വീണ്ടുും ഇയാന്‍ ഹ്യൂം , കേരള ബ്ലാസ്‌റ്റേഴസിനു
ത്രില്‍ നിറഞ്ഞ എക ഗോള്‍ ജയം
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി 1 മുംബൈ സിറ്റി എഫ്.സി. 0
ഹ്യൂമേട്ടനല്ല, ഇത് 'ഗോളേട്ടന്‍'...
മുംബൈയും
കടന്ന് മഞ്ഞപ്പട,
മുംബൈ: ഡേവിഡ് ജെയിംസ് കീഴില്‍ ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ എവേ മല്‍സരത്തിലും മഞ്ഞപ്പട വിജയം കൊയ്‌തു. കരുത്തരായ മുംബൈ സിറ്റിയെ ബ്ലാസ്റ്റഴഴ്‌സ് അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനു വീഴ്‌ത്തുകയായിരുന്നു. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനാണ് ഇത്തവണയും വല കുലുക്കിയത്. 24ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ വിവാദ ഗോള്‍ മഞ്ഞപ്പടയെ മുന്നിലെത്തിക്കുകയായിരുന്നു. ഡല്‍ഹി ഡൈനാമോസിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഹാട്രിക്കുമായി ടീമിന്റെ വിജയശില്‍പ്പിയായ ഹ്യൂം ഈ മല്‍സരത്തിലും ഗോളടമികവ് തുടരുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹ്യൂമേട്ടന്‍ സ്വന്തമാക്കി. മുംബൈക്കെതിരേ നേടിയ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിനും തൊട്ടു മുകളിലുള്ള മുംബൈ സിറ്റിക്കും 14 പോയിന്റ് വീതമാണുള്ളത്.
വിനീത് പുറത്തു തന്നെ
പരിക്കു മൂലം തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലും മലയാളി താരം സി കെ വിനീത് പ്ലെയിങ് ഇലവനില്‍ ഇല്ലാതെയാണ് മഞ്ഞപ്പട ഇറങ്ങിയത്. കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്‌റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ ദിമിതര്‍ ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫ്‌നിയോസും സിയാം ഹംഗലിനു പകരം മിലന്‍ സിങും ടീമിലെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു കളി തുടങ്ങിയത്. ഒന്നാം മിനിറ്റില്‍ തന്നെ മഞ്ഞപ്പട എതിര്‍ ഗോള്‍മുഖത്ത് റെയ്‌ഡ് നടത്തി. കറേജ് പെക്യൂസന്റെ ത്രൂബോള്‍ സ്വീകരിക്കാന്‍ സിഫ്‌നിയോസ് ബോക്‌സിനുള്ളിലേക്കു പറന്നെത്തിയെങ്കിലും ഗോളി മുന്നോട്ട് കയറി വന്ന് അപകടമൊഴിവാക്കി.
ഇരുടീമും ഇഞ്ചോടിഞ്ച്
ആറാം മിനിറ്റില്‍ മുംബൈയുടെ ആദ്യ മുന്നേറ്റം. ഇടതുവിങില്‍ നിന്നും എവര്‍ട്ടന്‍ സാന്റോസ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ അപകടകരമായ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരി ചാടിയുയര്‍ന്ന് കൈക്കുള്ളിലാക്കി. 12ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അതിമനോഹരമായ മുന്നേറ്റം കണ്ടു. ഹ്യൂം മുന്നോട്ട് ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ച് സിഫ്‌നിയോസ് ബോക്‌സിനുള്ളിലേക്കു കയറിയെങ്കിലും ഡിഫന്‍ഡര്‍ ബ്ലോക്ക് ചെയ്‌തു. പന്ത് സിഫ്‌നിയോസ് ജാക്കിച്ചാന്ദിന് മറിച്ചു നല്‍കി. വലതുവിങിലൂടെ മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തിയ ജാക്കിച്ചാന്ദ് ബോക്‌സിനു കുറുകെ ക്രോസ് നല്‍കിയെങ്കിലും ഗോളിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 16ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ച് മുംബൈ സ്‌െ്രെടക്കര്‍ ബല്‍വന്ത് സിങിന്റെ ഹെഡ്ഡര്‍ കടന്നു പോയി. സഞ്‌ജു പ്രധാന്റെ ലോങ് ക്രോസില്‍ ബല്‍വന്ത് ഓട്ടത്തില്‍ തന്നെ ഡൈവിങ് ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും പോസ്റ്റിന് അരികിലൂടെ കടന്നുപോയി.
ഇതാ വീണ്ടും
ഹ്യൂമേട്ടന്‍ ഗോള്‍....
