Thursday, December 21, 2017

MATCH 26; BENGALURU FC 1-2 CHENNAIYIN FC

 SOLID SUPER MACHANS DOWN BLUES

Chennaiyin FC Bench: Pawan (GK): Dhanachandra, Thapa, Nelson, Mihelic, Thoi, Rafi.
CHENNAIYIN FC XI (4-2-3-1): Karanjit (GK); Calderon, Mailson, Sereno, Jerry; Bikramjit, Ganesh; Fernandes, Augusto, Nworuh; Jeje.
For the visitors today, Anirudh Thapa, Thoi Singh, Rene Mihelic and Mohd. Rafi make way for Francisco Fernandes, Bikramjit Singh, Raphael Augusto and of course the Mizo Sniper - Jeje Lalpekhlua after their 1-0 loss away to Mumbai City.
Bengaluru FC Bench: Ralte (GK); Juanan, Bose, Alwyn, Paartalu, Udanta, Nobrega.
BENGALURU FC XI (4-2-3-1): Gurpreet (GK); Khabra, Bheke, Johnson, Juanan, Nishu; Lenny, Delgado; Dovale, Edu Garcia, Chhetri; Miku

Dhanapal Ganesh scored a late winner to give his side a dramatic win...
Bengaluru FC were handed their second defeat of the season by visitors Chennaiyin FC in the Indian Super League (ISL) match which ended 1-2 at the Sree Kanteerava Stadium in Bengaluru on Sunday.
Sunil Chhetri equalised in the second half after Jeje Lalpekhlua put the visitors in the lead but Dhanapal Ganesh scored the match-winner in the 88th minute to seal a well-deserved win for the Super Machans. 
While Gurpreet Singh Sandhu made his imminent return between the sticks after serving his two-match suspension, Albert Roca made five further changes from their 3-1 win away at FC Pune City. John Johnson, Nishu Kumar, Antoni Dovale, Edu Garcia and Lenny Rodrigues returned to the lineup. Surprisingly, Udanta Singh and Erik Paartalu were on the bench.
Roca’s counterpart John Gregory made four changes of his own as Francisco Fernandes, Bikramjit Singh, Raphael Augusto and Jeje Lalpekhlua were ushered back in by the former Aston Villa manager.
It took only four and a half minutes for Jeje to draw first blood, silencing the home crowd. Francisco Fernandes played the ball to Inigo Calderon from the right flank whose shot was blocked by Lenny Rodrigues but the rebound was deflected off Sunil Chhetri towards Jeje Lalpekhlua was slotted the ball home past a hapless Gurpreet.
Tempers arose quickly as Harmanjot Singh Khabra and Jude Nworuh were involved in a long-embroiled tussle which the Bengaluru FC man was shown a yellow card for. Khabra then escaped a second booking and a subsequent red card in the 22nd minute when he elbowed down Jeje Lalpekhlua inside his own box which the referee Raktim Saha turned a blind eye on, denying the visitors a clear penalty kick.
The only time Albert Roca's men looked like getting an equaliser in the first half was when Edu Garcia's grounded shot from range rebounded off the upright and Henrique Sereno made a crucial clearance with Chhetri lurking around inside the box.
Chennaiyin's defensive shape was well-organised and Bengaluru FC found it hard to breach as the ISL debutants had zero shots on target in the first half, quite a rare sight for the home crowd.
Roca realising his mistake in team selection immediately threw the pacy Udanta Singh into the mix in the beginning of the second half and the result showed just seventeen seconds later from resumption.
The Manipur-born winger negotiated three men and found Miku near the byline who then nudged it back to Chhetri, who failed to make a proper connection with his first touch with only the 'keeper to beat.
Looking a more revived side after the break, the intent of the hosts were pretty clear but Mailson Alves and Henrique Sereno made sure the Bengaluru FC attackers were kept quiet throughout, especially Miku, who had an average outing considering his earlier exploits in the league.
Around the hour mark, Jeje's lack of pace failed him as he found himself in a one on one situation with Nishu Kumar from a counter. However, Rahul Bheke sized the former Mohun Bagan striker up and his shot was blocked. Francisco Fernandes failed to make much from that loose ball as he blasted it over the bar.
Raphael Augusto continued to impress by creating a few chances including a shot from close range that Gurpreet managed to save but his outing was abruptly ended early when he was substituted off for Rene Mihelic, citing an injury.
 The equaliser did arrive as Sunil Chhetri was astonishingly left unmarked and Antoni Dovale's lobbed the ball into the box for the Bengaluru FC skipper to equalise from an angled shot.
Just when the home crowd had thought they had stolen back two points from Chennaiyin FC, Dhanapal Ganesh rose the tallest to head home as Rene Mihelic turned provider with a lofted ball into the box.
The dying moments of the match was ill-tempered as Delgado launched the ball towards Mihelic's face and a scuffle broke out after the full-time whistle.
With the win, Chennaiyin FC went level on points with Bengaluru but were behind by an inferior goal difference. They go back home to face Kerala Blasters while Bengaluru FC welcome Jamshedpur FC in their next fixture.

