Friday, December 1, 2017

MATCH 10::BENGALURU FC 4 DELHI DYNAMOS 1

Paartalu’s double gives Bengaluru second win, top spot


BENGALURU, NOVEMBER 26: Debutants Bengaluru FC continued with their dominating ways in the Hero Indian Super League (ISL) as they floored Delhi Dynamos FC 4-1 for their second consecutive victory at the Sree Kanteerava Stadium, Bengaluru, on Sunday.

Bengaluru FC are the only team to win both their matches and lead the table with six points.

The hosts FC were riding high after a comfortable victory against Mumbai City FC in the opening game but they did even better against Delhi Dynamos, whose confidence was sky-rocketing after garnering full points against FC Pune City. On Sunday, however, it were Bengaluru from start to finish as Erik Paartalu struck twice in the opening half. Lenny Rodrigues (57th minute) and Miku (87th) completed the rout in the second session.

Captain Kalu Uche pulled a goal back after converting a penalty for Delhi in the 86th minute.

Bengaluru FC were always the dominant side in this contest and started to impose themselves straight after kick-off. With Udanta Singh creating havoc on the right flank, there were always scoring opportunities but the hosts got going only in the 24th minute.

It came from a set-piece. Edu Garcia floated the ball right in the heart of the Delhi defence where Harmanjot Khabra headed it across the face of goal and Paartalu made no mistake with a close-range header that beat Delhi goalkeeper Albino Gomes.

Bengaluru had the match in their pocket with the second goal and it came right at the stroke of half time. It came from another set-piece as Garcia floated a corner-kick and Paartalu was the man who again flicked it inside the nets.

Delhi Dynamos tried to fight their way back but found it difficult to penetrate the Bengaluru defence. Captain Kalu Uche tried his best by bulldozing his way but was constantly thwarted.

Bengaluru got their third goal in the 57th minute as Sunil Chhetri and Udanta combined to create an opportunity for Lenny to slot home the rebound from inside a crowded defence.

Delhi were awarded a spot-kick in the 86th minute after defender John Johnson was adjudged to have handled the ball. Captain Kalu stepped up and beat goalkeeper Gurpreet Singh for the first time in the ISL.

The three-goal lead, however, was restored almost immediately as Miku scored his first goal of the tournament. Chhetri lifted a long ball over the Delhi defence and Miku did well to control it, beat two markers and then calmly slot it past the goalkeeper for another impressive victory.



ബെംഗ്‌ളുരു എഫ്‌.സിയ്‌ക്ക്‌ ഉജ്ജ്വല ജയം 
പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ 

ബെംഗ്‌ളുരു എഫ്‌.സി 4 ഡല്‍ഹി ഡൈനാമോസ്‌ 1

ബെംഗ്‌ളുരു, നവംബര്‍ 26: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി

ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍ നാഷണല്‍ എറിക്‌ പാര്‍ത്താലുവിന്റെ രണ്ടു ഗോളുകളില്‍ ( 23, 45 മിനിറ്റുകളില്‍) ആതിഥേയര്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലെനി റോഡ്രിഗസും (57-ാം മിനിറ്റില്‍) മിക്കുവും (87-ാം മിനിറ്റില്‍ ) ചേര്‍ന്നു ബെംഗ്‌ളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയക്കാരന്‍ കാലു ഉച്ചെയുടെ 
പെനാല്‍ട്ടി ഗോളിലാണ്‌ ( 86-ാം മിനിറ്റില്‍) ഡല്‍ഹി ആശ്വാസം കണ്ടെത്തിയത്‌ . 
രണ്ട്‌ ഗോള്‍ നേടിയ എറിക്‌ പാര്‍ത്താലുവാണ്‌ ഈ മത്സരത്തിലെ മാന്‍ ഓഫ്‌ ദി മാച്ച്‌. 
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ്‌ പോയിന്റ്‌ നേടി നവാഗതരായ ബെംഗ്‌ളുരു എഫ്‌.സി പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി. 


