ഡല്‍ഹി- ചെന്നൈയിന്‍ പോരാട്ടം
വീണ്ടും സമനില കുരുക്കില്‍
ഡല്‍ഹി ഡൈനാമോസ് എഫ്.സി 1 ചെന്നൈയിന്‍ എഫ്.സി 1
ഡല്‍ഹി, ഫെബ്രുവരി 11:
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍, മാനം കാക്കാനുള്ള പോരാട്ടത്തിനിറങ്ങിയ ആതിഥേയരായ ഡല്‍ഹിയും സന്ദര്‍ശകരായ ചെന്നൈയിന്‍ എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനില സമ്മതിച്ചു പിരിഞ്ഞു.
ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിലും രണ്ടു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം അനുകൂലമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി ഡല്‍ഹി കാലൂ ഉച്ചെയിലൂടെ ആദ്യ ഗോള്‍ (59-ാം മിനിറ്റില്‍) നേടി. തിരിച്ചുവന്ന ചെന്നൈയിന്‍ എഫ്.സി. മെയില്‍സണ്‍ ആല്‍വസിലൂടെ (81-ാം മിനിറ്റില്‍ ) സമനില ഗോള്‍ നേടിയെടുത്തു.
. ഈ സമനിലയോടെ ചെന്നൈയിന്‍ തങ്ങളുടെ നാലാം സ്ഥാനം മെച്ചപ്പെടുത്തി. 14 മത്സരങ്ങളില്‍ നിന്ന് ചെന്നൈയിനു 24 പോയിന്റ് ലഭിച്ചിട്ടുണ്ട്‌് .പ്ലേ ഓഫില്‍ നിന്നും പുറത്തായ ഡല്‍ഹി വീണ്ടും അവസാന സ്ഥാനത്തു തുടരുന്നു.
ചെന്നൈയുടെ സമനില ഗോള്‍ നേടിയ ബ്രസീല്‍ താരം മെയ്‌ല്‍സ്‌ണ്‍ ആല്‍വസ് ആണ് ഹീറോ ഓഫ് ദി മാച്ച്
മൊത്തം ബോള്‍ പൊസിഷനില്‍ ചെന്നൈയിനു 54 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. ഓപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ റണ്ടു ടീമുകളും രണ്ട് തവണ വീതം ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ആറ് കോര്‍ണറുകള്‍ ഡല്‍ഹിക്കും അഞ്ച് കോര്‍ണറുകള്‍ ചെന്നൈയിനും ലഭിച്ചു.
ഡല്‍ഹി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. . പരുക്കേറ്റ പ്രീതം കോട്ടാലിനു പകരം റൈറ്റ് ബാക്ക് പൊസിഷനില്‍ ജയാനന്ദയെ ഇറക്കി. പ്രതീക് ചൗധരിക്കു പകരം മുഹമ്മദ് ദോത്തും സെയ്‌ത്യാസെന്‍ സിംഗിനു പകരം വിനീത് റായിയും എത്തി. ചെന്നൈയിന്‍ സെറീനോയ്‌ക്കു പകരം ജെയ്‌മി ഗാവിലാനെയും അനുരുദ്ധ് താപ്പയ്‌ക്കു പകരം കീനാന്‍ ആല്‍മേയ്‌ഡയെയും കൊണ്ടുവന്നു.കളിയുടെ ആദ്യ മിനിറ്റുകളില്‍ രണ്ടു ടീമുകളും മിഡ്‌്‌ഫീല്‍ഡില്‍ ആധിപത്യം നേടാനുള്ള ശ്രമത്തിലായി. ചാങ്‌തെ, കാലു ഉച്ചെ, റോമിയോ എന്നിവര്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തു ആദ്യ മിനിറ്റുകളില്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. എന്നാല്‍ മറുവശത്ത് ചെന്നൈയിന്‍ ബോള്‍ പൊസിഷനില്‍ ഊന്നിയാണ് കളിച്ചത്.
