Friday, December 1, 2017

MATCH 13: jamshedpur fc - ATK



Newcomers Jamshedpur gear up for first home game

Jamshedpur, November 30: Jamshedpur and Kolkata may be 300 kilometers apart but only a point separates Jamshedpur FC and ATK after their first two games. Newcomers Jamshedpur FC have, in fact, a point more than the defending champions with two draws in two games, but they haven't yet scored in 180 minutes of football. ATK, on the other hand, started their campaign with a 0-0 draw against Kerala Blasters before succumbing to a 1-4 home loss at the hands of FC Pune City.

Two English managers, Steve Coppell and Teddy Sheringham, who both played for Manchester United will lock horns on Friday (December 1) as both clubs look to register their first win of the season, but it's a bigger occasion for Jamshedpur as they play their first game at home.

“I’ve seen that the stadium gets packed in Jharkhand when a cricket match takes place here, so it would be amazing to see the stadium packed for a football match too. We are very proud to be part of this historic match,” Jamshedpur midfielder Mehtab Hossain said.

Coppell hinted that fans will see a slightly different approach at home compared to the first two games, which Jamshedpur played away from home.

“Now the onus is on us as the home team to go for the three points and that is what we will do tomorrow,” he said.

Sheringham spoke about the experience of travelling to the city in a train, and was impressed with the facilities at Jamshedpur. However, he said he was disappointed with the loss in the previous game.

“It’s an important match for us especially after that loss but you brush yourselves off and prepare for the next game and that's what we've done,” he said.

ATK have been found wanting up front and Sheringham said that his main striker Robbie Keane was still out with injury, with the verdict being that he was “hoping to have him back soon”.

Keane's return becomes vital for the side because Finnish striker Njazi Kuqi has been misfiring. Fourteen of ATK’s 23 shots have been off target in their campaign so far and despite keeping meaningful possession, their defence was caught napping on multiple occasions against Pune City after a solid display in the opener.

Coppell’s worries will also be in the finishing department as he sets his team up to play on the counter-attack. He has worked his organisational wonders as Jamshedpur are yet to concede a single goal but need to start scoring goals to win games.

Kick-off is at 8 pm on Friday, December 1.

Match12 :FC Goa 4 Vs Bengaluru FC 3

ആവേശകരമായ പോരാട്ടത്തില്‍
ഗോവയ്‌ക്ക്‌ ജയം 

എഫ്‌.സി.ഗോവ 4 ബെംഗ്‌ളുരു എഫ്‌.സി 3

ഫത്തോര്‍ഡ (ഗോവ), നവംബര്‍ 30:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എഫ്‌.സി ഗോവ മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ബെംഗ്‌ളുരു എഫ്‌.സിയെ പരാജയപ്പെടുത്തി
ഗോവയ്‌ക്കുവേണ്ടി സ്‌പാനീഷ്‌ മുന്‍നിരതാരം ഫെറാന്‍ കോറോമിനാസ്‌ ഹാട്രിക്‌ ഗോള്‍ വര്‍ഷം( 16, 33. 63 മിനിറ്റില്‍) നടത്തി. ലാന്‍സറോട്ടി തന്റെ സംഭാവനയായി ഒരു ഗോളും ( 40 ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ) വലയിലെത്തിച്ചു.. ഈ സീസണിലെ ആദ്യ ഹാട്രിക്ക്‌ ആണ്‌ ഇന്നലെ കോറോമിനാസിന്റെ പേരില്‍ കുറിക്കപ്പെട്ടത്‌. . 
ബെംഗ്‌ളുരു എഫ്‌.സിയ്‌ക്കു വേണ്ടി വെനിസ്വേലയില്‍ നിന്നുള്ള മുന്‍നിരതാരം മിക്കു രണ്ട്‌ ഗോള്‍ ( 21, 61 മിനിറ്റില്‍ )നേടി. ഓസ്‌ട്രേലിയന്‍ താരം എറിക്‌ പാര്‍ത്താലു ( 57-ാം മിനിറ്റില്‍) ഒരു ഗോളും നേടി. 
ഹാട്രിക്‌ ഗോള്‍ വര്‍ഷം നടത്തിയ ഫെറാന്‍ കോറോമിനാസ്‌ മാന്‍ ഓഫ്‌ ദി മാച്ചായി. 
എഴ്‌ ഗോളുകള്‍ പിറന്ന ഈ മത്സരം ഈ സീസണില്‍ ഇതുവരെ കണ്ട ഏറ്റവുംഅധികം ഗോള്‍ വന്ന മത്സരം ആയി മാറി. 

ആദ്യ പകുതിയുടെ 37 ാം മിനിറ്റില്‍ അനാവശ്യമായ ഫൗളിനു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗിനു ചുവപ്പ്‌ കാര്‍ഡ്‌ കിട്ടി പുറത്തായതിനെ തുടര്‍ന്നു ബെംഗ്‌ളുരുവിനു പത്തുപേരുമായി കളിക്കേണ്ടി വന്നു . ഇതോടെ ഒരു ഘട്ടത്തില്‍ 1-3നു പിന്നിലായ ബെംഗ്‌ളുരു 3-3നു ഒപ്പമെത്തിയതിനുശേഷമാണ്‌ തോല്‍വി സമ്മതിച്ചത്‌. ഗോള്‍ മഴയും ചുവപ്പ്‌ കാര്‍ഡും മൂന്നു മഞ്ഞക്കാര്‍ഡുകളും കാണുവാന്‍ കഴിഞ്ഞ മത്സരം സംഭവബഹുലമായി പകരക്കാരനായ ബെംഗ്‌ളുരുവിന്റെ ഗോളി മൊണ്ടാലും മഞ്ഞക്കാര്‍ഡ്‌ വാങ്ങിയവരില്‍പ്പെടുന്നു. ബെംഗ്‌ളുരു എഫ്‌.സിയുടെ ആദ്യത്തെ തോല്‍വിയാണിത്‌. 

