ശമിക്കാത്ത വിജയദാഹത്തോടെ എ.ടി.കെ
രണ്ടു തവണ ചാമ്പ്യന്മാരായ എ.ടി.കെ ടെഡി ഷെറിങ്‌ഹാം എന്ന പുതിയ പരിശീലകന്റെ കീഴിലാണ് കിരീടം നിലനിര്‍ത്താനെത്തുന്നത്. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ ഈ മുന്‍ താരത്തിനുതന്റെ സ്വതസിദ്ദമായ ശൈലി പരിചയപ്പെടുത്താനുള്ള സ്വാതന്ത്യവും എ.ടി.കെ നല്‍കിയിരിക്കുന്നു.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമാണ് എ.ടി.കെ. മൂന്നില്‍ രണ്ടു തവണ ചാമ്പ്യന്മാരും ഒരു തവണ സെമിഫൈനലിസ്റ്റുകളും. പക്ഷേ, നേട്ടങ്ങളുടെ പട്ടിക പോലെ ഗോളുകള്‍ നേടുവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. എ.ടി.കെയുടെ ആക്രമണങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കണക്കുകള്‍ വ്യക്തമാകും. പന്ത് പാസ് ചെയ്യുന്നതിലും വെടിയുണ്ടപോലെ ലക്ഷ്യം ഭേദിക്കുന്ന ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും എണ്ണപ്പെട്ട പാടവം ഇതുവരെയും നേടാന്‍ കഴിഞ്ഞിട്ടില്ല. കണക്കുകളില്‍ അല്ല വിജയം നേടുവാനുള്ള ത്വരയാണ് എ.ടി.കെയ്‌ക്ക് നേട്ടങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. മത്സരങ്ങളെ നേരിടുമ്പോള്‍ കാണിക്കുന്ന ശൗര്യവും നിശ്ചയദാര്‍ഢ്യവും ആണ് എ.ടി.കെയുടെ കിരീട നേട്ടങ്ങള്‍ക്കു പിന്നില്‍.
ആധൂനിക ഫുട്‌ബോളില്‍ ആരാധകര്‍ കളിയില്‍ നിന്നും ആനന്ദവും വിജയവും പരമാവധി ആഗ്രഹിക്കുന്നു . 95 മിനിറ്റോളം നീണ്ട ഫൈനലില്‍ എതിരാളികളെ നിശബ്ദരാക്കിക്കൊണ്ടു ജോലി നിര്‍വഹിക്കാന്‍ എ.ടി.കെയ്‌ക്കു കഴിയും.
പക്ഷേ, ഇത്തവണ എ.ടി.കെയില്‍ കുറയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ മൂന്നു സീസണുകളില്‍ കാണുവാന്‍ കഴിഞ്ഞിരുന്ന സ്‌പാനീഷ് ടച്ച് ഇത്തവണ ഇല്ലാതായിരിക്കുന്നു. 2014ലെ ആദ്യ സീസണില്‍ കപ്പ് നേടുമ്പോള്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത് സ്‌പെയിന്‍കാരന്‍ ആന്റോണിയോ ലോപ്പസ് ഹബാസ് ആയിരുന്നു അദ്ദേഹം തന്നെയാണ് 2015ലും ടീമിന്റെ പരിശീലകനായി വന്നത്. 2015ല്‍ സെമിഫൈനല്‍ വരെ എത്തുവാനെ കഴിഞ്ഞുള്ളു. അതിനുശേഷം കഴിഞ്ഞ വര്‍ഷം മറ്റൊരു സ്‌പാനീഷ് കോച്ച് ഹോസെ ഫ്രാന്‍സിസ്‌കോ മോളിനയ്‌ക്കായിരുന്നു ചുമതല. തന്റെ ദൗത്യം എ.ടി.കെയ്‌ക്കു രണ്ടാം കിരീടം നേടിക്കൊടുത്തുകൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കി. ഇത്തവണ എ.ടി.കെയുടെ മാനേജരും ടെക്‌നിക്കല്‍ ഡയറക്ടറും രണ്ട് ഇംഗ്ലീഷുകാരണ് ടെഡി ഷെറിങ്‌ഹാമും ആഷ്‌ലി വൂഡൂം. എ.ടി.കെയുടെ മുഖമുദ്ര വളരെ തന്ത്രപരമായ സന്ദര്‍ഭങ്ങളില്‍ നിന്ന് കുതറിമാറാനുള്ള കഴിവാണ്. 50 മത്സരങ്ങളില്‍ കാണുവാന്‍ കഴിയുന്ന 20ഓളം സമനിലകള്‍ ഇതിനു തെളിവാണ്. ഇത്തരം സമനിലകളേക്കള്‍ എന്തുവിധേയനേയും ജയിക്കുക എന്നതിനാണ് മുഖ്യപരിശീലകന്‍ ടെഡി ഷെറിങ്‌ഹാംമും ടെക്‌നിക്കല്‍ ഡയറക്ടര്‍ ആഷ്‌ലി വുഡും ഊന്നല്‍ നല്‍കുന്നത്. പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാനസികാവസ്ഥ വീണ്ടെടുത്ത് കളിയഴക് നല്‍കണമെന്നുമാണ് ഇരുവരുടേയും തത്വശാസ്‌ത്രം.