ഏഴാം മിനിറ്റില്‍ ഡല്‍ഹി ആദ്യ അവസരം സൃഷ്ടിച്ചു. മത്യാസ് മിരാബാജെയുടെ പാസില്‍ പൗളീ്‌ഞ്ഞ്യോയുടെ ഇടംകാലന്‍ അടി കഷ്ടിച്ചാണ് ചെന്നൈയിന്‍ ഗോള്‍ മുഖത്ത് എത്താതെ പോസ്‌റ്റിനരികിലൂടെ ഗതമാറി പോയത്.
16-ാം മിനിറ്റില്‍ ഡല്‍ഹി അത്ഭുകരമായി രേു സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപ്പെട്ടു.ഇടത്തെ വിംഗില്‍ നിന്നും ഗോള്‍ മുഖത്തേക്കു വന്ന ക്രോസില്‍ പന്ത് ഹെഡ്ഡ് ചെയ്‌തു അകറ്റാനുള്ള മുണ്‍മുണിന്റെ ഹെഡ്ഡര്‍ പോയത് സ്വന്തം ഗോള്‍ വലയത്തിലേക്ക് . സമയോചിതമായി ഇടപെട്ട ഡല്‍ഹിയുടെ സ്‌പാനീഷ് ഗോളി സാബിയര്‍ ഡൈവ് ചെയ്‌തു പന്ത് തട്ടിയകറ്റി.
ആദ്യ പകുതിയില്‍ കളിക്കളം നിറഞ്ഞു നിന്നത് ഡല്‍ഹിയുടെ മിസോറാമില്‍ നിന്നുള്ള മുന്‍ നിരതാരം ലാലിയന്‍സുവാല ചാങ്‌തെയാണ്. ഇടതുവിംഗിലൂടെ ചാങ്‌തെ തുടരെ പന്തുമായി കുതിച്ചുകൊണ്ടിരുന്നു. പക്ഷേ, ചാങ്‌തെയ്‌ക്ക് ഫിനീഷിങ്ങ് ടച്ചും ഡല്‍ഹിക്ക് ഗോളും ലഭിക്കാതെ പോയി. ആദ്യപകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെയാണ് ചെന്നൈയിനു കിട്ടിയ ആദ്യ അവസരം . ഗാവിലാനില്‍ നി്‌ന്നും വന്ന സ്‌പ്‌ളിറ്റ് പാസ് ഗ്രിഗറി നെല്‍സണ്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പറത്തി.
ഡല്‍ഹിയുടെ പോസ്‌റ്റിനു മുകളിലൂടെ പാഞ്ഞുപോയ വെടിയുണ്ടപോലുള്ള ഷോട്ടിലൂടെ റാഫേല്‍ അഗസ്‌തോ രണ്ടാം പകുതിയ്‌ക്കു തുടക്കം കുറിച്ചു. 51-ാം മിനിറ്റില്‍ ഡല്‍ഹിയുടെ രണ്ടാം പകുതിയിലെ ആദ്യ അവസരം. പൗളിഞ്ഞ്യോയുടെ ത്രൂ പാസില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമം ചെന്നൈയിന്‍ ഗോളി കരണ്‍ജിത് തടുത്തു. 54-ാം മിനിറ്റില്‍ ചെന്നൈയിനു രണ്ടാം അവസരം . ജെറിയുടെ കുറിയ പാസില്‍ ഗാവിലാന്റെ ക്ലോസ് റേഞ്ചര്‍ ഷോട്ട് ഡല്‍ഹിയുടെ സ്‌പാനീഷ് ഗോളി സാബി മനോഹരമായി രക്ഷപ്പെടുത്തി.
അധികം വൈകാതെ ഡല്‍ഹി ഡെഡ് ലോക്ക് തകര്‍ത്തു ഗോള്‍ നേടി. 58-ാം മിനിറ്റില്‍ മിരാബാജെയെ റാഫേല്‍ അഗസ്‌തോ പെനാല്‍ട്ടി ഏരിയയില്‍ വെച്ചു ഫൗള്‍ ചെയ്‌തതിനു റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഡല്‍ഹി ക്യാപ്‌റ്റന്‍ കാലു ഉച്ചെയ്‌ക്കു പിഴച്ചില്ല. പന്ത് വലയിലേക്ക് (1-)).
