടി.കെയുടെ ക്യാപ്‌റ്റന്‍ റോബികീന്‍ 20 വാരയോളം പന്തുമായി കുതിച്ചു നല്‍കിയ പാസില്‍ പോര്‍ച്ചുഗീസ്‌ താരം സെക്യൂഞ്ഞ ഒന്നാം പോസ്‌റ്റിലേക്കു #തൊടുത്തുവിട്ടു. സീറോ ആംഗിളില്‍ വന്ന പന്ത്‌ ഗോള്‍ മുഖത്തു നിന്ന റോബിന്‍ സിംഗ്‌ ഫ്‌ളിക്കിലൂടെ അമരീന്ദറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു വലയിലെത്തിച്ചു (1-0). 
ചെറിയ ഒരു പിഴവ്‌ വന്നുവെങ്കിലും അമരീന്ദര്‍ തുടര്‍ന്നും നിരവധി തവണ മുംബൈയുടെ രക്ഷകനായി. 
അവസാന മിനിറ്റുകളിലേക്ക്‌ അടുത്തതോടെ എ.ടി.കെ പരുക്കേറ്റ റോബിന്‍ സിംഗിനു പകരം ശങ്കര്‍ സംബിങ്‌രാജിനെയും റൂപ്പര്‍ട്ടിനു പകരം ജയേഷിനെയും റോബി കീനിനു പകരം എന്‍ജാസി കുഗിയെയും ഇറക്കി. . മുംബൈ സെഹ്‌്‌നാജിനു പകരം സഞ്‌ജു പ്രധാനെയും റാഫ ജോര്‍ഡയ്‌ക്കു പകരം തിയാഗോ സാന്റോസിനെയും വാഡുവിനു പകരം പ്രാഞ്‌ജലിനെയും കൊണ്ടുവന്നു. 
അവസാന മിനിറ്റുകളില്‍ മൂംബൈ സമനില ഗോള്‍ നേടാന്‍ പകരക്കാരനായി പ്രാഞ്‌ജല്‍ ഭൂമിച്ചിലൂടെയും എവര്‍ട്ടണ്‍ സാന്റോസിലൂടെയും നടത്തിയ ശ്രമം എ.ടി.കെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി ടീമിനെ ആദ്യ വിജയത്തിലെത്തിച്ചു. 

രണ്ടാം പകുതിയില്‍ സെഹ്‌്‌നാജ്‌ സിംഗും , ലൂസിയാന്‍ ഗോയനും എമാനയും (മുംബൈ), റയന്‍ ടെയ്‌ലറും ,ദേബിജിത്‌ മജുംദാറും അശുതോഷും ( എ.ടി.കെ) മഞ്ഞക്കാര്‍ഡ്‌ വാങ്ങി. ഫൗളുകള്‍ക്കും ഇന്നലെ പഞ്ഞമുണ്ടായില്ല. രണ്ടു ടീമുകളും കൂടി 41 ഫൗളുകളാണ്‌ വരുത്തിയത്‌. 

മുംബൈ സിറ്റി എഫ്‌..സി ഇനി രണ്ട്‌ ദിവസത്തെ വിശ്രമത്തിനുശേഷം ബുധനാഴ്‌ച ഗുവഹാട്ടിയില്‍ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെയും എ.ടി.കെ ഹോം മാച്ചില്‍ 23നു സന്ദര്‍ശകരായ ഡല്‍ഹി ഡൈനാമോസിനെയും നേരിടും. 

MATCH 26; BENGALURU FC 1-2 CHENNAIYIN FC

 SOLID SUPER MACHANS DOWN BLUES

Chennaiyin FC Bench: Pawan (GK): Dhanachandra, Thapa, Nelson, Mihelic, Thoi, Rafi.
CHENNAIYIN FC XI (4-2-3-1): Karanjit (GK); Calderon, Mailson, Sereno, Jerry; Bikramjit, Ganesh; Fernandes, Augusto, Nworuh; Jeje.
For the visitors today, Anirudh Thapa, Thoi Singh, Rene Mihelic and Mohd. Rafi make way for Francisco Fernandes, Bikramjit Singh, Raphael Augusto and of course the Mizo Sniper - Jeje Lalpekhlua after their 1-0 loss away to Mumbai City.
Bengaluru FC Bench: Ralte (GK); Juanan, Bose, Alwyn, Paartalu, Udanta, Nobrega.
BENGALURU FC XI (4-2-3-1): Gurpreet (GK); Khabra, Bheke, Johnson, Juanan, Nishu; Lenny, Delgado; Dovale, Edu Garcia, Chhetri; Miku

