Thursday, February 1, 2018

MATCH 61:Mumbai City FC 1-2 Jamshedpur FC


- Islanders suffer third straight loss at home


Bikash Jairu's 84th minute strike sealed three vital points for the Men in Steel......
Jamshedpur FC secured a vital 2-1 victory over Mumbai City FC as Bikash Jairu netted in an 84th-minute winner. Earlier, Everton Santos had equalised (79') for the home side after a Sanju Pradhan own-goal (37') that had given the visitors the lead.
In match 61 of the Indian Super League (ISL), Mumbai City opted to continue with their winning combination from the seven-goal thriller against FC Goa. As for the visitors, Steve Coppell made two changes with Farukh Choudhary and Andre Bikey replacing Bikash Jairu and Trindade Goncalves.
The first real chance of the match came in the 8th minute when Wellington Priori’s through-ball found winger Farukh Choudhary on the left but the latter’s attempt was kept out by the safe hands of Amrinder Singh.
After missing the chance to capitalize from the left-wing in the 22nd minute, Balwant Singh came close to the target three minutes later when he released a shot from the edge of the box; however, his effort deflected off defender Bikey to go wide of the goal.
It was only in the 37th minute that the deadlock was broken with the home-side guilty of conceding an own-goal. After Farukh nutmegged Gerson, the winger released a shot which was poorly handled by Rozario and eventually pushed into his own net by Sanju Pradhan.
The Islanders’ sub-par defensive display troubled them as they went into the break trailing by a goal.
In the early minutes of the second half, the hosts had a chance to salvage themselves but before Thiago could release a shot from close-range, Anas cleared the ball away. Later, in the 56th minute, the 22-year-old yet again failed to find the net as his shot went wide.
Balwant, who put in a shocking display inside the box, missed two chances to head the ball home - first, his effort was parried away by a flying Subrata and later he got his head to an inch-perfect cross from Everton, only to send it way over the crossbar.
Nothing seemed to go Mumbai’s way as Pradhan’s shot, in the 66th minute, ricocheted off the post after Subrata’s touch deflected the attempt.
On the other end, Jamshedpur too lacked accuracy in finishing which kept them away from finding the lead.
The home side finally found the equalizer in the 79th minute when Thiago’s corner-kick was slotted into the net by Everton. However, Mumbai’s happiness was short lived as Jairu got his side the lead once again in the 84th minute. Bikey’s cross found Belfort in the middle whose shot was kept out by Amrinder but an alert Jairu found the back of the net from the rebound.
Mumbai registered their third straight loss on home soil while the Men of Steel sealed their second victory on the road.
everton santos



ജാംഷെഡ്‌പൂര്‍ എഫ്‌.സി 2 മുംബൈ സിറ്റി എഫ്‌.സി. 1

മുംബൈ, ഫെബ്രുവരി 1: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സി പരാജയപ്പെടുത്തി. 

