Tuesday, January 30, 2018

MATCH 60:: ATK 0-1 JAMSHEDPUR FC

 ചാംപ്യന്‍മാരുടെ കഷ്ടകാലം തീരുന്നില്ല... 
ജംഷഡ്‌പൂരിന്റെ ഒരടിയില്‍ എടിക്കെ വീണു 


കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ നിലവിലെ ചാംപ്യന്മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. സീസണിലെ ആറാമത്തെ കളിയിലും കൊല്‍ക്കത്ത തോല്‍വിയേറ്റുവാങ്ങി. 
ഈ സീസണില്‍ അരങ്ങേറിയ ജംഷഡ്‌പൂര്‍ എഫ്‌സിയാണ്‌ കൊല്‍ക്കത്തയെ അവരുടെ മൈതാനത്ത്‌ വീഴ്‌ത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്റ്റീവ്‌ കോപ്പല്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം. 66ാം മിനിറ്റില്‍ ട്രിനിനാഡ്‌ ഗോണ്‍കാല്‍വസ്‌ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ്‌ ജംഷഡ്‌പൂരിന്‌ ജയമൊരുക്കിയത്‌. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്‌. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നു മാറ്റങ്ങളുമായാണ്‌ കൊല്‍ക്കത്ത ഇറങ്ങിയതെങ്കില്‍ ജംഷഡ്‌പൂരിന്റെ പ്ലെയിങ്‌ ഇലവനില്‍ ഒരു മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുടീമുകളും വളരെ ശ്രദ്ധയോടെ തുടങ്ങിയ മല്‍സരത്തില്‍ ജംഷഡ്‌പൂരിനാണ്‌ കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്‌. എന്നാല്‍ ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമെല്ലാം അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 66ാം മിനിറ്റില്‍ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ലീഡ്‌ കണ്ടെത്തുകയും ചെയ്‌തു. ഗോണ്‍കാല്‍വസിനെ കൊല്‍ത്ത താരം ഹിതേഷ്‌ ശര്‍മ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനെ തുടര്‍ന്ന്‌ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോണ്‍കാല്‍വസ്‌ അനായാസം വലകുലുക്കുകയും ചെയ്‌തു. ഈ വിജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്നും 19 പോയിന്റുായി ജംഷഡ്‌പൂര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ജംഷഡ്‌പൂരിന്റെ കുതിപ്പില്‍ മുംബൈ സിറ്റിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഓരോ സ്ഥാനം താഴേക്കിറങ്ങുകയും ചെയ്‌തു. 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി എടിക്കെ എട്ടാംസ്ഥാനത്തു തുടരുകയാണ്‌.


TRINDADE PENALTY PILES ON THE MISERY FOR THE DEFENDING CHAMPIONS


amshedpur FC subs: Sanjiban Ghosh, Andre Bikey, Sameehg Doutie, Kervens Belfort, Ashim Biswas, Mehtab Hossain, Farukh Choudhary. 
Jamshedpur FC starting XI: Subrata Paul; Souvik Chakraborty, Anas Edathodika, Tiri, Raju Yumnam; Jerry Mawihmingthanga, Wellington Priori, Memo, Bikash Jairu, Trindade Goncalves; Izu Azuka.
ATK subs: Soram Poirei, Darren Caldeira, Shankar Sampingiraj, Ronald Singh, Bipin Singh, Komal Thatal.
ATK starting XI: Debjit Majumder; Ashutosh Mehta, Conor Thomas, Jodri Figueras, Keegan Pereira; Hitesh Sharma, David Cotterill, Rupert Nongrum, Jayesh Rane; Robin Singh, Martin Paterson.
Ashley Westwood's men succumbed to another home defeat as the visitors prevailed by a single goal....
A 66th minute spot-kick was enough for Jamshedpur FC to collect all three points as they beat defending champions ATK by 1-0 in an Indian Super League (ISL) clash at Kolkata on Sunday.
With only four foreigners available to him for the tie, Ashley Westwood made three changes to the starting XI with Hitesh Sharma, Robin Singh and Ashutosh Mehta coming in for Ryan Taylor, Shankar Smapingiraj and Prabir Das. Westwood deployed a 4-1-3-2 formation with Robin Singh and Martin Paterson designated as the two strikers.
Steve Coppell on the other hand, made just the one change to the Jamshedpur side which lost to FC Pune City with Bikash Jairu coming in for Farukh Choudhary. Striker Izu Azuka continued to lead the line for the visitors as Coppell opted for a 4-4-1-1 formation.
Both sides were slow to get into their stride in the opening minutes and it was the visitors who had the first real chance of the game when Wellington Priori squared the ball up for Jerry but the youngster’s attempted shot flew just wide off the mark.
Around the half-hour mark, Jairu did well to cut inside from the left before setting up Azuka with a through ball but the striker failed to keep his effort on target.
At the other end, Robin Singh had a great chance to put ATK ahead after an excellent cross from Jayesh Rane but the tall striker failed to get a connection to let the chance go a begging. The visitors thought they had gone ahead at the stroke of half-time but they were contentiously denied by an offside flag.
Dejit Mujamdar did well to stop Jerry’s deflected free-kick from going in but Azuka was on hand to fire in the rebound into an empty net. However, the linesman flagged the Jamshedpur forward for offside much to disbelief of the Jamshedpur players as the two sides went into the half-time interval at 0-0.
The visitors had a gilt-edged chance minutes into the restart after Jerry’s cross found Trindade Goncalves.  The attacker’s shot rebounded off the post as the danger was averted. Coppell’s men were awarded a penalty around the hour-mark when Hitesh brought down Goncalves inside the box and the attacker stepped up himself to convert the spot-kick.
Coppell shut up shop as the game wore on as he replaced Azuka with central defender Andre Bikey. ATK attacked with numbers in search for the equalizer and Paterson had a great chance in the dying minutes through a corner but he sent his header wide off the mark.
Subsitute Kervens Belfort then wasted the chance of the match after having only Debjit to beat but the striker shot straight at the ATK custodian. Komal Thatal became the youngest player to play in the ISL as Westwood put him on in the dying minutes but Jamashedpur held firm for all three points.


ജാംഷെഡ്‌പൂരിനു മുന്നില്‍

കൊല്‍ക്കത്ത കീഴടങ്ങി



ജാംഷെഡ്‌പൂര്‍ എഫ്‌.സി. 1 എ.ടി.കെ. 0



കൊല്‍ക്കത്ത , ജനുവരി 28:



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സൂപ്പര്‍ സണ്‍ഡേയിലെ യുവഭാരതി ക്രീരാരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ എ.ടി.കെയെ ഏക ഗോളിനു നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി പരാജയപ്പെടുത്തി. 
ജാംഷെഡ്‌പൂരിനുവേണ്ടി 66-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ പെനാല്‍ട്ടിയിലൂടെ വിജയഗോള്‍ നേടി. 
വിജയ ഗോള്‍ നേടിയ ജാംഷെഡ്‌പൂരിന്റെ ബ്രസീല്‍ താരം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ തന്നെ ഹീറോ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരവും എറ്റുവാങ്ങി. 
എ.ടി.കെയുടെ ആറാം തോല്‍വിയാണിത്‌. ജാംഷെഡ്‌പൂരിന്റെ അഞ്ചാം ജയവും. ഈ ജയത്തോടെ ജാംഷെഡപൂര്‍ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 12 പോയിന്റോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്‌.
കഴിഞ്ഞ മാസം ആദ്യം ജാംഷെഡ്‌പൂരില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍ ഒന്നും അടിച്ചിരുന്നില്ല. 
കളി തുടങ്ങി ആദ്യ 12 മിനിറ്റുകളില്‍ ജാംഷെഡ്‌പൂരിന്റെ നാല്‌ ഗോള്‍ ശ്രമങ്ങളെ എ.ടി.കെയ്‌ക്കു മറികടക്കേണ്ടി വന്നു. ഇതില്‍ ആദ്യ മൂന്നു തവണ വെല്ലിങ്‌ടണ്‍ പ്രയോറിയും ഒരു ശ്രമം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസില്‍ നിന്നും വന്നു. ഇരുവരും നടത്തിയ ലോങ്‌ റേഞ്ച്‌ ശ്രമങ്ങള്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത്‌ അപകട മണി തുടരെ മുഴക്കി. 
41 ാം മിനിറ്റിലാണ്‌ എ..ടി.കെയുടെ ആദ്യ സുവര്‍ണാവസരം. കൊല്‍ക്കത്തയ്‌ക്കു അനുകൂലമയി കിട്ടിയ രണ്ടാമത്തെ കോര്‍ണറില്‍ ഡേവിഡ്‌ കോട്ടറിലിന്റെ കിക്ക്‌്‌ സ്വീകരിച്ച മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ജാംഷെഡ്‌പൂരിന്റെ ഗോളി സുബതോ പോള്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ എ.ടി.കെയ്‌ക്കു പിന്നെയും അവസരങ്ങള്‍ ലഭിച്ചു. 44 -ാം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ ഹെഡ്ഡര്‍ പോസ്‌റ്റിനരികിലൂടെ അകന്നുപോയി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വെല്ലിങ്‌ ടാണ്‍ പ്രയോറിയുടെ ലോങ്‌ റേഞ്ചര്‍ കൊല്‍ക്കത്ത ഗോളി ദേബജിത്‌ മജുംദാര്‍ ഡൈവ്‌ ചെയ്‌തു തടുത്തു. റീ ബൗണ്ടായി പന്ത്‌ ഇസു അസൂക്ക ഗോളാക്കിയെങ്കിലും ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഇതിനകം ഉയര്‍ന്നു. ആദ്യ പകുതി ഇതോടെ ഗോള്‍ രഹിതം.
ആക്രമിച്ചു കളിച്ചത്‌ ജാംഷെഡ്‌പൂര്‍ ആയിരുന്നുവെങ്കിലും ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കം കൊല്‍ക്കത്തയ്‌ക്കായിരുന്നു. ജാംഷെഡ്‌പൂരിനു മൂന്നു കോര്‍ണറുകളും കൊല്‍ക്കത്തയ്‌ക്ക്‌ രണ്ടു കോര്‍ണറുകളും ആ്‌ദ്യ പകുതിയില്‍ ലഭിച്ചു. 
രണ്ടാം പകുതി കൊല്‍ക്കത്തയ്‌ക്ക്‌ അനുകൂലമായ കോര്‍ണറിലൂടെ തുടക്കം. ജാംഷെഡ്‌പൂരിന്റെ ഗോളി സുബ്രതോയുടെ കരങ്ങളില്‍ അപകടം കൂടാതെ വിശ്രമിച്ചു. പിന്നീടുള്ള ഊഴം ജാംഷെഡ്‌പൂരിന്റേതായി 49-ാം മിനിറ്റില്‍ ജെറിയുടെ പാസില്‍ ട്രിന്‍ഡാഡെയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. വീണ്ടും ട്രീന്‍ഡാഡെയുടെ ബാക്ക്‌ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള ശ്രമവും വിഫലമായി. 56-ാം മിനിറ്റില്‍ ഇസു അസൂക്ക യുടെ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കൊടുത്ത ചിപ്പ്‌ ട്രിന്‍ഡാഡെ പുറത്തേക്കു ഹെഡ്ഡ്‌ ചെയ്‌തു തുലച്ചു. അടുത്ത മിനിറ്റില്‍ ബികാഷ്‌ ജെയ്‌റുവിന്റെ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ രക്ഷപ്പെടുത്തി. ുഒന്നിനു പുറകെ ഒന്നൊന്നായി ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങളില്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖം പ്രകമ്പനം കൊണ്ടു. 
ജാംഷെഡ്‌പൂരിന്റെ തുടരെ വന്ന ആക്രണങ്ങളില്‍ ഗോള്‍ വന്നില്ലെങ്കിലും 65-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയിലൂടെ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ബോക്‌സിനകത്തുവെച്ച്‌ ട്രിന്‍ഡാഡയെ ഹിതേഷ്‌ ശര്‍മ്മ ഫൗള്‍ ചെയ്‌തതിനു അനുവദിച്ച പെനാല്‍്‌ട്ടി , ട്രിന്‍ഡാഡെ തന്നെ വലയിലാക്കി. ഗോള്‍ കീപ്പറെ വലതുവശത്തേക്കു പറഞ്ഞയച്ചുകൊണ്ട്‌ ട്രിന്‍ഡാഡെ പോസ്‌റ്റിന്റെ ഇടത്തെ മൂലയിലേക്കു പന്തു തൊടുത്തുവിട്ടു (1-0). 
71-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീകിക്ക്‌ സമനില ഗോളിനു അവസരം ഒരുക്കി. പക്ഷേ ഡേവിഡ്‌ കോട്ടറില്‍ എടുത്ത കിക്ക്‌ പോസ്‌റ്റിനു പുറത്തേക്കു പാഞ്ഞു. കളി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എക ഗോള്‍ ലീഡ്‌ നിലനിര്‌ത്താനുള്ള തന്ത്രം പുറത്തെടുക്കാന്‍ തുടങ്ങി. ഇസു അസുക്കയ്‌ക്കു പകരം ഡിഫെന്‍ഡര്‍ ആന്ദ്രെ ബിക്കെയെയും ട്രിന്‍ഡാഡയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും കൊണ്ടുവന്നു. എ.ടികെ ഹിതേഷിനു പകരം ബിപിന്‍ സിംഗിനെയും റൂപ്പര്‍ട്ടിനു പകരം റൊണാള്‍ഡ്‌ സിംഗിനെയും ജയേഷ്‌ റാണയ്‌ക്കു പകരം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കോമല്‍ കട്ടാലിനെയും കൊണ്ടുവന്നു. ഇതോടെ ഐ.എസ്‌.എല്ലില്‍ കളിക്കുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി കോമള്‍. 
പകരക്കാരനായി വന്ന കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ദേബജിത്‌ മജുംദാറിന്റെ പക്കലേക്കു തന്നെ പന്ത്‌ അടിച്ചു കൊടുത്തുകൊണ്ട്‌ ലീഡ്‌ ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തി.. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എ.ടി.കെയ്‌ക്കു സമനില നേടാനുള്ള അവസരവും ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. റോബിന്‍ സിംഗ്‌ തൊടുത്തുവിട്ട ഹെഡ്ഡര്‍ പോസ്‌റ്റിനരുകിലൂടെ അകന്നു പോയതോടെ കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചു.
എ.ടി.കെ.യുടെ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ ചെന്നൈയിനെതിരെ 1-2നു തോറ്റ മത്സരത്തില്‍ കളിച്ച ആദ്യ ഇലവനില്‍ നിന്നും ഇന്നലെ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. റയന്‍ ടെയ്‌ലര്‍, ശങ്കര്‍ സാംപിന്‍രാജ്‌,പ്രബീര്‍ ദാസ്‌ എന്നിവര്‍ക്കു പകരം ഹിതേഷ്‌ ശര്‍മ്മ, റോബിന്‍ സിംഗ്‌, അശുതോഷ്‌ മെഹ്‌ത എന്നിവരെ കൊണ്ടുവന്നു. മരുവശത്ത്‌ സ്‌റ്റീവ്‌ കോപ്പല്‍ ജാംഷെഡ്‌പൂര്‍ ടീമില്‍ ഒരു മാറ്റം മാത്രം നടത്തി. ഫറൂഖ്‌ ചൗധരിക്കു പകരം ബികാഷ്‌ ജെയ്‌റുവിനെ ഇറക്കി. രണ്ടു ടീമുകളും 4-4-2 ഫോര്‍മേഷനിലാണ്‌ തന്ത്രം മെനഞ്ഞത്‌. 
ജാംഷെഡ്‌പൂര്‍ ഫെബ്രുവരി ഒന്നിനു എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌.സിയേയും , എ.ടി.കെ. സ്വന്തം ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിനു ബെംഗ്‌ളുരു എഫ്‌.സിയേയും നേരിടും. 

