Bengaluru FC reclaimed the top spot in the Indian Super League (ISL) after a 2-1 victory over Avram Grant's NorthEast United FC at Bengaluru on Friday. Juanan Antonio (12') and Sunil Chhetri (51') struck for the visitors while Marcinho (45+2') scored for the home side.
Albert Roca made three changes to the starting XI from the previous match with Subhashish Bose, Lenny Rodrigues and Edu Garcia coming in for Rahul Bheke, Boithang Haokip and Dimas Delgado. Miku, Sunil Chhetri and Udanta Singh continued to form a front three with Edu Garcia slotting in behind them.
Avram Grant, on the other hand, made no changes to the side that beat high-flying Chennaiyin last week as Cezario Danilo Lopes continued to lead the line with Halicharan Narzary and Seiminlen Doungel on either flanks.
Both sides started in scratchy fashion as they gave away possession multiple times but they started finding their feet as the minutes wore on. It was the away side who had the first real chance of the game as Danilo skipped past Harmanjot Khabra before squaring the ball for Doungel. The winger’s inventive back-flick went just wide however.
The home side took the lead minutes later when defender Juanan Antonio rose the highest to head in Edu Garcia’s curling free-kick from the left-flank.
Chhetri had a chance to double Bengaluru’s advantage just minutes after the goal. Miku squared up the ball for Chhetri to pull the trigger but NorthEast custodian TP Rehenesh pulled off an incredible save with his right-foot to deny the Bengaluru skipper.
Grant’s men upped the ante after going behind but it was the visitors once again who came close to scoring when Lenny Rodrigues sent Edu Garcia on his way with a beautifully threaded ball but the Spaniard failed to finish with just Rehenesh to beat.
The away side were awarded a penalty right at the stroke of half-time when Subhashish Bose was adjudged to have handled the ball inside the box while blocking Doungel’s attempt. Marcinho stepped up to take the spot-kick and made no mistake as the two sides went into the half-time interval at 1-1.
A mighty error from defender Sambinha at the start of the second-half would hand the visitors the lead in the 51st minute. The central defender mis-kicked while attempting to clear Khabra’s cross and the ball fell to Chhetri who made no mistake to put Bengaluru in front once again.
The visitors attacked with renewed vigor in search of an equalizer as Grant made some tactical changes. Substitute John Jairo Mosquera had a chance to level the tie in the dying minutes after a cross from Nirmal Chettri but he headed over the crossbar agonizingly as the chance went begging.
Despite continuous efforts from NorthEast in the dying minutes, Roca's men held firm for the three points as they went back to the top of the ISL charts with 24 points.
നോര്‍ത്ത് ഈസറ്റിനെ കീഴടക്കി
ബെംഗ്‌ളുരു വീണ്ടും മുന്നില്‍
ബെംഗ്‌ളുരു എഫ്.സി 2 നോര്‍ത്ത് ഈസറ്റ് യൂണൈര്‌റഡ് എഫ്.സി 1
ബെംഗ്‌്‌ളുരു, ജനുവരി 26:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗ്‌ളുരു എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് എഫ്.സി യെ പരാജയപ്പെടുത്തി.
ആദ്യപകുതിയുടെ 15-ാം മിനിറ്റില്‍, സ്‌പാനീഷ് ഡിഫെന്‍ഡര്‍ യുവാനന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ബെംഗ്‌ളൂര്‍ എഫ്.സിയെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി ബ്രസീലില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ മാഴ്‌സീഞ്ഞ്യോ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനു സമനില നേടിക്കൊടുത്തു. എന്നാല്‍, രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി ബെംഗ്‌ളുരുവിനെ വിജയത്തിലെത്തിച്ചു. ഈ ജയത്തോടെ ബെംഗ്‌ളൂരു 24 പോയിന്റോടെ വീണ്ടും പോയിന്റ് പട്ടികയില്‍ മുന്നില്‍ എത്തി. നോര്‍ത്ത് ഈസ്‌റ്റ് ഒന്‍പതാം സ്ഥാനം തുടര്‍ന്നു.
ബെംഗ്‌ളുരുവിന്റെ ഗോള്‍ ഉടമ യുവാനാന്‍ ഹീറോ ഓഫ് ദി മാച്ചായി.
ബെംഗ്‌ളുരുവിന്റെ എട്ടാം ജയവും നോര്‌ത്ത് ഈസറ്റിന്റെ എഴാം തോല്‍വിയുമാണിത്. രണ്ട് പ്രതിരോധ പിഴവുകളാണ് നോര്‍ത്ത് ഈസറ്റിന്റെ തോല്‍വിക്കു കാരണമായത്. ബോള്‍ പൊസിഷനില്‍ 53 ശതമാനം മുന്‍തൂക്കം നോര്‍ത്ത് ഈസ്‌റ്റിനായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ മൂന്നു ഷോട്ടുകളോടെ ബെംഗ്ലൂര്‍ മുന്നിലെത്തി. നോര്‍ത്ത് ഈസറ്റിനു രണ്ട് ഷോട്ടുകള്‍ മാത്രമാണ് ഓണ്‍ ടാര്‍ജറ്റില്‍ കുറിക്കാനായുള്ളു. എട്ട് കോര്‍ണറുകള്‍ ലഭിച്ച നോര്‍ത്ത് ഈസറ്റിനു ഒന്നും ഗോളാക്കാനായില്ല. ബെംഗ്‌ളുരുവിനു അഞ്ച്‌് കോര്‍ണറുകള്‍ ലഭിച്ചു.
