മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂനെ സിറ്റി.എഫ്.സി യ്‌ക്കു ജയം
പുനെ സിറ്റി എഫ്.സി 2 മുംബൈ സിറ്റി എഫ്.സി 1
പുനെ, നവംബര്‍ 29:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബാലവാഡി ശ്രീശിവ്‌ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്നലെ നടന്ന മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂനെ സിറ്റി എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി.
74 ാം മിനിറ്റുവരെ 1-0 ലീഡില്‍ മുന്നിട്ടു നിന്ന മുംബൈ സിറ്റി എഫ്.സിക്ക് അവസാന മിനിറ്റുകളില്‍ അടിതെറ്റി
മുംബൈ സിറ്റിയ്‌ക്കുവേണ്ടി 15 ാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് ഗോള്‍ നേടി തുടക്കംകുറിച്ചു. രണ്ടാം പകുതിയില്‍ 74 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലെടുത്തു എമിലിയാനോ അല്‍ഫാരോ പൂനെ സിറ്റിയുടെ സമനില ഗോള്‍ കണ്ടെത്തി. . വീണ്ടും അല്‍ഫാരോ തന്നെ വല ചലിപ്പിച്ചു . രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അല്‍ഫാരോയുടെ രണ്ടാമത്തേതും പൂനെയുടെ വിജയഗോളും സ്വന്തമാക്കി.
ഈ ജയത്തോടെ പൂനെ സിറ്റി എഫ്.സി ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
മുംബൈയുടെ ജേഴസണ്‍ വിയേരയാണ് മാന്‍ ഓഫ് ദി മാച്ച്.
മുംബൈ സിറ്റി എഫ്.സി പരിശീലകന്‍ അലക്‌സാന്ദ്രോ ഗുയിമെറസ് ഇന്നലെ ഫോര്‍മേഷനില്‍ മാറ്റം വരുത്തി 4-2-3-1 എന്ന നിലയില്‍ ഒരു അറ്റാക്കിങ്ങ് ഫോര്‍വേര്‍ഡിനെ മാത്രമാണ് ഇറക്കിയത്. ഡിഫെന്‍സീവ് ഫോര്‍മേഷനായിരുന്നു മുംബൈയുടേത്. ബല്‍വന്ത് സിംഗിനായിരുന്നു എക മുന്‍നിരക്കാരന്റെ ഡ്യൂട്ടി. മധ്യനിരയില്‍ സഞ്‌ജു പ്രധാന്‍, സെഹ്നാജ് സിംഗ്, ്‌അബിനാഷ് റൂയിദാസ്, എവര്‍ട്ടണ്‍ ,ഇമാന എന്നിവരുടെ പിന്തുണയും ബല്‍വന്തിനു നല്‍കിയുുള്ള ലൈനപ്പാണ് ഇറക്കിയത്.
മറുവശത്ത് കോസ്‌റ്ററിക്കന്‍ പരിശീലകന്‍ റാങ്കോ പോപോവിച്ച ടീമില്‍ മാറ്റം ഒന്നും വരുത്തയിരുന്നില്ല. ഏമിലിയാനോ അല്‍ഫാരോ എന്ന ഏക മുന്‍നിരതാരത്തിനു പിന്തുണയുമായി രോഹിത്, മാര്‍ക്കോസ് ടെബാര്‍, ക്യാപ്‌റ്റന്‍ മാഴ്‌സിലീഞ്ഞ്യോ, ഡീഗോ, ഐസക് എന്നിവരടങ്ങുന്ന വമ്പന്‍ മധ്യനിരയേയും മഹാരാഷ്ട്ര ഡര്‍ബിയില്‍ പുനെ സിറ്റി അണിനിരത്തി.