MATCH 58: FC GOA 3 VS MUMBAI CITY 4


 Thiago Santos of Mumbai City FC celebrates after scoring against FC Goa

മുംബൈയ്‌ക്ക്‌ ഉജ്ജ്വല ജയം 

മുംബൈ സിറ്റി എഫ്‌.സി 4 എഫ്‌.സി. ഗോവ 3

ഫത്തോര്‍ഡ (ഗോവ), ജനുവരി 28:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അവേശോജ്ജലവും ഗോളുകള്‍ക്കു പഞ്ഞവുമില്ലാത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌..സി മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ എഫ്‌.സി.ഗോവയെ പരാജയപ്പെടുത്തി. 
ഫെറാന്‍ കൊറോമിനാസിന്റെ 34-ാം മിനിറ്റിലെ ഗോളിലൂടെ ഗോവ സ്‌കോര്‍ ബോര്‍ഡ്‌ തുറന്നു. 36-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിലൂടെ മുംബൈ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ്‌ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മാനുവല്‍ ലാന്‍സറോട്ടി ഗോവയെ വീണ്ടും മുന്നില്‍ എത്തിച്ചു. 55-ാം മിനിറ്റില്‍ എമാനയുടെ പെനാല്‍ട്ടിയിലൂടെ മുംബൈ വീണ്ടും സമനില കണ്ടെത്തി. 71 -ാം മിനിറ്റില്‍ തിയാഗോ സാന്റോസിലൂടെ മുംബൈ മുന്നില്‍ എത്തിയെങ്കിലും 78-ാം മിനിറ്റില്‍ ഫെറാന്‍ കൊറോയുടെ രണ്ടാം ഗോളിലൂടെ ഗോവ സമനില നേടി. 86-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ഗോളില്‍ മുംബൈ സിറ്റി 4-3നു വിജയം സ്വന്തമാക്കി. 
48-ാം മിനിറ്റില്‍ സെരിറ്റോണ്‍ ഫെര്‍ണാണ്ടസിനു ചുപ്പ്‌കാര്‍ഡ്‌ കിട്ടിയതിനെ തുടര്‍ന്നു ഗോവയ്‌ക്കു പത്തുപേരുമായി കളിക്കേണ്ടി വന്നു. 
പൊതുവെ പരുക്കനായ മത്സരത്തില്‍ കാര്‍ഡുകള്‍ക്കും പഞ്ഞമുണ്ടായില്ല. പതിനൊന്നു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ്‌ കാര്‍ഡും വന്നു. ഈ സീസണില്‍ എറ്റവും അധികം കാര്‍ഡുകള്‍ വന്നത്‌ ഈ മത്സരത്തിലാണ്‌. 
മുംബൈയുടെ തിയാഗോ സാന്റോസ്‌ ഹീറോ ഓഫ്‌ ദി മാച്ചായി. 
ഈ ജയത്തോടെ മുംബൈ 17 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്‌ എത്തി. ഗോവ 19 പോയിന്റുമായി നാലാം സ്ഥാനം തുടര്‍ന്നു. 
മുംബൈയില്‍ നടന്ന ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ്‌.സി 2-1നു എഫ്‌.സി. ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയിലും മുംബൈ വിജയം ആവര്‍ത്തിച്ചു. 
മിഡ്‌ ഫീല്‍ഡ്‌ ജനറല്‍മാരായ എഡു ബേഡിയ, അഹമ്മദ്‌ ജാഹു എന്നിവരിലൂടെയാണ്‌ ഗോവ ആക്രമണങ്ങള്‍ക്കു കരുനീക്കിയത്‌. പന്ത്‌ കൈവശം വെച്ചു കളിയുടെ നിയന്ത്രണം വെക്കാനായിരുന്നു ഗോവ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇരുടീമുകളും അവസരങ്ങള്‍ ഒരുക്കി ഗോള്‍ നേടാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇതില്‍ ആദ്യം വിജയിച്ചത്‌ ഗോവയാണ്‌. 
ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ 34-ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ വന്നത്‌.മൂന്നു ഡിഫെന്‍ഡര്‍മാരെ മറികടന്നു ഫെറാന്‍ കൊറോ മന്ദര്‍റാവുവിനു നല്‍കിയ പന്ത്‌ില്‍ മന്ദര്‍ റാവുവിന്റെ ആദ്യ ഷോട്ട്‌ മുംബൈ ഗോളി തടഞ്ഞു. റീ ബൗണ്ടില്‍ ഓടി വന്ന ഫെറാന്‍ കൊറോ വലയിലാക്കി (1-0). റീ ബൗണ്ടായി പന്ത്‌ കൊറോയുടെ മുന്നിലേക്കു അപ്രതീക്ഷിതമായി എത്തുകയും ലക്ഷ്യം തെറ്റാതെ കൊറോ നിറയൊഴിക്കുകയും ചെയ്‌തു. ഈ സ്‌പാനീഷ്‌ താരത്തിന്റെ ഈ സീസണിലെ 11 -ാമത്തെ ഗോളാണിത്‌. 
ഗാലറിയുടെ ആഹ്ലാദത്തിനു അധികം ആയുസ്‌ ഉണ്ടായില്ല. മുംബൈ 36- ാം മിനിറ്റില്‍ ഗോള്‍ മടക്കി. ബല്‍വന്ത്‌ -എമാന- തിയാഗോ എന്നിവരുടെ നീക്കമാണ്‌ മുബൈയുടെ ഗോള്‍. ബല്‍വന്ത്‌ വലതുകോര്‍ണര്‍ ഫ്‌ളാഗില്‍ നിന്നും തിരിച്ചു ബോക്‌സിനു മുന്നില്‍ എത്തി എമാനയ്‌ക്കു പന്ത്‌ നല്‍കി. എമാനയുടെ പാസ്‌ തിയാഗോയിലേക്ക്‌ . 40 വാര അകലെ നിന്നും തിയാഗോ ലോങ്‌ ഷോട്ടില്‍ പോസ്‌റ്റിലേക്കു തിരിച്ചുവിട്ടു. ഗോള്‍ മുഖത്ത്‌ ഇതിനകം അകത്തു ചെന്ന എവര്‍ട്ടന്‍ സാന്റോസിന്റെ കാലില്‍ തട്ടിയാണ്‌ ഗോവന്‍ ഗോളി കട്ടിമണിയെ കബളിപ്പിച്ചു പന്ത്‌ അകത്തു കയറിയത്‌ (1-1). ഗോള്‍ നേടാനുള്ള ശ്രമം തിയാഗോയുടേതായിരുന്നുവെങ്കിലും എവര്‍ട്ടണ്‍ പോലും അറിയാതെ അദ്ദേഹം്‌ മുംബൈയുടെ ഗോളിനു ഉടമയായി. 
ഗോവയുടെ ഗോളും മുംബൈയുടെ സമനില ഗോളും വന്നതോടെ കളി വാശിയേറി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈം അവസാനിക്കാന്‍ ഒരു മിനിറ്റ്‌ മാത്രം ബാക്കി നില്‍ക്കെ മുംബൈയുടെ സഞ്‌ജു പ്രധാന്‍ വരുത്തിയ പിഴവില്‍ ഗോവയ്‌ക്ക്‌ ലോട്ടറി അടിച്ച പോലെയാണ്‌ രണ്ടാം ഗോള്‍ സമ്മാനിച്ചത്‌. മന്ദര്‍റാവു പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ ഒപ്പം സഞ്‌ജു പ്രാധനും മുംബൈ ഗോളി അമരീന്ദറും ഉണ്ടായിരുന്നു. രണ്ടു പേരുടെയും ഇടയിലൂടെ മന്ദര്‍റാവു നീട്ടിക്കൊടുത്ത പന്ത്‌ ക്ലിയര്‍ ചെയ്യാന്‍ മുംബൈ കളിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഗോള്‍ കീപ്പര്‍ പോലും ഇല്ലാത്ത ഗോള്‍ പോസ്‌റ്റിലേക്കു ലാന്‍സറോട്ടിയ്‌ക്കു പന്ത്‌ തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായുള്ളു (2-1). 
രണ്ടാം പകുതി ഒരു ഗോളിന്റെ മുന്‍തൂക്കത്തോടെ എത്തിയ എഫ്‌.സി ഗോവയ്‌ക്ക്‌ 48 ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു സെരിറ്റോണ്‍ ഫെര്‍ണാണ്ടസ്‌ പുറത്തായി. രണ്ടു തവണയും എവര്‍ട്ടണ്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്‌താണ്‌്‌ സെരിറ്റോണ്‍ ആദ്യം കിട്ടിയ മഞ്ഞക്കാര്‍ഡ്‌ രണ്ടാം തവണ ചുവപ്പ്‌ കാര്‍ഡ്‌ ആക്കി മാറ്റിയത്‌. പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഗോവ ലാന്‍സറോട്ടിയിലൂടെ ആഞ്ഞടിച്ചു. ഗോളി അമരീന്ദറിന്റെ മനോഹരമായ സേവാണ്‌ മുംബൈയ്‌ക്ക്‌ തുണയായത്‌. 
ഫൗളുകള്‍ പുറത്തെടുക്കുന്നതില്‍ പിന്നെയും മടിക്കാതിരുന്ന ഗോവയ്‌ക്ക്‌ അതിനു വിലയും കൊടുക്കേണ്ടി വന്നു. 53 -ാം മിനിറ്റില്‍ പന്തുമായി കയറിയ എവര്‍ട്ടണിനെ ബോക്‌സിനു തൊട്ട്‌ അകത്തുവെച്ച്‌ ഗോവയുടെ സെ്‌ന്റര്‍ ഡിഫെന്‍ഡര്‍ മുഹമ്മദ്‌ അലി ടാക്ലിങ്ങിലൂടെ വീഴത്തി. റഫ്‌റി ശ്രീകൃഷ്‌ണ ഉടനടി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അക്കിലെ എമാന കൃത്യമായി പന്ത്‌ വലയിലെത്തിച്ചു (2-2). 
സമനില ഗോള്‍ നേടിയതോടെ മുംബൈയുടെ ആവേശം ഇരട്ടിയായി . എമാന ഗോള്‍ എന്നുറപ്പിച്ച രണ്ട്‌ അവസരങ്ങളാണ്‌ പാഴാക്കിയത്‌. 69-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ മറ്റൊരു സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ കട്ടിമണി പോലും ഇല്ലാത്ത അവസരത്തില്‍ പോസ്‌റ്റിനരികിലൂടെ കടന്നുപോയി. പത്തുപേരുമായി കളിക്കുന്നതെന്ന കുറവ്‌ ഇല്ലാതെ രണ്ടാം പകുതിയിലും ഗോവയ്‌ക്കു തന്നെയായിരുന്നു ആക്രമണത്തില്‍ മുന്‍തൂക്കം.
പ്രതിരോധത്തിനു ശ്രമിക്കാതെ ആക്രമിച്ചു കളിച്ച ഗോവയ്‌ക്കു അതിനു വില കൊടുക്കേണ്ടി വന്നു. 71-ാം മിനിറ്റില്‍ ത്രൂ പാസുമായി കുതിച്ച മുംബൈയുടെ ബല്‍വന്ത്‌ സിംഗിന്റെ ആദ്യ ശ്രമം കട്ടിമണി തടുത്തിട്ടു. എന്നാല്‍ റീ ബൗണ്ടില്‍ പന്തു കിട്ടിയ തീയാഗോ ദോസ്‌ സാന്റോസ്‌ ഇടംകാലനടിയിലൂടെ വലയില്‍ എത്തിച്ചു (3-2). 
മുംബൈയുടെ ആഹ്ലാദത്തിനും ആയുസ്‌ ഉണ്ടായില്ല 78-ാം മിനിറ്റില്‍ ഗോവ സമനില കണ്ടെത്തി. അഹമ്മദ്‌ ജാഹൂവില്‍ നി്‌ന്നും കിട്ടിയ പാസുമായി ബോക്‌സിലേക്കു കയറിയ ഫെറാന്‍ കൊറോ മുംബൈ ഗോളിയുടെ തലയ്‌ക്കു മുകളിലൂടെ വലയിലേക്കു പന്ത്‌ കോരിയിട്ടു (3-3).
86-ാം മിനിറ്റില്‍ മുംബൈ വീണ്ടും മുന്നില്‍. എമാന- തിയാഗോ- ബല്‍വന്ത്‌ എന്നിവരുടെ കൂട്ടായ നീക്കമാണ്‌ ഗോളായി മാറിയത്‌. ആദ്യം എമാനയുടെ പാസില്‍ നിന്നും തിയാഗോയുടെ ശ്രമം.ഇത്‌ തടയാന്‍ മന്ദര്‍റാവുവിന്റെ ശ്രമം വിഫലമായി. മന്ദര്‍റാവുവിനെ മറികടന്നു ബല്‍വന്ത്‌ സിംഗ്‌ വലയിലേക്കു ചെത്തിയിട്ടു (4-3).
87 -ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം മാര്‍ക്ക്‌ സിഫിനിയോസ്‌ ഗോവയ്‌ക്കു വേണ്ടി കളിക്കാനിറങ്ങി. ഇതോടെ സിഫിനിയോസ്‌ ഒരു സീസണില്‍ രണ്ടു ടീമുകള്‍ക്കു വേണ്ടി കളിക്കുന്ന ആദ്യത്തെ ഐ.എസ്‌എല്‍ താരമായി മാറി.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ലാന്‍സറോട്ടിയുടെ സമനില ഗോളില്‍ നിന്നും മുംബൈ കഷ്ടിച്ചു രക്ഷപ്പെട്ടു. 
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയിച്ച ടീമില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ വിന്നിംഗ്‌ കോമ്പനീഷനിലാണ്‌ എഫ്‌. സി. ഗോവയെ കോച്ച്‌ സെര്‍ജിയോ ലൊബേറോ ഇന്നലെ ഇറക്കിയത്‌. മറുവശത്ത്‌ മുംബൈ നാല്‌ മാറ്റങ്ങള്‍ വരുത്തി. ലൂസിയാന്‍ ഗോയന്‍, രാജു ഗെയ്‌ക്ക്‌വാദ്‌ , സെഹ്‌്‌നാജ്‌ സിംഗ്‌,, അഭിനാഷ്‌ റൂയിദാസ്‌ എന്നിവര്‍ക്കു പകരം മാഴ്‌സിയോ റൊസാരിയോ, സഞ്‌ജു പ്രധാന്‍, സക്കീര്‍, സഹീ്‌ല്‍ ടവോറെ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി. 

