Sunday, February 11, 2018

MATCH 68:: Bengaluru 2-0 Goa

 ബ്രേക്കില്ലാതെ ബെംഗളൂരു, ഗോവയെയും തകര്‍ത്തു...
 തുടരെ അഞ്ചാം ജയം



ബെംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി ബ്രേക്കില്ലാതെ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ജയമാണ് വെള്ളിയാഴ്ച രാത്രി മുന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍ നേടിയത്. മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയെ ബെംഗളൂരു സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ഇരുപകുതികളിലുമായി എഡു ഗാര്‍ഷ്യയും (35ാം മിനിറ്റ്) ഡിമാസ് ഡെല്‍ഗാഡോയും (82) നേടിയ ഗോളുകളാണ് ബെംഗളൂരുവിന് മികച്ച ജയം സമ്മാനിച്ചത്.
ഈ ജയത്തോടെ ബെംഗളൂരു സെമി ഫൈനല്‍ ബെര്‍ത്തിന് കൈയെത്തുംദൂരത്തെത്തി. ഗോവയെ തകര്‍ത്ത ബെംഗളൂരു ലീഗില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. രണ്ടാംസ്ഥാനക്കാരായ ചെന്നൈയ്ന്‍ എഫ്‌സിയേക്കാള്‍ എട്ടു പോയിന്റ് മുന്നിലാണ് ബെംഗളൂരു. അതേസമയം, സീസണില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നിന്ന ഗോവയ്ക്ക് ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കാലിടറുകയാണ്. ഗോവ ഇപ്പോള്‍ ടോപ്പ് ഫോറില്‍ പോലുമില്ല. 20 പോയിന്റ് മാത്രമുള്ള ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനും പിന്നിലായി ആറാംസ്ഥാനത്താണ്.
ബെംഗളൂരുവിനോട് തോറ്റെങ്കിലും ഗോവയുടെ പ്രകടനം മോശമായിരുന്നില്ല. കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും പാസിങ് ഗെയിം കളിച്ചതും ഗോവയായിരുന്നു. എന്നാല്‍ ലഭിച്ച ഗോളവരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഗോവയ്ക്കായില്ല. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങിന്റെ ചില തകര്‍പ്പന്‍ സേവുകളും അവര്‍ക്കു ഗോള്‍ നിഷേധിച്ചു.






Eagles better Gaurs to book semi-final berth

The Sunil Chhetri-led side got the better of FC Goa on Friday evening as Edu Garcia and Dimas Delgado found the net.
In match 68 of the Indian Super League, FC Goa were defeated by Bengaluru FC at the Sree Kanteerava Stadium in a 2-0 result. Spaniards Edu Garcia (35’) and Dimas Delgado (82’) registered their names on the scoresheet for the home side.
The Eagles and The Gaurs both lined up in a 4-2-3-1 shape; however, each side had one prominent change in the squad as custodian Laxmikant Kattimani was demoted to the bench for the visitors while stalwart Miku was absent from Bengaluru’s matchday squad.
On a rainy Friday evening, the crowd witnessed an action-packed start to the match as the home side’s goalkeeper Gurpreet Singh Sandhu kept out Ferran Corominas’ header with his legs in the sixth minute. Just four minutes later, Goa striker Manvir Singh released a powerful shot after cutting in from the right to test Gurpreet who dived to his left to avert the danger.
20 minutes into the game, Albert Roca’s men who were dominating the proceedings, came close to netting the first goal in the 24th minute. From the left wing, Nishu Kumar made his way into the box before feeding Semboi Haokip with the ball in the centre; the latter flicked it towards the near post but custodian Naveen Kumar pulled off a good save.
The first blood was however drawn in the 35th minute when Edu Garcia’s header went beyond the reach of Naveen Kumar and Bruno Pinheiro. As Toni Dovale stood up for the corner-kick, his delivery was met by Edu Garcia inside the box who sent a curving header into the top corner.
In the 57th minute, following Nishu Kumar’s throw-in, skipper Sunil Chhetri attempted a long-ranger from the edge of the box; however, it was kept away by a vital touch from Naveen Kumar.
The hosts’ lead was doubled in the 82nd minute as Dimas Delgado registered his first goal for the JSW-owned outfit. Edu Garcia carried the ball into the centre of the park before a deflection allowed Toni Dovale to head the ball into the path of Dimas who shot straight into the net.
Bengaluru clinched full points from the match and extended their lead at the top of the table by a sweet margin of eight points.

