YELLOW ARMY GETS BURNT AT THE FURNACE
ജാംഷെഡ്‌പൂര്‍ എഫ്.സി 2 കേരള ബ്ലാസ്‌്റ്റഴ്‌സ് എഫ്.സി 1
ജാംഷെഡ്‌പൂര്‍, ജനുവരി 17:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ജെ.ആര്‍.ഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്‌പൂര്‍ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിനു കേരള ബ്ലാസ്‌്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.
ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളില്‍ ജെറി മാവിമിങ്‌ടാങ് ജാംഷെ്‌ഡപൂരിനെ മുന്നിലെത്തിച്ചു. കിക്കോഫിനു പിന്നാലെ 23 -ാം സെക്കന്റിലായിരുന്നു ജെറിയുടെ ഗോള്‍. ആദ്യ പകുതിയുടെ 32-ാം മിനിറ്റില്‍ ആഷിം ബിശ്വാസ് ആതിഥേയരുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മാര്‍ക്ക്‌് സിഫിനിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. ഈ ജയത്തോടെ ജാംഷെഡ്‌പൂര്‍ എഫ്.സി 13 പോയിന്റോടെ എഴാം സ്ഥാനത്തേക്കു മുന്നേറി 14 പോയിന്റുമായി കേരള ബ്ലാസ്‌്‌റ്റേഴ്‌സ് ആറാം സ്ഥാനം തുടര്‍ന്നു ജാംഷെ്‌ഡപൂരിന്റെ ആദ്യ ഹോം മാച്ച് വിജയം ആണിത്.
. ജാംഷെഡ്‌പൂരിന്റെ മെമോയാണ് ഹീറോ ഓഫ് ദി മാച്ച്.
കേരള ബ്ലാസറ്റേഴ്‌സ് ഇന്നലെ നാല് മാറ്റങ്ങളോടെയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ സുബാഷിഷ് റോയ് ചൗധരിയ്‌ക്കു പകരം വിദേശ ഗോള്‍കീപ്പര്‍ പോള്‍ റച്ച്‌ബുക്ക തിരിച്ചെത്തി. റിനോ ആന്റോ, ജാക്കി ചാന്ദ്‌സിംഗ്, മാര്‍ക്ക് സിഫിനിയോസ്, എന്നിവര്‍ക്കു പകരം സാമുവല്‍ ശതാപ്, സി.കെ. വിനീത്, കരണ്‍ സ്വാഹ്നി എന്നിവര്‍ ഇടം പിടിച്ചു. ജാംഷെഡ്‌പൂര്‍ കഴിഞ്ഞ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ച ഷൗവിക് ഘോഷ്, ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്, സിദ്ധാര്‍ത്ഥ് സിംഗ്, എന്നിവര്‍ക്കു പകരം യുമും രാജ, വെല്ലിങ്‌ടണ്‍ പ്രയോറി, ആഷിം ബിശ്വാസ് എന്നിവരെ ഇറക്കി. രണ്ടു ടീമുകളും 4-4-2 ഫോര്‌മേഷനിലായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്.
കരണ്‍ സാഹ്‌്‌നി ആദ്യമായാണ് ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കുന്നത്. പരുക്കേറ്റ ബെര്‍ബറ്റോവിനെ ഇന്നലെയും ഒഴിവാക്കേണ്ടി വന്നു. സെറ്റായി രണ്ടു വിജയങ്ങളോടെ കുതിച്ച ടീമില്‍ ഒറ്റയടിക്ക് നാല് മാറ്റങ്ങള്‍ വരുത്തിയത് ബ്ലാസറ്റേഴ്‌സിനു തിരിച്ചടിയായി. അതേപോലെ ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും പ്രതികൂലമായി.
കളി തുടങ്ങി 23-ാം സെക്കന്റില്‍ തന്നെ ബ്ലാസറ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ജാംഷെഡ്‌പൂര്‍ ഗോളടിച്ചു. കിക്കോഫില്‍ നിന്നും ഉരിത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്‌ത പന്ത് ആഷിം ബിശ്വാസ് പന്ത് പിടിച്ചെടുത്തു കേരള ബ്ലാസറ്റേഴ്‌സിന്റെ രണ്ട് പ്രതിരോധനനിരക്കാര്‍ക്കിടയിലൂടെ ബിശ്വാസ് ഇട്ടു കൊടുത്ത പന്ത് ഓടിയെടുത്ത ജെറി മുന്നോട്ടു കയറി വന്ന ബ്ലാസറ്റേഴ്‌സിന്റെ ഗോള്‍ കീപ്പറിനെയും മറികടന്നു വലയിലേക്കു പ്ലേസ് ചെയ്‌തു (1-0). ഐ.എസ് എല്ലിന്റെ എറ്റവും വേഗതയേറിയ ഗോള്‍ കൂടിയായി മാറി
17-ാം മിനിറ്റില്‍ വെസ്‌ബ്രൗണിന്റെ ബോക്‌സിനു മുന്നില്‍ വെച്ചുള്ള മിസ് പാസ് വീണ്ടും അപകട മുഹൂര്‍ത്തം ഒരുക്കിയെങ്കിലും രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ജെറിയുടെ ഫ്രീ കിക്ക് പോള്‍ റച്ച്‌ബുക്ക കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി.