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചുവന്ന ബെംഗ്‌ളുരു എഫ്‌.സി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. എന്നാല്‍ ഗോവയുടെ കോച്ച്‌ സെര്‍ജിയോ ലൊബേറോ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോവ 4-2-3-1 ഫോര്‍മേഷനിലും ബെംഗ്‌ളുരു 4-3-3 ഫോര്‍മേഷനിലുമായിരുന്നു. പോര്‍ച്ചുഗീസ്‌ താരം ബ്രൂണോ പിന്‍ഹിറോയെ ഡിഫേന്‍സിലേക്കു കൊണ്ടു വന്നതാണ്‌ ഗോവയുടെ പ്രധാന മാറ്റം. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനും. ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു
കളി തുടങ്ങി ആദ്യ പത്തുമിനിറ്റില്‍ രണ്ടു ടീമുകള്‍ക്കും കാര്യമായ നീക്കങ്ങള്‍ ഒന്നും നടത്താനായില്ലെങ്കിലും ഫൗളുകള്‍ക്കു പഞ്ഞം ഉണ്ടായില്ല. ബെംഗ്‌ളുരു എഫ്‌.സിയുടെ ലെനി റോഡ്രിഗസിനു ആദ്യ മഞ്ഞക്കാര്‍ഡും ലഭിച്ചു . 13 ാം മിനിറ്റില്‍ ബെംഗ്‌ളുരുവിന്റെ ആദ്യ ഷോട്ട്‌ ഗോള്‍ മുഖത്തു വന്നു. ബോക്‌സിനു പുറത്തു വലതു വശത്തു ലഭിച്ച ഫ്രീ കിക്ക്‌ എടുത്ത എഡു ഗാര്‍ഷ്യ കൃത്യമായി പാര്‍ത്താലുവിന്റെ തലയ്‌ക്കു പാകമായി നല്‍കി. പാര്‍ത്താലുവി്‌ന്റെ ഹെഡ്ഡര്‍ കട്ടിമണി അതേപോലെ മനോഹരമായി രക്ഷപ്പെടുത്തി. 
ആദ്യ നീക്കം ബെംഗ്‌ളുരുവിന്റേതായിരുന്നുവെങ്കിലും 16 ാം മിനിറ്റില്‍ ആദ്യ ഗോള്‍ അടിച്ചത്‌ ഗോവയും .സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും എഡ്വേര്‍ഡോ ബേഡിയ നല്‍കിയ ത്രൂ പാസ്‌ സ്വീകരിച്ച ഫെറാന്‍ കോറോമിനാസ്‌ ബെംഗ്‌ളരു കളിക്കാരെ ഒന്നിനു പിന്നാലെ ഒന്നൊന്നായി മറികടന്നു ഒടുവില്‍ ഡീപ്‌ ഡിഫെന്‍ഡര്‍ രാഹുല്‍ ബെക്കയേയും മറികടന്നു നെറ്റിലേക്കു കാര്‍പ്പറ്റ്‌ ഡ്രൈവിലൂടെ പന്ത്‌ തൊടുത്തുവിട്ടു (1-0). 
അഞ്ച്‌ മിനിറ്റിന്റെ ആയൂസേ ഗോവയുടെ ഈ ഗോളിനുണ്ടായുള്ളു. ബെംഗ്‌ളുരു 21- ാം മിനിറ്റില്‍ മിക്കുവിലൂടെ തിരിച്ചടിച്ചു. ഗോവന്‍ ഗോള്‍ മുഖത്ത്‌ വണ്‍ ടച്ച്‌ പാസുകളിലൂടെ കളി കാലുകളില്‍ ഒതുക്കിയ ബെംഗ്‌ളുരു എഫ്‌.സിയുടെ എറിക്‌ പാര്‍ത്താലു നല്‍കിയ പാസില്‍ മിക്കു ഗോവന്‍ ഗോളി കട്ടിമണിയെയും കബളിപ്പിച്ചു നെറ്റിലേക്കു പ്ലേസ്‌ ചെയ്‌തു (1-1). 24 -ാം മിനിറ്റില്‍ മന്ദര്‍റാവു ദേശായിയെ ഫൗള്‍ ചെയ്‌തതിനു രാഹുല്‍ ബെക്കയ്‌ക്കു മഞ്ഞക്കാര്‍ഡ്‌. 
33- ാം മിനിറ്റില്‍ ഗോവ ലീഡുയര്‍ത്തി. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും കിട്ടിയ ഫ്രീ കിക്കാണ്‌ ഗോളിനു വഴിയോരുക്കിയത്‌. കിക്കെടുത്ത ലാന്‍സറോട്ടി പന്ത്‌ ബോക്‌സിനകത്തേക്കു നല്‍കി. ബോക്‌സിനകത്ത്‌ നിന്ന ബ്രൂണോ പിന്‍ഹിറോ ഹെഡ്ഡറിലൂടെ പന്ത്‌ ഫെറാന്‍ കോറോമിനാസിനു നല്‍കി പന്ത്‌ നെഞ്ചില്‍ സ്വീകരിച്ച കോറോമിനാസ്‌ വലയിലേക്കു നിറയൊഴിച്ചു (2-1).കോറോമിനാസിന്റെ രണ്ടാം ഗോള്‍ ബെംഗ്‌ളുരു എഫ്‌.സിയ്‌ക്ക്‌ തിരിച്ചടിയായി.

ഇതോടെ ചിത്രം പാടെ നാടകീയമായി മാറി മറിഞ്ഞു. 37- ാം മിനിറ്റില്‍ ഗോവയുടെ മാനുവല്‍ ലാന്‍സറോട്ടിയില്‍ നിന്നും പന്ത്‌ ക്ലിയര്‍ ചെയ്‌തതിനുശേഷം ബെഗ്‌ളുരു എഫ്‌.സിയുടെ ഗോളി ഗുര്‍പ്രീത്‌ സിംഗ്‌ സന്ദു ലാന്‍സറോട്ടിയെ ആക്രമിച്ചു. ഇതോടെ റഫ്‌റി പാംസണ്‍ മോസസിനു ചുവപ്പ്‌ കാര്‍ഡ്‌ എടുക്കേണ്ടി വന്നു. കുനിന്മേല്‍ കുരുവെന്നപോലെ റഫ്‌റി പെനാല്‍ട്ടിയും വിധിച്ചു പെനാല്‍ട്ടി കിക്കെടുത്ത ലാന്‍സറോട്ടി പകരക്കാരനായി വന്ന ഗോള്‍കീപ്പര്‍ അബ്‌ഹറ മോണ്ടാലിനെ നിസഹായനാക്കി ഗോള്‍ നേടി (3-1). 
ഗോള്‍കീ്‌പ്പറിന്റെ റോളില്‍ മ1ണ്ടാലിനെ കൊണ്ടു വന്നതിനു പകരം രാഹുല്‍ ബെക്കയെ ബെംഗ്‌ളുരുവിനു പുറത്തേക്കു വിടേണ്ടി വന്നു. ഇതോടെ ബെംഗളുരു പത്തുപേരായി ചുരുങ്ങി. 
ഈ ആള്‍ക്ഷാമം ബെംഗ്‌ളുരുവിന്റെ തിരിച്ചുവരവിനു വിലങ്ങ്‌ തടിയായി മറുവശത്ത്‌ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ആത്മവിശ്വാസത്തിനു പുറമെ എതിരാളികളുടെ എണ്ണം കുറഞ്ഞതും ഗോവയ്‌ക്കു ഗുണകരമായി. പത്തുപേരുമായി ആത്മവിശ്വാസം നഷ്ടപ്പെടാതെ കളിച്ച ബെംഗ്‌ളുരു എറിക്‌ പാര്‍ത്താലുവിലൂടെ 57 ാം മിനിറ്റില്‍ ഗോവയുടെ ലീഡ്‌ കുറച്ചു. സുനില്‍ ഛെത്രിയുടെ മനോഹരമായ ശ്രമം കട്ടിമണി ക്രോസ്‌ ബാറിനു മുകളിലൂടെ പന്ത്‌ കുത്തിയകറ്റി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടുവെങ്കിലും സെറ്റ്‌ പീസ്‌ ഗോളായി മാറി. 
കോര്‍ണര്‍ കിക്കെടുത്ത എഡ്വേര്‍ഡോ ഗാര്‍ഷ്യ പതിവ്‌ പോലെ ഓസ്‌ട്രേിലിയന്‍ താരം പാര്‍ത്താലുവിന്റെ തലയ്‌ക്ക്‌ പാകത്തിനു നല്‍കി. ചാടി ഉയര്‍ന്ന ആറടി നാലിഞ്ചുകാരന്‍ പാര്‍ത്താലു ഹെഡ്ഡറിലൂടെ വലിയിലാക്കി (3-2). പത്തുപേരുമായി കളിക്കുന്നതിന്റെ കുറവ്‌ കാണിക്കാതെ കളിച്ച ബെംഗ്‌ളുരു അവിശ്വസനീയമായി 61-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. ലെനി റോഡ്രിഗസിന്റെ പാസുമായി മുന്നേറിയ മിക്കു രണ്ടു ഗോവന്‍ താരങ്ങളെയും ഡ്രിബിള്‍ ചെയ്‌തു ഗോളി കട്ടിമണിയുടെ തലയ്‌ക്കു മുകളിലൂടെ വലയിലാക്കി (3-3)
ബെംഗ്‌ളുരു എഫ്‌.സിയുടെ സമനില ഗോളിന്റെ ആഹ്ലാദം അധികം നേരം നീണ്ടു നിന്നില്ല. 63-ാ മിനിറ്റില്‍ കോറോമിനാസ്‌ തന്റെ ഹാട്രിക്‌ ഗോള്‍വേട്ട നടത്തിക്കൊണ്ട്‌ ഗോവയെ വീണ്ടും മുന്നിലെത്തിച്ചു. ബെംഗ്‌ളുരു എഫ്‌.സിയുടെ ഗോള്‍ കീപ്പര്‍ എടുത്ത ഫ്രീ കിക്ക്‌ പിടിച്ചെടുത്ത ലാന്‍സറോട്ടിയുടെ പാസില്‍ നിന്നും കുതിച്ച കോറോമിനാസ്‌ ബെംഗ്‌ളുരുവിന്റെ ഡിഫെന്‌ഡര്‍ ജൂവാനെയും ഡ്രിബിള്‍ ചെയ്‌തു ബെംഗ്‌ളുരുവിന്റെ പകരക്കാരന്‍ ഗോളിയെയും മറികടന്നു പോസ്‌റ്റിലേക്കു പന്ത്‌ പ്ലേസ്‌ ചെയ്‌തു (4-3) . 
ബെംഗ്‌ളുരു ഇനി ഡിസംബര്‍ എട്ടിനു നോര്‍ത്ത്‌ ഈസ്‌റ്റിനേയും ഗോവ ഡിസംബര്‍ ഒന്‍പതിനു ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.
ഇതോടെ രണ്ടു മത്സരം വീതം ജയിച്ച ബെംഗ്‌ളുരു, എഫ്‌.സി , പൂനെ സിറ്റി എഫ്‌.സി , എഫ്‌..സി ഗോവ എന്നീ ടീമുകളാണ്‌ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 



