Tuesday, January 30, 2018

MATCH 60:: ATK 0-1 JAMSHEDPUR FC

 ചാംപ്യന്‍മാരുടെ കഷ്ടകാലം തീരുന്നില്ല... 
ജംഷഡ്‌പൂരിന്റെ ഒരടിയില്‍ എടിക്കെ വീണു 


കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ നിലവിലെ ചാംപ്യന്മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. സീസണിലെ ആറാമത്തെ കളിയിലും കൊല്‍ക്കത്ത തോല്‍വിയേറ്റുവാങ്ങി. 
ഈ സീസണില്‍ അരങ്ങേറിയ ജംഷഡ്‌പൂര്‍ എഫ്‌സിയാണ്‌ കൊല്‍ക്കത്തയെ അവരുടെ മൈതാനത്ത്‌ വീഴ്‌ത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്റ്റീവ്‌ കോപ്പല്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം. 66ാം മിനിറ്റില്‍ ട്രിനിനാഡ്‌ ഗോണ്‍കാല്‍വസ്‌ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ്‌ ജംഷഡ്‌പൂരിന്‌ ജയമൊരുക്കിയത്‌. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്‌. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നു മാറ്റങ്ങളുമായാണ്‌ കൊല്‍ക്കത്ത ഇറങ്ങിയതെങ്കില്‍ ജംഷഡ്‌പൂരിന്റെ പ്ലെയിങ്‌ ഇലവനില്‍ ഒരു മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുടീമുകളും വളരെ ശ്രദ്ധയോടെ തുടങ്ങിയ മല്‍സരത്തില്‍ ജംഷഡ്‌പൂരിനാണ്‌ കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്‌. എന്നാല്‍ ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമെല്ലാം അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 66ാം മിനിറ്റില്‍ ജംഷഡ്‌പൂര്‍ അര്‍ഹിച്ച ലീഡ്‌ കണ്ടെത്തുകയും ചെയ്‌തു. ഗോണ്‍കാല്‍വസിനെ കൊല്‍ത്ത താരം ഹിതേഷ്‌ ശര്‍മ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനെ തുടര്‍ന്ന്‌ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോണ്‍കാല്‍വസ്‌ അനായാസം വലകുലുക്കുകയും ചെയ്‌തു. ഈ വിജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്നും 19 പോയിന്റുായി ജംഷഡ്‌പൂര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ജംഷഡ്‌പൂരിന്റെ കുതിപ്പില്‍ മുംബൈ സിറ്റിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഓരോ സ്ഥാനം താഴേക്കിറങ്ങുകയും ചെയ്‌തു. 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി എടിക്കെ എട്ടാംസ്ഥാനത്തു തുടരുകയാണ്‌.