21 ാം മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്‌സിനു കിട്ടിയ കോര്‍ണറില്‍ ഇയാന്‍ ഹ്യൂമിന്റെ ഡൈവിങ് ഹെഡ്ഡര്‍ ഗോള്‍ ലൈനില്‍ വെച്ചു രാജുതോള്‍ കൊണ്ടു അവിശ്വസനീയമയി തടഞ്ഞു രക്ഷപ്പെടുത്തി.
29-ാം മിനിറ്റില്‍ ഇസു അസുക്കയെ ഫൗള്‍ ചെയ്‌തതിനു വെസ് ബ്രൗണിനു മഞ്ഞക്കാര്‍ഡ് കിട്ടി. പ്രതിരോധത്തില്‍ ബ്ലാസറ്റേഴ്‌സ് തുടരെ പിഴവ് കാണിക്കുന്നത് ജാംഷെ്‌ഡപൂര്‍ മുതലാക്കി. 32 -ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി. ബോക്‌സിനു മുന്നില്‍ സന്ദേശ് ജിങ്കന്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവിനു വലിയ വില കൊടുക്കേണ്ടി വന്നു. ശതാപില്‍ നിന്നും പന്തു പിടിച്ചെടുത്തു ജെയ്‌റു ബാക്‌സിനകത്തേക്കു നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ജിങ്കന്‍ വരുത്തിയ വീഴ്‌ചയില്‍ നിന്നും തളികയില്‍ വെച്ചതുപോലെ കിട്ടിയ പന്ത് ആഷിം ബിശ്വാസിനു ഗോള്‍ വലയിലേക്കു അനായാസം തൊടുത്തുവിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു (2-0).
കൂനിന്മെല്‍ കുരുവെന്നപോലെ മെമോയുമായി കൂട്ടിയിടിച്ചു താഴെ വീണു ഇടത്തെ തോളിനു പരുക്കേറ്റ കിസിറോണ്‍ കിസിറ്റോയെ 41-ാം മിനിറ്റില്‍ പിന്‍വലിക്കേണ്ടി വന്നു. പകരം ലോക്കെന്‍ മീത്തെയെ ഇറക്കി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ജാംഷെഡ്‌പൂര്‍ 65 ശതമാനം മുന്‍തൂക്കം നേടിയിരുന്നു. രണ്ടാം പകുതിയില്‍ സാമുവല്‍ ശതാപിനു പകരം ലാസിക് പെസിച്ചിനെ കൊണ്ടുവന്നു.
ആദ്യ ഇലവനില്‍ വിനീതിനെ മിഡ്‌ഫീല്‍ഡിലേക്കു മാറ്റി ഇയാന്‍ ഹ്യൂമനൊപ്പം എത്തിയ കരണ്‍ സാഹ്‌്‌നി പൂര്‍ണ പരാജയമായി. ഹ്യൂം- സാഹ്‌്‌നി കോംബനീഷന്‍ ഫ്‌ളോപ്പായയതോടെ ബ്ലാസറ്റേഴ്‌സിന്റെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. .മറുവശത്ത് ലീഡ് നിലനിര്‍ത്തി വിജയത്തിലേക്കു എത്താനുള്ള ശ്രമത്തിലായിരുന്നു ജാംഷെഡ്‌പൂര്‍. ആഷിം ബിശ്വാസിനു പകരം മെഹ്‌താബ് ഹൂസൈനെ കൊണ്ടുവന്നു ആതിഥേയര്‍ പ്രതിരോധം ശക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സ് 77-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെ പിന്‍വലിച്ചു പകരം മാര്‍ക്ക് സിഫിനിയോസിനെ ഇറക്കി.
പകരക്കാരനായി വന്ന സിഫിനിയോസ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. ജിങ്കന്‍ ഇടത്തെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും ബോക്‌സിനകത്തേക്കു കൊടുത്ത പാസില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ സിഫിനിയോസ് ഹെഡ്ഡറിലൂടെ വലയിലാക്കി (2-1).
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ബോള്‍ പൊസിഷനില്‍ മുന്നില്‍ കയറി മൊത്തം ബോള്‍ പോസിഷന്‍ 52 ശതമാനമായി ഉയര്‍ത്തി. എ്‌ന്നാല്‍ ഷോട്ട് ഓണ്‍ ടാര്‍ജറ്റില്‍ അഞ്ച് ഷോട്ടുകളോടെ ജാംഷെ്‌ഡ്‌പൂരിനായിരുന്നു മുന്‍തൂക്കം. ബ്ലാസറ്റേഴ്‌സിന്റെ രണ്ട് ഷോട്ടുകള്‍ മാത്രമെ ഓണ്‍ ടാര്‍ജറ്റില്‍ എത്തിയുള്ളു. കേരള ബ്ലാസ്റ്റേഴ്‌സ് ഇനി 21നു കൊച്ചിയില്‍ എഫ്.സി.ഗോവയെ നേരിടും.