രണ്ടു ടീമുകള്‍ക്കും ഇനി ഹോം ഗ്രൗണ്ടിലാണ്‌ അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്‌. മുംബൈ സിറ്റി എഫ്‌.സി ഫെബ്രുവരി ഒന്നിനു ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും, എഫ്‌.സി .ഗോവ ഇനി അടുത്ത മത്സരത്തില്‍ ഫെബ്രുവരി നാലിനു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെയും നേരിടും. 
The referee had a tough time keeping things in control during the match

Mumbai City won a seven-goal thriller over Goa to go fifth on the table...
Mumbai City FC notched a thrilling 4-3 away win over FC Goa at the Fatorda stadium on Sunday in the Indian Super League (ISL). 
A brace from Ferran Corominas and a strike from Manuel Lanzarote was not enough for the Gaurs as Thiago Santos, Everton Santos, Achille Emana and Balwant Singh scored for the Islanders. 
Sergio Lobera decided to field the same eleven that defeated Kerala Blasters 2-1 a week ago. New signing Mark Sifneos was named on the bench. Golden Boot contender Ferran Corominas operated as the lone striker.
For Mumbai, Lucian Goian was unavailable due to injury. Leo Costa and Raju Gaikwad were also absent with Abinash Ruidas and Sehnaj Singh on the bench. In came Nascimento Rozario, Sahil Tavora, Zakeer Mundampara and Sanju Pradhan as Guimaraes rung in the changes. 
Manuel Lanzarote and Corominas combined well in the early exchanges and but Mohammed Ali was required to block Everton Santos' early effort for Mumbai City. The deadlock was broken in the 34th minute when Corominas latched on to the rebound from Mandar Rao Dessai's attempt on goal and buried it in the back of the net, scoring his 11th goal of the season.
Mumbai City replied soon as Balwant Singh found Emana inside the box who passed it for Thiago. He pulled the trigger and the ball took a touch off Everton Santos and lodged in the back of the net.

However, Lanzarote restored the hosts' lead going into the break after tapping in from close range after Mandar drew the goalkeeper Amrinder Singh towards him before squaring the ball. 
There was drama in the second half as Goan defender Seriton Fernandes was given the marching orders after he received a second yellow card for a foul on Everton Santos. 
Amrinder Singh then came to Mumbai's rescue as he pulled off an incredible save to deny Lanzarote in the 50th minute. And Mumbai were awarded a penalty for Ali's foul on Everton that was converted by Emana in the 56th minute.
Balwant and Thiago then went on to miss several chances for Mumbai. 
Everton then gave Mumbai the lead by scored from the rebound after Kattimani saved Balwant's strike on goal in the 70th minute. FC Goa equalised soon enough after Coro was sent through by Ahmed Jahouh eight minutes later and the striker buried a finish past Amrinder. 
However, Balwant, who got past Mandar, popped up with the winner as Mumbai City completed the double over FC goa.
With this win Mumbai went fifth on the table just two points behind FC Goa who continue to be in the fourth position. 

MATCH 58:KERALA BLASTERS 2-1 DELHI DYNAMOS

  DEBUTANT DEEPENDRA NEGI INSPIRES YELLOW ARMY'S WIN OVER LIONS


Delhi Dynamos XI: Arnab Das Sharma; Pritam Kotal, Pratik Chowdhary, Gabriel Cichero, Munmun Lugun; Paulinho Dias, Matias Mirabaje; Romeo Fernandes, Lallianzuala Chhangte, Seityasen Singh; Kalu Uche.
Kerala Blasters XI: Subhasish Roy; Lalruatthara, Wes Brown, Sandesh Jhingan; Jackichand Singh, Courage Pekuson, Milan Singh, Prasanth K; Karan Sawhney, Iain Hume, CK Vineeth. 


