Saturday, September 30, 2017

Kerala Blasters FC (KBFC)

 തലക്കെട്ട്‌ : ഗതിമാറ്റാനുറച്ച്‌ ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പട 

ആമുഖം : ഇത്തവണ പ്രതീക്ഷകള്‍ എല്ലാം ശരിയാകമെന്ന വിശ്വാസത്തിലാണ്‌ റെനെ മ്യൂലെന്‍സ്റ്റീന്റെ മഞ്ഞപ്പട

കിരീടം എന്ന നേട്ടത്തിലേക്കുള്ള കേരള ബ്ലാസറ്റേഴ്‌്‌സ്‌ എഫ്‌..സിയുടെ കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കിരീടധാരണത്തിലേക്ക്‌ ബ്ലാസറ്റേഴ്‌സ്‌ അടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2014, 2016 സീസണുകളില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസറ്റേഴ്‌സ്‌ രണ്ടു തവണയും എ.ടി.കെ യോട്‌ തോറ്റു. 2014ല്‍ മൂഹമ്മദ്‌ റഫീഖ്‌ ആയിരുന്നു വില്ലന്‍. റഫീഖിന്റെ ഏക ഗോളിന്റെ നേരിയ വ്യത്യാസത്തിലാണ്‌ കപ്പിനും ചുണ്ടിനു ഇടയില്‍ പാനപാത്രം നഷ്ടപ്പെട്ടത്‌. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും കഥ ആവര്‍ത്തിച്ചു. ഇത്തവണ ദുരന്തം പെനാല്‍ട്ടിയുടെ രൂപത്തിലാണ്‌ കടന്നുവന്നത്‌. ഇവിടെയും വെറും ഒരു ഗോളിന്റെ വ്യത്യാസത്തില്‍ 3-4നു കൊല്‍ക്കത്തയോട്‌ അടിയറവ്‌ പറയാനായിരുന്നു ദുര്യോഗം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും വലിയ ആരാധകരുടെ പിന്തുണയുള്ള ടീം. ഐ.എസ്‌.എല്ലില്‍ ഏറ്റവും ആരാധകര്‍ എത്തുന്ന സ്റ്റേഡിയം എന്നീ വിശേഷണങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കേരള ബ്ലാസറ്റേഴ്‌സിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്‌. എന്നാല്‍ രണ്ടു തവണ ഫൈനലില്‍ എത്തിയട്ടും കിരീടം മാത്രം സ്വന്തമാക്കാന്‍ മഞ്ഞപ്പടയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സും കിരീടവും തമ്മിലുള്ള ദൂരം വളരെ നേര്‍ത്തതാണ്‌. എത്തിപ്പിടിക്കാവുന്ന അടുത്ത്‌.
അടിമുടി മാറ്റങ്ങളോടെ കപ്പ്‌ ഇത്തവണ സ്വന്തമാക്കും എന്ന വാശിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒരുങ്ങിക്കഴിഞ്ഞു. ബ്ലാസറ്റേഴ്‌സിന്റെ ഏറ്റവും വലിയ നീക്കമായി വിലയിരുത്താന്‍ പോകുന്നത്‌ മാനേജരായി റെനെ മ്യൂലെന്‍സ്‌്‌റ്റീനെ നിയമിച്ചതാണ്‌. സാക്ഷാല്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ യൂത്ത്‌ , റിസര്‍വ്‌ ടീമുകളെ മാനേജ്‌ ചെയ്‌തും പ്രധാന ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ കീഴില്‍ പരിശീലന തന്ത്രങ്ങള്‍ പഠിച്ച റെനെയുടെ മികവ്‌ ബ്ലാസറ്റേഴ്‌സിനു ഗുണം ചെയ്യുമെന്ന്‌ ഉറപ്പ്‌. റെനെയുടെ പുതിയ ആശയങ്ങള്‍ ,തന്ത്രങ്ങള്‍ എല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ കേളീശൈലിയില്‍ ഉപയോഗപ്പെടുത്തും. ബ്ലാസറ്റേഴ്‌സിലേക്ക്‌ ഇത്തവണ എത്തുന്ന സൂപ്പര്‍ താരം ബള്‍ഗേറിയന്‍ ദേശീയ ടീമിനെ 2006 മുതല്‍ 2010വരെ നയിച്ച സ്‌ട്രൈക്കര്‍ ദിമിതാര്‍ ബെര്‍ബതോവാണ്‌. സി.