ചെന്നൈയിന്‍ എഫ്‌.സിയ്‌ക്ക്‌ ജയം 

ചെന്നൈയിന്‍ എഫ്‌.സി 2 ബെംഗ്‌ളുരു എഫ്‌.സി 1

ബെംഗ്‌ളുരു, ഡിസംബര്‍ 17:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗ്‌ളുരു ശ്രീകണ്‌ഠിരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സിയെ പരാജയപ്പെടുത്തി. 

ചെന്നൈയിന്‍ എഫ്‌.സി അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെക്‌്‌ലുവ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85 ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരു സമനില കണ്ടെത്തിയെങ്കിലും ചെന്നൈയിന്‍ എഫ്‌.സി 88 ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. 
ഈ വിജയത്തോടെ ചെന്നൈയിന്‍ എഫ്‌.സി ആറ്‌ മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ബെംഗ്‌ളുരു 12 പോയിന്റുമായി രണ്ടാം സ്ഥാനം തുടര്‍ന്നു. 
ചെന്നൈയിന്‍ എഫ്‌.സിയുടെ പ്രതിരോധ ഭടന്‍ മെയില്‍സണ്‍ ആല്‍വസ്‌്‌ മാന്‍ ഓഫ്‌ ദി മാച്ചായി. 
ദക്ഷിണേന്ത്യന്‍ ഡര്‍ബി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചെന്നൈയിന്‍ - ബെംഗ്‌ളുരു പോരാട്ടത്തില്‍ രണ്ടു ടീമുകളും അടിമുടി മാറ്റങ്ങളുമായാണ്‌ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌
ആറ്‌ മാറ്റങ്ങള്‍്‌ ബെംഗ്‌ളുരു വരുത്തി. ജൂവാനന്‍, സുബാഷിഷ്‌ ബോസ്‌, ഉദാന്ത സിംഗ്‌, എറിക്‌ പാര്‍ത്താലു, ബ്രൗളിയോ,റാല്‍ട്ട എന്നിവരെ ഒഴിവാക്കി 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചു. മറുവശത്ത്‌ ചെന്നൈയിനും നാല്‌ മാറ്റങ്ങള്‍ വരുത്തി 4-2-3-1 ഫോര്‍മേഷന്‍ തന്നെ ചെന്നൈയിനും പുറത്തെടുത്തു. 
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന്റെ നീക്കം കാള്‍ഡിറോണിലേക്ക്‌ . ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ കാള്‍ഡിറോണിന്റെ പാസ്‌ ബെംഗ്‌ളുരുവിന്റെ സുനില്‍ ഛെത്രിയുടെ ദേഹത്തു തട്ടി ജെജെ ലാല്‍പെക്‌്‌ലുവയിലേക്കും. അവസരം പാഴാക്കാതെ ചാടിവീണ ജെജെ ഫലപ്രദമായി നെറ്റ്‌ ലക്ഷ്യമാക്കി. ബെംഗ്‌ളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ കരങ്ങളില്‍ തട്ടി പന്ത്‌ വലയിലേക്ക്‌ (1-0). 
19 ാം മിനിറ്റില്‍ ബെംഗ്‌ളുരുവിന്റെ സുവര്‍ണാവസരം ഇഞ്ച്‌ വ്യത്യാസത്തില്‍ നഷ്ടമായി ബെംഗ്‌ളുരുവിന്റെ എഡുഗാര്‍ഷ്യ ചെന്നൈയിന്റെ ജൂഡിനെ മറികടന്നു രണ്ടാം പോസ്‌റ്റിനരികിലൂടെ വലയിലാക്കാന്‍ ശ്രമിച്ച കാര്‍പ്പെറ്റ്‌ ഡ്രൈവ്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 41-ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ലോങ്‌ റേഞ്ചറും ലക്ഷ്യം കാണാതെ പോയി. 
