Blues do the double over reigning champions
Bengaluru FC beat reigning champions ATK 2-0 to consolidate their position at the top of the table. A third-minute own-goal by ATK captain Jordi Figueras and an 83rd-minute strike from Miku sealed full points for the Blues.
Ashley Westwood made three changes in the ATK starting XI which went down 0-1 against Jamshedpur FC last week. Ryan Taylor was back from his suspension and replaced David Cotterill. Bipin Singh and Darren Caldeira came in place of Hitesh Sharma and Robin Singh.
For Bengaluru FC, Rahul Bheke replaced Harmanjyot Khabra at right-back. Khabra, who picked up his fourth yellow card against NorthEast United, was suspended for this game.
Bengaluru drew first blood in the third minute of the match thanks to a stunning own goal from ATK captain Jordi Figueras. The centre-back found the back of his own net from Udanta Singh’s square pass.
The move started with a long ball from Edu Garcia to Udanta Singh on the right flank. The Indian winger squared the ball for Miku inside the box. Jordi with the intention to clear, mistakenly put the ball into his own net.
Jayesh Rane could have restored parity for ATK in the 32nd minute but his header came off the post.
ATK started the second half on a positive note and looked hungry for an equaliser. Ashley Westwood introduced captain Robbie Keane in the 54th minute.
ayesh Rane missed an easy chance to equalise in the 68th minute from Bipin Singh’s cross. Rane had to tap the ball into the net from close-range but his shot flew over the crossbar.
Bengaluru were reduced to 10 men in the 69th minute when Rahul Bheke got his second yellow card and received the marching orders for a tackle on Jayesh Rane.
Miku could have doubled the lead in the 72nd minute after he snatched the ball from Debjit Majumder. The Venezuelan striker kept the ball on target but Ashutosh Mehta cleared the ball off the goal line.
The Bengaluru FC striker finally scored his 10th goal of the season in the 83rd minute to double his side’s lead. Erik Paaratalu forwarded a long ball for Miku who outpaced Jordi and found the back of the net with a calm and composed finish.
The goal ensured that ATK suffered a fourth defeat on the trot for the first time in the club's history.
ബെംഗ്‌ളുരു ഒന്നാം സ്ഥാനം
അരക്കിട്ടുറപ്പിക്കുന്നു
ബെംഗ്‌ളുരു എഫ്.സി 2 എ.ടി.കെ 0
കൊല്‍ക്കത്ത, ഫെബ്രുവരി 3:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ എ.ടി.കെയെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബെംഗ്‌ളുരു എഫ്.സി പരാജയപ്പെടുത്തി.
ജോര്‍ഡി മോണ്ടേലിന്റെ മൂന്നാം മിനിറ്റില്‍ വന്ന സെല്‍ഫ് ഗോളിലൂടെ ആ ദ്യ പകുതിയില്‍ ബെംഗ്‌ളുരു എഫ്.സി ഒന്നാം പകുതിയില്‍ 1-0നു മുന്നിട്ടു നിന്നു. 83-ാം മിനിറ്റില്‍ ബെംഗ്‌ളുരുവിന്റെ വെനിസ്വലയില്‍ നിന്നുള്ള മുന്‍ നിരതാരം മിക്കു രണ്ടാം ഗോള്‍ വലയിലാക്കി. 69-ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു രാഹുല്‍ ബെക്കയെ പുറത്താക്കിയതിനെ തുടര്‍ന്നു പത്തു പേരുമായി കളിച്ചാണ് ബെംഗ്‌ളുരു രണ്ടാം ഗോള്‍ നേടിയത്.