ഇരുടീമുകളും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയുള്ള ആക്രമണങ്ങള്‍ തുടക്കം മുതല്‍ അഴിച്ചുവിട്ടു. 15-ാം മിനിറ്റില്‍ ബെംഗ്‌ളുരു ഗോളടിക്കു തുടക്കം കുറിച്ചു. ഡുങ്കലിന്റെ ഫൗളിനെ തുടര്‍ന്നു ഇടത്തെ വിംഗില്‍ അനുകൂലമായി കിട്ടിയ ഫ്രീ കിക്കിലൂടെയാണ് ഗോള്‍. കിക്കെടുത്ത എഡു ഗാര്‍ഷ്യ ബോക്‌സിലേക്കു പന്ത് തൊടുത്തുവിട്ടു. ബോക്‌സിനകത്തെ ആള്‍കൂട്ടത്തിനകത്തു നിന്നും കുതിച്ചുയര്‍ന്ന യൂവാനന്‍ ബാക്ക് ഹെഡ്ഡറിലൂടെ ഗോള്‍ വലയത്തിന്റെ വലത്തെ മൂലയിലേക്കു തിരിച്ചുവിട്ടു. (1-0). ബെംഗ്‌ളുരുവിനു വീണ്ടും അവസരം . 16-ാം മിനിറ്റില്‍ സുനില്‍ ചെത്രിയുടെ ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്‌റ്റ് ഗോളി ടി.പി.രഹ്‌്‌നേഷ് കിടന്നുവീണു തടഞ്ഞു.
എറിക് പാര്‍ത്താലു, ജോണ്‍ ജോണ്‍സണ്‍, യുവാനന്‍ എന്നിവരുടെ ഉയരക്കൂടുതല്‍ മുതലാക്കിയായിരുന്നു ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍. 33 -ാം മിനിറ്റില്‍ ഡുങ്കലിന്റെ മനോഹരമായ ഡ്രിബ്ലിങ്ങും തുടര്‍ന്നു വന്ന ഉശിരന്‍ ഷോട്ടും തടയാന്‍ ബെംഗ്‌ളുരു ഗോളി ഗുര്‍പ്രീത് സിംഗ് ,സന്ദുവിനു ഫൂള്‍ ലെങ്‌ത് ഡൈവ് വേണ്ടി വന്നു.
ബെംഗ്‌ളുര്‍ ഗോള്‍ എന്നുറപ്പിച്ച അവസരം തുലച്ചു. 37-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ നോര്‍ത്ത് ഈസ്‌റ്റിന്റെ പ്രതിരോധം പിളര്‍ത്തി വന്ന ത്രൂ ബോള്‍ കുതിച്ചോടി പന്ത് പിടിച്ചെടുത്ത എഡു ഗാര്‍ഷ്യയ്‌ക്ക് മുന്നില്‍ നിസഹായനായ ടി.പി രഹ്‌്‌നേഷ് മാത്രം . പക്ഷേ എഡു ഗാര്‍ഷ്യ അലക്ഷ്യമായി പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലേക്കു നീങ്ങുമ്പോള്‍ അതിഥേയര്‍ക്കു വീണ്ടും അവസരം. 42-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് ആദ്യ ഗോള്‍ വന്ന വഴിയിലേക്കുള്ള സൂചന നല്‍കി. പക്ഷേ, ഇത്തവണ കിക്കെടുത്ത എഡു ഗാര്‍ഷ്യയ്‌ക്കു തന്റെ കൂട്ടുകാരുടെ തലയ്‌ക്കു പാകമായ വിധത്തില്‍ പന്ത് എത്തിക്കാനായില്ല. നോര്‍ത്ത് ഈസ്‌റ്റിന്റെ ഡാനിലോ ഹെഡ്ഡറിലൂടെ കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റ് ഒപ്പമെത്തി. സെമിന്‍ലെന്‍ ഡുങ്കലിനെ ബോക്‌സിനകത്തു വെച്ചു സുബാഷിഷ് ബോസ് സൈഡ് ടാക്ലിങ്ങ് നടത്തിയത് വിനയായി. ടാക്ലിങ്ങിനിടെ താഴെ വീണ സുബാഷിന്റെ കൈകളില്‍ പന്ത് തട്ടിയത് കോര്‍ണര്‍ ഫ്‌്‌ളാഗിനടുത്തു നിന്ന ലൈന്‍സ് മാന്‍ കയ്യോടെ പിടികൂടി. തുടര്‍ന്നു അനുവദിച്ച പെനാല്‍ട്ടി മാഴ്‌സീഞ്ഞ്യോ ഇടംകാല്‍ കൊണ്ടു ബെംഗ്‌ളുരുവിന്റെ ഗോള്‍ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി (1-1 ).