ഒന്നാം പകുതി പാതി വഴിയെത്തുമ്പോള്‍ മത്സരം അല്‍പ്പം പരുക്കനായി. ബെംഗ്‌ളുരുവിന്റെ ഹര്‍മന്‍ജ്യോത്‌ കാബ്ര ഇതേതുടര്‍ന്നു മഞ്ഞക്കാര്‍ഡ്‌ വാങ്ങി. ചെന്നൈയിന്റെ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍മാരായ ബ്രിക്രം ജിത്‌ സിംഗും ധന്‍പാല്‍ ഗണേഷും ബെംഗ്‌ളുരുവിന്റെ സുനില്‍ ഛെത്രിയെയും മിക്കുവിനെയുും ശരിക്കും പിന്തുടര്‍ന്നു കളിച്ചു. കളം നിറഞ്ഞുകളിച്ച ഡിഫെന്‍ഡര്‍ കാള്‍ഡിറോണും ബെംഗ്‌ളുരുവിന്റെ നീക്കങ്ങള്‍ക്കിടെ മതില്‍കെട്ടി. ഇതോടെ ബെംഗ്‌ളുരുവിനു കാര്യമായ നേട്ടം കൈവരിക്കാന്‍ ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. 
രണ്ടാം പകുതിയുടെ ആദ്യം തന്നെ ലെനി റോഡ്രിഗസിനു പകരം ബെംഗ്‌ളുരു ഉദാന്ത സിംഗിനെ ഇറക്കി. വന്ന ഉടനെ ഉദാന്തയുടെ മിന്നല്‍ നീക്കവും തുടര്‍ന്നു മിക്കുവിലേക്കുള്ള പാസും. പന്തുമായി ബോക്‌സിനകത്തു എത്തിയ മിക്കു നല്‍കിയ പാസില്‍ സുനില്‍ ഛെത്രി ഓപ്പണ്‍ പോസ്‌റ്റില്‍ അവസരം തുലച്ചു. ദുര്‍ബലമായ ഛെത്രിയുടെ ഷോട്ട്‌ ചെന്നൈയിന്റെ ഡിഫെന്‍ഡര്‍ തടുത്തു.
ചെന്നൈയിന്‍ ആദ്യമാറ്റത്തില്‍ ബിക്രംജിത്തിനു പകരം അനിരുദ്ധ്‌ താപ്പയെയും രണ്ടാം മാറ്റത്തില്‍ ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും ഇറക്കി. 
73 ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസിന്റെ പാസില്‍ ഗോള്‍ മുഖത്തുവെച്ച്‌ ഹെഡ്ഡ്‌ ചെയ്‌തകറ്റാനുള്ള ബെംഗ്‌ളുരു ഡിഫെന്‍ഡറുടെ ശ്രമം റാഫേല്‍ അഗസ്‌തോയുടെ ഷോട്ട്‌ ബെംഗ്‌ളുരു ഗോള്‍കീപ്പര്‍ ഗോളി സന്ദുവിന്റെ കരങ്ങളില്‍ ഒതുക്കി. അടുത്ത മിനിറ്റില്‍ റാഫേല്‍ അഗസ്‌തോ മാര്‍ക്ക്‌ ചെയ്യാതെ നിന്ന ഗ്രിഗറി നെല്‍സണു നല്‍കാതെ ഗോളടിക്കാനള്ള ദുര്‍ബലമായ ശ്രമവും ബെംഗ്‌ളുരു ഗോള്‍ കീപ്പറുടെ കരങ്ങളിലൊതുങ്ങി. 
ബെംഗ്‌ളുരു കാത്തിരുന്ന ഗോള്‍ നേടി.ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ 85-ാം മിനിറ്റില്‍ ബെംഗ്‌്‌ളുരുവിനെ സമനിലയില്‍ എത്തിച്ചു. ടോണിയുടെ വലത്തുവശത്തു നിന്നും ചെന്നൈയിന്റെ കളിക്കാരുടെ തലയ്‌ക്കു മുകളിലൂടെ ബോക്‌സിനു ഇടതുവശത്തേക്കു നല്‍കിയ ലോബ്‌ സുനില്‍ ഛെത്രി സ്വീകരിക്കുമ്പോള്‍ മാര്‍ക്ക്‌ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഛെത്രി ചെന്നൈയിന്‍ ഗോളിയെ നിസഹായനാക്കി ഗോള്‍ വലയിലേത്തിച്ചു. (1-1). 
എതിരെ ഗോള്‍ വീണതോടെ ചെന്നൈയിന്‍ ആവേശത്തോടെ ഉണര്‍ന്നെഴുന്നേറ്റു. മിഹെലിച്ചിന്റെ ഫ്രീ കിക്കില്‍ ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ധന്‍പാല്‍ ഗണേഷ്‌ ഹെഡ്ഡറിലൂടെ 88-ാം മിനിറ്റില്‍ ചെന്നൈയിനെ വീണ്ടും മുന്നിലെത്തിച്ചു. (2-1). അവസാന മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ഗോള്‍ എന്നു പറയാവുന്ന മനോഹരമായ ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ സിംഗ്‌ അതിലേറെ മനോഹരമായി ക്രോസ്‌ ബാറിനു മുകളിലൂടെ കുത്തിയകറ്റി. ഇതോടെ വിജയം ചെന്നൈയിന്റെ പക്കലെത്തി. 
ബെംഗ്‌ളുരു ഇനി ഡിസംബര്‍ 21നു ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും 22നു ചെന്നൈയിന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസറ്റേഴ്‌സിനെയും നേരിടും. 

No comments:

Post a Comment

PHOTOS