Kerala Blasters recorded just their second win at home this season thanks to an excellent second half showing in Kochi...
Kerala Blasters beat Delhi Dynamos 2-1 at home in an Indian Super League (ISL) encounter on Saturday evening. Debutant Deependra Negi and Iain Hume were on target for the Blasters to seal full points. Kalu Uche scored the only goal for the visitors.
David James made three unexpected changes to his lineup that lost to FC Goa, with young forward Prashanth Karuthadathkuni getting a look-in as he made his first start for the club. Subashish Chowdhury replaced Paul Rachubka in goal and Karan Sawhney came into the side in place of Siam Hanghal. New signing Gudjon Baldvinsson secured a place on the bench.
Seityasen, Matias Mirabaje and Pratik Chowdhary came into Miguel Portugal's starting lineup against Blasters. Nandhakumar, Vinit Rai and Edu Moya were left out and Guyon Fernandes only made it to the bench as Kalu Uche lead the line for the visitors.
Delhi Dynamos started the game on the front foot but the first real chance fell to the hosts in the 12th minute. Pratik Chowdhary failed to get enough distance on his headed clearance off Courage Pekuson's cross into the box from the right. Milan Singh sent a venomous shot from outside the box that Arnab Das Sharma parried the ball into the path of Iain Hume who was offside when he tapped the ball into the net. 
Pratik was at fault again when a poor pass towards his own goalkeeper was almost chased down by an alert CK Vineeth but Arnab came off his line in time to clear the ball away. 
Delhi Dynamos were allowed space in midfield whenever they came forward. Kalu Uche's shot from inside the box was blocked by Sandesh Jhingan and the rebound fell to Matias Mirabaje whose dipping effort was tipped over the crossbar by a stretching Subhasish. 
The visitors broke the deadlock in the 35th minute when Gabriel Cichero's diagonal allowed Seityasen to get the ball into the box. Prasanth, who had tracked back to defend, brought the forward down and the referee pointed towards the spot. Kalu Uche converted the resulting spot-kick to send The Lions into the lead. 
Kerala Blasters equalised immediately after the restart. Former India U-17 captain Deependra Negi, who had come on as a half-time substitute in place of Karan Sawhney, connected to Jackichand Singh's corner-kick with his feet from inside the box to beat Arnab Das and make an immediate impact in his debut appearance for Blasters. 
New signing, Gudjon Baldvinsson, replaced Prasanth in the 65th minute and showed glimpses of his quality immediately. But it was new recruit Deependa Negi who once again made the difference to give his side lead in the 75th minute.
The impressive midfielder's touch to control Hume's pass into the box was too quick for Pratik who clipped him to concede a penalty. Iain Hume stepped up and hit home the goal that made it 2-1 in favour of the home side.
Pratik Chowdhary picked up a second booking for his challenge on Baldvinsson to make things worse for Delhi Dynamos. The Men in Yellow kept the ball well in the dying stages of the game to record their fourth win of the season. 

കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയം
പുതുമുഖം ദീപേന്ദ്ര സിംഗ്‌ നേഗി ഹീറോ

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി 2 ഡല്‍ഹി ഡൈനാമോസ്‌ 1 

കൊച്ചി, ജനുവരി 27 : 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. 
ആദ്യ പകുതിയുടെ 35 -ാം മിനിറ്റില്‍ പെനാല്‍ട്ടി മുതലാക്കി കാലു ഉച്ചെ ഡല്‍ഹിയെ മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ 48-ാം മിനിറ്റില്‍ പുതുമുഖം ദീപേന്ദ്ര സിംഗ്‌ നേഗിയിലൂടെ ബ്ലാസ്റ്റേഴ്‌സ്‌ സമനില കണ്ടെത്തി. 75-ാം മിനിറ്റില്‍ നേഗിയെ ഫൗള്‍ ചെയതതിനു ലഭിച്ച പെനാല്‍ട്ടി മുതലാക്കി ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിച്ചു. 
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 13 മത്സരങ്ങളില്‍ നിന്നും 17 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പ്ലേ ഓഫ്‌ കാണാതെ എകദേശം ുറത്തായിരിക്കുന്ന ഡല്‍ഹി വീണ്ടും അവസാന സ്ഥാനം തന്നെ തുടര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 3-1നു ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. 
രണ്ടാം പകുതിയില്‍ പകരക്കാരന്റെ റോളില്‍ എത്തി ഗോള്‍ നേടിയ ദീപേന്ദ്ര സിംഗ്‌ നേഗിയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. പോള്‍ റച്ച്‌ബുക്ക, റിനോ ആന്റോ, സിയാം ഹങ്കല്‍ എന്നിവര്‍ക്കു പകരം സുഭാഷിഷ്‌ റോയ്‌ ചൗധരി, കെ.പ്രശാന്ത്‌, കരണ്‍ സാവ്‌ഹ്‌്‌നി എന്നിവര്‍ എത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പില്‍ ആകെ മൂന്നു വിദേശ താരങ്ങളെ മാത്രമെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു്‌ള്ളു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. 
ഡല്‍ഹി ഡൈനാമോസ്‌ ഇന്നലെ ആദ്യ ഇലവനില്‍ നാല്‌ മാറ്റങ്ങള്‍ വരുത്തി. സെയ്‌ത്യാസെന്‍ മത്യാസ്‌ മിറാബാഹെ, പ്രതീക്‌ ചൗധരി, മുണ്‍ മുണ്‍ ലുഗന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. . ബ്ലാസ്റ്റേഴ്‌സ്‌ 4-1-4-1 ഫോര്‍മേഷനിലും ഡല്‍ഹി 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു ടീമിനെ വിന്യസിച്ചത്‌. 
ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ കളിയുടെ തുടക്കം . നാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി കിട്ടിയ കോര്‍ണര്‍ പക്ഷേ, ബ്ലാസ്റ്റേഴ്‌സിനു കാര്യമായ നീക്കം ഉണ്ടാക്കാന്‍ ഉതകിയില്ല. തിരിച്ചടിച്ച ഡല്‍ഹി തുടരെ രണ്ട്‌ കോര്‍ണറുകള്‍ കണ്ടെത്തി. 12 -ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എതിരാളികളുടെ വല ചലിപ്പിച്ചു. പക്ഷേ, ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ത്തിയതിനാല്‍ ഡല്‍ഹി രക്ഷപ്പെട്ടു. കറേജ്‌ പെക്കുസന്റെ പാസില്‍ മിലന്‍ സിംഗിന്റെ തകര്‍പ്പന്‍ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ ഡല്‍ഹി ഗോളി അര്‍ണാബ്‌ ദാസ്‌ തടുത്തു.റീ ബൗണ്ടില്‍ ഓടിയെത്തിയ ഇയാന്‍ ഹ്യും പന്ത്‌ വലയിലാക്കി. പക്ഷേ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 
19-ാം മിനിറ്റില്‍ മത്യാസ്‌ മിരാബാഹെയെ ഫൗള്‍ ചെയ്‌തിനു ലഭിച്ച ഫ്രീ കിക്ക്‌ ബ്ലാസറ്റേഴ്‌സ്‌ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി. മിരാബാഹെ തന്നെ എടുത്ത കിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അപകടം ഉണ്ടാക്കാതെ കടന്നുപോയി. 24 -ാം മിനിറ്റില്‍ ചാങ്‌തെയുടെ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ മുഖത്തേക്ക്‌. എന്നാല്‍ ,കാര്യമായ പ്രഹരശേഷി ഇല്ലാത്തതിനാല്‍ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. 26-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ആദ്യ ഷോട്ട്‌ ജിങ്കന്‍ തടുത്തു.അടുത്ത മിരാബാഹെയുടെ ഡിഫ്‌്‌ളക്ഷനായി വന്ന ഷോട്ട്‌ സുഭാഷിഷ്‌ റോയ്‌ ചൗധരി കുത്തിയകറ്റി. 
കളി 30 മിനിറ്റ്‌ പൂര്‍ത്തിയാകുമ്പോഴും ഡല്‍ഹിയുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു. അഞ്ച്‌ കോര്‍ണറുകളാണ്‌ ബ്ലാസ്‌റ്റേഴ്‌സിനു ഇതിനകം വഴങ്ങേണ്ടി വന്നത്‌. ആദ്യ പാദത്തില്‍ ഡല്‍ഹിക്കെതിരെ ഹാട്രിക്‌ നേടിയ ഇയാന്‍ ഹ്യൂമിനെ ഇന്നലെ ശരിക്കും മാര്‍ക്ക്‌ ചെയതാണ്‌ ഡല്‍ഹി കളിച്ചത്‌. ഗബ്രിയേല്‍ ചിചിറോയ്‌ക്കായിരുന്നു ഹ്യൂമിനെ തളച്ചിടേണ്ട ഡ്യൂട്ടി. 
ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ പ്രശാന്ത്‌ മോഹനന്‍ കേരള ബ്ലാസറ്റേഴസിന്റെ വില്ലനായി മാറുന്ന കാഴ്‌ചയാണ്‌ കാണേണ്ടി വന്നത്‌. 34-ാം മിനിറ്റില്‍ യാതൊരു ആവശ്യവും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിലേക്കു കയറിയ സെയത്യാസെന്‍ സിംഗിനെ പ്രശാന്ത്‌ മോഹനന്‍ വലിച്ചു താഴെ ഇട്ടതിനെ തുടര്‍ന്നു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു . കിക്കെടുത്ത കാലു ഉച്ചെ സുഭാഷിഷ്‌ റോയ്‌ ചൗധരിയെ നിസഹായനാക്കി വലകുലുക്കി (1-0).
43-ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു സമനില ഗോള്‍ നേടാന്‍ കിട്ടിയ അവസരം ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തുപോയി. കോര്‍ണര്‍ ഫ്‌ളാഗില്‍ നിന്നും ഇയാന്‍ ഹ്യൂം തുടങ്ങി വെച്ച നീക്കം. പെക്കുസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദിലക്കും ബോക്‌സിനു മുന്നില്‍ മിലന്‍ സിംഗിലേക്കും എത്തി. മിലന്‍ സിംഗിന്റെ തകര്‍പ്പന്‍ ഗ്രൗണ്ട്‌ ഷോട്ട്‌ പോസ്‌റ്റിനെ ഉരുമി പുറത്തേക്ക്‌. 
ആദ്യ പകുതയില്‍ പൂര്‍ണപരാജയമായ കരണ്‍ സാഹ്‌്‌നിക്കു പകരം രണ്ടാം പകുതിയില്‍ മറ്റൊരു ഇന്ത്യന്‍ താരം ദീപേന്ദ്ര സിംഗ്‌ നേഗി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യവുമായി എത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ച ആദ്യ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നു ക്ലിയര്‍ ചെയ്‌ത പന്തില്‍ ജാക്കി ചാന്ദിന്റെ ഗോള്‍ മുഖത്തേക്കു ഊര്‍ന്നിറങ്ങിയ പന്ത്‌ ഡല്‍ഹി ഗോളി കഷ്ടിച്ചു കുത്തിയകറ്റി രക്ഷപ്പെടുത്തി. 48 -ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ റണ്ടാമത്തെ കോര്‍ണറില്‍ ബ്ലാസ്‌റ്റേഴസ്‌ ഗോള്‍ നേടി. കോര്‍ണറില്‍ കാലു ഉച്ചെയുടെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ദീപേന്ദ്ര സിംഗ്‌ നേഗി തന്റെ ഇടം കാല്‍ കൊണ്ടു പന്ത്‌ വലയിലാക്കി (1-1). 
സമനില ഗോള്‍ വന്നതോടെ കളി മുറുകി. 58 ാം മിനിറ്റില്‍ ലാല്‍ റുവാതാരയുടെ ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ അവസരം . ഇയാന്‍ ഹ്യൂമില്‍ നിന്നും തിരിച്ചെത്തിയ പന്ത്‌ ലാല്‍റുവാതരയുടെ ഗോള്‍ മുഖത്തേക്കുള്ള ലോബില്‍ ദീപേന്ദ്ര സിംഗ്‌ നേഗിയുടെ ഹെഡ്ഡര്‍ ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 64 ാം മിനിറ്റില്‍ ഡല്‍ഹി റോമിയോ ഫെര്‍ണാണ്ടസിനു പകരം നന്ദകുമാറിനെയും അടുത്ത മിനിറ്റില്‍ പ്രശാന്തിനു പകരം ബ്ലാസ്റ്റേഴസ്‌ ഐസ്‌ ലാന്‍ന്‍ഡില്‍ നിന്നുള്ള പുതുമുഖം ഗുഡിയോണ്‍ ബാള്‍ഡ്‌ വിന്‍സനെയും ഇറക്കി. 73 -ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഹെഡ്ഡര്‍ തൊട്ടുതൊട്ടില്ല എന്നപോലെ ക്രസോ ബറിനെ ഉരുമി പുറത്തേക്ക്‌ 
അടുത്ത മിനിറ്റില്‍ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി . ബോക്‌സിലേക്കു കയറിയ നേഗിയെ ഡല്‍ഹിയുടെ പ്രതീക്‌ ചൗധരി ടാക്ലിങ്ങിലൂടെ വീഴ്‌ത്തി. ഇതിനെ തുടര്‍ന്നു പ്രതീക്‌ ചൗധിരിക്കു മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴസിനു അനുകൂലമായി പെനാല്‍ട്ടിയും.. പെനാല്‍ട്ടി എടുത്ത ഇയാന്‍ ഹ്യൂം കൃത്യമായി വലയിലാക്കി (2-1) ഈ സീസണില്‍ ഹ്യൂമിന്റെ അഞ്ചാമത്തെ ഗോളാണിത്‌. 
അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കളി മുറുകി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യം കൊണ്ട്‌ ഡല്‍ഹിയുടെ നിരവധി സമനില ഗോള്‍ ശ്രമങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചു. അവസാന വിസിലിനു സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഗുഡിയോണിനെ ഫൗള്‍ചെയതതിനു പ്രതീക്‌ ചൗധരിക്കു ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തേക്കു പോകേണ്ടി വന്നു. നാടകീയ മത്സരം തുടര്‍ന്നു 101 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോടെ പൂര്‍ത്തിയായി. 


