പൂനെ സിറ്റിയ്‌ക്ക് ഇരട്ട ഗോള്‍ ജയംസെമിഫൈനലിലേക്ക് സീറ്റ് ഉറപ്പിക്കുന്നു
പൂനെ സിറ്റി എഫ്.സി.2 മുംബൈ സിറ്റി എഫ്.സി. 0
മുംബൈ, ഫെബ്രുവരി 11:രണ്ടാം വട്ട മഹാരാഷ്ട്ര ഡെര്‍ബിയിലും മുംബൈ സിറ്റി എഫ്.സിക്കു തോല്‍വി.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ ്‌അരീനയില്‍ നടന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്.സി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി.
പൂനെയില്‍ നടന്ന ആദ്യ പാദത്തില്‍ എഫ്.സി. പൂനെ സിറ്റി 2-1നു മുംബൈ സിറ്റി എഫ്.സി.യെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ പൂനെ ബ്രസീലില്‍ നിന്നുള്ള മുന്‍ നിര താരം ഡീഗോ കാര്‍ലോസിന്റെ ഗോളില്‍ (18-ാം മിനിറ്റില്‍) മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബ്രസീലുകാരനായ ക്യാപറ്റന്‍ മാഴ്‌സിലീഞ്ഞ്യോ ( 84-ാം മിനിറ്റില്‍)യിലൂടെ ഗോള്‍ പട്ടിക തികച്ചു.
ഈ ജയത്തോടെ പൂനെ സിറ്റി ഐ.എസ്‌എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനലിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും പൂനെ മുന്നേറി. ഹോം ഗ്രൗണ്ടില്‍ മുംബൈയുടെ നാലാമത്തെ തോല്‍വിയാണിത്. നിലവിലെ സെമിഫൈനലിസ്റ്റുകളായ മുംബൈ 17 പോയിന്റോടെ എഴാം സ്ഥാനത്താണ്. ഇനി അവര്‌ക്ക് കാര്യമായി പ്രതീക്ഷിക്കേണ്ട.
പൂനെയുടെ സ്‌പാനീഷ് മിഡ്‌ഫീല്‍ഡര്‍ മാര്‍ക്കോസ് ടെബാര്‍ ഹീറോ ഓഫ് ദി മാച്ചായി
ഇന്നലെ മുംബൈ സിറ്റി ഒരു മാറ്റവുമായാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. വാഡുവിനു പകരം രാജു ഗെയ്‌്‌ക്ക് വാദ് ഇറങ്ങി. മറുവശത്ത് പൂനെ സിറ്റി ആദ്യ പാദത്തില്‍ മുംബൈയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയ എമിലിയാനോ അല്‍ഫാരെയെ ഒഴിവാക്കി സ്‌റ്റാങ്കോവിച്ചിനെ ഇറക്കി. ഐസക്കിനു പകരം ഡിഫെന്‍ഡര്‍ സാര്‍ത്തക് ഗുലുവും വന്നു. പൂനെ പതിവ് 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങി. എന്നാല്‍ മുംബൈ പതിവിനുവിഭിന്നമായി 3-4-3 ഫോര്‍മേഷനിലായിരുന്നു കളിക്കാരെ വിന്യസിച്ചത്.
കളിതുടങ്ങി ആറാം മിനിറ്റില്‍ മുംബൈയ്‌ക്കു സുവര്‍ണാവസരം. ബോക്‌സിലേക്കു ഉയര്‍ന്നു വന്ന പന്തില്‍ ബല്‍വന്ത് സിംഗ് ഹെഡ്ഡറിനുശ്രമിച്ചു. പന്ത് കരങ്ങളില്‍ ഒതുക്കാന്‍ പൂനെ ഗോളി വിശാല്‍ കെയ്‌ത്തും ശ്രമിച്ചു. .കൂട്ടപ്പൊരിച്ചിലിനിടെ വിശാലിന്റെ കരങ്ങളില്‍ നി്‌ന്നും പന്ത് വഴുതി. പക്ഷേ മുംബൈയ്‌ക്കു ഈ ആവസരം മുതലാക്കാനായില്ല. പത്താം മിനിിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ പോസ്‌റ്റിനരുകിലൂടെ വന്ന ഗ്രൗണ്ട് ഷോട്ട് അമരീന്ദര്‍ കഷ്ടിച്ചു കുത്തിയകറ്റി. 14-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക് കിട്ടിയ അവസരം മുംബൈയ്‌ക്കു ഭീഷണി ഉണ്ടാക്കാതെ ദുര്‍ബലമായ ഷോട്ടില്‍ ഒതുങ്ങി. 17-ാം മിനിറ്റില്‍ മാഴ്‌സീലീഞ്ഞ്യോ ഓഫ് സെഡ് ട്രാപ്പ് പൊട്ടിച്ചു അകത്തുകയറി വെടിപൊട്ടിച്ചുവെങ്കിലും പന്ത് ്‌ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു.