ആദ്യ മത്സരം ജയിച്ച ഇരുടീമുകള്‍ തമ്മിലുള്ള മത്സരം സൂപ്പര്‍ സണ്‍ഡേയിലെ ഫുട്‌ബോള്‍ വിരുന്നായി മാറി.
ബെംഗ്‌ളുരുവിന്റെ തുടരെയുള്ള ആക്രമണങ്ങളോടെയാണ്‌ കളി തുടങ്ങിയത്‌. ഡല്‍ഹി നിലയുറപ്പിക്കുന്നതിനു മുന്‍പ്‌ തന്നെ ആതിഥേയര്‍ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം മിനിറ്റില്‍ എഡുവിന്റെ അളന്നു കുറിച്ച പാസില്‍ വെനിസ്വലക്കാരന്‍ മിക്കുവിന്റെ ഹെഡ്ഡര്‍ ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ കാഴ്‌ചക്കാരനായി നില്‍ക്കെ വന്ന പന്ത്‌ ക്രോസ്‌ ബാറില്‍ ഇടിച്ചു പുറത്തേക്ക്‌. ഡല്‍ഹി കഷ്ടിച്ചു രക്ഷപ്പെട്ടു. 
എട്ടാം മിനിറ്റിലാണ്‌ ആദ്യമായി ഡല്‍ഹിയുടെ ആക്രമണം എതിരാളികളുടെ പോസ്‌റ്റിലേക്കു വന്നത്‌. കാലു ഉച്ചെയുടെ ഷോട്ട്‌ ബെംഗ്‌ളുരു എഫ്‌.സിയുടെ ഗോളി രക്ഷപ്പെടുത്തി. 15 ാം മിനിറ്റില്‍ ബെംഗ്‌ളുരുവിനു ലഭിച്ച രണ്ടാം കോര്‍ണറില്‍ മിക്കുവിന്റെ ശ്രമം ഡല്‍ഹി പ്രതിരോധനിരയില്‍ തട്ടി അവസാനിച്ചു. അടുത്ത മിനിറ്റില്‍ ഉദാന്ത സിംഗിന്റെ പാസില്‍ എഡു ഗാര്‍ഷ്യയുടെ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌ . ആദ്യ 20 മിനിറ്റു കഴിയുമ്പോഴും ബെംഗ്‌ളുരുവിന്റെ സമ്പൂര്‍ണ ആധപത്യമായിരുന്നു കാണുവാനായത്‌. 
23-ാം മിനിറ്റില്‍ ഗാലറി നിറഞ്ഞ ബെംഗ്‌ളുരുവിന്റെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നു. സുനില്‍ ഛെത്രിയെ വിനിത്‌ റായ്‌ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. കിക്കെടുത്തത്‌ ജൂവാനന്‍. പന്ത്‌ ഹെഡ്ഡറിലൂടെ ഹര്‍മന്‍ജ്യോത്‌ കാബ്ര , മിഡ്‌ ഫീല്‍ഡര്‍ എറിക്‌ പാര്‍ത്താലുവിനു നല്‍കി. ആറടി നാലിഞ്ചു ഉയരക്കാരനായ ഓസ്‌ട്രേലിയക്കാരന്‍ എറിക്‌ പാര്‍ത്താലു മനോഹരമായ ഹെഡ്ഡറിലൂടെ പന്ത്‌ വലയിലാക്കി (1-0). 
കളിക്കാരുടെ ഉയരക്കൂടുതല്‍ ബെംഗ്‌ളുരു ശരിക്കും മുതലെടുത്തു. സെന്റര്‍ ബാക്ക്‌ ജോണ്‍ ജോണ്‍സണ്‍ മതില്‍കെട്ടി നിന്നതോടെ ഡല്‍ഹിയ്‌ക്കു മുന്നേറുക കടുത്ത വെല്ലുവിളിയായി. ആദ്യ പകുതിയില്‍ വിരലില്‍ എണ്ണാവുന്ന ഡല്‍ഹിയുടെ നീക്കങ്ങള്‍ മാത്രമെ ബെംഗ്‌ളുരുവിന്റെ ഗോള്‍ മുഖത്തേക്കു വന്നുള്ളു. കളി ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ആണ്‌ ബെംഗ്‌ളുരുവിന്റെ രണ്ടാം ഗോളിലേക്കു നീങ്ങിയത്‌. കിക്കെടുത്ത എഡു ഗാര്‍ഷ്യ, എറിക്‌ പാര്‍ത്താലുവിന്റെ തല ലക്ഷ്യമാക്കി പന്ത്‌ മനോഹരമായി ടേണ്‍ ചെയ്‌തു . ചാടി ഉയര്‍ന്ന ഓസ്‌ട്രേലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഗോള്‍ പോസ്‌റ്റിന്റെ വലത്തെ മൂലയിലേക്കു പന്ത്‌ ചെത്തിവി്‌ട്ടു. ഡല്‍ഹി ഗോളിയെ മറികടന്നു ഗോള്‍ ലൈന്‍ മറികടന്ന പന്ത്‌ രക്ഷിക്കാന്‍ പ്രീതം കോട്ടാല്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല (2-0). 
