Sunday, February 11, 2018

MATCH 67: ATK 2-2 Kerala Blasters

ഐഎസ്എല്‍: വീണ്ടും സമനില ഭൂതം, ബ്ലാസ്റ്റേഴ്‌സിനെ വിഴുങ്ങി...
 ആറാം സമനില


കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും സമനില ഭൂതം പിടികൂടി. എവേ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെയുമായാണ് മഞ്ഞപ്പട 2-2ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇതു കളഞ്ഞുകുളിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്ക് കയറാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. സീസണിലെ ആറാം സമനിലയാണ് എടിക്കെയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. ഇത്തവണ ഏറ്റവുമധികം മല്‍സരങ്ങളില്‍ സമനില വഴങ്ങിയ ടീം കൂടിയാണ് മഞ്ഞപ്പട. ജയിക്കാനായില്ലെങ്കിലും സ്ഥാനം മെച്ചപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്കു കയറി. ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ (33ാം മിനിറ്റ്), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് (55) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഇരുവരുടെയും കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. റയാന്‍ ടെയ്‌ലറും (38) ടോം തോര്‍പ്പും (75) കൊല്‍ക്കത്തയുടെ ഗോളുകള്‍ മടക്കി.

ഹ്യൂമും ജിങ്കനുമില്ല പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ എവേ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മഞ്ഞപ്പട ഇറങ്ങിയത്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേഷ് ജിങ്കനും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇല്ലായിരുന്നു. ഹ്യൂം പരിക്കുമൂലം ടീമിനു പുറത്തായപ്പോള്‍ സസ്‌പെന്‍ഷനെ തുടര്‍ന്നാണ് ജിങ്കന്റെ സേവനം ടീമിനു നഷ്ടമായത്. പരിക്കു ഭേദമായി സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും കഴിഞ്ഞ മാസം ടീമിലെത്തിയ ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്യോന്‍ ബാല്‍വിന്‍സണും ടീമിലെത്തി.
ആദ്യ അവസരം എടിക്കെയ്ക്ക് കളിയുടെ ആദ്യ 20 മിനിറ്റില്‍ ഇരുടീമിലും മികച്ച ഗോളവസരങ്ങളൊന്നും ലഭിച്ചില്ല. ഇരുടീമും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോള്‍കീപ്പര്‍മാരെ പരീക്ഷിക്കുന്നതായിരുന്നില്ല. കൊല്‍ക്കത്തയ്ക്കായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. 20ാം മിനിറ്റില്‍ എടിക്കെയ്ക്കാണ് ഗോള്‍ നേടാനുള്ള ആദ്യത്തെ അവസരം ലഭിച്ചത്. ബെര്‍ബറ്റോവില്‍ നിന്നും പന്ത് തട്ടിയെടുത്ത് കാല്‍ഡെയ്‌റെയ്‌റ വലതുവിങില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ശരിയായി കണക്ട് ചെയ്യാന്‍ പാറ്റേഴ്‌സനായില്ല.

ബാല്‍വിന്‍സണിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍
 33ാം മിനിറ്റില്‍ കളിയിലെ ആദ്യമായി ലഭിച്ച അവസരം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോളാക്കി മാറ്റി. പെക്യൂസന്‍ നല്‍കിയ പാസുമായി ഇടതുവിങിലൂടെ പറന്നെത്തിയ മലയാളി താരം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ബാല്‍വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

സമനില പിടിച്ചെടുത്തു 
എടിക്കെ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. 38ാം മിനിറ്റില്‍ റയാന്‍ ടെയ്‌ലറിലൂടെ എടിക്കെ സമനില പിടിച്ചുവാങ്ങി. ബോക്‌സിനു പുറത്തു വച്ച് ടെയ്‌ലര്‍ തൊടുത്ത ദുര്‍ബലമായ ഗ്രൗണ്ടര്‍ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ ലാല്‍റുവാത്താരയുടെ കാലില്‍ തട്ടി ദിശമാറി വലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് അന്തം വിട്ടു നോക്കി നില്‍ക്കുകയായിരുന്നു. 42ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് പിടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ വച്ച് പെക്ക്യൂസന്‍ തൊടുത്ത കരുത്തുറ്റ വലംകാല്‍ ഷോട്ട് എടിക്കെ താരം തോര്‍പ്പിന്റെ ശരീരത്തില്‍ തട്ടി ദിശ മാറിയ ശേഷം ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.
ബെര്‍ബ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നില്‍
 56ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി ബെര്‍ബറ്റോവ് ടീമിന് ലീഡ് സമ്മാനിച്ചു. സീസണില്‍ ബെര്‍ബയുടെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ജാക്കിച്ചാന്ദിന്റെ ഫ്രീകിക്കിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ മുന്‍ യുനൈറ്റഡ് ഗോള്‍മെഷീന്‍ വലയ്ക്കുള്ളിലേക്ക് പറത്തിയപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

