Sunday, February 11, 2018

MATCH 69: Jamshedpur FC 1-0 NorthEast United FC

  കോപ്പലാശാന്റെ കുട്ടികള്‍ക്ക് ഹാട്രിക് ജയം... പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്



ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കു പിറകെ മറ്റൊരു അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയും സെമി ഫൈനലിലേക്ക് അടുക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ 1-0ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. സീസണില്‍ ജംഷഡ്പൂരിന്റെ ഹാട്രിക് വിജയം കൂടിയാണിത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ജംഷഡ്പൂരിന്റെ വിജയഗോള്‍. 51ാം മിനിറ്റില്‍ വെല്ലിങ്ടന്‍ പ്രയോറിയാണ് ജംഷഡ്പൂരിന്റെ വിജയഗോളിന് അവകാശിയായത്.
ഈ വിജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈയ്ന്‍ എഫ്‌സിയെ പിന്തള്ളിയാണ് ജംഷഡ്പൂരിന്റെ മുന്നേറ്റം. ജംഷഡ്പൂരിനും രണ്ടാംസ്ഥാനത്താക്കാരായ പൂനെ സിറ്റിക്കും 25 പോയിന്റ് വീതമാണുള്ളത്. ഒരു മല്‍സരം കുറച്ചു കൡച്ച ജംഷഡ്പൂരിന് അടുത്ത കളിയില്‍ ജയിച്ചാല്‍ അവരെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കു കുതിക്കാം.
തോറ്റെങ്കിലും ജംഷഡ്പൂരിനെ വിറപ്പിക്കുന്ന കളിയാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ ജംഷഡ്പൂരിനെ സമ്മര്‍ദ്ദത്തിലാക്കി. 35-40 മിനിറ്റിനിടെ മൂന്നു വട്ടമാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയത്. എന്നാല്‍ ഗോള്‍മുഖത്ത് സുബ്രതാ പാല്‍ പാറ പോലെ ഉറച്ചുനിന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമായി. 51ാം മിനിറ്റിലാണ് മല്‍സഗതിക്കു വിപരീതമായി ജംഷഡ്പൂര്‍ ലീഡ് പിടിച്ചെടുത്തത്. ഇസു അസൂക്കയുടെ ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് തകര്‍പ്പന്‍ വോളിയിലൂടെ വെല്ലിങ്ടന്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. ലീഡ് കൈക്കലാക്കിയതോടെ പിന്നീട് പ്രതിരോധം ശക്തിപ്പെടുത്തിയ ജംഷഡ്പൂര്‍ മറ്റൊരു ജയം കൂടി തങ്ങളുടെ പേരില്‍ കുറിച്ചു.