TRINDADE PENALTY PILES ON THE MISERY FOR THE DEFENDING CHAMPIONS


amshedpur FC subs: Sanjiban Ghosh, Andre Bikey, Sameehg Doutie, Kervens Belfort, Ashim Biswas, Mehtab Hossain, Farukh Choudhary. 
Jamshedpur FC starting XI: Subrata Paul; Souvik Chakraborty, Anas Edathodika, Tiri, Raju Yumnam; Jerry Mawihmingthanga, Wellington Priori, Memo, Bikash Jairu, Trindade Goncalves; Izu Azuka.
ATK subs: Soram Poirei, Darren Caldeira, Shankar Sampingiraj, Ronald Singh, Bipin Singh, Komal Thatal.
ATK starting XI: Debjit Majumder; Ashutosh Mehta, Conor Thomas, Jodri Figueras, Keegan Pereira; Hitesh Sharma, David Cotterill, Rupert Nongrum, Jayesh Rane; Robin Singh, Martin Paterson.
Ashley Westwood's men succumbed to another home defeat as the visitors prevailed by a single goal....
A 66th minute spot-kick was enough for Jamshedpur FC to collect all three points as they beat defending champions ATK by 1-0 in an Indian Super League (ISL) clash at Kolkata on Sunday.
With only four foreigners available to him for the tie, Ashley Westwood made three changes to the starting XI with Hitesh Sharma, Robin Singh and Ashutosh Mehta coming in for Ryan Taylor, Shankar Smapingiraj and Prabir Das. Westwood deployed a 4-1-3-2 formation with Robin Singh and Martin Paterson designated as the two strikers.
Steve Coppell on the other hand, made just the one change to the Jamshedpur side which lost to FC Pune City with Bikash Jairu coming in for Farukh Choudhary. Striker Izu Azuka continued to lead the line for the visitors as Coppell opted for a 4-4-1-1 formation.
Both sides were slow to get into their stride in the opening minutes and it was the visitors who had the first real chance of the game when Wellington Priori squared the ball up for Jerry but the youngster’s attempted shot flew just wide off the mark.
Around the half-hour mark, Jairu did well to cut inside from the left before setting up Azuka with a through ball but the striker failed to keep his effort on target.
At the other end, Robin Singh had a great chance to put ATK ahead after an excellent cross from Jayesh Rane but the tall striker failed to get a connection to let the chance go a begging. The visitors thought they had gone ahead at the stroke of half-time but they were contentiously denied by an offside flag.
Dejit Mujamdar did well to stop Jerry’s deflected free-kick from going in but Azuka was on hand to fire in the rebound into an empty net. However, the linesman flagged the Jamshedpur forward for offside much to disbelief of the Jamshedpur players as the two sides went into the half-time interval at 0-0.
The visitors had a gilt-edged chance minutes into the restart after Jerry’s cross found Trindade Goncalves.  The attacker’s shot rebounded off the post as the danger was averted. Coppell’s men were awarded a penalty around the hour-mark when Hitesh brought down Goncalves inside the box and the attacker stepped up himself to convert the spot-kick.
Coppell shut up shop as the game wore on as he replaced Azuka with central defender Andre Bikey. ATK attacked with numbers in search for the equalizer and Paterson had a great chance in the dying minutes through a corner but he sent his header wide off the mark.
Subsitute Kervens Belfort then wasted the chance of the match after having only Debjit to beat but the striker shot straight at the ATK custodian. Komal Thatal became the youngest player to play in the ISL as Westwood put him on in the dying minutes but Jamashedpur held firm for all three points.


ജാംഷെഡ്‌പൂരിനു മുന്നില്‍

കൊല്‍ക്കത്ത കീഴടങ്ങി



ജാംഷെഡ്‌പൂര്‍ എഫ്‌.സി. 1 എ.ടി.കെ. 0



കൊല്‍ക്കത്ത , ജനുവരി 28:



