ജയത്തോടെ ചെന്നൈയിന്‍ എഫ്.സി. മുന്നില്‍
ചെന്നൈയിന്‍ എഫ്.സി 1 പൂനെ സിറ്റി 0
ചെന്നൈ, ജനുവരി 13:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ചെന്നൈ മറീന അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി എക ഗോളിനു പൂനെ സിറ്റി എഫ്.സി.യെ പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റാന്‍ ചെന്നൈയിന്‍ എഫ്.സിക്കു കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 83-ാം മിനിറ്റില്‍
ചെന്നൈയിനു വേണ്ടി ഡച്ചുതാരം ഗ്രിഗറി നെല്‍സന്‍ വിജയ ഗോള്‍ നേടി.
ചെന്നൈയിന്‍ എഫ്.സിയുടെ ഡിഫെന്‍ഡര്‍ മെയ്‌ല്‍സണ്‍ ആല്‍വസ് ഹീറോ ഓഫ് ദി മാച്ചായി.
ഈ വിജയത്തോടെ 20 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. 16 പോയിന്റോടെ പൂനെ മൂന്നാം സ്ഥാനത്താണ്.
ഈ സീസണിലെ രണ്ടു ടീമുകളുടേയും രണ്ടാം മത്സരം ആയിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ചെന്നൈ 1-0 നു ജയിച്ചിരുന്നു. അതേപോലെ മരീനഅരീനയില്‍ ഇതു വരെ ചെന്നൈയിന്‍ പൂനെയോട് തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് ചെന്നൈയിന്‍ എഫ്.സി. നിലനിര്‍ത്തി.ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കം പൂനെ സിറ്റിയ്‌ക്കായിരുന്നു. ഷോട്ട് ഓണ്‍ ടാര്‍ജറ്റിലും പൂനെ അഞ്ച് ഷോട്ട് നേടി മുന്നില്‍ കയറി. ചെന്നൈയിന്റെ നാല് ഷോട്ടുകളാണ് ഓണ്‍ ടാര്‍ജറ്റില്‍ വന്നത്‌്. എന്നാല്‍ ഒന്‍പത് കോര്‍ണറുകള്‍ ചെന്നൈയിന്‍ നേടിയപ്പോള്‍ രണ്ട് കോര്‍ണറുകളാണ് പൂനെ സിറ്റിക്കു ലഭിച്ചത്
ഇന്നലെ ചെന്നൈയിന്‍ എഫ്.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. ധനചന്ദ്ര സിംഗ്, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് , ജെര്‍മന്‍ പ്രീത് സിംഗ് എന്നിവര്‍ക്കു പകരം ഹെന്‍ റിക്വെ സെറീനോ, തോയ് സിംഗ് എന്നിവര്‍ പകരം എത്തി. പൂനെയും മാറ്റങ്ങള്‍ വരുത്തി. സസ്‌പെന്‍ഷനെ തുടര്‍ന്നു സൂപ്പര്‍താരം മാര്‍സീലീഞ്ഞ്യോയ്‌്‌ക്കു ഇന്നലെ കളിക്കാനായില്ല. അതേപോലെ സാര്‍തക്, ഫാന, എന്നിവരെയും ഒഴിവാക്കി. പകരം സാഹില്‍, രോഹിത് കുമാര്‍, ഡീഗോ കാര്‍ലോസ് എന്നിവര്‍ ഇറങ്ങി.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിനു തുറന്നഅവസരം. ലോങ് ബോളില്‍ നിന്നും ബോക്‌സിനുളളില്‍ ജെജെയ്‌ക്കു മുന്നിലേക്കു അവസരം കടന്നുവന്നു എന്നാല്‍ കൃത്യമായ സമയത്ത് ഗുര്‍തേജിന്റെ സൈഡ് ടാക്ലിങ് ഈ അവസരം കോര്‍ണറായി ചുരുങ്ങി. എട്ടാം മിനിറ്റില്‍ പൂനെക്കും സുവര്‍ണ അവസരം കൈവന്നു. എമിിലിയാനോയുടെ ഡയഗണല്‍ ഫോര്‍വേര്‍ഡ് പാസില്‍ നിന്നും കുതിച്ച ഡീഗോ കാര്‍ലോസിന്റെ ഷോട്ട് ഗോളി കരണ്‍ജിത് മുന്നോട്ട് വന്നു തടഞ്ഞു. റീ ബൗണ്ട് ആയി വന്ന പന്തില്‍ ആശിക് കരുണിയന്റെ രണ്ടാമത്തെ ശ്രമം മെയില്‍സണ്‍ ആല്‍വസിന്റെ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. 10-ാം മിനിറ്റില്‍ എമിലിയാനോയുടെ പാസില്‍ വീണ്ടും ആശിഖിനുവീണ്ടും അവസരം. ഇത്തവണ ആശിഖിന്റെ ഷോട്ട് പോസറ്റിനു പുറത്തേക്കു പോയി. 12 ാം മിനിറ്റില്‍ പൂനെയുടെ കാര്‍ലോസിന്റെ ഗോള്‍ ശ്രമം പോസ്‌റ്റില്‍ തട്ടിത്തെറിച്ചു
24-ാം മിനിറ്റില്‍ ചെന്നൈയിനു അനുകൂലമായി റഫ്‌റി സാഹ പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ ഗോളാക്കാന്‍ ചെന്നൈയിനു കഴിഞ്ഞില്ല. ബോക്‌സിലേക്കു കുതിച്ച ചെന്നൈയിന്റെ ഡച്ച് താരം ഗ്രിഗറി നെല്‍സനെ ആദില്‍ ഖാന്‍ തോള്‍കൊണ്ട് തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി. അനുവദിക്കപ്പെട്ടത് പക്ഷേ, കിക്കെടുത്ത് റെന മിഹെലിച്ചിനു ഗോളാക്കാന്‍ കഴിഞ്ഞില്ല. പൂനെ ഗോളി വിശാല്‍ കെയ്‌ത് വലതുവശത്തേക്കു ഡൈവ് ചെയ്‌തു പന്ത് തടഞ്ഞു.