കളിയുടെ തുടക്കം മുംബൈയ്‌ക്കായിരുന്നു മുന്‍തൂക്കം. 10 ാം മിനിറ്റില്‍ ലഭിച്ച ആദ്യത്തെ കോര്‌ണറിലൂടെയാണ് പൂനെയുടെ ആക്രണം ആദ്യമായി ഗോള്‍ മുഖത്ത് എത്തുന്നത്. പൂനെ വളരെ ആസൂത്രിതമായ നീക്കങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. 12 ാം മിനിറ്റില്‍ പൂനെയുടെ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്തു പന്ത് തട്ടിയെടുത്ത ജേഴ്‌സണ്‍ വിയേരയിലൂടെയാണ് ആദ്യമായി മുംബൈയുടെ ഗോള്‍ മുഖത്തെത്തിയ ആക്രണം. രണ്ടാം പോസ്‌റ്റിനരികിലൂടെ ഗോള്‍ കണ്ടെത്താനുള്ള വിയേരയുടെ ശ്രമം പൂനെയുടെ ഗോള്‍കീപ്പര്‍ കമല്‍ജിത് രക്ഷപ്പെടുത്തി. എന്നാല്‍ ഭാഗ്യം പൂനെയെ അധികം നേരം തുണച്ചില്ല. 15 ാം മിനിറ്റില്‍ മുംബൈ ഗോള്‍നേടി. സെഹ്‌്‌നാജ് സിംഗിന്റെ അളന്നു കുറിച്ച പാസ് എടുത്ത ബല്‍വന്ത് സിംഗ് 30 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറിലൂടെ വലകുലുക്കി. ഇത്തവണ പൂനെ ഗോളിക്കു രണ്ടാം പോസ്‌റ്റി്‌ന്റെ ടോപ് കോര്‍ണറിലേക്കു വന്ന പന്ത് തടയാനായില്ല (1-0).
ബല്‍വന്ത് സിംഗിലൂടെയാണ് മുംബൈ ആക്രണങ്ങള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിക്കൊണ്ടിരുന്നത്. 22 ാം മിനിറ്റില്‍ പൂനെയുടെ ഗോള്‍ മടക്കാനുള്ള ശ്രമം മുംബൈ ഗോളിയുടെ മനോഹരമായ സേവില്‍ വിഫലമായി. രോഹിത് കുമാര്‍ ബോക്‌സില്‍ എത്തിച്ച പന്തില്‍ ഡീഗോ കാര്‍ലോസിന്റെ ഇടംകാലനടി ഗോളി അമരീന്ദര്‍ കുത്തിയകറ്റി. സന്തം തട്ടകത്തില്‍ പൂനെ മെല്ല മെല്ലെ ആക്രമണം ശക്തമാക്കിക്കൊണ്ടിരുന്നു.ഡീഗോ കാര്‍ലോസ് ഇടതുവിംഗിലൂടെ തുടരെ അല്‍ഫാരോയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇത് വ്യ്‌ക്തമായ മുംബൈ ബോക്‌സിനകത്തു ശക്തി കൂട്ടി പാസുകള്‍ തുടരെ തടഞ്ഞിട്ടു. 33 ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ മറ്റൊരു കണക്ഷന്‍ പ്‌ിടിച്ചെടുക്കാന്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്കും അല്‍ഫാരോയ്‌ക്കും കഴിയാതെ പോയി. മുംബൈയുടെ രക്ഷാദൗത്യം പ്രധാനമായും ലൂസിയാന്‍ ഗോയനായിരുന്നു. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു കടക്കുമ്പോള്‍ പൂനെ ബോള്‍ പൊസിഷനില്‍ മുന്നില്‍ എത്തി. ഒന്നാം പകുതിയയുടെ അവസാന മിനിറ്റുകളില്‍ പൂനെയ്‌ക്കു ലഭിച്ച ഫ്രീ കിക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല
മൂബൈയുടെ പെനാല്‍ട്ടി ബോക്‌സിനു 30 വാര അകലെ നിന്നു കിട്ടിയ രണ്ട് ഫ്രീ കിക്കുകളും എടുത്ത മാഴ്‌സിലീഞ്ഞ്യോ മുന്നില്‍ നിന്ന മുംബൈ മതില്‍ മറികടന്നു പന്ത് ഗോള്‍ മുഖത്ത് എത്തിച്ചുവെങ്കിലും മുംബൈ ഗോള്‍ കീപ്പറിനെ മറികടക്കാനായില്ല. ആദ്യപകുതിയില്‍ മാത്രം പൂനെ സിറ്റിക്ക് ആദ്യ പകുതിയില്‍ ആറ് കോര്‍ണറുകളാണ് ലഭിച്ചത്
ആദ്യം ഗോള്‍ നേടിയ ശേഷം മൂംബൈ പ്രതിരോധത്തിനായിരുന്നു ഊന്നല്‍ നല്‍കിയത്. മാഴ്‌ിസീലീഞ്ഞ്യോയും അല്‍ഫാരോയും നടത്തിയ കഠിനാധ്വാനങ്ങള്‍ ഒന്നാം പകുതിയില്‍ വിലപ്പോയില്ല. മുംബൈയുടെ ലൂസിയാന്‍ ഗോയനോടൊപ്പം പ്രതിരോധനിരക്കാരായ റോസാരിയോയും ജേഴസണ്‍ വിയേരയും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു.