Gurpreet Sandhu picked up a straight red card as Bengaluru FC suffered their first defeat in the ISL…

In the battle between two Spanish managers with Barcelona ties, Sergio Lobera's FC Goa consigned Albert Roca's Bengaluru FC to their first defeat in the Indian Super League (ISL) after a seven-goal thriller that finished 4-3 in favour of the home side. 
Spanish striker Ferran Corominas was the hero for the Gaurs as he notched a hat-trick (16', 33', 63') while Manuel Lanzarote also scored for Goa with a 40th-minute penalty. A double from Miku (20', 60') and an Erik Paartalu header (57') seemed to have brought Bengaluru FC, who were down to 10-men after Gurpreet Singh Sandhu's red card in the 36th minute, back into the game but Coro had the final say on the game.
Sergio Lobera made two changes to his line-up from the previous game, bringing back Bruno Pinheiro and Brandon Fernandes in place of Konsham Chinglensana Singh and Manuel Arana in a 4-2-3-1 shape that had Coro deployed as the lone striker.
Bengaluru gaffer Albert Roca continued with the same eleven in their third successive game. Sunil Chhetri, Miku and Udanta Singh formed the attacking trident in a 4-3-3 formation with Juanan and John Johnson as the two centre-backs.
Goa had the early chance to inflict pressure on the visitors when Coro took Manuel Lanzarote's pass into the box and squared it to Mandar Rao Dessai who could not sort his feet out and spurned a glorious chance. 
At the other end, the home team's skipper, Laxmikant Kattimani, came up with a good save, diving low to his right to deny Erik Paartalu's header off Edu Garcia's free-kick that looked destined for goal.
Goa then took the lead in the 16th minute when Bedia picked out Coro in an open space on the left from where he dribbled past Juanan and beat Johnson for pace before unleashing a shot into the bottom left corner.
But the joy in the stands was short-lived as a well worked move between Lenny Rodrigues and Paartalu saw the latter lob a pass for Miku who beat Kattimani at his near post with a calm finish. 
However, Bengaluru fell behind again as Lanzarote whipped in a free-kick from range. Pinheiro rose above Rahul Bheke to head it down to Coro who put the ball in the back of the net to send the home crowd into a frenzy. 
In the 36th minute, a drama unfolded as Gurpreet Singh Sandhu got himself sent off. He went in hard on Lanzarote and pushed the Spaniard in a fit of needless frustration. The referee had no choice but to send him off and award a penalty. Lanzarote stepped up and sent substitute goalkeeper Abhra Mondal the wrong way to make it 3-1. 
In the second half, Kattimani pulled off a good save from Chhetri's effort on target but the goalkeeper had to pick the ball from his net twice in quick succession after that.
Erik Paartalu nodded in from the resultant corner taken by Garcia in the 57th minute to breathe some life into Bengaluru FC. Three minutes later, Miku collected Lenny's pass and the Venezuelan skinned past a tentative Mohammed Ali before twisting and turning inside the box, getting the better of Pinheiro and Narayan Das, before slotting it past Kattimani with an intelligent dink and pulling his team level. 
With the scoreline reading 3-3, Goa seemed to have blown a comfortable lead. However, the pendulum swung in Goa's favour three minutes later, as Lanzarote picked out Coro with an incisive through ball that caught the Bengaluru FC defence flatfooted. Coro skipped ahead of Juanan and rounded Mondal with ease to regain the lead for his side.
Goa regained their composure following the goal and controlled proceedings, rarely giving the Southern Eagles another chance to stage a comeback. 
Abhra Mondal made a blunder at the back late on by handling the ball outside the box with Manuel Arana chasing Bedia's through ball in stoppage time. It nearly resulted in another goal for the Goans but the crossbar saved the Blues from further humiliation as Arana's free-kick came off the horizontal.
Bengaluru will certainly be concerned as they will miss Gurpreet in their next game while Abhra Mondal too looked uncomfortable in the closing stages of the tie. 

MATCH 11 :PUNE CITY 2 MUMBAY CITY 1

മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂനെ സിറ്റി.എഫ്‌.സി യ്‌ക്കു ജയം 


പുനെ സിറ്റി എഫ്‌.സി 2 മുംബൈ സിറ്റി എഫ്‌.സി 1

പുനെ, നവംബര്‍ 29:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബാലവാഡി ശ്രീശിവ്‌ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ ഇന്നലെ നടന്ന മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂനെ സിറ്റി എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മുംബൈ സിറ്റി എഫ്‌.സിയെ പരാജയപ്പെടുത്തി. 
74 ാം മിനിറ്റുവരെ 1-0 ലീഡില്‍ മുന്നിട്ടു നിന്ന മുംബൈ സിറ്റി എഫ്‌.സിക്ക്‌ അവസാന മിനിറ്റുകളില്‍ അടിതെറ്റി

മുംബൈ സിറ്റിയ്‌ക്കുവേണ്ടി 15 ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗ്‌ ഗോള്‍ നേടി തുടക്കംകുറിച്ചു. രണ്ടാം പകുതിയില്‍ 74 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലെടുത്തു എമിലിയാനോ അല്‍ഫാരോ പൂനെ സിറ്റിയുടെ സമനില ഗോള്‍ കണ്ടെത്തി. . വീണ്ടും അല്‍ഫാരോ തന്നെ വല ചലിപ്പിച്ചു . രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അല്‍ഫാരോയുടെ രണ്ടാമത്തേതും പൂനെയുടെ വിജയഗോളും സ്വന്തമാക്കി. 
ഈ ജയത്തോടെ പൂനെ സിറ്റി എഫ്‌.സി ആറ്‌ പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 