രണ്ടാം പകുതിയില്‍ സുനില്‍ ഛെത്രിയുടെ ലോങ് റേഞ്ചറിലൂടെ ബെംഗ്‌ളുരു ആക്രമണത്തിനു തുടക്കം കുറിച്ചു. അധികം വൈകാതെ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരുവിനെ വീണ്ടും മുന്നില്‍ എത്തി. നോര്‍ത്ത് ഈസ്‌റ്റിന്റെ പ്രതിരോധത്തില്‍ വന്ന പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. ഹര്‍മന്‍ജ്യോത് കാബ്രയുടെ പാസ് സുനില്‍ ഛെത്രിയുടെ പക്കലേക്കു എത്തിയത് ഡിഫെന്‍സില്‍ വന്ന സാംബീഞ്ഞ്യോയുടേയും നിര്‍മ്മല്‍ ഛെത്രിയുടേയും പിഴവിലാണ്. ഇതില്‍ നിര്‍മ്മലിന്റെ കാലില്‍ തട്ടി വന്ന പന്ത് സുനില്‍ ഛെത്രി രണ്ടാം പോസ്‌റ്റിലേക്കു അടിച്ചു കയറ്റി (2-1). ഇതോടെ സുനില്‍ ഛെത്രിയുടെ അക്കൗണ്ടില്‍ എട്ട് ഗോളുകളായി.
രണ്ടാം പകുതിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഒന്നും നോര്‍ത്ത് ഈസറ്റിന്റെ ഭാഗത്തു നി്‌ന്നും ഉണ്ടായില്ല. ബെംഗ്‌ളുരുവിന്റെ ആധിപത്യത്തിനു ഹൈലാന്‍ഡേഴ്‌സ് കീഴ്‌പ്പെട്ടു. രണ്ടാം പകുതിയുടെ ഇഞ്ചുറി മാഴ്‌സീഞ്ഞ്യോയുടെ രണ്ടു കോര്‍ണറുകളും ലക്ഷ്യം തെറ്റിയതോടെ ബെംഗ്‌ളുരു വിജയം ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു ഉദാന്ത സിംഗിനു പകരം ബോയിതാങിനെയും എഡുഗാര്‍ഷ്യയ്‌ക്കു പകരം ടോണി ഡോവാലെയും മിക്കുവിനു പകരം ബ്രോലിയോയെയും നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് മാര്‍ട്ടിന്‍ ഡയസിനു പകരം ഹീലിയോ പിന്റോയെയും ഡാനിലോ ലോപ്പസിനു പകരം ജോണ്‍ മോസ്‌ക്യൂരയെയും ജോസെ ഗോണ്‍സാല്‍വസിനു പകരം മായിക് സിമയേയും കൊണ്ടുവന്നു.
നോര്‍ത്ത് ഈസറ്റിന്റെ നിര്‍മ്മല്‍ ഛെത്രി, സാംബീഞ്ഞ ബെംഗ്‌ളുരുവിന്റെ ഗുര്‍പ്രീത് സിംഗ്, ഹര്‍മന്‍ജജ്യോത് കാബ്ര എന്നിവര്‍ക്ക് ഇന്നലെ മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ബെംഗ്‌ളുരു എഫ്.സി ഇന്നലെ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കെ, ബോയിതാങ് ഹാവോ
കിപ്, ഡിമാസ് ഡെല്‍ഗാഡോ എന്നിവര്‍ക്കു പകരം സുബാഷിഷ് ബോസ്, ലെന്നി റോഡ്രിഗസ്, എഡു ഗാര്‍ഷ്യ എന്നിവര്‍ ടീമില്‍ എത്തി. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിന്റെ പരിശിലകന്‍ അവ്‌റാം ഗ്രാന്റ് പരീക്ഷണം നടത്തി ടീമിന്റെ വിന്നിംഗ് ഫോം നഷ്ടപ്പെടുത്താന്‍ ഒരുമ്പെട്ടില്ല. ചെന്നൈയിനെ 3-1നു അട്ടിമറിച്ച അതേ ടീമിനെ അവ്‌റാം ഗ്രാന്റ് നിലനിര്‍ത്തി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനില്‍ തന്ത്രങ്ങള്‍ മെനഞ്ഞു.
ഇരുടീമുകളും തമമില്‍ നടന്ന ആദ്യ പാദത്തില്‍ ബെംഗ്‌ളുരു 1-0നു ജയിച്ചിരുന്നു.
അടുത്ത മത്സരത്തില്‍ ബെംഗ്‌ളുരു എവേ മത്സരത്തില്‍ എ.ടി.കെ.യെ നേരിടും. നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് ഫെബ്രുവരി നാലിനു എവേ മത്സരത്തില്‍ എഫ്.സി. ഗോവയെയും നേരിടും.