ബെംഗ്‌ളുരു വിജയക്കുതിപ്പ്‌ തുടരുന്നു
പ്ലേ ഓഫ്‌ സ്ഥാനം അരക്കിട്ടുറപ്പിച്ചു

ബെംഗ്‌ളുരു എഫ്‌.സി. 2 എഫ്‌.സി. ഗോവ 0
ബെംഗ്‌ളുരു, ഫെബ്രുവരി 9:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബെംഗ്‌ളുരു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥയേരായ ബെംഗ്‌ളുരു എഫ്‌.സി മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ എഫ്‌്‌.സി . ഗോവയെ പരാജയപ്പെടുത്തി.
ബെംഗളുരുവിന്റെ സ്‌പാനീഷ്‌ മധ്യനിരതാരങ്ങളായ എഡു ഗാര്‍ഷ്യ (35-ാം മിനിറ്റില്‍) , ഡിമാസ്‌ ഡെല്‍ഗാഡോ ( 83-ാം മിനിറ്റില്‍) എന്നിവരാണ്‌ ഗോള്‍ നേടിയത്‌ .
ഈ ജയത്തോടെ ഐ.എസ്‌.എല്ലിലെ നവാഗതരായ ബെംഗ്‌ളുരു 15 മത്സരങ്ങളില്‍ 11 വിജയങ്ങളും നാല്‌ തോല്‍വികളുമായി 33 പോയിന്റോടെ ഒന്നാം സ്ഥാനവും സെമിഫൈനല്‍ പ്ലേ ഓഫ്‌ സ്ഥാനവും അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായ പൂനെ എട്ടു പോയിന്റിനു പിന്നിലാണ്‌. ഗോവ , കേരള ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ ആറാം സ്ഥാനത്താണ്‌. എന്നാല്‍ ഗോവയുടെ 13 മത്സരങ്ങള്‍ മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. 
ഹോം മാച്ചുകളില്‍ ബെംഗ്‌ളുരുവിന്റെ അഞ്ചാമത്തെ വിജയം ആണിത്‌. 
ബെംഗ്‌ളുരുവിന്റെ രണ്ടാം ഗോള്‍ നേടിയ ഡിമാസ്‌ ഡെല്‍ഗാഡോയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
ഗോവയില്‍ നടന്ന ത്രില്‍ നിറഞ്ഞ ആദ്യ പാദത്തില്‍ ഗോവ 4.-3നു ജയിച്ചിരുന്നു. ഇതിനു സ്വന്തം മണ്ണില്‍ ബെംഗളുരു പകരം വീട്ടി. 
ബെംഗ്‌ളുരു ഇന്നലെ ടീമില്‍ വന്‍ അഴിച്ചു പണി നടത്തി. ആറ്‌ മാറ്റങ്ങളുമായാണ്‌ ബെംഗ്‌ളുരു എത്തിയത്‌്‌ . മിക്കു, എറിക്‌ പാര്‍ത്താലു, സുഭാഷിഷ്‌ ബോസ്‌, ബോയിതാങ്‌, കാബ്ര, ഉദാന്ത സിംഗ്‌ എന്നിവര്‍ക്കു പകരം രാഹുല്‍ ബെക്ക, നിഷു കുമാര്‍, ലെനി റോഡ്രിഗസ്‌, ടോം ഡോവാലെ, എഡു ഗാര്‍ഷ്യ, സെംബോയി എന്നിവര്‍ വന്നു. മറുവശത്ത്‌ എഫ്‌.സി. ഗോവ നാല്‌ മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര്‍ കട്ടിമണിക്കു പകരം നവീന്‍ കുമാറും, ജോനാഥന്‍ കാര്‍ഡോസ, സെര്‍ജിയോ ജസ്‌റ്റെ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ക്കു പകരം സെരിറ്റോണ്‍ ഫെര്‍ണാണ്ടസ്‌, ബ്രൂണോ പിന്‍ഹിറോ, മന്‍വീര്‍ സിംഗ്‌ എന്നിവരും ഇറങ്ങി. 
