FC Pune City beat NorthEast United FC 1-0 on Wednesday evening at the Indira Gandhi Athletic Stadium, Guwahati. Marcelinho scored the all-important goal in the 86th minute to seal crucial three points for the away side.
Both the sides underwent two changes in their starting XI tonight. For NorthEast United, Nirmal Chettri came back from his suspension and replaced Robert Lalthlamuana. Lalrindika Ralte came in place of Halicharan Narzary on the left flank. FC Pune City welcomed back Marcos Tebar who replaced Marko Stankovic at the heart of the midfield. Isaac Vanmalsawma was the other change in place of Sarthak Golui.
NorthEast United were in control from the very beginning of the match. They looked comfortable with the ball and constantly launched attacks to keep the Pune defenders on their toes.
Against the run of play, Emiliano Alfaro had an easy chance to find the back of the net in the 24th minute. The move started with a long ball from Marcos Tebar into the box that Nirmal tried to head back towards his goalkeeper with Alfaro waiting to intercept. Alfaro tried to chip the ball above Rehenesh from a one-on-one situation but the ball flew over the crossbar.
Marcinho and Danilo came close to breaking the deadlock on numerous occasions but failed to find the back of the net. They kept the Pune backline alert for almost the entire first 45 minutes.
Avram Grant’s men left for the tunnel as the better side in the first half of a match that lacked an end product in the attacking third.
The second half witnessed a high tempo game as both the sides went all guns blazing to break the deadlock. In the 52nd minute, Marcelinho took a brilliant free-kick from the edge of the box which curled towards the top right corner. But Rehenesh was agile and parried the ball away.
Three minutes later, Lalrindika Ralte missed the easiest chance of the night when he failed to score from close-range. Seiminlen Doungel curled a cross into the box and Didika shot wide.
Avram Grant decided to introduce John Mosquera in the 73rd minute in place of Martin Diaz to add more firepower up front. The substitute created an instant impact within three minutes as he sent a powerful header at goal off Ralte’s cross. However, Kaith was in position and comfortably collected the ball.
Marcelinho finally broke the deadlock in the 86th minute from Marko Stankovic's through-ball. The Brazilian ran down the middle, beat his marker with sheer pace and sent the ball past Rehenesh into the back of the net.
The win takes Ranko Popovic's side to the second position on the league table with 25 points from 14 outings. NorthEast United remain ninth with 11 points from 13 matches.
എഫ്.സി പൂനെ സിറ്റി വിജയത്തോടെ
രണ്ടാം സ്ഥാനത്ത്
പുനെ സിറ്റി എഫ്.സി 1 നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സി. 0
ഗുവഹാട്ടി, ഫെബ്രുവരി 7:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഗുവഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സിയെ ഏക ഗോളിന് പൂനെ സിറ്റി എഫ്.സി പരാജയപ്പെടുത്തി. 86-ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള മുന്‍ നിരതാരം മാര്‍സിലീഞ്ഞ്യോയുടെ വകയാണ് പൂനെയുടെ വിജയ ഗോള്‍.
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ പൂനെ 25 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. നോര്‍ത്ത് ഈസ്‌റ്റ് ഒന്‍പതാം സ്ഥാനം തുടര്‍ന്നു.
പൂനെയില്‍ നടന്ന ആദ്യപാദത്തില്‍ പൂനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്‌റ്റിനെ പരാജയപ്പെടുത്തിരുന്നു.
ഓറഞ്ച് പടയുടെ മധ്യനിരയുടെ ചുക്കാന്‍ പിടിച്ച ആദില്‍ ഖാന്‍ ഹീറോ ഓഫ് ദി മാച്ചായി.