മുംബൈയുടെ ജേഴസണ്‍ വിയേരയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 
മുംബൈ സിറ്റി എഫ്‌.സി പരിശീലകന്‍ അലക്‌സാന്ദ്രോ ഗുയിമെറസ്‌ ഇന്നലെ ഫോര്‍മേഷനില്‍ മാറ്റം വരുത്തി 4-2-3-1 എന്ന നിലയില്‍ ഒരു അറ്റാക്കിങ്ങ്‌ ഫോര്‍വേര്‍ഡിനെ മാത്രമാണ്‌ ഇറക്കിയത്‌. ഡിഫെന്‍സീവ്‌ ഫോര്‍മേഷനായിരുന്നു മുംബൈയുടേത്‌. ബല്‍വന്ത്‌ സിംഗിനായിരുന്നു എക മുന്‍നിരക്കാരന്റെ ഡ്യൂട്ടി. മധ്യനിരയില്‍ സഞ്‌ജു പ്രധാന്‍, സെഹ്നാജ്‌ സിംഗ്‌, ്‌അബിനാഷ്‌ റൂയിദാസ്‌, എവര്‍ട്ടണ്‍ ,ഇമാന എന്നിവരുടെ പിന്തുണയും ബല്‍വന്തിനു നല്‍കിയുുള്ള ലൈനപ്പാണ്‌ ഇറക്കിയത്‌. 
മറുവശത്ത്‌ കോസ്‌റ്ററിക്കന്‍ പരിശീലകന്‍ റാങ്കോ പോപോവിച്ച ടീമില്‍ മാറ്റം ഒന്നും വരുത്തയിരുന്നില്ല. ഏമിലിയാനോ അല്‍ഫാരോ എന്ന ഏക മുന്‍നിരതാരത്തിനു പിന്തുണയുമായി രോഹിത്‌, മാര്‍ക്കോസ്‌ ടെബാര്‍, ക്യാപ്‌റ്റന്‍ മാഴ്‌സിലീഞ്ഞ്യോ, ഡീഗോ, ഐസക്‌ എന്നിവരടങ്ങുന്ന വമ്പന്‍ മധ്യനിരയേയും മഹാരാഷ്ട്ര ഡര്‍ബിയില്‍ പുനെ സിറ്റി അണിനിരത്തി. 
കളിയുടെ തുടക്കം മുംബൈയ്‌ക്കായിരുന്നു മുന്‍തൂക്കം. 10 ാം മിനിറ്റില്‍ ലഭിച്ച ആദ്യത്തെ കോര്‌ണറിലൂടെയാണ്‌ പൂനെയുടെ ആക്രണം ആദ്യമായി ഗോള്‍ മുഖത്ത്‌ എത്തുന്നത്‌. പൂനെ വളരെ ആസൂത്രിതമായ നീക്കങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. 12 ാം മിനിറ്റില്‍ പൂനെയുടെ പ്രതിരോധനിരയുടെ പിഴവ്‌ മുതലെടുത്തു പന്ത്‌ തട്ടിയെടുത്ത ജേഴ്‌സണ്‍ വിയേരയിലൂടെയാണ്‌ ആദ്യമായി മുംബൈയുടെ ഗോള്‍ മുഖത്തെത്തിയ ആക്രണം. രണ്ടാം പോസ്‌റ്റിനരികിലൂടെ ഗോള്‍ കണ്ടെത്താനുള്ള വിയേരയുടെ ശ്രമം പൂനെയുടെ ഗോള്‍കീപ്പര്‍ കമല്‍ജിത്‌ രക്ഷപ്പെടുത്തി. എന്നാല്‍ ഭാഗ്യം പൂനെയെ അധികം നേരം തുണച്ചില്ല. 15 ാം മിനിറ്റില്‍ മുംബൈ ഗോള്‍നേടി. സെഹ്‌്‌നാജ്‌ സിംഗിന്റെ അളന്നു കുറിച്ച പാസ്‌ എടുത്ത ബല്‍വന്ത്‌ സിംഗ്‌ 30 വാര അകലെ നിന്നുള്ള ലോങ്‌ റേഞ്ചറിലൂടെ വലകുലുക്കി. ഇത്തവണ പൂനെ ഗോളിക്കു രണ്ടാം പോസ്‌റ്റി്‌ന്റെ ടോപ്‌ കോര്‍ണറിലേക്കു വന്ന പന്ത്‌ തടയാനായില്ല (1-0). 
ബല്‍വന്ത്‌ സിംഗിലൂടെയാണ്‌ മുംബൈ ആക്രണങ്ങള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിക്കൊണ്ടിരുന്നത്‌. 22 ാം മിനിറ്റില്‍ പൂനെയുടെ ഗോള്‍ മടക്കാനുള്ള ശ്രമം മുംബൈ ഗോളിയുടെ മനോഹരമായ സേവില്‍ വിഫലമായി. രോഹിത്‌ കുമാര്‍ ബോക്‌സില്‍ എത്തിച്ച പന്തില്‍ ഡീഗോ കാര്‍ലോസിന്റെ ഇടംകാലനടി ഗോളി അമരീന്ദര്‍ കുത്തിയകറ്റി. സന്തം തട്ടകത്തില്‍ പൂനെ മെല്ല മെല്ലെ ആക്രമണം ശക്തമാക്കിക്കൊണ്ടിരുന്നു.ഡീഗോ കാര്‍ലോസ്‌ ഇടതുവിംഗിലൂടെ തുടരെ അല്‍ഫാരോയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇത്‌ വ്യ്‌ക്തമായ മുംബൈ ബോക്‌സിനകത്തു ശക്തി കൂട്ടി പാസുകള്‍ തുടരെ തടഞ്ഞിട്ടു. 33 ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ മറ്റൊരു കണക്ഷന്‍ പ്‌ിടിച്ചെടുക്കാന്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്കും അല്‍ഫാരോയ്‌ക്കും കഴിയാതെ പോയി. മുംബൈയുടെ രക്ഷാദൗത്യം പ്രധാനമായും ലൂസിയാന്‍ ഗോയനായിരുന്നു. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു കടക്കുമ്പോള്‍ പൂനെ ബോള്‍ പൊസിഷനില്‍ മുന്നില്‍ എത്തി. ഒന്നാം പകുതിയയുടെ അവസാന മിനിറ്റുകളില്‍ പൂനെയ്‌ക്കു ലഭിച്ച ഫ്രീ കിക്ക്‌ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല
മൂബൈയുടെ പെനാല്‍ട്ടി ബോക്‌സിനു 30 വാര അകലെ നിന്നു കിട്ടിയ രണ്ട്‌ ഫ്രീ കിക്കുകളും എടുത്ത മാഴ്‌സിലീഞ്ഞ്യോ മുന്നില്‍ നിന്ന മുംബൈ മതില്‍ മറികടന്നു പന്ത്‌ ഗോള്‍ മുഖത്ത്‌ എത്തിച്ചുവെങ്കിലും മുംബൈ ഗോള്‍ കീപ്പറിനെ മറികടക്കാനായില്ല. ആദ്യപകുതിയില്‍ മാത്രം പൂനെ സിറ്റിക്ക്‌ ആദ്യ പകുതിയില്‍ ആറ്‌ കോര്‍ണറുകളാണ്‌ ലഭിച്ചത്‌ 
ആദ്യം ഗോള്‍ നേടിയ ശേഷം മൂംബൈ പ്രതിരോധത്തിനായിരുന്നു ഊന്നല്‍ നല്‍കിയത്‌. മാഴ്‌ിസീലീഞ്ഞ്യോയും അല്‍ഫാരോയും നടത്തിയ കഠിനാധ്വാനങ്ങള്‍ ഒന്നാം പകുതിയില്‍ വിലപ്പോയില്ല. മുംബൈയുടെ ലൂസിയാന്‍ ഗോയനോടൊപ്പം പ്രതിരോധനിരക്കാരായ റോസാരിയോയും ജേഴസണ്‍ വിയേരയും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു.
രണ്ടാം പകുതിയിലും മുംബൈ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങ്‌ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരുന്നു. അതോടെ ഫൗളുകളും ഫ്രീ കിക്കുകളും ഒന്നിനുപുറകെ ഒന്നൊന്നായി വന്നുു. 58 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ സോളോ അറ്റാക്കും ഗോള്‍ മുഖത്തേക്കുള്ള പാസും .ഇത്തവണ അല്‍ഫാരോയ്‌ക്കു കണക്ട്‌ ചെയ്യാനായില്ല. ബല്‍വന്തിന്റെ ഏക ഗോളില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമങ്ങള്‍ക്കിടെ വിരലില്‍ എണ്ണാവുന്ന ലീഡ്‌ നേടാനുള്ള ശ്രമങ്ങള്‍ മാത്രമെ മുംബൈയില്‍ നിന്നും വന്നുള്ളു. പൂനെ മാര്‍ക്കോസ്‌ ടെബാറിനു പകരം ആക്രമണത്തിനു ശക്തികൂട്ടാന്‍ കീന്‍ ലൂയിസിനേയും റാഫ ജോര്‍ഡയ്‌ക്കു പകരം എവര്‍ട്ടണ്‍ സാന്റോസിനെയും മുംബൈ സഞ്‌ജു പ്രധാനു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവിനെയും കൊണ്ടുവന്നു. 
മുംബൈയുടെ മെയ്‌ കരുത്തില്‍ ഗോളടിപ്പിക്കാതെ നോക്കുവാനുള്ള ശ്രമം ഒടുവില്‍ പെനാല്‍ട്ടിയ്‌ക്കു വഴി തുറന്നു. 74 ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിനെ ബോക്‌സിനു തൊട്ട്‌ അകത്തുവെച്ചു രാജു ഗെയക്ക്‌ വാദ്‌ അനാവശ്യമായി ഫൗള്‍ ചെയ്‌തതിനു ലഭിച്ച പെനാല്‍ട്ടി എമിലിയാനോ അല്‍ഫാരോ വലയില്‍ എത്തിച്ചു (1-1). 
സമനില ഗോള്‍ നേടിയതോടെ പൂനെയുടെ ജയിക്കാനുള്ള ആഗ്രഹം തീവ്രമായി. ഐസക്കിനു പകരം ജോനാഥന്‍ ലൂക്കയെ പൂനെ ഇറക്കി. മറുവശത്ത്‌ മുംബൈയും കൈവിട്ടുപോയ മുന്‍തൂക്കം വീണ്ടെുടുക്കാനുള്ള ശ്രമം തുടങ്ങിയതോടെ അവസാന മിനിറ്റുകള്‍ക്കു തീപിടിച്ചു. 84 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ കൂറ്റനടി അമരീന്ദര്‍ സിംഗ്‌ രക്ഷപ്പെടുത്തി. 
അവസാന വിസിലിനു മൂന്നു മിനിറ്റ്‌ ബാക്കി നില്‍ക്കെ ഇമാനയ്‌ക്കു പകരം മുംബൈ തിയാഗോ സാന്റോസിനെ ഇറക്കി. 
കളി സമനിലയിലേക്കു നീങ്ങുമെന്ന പ്രതീതിയില്‍ നീങ്ങുന്നതിനിടെയാണ്‌ പൂനെ സിറ്റി എഫ്‌.സി യുടെ വിജയ ഗോള്‍. വന്നത്‌. നിശ്ചിത സമയവും പിന്നിട്ടു 93 ാം മിനിറ്റില്‍ മൈതാന മധ്യത്തു നിന്നും വന്ന ലോബ്‌ സ്വീകരിച്ചു കുതിച്ച ഡീഗോ കാര്‍ലോസ്‌ നല്‍കിയ പാസ്‌ കാത്തിരുന്ന എമിലിയാനോ അല്‍്‌ഫാരോ പന്ത്‌ വലയിലാക്കി (2-1). 
രാജു ഗെയ്‌ക്ക്‌ വാദിന്റെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ സംഭവിച്ച ചെറിയപിഴവില്‍ അതുവരെ കാത്തു സൂക്ഷിച്ച മൂംബൈയുടെ പ്രതിരോധം ഒരുസെക്കന്റിനു തകര്‍ന്നടിഞ്ഞതോടെ മഹാരാഷ്ട്ര ഡല്‍ബിയില്‍ വിജയം പൂനെ സിറ്റി എഫ്‌.സിയുടേതായി. 

