Bengaluru FC overcame Chennaiyin FC in a crucial Indian Super League (ISL) clash in Chennai which saw the top-two ranked teams go head to head. Boithang Haokip (2'), Miku (63') and Sunil Chhetri (90+4') scored for the visitors while Francis Fernandes (33') scored the lone goal for the home side.
John Gregory did not tinker with his defensive combination with Inigo Calderon, Henrique Sereno, Mailson Alves and Jerry Lalrinzuala named in the team. Anirudh Thapa continued in midfield while winger Francisco Fernandes came into the team. Jeje Lalpekhlua led the lines for the Marina Machans.
Bengaluru FC, in the middle of a busy run of games, opted to bring in Boithang Haokip in place of Lenny Rodrigues with Dimas Delgado also coming in for Edu Garcia. Harmanjot Khabra came in at right-back instead of the suspended Rahul Bheke while the familair trio of Sunil Chhetri, Udanta Singh and Miku made up the attack.
The Blues made an exhilarating start to the game, surging into the lead within 90 seconds from kick-off. Paartalu's long ball forward was latched on to by Udanta who found Khabra on the right wing. His cross to the far post found Miku who knocked a header back for Haokip who slammed it in off a deflection from Karanjit Singh.
Chennaiyin FC in response tried to engineer an equaliser with the game turning feisty. Henrique Sereno picked up a yellow card for a tussle with Miku. Gregory Nelson then showed the Bengaluru defence a glimpse of what he can do by embarking on a galloping run down the left flank after dispossessing Khabra before cutting in and sending a rasping effort just wide.
The home team had another chance when Nelson found some space outside the Bengaluru penalty box but his low drive was palmed away by a diving Gurpreet.
At the other end, a cleverly worked free-kick routine saw a Johnson backheel catch the Chennaiyin defence off guard but Juanan could only toe-poke his effort high over the bar from close range.
Chennaiyin were leaving spaces behind as they searched for a goal and in the 28th minute, Chhetri fed Bose down the left on a break and the left-back did brilliantly to get to the touchline and find his skipper again. Ultimately, the India captain's chipped cross for Miku was inches away from being headed into an open net.
Chennaiyin found their equaliser in the 33rd minute after Chhetri lost the ball in midfield. Raphael Augusto did well to hold on to the ball before it was sprayed out wide to Nelson who laid the ball for Jerry. The young left-back whipped in a fantastic cross which was met by Francisco Fernandes whose run into the box was not picked up by Bose. The right winger's header from close-range beat Gurpreet all ends up, much to the home fans' delight.
The half ended with the scoreline all square despite both teams pressing forward in search of another goal.
Chennaiyin started the stronger of the teams in the second half and were camping in the opposition half for much of the first 15 minutes.
Meanwhile, a frustrated Bengaluru FC collected three yellow cards as John Johnson, Dimas Delgado and Haokip went into the referee's books for petulant fouls.
However, the home team could not really fashion a goal and were punished for some lackadaisical defending in the 63rd minute. Dimas won a foul from about 25 yards out and then went on to chip a delicious free-kick for Chhetri to run on to. His subsequent volley was kept out by Karanjit but he could not grasp the ball cleanly and Miku was on hand to knock the loose ball in from point-blank range.
The home side poured men forward in attack and had a couple of half-chances to score when Fernandes glanced a header wide and Raphael saw a shot charged down.
The game turned on its head in the 71st minute when Chennaiyin skipper Sereno held back Miku on a counter and was sent off for a second bookable offence.
However, the home team continued to pour men forward and won a penalty in the 75th minute when Dhanpal Ganesh was deemed to have been tripped by Khabra after being sent clear into the box by Nelson.
Up stepped Jeje to take the spot-kick but his effort was tame and Gurpreet could palm it away easily, adding to the drama in what was turning out to be a thrilling affair.
Chennaiyin introduced Jaime Gavilan and Jude Nworuh in search of an equaliser while Roca threw on Edu Garcia and Toni Dovale in response.
As Chennaiyin threw caution to the winds, Bengaluru had several chances on the counter to seal the result and they did so in the fourth minute of injury time when a loose touch from Jerry allowed Miku to square the ball for Chhetri to tap in to an empty net!
Bengaluru extend their lead at the top of the table to seven points following the victory while Chennaiyin remain second.
ചെന്നൈയിന്റെ തട്ടകത്തില്‍
ബെംഗ്‌ളുരുവിന്റെ മധുരപ്രതികാരം
ബെംഗ്‌ളുരു എഫ്‌്.സി 3 ചെന്നൈയിന്‍ എഫ്.സി 1
ചെന്നൈ, ഫെബ്രുവരി :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗ്‌ളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.
രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ് ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബെംഗ്‌ളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്‍ തങ്ങളുടെ ഗോവന്‍ മിഡ്‌ഫീല്‍ഡര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ (33-ാം മിനിറ്റില്‍) സമനില കണ്ടെത്തി. ആദ്യ പകുതി 1-1നു സമനിലയിലാണ് അവസാനിച്ചത്. സംഭവബഹുലമായ രണ്ടാം പകുതിയില്‍ മിക്കു (63-ാം മിനിറ്റില്‍) ബെംഗ്‌ളുരുവിനെ വീണ്ടും മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ (94 ാം മിനിറ്റില്‍) ക്യാപറ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗ്‌ളുരു ചെന്നൈയുടെ നെഞ്ചില്‍ അവസാന പ്രഹരവുമേല്‍പ്പിച്ചു.
71-ാം മിനിറ്റില്‍ ഹെന്‍റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബെംഗ്‌ളുരു ഗോളി രക്ഷപ്പെടുത്തി.
ബെംഗ്‌ളുരുവില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയി്‌ന്‍ എഫ്.സി 2-1നു ബെംഗളുരു എഫ. ്.സിയെ തോല്‍പ്പിച്ചിരുന്നു.ഇതിനു മധുര പ്രതികാരം നിര്‍വഹിക്കാന്‍ ബെംഗ്‌ളുരുവിനു കഴിഞ്ഞു. 10 ാം ജയത്തോടെ ബെംഗ്‌ളുരു 30 പോയിന്റുമായി ഒന്നാം സ്ഥാനം വീണ്ടും ഭ്‌ദ്രമായി തലയില്‍ ഉറപ്പിച്ചു. ചെന്നൈയിന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ബെംഗളുരുവിന്റെ മിഡ്‌ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .
സൂപ്പര്‍ മച്ചാന്‍സ് കഴിഞ്ഞ എ.ടി.കെയ്‌ക്കെതിരെ 2-0നു ജയിച്ച ടീമില്‍ നിന്നും മാറ്റമൊന്നും വരുത്തിയില്ല. മറുവശത്ത് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കയ്‌ക്കു പകരം ഹര്‍മന്‍ജ്യോത് കാബ്രയും , ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്‍ഷ്യയ്‌ക്കു പകരം ഡിമാസ് ഡെല്‍ഗാഡോയും ഇറങ്ങി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് ത്‌്‌ന്ത്രങ്ങള്‍ മെനഞ്ഞത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ ബോയിതാങ് ഹാവോകിപ് ചെന്നൈയിന്റെ വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ഉദാന്ത സിംഗിന്റെ കുതിപ്പും തുടര്‍ന്നു ഹര്‍മന്‍ജ്യോത് കാബ്രയിലേക്കു മൈനസ് പാസ്. കാബ്രയുടെ ലോങ് ക്രോസ് ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്ക്. സുനില്‍ ഛെത്രി ബാക്ക് ഹെഡ്ഡറിലൂടെ ബോയിതാങിലേക്ക്. പ്രതിരോധനനിരക്കാരുടെ പിടില്‍ നിന്നും അകന്നു ഫ്രീ ആയി നിന്ന ബോയിതാങിനു അനായസാം ഗോള്‍ നേടാന്‍ കഴിഞ്ഞു.. പന്ത് തടയാനായി മുന്നോട്ടു വന്ന ചെന്നൈയിന്‍ ഗോളി കരണ്‍ജിതിന്റെ കാലില്‍ തട്ടി വലയിലേക്ക് (1-0).
നാലം മിനിറ്റില്‍ ബെംഗളുരുവിനു ലീഡ് ഉയര്‍ത്താന്‍ അവസരം. പക്ഷേ,സുനില്‍ ഛെത്രിയ്‌ക്ക് കിട്ടിയ ഈ അവസരം മെയ്‌ല്‍സണ്‍ ആല്‍വസ് തടഞ്ഞു. ചെന്നൈയിന്‍ എഫ്‌സിക്ക് 14-ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സണിലൂടെയാണ് ആദ്യ അവസരം. പക്ഷേ ഗ്രിഗറി നെല്‍സന്റെ ഒറ്റയാള്‍ മുന്നേറ്റവും പിന്നാലെ ബോക്‌സിനു മുന്നില്‍ നി്‌ന്നും വ്‌ന്ന അടി വാരകള്‍ അകലെകൂടി പാഞ്ഞു.
21 -ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ ശ്രമം ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ ഗുരുപ്രീത് സിംഗ് രക്ഷപ്പെടുത്തി. ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ടില്‍ ബെംഗ്‌ളുരുവിന്റെ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി ദിശ അല്‍പ്പം മാറി വന്ന പന്താണ് ഉശിരന്‍ സേവിലൂടെ ഗുരുപ്രീത് രക്ഷപ്പെടുത്തിയത്. 25-ാം മിനിറ്റില്‍ ഫ്രീ കിക്കിനെ തുടര്‍ന്നു ലഭിച്ച പന്ത് ബോക്‌സിനകത്തു വെച്ച് യുവാനനും തുലച്ചു.
ചെന്നൈയിന്‍ കാത്തു നിന്ന സമനില ഗോള്‍ 33-ാം മിനിറ്റില്‍ പിറന്നു.ഗോളിന്റെ തുടക്കം ഗ്രിഗറി നെല്‍സന്റെ വിംഗിലേക്കു നല്‍കിയ പാസിലാണ്. പാസ് സ്വീകരിച്ച ജെറി ഗോള്‍ മുഖത്തുകൂടി നല്‍കിയ ക്രോസ് ചാടി ഉയര്‍ന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്‌റ്റിനരികിലൂടെ വലയില്‍ എത്തിച്ചു (1-1).
പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം ഇഞ്ചോട് ഇഞ്ചു ഒപ്പത്തിനൊപ്പം നിന്നു. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടുടീമുകളും ബോള്‍ പൊസിഷനിലും ഒപ്പത്തിനൊപ്പമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനിരുദ്ധ് താപ്പയെ ഫൗള്‍ ചെയ്‌തതിനു ബെംഗ്‌ളുരു എഫ്.സിയുടെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് പ്രയോജനപ്പെട്ടില്ല. മെയ്‌ല്‍സണ്‍ ആല്‍വസിന്റെ കിക്ക് ബെംഗളുരു മതിലില്‍ തട്ടി അവസാനിച്ചു.
്‌് അവസരം തുലച്ച ചെന്നൈയിനെതിരെ ബെംഗ്‌ളുരു 63-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഡെല്‍ഗാഡോയെ ചെന്നൈയിന്റെ ഇനിഗോ കാല്‍ഡറോണ്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കാണ് ഗോളായി മാറിയത്. കിക്ക് കിട്ടിയ സുനില്‍ ഛെത്രിയുടെ ബാലന്‍സ് ചെയ്‌തു പോസ്‌റ്റിലേക്കു തിരിച്ചുവിട്ട പന്ത് കരണ്‍ജിത് സിംഗിന്റെ കയ്യില്‍ നിന്നും വഴുതി .ഓടിയെത്തിയ മിക്കു വലയിലേക്കു തട്ടിയിട്ടു (2-1). മൊത്തം 11 ഗോളുകള്‍ നേടിയ വെനിസ്വലന്‍ താരം മിക്കുവിന്റെ 10-ാമത്തെ എവേ മത്സര ഗോളാണിത്.
71 -ാം മിനിറ്റില്‍ കുനിന്മേല്‍ കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്‌റ്റന്‍ ഹെന്‍ റിക്വെ സെറീനയ്‌ക്കു മിക്കുവിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു പ്രതിഫലമായ കിട്ടിയ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈ തുലച്ചു. 76-ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിനെ ബോക്‌സിനകത്തുവെച്ചു ഹര്‍മന്‍ ജ്യോത് കാബ്ര ഫൗള്‍ ചെയതതിനായിരുന്നു പെനാല്‍്‌ട്ടി .കിക്കെടുത്ത ജെജെയ്‌ക്കു ഗോളാക്കാനായില്ല. ജെജെയുടെ കിക്ക് മുന്‍കൂട്ടി കണ്ടതുപോലെ ഗുരുപ്രീത് വലതുവശത്തേക്കു ഡൈവ് ചെയ്‌തു പെനാല്‍ട്ടി തടുത്തു. ദുര്‍ബലമായ പെനാല്‍്‌ട്ടി കിക്ക് വളരെ അനായാസമായാണ് ഗുരുപ്രീത് രക്ഷിച്ചത്. മ
അവസാന മിനിറ്റുകളില്‍ റണ്ടു ടീമുകളും തുടരെ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തി. ബെംഗ്‌ളുരു ബോയിതാങിനു പകരം നിഷുവിനെയും എറിക് പാര്‍ത്താലുവിനു പകരം നിഷുവിനെയും മിക്കുവിനു പകരം എഡു ഗാര്‍ഷ്യയും ചെന്നൈയിന്‍ അനിരുദ്ധിനു പകരം ജെര്‍മന്‍ പ്രീതിനെയും റാഫേല്‍ അഗസ്‌തോയ്‌ക്കു പകരം ജെയ്‌മി ഗാവിലാനെയും കൊണ്ടുവന്നു.
അവസാന വിസിലിനു സെക്കന്റ്‌ുകള്‍ മാത്രം ബാക്കി നില്‍ക്കെ ബെംഗ്‌ളുരു തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ബെംഗ്‌ളുരുവിന്റെ ഗോള്‍ മുഖത്തു നിന്നും ഗോള്‍ കീപ്പര്‍ നീട്ടിക്കൊടുത്ത കിക്ക് എഡുഗാര്‍ഷ്യ ഹെഡ്ഡറിലൂടെ ഉദാന്ത സിംഗിനു നല്‍കി. പന്തുമായി കുതിച്ച ഉദാന്തയെ കരണ്‍ജിത് സിംഗ് ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു .ഇതിനകം ഉദാന്ത പാസിലൂടെ സുനില്‍ ഛെത്രിയിലേക്കു പന്ത് എത്തിച്ചു. ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത് അവസാന രക്ഷാ ദൗത്യം നടത്തിയ ജെറിയെ കബളിപ്പിച്ച സുനില്‍ ഛെത്രി വലയിലേക്കു പന്ത് പ്ലേസ് ചെയ്തു (3-1).