Dhanapal Ganesh scored a late winner to give his side a dramatic win...
Bengaluru FC were handed their second defeat of the season by visitors Chennaiyin FC in the Indian Super League (ISL) match which ended 1-2 at the Sree Kanteerava Stadium in Bengaluru on Sunday.
Sunil Chhetri equalised in the second half after Jeje Lalpekhlua put the visitors in the lead but Dhanapal Ganesh scored the match-winner in the 88th minute to seal a well-deserved win for the Super Machans. 
While Gurpreet Singh Sandhu made his imminent return between the sticks after serving his two-match suspension, Albert Roca made five further changes from their 3-1 win away at FC Pune City. John Johnson, Nishu Kumar, Antoni Dovale, Edu Garcia and Lenny Rodrigues returned to the lineup. Surprisingly, Udanta Singh and Erik Paartalu were on the bench.
Roca’s counterpart John Gregory made four changes of his own as Francisco Fernandes, Bikramjit Singh, Raphael Augusto and Jeje Lalpekhlua were ushered back in by the former Aston Villa manager.
It took only four and a half minutes for Jeje to draw first blood, silencing the home crowd. Francisco Fernandes played the ball to Inigo Calderon from the right flank whose shot was blocked by Lenny Rodrigues but the rebound was deflected off Sunil Chhetri towards Jeje Lalpekhlua was slotted the ball home past a hapless Gurpreet.
Tempers arose quickly as Harmanjot Singh Khabra and Jude Nworuh were involved in a long-embroiled tussle which the Bengaluru FC man was shown a yellow card for. Khabra then escaped a second booking and a subsequent red card in the 22nd minute when he elbowed down Jeje Lalpekhlua inside his own box which the referee Raktim Saha turned a blind eye on, denying the visitors a clear penalty kick.
The only time Albert Roca's men looked like getting an equaliser in the first half was when Edu Garcia's grounded shot from range rebounded off the upright and Henrique Sereno made a crucial clearance with Chhetri lurking around inside the box.
Chennaiyin's defensive shape was well-organised and Bengaluru FC found it hard to breach as the ISL debutants had zero shots on target in the first half, quite a rare sight for the home crowd.
Roca realising his mistake in team selection immediately threw the pacy Udanta Singh into the mix in the beginning of the second half and the result showed just seventeen seconds later from resumption.
The Manipur-born winger negotiated three men and found Miku near the byline who then nudged it back to Chhetri, who failed to make a proper connection with his first touch with only the 'keeper to beat.
Looking a more revived side after the break, the intent of the hosts were pretty clear but Mailson Alves and Henrique Sereno made sure the Bengaluru FC attackers were kept quiet throughout, especially Miku, who had an average outing considering his earlier exploits in the league.
Around the hour mark, Jeje's lack of pace failed him as he found himself in a one on one situation with Nishu Kumar from a counter. However, Rahul Bheke sized the former Mohun Bagan striker up and his shot was blocked. Francisco Fernandes failed to make much from that loose ball as he blasted it over the bar.
Raphael Augusto continued to impress by creating a few chances including a shot from close range that Gurpreet managed to save but his outing was abruptly ended early when he was substituted off for Rene Mihelic, citing an injury.
 The equaliser did arrive as Sunil Chhetri was astonishingly left unmarked and Antoni Dovale's lobbed the ball into the box for the Bengaluru FC skipper to equalise from an angled shot.
Just when the home crowd had thought they had stolen back two points from Chennaiyin FC, Dhanapal Ganesh rose the tallest to head home as Rene Mihelic turned provider with a lofted ball into the box.
The dying moments of the match was ill-tempered as Delgado launched the ball towards Mihelic's face and a scuffle broke out after the full-time whistle.
With the win, Chennaiyin FC went level on points with Bengaluru but were behind by an inferior goal difference. They go back home to face Kerala Blasters while Bengaluru FC welcome Jamshedpur FC in their next fixture.

ചെന്നൈയിന്‍ എഫ്‌.സിയ്‌ക്ക്‌ ജയം 

ചെന്നൈയിന്‍ എഫ്‌.സി 2 ബെംഗ്‌ളുരു എഫ്‌.സി 1

ബെംഗ്‌ളുരു, ഡിസംബര്‍ 17:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗ്‌ളുരു ശ്രീകണ്‌ഠിരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സിയെ പരാജയപ്പെടുത്തി. 