രണ്ടാം പകുതിയിലും മുംബൈ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങ് ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരുന്നു. അതോടെ ഫൗളുകളും ഫ്രീ കിക്കുകളും ഒന്നിനുപുറകെ ഒന്നൊന്നായി വന്നുു. 58 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ സോളോ അറ്റാക്കും ഗോള്‍ മുഖത്തേക്കുള്ള പാസും .ഇത്തവണ അല്‍ഫാരോയ്‌ക്കു കണക്ട് ചെയ്യാനായില്ല. ബല്‍വന്തിന്റെ ഏക ഗോളില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമങ്ങള്‍ക്കിടെ വിരലില്‍ എണ്ണാവുന്ന ലീഡ് നേടാനുള്ള ശ്രമങ്ങള്‍ മാത്രമെ മുംബൈയില്‍ നിന്നും വന്നുള്ളു. പൂനെ മാര്‍ക്കോസ് ടെബാറിനു പകരം ആക്രമണത്തിനു ശക്തികൂട്ടാന്‍ കീന്‍ ലൂയിസിനേയും റാഫ ജോര്‍ഡയ്‌ക്കു പകരം എവര്‍ട്ടണ്‍ സാന്റോസിനെയും മുംബൈ സഞ്‌ജു പ്രധാനു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവിനെയും കൊണ്ടുവന്നു.
മുംബൈയുടെ മെയ് കരുത്തില്‍ ഗോളടിപ്പിക്കാതെ നോക്കുവാനുള്ള ശ്രമം ഒടുവില്‍ പെനാല്‍ട്ടിയ്‌ക്കു വഴി തുറന്നു. 74 ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിനെ ബോക്‌സിനു തൊട്ട് അകത്തുവെച്ചു രാജു ഗെയക്ക് വാദ് അനാവശ്യമായി ഫൗള്‍ ചെയ്‌തതിനു ലഭിച്ച പെനാല്‍ട്ടി എമിലിയാനോ അല്‍ഫാരോ വലയില്‍ എത്തിച്ചു (1-1).
സമനില ഗോള്‍ നേടിയതോടെ പൂനെയുടെ ജയിക്കാനുള്ള ആഗ്രഹം തീവ്രമായി. ഐസക്കിനു പകരം ജോനാഥന്‍ ലൂക്കയെ പൂനെ ഇറക്കി. മറുവശത്ത് മുംബൈയും കൈവിട്ടുപോയ മുന്‍തൂക്കം വീണ്ടെുടുക്കാനുള്ള ശ്രമം തുടങ്ങിയതോടെ അവസാന മിനിറ്റുകള്‍ക്കു തീപിടിച്ചു. 84 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ കൂറ്റനടി അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി.
അവസാന വിസിലിനു മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ ഇമാനയ്‌ക്കു പകരം മുംബൈ തിയാഗോ സാന്റോസിനെ ഇറക്കി.
കളി സമനിലയിലേക്കു നീങ്ങുമെന്ന പ്രതീതിയില്‍ നീങ്ങുന്നതിനിടെയാണ് പൂനെ സിറ്റി എഫ്.സി യുടെ വിജയ ഗോള്‍. വന്നത്. നിശ്ചിത സമയവും പിന്നിട്ടു 93 ാം മിനിറ്റില്‍ മൈതാന മധ്യത്തു നിന്നും വന്ന ലോബ് സ്വീകരിച്ചു കുതിച്ച ഡീഗോ കാര്‍ലോസ് നല്‍കിയ പാസ് കാത്തിരുന്ന എമിലിയാനോ അല്‍്‌ഫാരോ പന്ത് വലയിലാക്കി (2-1).
രാജു ഗെയ്‌ക്ക് വാദിന്റെ മാര്‍ക്ക് ചെയ്യുന്നതില്‍ സംഭവിച്ച ചെറിയപിഴവില്‍ അതുവരെ കാത്തു സൂക്ഷിച്ച മൂംബൈയുടെ പ്രതിരോധം ഒരുസെക്കന്റിനു തകര്‍ന്നടിഞ്ഞതോടെ മഹാരാഷ്ട്ര ഡല്‍ബിയില്‍ വിജയം പൂനെ സിറ്റി എഫ്.സിയുടേതായി.
പുനെ സിറ്റി എഫ്.സി ഇനി ഡിസംബര്‍ മൂന്നിനു ചെന്നൈയിന്‍ എഫ്.സിയേയും മുംബൈ സിറ്റി എഫ്.സി ഡിസംബര്‍ മൂന്നിനു കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയേയും നേരിടും.

No comments:
Post a Comment