ബ്‌ലാസ്‌റ്റേഴ്‌സിന്‌ ഇനി നിലനില്‍പ്പ്‌ പോരാട്ടം...
തോല്‍വിക്ക്‌ ബ്രേക്കിടാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു


കൊച്ചി: തുടരെ രണ്ടു തോല്‍വികള്‍ക്കു ശേഷം ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടുമിറങ്ങുന്നു. ശനിയാഴ്‌ച രാത്രി എട്ടിന്‌ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ മഞ്ഞപ്പട പോയിന്റ്‌ പട്ടികയിലെ അവസാനസ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസുമായി കൊമ്പുകോര്‍ക്കും.
ടൂര്‍ണമെന്റ്‌ പാതിഘട്ടം പിന്നിടവെ പോയിന്റ്‌ പട്ടികയില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്‌. അതേസമയം, ഇതിനകം സെമി സാധ്യത ഏറക്കുറെ അവസാനിച്ചു കഴിഞ്ഞ ഡല്‍ഹി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്‌ കൊപ്പ്‌ കൂട്ടിയാവും കൊച്ചിയില്‍ ഇറങ്ങുക. ആദ്യപാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഡല്‍ഹിയും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ്‌ കൊച്ചിയിലേത്‌. നേരത്തേ ദില്ലിയില്‍ നടന്ന മല്‍സരത്തില്‍ മഞ്ഞപ്പട ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ഗംഭീര വിജയം ആഘോഷിച്ചിരുന്നു.
സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കാണ്‌ അന്നു ബ്ലാസ്‌റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്‌. അന്നത്തെ ജയം സ്വന്തം തട്ടകത്തിലും ആവര്‍ത്തിക്കാനുറച്ചാവും മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍ ബൂട്ടണിയുക. എന്നാല്‍ ഹോംഗ്രൗണ്ടിലേറ്റ പരാജയത്തിനു ബ്ലാസ്‌റ്റേഴ്‌സിനോട്‌ കണക്കുതീര്‍ക്കുകയാവും ഡല്‍ഹിയുടെ ലക്ഷ്യം. പുതു സ്‌െ്രെടക്കര്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ടീം വിട്ട ഡച്ച്‌ സ്‌െ്രെടക്കര്‍ മാര്‍ക്ക്‌ സിഫ്‌നിയോസിനു പകരം ഐസ്‌ലാന്‍ഡ്‌ സ്‌െ്രെടക്കര്‍ ഗ്യുഡോണ്‍ ബാല്‍വിന്‍സണിനെ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം കൂടാരത്തിലെത്തിച്ചിട്ടുണ്ട്‌. കൊച്ചിയില്‍ പകരക്കാരനായി താരം മഞ്ഞപ്പടയ്‌ക്കു വേണ്ടി അരങ്ങേറിയേക്കുമെന്നാണ്‌ സൂചന.
ഐസ്‌ലാന്‍ഡ്‌ ക്ലബ്ബായ എഫ്‌സി സ്റ്റാര്‍നനില്‍ നിന്നാണ്‌ ബാല്‍വിന്‍സണിനെ ബ്ലാസ്‌റ്റേഴ്‌സ്‌ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്‌.
നേരത്തേ യൂറോപ്പ ലീഗില്‍ കളിച്ചിട്ടുള്ള എഫ്‌സി നോഡാലാന്‍ഡിന്റെ താരമായിരുന്നു അദ്ദേഹം. പരിക്ക്‌ വലയ്‌ക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്‌ പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റവുമധികം വലയ്‌ക്കുന്നത്‌. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്‌, ജനുവരി ട്രാന്‍സ്‌ഫറില്‍ ടീമിലെത്തിയ ഉഗാണ്ടയുടെ അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ എന്നിവരെല്ലാം പരിക്കേറ്റു വിശ്രമിക്കുകയാണ്‌. ശനിയാഴ്‌ച ഡല്‍ഹിക്കെതിരേ ഇവരില്‍ ആരെങ്കിലും ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ബെര്‍ബറ്റോവ്‌ പരിക്കു മാറി തിരിച്ചെത്തിയേക്കുമെന്നാണ്‌ സൂചന.
ഹോംഗ്രൗണ്ടിലെ മോശം റെക്കോര്‍ഡ്‌ ഹോംഗ്രൗണ്ടില്‍ ഈ സീസണില്‍ മോശം റെക്കോര്‍ഡാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റേത്‌. ഏഴു ഹോം മാച്ചുകളില്‍ മഞ്ഞപ്പടയ്‌ക്ക്‌ ജയിക്കാനായത്‌ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ യുനൈറ്റഡിനെതിരേയായിരുന്നു ബ്ലാസ്‌റ്റേഴിന്റെ ഏകവിജയം. സീസണില്‍ 12 മല്‍സരങ്ങള്‍ കളിച്ച മഞ്ഞപ്പട മൂന്നെണ്ണത്തിലാണ്‌ ഇതുവരെ ജയിച്ചത്‌. ഇതില്‍ രണ്ടെണ്ണം എവേ മാച്ചുകളായിരുന്നു. ഹോം മാച്ചില്‍ കാണികളുടെ പിന്തുണ ആവോളമുണ്ടായിട്ടും ഇത്‌ കളിക്കളത്തില്‍ തിരിച്ചുനല്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാവുന്നില്ല. കഴിഞ്ഞ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി ഗോവയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. 12നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ കീഴടങ്ങിയത്‌.

MATCH 57: BENGALURU FC 2-1 NORTHEASTUNITED FC


bLUES RECLAIM TOP SPOT AFTER NARROW WIN

NorthEast United starting XI: Rehenesh TP; Nirmal Chettri, Sambinha, Jose Goncalves, Reagan Singh; Martin Diaz, Rowllin Borges; Seiminlen Doungel, Marcinho, Halicharan Narzary; Danilo.
Bengaluru FC starting XI: Gurpreet Singh Sandhu, Harmanjyot Khabra, John Johnson, Juanan, Subhashish Bose; Lenny Rodrigues, Erik Paartalu, Edu Garcia; Udanta Singh, Miku, Sunil Chhetri.

NorthEast United FC subs: Ravi Kumar, Robert Lalthlamuana, Gursimrat Singh, Helio Pinto, Lalrindika Ralte, John Mosquera, Maic Sema.
Bengaluru FC subs: Lalthuammawia Ralte, Boithang Haokip, Nishu Kumar, Alwyn George, Toni Dovale, Malsawmzuala, Braulio Nobrega.
Albert Roca's men edged out the visitors in a hard-fought affair at Bengaluru....
Bengaluru FC reclaimed the top spot in the Indian Super League (ISL) after a 2-1 victory over Avram Grant's NorthEast United FC at Bengaluru on Friday. Juanan Antonio (12') and Sunil Chhetri (51') struck for the visitors while Marcinho (45+2') scored for the home side.
Albert Roca made three changes to the starting XI from the previous match with Subhashish Bose, Lenny Rodrigues and Edu Garcia coming in for Rahul Bheke, Boithang Haokip and Dimas Delgado. Miku, Sunil Chhetri and Udanta Singh continued to form a front three with Edu Garcia slotting in behind them.
Avram Grant, on the other hand, made no changes to the side that beat high-flying Chennaiyin last week as Cezario Danilo Lopes continued to lead the line with Halicharan Narzary and Seiminlen Doungel on either flanks.
Both sides started in scratchy fashion as they gave away possession multiple times but they started finding their feet as the minutes wore on. It was the away side who had the first real chance of the game as Danilo skipped past Harmanjot Khabra before squaring the ball for Doungel. The winger’s inventive back-flick went just wide however.
The home side took the lead minutes later when defender Juanan Antonio rose the highest to head in Edu Garcia’s curling free-kick from the left-flank.
Chhetri had a chance to double Bengaluru’s advantage just minutes after the goal. Miku squared up the ball for Chhetri to pull the trigger but NorthEast custodian TP Rehenesh pulled off an incredible save with his right-foot to deny the Bengaluru skipper.
Grant’s men upped the ante after going behind but it was the visitors once again who came close to scoring when Lenny Rodrigues sent Edu Garcia on his way with a beautifully threaded ball but the Spaniard failed to finish with just Rehenesh to beat.
The away side were awarded a penalty right at the stroke of half-time when Subhashish Bose was adjudged to have handled the ball inside the box while blocking Doungel’s attempt. Marcinho stepped up to take the spot-kick and made no mistake as the two sides went into the half-time interval at 1-1.
A mighty error from defender Sambinha at the start of the second-half would hand the visitors the lead in the 51st minute. The central defender mis-kicked while attempting to clear Khabra’s cross and the ball fell to Chhetri who made no mistake to put Bengaluru in front once again.
The visitors attacked with renewed vigor in search of an equalizer as Grant made some tactical changes. Substitute John Jairo Mosquera had a chance to level the tie in the dying minutes after a cross from Nirmal Chettri but he headed over the crossbar agonizingly as the chance went begging.
Despite continuous efforts from NorthEast in the dying minutes, Roca's men held firm for the three points as they went back to the top of the ISL charts with 24 points.