ചെന്നൈയിന്‍ എഫ്‌.സി അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെക്‌്‌ലുവ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85 ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരു സമനില കണ്ടെത്തിയെങ്കിലും ചെന്നൈയിന്‍ എഫ്‌.സി 88 ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. 
ഈ വിജയത്തോടെ ചെന്നൈയിന്‍ എഫ്‌.സി ആറ്‌ മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ബെംഗ്‌ളുരു 12 പോയിന്റുമായി രണ്ടാം സ്ഥാനം തുടര്‍ന്നു. 
ചെന്നൈയിന്‍ എഫ്‌.സിയുടെ പ്രതിരോധ ഭടന്‍ മെയില്‍സണ്‍ ആല്‍വസ്‌്‌ മാന്‍ ഓഫ്‌ ദി മാച്ചായി. 
ദക്ഷിണേന്ത്യന്‍ ഡര്‍ബി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചെന്നൈയിന്‍ - ബെംഗ്‌ളുരു പോരാട്ടത്തില്‍ രണ്ടു ടീമുകളും അടിമുടി മാറ്റങ്ങളുമായാണ്‌ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌
ആറ്‌ മാറ്റങ്ങള്‍്‌ ബെംഗ്‌ളുരു വരുത്തി. ജൂവാനന്‍, സുബാഷിഷ്‌ ബോസ്‌, ഉദാന്ത സിംഗ്‌, എറിക്‌ പാര്‍ത്താലു, ബ്രൗളിയോ,റാല്‍ട്ട എന്നിവരെ ഒഴിവാക്കി 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചു. മറുവശത്ത്‌ ചെന്നൈയിനും നാല്‌ മാറ്റങ്ങള്‍ വരുത്തി 4-2-3-1 ഫോര്‍മേഷന്‍ തന്നെ ചെന്നൈയിനും പുറത്തെടുത്തു. 
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന്റെ നീക്കം കാള്‍ഡിറോണിലേക്ക്‌ . ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ കാള്‍ഡിറോണിന്റെ പാസ്‌ ബെംഗ്‌ളുരുവിന്റെ സുനില്‍ ഛെത്രിയുടെ ദേഹത്തു തട്ടി ജെജെ ലാല്‍പെക്‌്‌ലുവയിലേക്കും. അവസരം പാഴാക്കാതെ ചാടിവീണ ജെജെ ഫലപ്രദമായി നെറ്റ്‌ ലക്ഷ്യമാക്കി. ബെംഗ്‌ളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ കരങ്ങളില്‍ തട്ടി പന്ത്‌ വലയിലേക്ക്‌ (1-0). 
19 ാം മിനിറ്റില്‍ ബെംഗ്‌ളുരുവിന്റെ സുവര്‍ണാവസരം ഇഞ്ച്‌ വ്യത്യാസത്തില്‍ നഷ്ടമായി ബെംഗ്‌ളുരുവിന്റെ എഡുഗാര്‍ഷ്യ ചെന്നൈയിന്റെ ജൂഡിനെ മറികടന്നു രണ്ടാം പോസ്‌റ്റിനരികിലൂടെ വലയിലാക്കാന്‍ ശ്രമിച്ച കാര്‍പ്പെറ്റ്‌ ഡ്രൈവ്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 41-ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ലോങ്‌ റേഞ്ചറും ലക്ഷ്യം കാണാതെ പോയി. 
ഒന്നാം പകുതി പാതി വഴിയെത്തുമ്പോള്‍ മത്സരം അല്‍പ്പം പരുക്കനായി. ബെംഗ്‌ളുരുവിന്റെ ഹര്‍മന്‍ജ്യോത്‌ കാബ്ര ഇതേതുടര്‍ന്നു മഞ്ഞക്കാര്‍ഡ്‌ വാങ്ങി. ചെന്നൈയിന്റെ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍മാരായ ബ്രിക്രം ജിത്‌ സിംഗും ധന്‍പാല്‍ ഗണേഷും ബെംഗ്‌ളുരുവിന്റെ സുനില്‍ ഛെത്രിയെയും മിക്കുവിനെയുും ശരിക്കും പിന്തുടര്‍ന്നു കളിച്ചു. കളം നിറഞ്ഞുകളിച്ച ഡിഫെന്‍ഡര്‍ കാള്‍ഡിറോണും ബെംഗ്‌ളുരുവിന്റെ നീക്കങ്ങള്‍ക്കിടെ മതില്‍കെട്ടി. ഇതോടെ ബെംഗ്‌ളുരുവിനു കാര്യമായ നേട്ടം കൈവരിക്കാന്‍ ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. 