ബംഗ്‌ളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഹീറോ ഓഫ് ദി മാച്ചായി. ഈ ജയത്തോടെ ബെംഗ്‌ളുരു എഫ്.സി. 13 മത്സരങ്ങളില്‍ നിന്നും 27 പോയിന്റോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയുടെ നില ഇതോടെ ദയനീയമായി. 12 പോയിന്റോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നിന്ന് എ.ടി.കെ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഡേവിഡ് കൊട്ടറില്‍, ഹിതോഷ് ് ശര്‍മ്മ, റോബിന്‍ സിംഗ് എന്നിവര്‍ക്കു പകരം റയന്‍ ടെയ്‌ലര്‍, ഡാരന്‍ കാള്‍ഡെറന്‍, ബിപിന്‍ സിംഗ് എന്നിവര്‍ എത്തി. ബെംഗ്‌ളുരു എഫ്.സി പ്രതിരോധത്തില്‍ ഒരു മാറ്റം വരുത്തി. ഹര്‍മന്‍ജ്യോത് കാബ്രയ്‌ക്കു പകരം രാഹുല്‍ ബെക്കെയെ തിരിച്ചു വിളിച്ചു. എ.ടി.കെ 4-3-3 ഫോര്‍മേഷനിലും ബെംഗ്‌ളുരു 4-2-3-1 ഫോര്‍മേഷനിലുമാണ് ടീമിനെ അണിനിരത്തിയത്
എ.ടി.കെ അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡില്‍ ബിപിന്‍ സിംഗിനെയും മുന്നേറ്റത്തില്‍ ജയേഷ് റാണ, മാര്‍ട്ടിന്‍ പാറ്റേഴസണ്‍ എന്നിവരെയും ഇറക്കി. ബെംഗ്‌ളുരു മുന്നില്‍ മിക്കുവിനെയും അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡില്‍ എഡു ഗാര്‍ഷ്യ, ഉദാാന്ത സിംഗ്, ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയേയും കൊണ്ടുവന്നു.
നിലവിലെ ചാമ്പ്യന്മാര്‍ തുടക്കം തന്നെ നാലാം തോല്‍വിയുടെ നാന്ദി കുറിച്ചുകൊണ്ട് മൂന്നാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങി. എഡു ഗാര്‍ഷ്യ ഉയര്‍ത്തി വിട്ട നീണ്ട ലോബ് സ്വീകരിച്ച ഉദാന്ത സിംഗ് കൂട്ടുകാരന്‍ മിക്കുവിനെ ലക്ഷ്യമാക്കി കൊടുത്ത പാസ് ക്ലിയര്‍ ചെയ്യാന്‍ എ.ടി..കെയുടെ പ്രതിരോധനിരക്കാരന്‍ ജോര്‍ഡി മൊണ്ടേലിന്റെ ശ്രമം സ്വന്തം ഗോള്‍ വലയിലേക്കു പാഞ്ഞു. പ്രതീക്ഷിക്കാതെ വന്ന ഗോള്‍ തടയാന്‍ എ.ടി.കെ ഗോളി ദേബജിത് മജുംദാര്‍ ഡൈവ് ചെയ്‌തു നോക്കിയെങ്കിലും ഒന്നാം പോസ്‌റ്റിന്റെ മൂലയിലേക്കാണ് പന്ത് എത്തിയത് (1-0).
കാര്യമായ അധ്വാനം ഒന്നും ഇല്ലാതെ ആദ്യം തന്നെ ഗോള്‍ നേടുവാന്‍ കഴിഞ്ഞ ബെംഗ്‌ളുരുവിനു പി്‌ന്നെ കാര്യങ്ങള്‍ എളുപ്പമായി. സമനില ഗോള്‍ നേടാനുള്ള എ.ടി.കെയുടെ ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുമ്പോള്‍ പന്തു കൈവശം വെച്ചു കളി നിയന്ത്രിച്ചു അവസരങ്ങള്‍ മെനഞ്ഞെടുക്കാനായിരുന്നു ബെംഗ്‌ളുരു എഫ്..സി. ശ്രദ്ധിച്ചത്. ഒത്തിണക്കത്തോടെ കളിച്ച ബെംഗ്‌ളുരുവിന്റെ നീക്കങ്ങള്‍ പ്രധനമായും ഉദാന്ത സിംഗിലൂടെയാണ് കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തേക്കു വന്നുകൊണ്ടിരുന്നത്.