ജംഷഡ്പൂര്‍: പോയിന്റ് നിലയില്‍ താഴെയുള്ള ജംഷഡ്പൂര്‍ എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് നാണംകെട്ട തോല്‍വിയേറ്റു വാങ്ങി. ഹാഫ് ടൈമിനുമുമ്പെ കേരളപോസ്റ്റില്‍ രണ്ട് സൂപ്പര്‍ ഗോളുകള്‍ അടിച്ചു കയറ്റിയ ജംഷഡ്പൂര്‍ സ്വന്തം മണ്ണില്‍ വെച്ച് ആദ്യ വിജയം 2-1ന് സ്വന്തമാക്കി. ജെറിയും അഷിം ബിശ്വാസുമാണ് ജംഷഡ്പൂരിനു വേണ്ടി ലക്ഷ്യം കണ്ടത്. കേരള ടീമിന്റെ ആശ്വാസഗോള്‍ മാര്‍ക് സിഫ്‌നോസിന്റെ വകയായിരുന്നു. ഈ വിജയത്തോടെ ജംഷഡ് പൂര്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ആദ്യ നാലില്‍ ഇടം പിടിയ്ക്കാനുള്ള അപൂര്‍വ അവസരമാണ് കേരളടീമിന് നഷ്ടമായത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോള്‍ പിറന്നത് കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലുള്ള മത്സരത്തിലായിരുന്നു. കിക്ക് ഓഫ് ചെയ്ത് 22 സെക്കന്റിനുള്ളില്‍ കേരള ഗോള്‍വല ചലിച്ചു.ആഷിം ബിശ്വാസിന്റെ സഹായത്തോടെ ജെറിയാണ് മഞ്ഞപ്പടയുടെ ആരാധകരുടെ മനസ്സില്‍ ഇടിത്തീ വീഴ്ത്തിയത്. വാസ്തവത്തില്‍ ബോക്‌സിനടുത്ത് വെച്ച് ആഷമിന് ലഭിച്ച ചാന്‍സായിരുന്നു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പൊസിഷനില്‍ നില്‍ക്കുകയായിരുന്ന ജെറിക്ക് പാസ് ചെയ്തു. കണക്കു കൂട്ടല്‍ തെറ്റിയില്ല. ഗോളിയെയും കബളിപ്പിച്ച് പന്ത് അനായാസം വലയില്‍. കളി തുടങ്ങി 22 സെക്കന്റ് മാത്രം.
ജംഷഡ്പൂരിന്റെ രണ്ടാമത്തെ ഗോള്‍ അഷിം ബിശ്വാസിന്റെ വകയായിരുന്നു. ഇത്തവണ സന്ദേശ് ജിങ്കന്‍ നേതൃത്വം നല്‍കുന്ന കോട്ട പൊളിച്ചായിരുന്നു അഷിമിന്റെ പ്രകടനം. ഇടതുവശത്തു നിന്നും ബികാഷ് ജെയ്‌റു നല്‍കിയ പാസ് ജെറിയെ ലക്ഷ്യമാക്കിയാണ് വന്നത്. എന്നാല്‍ ജെറിയ്ക്ക് അത് നിയന്ത്രണത്തിനെടുക്കാനോ ജിങ്കന് അത് ക്ലിയര്‍ ചെയ്യാനോ സാധിച്ചില്ല. ഗോള്‍പോസ്റ്റില്‍ വട്ടമിട്ടു പറന്നിരുന്ന അഷിമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പന്തു റാഞ്ചിയെടുത്ത് പോസ്റ്റിന്റെ ഇടതുകോര്‍ണറിലേക്ക് അടിച്ചു കയറ്റി. മാര്‍ക്ക് സിഫ്‌നോസിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 90ാംമിനിറ്റിലാണ് ആശ്വാസഗോള്‍ നേടിയത്. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സമയം കേരള ടീമിനു ലഭിച്ചില്ല. വലതു മൂലയില്‍ നിന്നും സന്ദേശ് ജിങ്കന്‍ നല്‍കിയ ക്രോസില്‍ നിന്നും ക്ലോസ് ഹെഡ്ഡറിലൂടെയാണ് സബ്‌സ്റ്റിറ്റിയൂട്ട് താരം ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ലക്ഷ്യം കണ്ടത്. ജംഷഡ് പൂര്‍ എഫ്‌സിയുടെ അടുത്ത മത്സരം ഡല്‍ഹി ഡയനാമോസുമായിട്ടാണ്. ജനുവരി 21ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവ എഫ്‌സിയുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച മുംബൈ സിറ്റി എഫ്‌സിയും ബാംഗ്ലൂര്‍ എഫ്‌സിയും കൊമ്പുകോര്‍ക്കും.
കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി

Jerry Mawihmingthanga scored the fastest goal in Indian Super League (ISL) history as Jamshedpur FC defeated Kerala Blasters 2-1 at the Tata Sports Complex in Jamshedpur on Wednesday.
Ashim Biswas doubled the lead in the 31st minute for Steve Coppell's men while Mark Sifneos struck a consolation goal in the 93rd minute for the Kerala Blasters.