രണ്ടാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ ബൂട്ടില്‍ നിന്നും ബെംഗ്‌ളുരു ആകമണത്തിനു തുടക്കം കുറിച്ചു. മറുവശത്ത്‌ ഗോവയുടെ മറുപടി മന്ദര്‍ റാവുവിന്റെ ക്രോസില്‍ ഫെറാന്‍ കൊറോമിനാസിന്റെ ഹെഡ്ഡറിലൂടെ. കൊറോയുടെ മിന്നല്‍ ഹെഡ്ഡര്‍ ബെംഗ്‌ളുരുവിന്റെ ഗോളി ഗുര്‍പ്രീത്‌ സിംഗ്‌ സന്ദു കാല്‍കൊണ്ടു കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി രക്ഷപ്പെടുത്തി. 10-ാം മിനിറ്റില്‍ വീണ്ടും പരീക്ഷണ മുഹൂര്‍ത്തം. മന്‍വീര്‍ സിംഗിന്റെ ഉശിരന്‍ ഷോട്ട ്‌ ഗുര്‍പ്രീത്‌ സിംഗ്‌ ഫുള്‍ ലെങ്‌്‌ത്‌ ഡൈവില്‍ കുത്തിയകറ്റി. 
ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയ ബെംഗ്‌ളുരുവിനെതിരെ ഗോവയുടെ തുടരെയുള്ള ആക്രമണങ്ങള്‍ നിരവധി അപകട നിമിഷങ്ങള്‍ സമ്മാനിച്ചു . ഗുര്‍പ്രീതിനു ഇതോടെ വിശ്രമം ഇല്ലാതായി. ചാറ്റല്‍ മഴകൂടി വന്നതോടെ ഡ്യൂട്ടി വളരെ ദുഷ്‌കരമായി. ്‌ മത്സര ഗതി പാടെ മാറി മറിച്ചുകൊണ്ട്‌ ബെംഗ്‌ളുരു ഡെഡ്‌ ലോക്ക്‌ പൊളിച്ചു. സാംബോയിയുടെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ തന്റെ മുഖം കൊണ്ടു തടുത്ത ഗോവന്‍ ഗോളിക്കു കോര്‍ണര്‍ വഴങ്ങേണ്ടി വന്നു. 35-ാം മിനിറ്റില്‍ ബെംഗ്‌ളുരുവിനു അനുകൂലമായി കിട്ടിയ ഈ മൂന്നാം കോര്‍ണര്‍ കിക്ക്‌ ഗോളിനു വഴിയൊരുക്കി. സ്‌പാനീഷ്‌ താരം ഡിമാസ്‌ ഡെല്‍ഗാഡോ എടുത്ത കിക്ക്‌ ചാടി ഉയര്‍ന്നു എഡു ഗാര്‍ഷ്യ ഹെഡ്ഡറിലൂടെ രണ്ടാം പോസ്‌റ്റിന്റെ ടോപ്‌ കോര്‍ണറിലൂടെ വലയിലാക്കി (1-0). സ്‌പാനീഷ്‌ ലാ ലീഗയില്‍ കളിക്കുന്ന റയല്‍ സാരഗോസയുടെ മുന്‍ താരമായ എഡു ഗാര്‍ഷ്യയുടെ ഈ സീസണിലെ രണ്ടാമത്തെ ഗോളാണിത്‌. 
എഡു ഗാര്‍ഷ്യയുടെ ഈ ഗോളിനേക്കാള്‍ ആദ്യ പകുതിയില്‍ നിറഞ്ഞു നിന്നത്‌ ബെംഗ്‌ളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുരുപ്രീത്‌ സിംഗിന്റെ സേവുകളായിരുന്നു. ആദ്യ പകുതിയില്‍ ഗോവയ്‌ക്കു 55 ശതമാനം മുന്‍തൂക്കം ലഭിച്ചു. അതേപോലെ ടച്ചിലും പാസിലും ഗോവയ്‌ക്കു തന്നെയായിരുന്നു മുന്‍ തൂക്കം. രണ്ടു ടീമുകള്‍ക്കും മൂന്നു കോര്‍ണറുകള്‍ വീതം ലഭിച്ചു. 