നോര്‍ത്ത്‌ ഈസറ്റിനെ കീഴടക്കി
ബെംഗ്‌ളുരു വീണ്ടും മുന്നില്‍ 

ബെംഗ്‌ളുരു എഫ്‌.സി 2 നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈര്‌റഡ്‌ എഫ്‌.സി 1

ബെംഗ്‌്‌ളുരു, ജനുവരി 26: 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗ്‌ളുരു എഫ്‌.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി യെ പരാജയപ്പെടുത്തി. 
ആദ്യപകുതിയുടെ 15-ാം മിനിറ്റില്‍, സ്‌പാനീഷ്‌ ഡിഫെന്‍ഡര്‍ യുവാനന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ബെംഗ്‌ളൂര്‍ എഫ്‌.സിയെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി ബ്രസീലില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ മാഴ്‌സീഞ്ഞ്യോ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനു സമനില നേടിക്കൊടുത്തു. എന്നാല്‍, രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി ബെംഗ്‌ളുരുവിനെ വിജയത്തിലെത്തിച്ചു. ഈ ജയത്തോടെ ബെംഗ്‌ളൂരു 24 പോയിന്റോടെ വീണ്ടും പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ എത്തി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒന്‍പതാം സ്ഥാനം തുടര്‍ന്നു. 
ബെംഗ്‌ളുരുവിന്റെ ഗോള്‍ ഉടമ യുവാനാന്‍ ഹീറോ ഓഫ്‌ ദി മാച്ചായി. 
ബെംഗ്‌ളുരുവിന്റെ എട്ടാം ജയവും നോര്‌ത്ത്‌ ഈസറ്റിന്റെ എഴാം തോല്‍വിയുമാണിത്‌. രണ്ട്‌ പ്രതിരോധ പിഴവുകളാണ്‌ നോര്‍ത്ത്‌ ഈസറ്റിന്റെ തോല്‍വിക്കു കാരണമായത്‌. ബോള്‍ പൊസിഷനില്‍ 53 ശതമാനം മുന്‍തൂക്കം നോര്‍ത്ത്‌ ഈസ്‌റ്റിനായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ മൂന്നു ഷോട്ടുകളോടെ ബെംഗ്ലൂര്‍ മുന്നിലെത്തി. നോര്‍ത്ത്‌ ഈസറ്റിനു രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ ഓണ്‍ ടാര്‍ജറ്റില്‍ കുറിക്കാനായുള്ളു. എട്ട്‌ കോര്‍ണറുകള്‍ ലഭിച്ച നോര്‍ത്ത്‌ ഈസറ്റിനു ഒന്നും ഗോളാക്കാനായില്ല. ബെംഗ്‌ളുരുവിനു അഞ്ച്‌്‌ കോര്‍ണറുകള്‍ ലഭിച്ചു. 
ഇരുടീമുകളും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയുള്ള ആക്രമണങ്ങള്‍ തുടക്കം മുതല്‍ അഴിച്ചുവിട്ടു. 15-ാം മിനിറ്റില്‍ ബെംഗ്‌ളുരു ഗോളടിക്കു തുടക്കം കുറിച്ചു. ഡുങ്കലിന്റെ ഫൗളിനെ തുടര്‍ന്നു ഇടത്തെ വിംഗില്‍ അനുകൂലമായി കിട്ടിയ ഫ്രീ കിക്കിലൂടെയാണ്‌ ഗോള്‍. കിക്കെടുത്ത എഡു ഗാര്‍ഷ്യ ബോക്‌സിലേക്കു പന്ത്‌ തൊടുത്തുവിട്ടു. ബോക്‌സിനകത്തെ ആള്‍കൂട്ടത്തിനകത്തു നിന്നും കുതിച്ചുയര്‍ന്ന യൂവാനന്‍ ബാക്ക്‌ ഹെഡ്ഡറിലൂടെ ഗോള്‍ വലയത്തിന്റെ വലത്തെ മൂലയിലേക്കു തിരിച്ചുവിട്ടു. (1-0). ബെംഗ്‌ളുരുവിനു വീണ്ടും അവസരം . 16-ാം മിനിറ്റില്‍ സുനില്‍ ചെത്രിയുടെ ബുള്ളറ്റ്‌ ഷോട്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി ടി.പി.രഹ്‌്‌നേഷ്‌ കിടന്നുവീണു തടഞ്ഞു. 
എറിക്‌ പാര്‍ത്താലു, ജോണ്‍ ജോണ്‍സണ്‍, യുവാനന്‍ എന്നിവരുടെ ഉയരക്കൂടുതല്‍ മുതലാക്കിയായിരുന്നു ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍. 33 -ാം മിനിറ്റില്‍ ഡുങ്കലിന്റെ മനോഹരമായ ഡ്രിബ്ലിങ്ങും തുടര്‍ന്നു വന്ന ഉശിരന്‍ ഷോട്ടും തടയാന്‍ ബെംഗ്‌ളുരു ഗോളി ഗുര്‍പ്രീത്‌ സിംഗ്‌ ,സന്ദുവിനു ഫൂള്‍ ലെങ്‌ത്‌ ഡൈവ്‌ വേണ്ടി വന്നു. 
ബെംഗ്‌ളുര്‍ ഗോള്‍ എന്നുറപ്പിച്ച അവസരം തുലച്ചു. 37-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധം പിളര്‍ത്തി വന്ന ത്രൂ ബോള്‍ കുതിച്ചോടി പന്ത്‌ പിടിച്ചെടുത്ത എഡു ഗാര്‍ഷ്യയ്‌ക്ക്‌ മുന്നില്‍ നിസഹായനായ ടി.പി രഹ്‌്‌നേഷ്‌ മാത്രം . പക്ഷേ എഡു ഗാര്‍ഷ്യ അലക്ഷ്യമായി പന്ത്‌ പുറത്തേക്ക്‌ അടിച്ചുകളഞ്ഞു. 
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലേക്കു നീങ്ങുമ്പോള്‍ അതിഥേയര്‍ക്കു വീണ്ടും അവസരം. 42-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക്‌ ആദ്യ ഗോള്‍ വന്ന വഴിയിലേക്കുള്ള സൂചന നല്‍കി. പക്ഷേ, ഇത്തവണ കിക്കെടുത്ത എഡു ഗാര്‍ഷ്യയ്‌ക്കു തന്റെ കൂട്ടുകാരുടെ തലയ്‌ക്കു പാകമായ വിധത്തില്‍ പന്ത്‌ എത്തിക്കാനായില്ല. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഡാനിലോ ഹെഡ്ഡറിലൂടെ കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒപ്പമെത്തി. സെമിന്‍ലെന്‍ ഡുങ്കലിനെ ബോക്‌സിനകത്തു വെച്ചു സുബാഷിഷ്‌ ബോസ്‌ സൈഡ്‌ ടാക്ലിങ്ങ്‌ നടത്തിയത്‌ വിനയായി. ടാക്ലിങ്ങിനിടെ താഴെ വീണ സുബാഷിന്റെ കൈകളില്‍ പന്ത്‌ തട്ടിയത്‌ കോര്‍ണര്‍ ഫ്‌്‌ളാഗിനടുത്തു നിന്ന ലൈന്‍സ്‌ മാന്‍ കയ്യോടെ പിടികൂടി. തുടര്‍ന്നു അനുവദിച്ച പെനാല്‍ട്ടി മാഴ്‌സീഞ്ഞ്യോ ഇടംകാല്‍ കൊണ്ടു ബെംഗ്‌ളുരുവിന്റെ ഗോള്‍ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി (1-1 ).
രണ്ടാം പകുതിയില്‍ സുനില്‍ ഛെത്രിയുടെ ലോങ്‌ റേഞ്ചറിലൂടെ ബെംഗ്‌ളുരു ആക്രമണത്തിനു തുടക്കം കുറിച്ചു. അധികം വൈകാതെ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരുവിനെ വീണ്ടും മുന്നില്‍ എത്തി. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധത്തില്‍ വന്ന പിഴവാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ഹര്‍മന്‍ജ്യോത്‌ കാബ്രയുടെ പാസ്‌ സുനില്‍ ഛെത്രിയുടെ പക്കലേക്കു എത്തിയത്‌ ഡിഫെന്‍സില്‍ വന്ന സാംബീഞ്ഞ്യോയുടേയും നിര്‍മ്മല്‍ ഛെത്രിയുടേയും പിഴവിലാണ്‌. ഇതില്‍ നിര്‍മ്മലിന്റെ കാലില്‍ തട്ടി വന്ന പന്ത്‌ സുനില്‍ ഛെത്രി രണ്ടാം പോസ്‌റ്റിലേക്കു അടിച്ചു കയറ്റി (2-1). ഇതോടെ സുനില്‍ ഛെത്രിയുടെ അക്കൗണ്ടില്‍ എട്ട്‌ ഗോളുകളായി. 
രണ്ടാം പകുതിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഒന്നും നോര്‍ത്ത്‌ ഈസറ്റിന്റെ ഭാഗത്തു നി്‌ന്നും ഉണ്ടായില്ല. ബെംഗ്‌ളുരുവിന്റെ ആധിപത്യത്തിനു ഹൈലാന്‍ഡേഴ്‌സ്‌ കീഴ്‌പ്പെട്ടു. രണ്ടാം പകുതിയുടെ ഇഞ്ചുറി മാഴ്‌സീഞ്ഞ്യോയുടെ രണ്ടു കോര്‍ണറുകളും ലക്ഷ്യം തെറ്റിയതോടെ ബെംഗ്‌ളുരു വിജയം ഉറപ്പിച്ചു. 
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു ഉദാന്ത സിംഗിനു പകരം ബോയിതാങിനെയും എഡുഗാര്‍ഷ്യയ്‌ക്കു പകരം ടോണി ഡോവാലെയും മിക്കുവിനു പകരം ബ്രോലിയോയെയും നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ മാര്‍ട്ടിന്‍ ഡയസിനു പകരം ഹീലിയോ പിന്റോയെയും ഡാനിലോ ലോപ്പസിനു പകരം ജോണ്‍ മോസ്‌ക്യൂരയെയും ജോസെ ഗോണ്‍സാല്‍വസിനു പകരം മായിക്‌ സിമയേയും കൊണ്ടുവന്നു. 
നോര്‍ത്ത്‌ ഈസറ്റിന്റെ നിര്‍മ്മല്‍ ഛെത്രി, സാംബീഞ്ഞ ബെംഗ്‌ളുരുവിന്റെ ഗുര്‍പ്രീത്‌ സിംഗ്‌, ഹര്‍മന്‍ജജ്യോത്‌ കാബ്ര എന്നിവര്‍ക്ക്‌ ഇന്നലെ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ബെംഗ്‌ളുരു എഫ്‌.സി ഇന്നലെ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കെ, ബോയിതാങ്‌ ഹാവോ
കിപ്‌, ഡിമാസ്‌ ഡെല്‍ഗാഡോ എന്നിവര്‍ക്കു പകരം സുബാഷിഷ്‌ ബോസ്‌, ലെന്നി റോഡ്രിഗസ്‌, എഡു ഗാര്‍ഷ്യ എന്നിവര്‍ ടീമില്‍ എത്തി. മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ പരിശിലകന്‍ അവ്‌റാം ഗ്രാന്റ്‌ പരീക്ഷണം നടത്തി ടീമിന്റെ വിന്നിംഗ്‌ ഫോം നഷ്ടപ്പെടുത്താന്‍ ഒരുമ്പെട്ടില്ല. ചെന്നൈയിനെ 3-1നു അട്ടിമറിച്ച അതേ ടീമിനെ അവ്‌റാം ഗ്രാന്റ്‌ നിലനിര്‍ത്തി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനില്‍ തന്ത്രങ്ങള്‍ മെനഞ്ഞു.
ഇരുടീമുകളും തമമില്‍ നടന്ന ആദ്യ പാദത്തില്‍ ബെംഗ്‌ളുരു 1-0നു ജയിച്ചിരുന്നു. 
അടുത്ത മത്സരത്തില്‍ ബെംഗ്‌ളുരു എവേ മത്സരത്തില്‍ എ.ടി.കെ.യെ നേരിടും. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഫെബ്രുവരി നാലിനു എവേ മത്സരത്തില്‍ എഫ്‌.സി. ഗോവയെയും നേരിടും. 