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സൂപ്പര്‍ സണ്‍ഡേയിലെ യുവഭാരതി ക്രീരാരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ എ.ടി.കെയെ ഏക ഗോളിനു നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി പരാജയപ്പെടുത്തി. 
ജാംഷെഡ്‌പൂരിനുവേണ്ടി 66-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ പെനാല്‍ട്ടിയിലൂടെ വിജയഗോള്‍ നേടി. 
വിജയ ഗോള്‍ നേടിയ ജാംഷെഡ്‌പൂരിന്റെ ബ്രസീല്‍ താരം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്‌ തന്നെ ഹീറോ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരവും എറ്റുവാങ്ങി. 
എ.ടി.കെയുടെ ആറാം തോല്‍വിയാണിത്‌. ജാംഷെഡ്‌പൂരിന്റെ അഞ്ചാം ജയവും. ഈ ജയത്തോടെ ജാംഷെഡപൂര്‍ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 12 പോയിന്റോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്‌.
കഴിഞ്ഞ മാസം ആദ്യം ജാംഷെഡ്‌പൂരില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍ ഒന്നും അടിച്ചിരുന്നില്ല. 
കളി തുടങ്ങി ആദ്യ 12 മിനിറ്റുകളില്‍ ജാംഷെഡ്‌പൂരിന്റെ നാല്‌ ഗോള്‍ ശ്രമങ്ങളെ എ.ടി.കെയ്‌ക്കു മറികടക്കേണ്ടി വന്നു. ഇതില്‍ ആദ്യ മൂന്നു തവണ വെല്ലിങ്‌ടണ്‍ പ്രയോറിയും ഒരു ശ്രമം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസില്‍ നിന്നും വന്നു. ഇരുവരും നടത്തിയ ലോങ്‌ റേഞ്ച്‌ ശ്രമങ്ങള്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത്‌ അപകട മണി തുടരെ മുഴക്കി. 
41 ാം മിനിറ്റിലാണ്‌ എ..ടി.കെയുടെ ആദ്യ സുവര്‍ണാവസരം. കൊല്‍ക്കത്തയ്‌ക്കു അനുകൂലമയി കിട്ടിയ രണ്ടാമത്തെ കോര്‍ണറില്‍ ഡേവിഡ്‌ കോട്ടറിലിന്റെ കിക്ക്‌്‌ സ്വീകരിച്ച മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ജാംഷെഡ്‌പൂരിന്റെ ഗോളി സുബതോ പോള്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ എ.ടി.കെയ്‌ക്കു പിന്നെയും അവസരങ്ങള്‍ ലഭിച്ചു. 44 -ാം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ ഹെഡ്ഡര്‍ പോസ്‌റ്റിനരികിലൂടെ അകന്നുപോയി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വെല്ലിങ്‌ ടാണ്‍ പ്രയോറിയുടെ ലോങ്‌ റേഞ്ചര്‍ കൊല്‍ക്കത്ത ഗോളി ദേബജിത്‌ മജുംദാര്‍ ഡൈവ്‌ ചെയ്‌തു തടുത്തു. റീ ബൗണ്ടായി പന്ത്‌ ഇസു അസൂക്ക ഗോളാക്കിയെങ്കിലും ലൈന്‍സ്‌ മാന്‍ ഓഫ്‌ സൈഡ്‌ കൊടി ഇതിനകം ഉയര്‍ന്നു. ആദ്യ പകുതി ഇതോടെ ഗോള്‍ രഹിതം.
ആക്രമിച്ചു കളിച്ചത്‌ ജാംഷെഡ്‌പൂര്‍ ആയിരുന്നുവെങ്കിലും ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കം കൊല്‍ക്കത്തയ്‌ക്കായിരുന്നു. ജാംഷെഡ്‌പൂരിനു മൂന്നു കോര്‍ണറുകളും കൊല്‍ക്കത്തയ്‌ക്ക്‌ രണ്ടു കോര്‍ണറുകളും ആ്‌ദ്യ പകുതിയില്‍ ലഭിച്ചു. 
രണ്ടാം പകുതി കൊല്‍ക്കത്തയ്‌ക്ക്‌ അനുകൂലമായ കോര്‍ണറിലൂടെ തുടക്കം. ജാംഷെഡ്‌പൂരിന്റെ ഗോളി സുബ്രതോയുടെ കരങ്ങളില്‍ അപകടം കൂടാതെ വിശ്രമിച്ചു. പിന്നീടുള്ള ഊഴം ജാംഷെഡ്‌പൂരിന്റേതായി 49-ാം മിനിറ്റില്‍ ജെറിയുടെ പാസില്‍ ട്രിന്‍ഡാഡെയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. വീണ്ടും ട്രീന്‍ഡാഡെയുടെ ബാക്ക്‌ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള ശ്രമവും വിഫലമായി. 56-ാം മിനിറ്റില്‍ ഇസു അസൂക്ക യുടെ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കൊടുത്ത ചിപ്പ്‌ ട്രിന്‍ഡാഡെ പുറത്തേക്കു ഹെഡ്ഡ്‌ ചെയ്‌തു തുലച്ചു. അടുത്ത മിനിറ്റില്‍ ബികാഷ്‌ ജെയ്‌റുവിന്റെ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ രക്ഷപ്പെടുത്തി. ുഒന്നിനു പുറകെ ഒന്നൊന്നായി ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങളില്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖം പ്രകമ്പനം കൊണ്ടു. 