തുടര്‍ച്ചയായ മൂന്നു അവസരങ്ങള്‍ തുലച്ച പൂനെ 18-ാം മിനിറ്റില്‍ ഫ്‌ളൂക്ക് ഗോള്‍ നേടി. പക്ഷേ മുംബൈയുടെ രാജു ഗെയ്‌ക്ക് വാദിന്റെ കാലില്‍ തട്ടി വന്ന സെല്‍ഫ് ഗോളായിരുന്നു എന്നു മാത്രം. സാര്‍ത്തക് ഗുലു വലതു പാര്‍ശ്വത്തില്‍ നിന്നും ഡീഗോ കാര്‍ലോസിനെ ലക്ഷ്യമാക്കി ബോക്‌സിലേക്കു നല്‍കിയ ക്രോസ് ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ കാര്‍ലോസിന്റെ തലയിലും ഡിഫെന്‍ഡര്‍ രാജു ഗെയ്‌ക്ക് വാദിന്റെ കാല്‍ തട്ടി സ്വന്തം വലയിലേക്ക് (1-0). എന്നാല്‍ ഗോള്‍ കുറിക്കപ്പെട്ടത് ഡിഗോ കാര്‍ലോസിന്റെ പേരിലായിരുന്നു.
27-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടാനുള്ള കനകാവസരം നഷ്ടപ്പെടുത്തി. എമാനയുടെ ഫ്രീ കിക്ക് ബോക്‌സിലേക്കു വരുമ്പോള്‍ തൊട്ടുകൊടുത്താല്‍ വലയില്‍ കയറുമെന്ന നിലയില്‍ ജേഴ്‌സണ്‍ വിയേരയുടെ കാലില്‍ തൊടാതെ അകന്നുപോയി. അടുത്ത മിനിറ്റില്‍ എമാനയും ബോക്‌സില്‍ കിട്ടിയ അവസരം ദുര്‍ബലമായ ഷോട്ടില്‍ തുലച്ചു. 31-ാം മിനിറ്റില്‍ സഞ്‌ജു പ്രധാന്റെ വെടിയുണ്ട ഷോട്ട് വിശാല്‍ കെയ്‌ത്ത് രക്ഷപ്പെടുത്തി. ഗോള്‍ മടക്കാനുള്ള മുംബൈയുടെ തീവ്രശ്രമങ്ങള്‍ തുടരെ ലക്ഷ്യം കാണാതെ അകന്നുപോയതോടെ ആദ്യ പകുതി പൂനെയ്‌ക്ക് അനുകൂലമായി വിധിയെഴുതി.
രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ മടക്കാനുള്ള ശ്രമം ഉഷാറാക്കി 58-ാം മിനിറ്റില്‍ തിയാഗോ സാന്റോസ് ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ മുംബൈ കളിക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ പൂനെ രക്ഷപ്പെട്ടു.