lPriori's stunning strike seals vital win for Men of Steel


Wellington Priori's second-half strike was enough for Steve Coppell's men to edge out the visitors.....
A sensational strike from Wellington Priori in the 51st minute earned Jamshedpur FC an important victory over NorthEast United FC in an Indian Super League (ISL) clash at the JRD Tata Sports Complex on Saturday.
Both Jamshedpur FC and NorthEast United made two changes to their starting XIs for the clash. Steve Coppell brought in last match’s goal scorer Bikash Jairu in place of Farukh Choudhary and striker Ashim Biswas in place of Anas Edathodiaka. Anas’s exclusion meant Andre Bikey moved back to the central defence.
In the NorthEast United team, Maic Sema started for the first time this season replacing Danilo Lopez and Robert Lalthlamuana replaced Reagan Singh in the left-back position.
The visitors were in control of the match right from kick-off and dominated proceedings. Seiminlen Doungel started the match as the lone striker but as the game progressed, Marcinho took his position upfront and Doungel shifted to the right flank.
Lalrindika Ralte came close to score in the 12th minute when he followed Len Doungel’s through ball. Unfortunately, Ralte handled the ball inside the box and gave away a silly free-kick to Jamshedpur FC.
Between 35 to 40 minutes, NorthEast United came close to score on three separate occasions but Subrata Paul remained rock solid under the bar to deny them. It started with Len Doungel’s shot from the top of the box which was fisted away by the Jamshedpur custodian.
The second one was pile-driver from Lalrindika Ralte which was once again kept away from goal by the excellent Paul. The third one was the best chance of the half when Marcinho excuted a couple of step-overs before launching a shot at goal. Paul dived to his right to keep the ball away.
It was an exciting first half in Jamshedpur with NorthEast United enjoying the lion’s share of possession.
Coppell brought in his first substitute Mehtab Hossain in the second half, replacing Ashim Biswas who failed to create any impact in the first half. Mehtab partnered Memo in the central midfield and Wellington Priori moved up to occupy the number 10 position just behind striker Izu Azuka.
Priori broke the deadlock in the 51st minute with a sensational volleyed strike with his back to goal from Izu Azuka’s throw-in. He just took one touch and struck the volley to put Jamshedpur in front against his former side.
Grant’s men went all out after conceding the first goal. They shifted to a 4-3-3 formation with Marcinho, Sema and Len Doungel upfront. The former Chelsea coach brought in John Mosquera in the 67th minute in place of Martin Diaz to add more firepower in the attacking third.  With Mosquera’s inclusion, Marcinho tracked back a bit and focused on creating the chances from the midfield.
Coppell’s side, on the other hand, concentrated on consolidating their backline. Andre Bikey and Tiri along with Mehtab and Memo were kept busy by The Highlanders.
In what was his last throw of the dice, Grant introduced Danilo Lopez upfront in place of winger Maic Sema. Malemnganba Meitei replaced Lalrindika Ralte and operated on the left flank. Grant changed the shape of the team yet again to 4-2-4 with Meitei, Len, Danilo and Mosquera upfront. Marcinho took the onus of creating the moves upon himself.
Just like their previous matches, The Highlanders once again failed to produce a positive result after dominating almost the entire match. A moment brilliance from Wellington Priori sealed the fate of the match in favour of the home side.
Jamshedpur move up to the third position on the league table after tonight’s win. They are tied on 25 points with FC Pune City after 15 matches, having played one more game than the Stallions.


പ്രയോറിയുടെ ഗോളില്‍ ജാംഷെഡ്‌പൂരിനു ജയം,
പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‌ 

ജാംഷെഡ്‌പൂര്‍ എഫ്‌.സി 1 നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി 0