എസ്‌.കെ സോഫിയയില്‍ തുടക്കം കുറിച്ച ശേഷം ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ ലേവര്‍ക്കൂസനില്‍ നീണ്ടകാലം.അതിനുശേഷം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ടോട്ട്‌നം ഹോട്‌സ്‌പറില്‍ .രണ്ടുവര്‍ഷത്തിനുശേഷം മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡില്‍ . പ്രീമിയര്‍ ലീഗില്‍ സുവര്‍ണ പാദുകം നേടിയതിനുശേഷം ഫുല്‍ഹാമിലും ഫ്രഞ്ച്‌ ക്ലബ്ബായ മൊണാക്കോയിലും ഗ്രീസിലെ പാക്കിലും കളിച്ചതിനുശേഷമാണ്‌ കേരള ബ്ലാസറ്റേഴ്‌സില്‍ എത്തുന്നത്‌. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ റെനെയുമായുള്ള പരിചയമാണ്‌ ബ്ലാസറ്റേഴ്‌സിലേക്കുള്ള ബെര്‍ബതോവിന്റെ വരവിനു വഴിയൊരുക്കിയത്‌.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രിയപ്പെട്ട താരം ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവാണ്‌ മഞ്ഞപ്പടയുടെ ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു സവിശേഷത. 2014ല്‍ അഞ്ച്‌ ഗോളടിച്ചു ടോപ്‌ സ്‌കോററായി മാറിയ ഇയാന്‍ ഹ്യമും ബെര്‍ബതോവും കൂടി ചേരുമ്പോള്‍ എതിരാളികളുടെ ഗോള്‍മുഖത്തിനു വിശ്രമം ലഭിക്കില്ല.
ബ്ലാസ്‌റ്റേഴ്‌സിനു ഇരുപാര്‍ശ്വങ്ങളിലൂടെയും ആക്രമണങ്ങളുടെ കെട്ടഴിക്കാനും പ്രതിഭാധനരായ കളിക്കാരുടെ കുറവൊന്നുമില്ല. സി.കെ.വിനീതും ജാക്കിചന്ദ്‌ സിംഗും വലിയ ഏരിയ തന്നെ ഉഴുതുമറിച്ചു അതിവേഗം മുന്നേറുവാന്‍ കഴിവുള്ളവരാണ്‌. ഫുള്‍ബാക്ക്‌ പൊസിഷനിലേക്കുള്ള കളിക്കാരുടെ പേരുകള്‍ നിശ്ചയിച്ചപ്പോള്‍ റിനോ ആന്റോയ്‌ക്കും സാമുവല്‍ ഷദാപ്‌ എന്നിവരുടെ പേരുകള്‍ തെരഞ്ഞടുക്കാനുള്ള കാരണവും ക്രോസുകള്‍ അതിവിദഗ്‌ധമായി തൊടുത്തുവിടാനുള്ള കഴിവും കൂടി കണക്കിലെടുത്താണ്‌. പ്രതിരോധത്തിന്റെ നെഞ്ചകം എന്നുവിശേഷിപ്പിക്കാവുന്ന പൊസിഷനില്‍ ഇത്തവണയും സന്ദേശ്‌ ജിങ്കനു തന്നെയാണ്‌ ഉറച്ച സ്ഥാനം. ഇന്ത്യന്‍ ദേശീയ ടീമിന്റെ എറ്റവും മികച്ച ഈ സെന്റര്‍ബാക്ക്‌ ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കലും കൈവിടാത്ത താരമാണ്‌.