വീണ്ടും ഒപ്പമെത്തി കൊല്‍ക്കത്ത
 75ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത് എടിക്കെ ഒരിക്കല്‍ക്കൂടി സമനില പിടിച്ചുവാങ്ങി. ആദ്യ ഗോള്‍ നേടിയ ടെയ്‌ലറാണ് ഈ ഗോളിനു വഴിയൊരുക്കിയത്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ടെയ്‌ലര്‍ വലതുമൂലയില്‍ നിന്നും ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ തോര്‍പ്പ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു.






Dimitar Berbatov opens account in error-ridden stalemate
Berbatov's volley not enough as ATK hold Blasters...
Kerala Blasters missed a chance to enter the top four of the 2017-18 Indian Super League (ISL) standings as ATK held them 2-2 at the Salt Lake Stadium on Thursday.
Gudjon Baldvinsson (33') opened the scoring for the visitors before Ryan Taylor (38') drew level before the break. Dimitar Berbatov (55') opened his account in the ISL but Tom Thorpe (75') ensured that the team split points at the end.

Goalkeeper Debjit Majumder's injury facilitated Soram Poirei's debut in ATK colours. Rupert Nongrum dropped to the bench as Thomas Thorpe returned to shore up the defence for Ashley Westwood's side. 

Dimitar Berbatov made his first start for the Kerala Blasters in nearly a month. Gudjon Baldvinsson started up top as David James chose to field a three-man backline as he missed Sandesh Jhingan through suspension. He was also without the services of Iain Hume, who possibly already played his last game in this ISL season due to the injury he picked up against Pune City.

Kerala Blasters went with an attacking 3-4-3 formation but the attacks were hardly convincing. Scraping through the opening twenty minutes, the Yellows could hardly take advantage over the perfunctory hosts. 
Though, it was ATK that had the first sniff at goal. Dimitar Berbatov, playing his first after a 1-3 win over at Delhi Dynamos on 10 January was guilty of losing the ball to Darren Caldeira. A through ball was played into the box but Martin Paterson's finishing left a lot to be desired.
The floodgates opened after the half-hour mark. First, Courage Pekuson played a one-two with Prasanth Karuthdathkuni on the left channel and the youngster, who overlapped the Ghanaian sent in a cross into the box. New signing Gudjon Baldvinsson headed in but not before it took a deflection off Jordi Figueras, who had conceded an own goal in the last game.

Only five minutes later, Ryan Taylor snatched the ball from Milan Singh's wayward pass. His low shot from 35 yards out took an unfortunate deflection off Lalruatthara and flummoxed Subhasish Roy Chowdhury as the ball hit the net. 

Two Kerala central defenders were put under the caution in the first half itself with Lalruatthara set to miss the next match having accumulated his fourth yellow card of the season.

Soram Poirei did well to pull off a blinding save just after the restart. The Manipur-born goalie showed great composure in catching the ball from close-range with Baldvinsson's header almost getting past the former Mohun Bagan man.
However, he could do little as Berbatov scored his first goal on Indian soil in the fifty-fifth minute. Jackichand Singh's freekick was flicked backwards by Nemanja Lakic-Pesic who found the Bulgarian in the penalty arc. The former Manchester United forward hit the ball cleanly on the half-volley, sending the ball into the bottom right corner past a hapless Poirei.