രണ്ടാം പകുതിയിലും സുനില്‍ ഛെത്രിയിലൂടെയാണ്‌ ഗോള്‍ മുഖത്തെത്തിയ ആദ്യ ഷോട്ട്‌. ബോക്‌സിനു ഇടതുവശത്തു വെട്ടിത്തിരിഞ്ഞു സുനില്‍ ഛെത്രിയുടെ ഷോട്ട്‌ ലക്ഷ്യമാക്കിയത്‌ ഗോള്‍വലയുടെ വലത്തെ ടോപ്‌ കോര്‍ണറിലേക്കായിരുന്നു. അപകടം നേരത്തെ മനസിലാക്കിയ ഗോവന്‍ ഗോളി നവീന്‍ കുമാര്‍ ചാടി ഉയര്‍ന്നു കുത്തിയകറ്റി. 64-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ 40 വാര അകലെ നിന്നുള്ള ബുള്ളറ്റ്‌ ഷോട്ടും പൊസിഷന്‍ കാത്തുനിന്ന നവീന്‍ കുമാര്‍ രക്ഷപ്പെടുത്തി. 72-ാം മിനിറ്റില്‍ ഗോവയ്‌ക്കു അനുകൂലമായി കിട്ടിയ കോര്‍ണറില്‍ ജോണ്‍ ജോണ്‍സന്റെ ഹെഡ്ഡര്‍ നവീന്‍ കുമാര്‍ കരങ്ങളില്‍ എത്തി. 
ആദ്യ പകുതിയില്‍ ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ ഗുരുപ്രീതിനായിരുന്നു ഭാരിച്ച ദൗത്യം എറ്റെടുക്കേണ്ടി വന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ഗോവന്‍ ഗോളി നവീനായിരുന്നു വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ ഒന്നിനു പുറകെ വന്നുകൊണ്ടിരുന്നത്‌. 
83-ാം മിനിറ്റില്‍ ബെംഗ്‌ളുരു രണ്ടാം ഗോള്‍ കണ്ടെത്തി. ഗോവന്‍ ഗോള്‍ മുഖത്ത്‌ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ടോണി ഡോവാലെ തലകൊണ്ടു മറിച്ചുകൊടുത്ത പന്ത്‌ ഗോവന്‍ കളിക്കാര്‍ ഓഫ്‌ സൈഡ്‌ ആണെന്നു കരുതിയ പൊസിഷനില്‍ നി്‌ന്നും ഓടിക്കയറിയ ഡിമാസ്‌ ഡെല്‍ഗാഡോ വലയിലേക്കു നിറയൊഴിച്ചു. (2-0). 
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരുവിന്റെ സെംബോയി ഹാവോകിപ്പിനു പകരം ബോയിതാങ്‌ ഹാവോകിപ്പും നിഷു കുമാറിനു പകരം സുഭാഷിഷ ബോസും സുനില്‍ ഛെത്രിയ്‌ക്കു പകരം ഡാനിയേല്‍ ലാല്‍ഹിംപുയേയും , ഗോവ ഇരട്ടമാറ്റങ്ങളില്‍ നാരായണ്‍ ദാസ്‌ ബ്രൂണോ പിന്‍ഹിറോ എന്നിവര്‍ക്കു പകരം ചിങ്‌ലെന്‍സാന, ഹ്യൂഗോ ബൗമാസ്‌ എന്നിവരെയും അവസാന മാറ്റത്തില്‍ അഹമ്മദ്‌ ജാഹുവിനു പകരം പ്രണോയ്‌ ഹാള്‍ഡറിനെയും കൊണ്ടു വ്‌ന്നു. 
അടുത്ത മത്സരത്തില്‍ ഗോവ 15നു ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെയും ,16നു ബെംഗ്‌ളുരു തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പൂനെയെയും നേരിടും. 

No comments:

Post a Comment

PHOTOS