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ബ്ലാസറ്റേഴ്‌സ്‌ വ്യത്യസ്‌തമായ തത്വശാസ്‌ത്രങ്ങളിലൂടെയാണ്‌ കടന്നുപോയത്‌. എന്നാല്‍ അവയെ എല്ലാം കൂട്ടിയോജിപ്പിക്കുന്ന ഘടകം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്‌ പിന്തുടര്‍ന്നുവന്ന ഫുട്‌ബോളിന്റെ ബ്രിട്ടീഷ്‌ ശൈലി. നേരിട്ടും അല്ലാതെയും ബ്രിട്ടീഷ്‌ ശൈലി ബ്ലാസ്‌റ്റേഴ്‌സില്‍ പ്രതിഫലിപ്പിക്കുന്നു. ഇത്തവണ ഡച്ചുകാരന്‍ റെനെ മ്യൂലെന്‍സ്‌റ്റീനിനു ലഭിക്കുന്ന ബ്ലാസറ്റേഴ്‌സ്‌ ടീമില്‍ അദ്ദേഹത്തിനു തന്റെ തന്ത്രങ്ങളും ക്രീയാത്മകതയും പരീക്ഷിക്കാന്‍ അവസരമുണ്ട്‌. സാങ്കേതികമായി മികവ്‌ ഏറെ പ്രകടിപ്പിക്കുന്ന കളിക്കാരില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനും അദ്ദേഹത്തിനു അവസരം ഉണ്ടാകും. അവരുടെ സര്‍ഗാത്മകത ഉയര്‍ത്തിയെടുക്കുന്നതോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള കളിക്കാരെ അവരുടെ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുന്ന വിധം വിന്യസിപ്പിക്കാനും ഈ സംയോജനത്തിലൂടെ കഴിയും .ഇതിലൂടെ എതിരാളികള്‍ക്കു കനത്തനാശം ഉണ്ടാക്കാന്‍ പര്യാപ്‌തമായ പ്രത്യാക്രമണങ്ങള്‍ നടത്തുവാനും കഴിയും.
ഒറ്റനോട്ടത്തില്‍ , ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ വിള്ളലുകള്‍ ഒന്നുമില്ല. പോസ്‌റ്റിനു കീഴില്‍ മുന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡ്‌ താരം പോള്‍ റാച്ചുക്ക ഉണ്ടെങ്കിലും വിദേശതാരങ്ങളെ ഇറക്കുന്നതിലുള്ള നിയന്ത്രണം കണക്കിലെടുക്കേണ്ടിവരും. അതിനാല്‍ സുഭാഷിഷ്‌ റോയ്‌ ചൗധരി തന്നെ ആയിരിക്കും പ്രധാന ഗോള്‍കീപ്പര്‍ എന്നാല്‍ ഇത്തവണ ലീഗ്‌ അഞ്ച്‌ മാസം നീളുന്നതിനാല്‍ സന്ദീപ്‌ നന്ദിക്കും അവസരം ഉണ്ടാകും.
പഴയ ശത്രുക്കളെ തന്നെയാണ്‌ കേരള ബ്ലാസറ്റേഴ്‌സ്‌ ആദ്യ മത്സരത്തില്‍ നേരിടുന്നത്‌. ആദ്യന്തം വാശിയേറിയ എടികെ.- ബ്ലാസറ്റേഴ്‌സ്‌ പോരാട്ടത്തോടെ ഏറ്റവും നീണ്ട ഹീറോ ഐ.എസ്‌.എല്‍ സീസണിനും കൊച്ചിയില്‍ തുടക്കം കുറിക്കും. ആദ്യ മത്സരങ്ങള്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കാമെന്ന മുന്‍തൂക്കം കൂടി ബ്ലാസ്‌റ്റേഴ്‌സിനു ഇത്തവണ ലഭിച്ചിട്ടുണ്ട്‌. ഗാലറി നിറയുന്ന മഞ്ഞപ്പടയുടെ ആരാധകരുടെ മുന്നിലേക്കാകൂം എടികെയ്‌ക്കു പിന്നാലെ ജാംഷെഡ്‌പൂര്‍ എഫ്‌ . സി (24ന്‌) , മുംബൈ സിറ്റി എഫ്‌.സി (ഡിസംബര്‍ 3ന്‌) എന്നീ ടീമുകള്‍ വരുക. അതിനുശേഷം ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ഗോവയിലെ ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 9നു എഫ്‌.സി ഗോവക്കെതിരെ
എന്തായാലും ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ ലഭിച്ച ഭാഗ്യം മുതലെടുത്താല്‍ തുടക്കം തന്നെ പോയിന്റുകള്‍ വാരിക്കൂട്ടാം. പ്ലേ ഓഫിലേക്കുള്ള പാത റെനെ മ്യൂലെന്‍സ്റ്റീന്റെ ടീമിനു അതോടെ കാര്യമായ ക്ലേശങ്ങള്‍ കൂടാതെ തുറന്നു കിട്ടും 