37 - ാം മിനിറ്റില്‍ മുംബൈയുടെ സഞ്‌ജു പ്രധാന്റെ സെല്‍ഫ്‌ ഗോളില്‍ ആദ്യപകുതിയില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി. 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 79-ാം മിനിറ്റില്‍ ബ്രസീല്‍ താരം എവര്‍ട്ടണ്‍ സാന്റോസിലൂടെ മുംബൈ സമനില കണ്ടെത്തിയെങ്കിലും പകരക്കാരനായി വന്ന ബികാഷ്‌ ജെയ്‌റു 84-ാം മിന്‌ിറ്റില്‍ നേടിയ ഗോളില്‍ ജാംഷെഡ്‌പൂര്‍ വിജയത്തിലെത്തി. 
ഈ ജയത്തോടെ ജാംഷെഡ്‌പൂര്‍ എഫ്‌.സി 22 പോയിന്റോടെ പോയിന്റ്‌ പട്ടികയില്‍ ആദ്യമായി നാലാം സ്ഥാനത്തെത്തി. മുംബൈ 17 പോയിന്റോടെ ആറാം സ്ഥാനത്താണ്‌.
ജാംഷെഡ്‌പൂരിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു നിര്‍ണായക സേവുകള്‍ നടത്തിയ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ ഹീറോ ഓഫ്‌ ദി മാച്ചായി. ഹോം ഗ്രൗണ്ടില്‍ മുംബൈയുടെ മൂന്നാമത്തെ തോല്‍വിയാണിത്‌. 
ആദ്യ പാദത്തില്‍ രണ്ടു ടീമുകളും 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. 
സെമിഫൈനല്‍ പ്ലേ ഓഫിലേക്കു പ്രവേശനം നേടാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ ജാംഷെഡ്‌പൂരിനായിരുന്നു മേല്‍ക്കൈ. ഒന്‍പതാം മിനിറ്റില്‍ ഫറൂഖ്‌ ചൗധരിയിലൂടെയും 13 -ാം മിനിറ്റില്‍ ഇസു അസുക്കയിലൂടെയും മുംബൈ ഗോള്‍ മുഖം ആക്രമിച്ചു. ഫറുഖിന്റെ ആദ്യ ശ്രമം മുംബൈ ഗോളി അമരീന്ദര്‍ സിംഗ്‌ തടുത്തു. ്‌അടുത്ത ഫറൂഖില്‍ നിന്നുള്ള പാസില്‍ ഇസു അസൂക്കയുടെ ഷോട്ട്‌ ലക്ഷ്യം തെറ്റി. 19-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ഹെഡ്ഡറിലൂടെയാണ്‌ മുംബൈയുടെ ആദ്യ ശ്രമം. പക്ഷേ, ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ സൗവിക്കിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ആദ്യം തന്നെ ശ്രമം പാളി. 
25-ാം മിനിറ്റില്‍ രണ്ടാം പോസ്‌റ്റ്‌ ലക്ഷ്യമാക്കി വന്ന ബല്‍വന്തിന്റെ ലോങ്‌ റേഞ്ചര്‍ സുബ്രതോ പോള്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ എമാനയുടെ ദുര്‍ബലമായ ഷോട്ടും സുബ്രതോ പോളിന്റെ കരങ്ങളില്‍ വിശ്രമിച്ചു. മുംബൈയുടെ ആക്രമണങ്ങള്‍ ശക്തമായതോടെ ജാംഷെഡ്‌പൂരിന്റെ ടാക്ലിങ്ങും പരുക്കനായി. തിയാഗയെ ഫൗള്‍ ചെയ്‌തിനു സൗവിക്കിനു മഞ്ഞക്കാര്‍ഡ്‌. 31-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത മാഴ്‌സിയോ റൊസാറിയോയുടെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 
37-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി. സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ഫറൂഖ്‌ ചൗധരിയുടെ സോളോ അറ്റാക്കും ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനും ഒടുവില്‍ സെല്‍ഫ്‌ ഗോളായി പന്ത്‌ വലയില്‍ കയറി. ഫറൂഖിനെ തടയാന്‍ ഓടിയെത്തിയ സഞ്‌ജു പ്രധാന്റെയും മാഴ്‌സിയോ റൊസാരിയോയുടേയും ശ്ര മങ്ങളായിരുന്നു ഗോളിലേക്കു നീങ്ങിയത്‌. ഫറൂഖ്‌ ചൗധരി ഗോള്‍ മുഖത്തേക്കു തട്ടിയിട്ട പന്ത്‌ മാഴ്‌സിയോ റൊസാരിയോയുടെ കാലില്‍ തട്ടി സ്വന്തം വലയിലേക്കു നീങ്ങി. സഞ്‌ജുവിന്റെ ഗോള്‍ ലൈനില്‍ നടത്തിയ അവസാന ശ്രമം ആകട്ടെ, സ്വന്തം പോസ്‌റ്റിന്റെ ക്രോസ്‌ ബാറില്‍ തട്ടിയ പന്ത്‌ അകത്തേക്കു കയറാനാണ്‌ വഴിയൊരുക്കിയത്‌ (1-0).
ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ മുംബൈയ്‌ക്കു സമനില ഗോള്‍ നേടാന്‍ ഡി യ്‌ക്കു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ വിഫലമായി. അക്കിലെ എമാന എടുത്ത കിക്ക്‌ മനുഷ്യഭിത്തിയ്‌ക്കു മുകളിലൂടെ ഗോള്‍ മുഖത്തേക്കു തന്നെ പറന്നിറങ്ങിയെങ്കിലും, ജാംഷെഡ്‌പൂര്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഡൈവ്‌ പന്ത്‌ കരങ്ങളില്‍ ഒതുക്കി.
രണ്ടാം പകുതിയില്‍ മുംബൈയ്‌ക്ക്‌ തിയാഗോ സാന്റോസിലൂടെ ഗോള്‍ മടക്കാനുള്ള ആദ്യ അവസരം ഒരുങ്ങി. എന്നാല്‍ ബോക്‌സിനകത്തു മനോഹരമായ ടാക്ലിങ്ങിലൂടെ അനസ്‌ പന്ത്‌ തിയാഗോയില്‍ നിന്നും തട്ടിയെടുത്തു അപകടം ഒഴിവാക്കി. 58-ാം മിനിറ്റില്‍ മുംബൈയുടെ മുന്നേറ്റവും തുടര്‍ന്നു സഞ്‌ജു പ്രധാന്റെ ഗോള്‍ മുഖത്തേക്കുള്ള മനോഹരമായ ക്രോസുും ബല്‍വന്തിന്റെ ഹെഡ്ഡറും ജാംഷെഡ്‌പൂര്‍ ഗോള്‍മുഖത്തേക്ക്‌. . വായുവിലൂടെ ഒഴുകിയെത്തിയ സുബ്രതോ പോള്‍ പന്ത്‌ കരങ്ങളില്‍ ഒതുക്കി രക്ഷകനായി. 61-ാ മിനിറ്റില്‍ വീണ്ടും ബല്‍വന്തിനു മറ്റൊരു കനകാവസരം. ഇത്തവണ ബല്‍വന്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി പുറത്തേക്ക്‌. 

അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ ജാംഷെഡ്‌പൂര്‍ വെല്ലിങ്‌ടണ്‍ പ്രയോറിയ്‌ക്കു പകരം ട്രിന്‍ഡാഡയെയും ഇസു അസൂക്കയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍്‌ട്ടിനെയും മുംബൈ ജെഴ്‌സണ്‍ വിയേരയ്‌ക്കു പകരം റാഫ ജോര്‍ഡയേയും മെഹ്‌ രാജുദിന്‍ വാഡുവിനു പകരം രാജു ഗെയ്‌ക്ക്‌ വാദിനെയും കൊണ്ടുവന്നു. 
ജാംഷെഡ്‌പൂരിന്റെ പ്രതിരോധ തന്ത്രങ്ങള്‍ തകര്‍ത്തു 79-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ കണ്ടെത്തി. തിയാഗോ സാന്റോസ്‌ എടുത്ത കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ വന്നത്‌. സുബ്രതോ പോളിനു കുത്തിയകറ്റാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്‌ തന്നെ നുഴഞ്ഞുകയറി എവര്‍ട്ടണ്‍ സാ്‌ന്റോസ്‌ ഹെഡ്ഡറിലൂടെ പന്ത്‌ വലയിലാക്കി (1-1). 
എതിരെ ഗോള്‍ വന്നതോടെ ജാംഷെഡ്‌പൂര്‍ ഉണര്‍ന്നെഴുന്നേറ്റു. 81-ാം മിനിറ്റില്‍ ഫറൂഖ്‌ ചൗധരിക്കു പകരം ബികാഷ്‌ ജെയ്‌റുവിനെ കൊണ്ടുവന്നതു ക്ലിക്ക്‌ ചെയ്‌തു. ആന്ദ്രെ ബിക്കെയില്‍ നിന്നും ബോക്‌സിനു മുന്നിലേക്കു വന്ന ക്രോസില്‍ കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിന്റെ ആദ്യശ്രമം അമരീന്ദര്‍ സിംഗ്‌്‌ തട്ടിയകറ്റി. പക്ഷേ, ഓടിവന്ന ബികാഷ്‌ ജെയറു പന്ത്‌ വലയിലേക്കു തട്ടിയിട്ടു (2-1). മുംബൈയുടെ പ്രതിരോധനിരയുടെ പാളിച്ചയാണ്‌ ബെല്‍ഫോര്‍്‌ട്ടിനും ബികാഷ്‌ ജെയ്‌റുവിനും പന്തുലഭിക്കാന്‍ ഇടയാക്കിയത്‌. 
കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ കഴിഞ്ഞ എ.ടി.കെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ നേടിയ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസിനു വിശ്രമം അനുവദിച്ചു. പകരം ആന്ദ്രെ ബിക്കെയെയും ഇടത്തെ ഫ്‌ളാങ്കില്‍ ബികാഷ്‌ ജെയ്‌റുവിനു പകരം ഫറൂഖ്‌ ചൗധരിയെയും ഉള്‍പ്പെടുത്തി. മുംബൈയുടെ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ്‌ കഴിഞ്ഞ ഗോവക്കെതിരെ നേടിയ ഇലവനെ നിലനിര്‍ത്തി. മുംബൈ സിറ്റി ഇന്നലെ തിയാഗോ, ലല്‍വന്ത്‌,എവര്‍ട്ടണ്‍ എന്നിവരെ മുന്‍ നിരയില്‍ കൊണ്ടുവന്നു കൊണ്ട്‌ 3-4-3 ഫോര്‍മേഷനിലും ജാംഷെഡ്‌പൂര്‍ ഇസു അസൂക്കയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനിലും ടീമിനെ അണിനിരത്തി. 
ജാംഷെഡ്‌പൂര്‍ 10നു ഹോം മാച്ചില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെയും, മുംബൈ 11 നു ഹോം മത്സരത്തില്‍ എഫ്‌.സി. പൂനെ സിറ്റിയേയും നേരിടും.