പുനെ സിറ്റി എഫ്‌.സി ഇനി ഡിസംബര്‍ മൂന്നിനു ചെന്നൈയിന്‍ എഫ്‌.സിയേയും മുംബൈ സിറ്റി എഫ്‌.സി ഡിസംബര്‍ മൂന്നിനു കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സിയേയും നേരിടും. 

MATCH 10::BENGALURU FC 4 DELHI DYNAMOS 1

Paartalu’s double gives Bengaluru second win, top spot


BENGALURU, NOVEMBER 26: Debutants Bengaluru FC continued with their dominating ways in the Hero Indian Super League (ISL) as they floored Delhi Dynamos FC 4-1 for their second consecutive victory at the Sree Kanteerava Stadium, Bengaluru, on Sunday.

Bengaluru FC are the only team to win both their matches and lead the table with six points.

The hosts FC were riding high after a comfortable victory against Mumbai City FC in the opening game but they did even better against Delhi Dynamos, whose confidence was sky-rocketing after garnering full points against FC Pune City. On Sunday, however, it were Bengaluru from start to finish as Erik Paartalu struck twice in the opening half. Lenny Rodrigues (57th minute) and Miku (87th) completed the rout in the second session.

Captain Kalu Uche pulled a goal back after converting a penalty for Delhi in the 86th minute.

Bengaluru FC were always the dominant side in this contest and started to impose themselves straight after kick-off. With Udanta Singh creating havoc on the right flank, there were always scoring opportunities but the hosts got going only in the 24th minute.

It came from a set-piece. Edu Garcia floated the ball right in the heart of the Delhi defence where Harmanjot Khabra headed it across the face of goal and Paartalu made no mistake with a close-range header that beat Delhi goalkeeper Albino Gomes.

Bengaluru had the match in their pocket with the second goal and it came right at the stroke of half time. It came from another set-piece as Garcia floated a corner-kick and Paartalu was the man who again flicked it inside the nets.

Delhi Dynamos tried to fight their way back but found it difficult to penetrate the Bengaluru defence. Captain Kalu Uche tried his best by bulldozing his way but was constantly thwarted.

Bengaluru got their third goal in the 57th minute as Sunil Chhetri and Udanta combined to create an opportunity for Lenny to slot home the rebound from inside a crowded defence.

Delhi were awarded a spot-kick in the 86th minute after defender John Johnson was adjudged to have handled the ball. Captain Kalu stepped up and beat goalkeeper Gurpreet Singh for the first time in the ISL.

The three-goal lead, however, was restored almost immediately as Miku scored his first goal of the tournament. Chhetri lifted a long ball over the Delhi defence and Miku did well to control it, beat two markers and then calmly slot it past the goalkeeper for another impressive victory.



ബെംഗ്‌ളുരു എഫ്‌.സിയ്‌ക്ക്‌ ഉജ്ജ്വല ജയം 
പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ 

ബെംഗ്‌ളുരു എഫ്‌.സി 4 ഡല്‍ഹി ഡൈനാമോസ്‌ 1

ബെംഗ്‌ളുരു, നവംബര്‍ 26: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി

ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍ നാഷണല്‍ എറിക്‌ പാര്‍ത്താലുവിന്റെ രണ്ടു ഗോളുകളില്‍ ( 23, 45 മിനിറ്റുകളില്‍) ആതിഥേയര്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലെനി റോഡ്രിഗസും (57-ാം മിനിറ്റില്‍) മിക്കുവും (87-ാം മിനിറ്റില്‍ ) ചേര്‍ന്നു ബെംഗ്‌ളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയക്കാരന്‍ കാലു ഉച്ചെയുടെ 
പെനാല്‍ട്ടി ഗോളിലാണ്‌ ( 86-ാം മിനിറ്റില്‍) ഡല്‍ഹി ആശ്വാസം കണ്ടെത്തിയത്‌ . 
രണ്ട്‌ ഗോള്‍ നേടിയ എറിക്‌ പാര്‍ത്താലുവാണ്‌ ഈ മത്സരത്തിലെ മാന്‍ ഓഫ്‌ ദി മാച്ച്‌. 
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ്‌ പോയിന്റ്‌ നേടി നവാഗതരായ ബെംഗ്‌ളുരു എഫ്‌.സി പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി. 


