Tuesday, January 30, 2018

MATCH 58: FC GOA 3 VS MUMBAI CITY 4


 Thiago Santos of Mumbai City FC celebrates after scoring against FC Goa

മുംബൈയ്‌ക്ക്‌ ഉജ്ജ്വല ജയം 

മുംബൈ സിറ്റി എഫ്‌.സി 4 എഫ്‌.സി. ഗോവ 3

ഫത്തോര്‍ഡ (ഗോവ), ജനുവരി 28:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അവേശോജ്ജലവും ഗോളുകള്‍ക്കു പഞ്ഞവുമില്ലാത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌..സി മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ എഫ്‌.സി.ഗോവയെ പരാജയപ്പെടുത്തി. 
ഫെറാന്‍ കൊറോമിനാസിന്റെ 34-ാം മിനിറ്റിലെ ഗോളിലൂടെ ഗോവ സ്‌കോര്‍ ബോര്‍ഡ്‌ തുറന്നു. 36-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിലൂടെ മുംബൈ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ്‌ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മാനുവല്‍ ലാന്‍സറോട്ടി ഗോവയെ വീണ്ടും മുന്നില്‍ എത്തിച്ചു. 55-ാം മിനിറ്റില്‍ എമാനയുടെ പെനാല്‍ട്ടിയിലൂടെ മുംബൈ വീണ്ടും സമനില കണ്ടെത്തി. 71 -ാം മിനിറ്റില്‍ തിയാഗോ സാന്റോസിലൂടെ മുംബൈ മുന്നില്‍ എത്തിയെങ്കിലും 78-ാം മിനിറ്റില്‍ ഫെറാന്‍ കൊറോയുടെ രണ്ടാം ഗോളിലൂടെ ഗോവ സമനില നേടി. 86-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ഗോളില്‍ മുംബൈ സിറ്റി 4-3നു വിജയം സ്വന്തമാക്കി. 
48-ാം മിനിറ്റില്‍ സെരിറ്റോണ്‍ ഫെര്‍ണാണ്ടസിനു ചുപ്പ്‌കാര്‍ഡ്‌ കിട്ടിയതിനെ തുടര്‍ന്നു ഗോവയ്‌ക്കു പത്തുപേരുമായി കളിക്കേണ്ടി വന്നു. 
പൊതുവെ പരുക്കനായ മത്സരത്തില്‍ കാര്‍ഡുകള്‍ക്കും പഞ്ഞമുണ്ടായില്ല. പതിനൊന്നു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ്‌ കാര്‍ഡും വന്നു. ഈ സീസണില്‍ എറ്റവും അധികം കാര്‍ഡുകള്‍ വന്നത്‌ ഈ മത്സരത്തിലാണ്‌. 
മുംബൈയുടെ തിയാഗോ സാന്റോസ്‌ ഹീറോ ഓഫ്‌ ദി മാച്ചായി. 
ഈ ജയത്തോടെ മുംബൈ 17 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്‌ എത്തി. ഗോവ 19 പോയിന്റുമായി നാലാം സ്ഥാനം തുടര്‍ന്നു. 
മുംബൈയില്‍ നടന്ന ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ്‌.സി 2-1നു എഫ്‌.സി. ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയിലും മുംബൈ വിജയം ആവര്‍ത്തിച്ചു. 
മിഡ്‌ ഫീല്‍ഡ്‌ ജനറല്‍മാരായ എഡു ബേഡിയ, അഹമ്മദ്‌ ജാഹു എന്നിവരിലൂടെയാണ്‌ ഗോവ ആക്രമണങ്ങള്‍ക്കു കരുനീക്കിയത്‌. പന്ത്‌ കൈവശം വെച്ചു കളിയുടെ നിയന്ത്രണം വെക്കാനായിരുന്നു ഗോവ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇരുടീമുകളും അവസരങ്ങള്‍ ഒരുക്കി ഗോള്‍ നേടാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇതില്‍ ആദ്യം വിജയിച്ചത്‌ ഗോവയാണ്‌. 
ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ 34-ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ വന്നത്‌.മൂന്നു ഡിഫെന്‍ഡര്‍മാരെ മറികടന്നു ഫെറാന്‍ കൊറോ മന്ദര്‍റാവുവിനു നല്‍കിയ പന്ത്‌ില്‍ മന്ദര്‍ റാവുവിന്റെ ആദ്യ ഷോട്ട്‌ മുംബൈ ഗോളി തടഞ്ഞു. റീ ബൗണ്ടില്‍ ഓടി വന്ന ഫെറാന്‍ കൊറോ വലയിലാക്കി (1-0). റീ ബൗണ്ടായി പന്ത്‌ കൊറോയുടെ മുന്നിലേക്കു അപ്രതീക്ഷിതമായി എത്തുകയും ലക്ഷ്യം തെറ്റാതെ കൊറോ നിറയൊഴിക്കുകയും ചെയ്‌തു. ഈ സ്‌പാനീഷ്‌ താരത്തിന്റെ ഈ സീസണിലെ 11 -ാമത്തെ ഗോളാണിത്‌. 
ഗാലറിയുടെ ആഹ്ലാദത്തിനു അധികം ആയുസ്‌ ഉണ്ടായില്ല. മുംബൈ 36- ാം മിനിറ്റില്‍ ഗോള്‍ മടക്കി. ബല്‍വന്ത്‌ -എമാന- തിയാഗോ എന്നിവരുടെ നീക്കമാണ്‌ മുബൈയുടെ ഗോള്‍. ബല്‍വന്ത്‌ വലതുകോര്‍ണര്‍ ഫ്‌ളാഗില്‍ നിന്നും തിരിച്ചു ബോക്‌സിനു മുന്നില്‍ എത്തി എമാനയ്‌ക്കു പന്ത്‌ നല്‍കി. എമാനയുടെ പാസ്‌ തിയാഗോയിലേക്ക്‌ . 40 വാര അകലെ നിന്നും തിയാഗോ ലോങ്‌ ഷോട്ടില്‍ പോസ്‌റ്റിലേക്കു തിരിച്ചുവിട്ടു. ഗോള്‍ മുഖത്ത്‌ ഇതിനകം അകത്തു ചെന്ന എവര്‍ട്ടന്‍ സാന്റോസിന്റെ കാലില്‍ തട്ടിയാണ്‌ ഗോവന്‍ ഗോളി കട്ടിമണിയെ കബളിപ്പിച്ചു പന്ത്‌ അകത്തു കയറിയത്‌ (1-1). ഗോള്‍ നേടാനുള്ള ശ്രമം തിയാഗോയുടേതായിരുന്നുവെങ്കിലും എവര്‍ട്ടണ്‍ പോലും അറിയാതെ അദ്ദേഹം്‌ മുംബൈയുടെ ഗോളിനു ഉടമയായി. 
ഗോവയുടെ ഗോളും മുംബൈയുടെ സമനില ഗോളും വന്നതോടെ കളി വാശിയേറി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈം അവസാനിക്കാന്‍ ഒരു മിനിറ്റ്‌ മാത്രം ബാക്കി നില്‍ക്കെ മുംബൈയുടെ സഞ്‌ജു പ്രധാന്‍ വരുത്തിയ പിഴവില്‍ ഗോവയ്‌ക്ക്‌ ലോട്ടറി അടിച്ച പോലെയാണ്‌ രണ്ടാം ഗോള്‍ സമ്മാനിച്ചത്‌. മന്ദര്‍റാവു പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ ഒപ്പം സഞ്‌ജു പ്രാധനും മുംബൈ ഗോളി അമരീന്ദറും ഉണ്ടായിരുന്നു. രണ്ടു പേരുടെയും ഇടയിലൂടെ മന്ദര്‍റാവു നീട്ടിക്കൊടുത്ത പന്ത്‌ ക്ലിയര്‍ ചെയ്യാന്‍ മുംബൈ കളിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഗോള്‍ കീപ്പര്‍ പോലും ഇല്ലാത്ത ഗോള്‍ പോസ്‌റ്റിലേക്കു ലാന്‍സറോട്ടിയ്‌ക്കു പന്ത്‌ തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായുള്ളു (2-1). 
രണ്ടാം പകുതി ഒരു ഗോളിന്റെ മുന്‍തൂക്കത്തോടെ എത്തിയ എഫ്‌.സി ഗോവയ്‌ക്ക്‌ 48 ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു സെരിറ്റോണ്‍ ഫെര്‍ണാണ്ടസ്‌ പുറത്തായി. രണ്ടു തവണയും എവര്‍ട്ടണ്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്‌താണ്‌്‌ സെരിറ്റോണ്‍ ആദ്യം കിട്ടിയ മഞ്ഞക്കാര്‍ഡ്‌ രണ്ടാം തവണ ചുവപ്പ്‌ കാര്‍ഡ്‌ ആക്കി മാറ്റിയത്‌. പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഗോവ ലാന്‍സറോട്ടിയിലൂടെ ആഞ്ഞടിച്ചു. ഗോളി അമരീന്ദറിന്റെ മനോഹരമായ സേവാണ്‌ മുംബൈയ്‌ക്ക്‌ തുണയായത്‌. 
