Sunday, February 11, 2018

MATCH 64 ; FC GOA 2 - NEUFC 2

Gaurs held to 2-2 draw against NorthEast United FC
Panjim, Goa, 4th February 2018:
FC Goa were held to a 2-2 draw against NorthEast United FC at the Jawaharlal Nehru Stadium in Fatorda in a pulsating encounter. Mandar Rao Dessai opened the scoring for the Gaurs in the 42nd minute. However the Highlanders hit back three minutes later through Marcinho. A superb cross from Manuel Lanzarote to set up Coro saw the Spanish striker score his 13th goal of the season in the 53rd minute. But the Gaurs were pulled back once more when John Mosquera tapped home a low cross from Seiminlen Doungel in the 71st minute.
It was a cagey beginning to the first period as both sides looked cautious in possession. However, it was the home side that could have had an early penalty after Manuel Lanzarote found Ferran Corominas on the counter with a good through ball. The striker ran into the box but seemed to have been fouled. However, the referee waved for play to continue much to the disappointment of the home fans. Thereafter, it was the Highlanders who began to apply pressure on the home side as FC Goa were forced back. Things got worse for the Gaurs moments later when winger Brandon Fernandes went down with injury. He had to be taken off the pitch and Manvir Singh was brought on to replace him.
Marcinho had the first chance for the visitors in the 15th minute when a cross from the right wing fell to him at the far post. He hit a first time effort on target but Laxmikant Kattimani was up to the task and managed to make the save. The Gaurs were struggling to get a foothold on the game as the visitors broke forward with ease time and again. Manvir did have the ball in the net in the 20th minute but the referee had his flag up for offside. In the 31st minute, Marcinho positioned himself well in the box to send a header from an accurate cross goalwards. However, Kattimani made the save once again to deny the visitors the opener. Two minutes later, he had yet another chance to open his account in the game after Halicharan Narzary squared the ball for him from the left. He let fly with his left foot, beat Kattimani but Ali Mohammad got in the way to nod the ball clear of danger.
It looked like the first half would end all square with both sides failing to create any clear cut chances. However, the Gaurs charged into the lead in the 42nd minute. Lanzarote found himself with space in the middle of the park and initiated a superb counter-attack. He played youngster Jonathan Cardozo through down the right. The right back put in a low cross which deflected off a couple of defenders and landed at the feet of Mandar lurking on the left side of the box. The Goan kept his calm, trapped the ball and smashed a left footed effort past Rehenesh and into the net at the far post. The celebrations though, were cut short after the Highlanders got back on level terms three minutes later. Reagan Singh put in a cross towards the far post which Sergio Juste was unable to clear. The ball landed for Narzary who squeezed the ball back into a dangerous area and into the path of Marcinho who made no mistake, tapping it past Kattimani to level the tie as the referee called for time on the half.  
The Gaurs came out with intent in the second period and should have taken the lead almost immediately. Manvir played a superb give and go with Lanzarote who played the striker through. His touch however, took him too wide and Rehenesh made a save at the near post from his eventual shot. Edu Bedia had a couple of chances thereafter but wasn’t able to convert. The Gaurs restored their lead in the 53rd minute after a piece of individual brilliance from Lanzarote. Ahmed Jahouh found himself with space in the middle of the park and lobbed a superb pass towards the unmarked Spaniard on the left wing. He took a couple of steps forward and swung in an absolutely delightful cross that had just the right amount of pace and curl towards the far post where Coro made the run. The striker simply diverted the ball past a helpless Rehenesh and into the net at the far post as Fatorda erupted into raucous cheer.
As the game continued, the Gaurs played from defence and attempted to hit the visitors on the counter. That plan however, didn’t go to plan as the Highlanders restored parity to the tie once again in the 71st minute. Seiminlen Doungel was played through down the right as Narayan didn’t pick the runner. He took his time and put in a good low pass towards substitute John Mosquera who made the run into the box. The ball beat the outstretched hands of Kattimani and landed perfectly for the Colombian who tapped into an empty net. Sergio’s men could have re-taken the lead two minutes later when a superb piece of skill from Lanzarote on the right saw him evade a couple of defenders on the right and square for Coro who shot from a tight angle. The goalkeeper juggled the ball and made the save. A few minutes later, the Gaurs should have had a clear penalty when Coro had his legs taken from a challenge in the bbox but the referee waved for play to continue much to the disappointment of the crowd.
The Gaurs continued to push forward in waves in a bid to re-take their lead but the visitors held firm and almost took the lead from a counter-attack. However, there wasn’t enough time for either side to score a third as the referee called for time on proceedings not long after