ആദ്യ മത്സരം ജയിച്ച ഇരുടീമുകള്‍ തമ്മിലുള്ള മത്സരം സൂപ്പര്‍ സണ്‍ഡേയിലെ ഫുട്‌ബോള്‍ വിരുന്നായി മാറി.
ബെംഗ്‌ളുരുവിന്റെ തുടരെയുള്ള ആക്രമണങ്ങളോടെയാണ്‌ കളി തുടങ്ങിയത്‌. ഡല്‍ഹി നിലയുറപ്പിക്കുന്നതിനു മുന്‍പ്‌ തന്നെ ആതിഥേയര്‍ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം മിനിറ്റില്‍ എഡുവിന്റെ അളന്നു കുറിച്ച പാസില്‍ വെനിസ്വലക്കാരന്‍ മിക്കുവിന്റെ ഹെഡ്ഡര്‍ ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ കാഴ്‌ചക്കാരനായി നില്‍ക്കെ വന്ന പന്ത്‌ ക്രോസ്‌ ബാറില്‍ ഇടിച്ചു പുറത്തേക്ക്‌. ഡല്‍ഹി കഷ്ടിച്ചു രക്ഷപ്പെട്ടു. 
എട്ടാം മിനിറ്റിലാണ്‌ ആദ്യമായി ഡല്‍ഹിയുടെ ആക്രമണം എതിരാളികളുടെ പോസ്‌റ്റിലേക്കു വന്നത്‌. കാലു ഉച്ചെയുടെ ഷോട്ട്‌ ബെംഗ്‌ളുരു എഫ്‌.സിയുടെ ഗോളി രക്ഷപ്പെടുത്തി. 15 ാം മിനിറ്റില്‍ ബെംഗ്‌ളുരുവിനു ലഭിച്ച രണ്ടാം കോര്‍ണറില്‍ മിക്കുവിന്റെ ശ്രമം ഡല്‍ഹി പ്രതിരോധനിരയില്‍ തട്ടി അവസാനിച്ചു. അടുത്ത മിനിറ്റില്‍ ഉദാന്ത സിംഗിന്റെ പാസില്‍ എഡു ഗാര്‍ഷ്യയുടെ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌ . ആദ്യ 20 മിനിറ്റു കഴിയുമ്പോഴും ബെംഗ്‌ളുരുവിന്റെ സമ്പൂര്‍ണ ആധപത്യമായിരുന്നു കാണുവാനായത്‌. 
23-ാം മിനിറ്റില്‍ ഗാലറി നിറഞ്ഞ ബെംഗ്‌ളുരുവിന്റെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നു. സുനില്‍ ഛെത്രിയെ വിനിത്‌ റായ്‌ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. കിക്കെടുത്തത്‌ ജൂവാനന്‍. പന്ത്‌ ഹെഡ്ഡറിലൂടെ ഹര്‍മന്‍ജ്യോത്‌ കാബ്ര , മിഡ്‌ ഫീല്‍ഡര്‍ എറിക്‌ പാര്‍ത്താലുവിനു നല്‍കി. ആറടി നാലിഞ്ചു ഉയരക്കാരനായ ഓസ്‌ട്രേലിയക്കാരന്‍ എറിക്‌ പാര്‍ത്താലു മനോഹരമായ ഹെഡ്ഡറിലൂടെ പന്ത്‌ വലയിലാക്കി (1-0). 
കളിക്കാരുടെ ഉയരക്കൂടുതല്‍ ബെംഗ്‌ളുരു ശരിക്കും മുതലെടുത്തു. സെന്റര്‍ ബാക്ക്‌ ജോണ്‍ ജോണ്‍സണ്‍ മതില്‍കെട്ടി നിന്നതോടെ ഡല്‍ഹിയ്‌ക്കു മുന്നേറുക കടുത്ത വെല്ലുവിളിയായി. ആദ്യ പകുതിയില്‍ വിരലില്‍ എണ്ണാവുന്ന ഡല്‍ഹിയുടെ നീക്കങ്ങള്‍ മാത്രമെ ബെംഗ്‌ളുരുവിന്റെ ഗോള്‍ മുഖത്തേക്കു വന്നുള്ളു. കളി ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ആണ്‌ ബെംഗ്‌ളുരുവിന്റെ രണ്ടാം ഗോളിലേക്കു നീങ്ങിയത്‌. കിക്കെടുത്ത എഡു ഗാര്‍ഷ്യ, എറിക്‌ പാര്‍ത്താലുവിന്റെ തല ലക്ഷ്യമാക്കി പന്ത്‌ മനോഹരമായി ടേണ്‍ ചെയ്‌തു . ചാടി ഉയര്‍ന്ന ഓസ്‌ട്രേലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഗോള്‍ പോസ്‌റ്റിന്റെ വലത്തെ മൂലയിലേക്കു പന്ത്‌ ചെത്തിവി്‌ട്ടു. ഡല്‍ഹി ഗോളിയെ മറികടന്നു ഗോള്‍ ലൈന്‍ മറികടന്ന പന്ത്‌ രക്ഷിക്കാന്‍ പ്രീതം കോട്ടാല്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല (2-0). 
ബെംഗ്‌ളുരു എഫ്‌.സിയുടെ എഡു ഗാര്‍ഷ്യയുടെ ആക്രമണത്തോടെയാണ്‌ രണ്ടാം പകുതിക്കുതുടക്കം. ഡല്‍ഹി ഗോളി അല്‍ബിനോ കഷ്ടിച്ചു ഈ ആക്രമണംതടഞ്ഞു. . ബെംഗ്‌ളുരുവിന്റെ പൊസിഷന്‍ ഫുട്‌ബോളിനെ മറികടക്കാന്‍ ഡര്‍ഹിക്കു കഴിഞ്ഞില്ല. ഡല്‍ഹി രണ്ടാം പകുതിയില്‍ പൗളോ ഡ. യസിനു പകരം ലുമുവിനെ കൊണ്ടുവന്നു. പക്ഷേ വിധി മാറ്റാന്‍ കഴിഞ്ഞില്ല. 
57-ാം മിനിറ്റില്‍ ബെംഗ്‌ളുരു എഫ്‌.സി മൂന്നാം ഗോള്‍ നേടി. സുനില്‍ ഛെത്രിയുടെ മനോഹരമായ ഡയഗണല്‍ പാസ്‌ നെഞ്ചില്‍ സ്വീകരിച്ച ഉദാന്ത സിംഗിന്റെ ആദ്യ ശ്രമം ഡല്‍ഹിയുടെ ഗോളി തടുത്തു . റീ ബൗണ്ടില്‍ ഓടിവന്ന ലെനി റോഡ്രിഗസ്‌ പന്ത്‌ നെറ്റിലേക്കു പായിച്ചു (3-0).
അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ലാലിയാന്‍സുവാലയ്‌ക്കു പകരം സെയ്‌ത്യാസെന്‍ സിംഗിനോയും എഡു ഗാര്‍ഷ്യയ്‌ക്കു പകരം ടോണിയേയും മിരബാജെയ്‌ക്കു പകരം എഡു മോയെയും ഉദാന്ത സിംഗിനു പകരം നിഷു കുമാറിനേയും ജൂവാനനു പകരം ബ്രൗളിയോയെയും ഇറക്കി. ഇതിനിടെ സുനില്‍ ഛെത്രിയെ ഫൗള്‍ ചെയ്‌തതിനു ഗുയോണ്‍ ഫെര്‍ണാണ്ടസിനു മഞ്ഞക്കാര്‍ഡും കിട്ടി.
77 ാം മിനിറ്റില്‍ സെയ്‌ത്യാസന്‍ സെന്നിന്റെ പിഴവില്‍ പന്തു പിടിച്ചെടുത്ത മിക്കുവിനു കിട്ടിയ അവസരം ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ നിലത്തുവീണു അപകടം ഒഴിവാക്കി. കളി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ഡല്‍ഹി ഏകദേശം തോല്‍വി സമ്മതിച്ച മാനസിക നിലയിലായി. ബെംഗളുരു ജയം ഉറപ്പിച്ച ആലസ്യത്തിലായി. 
ഈ ഘട്ടത്തിലാണ്‌ ആശ്വാസമായി ഡ്‌ല്‍ഹിക്കു പെനാല്‍ട്ടി കിക്ക്‌ ലഭിക്കുന്നത്‌. 86 ാം മിനിറ്റില്‍ സെയ്‌ത്യാന്‍സെന്നിന്റെ ബോക്‌സിനകത്തു കയറി തൊടുത്തുവിട്ട ഷോട്ട ബെംഗ്‌ളുരുവിന്റെ ജോണ്‍ ജോണ്‍സണ്‍ വലതു കൈകൊണ്ടു തടഞ്ഞതിനു കിട്ടിയ പെനാല്‍ട്ടി നൈജീരിയന്‍ ഇന്റര്‍നാഷണല്‍ കാലു ഉച്ചെ വലയിലാക്കി ( 3-1). എതിരെ ഗോള്‍ വന്നതോടെ ബെംഗളുരു ഉഷാറിലായി. 87-ാം മിനിറ്റില്‍ സുനില്‍ ഛെത്രി നല്‍കിയ ഡയഗണല്‍ പാസ്‌ സ്വീകരിച്ച വെനിസ്വലയുടെ താരം മിക്കു ബോക്‌സിനകത്തു രണ്ട്‌ ഡിഫെന്‍ഡര്‍മാരെയും ഡല്‍ഹി ഗോളിയെ മറികടന്നു പന്ത്‌ വലയിലാക്കി (4-1). 

ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി. 4-4-2 ഫോര്‍മേഷനിലും ഡല്‍ഹി ഡൈനാമോസ്‌ 4-4-1-1 ഫോര്‍മേഷനിലു ആയിരുന്നു ടീമിനെ വിന്യസിച്ചത്‌.
ബെംഗ്‌ളുരു എഫ്‌.സി ഇനി നവംബര്‍ 30നു ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ എഫ്‌.സി ഗോവയേയും ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ഡിസംബര്‍ രണ്ടിനു നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റിഡിനെയും നേരിടും


 

MATCH 9 : PUNE F C 4 ATK 1

നിലവിലെ ചാമ്പ്യന്മാര്‍ക്ക്‌ വമ്പന്‍ തോല്‍വി

പൂനെ സിറ്റി എഫ്‌.സി 4 എ.ടി.കെ 1



കൊല്‍ക്കത്ത, നവംബര്‍ 26:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സോള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയെ സന്ദര്‍ശകരായ പൂനെ സിറ്റി തരിപ്പണമാക്കി. എതിരാളികളുടെ തട്ടകത്തില്‍ അവശോജ്ജലമായ കളിപുറത്തെടുത്ത പൂനെ സിറ്റി എഫ്‌.സി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ എ.ടി.കെ യെ തകര്‍ത്തു. കൊല്‍ക്കത്തയുടെ ഐ.എസ്‌ എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്‌. 
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സെമി ഫൈനലില്‍ കടക്കുവാന്‍ കഴിയാത്ത ടീമാണ്‌ പൂനെ. രണ്ടു തവണ്‌ ചാമ്പ്യന്മാരായ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ പൂനെ രിപ്പണമാക്കിയത്‌ അവിശ്വസനീയമായി. 
പൂനെ സിറ്റിക്കെതിരെ ഇതിനു മുന്‍പ്‌ നടന്ന ആറ്‌ മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും എ.ടി.കെയ്‌ക്കു തോല്‍ക്കേണ്ടി വന്നിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 
പൂനെ സിറ്റിക്കുവേണ്ടി മാഴ്‌സിലീഞ്ഞ്യോ രണ്ട്‌ ഗോളുകള്‍ നേടി ( 12, 60 മിനിറ്റില്‍) ,രോഹിത്‌ കുമാര്‍ (51-ാം മിനിറ്റില്‍) എമിലിയാനോ അല്‍ഫാരോ (80-ാം മിനിറ്റില്‍) എന്നിവര്‍ ഓരോ ഗോളുകളും. കണ്ടെത്തി. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ ബിപിന്‍ സിംഗും (50-ാം മിനിറ്റില്‍) നേടി. 

ആദ്യ പകുതിയില്‍ ബ്രസീലിയന്‍ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയുടെ 1 നേടിയ ഗോളില്‍ പൂനെ സിറ്റി എഫ്‌.സി 1-0 നു മുന്നിട്ടു നിന്നു. 

രണ്ട്‌ ഗോള്‍ നേടുകയും രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്തുണ നല്‍കുകയും ചെയ്‌ത മാഴ്‌സിലീഞ്ഞ്യോയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 

ഇന്നലെ പൂനെ കോച്ച്‌ റാങ്കോ പോപോവിച്ച്‌ മൂന്നു മാറ്റങ്ങള്‍ വരുത്തി. സാര്‍ത്തക്ക്‌, ജോനാഥന്‍ ലൂക്ക, ജുവല്‍ രാജ എന്നിവര്‍ക്കു പകരം ബല്‍ജിത്‌ സാഹ്‌്‌നി, ഐസക്ക്‌ എന്നിവരെ ഇറക്കി ,ഡിഫെന്‍ഡറായിട്ടായിരുന്നു ബല്‍ജിത്‌ ഇന്നലെ ഇറങ്ങിയത്‌. പൂനെ 4-2-3-1 ഫോര്‍മേഷനിലായിരുന്നു.
കൊല്‍ക്കത്ത ഇന്നലെ ഒരു മാറ്റം വരുത്തി റൂപര്‍ട്ടിനു പകരം ബിപിന്‍ സിംഗിനെ കൊണ്ടുവന്നു . കൊല്‍ക്കത്ത 4-1-4-1 ഫോര്‍മേഷനും വരുത്തി. എന്‍ജാസി കുഗ്വി മാത്രം അടങ്ങുന്ന ഏകാംഗ മുന്നേറ്റ നിരയാണ്‌ ആവിഷ്‌കരിച്ചത്‌. 