ഫൗളുകള്‍ പുറത്തെടുക്കുന്നതില്‍ പിന്നെയും മടിക്കാതിരുന്ന ഗോവയ്‌ക്ക്‌ അതിനു വിലയും കൊടുക്കേണ്ടി വന്നു. 53 -ാം മിനിറ്റില്‍ പന്തുമായി കയറിയ എവര്‍ട്ടണിനെ ബോക്‌സിനു തൊട്ട്‌ അകത്തുവെച്ച്‌ ഗോവയുടെ സെ്‌ന്റര്‍ ഡിഫെന്‍ഡര്‍ മുഹമ്മദ്‌ അലി ടാക്ലിങ്ങിലൂടെ വീഴത്തി. റഫ്‌റി ശ്രീകൃഷ്‌ണ ഉടനടി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അക്കിലെ എമാന കൃത്യമായി പന്ത്‌ വലയിലെത്തിച്ചു (2-2). 
സമനില ഗോള്‍ നേടിയതോടെ മുംബൈയുടെ ആവേശം ഇരട്ടിയായി . എമാന ഗോള്‍ എന്നുറപ്പിച്ച രണ്ട്‌ അവസരങ്ങളാണ്‌ പാഴാക്കിയത്‌. 69-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ മറ്റൊരു സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ കട്ടിമണി പോലും ഇല്ലാത്ത അവസരത്തില്‍ പോസ്‌റ്റിനരികിലൂടെ കടന്നുപോയി. പത്തുപേരുമായി കളിക്കുന്നതെന്ന കുറവ്‌ ഇല്ലാതെ രണ്ടാം പകുതിയിലും ഗോവയ്‌ക്കു തന്നെയായിരുന്നു ആക്രമണത്തില്‍ മുന്‍തൂക്കം.
പ്രതിരോധത്തിനു ശ്രമിക്കാതെ ആക്രമിച്ചു കളിച്ച ഗോവയ്‌ക്കു അതിനു വില കൊടുക്കേണ്ടി വന്നു. 71-ാം മിനിറ്റില്‍ ത്രൂ പാസുമായി കുതിച്ച മുംബൈയുടെ ബല്‍വന്ത്‌ സിംഗിന്റെ ആദ്യ ശ്രമം കട്ടിമണി തടുത്തിട്ടു. എന്നാല്‍ റീ ബൗണ്ടില്‍ പന്തു കിട്ടിയ തീയാഗോ ദോസ്‌ സാന്റോസ്‌ ഇടംകാലനടിയിലൂടെ വലയില്‍ എത്തിച്ചു (3-2). 
മുംബൈയുടെ ആഹ്ലാദത്തിനും ആയുസ്‌ ഉണ്ടായില്ല 78-ാം മിനിറ്റില്‍ ഗോവ സമനില കണ്ടെത്തി. അഹമ്മദ്‌ ജാഹൂവില്‍ നി്‌ന്നും കിട്ടിയ പാസുമായി ബോക്‌സിലേക്കു കയറിയ ഫെറാന്‍ കൊറോ മുംബൈ ഗോളിയുടെ തലയ്‌ക്കു മുകളിലൂടെ വലയിലേക്കു പന്ത്‌ കോരിയിട്ടു (3-3).
86-ാം മിനിറ്റില്‍ മുംബൈ വീണ്ടും മുന്നില്‍. എമാന- തിയാഗോ- ബല്‍വന്ത്‌ എന്നിവരുടെ കൂട്ടായ നീക്കമാണ്‌ ഗോളായി മാറിയത്‌. ആദ്യം എമാനയുടെ പാസില്‍ നിന്നും തിയാഗോയുടെ ശ്രമം.ഇത്‌ തടയാന്‍ മന്ദര്‍റാവുവിന്റെ ശ്രമം വിഫലമായി. മന്ദര്‍റാവുവിനെ മറികടന്നു ബല്‍വന്ത്‌ സിംഗ്‌ വലയിലേക്കു ചെത്തിയിട്ടു (4-3).
87 -ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം മാര്‍ക്ക്‌ സിഫിനിയോസ്‌ ഗോവയ്‌ക്കു വേണ്ടി കളിക്കാനിറങ്ങി. ഇതോടെ സിഫിനിയോസ്‌ ഒരു സീസണില്‍ രണ്ടു ടീമുകള്‍ക്കു വേണ്ടി കളിക്കുന്ന ആദ്യത്തെ ഐ.എസ്‌എല്‍ താരമായി മാറി.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ലാന്‍സറോട്ടിയുടെ സമനില ഗോളില്‍ നിന്നും മുംബൈ കഷ്ടിച്ചു രക്ഷപ്പെട്ടു. 
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയിച്ച ടീമില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ വിന്നിംഗ്‌ കോമ്പനീഷനിലാണ്‌ എഫ്‌. സി. ഗോവയെ കോച്ച്‌ സെര്‍ജിയോ ലൊബേറോ ഇന്നലെ ഇറക്കിയത്‌. മറുവശത്ത്‌ മുംബൈ നാല്‌ മാറ്റങ്ങള്‍ വരുത്തി. ലൂസിയാന്‍ ഗോയന്‍, രാജു ഗെയ്‌ക്ക്‌വാദ്‌ , സെഹ്‌്‌നാജ്‌ സിംഗ്‌,, അഭിനാഷ്‌ റൂയിദാസ്‌ എന്നിവര്‍ക്കു പകരം മാഴ്‌സിയോ റൊസാരിയോ, സഞ്‌ജു പ്രധാന്‍, സക്കീര്‍, സഹീ്‌ല്‍ ടവോറെ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി. 