Ryan Taylor turned creator for the equaliser when he got back the ball from his own corner. His curling cross was beautifully headed in by defender Thomas Thorpe, also a former Manchester United man, neutralising Berbatov's goal
Thorpe came back strongly at the other end again to make a goal-line clearance during the three minutes of injury time. ATK remained eighth, with thirteen points in their kitty from fourteen games. Kerala Blasters now have 21 points from fifteen games and are a point behind Jamshedpur FC who occupy the fourth spot on the table.

The Southerners travel to Guwahati up next to face NorthEast United FC after a nine day-break while ATK are at home once again, with Mumbai City visiting on 18 February as they hope to break their five-match winless run
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊല്‍ക്കത്തയോട്‌
2-2നു സമനില സമ്മതിച്ചു


കേരള ബ്ലാസ്റ്റേഴ്‌സ്‌ 2 എ.ടി.കെ 2

കൊല്‍ക്കത്ത, ഫെബ്രുവരി 8 : 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 
രണ്ടു തവണ മുന്നില്‍ക്കയറിയ കേരള ബ്ലാസറ്റേഴ്‌സിനെ ആതിഥേയരായ എ.ടി.കെ 2-2നു സമനിലയില്‍ തളച്ചു.
കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്നലെയും ഈ ചരിത്രം തിരുത്താന്‍ കഴിഞ്ഞില്ല. 
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 33 -ാം മിനിറ്റില്‍ ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണ്‍ ആദ്യ ഗോള്‍ നേടി (33-ാം മിനിറ്റില്‍) എ.ടി.കെയുടെ സമനില ഗോള്‍ റയന്‍ ടെയ്‌്‌ലറും (38-ാം മിനിറ്റില്‍) വലയില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ ദിമിതാര്‍ ബെര്‍ബറ്റോവിന്റെ ഗോളിലൂടെ ( 56-ാം മിനിറ്റില്‍) മുന്നില്‍ക്കയറിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ടോം തോര്‍പ്പിന്റെ ഗോളിലൂടെ ( 75-ാം മിനിറ്റില്‍) കൊല്‍ക്കത്ത സമനിലയില്‍ പിടിച്ചു നിര്‍ത്തി. 
ഈ സമനില കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമിഫൈനല്‍ പ്ലേ ഓഫ്‌ സാധ്യതതയ്‌ക്കു തിരിച്ചടിയായി. സമനിലയില്‍ നിന്നും ലഭിച്ച ഒരു പോയന്റ്‌ ചേര്‍ത്താല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു 21 പോയിന്റ്‌്‌ ആയി. ഏക ആശ്വാസം ഗോവയെ മറികടന്നു അഞ്ചാം സ്ഥാനത്തേക്കു നീങ്ങുവാന്‍ കഴിഞ്ഞുവെന്നതാണ്‌. 
കളിയില്‍ 54 ശതമാനം ബോള്‍ പൊസിഷന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചിരുന്നു.അതേപോലെ 10 തവണ ബ്ലാസ്‌റ്റേഴ്‌സ്‌ ഓണ്‍ ടാര്‍ജറ്റില്‍ ഷോട്ടുകള്‍ ഉതിര്‍ത്തിരുന്നു. എ.ടി.കെ ആറ്‌ തവണയും 
എ.ടി.കെയുടെ റയന്‍ ടെയ്‌ലറാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 
കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരയില്‍ ക്യാപ്‌റ്റന്‍ സന്ദേശ്‌ ജിങ്കന്‍, ഇയാന്‍ ഹ്യൂം എ്‌ന്നിവര്‍ക്കു പകരം ഗുഡിയോണ്‍ ബാള്‍വിന്‍സണും ദിമിതാര്‍ ബെര്‍ബറ്റോവും വന്നു. എ.ടി.കെയുടെ നിരയിലും രണ്ട്‌ മാറ്റങള്‍ വരുത്തിയിരുന്നു. ഗോള്‍ കീപ്പര്‍ ദേബജിത്‌ മജുംദാറിനു പകരം ഗോള്‍ വലയം കാക്കുവാന്‍ സോറം പോയിറെയിയും റൂപ്പര്‍ട്ടിനു പകരം ടോം തോര്‍പ്പും ആദ്യ ഇലവനില്‍ വന്നു. 
ബ്ലാസ്റ്റേഴ്‌സിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക്‌ റിനോ ആന്റോ, സിയാം ഹാങ്കല്‍, അരാത്ത ഇസുമി , പുള്‍ഗ എന്നിവര്‍ എത്തിയെങ്കിലും ഡല്‍ഹിക്കെതിരെ ഗോള്‍ നേടുകയും ഹീറോ ഓഫ്‌ ദി മാച്ചുമായ ദീപേന്ദ്ര നേഗിയ്‌ക്കു ഇന്നലെയും സ്ഥാനം ലഭിച്ചില്ല.
എ.ടി.കെ ആക്രമണശൈലിയില്‍ 4-3-3 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്‌സ്‌ 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു. 
കിക്കോഫിനു പിന്നാലെ ആദ്യ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട്‌ കോര്‍ണറുകള്‍ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചുവെങ്കിലും പ്രയോജനപ്പെട്ടില്ല. 10-ാം മിനിറ്റില്‍ എ.ടി.കെയ്‌ക്കു ലഭിച്ച ആദ്യ കോര്‍ണറില്‍ മാര്‍്‌ട്ടിന്‍ പാറ്റേഴ്‌സന്റെ ഹെഡ്ഡര്‍ അപകടം ഉയര്‍ത്തി പോസ്‌ററിനരുകിലൂടെ കടന്നുപോയി. 12-ാം മിനിറ്റില്‍ കീഗന്‍ പെരേരയുടെ 35 വാര അകലെ നിന്നുള്ള ലോങ്‌ റേഞ്ചറും അപകടമണി മുഴക്കി അകന്നു. തുടക്കത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കത്തിനു ശേഷം എ.ടി.കെ കളി കയ്യിലെടുക്കുകയായിരുന്നു. മാര്‍്‌ട്ടിന്‍ പാറ്റേഴ്‌സണ്‍ ഒ്‌ന്നിനു പുറകെ ഒന്നായി ബ്ലാസ്റ്റേഴ്‌സിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരു്‌ന്നു 
33-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ പെക്കുസന്റെ ഇടതുവിംഗിലൂടെ വന്ന നീക്കംപാസില്‍ പ്രശാന്തിന്റെ അളന്നു കുറിച്ചു ബോ്‌ക്‌സില്‍ എത്തിച്ച പന്ത്‌ ഐസ്‌ ലാന്‍ഡ്‌ സ്‌ട്രൈക്കര്‍ ഗുഡിയോണ്‍ ബാള്‍ഡ്‌ വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലകുലുക്കി. ഗോള്‍ മുഖത്തുനിന്ന എ.ടി.കെയുടെ ക്യാപ്‌റ്റന്‍ ജോര്‍ഡി മൊണ്ടേലിന്റെ തലയില്‍ തട്ടിയാണ്‌ ഗുഡിയോണിന്റെ ഹെഡ്ഡര്‍ വലയില്‍ എത്തിയത്‌ (1-0).
ഗോള്‍ വീണതോടെ എ.ടി.കെ സടകുടഞ്ഞെഴുന്നേറ്റു. 38-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. മിലന്‍സിംഗിന്റെ പിഴവിലാണ്‌ ഗോള്‍ വന്നത്‌. മിലന്‍ സിംഗിന്റെ ബെര്‍ബറ്റോവിനു നല്‍കിയ പാസ്‌ പിടിച്ചെടുത്ത റയന്‍ ടെയ്‌ലര്‍ നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി വന്ന പന്ത്‌ ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടല്‍ തെറ്റി വലയില്‍ കയറി (1-1). 
42-ാം മിനിറ്റില്‍ പെക്കൂസന്റെ വെടിയുണ്ട ഷോട്ട്‌ എ.ടി.കെയുടെ ഡിഫെന്‍ഡറുടെ കാലില്‍ തട്ടി പോസ്‌റ്റിനു തൊട്ടരുകിലൂടെ പുറത്തേക്കു പാഞ്ഞു. തോര്‍പ്പിന്റെ കാലില്‍ തട്ടിയുള്ള ഡിഫ്‌്‌ളഷനാണ്‌ എ.ടി.കെയെ രക്ഷിച്ചത്‌. 