നിര്‍ഭാഗ്യം എ.ടി.കെയെ വിടാതെ പിടികൂടി. 32 -ാം മിനിറ്റില്‍ സമനില ഗോളിന്റെ തൊട്ടരുകില്‍ എ.ടി.കെ എത്തി. ബിപിന്‍ സിംഗിന്റെ ഡയഗണല്‍ പാസില്‍ ജയേഷ് റാണയുടെ ഹെഡ്ഡര്‍ ബെംഗ്‌ളുരുവിന്റെ രണ്ടാം പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. റീ ബൗണ്ടില്‍ ജയേഷ് റാണയുടെ രണ്ടാം ശ്രമം രാഹുല്‍ ബെക്കെ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 38-ാം മിനിറ്റില്‍ റയന്‍ ടെയ്‌ലറിന്റെ 40 വാര അകലെ നിന്നുള്ള ലോങ് റേഞ്ചര്‍ ബെംഗ്‌ളുരു ഗോളി ഗുര്‍പ്രീത് സിംഗ് ചാടി ഉയര്‍ന്നു രക്ഷപ്പെടുത്തി. എ.ടി..കെയ്‌ക്ക് ആദ്യ പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചുവെങ്കിലും കളിയുടെ ആധിപത്യം ബെംഗ്‌ളുരു എഫ്.സിയ്‌ക്കായിരുന്നു. പ്രത്യേകിച്ച് മധ്യനിര ബെംഗ്‌ളുരു അടക്കി വാണു.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ എ.ടി.കെയുടെ ബിപിന്‍ സിംഗ് ഇടതു കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ വലത്തെ കോര്‍ണര്‍ ഫ്‌ളാഗിനടുത്തു നിന്നും നല്‍കിയ പാസുകള്‍ സ്വീകരിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ബെംഗ്‌ളുരുവിനു അപകടം ഒന്നും ഉണ്ടായില്ല. 53-ാം മിനിറ്റില്‍ എ.ടി.കെ ഇതിഹാസതാരം റോബി കീനിനെ കൊണ്ടുവന്നു. 68-ാം മിനിറ്റില്‍ റോബി കീനിന്റെ പാസില്‍ മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ഗ്രൗണ്ട് ഷോട്ട് ഗുര്‍പ്രീത് സിംഗ് തടുത്തു. റീ ബൗണ്ടില്‍ ജയേഷ് റാണയ്‌ക്കു പന്ത് ഗോള്‍ മുഖത്തേക്കു ലക്ഷ്യം വെക്കാനായില്ല.
റോബി കീന്‍ വന്നതോടെ എ.ടി.കെയുടെ ആക്രമണത്തിനു പുതിയ താളവും വേഗതയും കൈവന്നു.. 68-ാം മിനിറ്റില്‍ റോബി കീന്‍ കൂട്ടൂകാര്‍ക്കു വീണ്ടുും അവസരം നല്‍കി. റോബി കീനിന്റെ ഗോള്‍ മുഖത്തേക്കു വന്ന പന്ത ജയേഷ് റാണയ്‌ക്കു കിട്ടുന്നതിനു മുന്‍പ് രാഹുല്‍ ബെക്കെ ക്ലിയര്‍ ചെയ്‌തു. അടുത്ത മിനിറ്റില്‍ ജയേഷ് റാണയെ പിന്നില്‍ നിന്നും ടാക്ലിങ്ങ് ചെയ്‌തതിനു രാഹുല്‍ ബെക്കയ്‌ക്ക്‌ു ചുവപ്പ് കാര്‍ഡ് .ഇതോടെ പത്തുപേരിലേക്കു ഒതുങ്ങിയെങ്കിലും ബെംഗ്‌ളുരുവിന്റെ ആക്രമണത്തിനു കുറവ് ഉണ്ടായില്ല. മിക്കുവിന്റെ ഗോള്‍ ശ്രമം എ.ടി.കെയുടെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കെ അശുതോഷ് മെഹ്‌ത രക്ഷപ്പെടുത്തി.
മിക്കുവിനെ അഴിഞ്ഞാടാന്‍ അനുവദിച്ചതിനു എ.ടി.കെ യ്‌ക്കു 83-ാം മിനിറ്റില്‍ രണ്ടാമത്തെ പ്രഹരം എറ്റുവാങ്ങേണ്ടി വന്നു. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും എറിക് പാര്‍ത്താലു നല്‍കിയ ലോങ് പാസ് സ്വീകരിച്ചു കുതിച്ചു പാഞ്ഞ മിക്കുവിനെ തടയാന്‍ ജോര്‍ഡി മൊണ്ടാല്‍ മാത്രം . ജോര്‍ഡിയെ ഓടി തോല്‍പ്പിച്ച മിക്കു എ.ടി.കെ ഗോള്‍ കീപ്പര്‍ ദേബജിത്തിനെയും നിസഹായനാക്കി ലോങ് റേഞ്ചറില്‍ പന്ത് വലയില്‍ എ്‌ത്തിച്ചു(2-0).
ബംഗ്‌ളുരു എഫ്.സി ആറാം തിയതി നടക്കുന്ന അടുത്ത എവേ ത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയേയും എ.ടി.കെ എട്ടാം തീയതി നടക്കുന്ന അടുത്ത മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.

No comments:
Post a Comment