ഗോവയെ സമനിലയില്‍ തളച്ചു

എഫ്‌.സി ഗോവ 2 നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി. 2



ഫത്തോര്‍ഡ (ഗോവ) ,ഫെബ്രുവരി 4:ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്‌ . സി. ഗോവയും സന്ദര്‍ശകരായ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സിയും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. ഗോവയ്‌ക്കു വേണ്ടി മന്ദര്‍റാവു ദേശായിയും ( 43-ാം മിനിറ്റില്‍), ഫെറാന്‍ കൊറോമിനാസും (53-ാം മിനിറ്റില്‍) നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനു വേണ്ടി മാര്‍സീഞ്ഞ്യോയും ( 45-ാം മിനിറ്റില്‍) , ജോണ്‍ മോസ്‌ക്യൂറയും (71-ാം മിനിറ്റില്‍) ഗോള്‍ നേടി. (
ഈ സമനിലയോടെ എഫ്‌.സി ഗോവ 20 പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്നു അഞ്ചാം സ്ഥാനത്തെത്തി. രണ്ടു ടീമുകളുടേയും രണ്ടാമത്തെ സമനിലയാണിത്‌. ഗുവഹാട്ടിയില്‍ നടന്ന ആദ്യ പാദത്തില്‍ നോര്‍ത്ത്‌ ഈസറ്റ്‌ 2-1നു ഗോവയെ പരാജയപ്പെടുത്തിയിരുന്നു. ഗോവയുടെ ഫെറാന്‍ കൊറോമിനാസ്‌ ഹീറോ ഓഫ്‌ ദി മാച്ചായി. കളിയുടെ ആദ്യ മിനിറ്റുകളില്‍ നോര്‍ത്ത്‌ ഈസറ്റ്‌ വളരെ ആസൂത്രിത നീക്കങ്ങളിലൂടെ ഗോവന്‍ ഗോള്‍ മുഖം ലക്ഷമാക്കി ആക്രമണം തുടങ്ങി. ഗോവയുടെ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനു പരുക്കേറ്റതിനെ തുടര്‍ന്നു ആദ്യം തന്നെ പിന്മാറേണ്ടി വന്നതും എതിരാളികളെ തുണച്ചു. പകരം മുന്‍ നിര താരം മന്‍വീര്‍ സിംഗ്‌ എത്തി. 14-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു ആദ്യ സുവര്‍ണാവസരം. സെമിനിലെന്‍ ഡുങ്കല്‍ നല്‍കിയ പാസില്‍ മാര്‍സീഞ്ഞ്യോയുടെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ഗോവന്‍ ഗോളി ലക്ഷ്‌മികാന്ത്‌ കട്ടിമണി മനോഹരമായി കരങ്ങളിലൊതുക്കി. ഗോവ ക്രമേണ കളിയുടെ താളത്തിലേക്കു വരുകയായിരുന്നു. 31-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിനു വീണ്ടും അവസരം. മാര്‍സീഞ്ഞ്യോയില്‍ നിന്നും ഹാളിചരണിനു കൊടുത്ത പന്ത്‌ വീണ്ടും ചിപ്പ്‌ പാസില്‍ മാര്‍സീഞ്ഞ്യോയിലേക്ക്‌. ബോക്‌്‌സിനു മുന്നില്‍ നിന്നും മാര്‍സീഞ്ഞ്യോയുടെ ഹെഡ്ഡര്‍ കട്ടിമണി കുത്തിയകറ്റി. 