ബെംഗ്‌ളുരു എഫ്‌.സിയുടെ എഡു ഗാര്‍ഷ്യയുടെ ആക്രമണത്തോടെയാണ്‌ രണ്ടാം പകുതിക്കുതുടക്കം. ഡല്‍ഹി ഗോളി അല്‍ബിനോ കഷ്ടിച്ചു ഈ ആക്രമണംതടഞ്ഞു. . ബെംഗ്‌ളുരുവിന്റെ പൊസിഷന്‍ ഫുട്‌ബോളിനെ മറികടക്കാന്‍ ഡര്‍ഹിക്കു കഴിഞ്ഞില്ല. ഡല്‍ഹി രണ്ടാം പകുതിയില്‍ പൗളോ ഡ. യസിനു പകരം ലുമുവിനെ കൊണ്ടുവന്നു. പക്ഷേ വിധി മാറ്റാന്‍ കഴിഞ്ഞില്ല. 
57-ാം മിനിറ്റില്‍ ബെംഗ്‌ളുരു എഫ്‌.സി മൂന്നാം ഗോള്‍ നേടി. സുനില്‍ ഛെത്രിയുടെ മനോഹരമായ ഡയഗണല്‍ പാസ്‌ നെഞ്ചില്‍ സ്വീകരിച്ച ഉദാന്ത സിംഗിന്റെ ആദ്യ ശ്രമം ഡല്‍ഹിയുടെ ഗോളി തടുത്തു . റീ ബൗണ്ടില്‍ ഓടിവന്ന ലെനി റോഡ്രിഗസ്‌ പന്ത്‌ നെറ്റിലേക്കു പായിച്ചു (3-0).
അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ലാലിയാന്‍സുവാലയ്‌ക്കു പകരം സെയ്‌ത്യാസെന്‍ സിംഗിനോയും എഡു ഗാര്‍ഷ്യയ്‌ക്കു പകരം ടോണിയേയും മിരബാജെയ്‌ക്കു പകരം എഡു മോയെയും ഉദാന്ത സിംഗിനു പകരം നിഷു കുമാറിനേയും ജൂവാനനു പകരം ബ്രൗളിയോയെയും ഇറക്കി. ഇതിനിടെ സുനില്‍ ഛെത്രിയെ ഫൗള്‍ ചെയ്‌തതിനു ഗുയോണ്‍ ഫെര്‍ണാണ്ടസിനു മഞ്ഞക്കാര്‍ഡും കിട്ടി.
77 ാം മിനിറ്റില്‍ സെയ്‌ത്യാസന്‍ സെന്നിന്റെ പിഴവില്‍ പന്തു പിടിച്ചെടുത്ത മിക്കുവിനു കിട്ടിയ അവസരം ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ നിലത്തുവീണു അപകടം ഒഴിവാക്കി. കളി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ഡല്‍ഹി ഏകദേശം തോല്‍വി സമ്മതിച്ച മാനസിക നിലയിലായി. ബെംഗളുരു ജയം ഉറപ്പിച്ച ആലസ്യത്തിലായി. 
ഈ ഘട്ടത്തിലാണ്‌ ആശ്വാസമായി ഡ്‌ല്‍ഹിക്കു പെനാല്‍ട്ടി കിക്ക്‌ ലഭിക്കുന്നത്‌. 86 ാം മിനിറ്റില്‍ സെയ്‌ത്യാന്‍സെന്നിന്റെ ബോക്‌സിനകത്തു കയറി തൊടുത്തുവിട്ട ഷോട്ട ബെംഗ്‌ളുരുവിന്റെ ജോണ്‍ ജോണ്‍സണ്‍ വലതു കൈകൊണ്ടു തടഞ്ഞതിനു കിട്ടിയ പെനാല്‍ട്ടി നൈജീരിയന്‍ ഇന്റര്‍നാഷണല്‍ കാലു ഉച്ചെ വലയിലാക്കി ( 3-1). എതിരെ ഗോള്‍ വന്നതോടെ ബെംഗളുരു ഉഷാറിലായി. 87-ാം മിനിറ്റില്‍ സുനില്‍ ഛെത്രി നല്‍കിയ ഡയഗണല്‍ പാസ്‌ സ്വീകരിച്ച വെനിസ്വലയുടെ താരം മിക്കു ബോക്‌സിനകത്തു രണ്ട്‌ ഡിഫെന്‍ഡര്‍മാരെയും ഡല്‍ഹി ഗോളിയെ മറികടന്നു പന്ത്‌ വലയിലാക്കി (4-1). 

ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി. 4-4-2 ഫോര്‍മേഷനിലും ഡല്‍ഹി ഡൈനാമോസ്‌ 4-4-1-1 ഫോര്‍മേഷനിലു ആയിരുന്നു ടീമിനെ വിന്യസിച്ചത്‌.
ബെംഗ്‌ളുരു എഫ്‌.സി ഇനി നവംബര്‍ 30നു ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ എഫ്‌.സി ഗോവയേയും ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ഡിസംബര്‍ രണ്ടിനു നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റിഡിനെയും നേരിടും


 

No comments:

Post a Comment

PHOTOS