ഹൈലാന്‍ഡേഴ്‌സിന്റെ ആക്രമണങ്ങളോടെയാണ് തുടക്കം. ഡാനിലോ ലോപ്പസ് സെസാറിയോ ആദ്യ 15 മിനിറ്റിനുള്ളില്‍ രണ്ടു തവണ പൂനെയുടെ ഗോള്‍ മുഖത്ത് അപകടമണി മുഴക്കിയെത്തി. പക്ഷേ, ഫിനീഷിങ്ങിലെ പിഴവില്‍ പൂനെ രക്ഷപ്പെട്ടു. 19-ാം മിനിറ്റില്‍ നോര്‍ത്ത്‌് ഈസ്‌റ്റിന്റെ മിഡ് ഫീല്‍ഡര്‍ ജനറല്‍ മാര്‍സീഞ്ഞ്യോയുടെ ഹെഡ്ഡര്‍ പുനെ ഗോളി കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. 24-ാം മിനിറ്റില്‍ നിര്‍മ്മല്‍ ഛെത്രിയുടെ സ്വന്തം ഗോള്‍കീപ്പറിനു ഹെഡ്ഡറിലൂടെ നല്‍കിയ ബാക്ക് പാസ് കിട്ടിയത് എമിലിയാനോ അല്‍ഫാരോയ്‌ക്ക്. പക്ഷേ, അല്‍ഫാരോ കാലില്‍ കോരിയിടുവാന്‍ നടത്തിയ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പോയതോടെ നോര്‍ത്ത് ഈസറ്റ് കഷ്ടിച്ചു രക്ഷപ്പെട്ടു.
ഒന്നാം പകുതിയുടെ അവസാന അഞ്ച് മിനിറ്റില്‍ രണ്ടു ടീമുക
ള്‍ക്കും പെനാല്‍ട്ടി ബോക്‌സിനു സമീപത്തു കിട്ടിയ ഫ്രീ കിക്കുകള്‍ മുതലാക്കാനും കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതം.
ആദ്യപകുതിയില്‍ പൂനെ സിറ്റിയ്‌ക്ക് ബോള്‍ പൊസിഷനില്‍ 51 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു.
രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയുടെ ഒറ്റയാള്‍ മുന്നേറ്റം നോര്‍ത്ത്‌് ഈസ്‌റ്റിന്റെ ഗോള്‍ മുഖം വരെ എത്തി അവസാനിച്ചു. 52-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ പെനാല്‍ട്ടി ഏരിയക്കു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് അപകടം ഒരുക്കി. മാര്‍സിലീഞ്ഞ്യോയുടെ വെടിയുണ്ട ഷോട്ട് നോര്‍ത്ത് ഈസറ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ രഹ് നേഷ് കുത്തിയകറ്റി. 56 ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോള്‍ നേടേണ്ട അവസരം തുലച്ചു. ഡുങ്കല്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ പാസ് ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ റോബര്‍ട്ട് ഗോള്‍ മുഖത്തിനു വിലങ്ങനെ പുറത്തേക്കു അടിച്ചു തുലച്ചു.
രണ്ടാം പകുതിയില്‍ പൂനെ ഡീഗോ കാര്‍ലോസിനു പകരം മാര്‍ക്കോ സ്‌റ്റാങ്കോവിച്ചിനെയും , ഐസക്കിനും പകരം കീന്‍ ലൂയിസിനെയും മൂന്നാം മാറ്റത്തില്‍ അല്‍ഫാരോയ്‌ക്കു പകരം ജോനാഥന്‍ ലൂക്കയേയും കൊണ്ടുവന്നു. നോര്‍ത്ത് ഈസ്‌റ്റ് ഒറ്റയടിക്ക് രണ്ട മാറ്റങ്ങള്‍ വരുത്തി ഡാനിലോ ലോപ്പസിനു പകരം ജോണ്‍ മോസ്‌ക്യൂരയും മാര്‍ട്ടിന്‍ ഡയസിനു പകരം മെയ്‌ക് സെമയെയും ഇറക്കി.