രണ്ടാം പകുതിയുടെ ആദ്യം തന്നെ ലെനി റോഡ്രിഗസിനു പകരം ബെംഗ്‌ളുരു ഉദാന്ത സിംഗിനെ ഇറക്കി. വന്ന ഉടനെ ഉദാന്തയുടെ മിന്നല്‍ നീക്കവും തുടര്‍ന്നു മിക്കുവിലേക്കുള്ള പാസും. പന്തുമായി ബോക്‌സിനകത്തു എത്തിയ മിക്കു നല്‍കിയ പാസില്‍ സുനില്‍ ഛെത്രി ഓപ്പണ്‍ പോസ്‌റ്റില്‍ അവസരം തുലച്ചു. ദുര്‍ബലമായ ഛെത്രിയുടെ ഷോട്ട്‌ ചെന്നൈയിന്റെ ഡിഫെന്‍ഡര്‍ തടുത്തു.
ചെന്നൈയിന്‍ ആദ്യമാറ്റത്തില്‍ ബിക്രംജിത്തിനു പകരം അനിരുദ്ധ്‌ താപ്പയെയും രണ്ടാം മാറ്റത്തില്‍ ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും ഇറക്കി. 
73 ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസിന്റെ പാസില്‍ ഗോള്‍ മുഖത്തുവെച്ച്‌ ഹെഡ്ഡ്‌ ചെയ്‌തകറ്റാനുള്ള ബെംഗ്‌ളുരു ഡിഫെന്‍ഡറുടെ ശ്രമം റാഫേല്‍ അഗസ്‌തോയുടെ ഷോട്ട്‌ ബെംഗ്‌ളുരു ഗോള്‍കീപ്പര്‍ ഗോളി സന്ദുവിന്റെ കരങ്ങളില്‍ ഒതുക്കി. അടുത്ത മിനിറ്റില്‍ റാഫേല്‍ അഗസ്‌തോ മാര്‍ക്ക്‌ ചെയ്യാതെ നിന്ന ഗ്രിഗറി നെല്‍സണു നല്‍കാതെ ഗോളടിക്കാനള്ള ദുര്‍ബലമായ ശ്രമവും ബെംഗ്‌ളുരു ഗോള്‍ കീപ്പറുടെ കരങ്ങളിലൊതുങ്ങി. 
ബെംഗ്‌ളുരു കാത്തിരുന്ന ഗോള്‍ നേടി.ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ 85-ാം മിനിറ്റില്‍ ബെംഗ്‌്‌ളുരുവിനെ സമനിലയില്‍ എത്തിച്ചു. ടോണിയുടെ വലത്തുവശത്തു നിന്നും ചെന്നൈയിന്റെ കളിക്കാരുടെ തലയ്‌ക്കു മുകളിലൂടെ ബോക്‌സിനു ഇടതുവശത്തേക്കു നല്‍കിയ ലോബ്‌ സുനില്‍ ഛെത്രി സ്വീകരിക്കുമ്പോള്‍ മാര്‍ക്ക്‌ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഛെത്രി ചെന്നൈയിന്‍ ഗോളിയെ നിസഹായനാക്കി ഗോള്‍ വലയിലേത്തിച്ചു. (1-1). 
എതിരെ ഗോള്‍ വീണതോടെ ചെന്നൈയിന്‍ ആവേശത്തോടെ ഉണര്‍ന്നെഴുന്നേറ്റു. മിഹെലിച്ചിന്റെ ഫ്രീ കിക്കില്‍ ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ധന്‍പാല്‍ ഗണേഷ്‌ ഹെഡ്ഡറിലൂടെ 88-ാം മിനിറ്റില്‍ ചെന്നൈയിനെ വീണ്ടും മുന്നിലെത്തിച്ചു. (2-1). അവസാന മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ഗോള്‍ എന്നു പറയാവുന്ന മനോഹരമായ ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ സിംഗ്‌ അതിലേറെ മനോഹരമായി ക്രോസ്‌ ബാറിനു മുകളിലൂടെ കുത്തിയകറ്റി. ഇതോടെ വിജയം ചെന്നൈയിന്റെ പക്കലെത്തി. 
ബെംഗ്‌ളുരു ഇനി ഡിസംബര്‍ 21നു ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും 22നു ചെന്നൈയിന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസറ്റേഴ്‌സിനെയും നേരിടും. 

PHOTOS