35-ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസില്‍ നിന്നും വന്ന ത്രൂ പാസില്‍ നിന്നും ആശിഖ് കരുണിയന്റെ ഷോട്ട് ഗോളി വിശാല്‍ കെയത് രക്ഷപ്പെടുത്തി. 41 -ാം മിനിറ്റില്‍ പൂനെക്ക് എതിരാളികളുടെ ബോക്‌സിനു തൊട്ടുവെളിയില്‍ കിട്ടിയ ഫ്രീ കിക്ക് അവസ പാഴായി. കിക്ക് എടുത്ത ജോനാഥന്‍ ലൂക്കയുടെ ഷോട്ട് പോസ്‌റ്റിനു പുറത്തേക്ക്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നുവെങ്കിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കു കുറവൊന്നും വന്നില്ല. ആദ്യപകുതിയില്‍ ബോള്‍ പൊസിഷനില്‍ 54 ശതമാനം മുന്‍തൂക്കം പൂനെയ്‌ക്കായിരുന്നു. എന്നാല്‍ അഞ്ച് കോര്‍ണറുകള്‍ ചെന്നൈയിനു ലഭിച്ചപ്പോള്‍ പൂനെക്കു ഒരു കോര്‍ണര്‍ മാത്രമാണ് ലഭിച്ചത്. ആദ്യ പകുതിയില്‍ മൂന്നു മഞ്ഞക്കാര്‍ഡുകളും പുറത്തെടുക്കേണ്ടി വന്നു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ പെനാല്‍ട്ടി പാഴാക്കിയ റെന മിഹെലിച്ചിനു പകരം റാഫേല്‍ അഗസ്‌തോയെയും ബിക്രംജിത്തിനു പകരം അനിരുദ്ധ് താപ്പയേയും പൂനെ ജോനാഥന്‍ ലൂക്കയ്‌ക്കു പകരം റോബര്‍ട്ടിനോ പള്‍ഗറീനോയെയും ആശിഖിനു ുരപകരം ഐസ്‌ക്കിനേയും കൊണ്ടുവന്നു. റാഫേല്‍ അഗസ്‌തോ വന്നതോടെ ചെന്നൈയിന്റെ കളി മാറി.
രണ്ടാംപകുതിയില്‍ താഹില്‍ പന്‍വറിന്റെ ഇടതുകാലന്‍ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി. 82 ാംമിനിറ്റില്‍ കാര്‍ലോസിന്റെ ആംഗുലര്‍ ഷോട്ട് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിംഗ് രക്ഷപ്പെടുത്തി.
83-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സി ഗോള്‍ നേടി.സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും പന്തുമായി മുന്നേറിയ റാഫേല്‍ അഗസ്‌തോ നല്‍കിയ പാസില്‍ റാഫേല്‍ ലോപ്പസിനെയും ഗുര്‍തേജിനെയു മറകടന്നു വെടിയുണ്ടപോലെ ഗ്രിഗറി നെല്‍സണ്‍ വലയുടെ മൂലയിലേക്കു നിറയൊഴിച്ചു (1-0).
പുനെയുടെ കോച്ച് റാങ്കോ പോപോവിച്ചും ചെന്നൈയിന്റെ കോച്ച് ജോണ്‍ ഗ്രിഗറിയും സസ്‌പെന്‍ഷനെ തുടര്‍ന്നു ഇ്‌ന്നലെ ഗാലറിയില്‍ ഇരിക്കേണ്ടി വന്നു. ചെന്നൈയിന്‍ ഇനി 19നു എവേ മത്സരത്തില്‍ നോര്‍ത്ത്‌് ഈസ്റ്റ് യൂണൈറ്റഡിനെയും, പൂനെ 20നു ഹോം ഗ്രൗണ്ടില്‍ എ.ടി.കെയെയും നേരിടും.
NELSON SENDS MARINA MACHANS TO THE TOP
Chennaiyin FC went temporarily to the top of the Indian Super League (ISL) standings after a 1-0 win over FC Pune City at the Jawaharlal Nehru stadium in Chennai on Saturday night. In what was a dramatic game which saw Rene Mihelic miss a penalty, Gregory Nelson scored the winner for the South Indian side in the 83rd minute.
Chennaiyin FC went into the game with three changes from their previous game against Delhi Dynamos. Henrique Sereno, Thoi Singh and Bikramjit Singh came into the team with Rene Mihelic continuing to be preferred over Raphael Augusto.