34 -ാം മിനിറ്റില്‍ ഗോവയുടെ ശ്രമം അഹമ്മദ്‌ ജാഹൂവിന്റെ ലോങ്‌ റേഞ്ചര്‍ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടിത്തെറിച്ചു. 38-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ പെനാല്‍ട്ടി ഏരിയയ്‌ക്കു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത ലാന്‍സറോട്ടിയ്‌ക്കു ലക്ഷ്യം ഭേദിക്കാനാായില്ല. ഹൈ ലാന്‍ഡേഴ്‌സിന്റെ ഗോളി ടി.പി.രഹ്നേഷ്‌ അനായാസം കരങ്ങളില്‍ ഒതുക്കി. 42-ാം മിനിറ്റില്‍ ദഗോവ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. വലതുവിംഗിലൂടെ വന്ന നീക്കമാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ലാന്‍സറോട്ടിയിലൂടെയാണ്‌ നീക്കത്തിനു തുടക്കം. തുടര്‍ന്നു കോര്‍ണര്‍ ഫ്‌ളാഗിനു മുന്നില്‍ വെച്ചു ജോനാഥന്‍ കോര്‍ഡോസയിലേക്കും തുടര്‍ന്നു കോര്‍ഡോസയില്‍ നിന്നും മന്ദര്‍ റാവു ദേശായിലേക്കും പന്തുവന്നു.നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഡിഫെന്‍ഡര്‍ സാംബീഞ്ഞയുടെ കാലില്‍ തട്ടി ഗതിമാറി വന്ന പന്ത്‌ കൃത്യമായി മന്ദര്‍റാവു ദേശായിലേക്ക്‌ എത്തി. ഗോള്‍ കീപ്പര്‍ രഹ്‌്‌നേഷിനെ നിസഹായനാക്കി മന്ദര്‍റാവു ദേശായി വലകുലുക്കി (1-0). എഫ്‌.സി. ഗോവയ്‌ക്കു വേണ്ടി 50 ാമത്തെ മത്സരത്തിനിറങ്ങിയ മന്ദര്‍റാവു ദേശായിക്കു ലഭിച്ച സമ്മാനം കൂടിയായി ഈ ഗോള്‍. ഐ.എസ്‌എല്ലിന്റെ ഈ സീസണിലെ 175-ാം ഗോള്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ടായി.പക്ഷേ, ഗോവയുടെ ആഹ്ലാദം ആല്‍പ്പായുസായി. മൂന്നു മിനിനിറ്റിനകം 45-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റ്‌ ഗോള്‍ മടക്കി. റീഗന്‍ സിംഗിന്റെ ഡ്രിബ്ലിങ്ങിലൂടെയാണ്‌ സമനില ഗോളിനുവഴിയൊരുങ്ങിയത്‌. റീഗന്റെ ഉയര്‍ത്തി വിട്ട പന്ത്‌ ഡോനിലോ ലോപ്പസ്‌ ഹെഡ്ഡറിലൂടെ ഹാളിചരണ്‍ നാര്‍സറിയിലേക്ക്‌ എത്തി. ഗോവന്‍ പ്രതിരോധനിരയെ പിളര്‍ത്തി ഹാളിചരണ്‍ കൊടുത്ത പന്ത്‌ കാത്തു നിന്ന മാര്‍സീഞ്ഞ്യോ ഇടംകാലന്‍ ഷോട്ടിലൂടെ വലയിലാക്കി (1-1). ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മുഖം തുറന്ന ഇരുടീമുകളും രണ്ടാം പകുതിയിലും ഈ ആവേശം കാത്തു. 