ഇതോടെ ചെന്നൈയിന്‍ സമനില ഗോളിനുള്ള ശ്രമം തുടങ്ങി. കളിക്കു ഇതോടെ ചൂട് പിടിച്ചു. 81-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലക്ഷ്യം കണ്ടു. ചാങ്‌തെയുടെ അനാവശ്യമായ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് ഗേവാളിനു വഴിയൊരുക്കിയത്. കിക്കെടുത്ത പകരക്കാരന്‍ റെനെ മിഹാലിച്ചിനില്‍ നിന്നും പറന്നുയര്‍ന്നു വന്ന പന്ത് ഗോള്‍ മുഖത്തു വെച്ചു കൂട്ടപ്പൊരിച്ചിലിനിടെ തന്റെ ഉയരം മുതലാക്കിയ ചെന്നൈയിന്‍ ക്യാപ്‌റ്റന്‍ മെയില്‍സണ്‍ ആല്‍വസ് വലയിലേക്കു തിരിച്ചു വിട്ടു (1-1).
ചെന്നൈയിന്‍ എഫ്.സി ആദ്യ മാറ്റത്തില്‍ ജോണ്‍ ഗാവിലാനു പകരം റെനെ മിഹാലിച്ചിനെയും രണ്ടാം മാറ്റത്തില്‍ ഗ്രിഗറി നെല്‍സണു പകരം ജൂഡ് എന്‍വറോയെയും അവസാന മാറ്റത്തില്‍ മുഹമ്മദ് റാഫിക്കു പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനെയും കൊണ്ടുവന്നു.
ഡല്‍ഹി ആദ്യ മാറ്റത്തില്‍ മുഹമ്മദ് ദൂതിനു പകരം റോവില്‍സണ്‍ റോഡ്രിഗസിനെയും രണ്ടാം മാറ്റത്തില്‍ വിനീത് റായ്‌ക്കു പകരം സെയ്‌ത്യാസെന്‍ സിങ്ങിനെയും അവസാന മാറ്റത്തില്‍ കാലുഉച്ചെയ്‌ക്കു പകരം മാനുവല്‍ അരാനായെയും ഇറക്കി.
ഐ.എസ്.എല്ലില്‍ ഇനി രണ്ടു ദിവസം വിശ്രമം. ബുധനാഴ്‌ച ഡല്‍ഹിയ്‌ക്കു വീണ്ടും ഇറങ്ങേണ്ടിവരും. ഇനി 14നു ഗുവഹാട്ടിയിലെ അടുത്ത മത്സരത്തില്‍ ഡല്‍ഹി സെമിഫൈനല്‍ സാധ്യത അസ്‌തമിച്ച മറ്റൊരു ടീമായ നോര്‍ത്ത്‌് ഈസ്‌റ്റ് യൂണൈറ്റഡിനെ നേരിടും.ചെന്നൈയിന്‍ എഫ്.സി. 15നു നടക്കുന്ന അടുത്ത എവേ മത്സരത്തില്‍ എഫ്.സി.ഗോവയേയും എതിരിടും.
Chennaiyin FC - Mailson scores as Super Machans keep playoff hopes alive
There was no separating the two sides ultimately as the Indian Super League (ISL) clash between the Delhi Dynamos and Chennaiyin at the national capital finished in a 1-1 draw. Kalu Uche had given Delhi the lead from the spot in the 59th minute before Mailson Alves grabbed a late equaliser (81') for the visitors.
Miguel Angel Portugal made three changes to the Dynamos starting XI with the injured Pritam Kotal replaced by Dayananda Moirangtem while Mohammad Dhot came in for the suspended Pratik Choudhary in central defence. Vinit Rai meanwhile, came in for Seityasen Singh.
No comments:
Post a Comment