ആദ്യ അഞ്ച്‌ മിനിറ്റിനുള്ളില്‍ രണ്ടു ടീമുകള്‍ക്കും ഓരോ കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും ഗോള്‍ നീക്കങ്ങള്‍ ഒന്നും വന്നില്ല. ആറാം മിനിറ്റില്‍ പൂനെയുടെ ബോക്‌സിനു 30 വാര മുന്നില്‍ എ.ടി.കെയ്‌ക്കു കിട്ടിയ ഫ്രീ കിക്ക്‌്‌ ഗോള്‍ മുഖത്ത്‌ ഫാന ഹെഡ്ഡ്‌ ചെയ്‌തു അപകടം ഒഴിവാക്കി. എട്ടാം മിനിറ്റില്‍ ലിങ്‌ദോയുടെ ദുര്‍ബലമായ ഷോട്ട്‌ പൂനെ ഗോളി അനായാസം കരങ്ങളിലൊതുക്കി. 
കളിച്ചത്‌ കൊല്‍ക്കത്തയും ഗോള്‍ നേടിയത്‌ പൂനെയുമായി. തുടരെ വന്ന കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കു കിട്ടിയ പ്രഹരമായിരുന്നു പൂനെ സിറ്റിയുടെ ഗോള്‍. 12-ാം മിനിറ്റില്‍ പ്രത്യാക്രമത്തിലൂടെയാണ്‌ ഗോള്‍ നീട്ടി നല്‍കിയ പന്ത്‌ ടോം തോര്‍്‌പ്പിനു ക്ലിയര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്‌ കവര്‍ന്നെടുത്ത എമിലിയാനോ അല്‍ഫാരോ ബോക്‌സിലേക്കു ഓടിയെത്തിയ മാഴ്‌സിലീഞ്ഞ്യോയ്‌ക്കു ക്രോസ്‌ ചെയ്‌തു കൊടുത്തു. ഓപ്പണ്‍ സ്‌പേസില്‍ കിറുകൃത്യമായി പന്ത്‌ എടുത്ത മാഴ്‌സീലീഞ്ഞ്യോ വലംകാാലനടിയിലൂടെ കൊല്‍ക്കത്തയുടെ വല കുലുക്കി (1-0). ടോം തോര്‍പ്പിന്റെ പിഴവില്‍, മജീഷ്യന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പൂനെയുടെ ക്യാപ്‌റ്റന്‍ കൂടിയായ മാഴ്‌സിലീഞ്ഞ്യോയുടെ ഗോള്‍ തിങ്ങിനിറഞ്ഞ ഗാലറിയെ നിശബ്ദമാക്കി.
24-ാം മിനിറ്റില്‍ സെക്യൂഞ്ഞയിലൂടെ ഒരു കൗണ്ടര്‍ അറ്റാക്കിനുള്ള കൊല്‍ക്കത്തയുടെ ശ്രമം പൂനെയുടെ ഗോള്‍ കീപ്പറിന്റെ കരങ്ങളില്‍ അവസാനിച്ചു. 27-ാംമിനിറ്റില്‍ സെക്യൂഞ്ഞയുടെ പൂനെയുടെ പ്രതിരോധനിരക്കാരെ ഒന്നിനു പിന്നാലെ മറികടന്നു വന്ന സോളോ അറ്റാക്കും തുടര്‍ന്നുള്ള ബള്ളറ്റ്‌ ഷോട്ട്‌ പുനെ ഗോളി കമല്‍ ജിത്‌ സിംഗ്‌ തടുത്തിട്ടു. റീബൗണ്ടില്‍ ഓടിയെത്തിയ ഹിതേഷിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ കൊല്‍ക്കത്ത ഇംഗ്ലീഷ്‌ താരം എന്‍ജാസി കുഗിയിലൂടെ തുടരെ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനിടെ കൊല്‍ക്കത്തയുടെ യൂജിന്‍സന്‍ ലിങ്‌ദോയ്‌ക്കു പരുക്കന്‍ അടവിനു മഞ്ഞക്കാര്‍ഡും വാങ്ങേണ്ടി വന്നു. 

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ മടക്കി. 49 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോ കൊല്‍ക്കത്തയുടെ സെക്യൂഞ്ഞയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീക്‌ിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌ . പെനല്‍ട്ടി ബോക്‌സിനു 30 വാര അകലെ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത മണിപ്പൂര്‍ താരം ബിപിന്‍ സിംഗ്‌ ഗോളാക്കി. ബിപിന്‍ സിംഗിന്റെ കിക്ക്‌ പൂനെയുടെ കളിക്കാരുടെ തലയ്‌ക്കു മുകളിലൂടെ വളഞ്ഞു ക്രോസ്‌ബാറില്‍ ഇടിച്ചു വലയിലേക്കു ഊളയിട്ടു. (1-1).
കൊല്‍ക്കത്തയുടെ ഈ സന്തോഷം അല്‍പ്പായുസായി. അടുത്ത മിനിറ്റില്‍ (51-ാം മിനിറ്റില്‍) പൂനെ വീണ്ടും മുന്നില്‍. മാഴ്‌സിലീഞ്ഞ്യോ എടുത്ത കോര്‍ണറില്‍ ചാടി ഉയര്‍ന്ന രോഹിത്‌ കുമാര്‍ ഹെഡ്ഡറിലൂടെ പന്ത്‌ കൊല്‍ക്കത്തയുടെ നെറ്റിലേക്കു ചെത്തിയിട്ടു (2-1). ഗോള്‍ മടക്കിയ സന്തോഷത്തില്‍ കൊല്‍ക്കത്ത കോര്‍ണര്‍ കിക്ക്‌ എടുക്കുമ്പോള്‍ എതിര്‍ കളിക്കാരെ കാര്യമായി മാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിച്ചില്ല. ഇത്‌ പൂനെ മുതലെടുത്തു.


59-ാംമിനിറ്റില്‍ ഹിതേഷിനു പകരം കൊല്‍ക്കത്ത റോബിന്‍ സിംഗിനെ കൊണ്ടുവന്നു.ഇതിനു പിന്നാലെ 60-ാം മിനിറ്റില്‍ പൂനെ ലീഡുയര്‍ത്തി. ഡീഗോ കാര്‍ലോസ്‌,മാഴ്‌്‌സിലീഞ്ഞ്യോ, അല്‍ഫാരോ .മാര്‍ക്കോസ്‌ ടെബാര്‍ ന്നിവരുടെ സംയുക്ത ശ്രമാണ്‌ ഗോളായി മാറിയത്‌. കൊല്‍ക്കത്തയുടെ കുത്തഴിഞ്ഞ പ്രതിരോധം പൂനെ മുതലെടുത്തു. കാര്‍ലോസിന്റെ പാസ്‌ ബോക്‌സിനകത്തു നിന്ന ടെബാര്‍ ഹെഡ്ഡറിലുടെ മാഴ്‌സിലീഞ്ഞ്യോയിലേക്കും , തുടര്‍ന്ന്‌ മാഴ്‌സിലീഞ്ഞ്യോയുടെ വെടിയുണ്ട ഷോട്ട്‌ മുന്നില്‍ വന്ന കൊല്‍ക്കത്തയുടെ ക്യാപ്‌റ്റന്‍ ജോര്‍ഡി മൊണ്ടാലിന്റെ കാലില്‍ തട്ടി കൊല്‍ക്കത്തയുടെ ഗോളി ദേബജിതിന്റെ കണക്കുകൂട്ടലുകള്‍ തകര്‍ത്തു വലയിലേക്കു കയറി (3-1). 
72-ാം മിനുറ്റില്‍ പരുക്കന്‍ അടവുകള്‍ പുറത്ത്‌ എടുത്ത എന്‍ജാസിക്കു മഞ്ഞക്കാര്‍ഡ്‌. പൂനെ കോച്ച്‌ പോപോവിച്ച്‌ ഉടന്‍ രോഹിതിനേയും കാര്‍ലോസിനെയും മാറ്റി . പകരം കരുത്തരെ രണ്ടു പേരെ പകരക്കാരായി കൊണ്ടുവന്നു. ജോനാഥന്‍ ലൂക്കയും കീന്‍ ലൂയിസും വന്നതോടെ പൂനെയുടെ ശക്തി ഇരട്ടിയായി. കൊല്‍ക്കത്ത ബിപിന്‍ സിംഗിനു പകരം റൊണാല്‍ഡ്‌ സിംഗിനെയും ഇറക്കി. 
പോപോവിച്ചിന്റെ തന്ത്രം വിജയകരമായി. മാഴ്‌സീലീഞ്ഞ്യോ-അല്‍ഫാരോ സഖ്യം അരങ്ങു തകര്‍ക്കാന്‍ രണ്ടുപേരുടെയും വരവ്‌ സഹായമായി. 80-ാം മിനിറ്റില്‍ പൂനെ നാലാം വെടിപൊട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിലാണ്‌ ഗോള്‍. പ്‌ന്തുമായി കുതിച്ച മാഴ്‌സിലീഞ്ഞ്യോ ബോക്‌സിനകത്തേക്കു നല്‍കിയ പന്ത്‌ അല്‍ഫാരോയ്‌ക്കു നല്‍കുമ്പോള്‍ തടയാന്‍ ആരും ഉണ്ടായില്ല. വെടിയുണ്ടപോലുള്ള അല്‍ഫാരോയുടെ ഷോട്ട്‌ മജുംദാറിനെ തകര്‍ത്തു നെറ്റിലേക്ക്‌ (4-1). 
പുനെ സിറ്റി നവംബര്‍ 29 നു സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും
എ.ടി.കെ ഡിസംബര്‍ ഒന്നിനു ജാംഷെഡ്‌പൂരിനെ അവരുടെ തട്ടകത്തിലും നേരിടും. 

PHOTOS