" ചാമ്പ്യന്‍ ടീമിനെ പരിശീലിപ്പിക്കുയാണ് എറ്റവും വലിയ വെല്ലുവിളി. ഏത് ടീമും കിരീടം നിലനിര്‍ത്താനുള്ള ആഗ്രഹത്തിലായിരിക്കും. ഈ ഒരു ആഗ്രഹവുമായി ഞങ്ങളുടെ അടുത്തെയപ്പോള്‍ ആ ദൗത്യം ഞങ്ങള്‍ എറ്റെടുക്കുകയായിരുന്നു" -ഷെറിങ്‌ഹാം പറഞ്ഞു. ഐ.എസ്.എല്ലിന്റെ ഈ സീസണില്‍ ബ്രീട്ടീഷ് കണക്ഷനാണ് നിറഞ്ഞുനില്‍ക്കുന്നത്. എ.ടി.കെയ്‌ക്കു പുറമെ ചെന്നൈയിന്‍ എഫ്.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി, ജാംഷെഡ്‌പൂര്‍ എഫ്.സിയുടെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ എന്നിവര്‍ക്കു പുറമെ കേരള ബ്ലാസറ്റേഴ്‌സിന്റെ പരിശീലകന്‍ റനെ മ്യൂലെന്‍്‌സ്റ്റീനും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ പതാകവാഹകരാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സഹായി ആയിരുന്നു മ്യൂലെന്‍സ്റ്റീന്‍.
ഷെറിങ്‌ഹാമും വെസ്റ്റ് വുഡും തുറന്നു പറയുന്നില്ലെങ്കിലും കളിക്കാരെ തെരഞ്ഞെടുത്തതിലൂടെ കേളി ശൈലി വ്യക്തമാണ്. നേരിട്ടുള്ള ആക്രമണ രീതിയായിരിക്കുമെന്നു റോബിന്‍ സിംഗ്, റോബി കീന്‍ എന്നിവരെ മുന്‍ നിരയിലേക്കു റിക്രൂട്ട് ചെയ്‌തത് ഇതിനു അടിവരയിടുന്നു. എ.ടികെയുടെ ഈ സീസണിലെ മാര്‍ക്വീതാരമായിരിക്കുന്ന ഐറീഷ താരം റോബി കീന്റെ പ്രകടനം എ.ടി.കെയുടെ കിരീടം നിലനിര്‍ത്താനുള്ള മോഹങ്ങള്‍ക്കു പ്രചോദനമാകേണ്ടതാണ്. കഠിനാധ്വാനികളായ അശുതോഷ് മെഹ്‌തയും ഫുള്‍ ബാക്ക് ആയ പ്രബീര്‍ ദാസും പ്രതിരോധനിരയ്‌ക്കു ഊര്‍ജ്ജം പകരും. അതേപോലെ കരുത്തുറ്റ ഇംഗ്ലീഷ് സെന്റ്രര്‍ ബാക്ക് ടോം തോര്‍പ്പിന്റെ സാന്നിധ്യവും എ.ടി.കെയുടെ പ്രതിരോധഭിത്തി ശക്തമാക്കും. എന്നാല്‍ ടീമിന്റെ എടത്തുപറയാവുന്നത് മധ്യനിരയാണ്. യൂജിന്‍സണ്‍ ലിങ്‌ദോയും കോണര്‍ തോമസും ചേര്‍ന്ന മധ്യനിരയാണ് ആക്രമണങ്ങളുടെ ചരട് വലിക്കുക. രണ്ട് മികച്ച ഗോള്‍കീപ്പര്‍മാരും എ.ടി.കെയുടെ കരുത്താകും. ദേബജിത് മജുംദര്‍ ,ഫിന്‍ലാന്റില്‍ നിന്നുള്ള ജൂസി ജാസ്‌കെലയ്‌നന്‍ എന്നിവര്‍ക്കു പുറമെ റിസര്‍വ് ആയി കുന്‍സാങ് ബൂട്ടിയെയും കരുതിയിട്ടുണ്ട്.
ഇത്തവണ ടീമുകളുടെ എണ്ണവും അതിനനുസരിച്ച് മത്സരങ്ങളുടെ എണ്ണവും വര്‍ധിച്ചത് എ.ടി.കെയ്‌ക്ക് അല്‍പ്പം വെല്ലുവിളി ഉണ്ടാക്കും. പക്ഷേ, എ.ടി.കെയുടെ പോരാട്ട വീര്യവും ചെറുത്തു നില്‍പ്പിനുള്ള കരുത്തും പൊളിച്ചടക്കുക അത്ര എളുപ്പമല്ല. മത്സരങ്ങള്‍ ഒന്നിനു പുറകെ ഒന്നൊന്നായി വരുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദവുമായി ടെഡി ഷെറിങ്‌ഹാമിനു എത്രമാത്രം പൊരുത്തപ്പെട്ടു പോകാനാകുമെന്നു കൗതുകത്തോടെ കാത്തിരുന്നു കാണാം.
ടെഡി ഷെറിങ്‌ഹാമിനു തന്റെ പരിശീലക രീതികള്‍ സ്വന്ത്രമായി പരീക്ഷിച്ചു നോക്കുവാന്‍ ലഭിച്ചിരിക്കുന്ന നല്ല ഒരു കളിത്തട്ട് ആണ് ഇന്ത്യ ,എ.ടി.കെ അല്ലാതെ അതിനു പര്യാപ്‌തമായ മറ്റൊരു ടീമും ഉണ്ടാകില്ല. എ.ടി.കെ ഈ സീസണില്‍ തീര്‍ത്തും വ്യത്യസ്‌തമാണ്. പക്ഷേ, ആരാധകര്‍ കീരീട നേട്ടം ആവര്‍ത്തക്കാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
– Football is comparitively less popular in Indian crowd but when Football is associated with India, none can forget Kolkata. Kolkata is the home of football in India. Fans in Kolkata love this game as cricket. Football is played with passion and craze in Kolkata and north east India. So we actually see boys coming into the teams maximum from this side of country. Atletico de Kolkata is a Kolkata based franchise in Indian Super League.