ജാംഷെഡ്‌പൂരിന്റെ തുടരെ വന്ന ആക്രണങ്ങളില്‍ ഗോള്‍ വന്നില്ലെങ്കിലും 65-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയിലൂടെ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ബോക്‌സിനകത്തുവെച്ച്‌ ട്രിന്‍ഡാഡയെ ഹിതേഷ്‌ ശര്‍മ്മ ഫൗള്‍ ചെയ്‌തതിനു അനുവദിച്ച പെനാല്‍്‌ട്ടി , ട്രിന്‍ഡാഡെ തന്നെ വലയിലാക്കി. ഗോള്‍ കീപ്പറെ വലതുവശത്തേക്കു പറഞ്ഞയച്ചുകൊണ്ട്‌ ട്രിന്‍ഡാഡെ പോസ്‌റ്റിന്റെ ഇടത്തെ മൂലയിലേക്കു പന്തു തൊടുത്തുവിട്ടു (1-0). 
71-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീകിക്ക്‌ സമനില ഗോളിനു അവസരം ഒരുക്കി. പക്ഷേ ഡേവിഡ്‌ കോട്ടറില്‍ എടുത്ത കിക്ക്‌ പോസ്‌റ്റിനു പുറത്തേക്കു പാഞ്ഞു. കളി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എക ഗോള്‍ ലീഡ്‌ നിലനിര്‌ത്താനുള്ള തന്ത്രം പുറത്തെടുക്കാന്‍ തുടങ്ങി. ഇസു അസുക്കയ്‌ക്കു പകരം ഡിഫെന്‍ഡര്‍ ആന്ദ്രെ ബിക്കെയെയും ട്രിന്‍ഡാഡയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും കൊണ്ടുവന്നു. എ.ടികെ ഹിതേഷിനു പകരം ബിപിന്‍ സിംഗിനെയും റൂപ്പര്‍ട്ടിനു പകരം റൊണാള്‍ഡ്‌ സിംഗിനെയും ജയേഷ്‌ റാണയ്‌ക്കു പകരം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കോമല്‍ കട്ടാലിനെയും കൊണ്ടുവന്നു. ഇതോടെ ഐ.എസ്‌.എല്ലില്‍ കളിക്കുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി കോമള്‍. 
പകരക്കാരനായി വന്ന കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ദേബജിത്‌ മജുംദാറിന്റെ പക്കലേക്കു തന്നെ പന്ത്‌ അടിച്ചു കൊടുത്തുകൊണ്ട്‌ ലീഡ്‌ ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തി.. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എ.ടി.കെയ്‌ക്കു സമനില നേടാനുള്ള അവസരവും ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. റോബിന്‍ സിംഗ്‌ തൊടുത്തുവിട്ട ഹെഡ്ഡര്‍ പോസ്‌റ്റിനരുകിലൂടെ അകന്നു പോയതോടെ കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചു.
എ.ടി.കെ.യുടെ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌ വുഡ്‌ ചെന്നൈയിനെതിരെ 1-2നു തോറ്റ മത്സരത്തില്‍ കളിച്ച ആദ്യ ഇലവനില്‍ നിന്നും ഇന്നലെ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. റയന്‍ ടെയ്‌ലര്‍, ശങ്കര്‍ സാംപിന്‍രാജ്‌,പ്രബീര്‍ ദാസ്‌ എന്നിവര്‍ക്കു പകരം ഹിതേഷ്‌ ശര്‍മ്മ, റോബിന്‍ സിംഗ്‌, അശുതോഷ്‌ മെഹ്‌ത എന്നിവരെ കൊണ്ടുവന്നു. മരുവശത്ത്‌ സ്‌റ്റീവ്‌ കോപ്പല്‍ ജാംഷെഡ്‌പൂര്‍ ടീമില്‍ ഒരു മാറ്റം മാത്രം നടത്തി. ഫറൂഖ്‌ ചൗധരിക്കു പകരം ബികാഷ്‌ ജെയ്‌റുവിനെ ഇറക്കി. രണ്ടു ടീമുകളും 4-4-2 ഫോര്‍മേഷനിലാണ്‌ തന്ത്രം മെനഞ്ഞത്‌. 
ജാംഷെഡ്‌പൂര്‍ ഫെബ്രുവരി ഒന്നിനു എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌.സിയേയും , എ.ടി.കെ. സ്വന്തം ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിനു ബെംഗ്‌ളുരു എഫ്‌.സിയേയും നേരിടും. 

No comments:

Post a Comment

PHOTOS