രണ്ടു ടീമുകള്‍ക്കും ഇനി ഹോം ഗ്രൗണ്ടിലാണ്‌ അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്‌. മുംബൈ സിറ്റി എഫ്‌.സി ഫെബ്രുവരി ഒന്നിനു ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും, എഫ്‌.സി .ഗോവ ഇനി അടുത്ത മത്സരത്തില്‍ ഫെബ്രുവരി നാലിനു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെയും നേരിടും. 
The referee had a tough time keeping things in control during the match

Mumbai City won a seven-goal thriller over Goa to go fifth on the table...
Mumbai City FC notched a thrilling 4-3 away win over FC Goa at the Fatorda stadium on Sunday in the Indian Super League (ISL). 
A brace from Ferran Corominas and a strike from Manuel Lanzarote was not enough for the Gaurs as Thiago Santos, Everton Santos, Achille Emana and Balwant Singh scored for the Islanders. 
Sergio Lobera decided to field the same eleven that defeated Kerala Blasters 2-1 a week ago. New signing Mark Sifneos was named on the bench. Golden Boot contender Ferran Corominas operated as the lone striker.
For Mumbai, Lucian Goian was unavailable due to injury. Leo Costa and Raju Gaikwad were also absent with Abinash Ruidas and Sehnaj Singh on the bench. In came Nascimento Rozario, Sahil Tavora, Zakeer Mundampara and Sanju Pradhan as Guimaraes rung in the changes. 
Manuel Lanzarote and Corominas combined well in the early exchanges and but Mohammed Ali was required to block Everton Santos' early effort for Mumbai City. The deadlock was broken in the 34th minute when Corominas latched on to the rebound from Mandar Rao Dessai's attempt on goal and buried it in the back of the net, scoring his 11th goal of the season.
Mumbai City replied soon as Balwant Singh found Emana inside the box who passed it for Thiago. He pulled the trigger and the ball took a touch off Everton Santos and lodged in the back of the net.

However, Lanzarote restored the hosts' lead going into the break after tapping in from close range after Mandar drew the goalkeeper Amrinder Singh towards him before squaring the ball. 
There was drama in the second half as Goan defender Seriton Fernandes was given the marching orders after he received a second yellow card for a foul on Everton Santos. 
Amrinder Singh then came to Mumbai's rescue as he pulled off an incredible save to deny Lanzarote in the 50th minute. And Mumbai were awarded a penalty for Ali's foul on Everton that was converted by Emana in the 56th minute.
Balwant and Thiago then went on to miss several chances for Mumbai. 
Everton then gave Mumbai the lead by scored from the rebound after Kattimani saved Balwant's strike on goal in the 70th minute. FC Goa equalised soon enough after Coro was sent through by Ahmed Jahouh eight minutes later and the striker buried a finish past Amrinder. 
However, Balwant, who got past Mandar, popped up with the winner as Mumbai City completed the double over FC goa.
With this win Mumbai went fifth on the table just two points behind FC Goa who continue to be in the fourth position. 

No comments:

Post a Comment

PHOTOS