ATK defeated Mumbai City 1-0 to claim their first win of the Indian Super League season in the match played at the Mumbai Football Arena on Sunday. Robin Singh netted the only goal of the game in the second half to seal three points for the visitors.
In their 50th Indian Super League (ISL) fixture, Alexandre Guimaraes put up a side which lined up in a regular 4-2-3-1 shape with just one change from the side which sealed full points against Chennaiyin FC as India U-23 defender Davinder Singh was replaced by local lad Raju Gaikwad. On the other hand, Teddy Sheringham-coached ATK opted for as many as five changes as Jordi Montel, Keegan Pereira, Bipin Singh, Hitesh Sharma and Njazi Kuqi were replaced by Anwar Ali, Ashutosh Mehta, Ryan Taylor, Robin Singh and Robbie Keane respectively.
The game got off to an entertaining start as the crowd witnessed end-to-end football with Thomas Thorpe coming close to netting the opening goal in the 17th minute. Newly recruited Ryan Taylor delivered a free-kick from the edge of the box which saw Tom Thorpe jump high and get his head to it. The header tested Amrinder Singh between the sticks who stretched his body to the left in order to prevent the ball from hitting the net.
Just four minutes later, Rupert Nongrum had an open chance to register the opener after he succeeded in gliding past the Mumbai City defenders. However, custodian Amrinder came off his line to halt the Meghalaya-born midfielder from finding the back of the net.
Following this, the hosts tightened up and combined well in midfield. In the 34th minute, Sehnaj Singh’s cross from the edge of the box saw Gerson Vieira head the delivery towards the net. The Brazilian’s header flew over the bar, in what was the hosts’ first real chance to get things going.
With the visiting side leading ball possession, the two sides walked off at the halftime whistle with the deadlock intact.
The second-half kicked off on a brighter note for Teddy Sheringham’s side as they finally found the opening goal in the 54th minute. Zequinha, from the outside the opposition’s box, curled the ball in using the outside of his boot. The goal was however awarded to Robin Singh as the Indian international got the final touch on the delivery which crept past Amrinder.
In the 67th minute, the home side had the chance to level things when Rafa Jorda went close. After Sanju Pradhan sent a through-ball for Everton Santos, the latter crossed it to Rafa Jorda on the left-side whose header was cleared by the ATK defence. On the rebound, the ball reached Balwant Singh who failed to beat Debjit in goal.
While both sides had similar stats of ball possession, failing to get shots on target cost Mumbai City on Sunday evening as they struggled to change the score-line. In the dying moments of the match, Emana, from inside the box, squared the ball to the left for developmental player Pranjal Bhumij whose shot was kept out by a flying Majumder.
This was the last action from the home side who failed to stretch their unbeaten run of six games on home soil as they bowed down to a competitive ATK outfit which clinched its first victory of the season at the Mumbai Football Arena.
എ.ടി.കെയ്‌ക്കു ആദ്യ ജയം
എ.ടി.കെ 1 മുംബൈ സിറ്റി എഫ്.സി. 0
മുംബൈ, ഡിസംബര്‍ 17:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഫുട്‌ബോള്‍ അരീനിയില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ എക ഗോളിനു ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി.
നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയുടെ ഈ സീസണിലെ ആദ്യ ജയം ആണിത്.
എ.ടി.കെയ്‌ക്കു വേണ്ടി റോബിന്‍ സിംഗ് (54 ാം മിനിറ്റില്‍) വിജയ ഗോള്‍ നേടി.
ഈ ആദ്യ ജയത്തോടെ എ.ടി.കെ അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി കേരള ബ്ലാസറ്റേഴ്‌സിനു പിന്നില്‍ എട്ടാം സ്ഥാനത്തേക്കു മുന്നേറി. കൊല്‍ക്കത്തയുടെ പോര്‌ച്ചുഗീസ് താരം സെക്യൂഞ്ഞയാണ് മാന്‍ ഓഫ് ദി മാച്ച്.
മുംബൈ ഇന്നലെ ഒരു മാറ്റം മാത്രം വരുത്തിയപ്പോള്‍ എ.ടി.കെ അഞ്ച് മാറ്റങ്ങളുമായാണ് വന്നത്. ക്യാപ്‌റ്റന്‍ റോബി കീനിനോടൊപ്പം മറ്റൊരു വിദേശതാരം റയന്‍ ടെയ്‌ലറും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയ്‌ക്കു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും രക്ഷപ്പെടണമെങ്കില്‍ ഇന്നലെ ജയം അനിവാര്യമായിരുന്നു. പ്രതീക്ഷിച്ചതുപോലെ റോബികീനും റയന്‍ ടെയ്‌ലറും കൂടി എ.ടി.കെയുടെ ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചു.
ആദ്യ 20 മിനിറ്റിനകം കാര്യമായ ഗോള്‍ ശ്രമങ്ങള്‍ രണ്ടു ടീമുകളില്‍ നിന്നും ഉണ്ടായില്ല. എ.ടി.കെ ആയിരുന്നു അല്‍പ്പം മുന്നില്‍. 18 ാം മിനിറ്റില്‍ റയന്‍ ടെയ്‌ലറിനെ ഫൗള്‍ ചെയ്‌തിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കില്‍ ടോം തോര്‍പ്പിന്റെ ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. 21 ാം മിനിറ്റില്‍ എ.ടി.കെയുടെ റൂപ്പര്‍ട്ട് നോഗ്രാം മറ്റൊരു അവസരവും അമരീന്ദറിനു മുന്നില്‍ അവസാനിച്ചു.