53-ാം മിനിറ്റില്‍ ഗോവ വീണ്ടും മുന്നില്‍ക്കയറി. ഗോവയുടെ ഗോള്‍ മുഖത്തു നിന്നും വെറും മൂന്നു പാസുകളിലൂടെയാണ്‌ ഗോള്‍ വന്നത്‌. വലതുവിംഗിലൂടെ അഹമ്മദ്‌ ജാഹുവിന്റെ ലോങ്‌ പാസ്‌ ലാന്‍സറോട്ടിയിലേക്കും തുടര്‍ന്നു ലാന്‍സറോട്ടിയുടെ ക്രോസ്‌ പെനാല്‍ട്ടി ബോക്‌സിനകത്തു കയറിയ ഫെറാന്‍ കൊറോമിനാസ്‌ ക്ലോസ്‌ റേഞ്ചില്‍ പന്ത്‌ വലയിലേക്കു പായിച്ചു (2-1). ഈ സ്‌പാനീഷ്‌ താരത്തിന്റെ ഈ സീസണിലെ 13 -ാമത്തെ ഗോളാണിത്‌. ലാന്‍സറോട്ടി- കൊറോ സഖ്യത്തിന്റെ വകയായി 21-ാം ഗോളും കുറിക്കപ്പെട്ടു. ആദ്യ പകുതിയില്‍ എന്ന പോലെ ഗോവയുടെ രണ്ടാം ഗോള്‍ നേടിയ ആഹ്ലാദത്തിനു ഇത്തവണയും ആയുസ്‌ ഉണ്ടായില്ല. 66-ാം മിനിറ്റില്‍ ഡാനലോയ്‌ക്കു പകരം വന്ന കൊളംബീയന്‍ താരം ജോണ്‍ മോസ്‌ക്യൂറ 71-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ സമനില ഗോള്‍ കണ്ടെത്തി. റൗളിങ്‌ ബോര്‍ഹസില്‍ നിന്നും ഡുങ്കിലിലേക്കുവന്ന പാസ്‌ ഡുങ്കല്‍ ഡ്രബിള്‍ ചെയ്‌തു ജോണ്‍ മോക്‌സ്‌കൂറയ്‌ക്കു നല്‍കി. ബോക്‌സിനകത്ത്‌ എത്തിയ മോസ്‌ക്യൂറ നേരേ വലയിലേക്കു നിറയൊഴിച്ചു(2-2). അടുത്ത മിനിറ്റില്‍ മോസ്‌ക്യൂറ ബോക്‌സിനു മുന്നിലേക്കു നല്‍കിയ പന്ത്‌ മറ്റൊരു പകരക്കാരന്‍ ഡിഡിക്ക ഗോള്‍ മുഖം ലക്ഷ്യമാക്കിയെങ്കിലും ദുര്‍ബലമായ ഷോട്ട്‌ കട്ടിമണി അനായാസം രക്ഷപ്പെടുത്തി. 82-ാം മിനിറ്റില്‍ ഡിഡിക്കയുടെ ലോബില്‍ മോസ്‌ക്യൂറയുടെ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി. കളി ഇതോടെ സമനിലയിലേക്കു നീങ്ങി. രണ്ടു ടീമുകളും ഓരോ മാറ്റങ്ങളുമായാണ്‌ ഇന്നലെ ഇറങ്ങിയത്‌. ഗോവയുടെ സെരിറ്റണ്‍ ഫെര്‍ണാണ്ടസും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ നിര്‍മ്മല്‍ ഛെത്രിയും ഇന്നലെ കളിക്കാനുണ്ടായില്ല. ഒരു മത്സരത്തിന്റെ സസ്‌പെന്‍ഷന്‍ കാരണമാണ്‌ ഇരുവരേയും ഒഴിവാക്കേണ്ടി വന്നത്‌. പകരം ജോനാഥന്‍ കോര്‍ഡോസയും റോബര്‍ട്ട്‌ ലാല്‍തിയമുവാനയും ആണ്‌ ഇറങ്ങിയത്‌. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌. ഇന്ന്‌ മത്സരം ഇല്ല. ചൊവ്വാഴ്‌ച ചെന്നൈയിന്‍ എഫ്‌.സി ഹോം ഗ്രൗണ്ടില്‍ ബെംഗ്‌ളുരു എഫ്‌.്‌.സിയെ നേരിടും. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഏഴാം തിയതി ഹോം ഗ്രൗണ്ടില്‍ എഫ്‌.സി പൂനെ സിറ്റിയേയും, എഫ്‌.സി.ഗോവ ഒന്‍പതാം തീയതി നടക്കുന്ന ഏവേ മത്സരത്തില്‍ ബെംഗ്‌ളുരുവിനെയും നേരിടും. 

No comments:

Post a Comment

PHOTOS