ജാംഷെഡ്‌പൂര്‍,ഫെബ്രുവരി 10:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി എക ഗോളിനു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെ തോല്‍പ്പിച്ചു. 
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം ബ്രസീലിയന്‍ താരം വെല്ലിങ്‌ടണ്‍ പ്രയോറി (51-ാം മിനിറ്റില്‍) ജാംഷെഡ്‌പൂരിന്റെ വിജയ ഗോള്‍ നേടി.
വെല്ലിങ്‌ടണ്‍ പ്രയോറി തന്നെയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
ജാംഷെഡ്‌പൂരിന്റെ ഗോള്‍കീപ്പര്‍ സുബ്രതോ പോളിന്റെ ഐ.എസ്‌.എല്ലിലെ 20 -ാമത്തെ ക്ലീന്‍ ഷീറ്റും . ഈ സീസണിലെ ഏഴാം ക്ലീന്‍ ഷീറ്റുമാണ്‌ ഇന്നലെ കുറിക്കപ്പെട്ടത്‌. ജാംഷെഡ്‌പൂരിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ഹോം മാച്ച്‌ വിജയം കൂടിയാണിത്‌. 
സ്റ്റീല്‍ സിറ്റിയിലെ ഈ നിര്‍ണായക ജയത്തോടെ ജാംഷെഡ്‌പൂര്‍ 25 പോയിന്റോടെ പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 
ഈ ഒന്‍പതാം തോല്‍വിയോടെ നോര്‍ത്ത്‌ ഈസറ്റ്‌ നാലാം സീസണിലും സെമിഫൈനല്‍ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. ഇനി ശേഷിക്കുന്ന നോര്‍ത്ത്‌ ഈസറ്റിന്റെ മത്സരങ്ങള്‍ അക്കാദമിക്‌ താല്‍പ്പര്യം മാത്രമായി ചുരുങ്ങും. 
രണ്ടു ടീമുകളും രണ്ടു മാറ്റങ്ങളുമായാണ്‌ ഇറങ്ങിയത്‌. ജാംഷെഡ്‌പൂരിന്റെ നിരയില്‍ ആഷിം ബിശ്വാസ്‌, ബികാഷ്‌ ജെയ്‌റു എന്നിവരും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ നിരയില്‍ സെമ, റോബര്‍ട്ട്‌ എന്നിവരും വന്നു. നോര്‍ത്ത്‌ ഈസറ്റിന്റെ ആദ്യ ഇലവില്‍ ആദ്യമായി ഡാനിലോ സെസാരിയോയെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കിയതാണ്‌ സവിശേഷത. 
ജാംഷെഡ്‌പൂര്‍ ആക്രമണ നിരയുടെ കുന്തമുനയായി ഇസു അസൂക്കയെ നിര്‍ത്തി പിന്നില്‍ ബികാഷ്‌ ജെയ്‌റു, ആഷിം ബിശ്വാസ്‌, ജെറി എന്നിരിലൂടെ ആക്രമണങ്ങള്‍ മെനഞ്ഞു . മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ സെമയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ മാഴ്‌സിലീഞ്ഞ്യോ,ഡിഡിക്ക, ഡുങ്കല്‍ എന്നിവരും ആക്രമണം കരുപ്പിടിപ്പിച്ചു. 
12 -ാം മിനിറ്റില്‍ എതിര്‍ ഗോള്‍ മുഖത്തുവെച്ച്‌ പന്ത്‌ കൈകൊണ്ടു തട്ടിയതിനു ഡിഡിക്കയ്‌ക്ക്‌ ഇന്നലത്തെ ആദ്യ മഞ്ഞക്കാര്‍ഡ്‌ . കളിയുടെ തുടക്കത്തില്‍ നേരിയ മുന്‍തൂക്കം നേടിയെടുക്കാന്‍ നോര്‍ത്ത്‌ ഈസറ്റിനു കഴിഞ്ഞവെങ്കിലും ഫൈനല്‍ തേര്‍ഡില്‍ ത്‌ിരിയെ മറികടന്നു പോകുക ഹൈലാന്‍ഡേഴ്‌സിനു കഴിഞ്ഞില്ല. 35-ാം മിനിറ്റിലാണ്‌ നോര്‍ത്ത്‌ ഈസറ്റിനു അനുകൂലമായി ആദ്യ കോര്‍ണര്‍ കിക്ക്‌. എന്നാല്‍ കിക്ക്‌ ഹെഡ്ഡറിലൂടെ വലയിലേക്കു പന്ത്‌ തിരിച്ചുവിടാന്‍ ജോസെ ഗോണ്‍സാല്‍വസിനു കഴിഞ്ഞില്ല. 37-ാം മിനിറ്റില്‍ ബോര്‍ഹസിന്റെ ബാക്ക്‌ പാസില്‍ ഡുങ്കലിന്റെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറിനെ ഉരുമി പുറത്തുപോയി. അടുത്ത മിനിറ്റില്‍ ഡിഡിക്കയുടെ ലോങ്‌ റേഞ്ചര്‍ സുബ്രതോ പോള്‍ തടുത്തിട്ടു. റീ ബൗണ്ടായ പന്ത്‌ ഓടിയെത്തി ഗോള്‍ വലയിലാക്കാന്‍ നോര്‍ത്ത്‌ ഈസറ്റിന്റെ കളിക്കാര്‍ ആരും ഉണ്ടായില്ല. തിരി ഓടിയെത്തി പന്ത്‌ ക്ലിയര്‍ ചെയ്‌തു അപകടം ഒഴിവാക്കി. 40 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞോയുടെ റെയ്‌ഡ്‌ . വീണ്ടും തിരി രക്ഷകനായി മാഴ്‌സിലീ്‌ഞ്ഞ്യോയെ ടാക്ലിങ്ങ്‌ ചെയ്‌തു അപകടം ഒഴിവാക്കി. 