. 35 ാം മിനിറ്റില്‍ മുംബൈ ആദ്യ ശ്രമം ജേഴ്‌സണ്‍ വിയേരയിലൂടെ നടത്തി. കോര്‍ണറിനെ തുടര്‍ന്നായിരുന്നു ഈ ഗോള്‍ അവസരം. ബോക്‌സില്‍ വന്ന പന്ത് എ.ടി.കെയുടെ ഡിഫെന്‍ഡര്‍മാര്‍ ക്ലിയര്‍ ചെയ്‌തു എന്നാല്‍ പന്ത് സെഹ്‌്‌നാജ് സിംഗിനായിരുന്നു കിട്ടിയത്. കിട്ടിയ ഉടനെ സെഹ്‌്‌നാജിന്റെ ലോബില്‍ ജേഴ്‌സണ്‍ വിയേരയുടെ കണക്ഷന്‍ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് 38 ാം മിനിറ്റില്‍ മുംബൈയ്‌ക്കു അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നു എ.ടി.കെ നടത്തിയ കൗണ്ടര്‍ ആക്രമണത്തില്‍ സെക്യൂഞ്ഞയുടെ സോളോ റണ്‍ എതിര്‍ ഗോള്‍ മുഖം വരെ എത്തി. എന്നാല്‍ സെക്യൂഞ്ഞയുടെ അവസാന ശ്രമം ഒന്നാം പോസ്‌റ്റ് ലക്ഷ്യമാക്കി . എന്നാല്‍ മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സ്വന്തം ശരീരം ഉപയോഗിച്ചു ് തടഞ്ഞു.
. രണ്ടു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ കിട്ടിയ രണ്ട് കോര്‍ണറുകളും ലക്ഷ്യം കണ്ടില്ല. ആദ്യപകുതിയില്‍ 30 മിനിറ്റിനകം റഫ്‌റി രണ്ട് മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു. മുംബൈയുടെ അബിനാശ് റൂയിദാസും എ.ടി.കെയുടെ റൂപ്പര്‍ട്ടും മഞ്ഞക്കാര്‍ഡ് കണ്ടു.
രണ്ടാം പകുതിയിലും അമരീന്ദര്‍ സിംഗ് രക്ഷകനായി. 52 ാം മിനിറ്റില്‍ റോബി കീനിന്റെ തകര്‍പ്പന്‍ ഷോട്ടും അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി.എന്നാല്‍ മുംബൈയുടെ ഭാഗ്യം ഏറെ നേരം തുടര്‍ന്നില്ല. 54 ാം മിനിറ്റില്‍ എ.ടി.കെയുടെ ക്യാപ്‌റ്റന്‍ റോബികീന്‍ 20 വാരയോളം പന്തുമായി കുതിച്ചു നല്‍കിയ പാസില്‍ പോര്‍ച്ചുഗീസ് താരം സെക്യൂഞ്ഞ ഒന്നാം പോസ്‌റ്റിലേക്കു #തൊടുത്തുവിട്ടു. സീറോ ആംഗിളില്‍ വന്ന പന്ത് ഗോള്‍ മുഖത്തു നിന്ന റോബിന്‍ സിംഗ് ഫ്‌ളിക്കിലൂടെ അമരീന്ദറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു വലയിലെത്തിച്ചു (1-0).
ചെറിയ ഒരു പിഴവ് വന്നുവെങ്കിലും അമരീന്ദര്‍ തുടര്‍ന്നും നിരവധി തവണ മുംബൈയുടെ രക്ഷകനായി.
അവസാന മിനിറ്റുകളിലേക്ക് അടുത്തതോടെ എ.ടി.കെ പരുക്കേറ്റ റോബിന്‍ സിംഗിനു പകരം ശങ്കര്‍ സംബിങ്‌രാജിനെയും റൂപ്പര്‍ട്ടിനു പകരം ജയേഷിനെയും റോബി കീനിനു പകരം എന്‍ജാസി കുഗിയെയും ഇറക്കി. . മുംബൈ സെഹ്‌്‌നാജിനു പകരം സഞ്‌ജു പ്രധാനെയും റാഫ ജോര്‍ഡയ്‌ക്കു പകരം തിയാഗോ സാന്റോസിനെയും വാഡുവിനു പകരം പ്രാഞ്‌ജലിനെയും കൊണ്ടുവന്നു.
അവസാന മിനിറ്റുകളില്‍ മൂംബൈ സമനില ഗോള്‍ നേടാന്‍ പകരക്കാരനായി പ്രാഞ്‌ജല്‍ ഭൂമിച്ചിലൂടെയും എവര്‍ട്ടണ്‍ സാന്റോസിലൂടെയും നടത്തിയ ശ്രമം എ.ടി.കെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി ടീമിനെ ആദ്യ വിജയത്തിലെത്തിച്ചു.
രണ്ടാം പകുതിയില്‍ സെഹ്‌്‌നാജ് സിംഗും , ലൂസിയാന്‍ ഗോയനും എമാനയും (മുംബൈ), റയന്‍ ടെയ്‌ലറും ,ദേബിജിത് മജുംദാറും അശുതോഷും ( എ.ടി.കെ) മഞ്ഞക്കാര്‍ഡ് വാങ്ങി. ഫൗളുകള്‍ക്കും ഇന്നലെ പഞ്ഞമുണ്ടായില്ല. രണ്ടു ടീമുകളും കൂടി 41 ഫൗളുകളാണ് വരുത്തിയത്.
മുംബൈ സിറ്റി എഫ്..സി ഇനി രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം ബുധനാഴ്‌ച ഗുവഹാട്ടിയില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും എ.ടി.കെ ഹോം മാച്ചില്‍ 23നു സന്ദര്‍ശകരായ ഡല്‍ഹി ഡൈനാമോസിനെയും നേരിടും.
No comments:
Post a Comment