Alexandre Guimaraes fields an unchanged XI which had won a thrilling encounter in Goa last Sunday. Steve Coppell, on the other hand, makes two changes in the Jamshedpur line up. Trindade Goncalves, who scored the winning goal against ATK in their previous match, is rested and is replaced by Andre Bikey. Farukh Choudhary replaces Bikash Jairu on the left flank.
Jamshedpur FC subs: Sanjiban Ghosh, Bikash Jairu, Mehtab Hossain, Sameehg Doutie, Trindade Goncalves, Ashim Biswas, Kervens Belfort.
Mumbai City FC subs: Arindam Bhattacharya, Lucian Goian, Raju Gaikwad, Avinash Ruidas, Leo Costa, Sehnaj Singh, Rafa Jorda.
Jamshedpur FC starting XI: Subrata Paul; Souvik Chakraborty, Anas Edathodika, Tiri, Raju Yumnam; Andre Bikey, Memo; Jerry Mawihmingthanga, Wellington Priori, Farukh Choudhary; Izu Azuka.
Mumbai City FC starting XI: Amrinder Singh; Mehrajuddin Wadoo, Gerson Vieira, Marcio Rosario; Zakeer Mundampara, Achille Emana, Sanju Pradhan, Sahil Tavora; Everton Santos, Thiago Santos, Balwant Singh.

PHOTOS