MATCH 56: ATK 1-2 CHENNAIYIN FC

SUPER MACHANS EDGE PAST TOOTHLESS DEFENDING CHAMPIONS TO CLIMB TO SUMMIT

സാള്‍ട്ട്‌ ലേക്കില്‍ ആദ്യ ചെന്നൈയിന്‍ ജയം പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ 


ചെന്നൈയിന്‍ എഫ്‌.സി 2 എ.ടി.കെ 1

കൊല്‍ക്കത്ത, ജനുവരി 25:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ എ.ടി.കെയെ പരാജയപ്പെടുത്തി. ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ എ.ടി.കെയുടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌..സി വിജയം സ്വന്തമാക്കുന്നത്‌. 
ആദ്യ പകുതിയുടെ 45-ാം മിനിറ്റില്‍ പുതുമുഖം മാര്‍ട്ടിന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ എ.ടി.കെ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ഉശിരന്‍ തിരിച്ചുവരവ്‌ നടത്തിയ ചെന്നൈയിന്‍ എഫ്‌.സി മെയിസല്‍സണ്‍ ആല്‍വസ്‌ ( 52-ാം മിനിറ്റില്‍) , ജെജെ ലാല്‍പെക്യൂല ( 64-ാം മിനിറ്റില്‍ ) എന്നിവരുടെ ഗോളുകളിലൂടെ വിജയം സ്വന്തമാക്കി. 
ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്‌.സി. 12 മത്സരങ്ങളില്‍ നിന്നും 23 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. എ.ടി.കെ 11 മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റോടെ എട്ടാം സ്ഥാനം തുടര്‍ന്നു. ഇരുടീമുകളും ചെന്നൈയില്‍ വെച്ചു എറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌.സി 3-2നു എ.ടി.കെയെ പരാജയപ്പെടുത്തിയിരുന്നു.
ആറാം മിനിറ്റില്‍ എ.ടി.കെയ്‌ക്കാണ്‌ ആദ്യ അവസരം ബോക്‌സിലേക്കു വന്ന ജയേഷ്‌ റാണയുടെ പാസില്‍ റോബര്‍ട്ട്‌ നോഗ്രാമിന്റെ അക്രോബാറ്റിക്‌ ശ്രമം പന്ത്‌ തൊടാതെ അകന്നു പോയി. ആദ്യ 30 മിനിറ്റില്‍ ഈ ഒരു നീക്കം മാത്രെ എ.ടി.കെയുടെ ഭാഗത്തു നിന്നും കാര്യമായി വ്‌ന്നുള്ളു. 
. 36-ാം മിനിറ്റില്‍ ചെന്നൈയിനു അനുകൂലമായി ലഭിച്ച ഫ്രീ കിക്കില്‍ ഗ്രിഗറി നെല്‍സന്റെ ശ്രമം എ.ടി.കെയുടെ ഗോളിയുടെ കരങ്ങളില്‍ നി്‌ന്നും വഴുതിയെങ്കിലും ഉടനെ മജുംദാര്‍ സമനില വീണ്ടെത്തു പന്ത്‌ പിടിച്ചു. 39-ാം മിനിറ്റില്‍ അനിരുദ്ധ്‌ താപ്പയിലൂടെ ചെന്നൈയിന്‍ വീണ്ടും മജുംദാറിനെ പരീക്ഷിച്ചു.
ആദ്യപകുതിയില്‍ തന്നെ എ.ടി.കെ പരുക്കേറ്റ റയന്‍ ടെയ്‌ലറിനു പകരം സെക്യൂഞ്ഞയെ കൊണ്ടുവന്നു. തൊട്ടുപിന്നാലെ 45-ാം മിനിറ്റില്‍ എ.ടി.കെ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. സെക്യൂഞ്ഞയില്‍ നിന്നാണ്‌ തുടക്കം സെക്യൂഞ്ഞയില്‍ നിന്നും ജോര്‍ഡി മൊണ്ടേലിലേക്കും ,തുടര്‍ന്നു ബോക്‌സിന്റെ പാര്‍ശ്വത്തില്‍ മൊണ്ടേലിന്റെ പാസ്‌ റൂപ്പര്‍ട്ടിലേക്കും. രണ്ട്‌ ചെന്നൈയിന്‍ താരങ്ങളെ മറികടന്നു റൂപ്പര്‍ട്ട്‌ ബോക്‌സിനു മുന്നില്‍ ജയേഷ്‌ റാണയ്‌ക്കു നല്‍കി. ജയേഷ്‌ ബോക്‌സിനകത്തേക്കു നല്‍കിയ ലോബില്‍ മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ ഹെഡ്ഡറിലൂടെ പോസ്‌റ്റിലേക്കു പന്ത്‌ തിരിച്ചുവിട്ടു. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരണ്‍ജിതിന്റെ നെഞ്ചില്‍ തട്ടി മുന്നോട്ടു വന്ന പന്ത്‌ മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ തന്നെ വലയിലേക്കു തട്ടിയിട്ടു. (1-0). 
പാറ്റേഴ്‌സന്റെ ആദ്യം വന്ന ഹെഡ്ഡറില്‍ പന്ത്‌ കുത്തിയകറ്റാനോ കരങ്ങളില്‍ ഒതുക്കാനോ കരണ്‍ജിത്‌ ശ്രമിച്ചില്ല. ഗുരുതരമായ ഈ വീഴ്‌ച പാറ്റേഴ്‌സണിനു തന്നെ പന്ത്‌ വീണ്ടും ലഭിക്കാന്‍ വഴിയൊരുക്കി. രണ്ടാം ശ്രമത്തില്‍ പാറ്റേഴ്‌സണ്‍ ഗോളാക്കി മാറ്റി. 
എ.ടി.കെയ്‌ക്കു വേണ്ടി ഇന്നലെ ആദ്യമായി ഇറങ്ങിയ ഉത്തര അയര്‍ലണ്ട്‌ താരം മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ആദ്യ ഗോളും ഐ.എസ്‌.എല്‍ ഈ സീസണിലെ 150 -ാം ഗോളുമായി കുറിക്കപ്പെട്ടു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം തീവ്രമായി. 51-ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിന്റെ പാസില്‍ റാഫേല്‍ അഗസ്‌തോയുടെ ബുള്ളറ്റ്‌ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ കുത്തിയകറ്റി രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനെ തുടര്‍ന്നു വന്ന കോര്‍ണര്‍ ഗോളായി. അനിരുദ്ധ്‌ താപ്പ എടുത്ത കിക്ക്‌ ബോക്‌സിലേക്കു ഇന്‍സ്വിങ്ങറായി കൃത്യമയി വന്നു. കാത്തു നിന്ന മെയില്‍സണ്‍ ആല്‍വസ്‌ പോയിന്റ്‌ ബ്ലാങ്കില്‍ ദേബജിതിനെ നിസഹായനാക്കി ഹെഡ്ഡറിലൂടെ വലയിലാക്കി (1-1). 
കൂനിന്മേല്‍ കുരുവെന്ന പോലെ 59-ാം മിനിറ്റില്‍ സെക്യൂഞ്ഞ പരുക്കേറ്റു പുറത്തായി. രുടര്‍ന്നു എ.ടി.കെയ്‌ക്കു ഹിതേഷ്‌ ശര്‍മ്മയെ കൊണ്ടുവരേണ്ടി വന്നു 62-ാം മിനിറ്റില്‍ എ.ടി.കെയുടെ ശങ്കര്‍ സാംപിന്‍രാജിനും പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം അശുതോഷ്‌ മെഹ്‌തയെ ഇറക്കി. പരുക്കിനെ തുടര്‍ന്നു എ.ടി.കെയ്‌ക്കു മൂന്നു കളിക്കാരെയും മാറ്റേണ്ടി വന്നതിന്റെ പിന്നാലെയാണ്‌ ചെന്നൈയിന്‍ മൂന്നിലെത്തിയ രണ്ടാം ഗോളിന്റെ വരവ്‌.
64 -ാം മിനിറ്റില്‍ മൂന്നു ചെന്നൈയിന്‍ താരങ്ങളുടെ കുറിയ പാസുകളിലൂടെയാണ്‌ ഗോള്‍ രൂപം കൊണ്ടത്‌. . റാഫേല്‍ അഗസ്‌തോ, ഇനിഗോ കാള്‍ഡിറോണ്‍, ജെജെ ലാല്‍പെക്യുല എന്നിവരുടെ പാസുകളാണ്‌ ഗോളായി ഉരിത്തിരിഞ്ഞത്‌. ഇനിഗോ കാള്‍ഡിറോണിന്റെ ബോക്‌സിനകത്തേക്കു തൊടുത്തുവിട്ട പന്ത്‌ ജയേഷ്‌ റാണയുടെ കൈകളില്‍ തട്ടിയാണ്‌ ഗോള്‍മുഖത്തേക്കു വന്നത്‌.റഫ്‌റി ഹാന്‍ഡ്‌ ബോള്‍ വിളിക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തില്‍ ഡിഫ്‌ളക്ട്‌ ആയി വന്ന പന്ത്‌ ദേബ്‌ജിതിന്റെ ദേഹത്തു തട്ടി ജെയുടെ പക്കലേക്കു നീങ്ങി. . തൊട്ടു മുന്നില്‍ വന്ന പന്ത്‌ ജെജെ വലയിലേക്കു തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു. (2-1). ജെജെയുടെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്‌. 
ഇരുടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌. എ.ടി. കെ ഇന്നലെ ആദ്യ ഇലവനില്‍ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. ടോം തോര്‍പ്പ്‌, ഹിതേഷ്‌ ശര്‍മമ, സെക്യൂഞ്ഞ എന്നിവര്‍ക്കു പകരം ശങ്കര്‍ സാംപിന്‍രാജ്‌, ഡേവിഡ്‌ കോട്ടേരി, മാര്‍ട്ടിന്‍ പിയേഴ്‌സണ്‍, എന്നിവര്‍ ഇടംപിടിച്ചു.ചെന്നൈയിന്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മിലന്‍ സിംഗ്‌ , തോയ്‌ സിംഗ്‌ എന്നിവര്‍ക്കു പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്‌, റാഫേല്‍ അഗസ്‌തോ എന്നിവര്‍ ഇറങ്ങി. 
അടുത്ത മത്സരത്തില്‍ എ.ടി.കെ 28നു ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂരിനെയും ചെന്നൈയിന്‍ എഫ്‌.സി ഫെബ്രുവരി ആറിനു ഹോം ഗ്രൗണ്ടില്‍ ബെംഗ്‌ളുരു എഫ്‌.സിയേയും നേരിടും. 


Chennaiyin XI: Karanjit Singh (GK), Inigo Calderon, Henrique Sereno (C), Mailson Alves, Jerry Lalrinzuala, Gregory Nelson, Anirudh Thapa, Dhanpal Ganesh, Raphael Augusto, Francisco Fernandes, Jeje Lalpekhlua.
ATK XI: Debjit Majumder (GK), Prabir Das, Jordi Montel (C), Conor Thomas,  Keegan Pereira, Ryan Taylor, Shankar Sampingraj, Rupert Nongrum, David Cotterill, Martin Paterson, Jayesh Rane.
The visitors came from behind to take all three points in the Indian Super League clash at Kolkata...
Two second half strikes from Mailson Alves (52') and Jeje Lalpekhua gave Chennaiyin FC a 2-1 victory over defending champions ATK for whom Martin Paterson scored on debut (44').
Ashley Westwood, who took charge of ATK as the interim coach after the sacking of Teddy Sheringham, made three changes in the starting XI. David Cotterill, Martin Paterson and Shankar Sampingiraj replaced Tom Thorpe, Hitesh Sharma and Zequinha.
The team lined up in a 4-1-4-1 formation with Conor Thomas partnering Jordi in central defence. Ryan Taylor was deployed in the defensive midfield position and debutant Paterson started upfront as the lone striker.
John Gregory made two changes in Chennaiyin’s starting XI with  Raphael Augusto and Francis Fernandes coming in place of Thoi Singh and Rene Mihelic.
Chennaiyin were on top of the game right from the word go. The home side took a safety-first approach and only went forward in counter-attacks. Ryan Taylor was in charge of protecting the backline and keeping an eye on Raphael Augusto who operated just behind forward Jeje Lalpekhlua.
At the stroke of half time, against the run of play, ATK took the lead through debutant Martin Paterson’s goal. Jayesh Rane sent a cross inside the box from the left flank and Karanjit Singh fumbled before losing control of the ball. Paterson tapped in the ball from close range to score his first ever ISL goal.
Westwood introduced Zequinha in the first half itself in place of Ryan Taylor who had to leave the field with an injury. The Portuguese operated from the right flank as Cotterill moved into defensive midfield.
Chennaiyin started the second half in a positive manner and came close to score the equaliser in the 50th minute. Raphael Augusto attempted a long range shot from the edge of the box but Debjit pulled off a quality save to deny him.
Chennaiyin centre-back Mailson Alves scored the equaliser from the resulting corner in the 52nd minute. Anirudh Thapa sent in a curling corner inside the box and an unmarked Mailson rose the highest to head the ball in.
At the hour mark, ATK’s star player Zequinha left the field with a hamstring injury. The winger, who was introduced in the match at the 40th minute, left the field in pain as Hitesh Sharma replaced him.
Chennaiyin further added to ATK’s misery in the 62nd minute when Jeje Lalpekhlua netted the second goal for his side, taking advantage of a howler from Debjit Majumder. Inigo Calderon’s cross from the right side took a deflection off Jayesh Rane and went to Debjit. The ATK custodian failed to collect the ball and Jeje made no mistake in tapping in the ball into an empty net.
Jeje could have sealed the fate of the match in the 70 minute when he found himself one on one with Debjit inside the ATK penalty box but he missed a sitter. The home side threw the kitchen sink in search of an equaliser but the visitors' defence held firm to preserve their one-goal advantage.
Chennaiyin move to the summit after Thursday's victory. They now have 23 points from 12 matches. ATK, on the other hand, remain on the eight position with 12 points from 11 game