76-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റിനു ഗോള്‍ അവസരം . ഡിഡിക്ക എടുത്ത കോര്‍ണറില്‍ ജോസെ ഗൊണ്‍സാല്‍വസിന്റെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിനെ പരീക്ഷിച്ചുവെങ്കിലും ഗോള്‍ മുഖം തുറന്നില്ല. ഒന്നിനുപുറകെ ഒന്നൊന്നായി പകരക്കാര്‍ വന്നതോടെ രണ്ടു ടീമുകളിലും പുതിയ ആവേശം പക്‌ര്‍ന്നു.
86-ാം മിനിറ്റില്‍ രഹ്‌നേഷിന്റെ അത്ഭുത രക്ഷപ്പെടുത്തല്‍ നോര്‍ത്ത് ഈസ്‌റ്റിനെ രക്ഷിച്ചു. ഒറ്റയ്‌ക്കു കുതിച്ച കീന്‍ ലൂയിസിന്റെ കാലുകളില്‍ നിന്നാണ് രഹ്‌നേഷ് പന്ത് രക്ഷപ്പെടുത്തിയത്.എന്നാല്‍ ഈ ആശ്വാസം അല്‍പ്പായുസായി. മാര്‍ക്കോ സ്‌റ്റാങ്കോവിച്ചിന്റെ സ്‌പ്ലിറ്റ് പാസില്‍ പന്തുമായി കുതിച്ച മാര്‍സിലീഞ്ഞ്യോ രഹ്‌നേഷനിനെ നിസഹായനാക്കി പന്ത് വലയിലാക്കി (1-0). അതുവരെ പൂനെയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞ ഹൈ ലാന്‍ഡേഴ്‌സ് വരുത്തിയ ഡിഫെന്‍സിലെ ചെറിയപിഴവ് മത്സരം തന്നെ നോര്‍ത്ത് ഈസറ്റിന്റെ പക്കല്‍ നിന്നും തട്ടിമാറ്റി.
പൂനെ ഇതുവരെ ഗുവഹാട്ടിയില്‍ ജയിച്ചിട്ടില്ല എന്ന റെക്കോര്‍ഡും മാഴ്‌സിലീഞ്ഞ്യോയുടെ ഗോളിലൂടെ പൂനെ അവസാനിപ്പിച്ചു. ഈ തോല്‍വിയോടെ ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യതയ്‌ക്കും എകദേശം വിരാമം കുറിക്കും.
പൂനെ 52ശതമാനം ബോള്‍ പൊസിഷന്‍ സ്വന്തമാക്കിയാണ് വിജയത്തിലെത്തിയത്. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ രണ്ടു ടീമുകളുടേയും മൂന്നു ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ എത്തി. പൂനെക്ക് അഞ്ച് കോര്‍ണറുകളും ഹൈലാന്‍ഡേഴ്‌സിനു നാല് കോര്‍ണറുകളും ലഭിച്ചു.
രണ്ടു ടീമുകളും ഇന്നല രണ്ടു മാറ്റങ്ങള്‍ വീതം വരുത്തി. നോര്‍ൗസ്‌റ്റ് ഹാളിചരണ്‍ നാര്‍സാറിയ്‌ക്കു പകരം ലാല്‍റിന്‍ഡ്‌ക റാള്‍ട്ടയേയും (ഡിഡിക്ക) ,റോബര്‍ട്ടിനു പകരം നിര്‍മ്മല്‍ ഛെത്രിയേയും കൊണ്ടുവന്നു. മറുവശത്ത് പൂനെ സാര്‍ത്തക്കിനു പകരം ഐസക്കിനേയും മാര്‍ക്കോ സ്‌റ്റാന്‍കോവിച്ചിനു പകരം മാര്‍ക്കോസ് ടെബാറിനെയും ഇറക്കി.
നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് 10-ാം തീയതി നടക്കുന്ന അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്‌പൂരിനെയും 11നു പൂനെ എവേ മത്സരത്തില്‍ മുംബൈ സിറ്റിയേയും നേരിടും
No comments:
Post a Comment