മാഴ്‌സീഞ്ഞ്യോയ്‌ക്കു കിട്ടിയ ഒന്നു രണ്ടു അവസരങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഓര്‍മ്മയില്‍ വെക്കാന്‍ വകയൊന്നും ഇല്ലാതെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. 
ആഷിം ബിശ്വാസിനെ പിന്‍വലിച്ചു മെഹ്‌താബ്‌ ഹൂസൈനുമായിട്ടാണ്‌ രണ്ടാം പകുതിയില്‍ ജാംഷെ്‌ഡ്‌പൂര്‍ ഇറങ്ങിയത്‌. ആദ്യ പകുതിയില്‍ നിറം മങ്ങിയ ജാംഷെ്‌ഡപൂര്‍ രണ്ടാം പകുതിയില്‍ ഫോമിലേക്കു ഉയര്‍ന്നു. 47-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു ഇന്നലത്തെ ആദ്യ കോര്‌ണര്‍ . പക്ഷേ, കോര്‍ണര്‍ അപകടം ഒന്നും ഇല്ലാത പോയി. എന്നാല്‍ ജാംഷെ്‌ഡ്‌പൂരിന്റെ എറ്റവും മനോഹരമായ ഗോള്‍ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ ഗോള്‍. ഇസു അസൂക്ക എടുത്ത ത്രോ തുടയില്‍ സ്വീകരിച്ച വെല്ലിങ്‌ടണ്‍ പ്രയോറി വലം കാല്‍ കൊണ്ടു ബൈസിക്കിള്‍ കിക്കിലൂടെ രണ്ടാം പോസ്‌റ്റിന്റെ മൂലയില്‍ നിക്ഷേപിച്ചു. (1-0). ഐ.എസ്‌.എല്‍ നാലാം സീസണിലെ ആദ്യ സിസര്‍കട്ട്‌ ഗോളായിരുന്നു .ഒരുപക്ഷേ ഈ സീസണിലെ എറ്റവും മനോഹരമായ ഗോളും ഇന്നലെ കാണുവാന്‍ കഴിഞ്ഞു. 
വില്ലിങ്‌ടണ്‍ പ്രയോറിയുടെ ബൂട്ടില്‍ നിന്നും പന്ത്‌ വലയിലേക്കു പറന്നുചെന്നെത്തുമ്പോള്‍ ഗോളി രഹ്‌നേഷ്‌ എന്തു സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. 
65-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മാര്‍ട്ടിന്‍ ഡയസിനെ പിന്‍വലിച്ചു കമുന്‍ നിര താരം ജോണ്‍ മൊസ്‌ക്യൂറയെ ഇറക്കി. പക്ഷേ, ആക്രമണ വീര്യം നോര്‍ത്ത്‌ ഈസ്‌റ്റില്‍ നി്‌ന്നും വന്നില്ല. 77-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ രാജു യുംനാമിനു പകരം ഫറൂഖ്‌ ചൗധരിയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഡിഡിക്കയ്‌ക്കു പകരം മീത്തെയെയും ജാംഷെഡ്‌പൂര്‍ ഇസു അസൂക്കയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും കോണ്ടുവന്നു. 80-ാം മിനിറ്റില്‍ നോര്‌ത്ത്‌ ഈസ്‌റ്റിനു ലഭിച്ച കോര്‍ണറില്‍ നിര്‍മ്മല്‍ ഛെത്രിയുടെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റിപുറത്തായി. തൊട്ടുപിന്നാലെ സെമയക്കു പകരം ഡാനിലോ ലോപ്പസിനെയും ഇരക്കി. 86-ാം മിനിറ്റില്‍ മീത്തെയുടെ ലോങ്‌ റേഞ്ചര്‍ സുബ്രതോ പോള്‍ കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പകരക്കാരാനായി വന്ന ഫറൂഖ്‌ ചൗധരിക്കു ലീഡ്‌ ഉയര്‍്‌ത്താനുള്ള അവസരം കഷ്ടിച്ചു നഷ്ടപ്പെട്ടു. പന്ത്‌ രഹ്‌്‌നേഷിന്റെ കരങ്ങളില്‍ വിശ്രമിച്ചു. 
മത്സരം മൊത്തത്തില്‍ എടുത്താല്‍ 61 ശതമാനം ബോള്‍ പോസിഷന്‍ നോര്‍ത്ത്‌ ഈസറ്റിനായിരുന്നുഅതേപോലെ ആറ്‌ കോര്‍ണറുകളും അവര്‍ക്കു ലഭിച്ചു. ഓണ്‍ ടാര്‍ജറ്റിലും നോര്‍ത്ത്‌്‌ ഈസ്‌റ്റിനായിരുന്നു മുന്‍തൂക്കം. നോര്‍ത്ത ഈസറ്റിന്റെ അ്‌ഞ്ച്‌ ഷോട്ടുകള്‍ ലക്ഷ്യത്തില്‍ എത്തി. ജാംഷെഡ്‌പൂരിന്റെ മൂന്നും. പക്ഷേ ഗോള്‍ നേടിയത്‌ ജാംഷെഡ്‌പൂരും. ജാംഷെഡ്‌പൂര്‍ ഇനി 18നു എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സിയെ നേരിടും.

No comments:

Post a Comment

PHOTOS