കൊല്‍ക്കത്ത-ചെന്നൈയിന്‍ പോരാട്ടം
ആകാംക്ഷയുടെ മുള്‍മുനയില്‍

കൊല്‍ക്കത്ത, ജനുവരി 14: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൊല്‍ക്കത്തയിലെ സാള്‍്‌ട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തില്‍ ഇന്ന്‌ ആതിഥതേയരായ എ.ടി.കെ (അമര്‍ തൊമര്‍ കൊല്‍ക്കത്ത) സന്ദര്‍ശകരായ ചെന്നൈയിന്‍ എഫ്‌.സി.യെ നേരിടും. 
നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും മൂന്നു ജയവും മൂന്നു സമനിലയും നാല്‌ തോല്‍വിയും അടക്കം 12 പോയിന്റോടെ എട്ടാം സ്ഥാനത്താണ്‌. ചെന്നൈയിന്‍ 11 മത്സരങ്ങളില്‍ ആറ്‌ ജയവും രണ്ട്‌ സമനിലയും മൂന്നു തോല്‍വിയുമായി 20 പോയിന്റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. േേപായിന്റ്‌ പട്ടികയില്‍ രണ്ടുടീമുകളും രണ്ട്‌ ധ്രൂവങ്ങളിലാണെങ്കിലും എ.ടി.കെയുടെ ഇടക്കാല പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിനു ഇനിയും പ്രതീക്ഷ മങ്ങിയട്ടില്ല. ഐ.എസ്‌എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളില്‍ രണ്ടു തവണയും ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയും ഫൈനലില്‍ എത്തുമെന്നു ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ വിശ്വസിക്കുന്നു 

എന്നാല്‍ തുടക്കത്തിലെ താളപ്പിഴകള്‍ക്കു ശേഷവും എ.ടി.കെ യെക്കു താളം കണ്ടെത്തുവാന്‍ കാര്യമായി കഴിഞ്ഞട്ടില്ല . കഴിഞ്ഞ നാല്‌ മത്സരങ്ങള്‍ എടുത്താല്‍ ഗോവയോട്‌ 1-1 സമനില, ബെംഗ്‌ളുരുവിനോട്‌ 0-1 തോല്‍വി.പൂനെ സിറ്റിയോട്‌ 0-3 തോല്‍വി ഇതിനിടെ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരെ നേടിയ 1-0 വിജയം മാത്രമെ എടുത്തു പറയാനുള്ളുു. 
" ശക്തമായ പ്രതിരോധം കെട്ടിപ്പെടുക്കുന്നതിനു ഞങ്ങള്‍ക്കു ആവശ്യമായ സമയം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടീമിനു ഒരു പുതുമ ആവശ്യമായിരുന്നു . പുതിയ കളിക്കാര്‍ എത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മാറ്റം പ്രതീക്ഷിക്കുന്നു" ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ പറഞ്ഞു. 
ഇന്ത്യന്‍ ഫുട്‌ബോളില്‍ ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ പുതുമുഖം അല്ല. ബെംഗ്‌ളുരു എഫ്‌.സിയെ മൂന്നു വര്‍ഷം അദ്ദേഹമാണ്‌ പരിശീലിപ്പിക്കുകയും ഇന്നത്തെ നിലയിലേക്കു വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്‌തത്‌. എന്നാല്‍ ടെഡി ഷെറിങ്‌ഹാമില്‍ നിന്നും സീസണിന്റെ പകുതി പിന്നിടുമ്പോള്‍ ടീമിന്റെ ചുമതല എറ്റെടുക്കേണ്ടി വന്നത്‌ അദ്ദേഹത്തിനു വലിയൊരു വെല്ലുവിളി തന്നെയാണ്‌. 
" താല്‍ക്കാലികമയിട്ടാണ്‌ ഈ ചുമതല എറ്റെടുക്കേണ്ടി വരുന്നതെങ്കിലും ഇവിടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നാല്‌ വര്‍ഷമാണ്‌ ഇന്ത്യയില്‍ പരിശിലകനായി പ്രവര്‍ത്തിച്ചത്‌. ഇതില്‍ മൂന്നു വര്‍ഷവും മുഴുനീള പരിശീലകനായിരുന്നു.അതുകൊണ്ടു തന്നെ കാര്യമായി പ്രയാസം ഒന്നും തോന്നുന്നില്ല. എനിക്ക്‌ അതിനു കഴിയുമെന്ന കാര്യത്തിലും ടീമിലും പൂര്‍ണ വിശ്വാസമുണ്ട്‌. ഇത്‌ ഫുട്‌ബോളിന്റെ ഭാഗം തന്നെയാണ്‌. .ഇതൊരിക്കലും ദുഷ്‌കരമായി എനിക്ക്‌ തോന്നുന്നില്ല" ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ പറഞ്ഞു. 
മറുവശത്ത്‌ ചെന്നൈയിന്‍ എഫ്‌.സി 11 മത്സരങ്ങളില്‍ നിന്ന്‌ 20 പോയിന്റ്‌ നേടിക്കഴിഞ്ഞ ആത്മവിശ്വാസത്തിലാണ്‌. അവര്‍ കളിച്ച മത്സരങ്ങളില്‍ ആറ്‌ മത്സരങ്ങളിലും ജയിക്കാനായി. രണ്ടു മത്സരങ്ങളില്‍ എതിരാളികളെ സമനിലയിലും തളച്ചു എന്നാല്‍ ഈ അമിത ആത്മവിശ്വാസം അപകടകരമാണെന്നും കഴിഞ്ഞ നോര്‍ത്ത്‌്‌ ഈസറ്റ്‌ യൂണൈറ്റിഡിനെതിരെയുള്ള തോല്‍വിയില്‍ നിന്നും ബോധ്യമായ. ി സെമിനിലെന്‍ ഡുങ്കലിന്റെ ഹാട്രിക്ക്‌ ഗോള്‍ വര്‍ഷത്തിലാണ്‌ ചെന്നൈയിന്റെ പതനം. 
' ചില സന്ദര്‍ഭങ്ങളില്‍ ഇതെല്ലാം സംഭവിച്ചെന്നു വരാം. പുതിയ ആള്‍ എത്തിയതോടെ പെട്ടെന്നാണ്‌ എല്ലാം മാറുന്നത്‌. എതാനും ആഴ്‌ച മുന്‍പ്‌ നോര്‍ത്ത്‌ ഈസറ്റിനോട്‌ സംഭവിച്ചത്‌ അതായിരുന്നു. എന്റെ നല്ല സുഹൃത്തായ അവ്‌റാം ഗ്രാന്റ്‌ വന്നതോടെ നോര്‌ത്ത്‌ ഈസ്‌റ്റിനു വലിയ മാറ്റം വന്നു. ഗോവയ്‌ക്ക്‌ എതിരെയും അവര്‍ ജയിച്ചു. ചിലപ്പോള്‍ ഇത്‌ സംഭവിച്ചെന്നു വരാം എന്നാല്‍ എപ്പോഴും ഇത്‌ സംഭവിക്കില്ല. എ.ടി.കെയുടെ കാര്യത്തില്‍ ഇത്‌ ഇത്‌ നടക്കില്ലെന്നു എനിക്ക്‌ വിശ്വാസമുണ്ട്‌ " ചെന്നൈയിന്‍ കോച്ച്‌ ജോണ്‍ ഗ്രിഗറി പറഞ്ഞു. 
ഈ സീസണില്‍ ചെന്നൈയിന്റെ പരിശീലക സ്ഥാനം എറ്റെടുത്തതു മുതല്‍ ഗ്രിഗറി എ.ടി.കെയ്‌്‌ക്ക്‌ മികച്ച പരിശീലനമാണ്‌ നല്‍കി വരുന്നത്‌. നിലവിലുള്ള ചാമ്പ്യന്മാര്‍ക്കെതിരായ മത്സരം വലിയ പോരാട്ടം ആകുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്‌ . 

" എന്നെ സംബന്ധിച്ചും, കളിക്കാരെ സംബന്ധിച്ചും ഞങ്ങള്‍ എ.ടി.കെയെ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്‌ ആയിട്ടാണ്‌ കാണുന്നത്‌. വലിയ ക്ലബ്ബാണ്‌ എ.ടി.കെ. അതേപോലെ രണ്ടു തവണ ചാമ്പ്യന്മാരും. അതുകൊണ്ട്‌ ഞങ്ങളുടെ ടീമിലെ 25 കളിക്കാരും എ.ടി.കെയ്‌ക്ക്‌ എതിരെ കളിക്കാന്‍ കൊതിക്കുന്നു. ഫിക്‌സചര്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ എ.ടി.കെയ്‌ക്ക്‌ എതിരായ മത്സരം എന്നാണെന്നു അറിയാനായിരുന്നു ആകാംക്ഷ. . ഇംഗ്ലണ്ടിലും അതേപോലെ ്‌ മാഞ്ചസറ്ററിനെതിരായ മത്സരം എന്നാണന്നു അറിയാനാണ്‌ എല്ലാവരും കാത്തിരിക്കുക " ചെന്നൈയിന്റെ കോച്ച്‌ പറഞ്ഞു. 
അതുകൊണ്ടു തന്നെ തന്റെ പരിശീലന കരിയറിലെ വളരെ പ്രധാനപ്പെട്ട മത്സരം ആയിട്ടാണ്‌ ഇന്നത്തെ മത്സരത്തിനെ ചെന്നൈയിന്‍ പരിശീലകന്‍ നോക്കിക്കാണുന്നത്‌. 
ഐ.എസ്‌.എല്ലില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ എട്ട്‌ തവണ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ എ..ടി.കെയും ഒരു തവണ ചെന്നൈയിനും ജയിച്ചു. നാല്‌ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍, ഈ സീസണില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ 3-2നു എ.ടി.കെയെ പരാജയപ്പെടുത്തി. ചെന്നൈയിനു വേണ്ടി ജെജെ ലാല്‍പെക്യൂല രണ്ട്‌ ഗോളുകളും ഇനീഗോ കാള്‍ഡറോണ്‍ ഒരു ഗോളും അടിച്ചു. എ.ടി.കെയ്‌ക്കു വേണ്ടി സെക്യൂഞ്ഞയും എന്‍ജാസി കുഗ്വിയും ആണ്‌ ഗോളുകള്‍ നേടിയത്‌.

PHOTOS