ജിങ്കന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ ബാധിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌്‌സിന്റെ ലാല്‍റുവാതരയ്‌ക്കും പെസിച്ചിനും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ്‌ കാണേണ്ടി വന്നു. ഇതില്‍ ലാല്‍റുവാതരയ്‌ക്കു ഇതോടെ മൊത്തം നാല്‌ മഞ്ഞക്കാര്‍ഡുകള്‍ ആയതോടെ അടുത്ത മത്സരം നഷ്ടപ്പെടും. 
രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മൊണ്ടേലിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ ഇറക്കി. 48-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ മനോഹരമായ ക്രോസും അതേപോലെ മനോഹരമായ ഗുഡിയോണിന്റെ ഹെഡ്ഡറും ഗോള്‍ മുഖത്തേക്ക്‌ .എന്നാല്‍ കൊല്‍ക്കത്തയുടെ ഗോളി സോറം അനായാസം കരങ്ങളില്‍ ഒതുക്കി. 
56-ാം മിനിറ്റില്‍ ബള്‍ഗേറിയന്‍ ഇന്‍ര്‍ നാഷണല്‍ ദിമിതാര്‍ ബെര്‍ബതോവിലൂടെ ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നില്‍ കയറി. പെസിച്ചിന്റെ പാസില്‍ കിട്ടിയ അവസരം പാഴാക്കാതെ ബോക്‌സിനു മുന്നില്‍ നിന്നും ബെര്‍ബറ്റോവ്‌ വലയിലേക്കു നിറയൊഴിച്ചു (2-1) 
റയന്‍ ടെയലര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രശാന്തിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ബോക്‌സിനു മുന്നില്‍ എത്തിയ പന്ത്‌ പെസിച്ച്‌ നേരെ ദിമിതാര്‍ ബെര്‍ബറ്റോവില്‍ എത്തിച്ചു കിട്ടിയ അവസരം പാഴാക്കാതെ ബെര്‍ബറ്റോവ്‌ ആല്‍ക്കൂട്ടത്തിനിടയിലൂടെ പന്ത്‌ വലയിലേക്കു ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു ( 2-1). 
എ.ടി.കെയുടെ വീണ്ടും സമനില ഗോള്‍ നേടാനുള്ള ദാഹം അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല. 75-ാം മിനിറ്റില്‍ എ.ടി.കെ സമനില ഗോള്‍ കണ്ടെത്തി. കൊല്‍ക്കത്തയുടെ ആറാമത്തെ കോര്‍ണറിനെ തുടര്‍ന്നാണ്‌ ഗോള്‍ വന്നത്‌. സ്വന്തം എരിയയില്‍ നിന്നും പന്ത്‌ ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയതോടെ വട്ടമിട്ട കൊല്‍ക്കത്തയുടെ നീക്കം ലക്ഷ്യം കണ്ടെത്തി. റയന്‍ ടെയ്‌ലറിലേക്കു വന്ന പന്ത്‌ നേരേ ബോക്‌സിലേക്കു ഹെഡ്ഡറിലൂടെ ലക്ഷ്യമാക്കുമ്പോള്‍ അവിടെ നിന്ന ടോം തോര്‍പ്പിനെ തടയാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാര്‍ക്കു കഴിഞ്ഞില്ല. ഗോളി സുഭാഷിഷും പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്നു. വളരെ അയാസരഹിതമായി തോര്‍പ്പ്‌ മറ്റൊരു ഹെഡ്ഡറിലൂടെ വലകുലുക്കി.
80-ാം മിനിറ്റില്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ചു കന്നി മത്സരത്തിനു മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കി. 
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ ബാള്‍വിന്‍സന്റെ ഹെഡ്ഡര്‍ ഗോള്‍ വലയത്തിനു മുന്നില്‍ വെച്ചു തോര്‍പ്പ്‌ കഷ്‌ടിച്ചു രക്ഷപ്പെടുത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമോഹവും അവസാനിച്ചു. 

കേരള ബ്ലാസ്റ്റേഴ്‌സ്‌ 17നു ഗുവഹാട്ടയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനേയും , എ.ടി.കെ 1. 8നു കൊല്‍ക്കത്തയില്‍ മുംബൈ സിറ്റി എഫ്‌.സി.യേയും നേരിടും

No comments:

Post a Comment

PHOTOS