24ാം മിനിറ്റില്‍ ഹ്യൂമിലൂടെ ബ്ലാസ്‌റ്റേഴ്‌സ്
അക്കൗണ്ട് തുറന്നു. സിഫ്‌നിയോസിനെ ഗ്രൗണ്ടിന്റെ മധ്യത്തില്‍ വച്ച് ഫൗള്‍ ചെയ്‌ത്
വീഴ്‌ത്തിയതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഞൊടിയിടയില്‍
എടുക്കുകയായിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു ഈ ഫ്രീകിക്ക്. കറേജ്
പെക്യൂസന്റെ ഫ്രീകിക്ക് മുന്നോട്ട് ഓടിക്കയറിയ ഹ്യും വലയ്‌ക്കുള്ളിലേക്കു
പായിച്ചപ്പോള്‍ മുംബൈ താരങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലായില്ല.
ഗോളിനെതിരേ മുംബാ താരങ്ങള്‍ കൂട്ടം ചേര്‍ന്ന് റഫറിക്കു മുന്നില്‍
പ്രതിഷേധിച്ചെങ്കിലും അദ്ദേഹം ഗോള്‍ തന്നെ വിധിച്ചു. 42ാം മിനിറ്റില്‍ മുംബൈ സമനില
ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് മഞ്ഞപ്പടയുടെ
രക്ഷകനായി. ഇടതുവിങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍മാരെ കാഴ്‌ചക്കാരാക്കി
മുന്നോട്ട് കയറിയ എവര്‍ട്ടന്‍ സാന്റോസ് ക്ലോസ് ആംഗിളില്‍ നിന്നും തൊടുത്ത
ഷോട്ട് ഗോളി സുഭാശിഷ് തട്ടിയകറ്റുകയായിരുന്നു.വിനീതിന്റെ തിരിച്ചുവരവ്
പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്തായിരുന്ന മലയാളി താരം സികെ വിനീത് രണ്ടാംപകുതിയില്‍ ടീമിലേക്കു തിരിച്ചുവരവ് നടത്തി. സിഫ്‌നിയോസിനു പകരമണ് വിനീത് കളത്തിലിറങ്ങിയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ മുംബൈയുടെ നിരന്തര മുന്നേറ്റങ്ങളാണ് നടത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് നിരന്തരം റെയ്‌ഡ് നടത്തിയ ആതിഥേയര്‍ ഏതു നിമിഷവും സമനില ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കി. 50ാം മിനിറ്റില്‍ ബല്‍വന്ത് സിങ് മുംബൈക്കു വേണ്ടി പന്ത് വലയ്‌ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി.ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം 80ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിന് തൊട്ടിരികില്‍ വച്ച് വിനീതെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്‌ന് ഫ്രീകിക്ക് ലഭിച്ചു. മുംബൈ പ്രതിരോധ മതിലിന് ഇടയിലൂടെ ഹ്യൂം തൊടുത്ത ഗോളെന്നുറച്ച ഫ്രീകിക്ക് മുംബൈ ഗോളി വലതുമൂലയിലേക്ക് ഡൈവ് ചെയ്‌ത് കുത്തിയകറ്റുകയായിരുന്നു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി മുംബൈ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. ഡിഫന്‍ഡര്‍മാരുടെ ഇടപെടലും ഗോളിയുടെ സേവുമെല്ലാം ഒരു ഗോള്‍ ലീഡ് കാത്തുസൂക്ഷിക്കാന്‍ മഞ്ഞപ്പടയെ സ്‌ഹായിക്കുകയായിരുന്നു.
: REFEREE'S BLUNDER GIFTS THREE POINTS TO YELLOW ARMY
Mumbai City FC will feel hard done by the referee as they went down to Kerala Blasters 1-0 in a 2017-18 Indian Super League (ISL) game at the Mumbai Football Arena on Sunday.
Iain Hume (23') scored under controversial circumstances from a Courage Pekuson free-kick which was hastily taken while the ball was still rolling. The former Leicester City forward even appeared to be slightly off-side as Pekuson picked out his run behind a standstill Mumbai defence.
Both sides lined up in a similar 4-2-3-1 shape with the hosts making one change. The injured Raju Gaikwad was replaced by Davinder Singh, who slotted in at right-back. As for the visitors, former Manchester United player Dimitar Berbatov was absent from the matchday squad due to an injury with the Netherlands-born Mark Sifneos featuring in the attack. Siam Hanghal made way for Milan Singh in midfield.
A quarter of an hour into the match, a diving Balwant Singh got his head to a cross into the box by Sanju Pradhan but his header missed the mark.