70-ം മിനിറ്റില്‍ മുംബൈയ്‌്‌ക്ക് വീണ്ടും സമനില ഗോള്‍ നഷ്ടപ്പെട്ടു. തിയാഗോ സാന്റോസില്‍ നി്‌ന്നും വ്‌ന്ന പന്തില്‍ ബല്‍വന്ത് സിംഗിന്റെ ഷോട്ട് ഗുരുതേജിന്റെ കാലില്‍ ത്‌ട്ടി വന്ന ഡിഫ്‌്‌ളക്ഷന്‍ പൂനെയുടെ ഗോളി വിശാല്‍ രക്ഷപ്പെടുത്തി. 72-ാം മിനിറ്റില്‍ മുംബൈ അതിലേറെ മികച്ച സുവര്‍ണാവസരം തുലച്ചു. എമാന ടച്ച് ലൈനിനു സമീപത്തു നിന്നും നല്‍കിയ കട്ട് പാസ് കിട്ടിയ ബല്‍വന്തിന്റെ ഷോട്ട് വിശാല്‍ കെയ്‌ത് ബ്ലോക്ക് ചെയ്‌തു. റീബൗണ്ടില്‍ തിയാഗോ സാന്റോസ് പുറത്തേക്ക് അടിച്ചു തുലച്ചു. 76-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോളിയും തടുത്തു രക്ഷപ്പെടുത്തി,
സമനില നേടാനുള്ള അവസരങ്ങള്‍ തുടരെ നഷ്ടപ്പെടുത്തിയ മുംബൈ്‌ക്ക് കനത്ത തിരിച്ചടിയായി പൂനെ രണ്ടാം ഗോള്‍ നേടി.
83-ാം മിനിറ്റില്‍ . ബല്‍ജിതില്‍ നിന്നും മാര്‍ക്കോസ് ടെബാറിലേക്കും ടെബാറില്‍ നിന്നും ഇടതു പാര്‍ശ്വത്തില്‍ ജോനാഥന്‍ ലൂക്കയിലേക്കും പന്ത് വന്നു. പന്ത് സ്വീകരിച്ചു മധ്യഭാഗത്തേക്കു നീങ്ങിയ ലൂക്ക വലത്തെ വിംഗില്‍ ഓടിയെത്തിയ മാഴ്‌സിലീഞ്ഞ്യോയിലേക്കു നല്‍കി. മാഴ്‌സിലീഞ്ഞ്യോയുടെ ക്രോസ് പ്രതീക്ഷിച്ച മുംബൈ പ്രതിരോധനിരക്കാരെയും ഗോള്‍ കീപ്പറേയും കബളിപ്പിച്ച മാഴ്‌സിലീഞ്ഞ്യോ പന്ത് നേരെ മികച്ച നിയന്ത്രണത്തോട ഇടംകാലന്‍ ഷോട്ടിലൂടെ രണ്ടാം പോസ്‌റ്റിലേക്കാണ് നിറയൊഴിച്ചത്. ലക്ഷ്യം പിഴക്കാതെ മാഴ്‌സിലീഞ്ഞ്യോയുടെ ഷോട്ട് വലകുലുക്കി (2-0) ഈ സീസണിലെ മാഴിസിലീഞ്ഞ്യോയുടെ എട്ടാമത്തെ ഗോളും കുറിക്കപ്പെട്ടു..
രണ്ടാം പകുതിയില്‍ മുംബൈ തുടരെ രണ്ടുമാറ്റങ്ങള്‍ വരുത്തി. സക്കീറിനു പകരം പ്രഞ്‌ജല്‍ ഭൂമിച്ചിനെയും സാഹില്‍ ടവോറയ്‌ക്കു പകരം ദേവീന്ദര്‍ സിംഗും വന്നു. അവസാന മാറ്റത്തില്‍ മാഴ്‌സിയോ റൊസാരിയോക്കു പകരം റാഫ ജോര്‍ഡയേയും ,
പൂനെ ആദ്യ മാറ്റത്തില്‍ സ്റ്റാങ്കോവിച്ചിനു പകരം ജോനാഥന്‍ ലൂക്കയേയും രണ്ടാം മാറ്റത്തില്‍ സാര്‍ത്തക്കിനു പകരം രോഹിത് കുമാറിനെയും കൊണ്ടവന്നു.
പൂനെ അടുത്ത എവേ മത്സരത്തില്‍ 16നു ബെംഗ്‌ളുരുവിനെയും മുംബൈ 18നു അടുത്ത കൊല്‍ക്കത്തയില്‍ എ.ടി.കെയെയും നേരിടും.
Stallions boost playoff hopes with vital derby win
Pune City registered a 2-0 win over Mumbai City in the latest edition of the 'Maha Derby' of Indian Super League (ISL) at the Mumbai Football Arena on Sunday. An own goal by Raju Gaikwad and a late strike by Marcelinho sealed three points for the Stallions.
Mumbai City FC, who lined up in a 3-4-3 shape, made one change from their defeat to Jamshedpur FC at home soil as right-back Raju Gaikwad replaced Mehrajuddin Wadoo.
No comments:
Post a Comment