Kerala Blasters, the runners up of inaugral season are the side to beat this season. Though last season was a disappointing season for the Blasters this year they expect to finish atleast in top 4. Here are the KBFC team details  which include Kerala Blasters FC Team Squad, Kerala Blasters FC Logo, Kerala Blasters FC Jersey, Kerala Blasters FC Theme Song.

Full Name- Kerala Blasters
Nickname – KBFC
Home Ground – Jawaharlal Nehru Stadium Kochi, Kerala

Owner – Sachin Tendulkar, Chiranjeevi, Akkineni Nagarjuna, Allu Aravind, Nimmagadda Prasad
Head Coach – Steve Coppell

തലക്കെട്ട്‌ : ഗതിമാറ്റാനുറച്ച്‌ ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പട

ആമുഖം : ഇത്തവണ പ്രതീക്ഷകള്‍ എല്ലാം ശരിയാകമെന്ന വിശ്വാസത്തിലാണ്‌ റെനെ മ്യൂലെന്‍സ്റ്റീന്റെ മഞ്ഞപ്പട

കിരീടം എന്ന നേട്ടത്തിലേക്കുള്ള കേരള ബ്ലാസറ്റേഴ്‌്‌സ്‌ എഫ്‌..സിയുടെ കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കിരീടധാരണത്തിലേക്ക്‌ ബ്ലാസറ്റേഴ്‌സ്‌ അടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2014, 2016 സീസണുകളില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസറ്റേഴ്‌സ്‌ രണ്ടു തവണയും എ.ടി.കെ യോട്‌ തോറ്റു. 2014ല്‍ മൂഹമ്മദ്‌ റഫീഖ്‌ ആയിരുന്നു വില്ലന്‍. റഫീഖിന്റെ ഏക ഗോളിന്റെ നേരിയ വ്യത്യാസത്തിലാണ്‌ കപ്പിനും ചുണ്ടിനു ഇടയില്‍ പാനപാത്രം നഷ്ടപ്പെട്ടത്‌. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും കഥ ആവര്‍ത്തിച്ചു. ഇത്തവണ ദുരന്തം പെനാല്‍ട്ടിയുടെ രൂപത്തിലാണ്‌ കടന്നുവന്നത്‌. ഇവിടെയും വെറും ഒരു ഗോളിന്റെ വ്യത്യാസത്തില്‍ 3-4നു കൊല്‍ക്കത്തയോട്‌ അടിയറവ്‌ പറയാനായിരുന്നു ദുര്യോഗം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും വലിയ ആരാധകരുടെ പിന്തുണയുള്ള ടീം. ഐ.എസ്‌.എല്ലില്‍ ഏറ്റവും ആരാധകര്‍ എത്തുന്ന സ്റ്റേഡിയം എന്നീ വിശേഷണങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കേരള ബ്ലാസറ്റേഴ്‌സിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്‌. എന്നാല്‍ രണ്ടു തവണ ഫൈനലില്‍ എത്തിയട്ടും കിരീടം മാത്രം സ്വന്തമാക്കാന്‍ മഞ്ഞപ്പടയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സും കിരീടവും തമ്മിലുള്ള ദൂരം വളരെ നേര്‍ത്തതാണ്‌. എത്തിപ്പിടിക്കാവുന്ന അടുത്ത്‌.
അടിമുടി മാറ്റങ്ങളോടെ കപ്പ്‌ ഇത്തവണ സ്വന്തമാക്കും എന്ന വാശിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒരുങ്ങിക്കഴിഞ്ഞു. ബ്ലാസറ്റേഴ്‌സിന്റെ ഏറ്റവും വലിയ നീക്കമായി വിലയിരുത്താന്‍ പോകുന്നത്‌ മാനേജരായി റെനെ മ്യൂലെന്‍സ്‌്‌റ്റീനെ നിയമിച്ചതാണ്‌. സാക്ഷാല്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ യൂത്ത്‌ , റിസര്‍വ്‌ ടീമുകളെ മാനേജ്‌ ചെയ്‌തും പ്രധാന ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ കീഴില്‍ പരിശീലന തന്ത്രങ്ങള്‍ പഠിച്ച റെനെയുടെ മികവ്‌ ബ്ലാസറ്റേഴ്‌സിനു ഗുണം ചെയ്യുമെന്ന്‌ ഉറപ്പ്‌. റെനെയുടെ പുതിയ ആശയങ്ങള്‍ ,തന്ത്രങ്ങള്‍ എല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ കേളീശൈലിയില്‍ ഉപയോഗപ്പെടുത്തും. ബ്ലാസറ്റേഴ്‌സിലേക്ക്‌ ഇത്തവണ എത്തുന്ന സൂപ്പര്‍ താരം ബള്‍ഗേറിയന്‍ ദേശീയ ടീമിനെ 2006 മുതല്‍ 2010വരെ നയിച്ച സ്‌ട്രൈക്കര്‍ ദിമിതാര്‍ ബെര്‍ബതോവാണ്‌. സി.എസ്‌.കെ സോഫിയയില്‍ തുടക്കം കുറിച്ച ശേഷം ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ ലേവര്‍ക്കൂസനില്‍ നീണ്ടകാലം.അതിനുശേഷം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ടോട്ട്‌നം ഹോട്‌സ്‌പറില്‍ .രണ്ടുവര്‍ഷത്തിനുശേഷം മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡില്‍ . പ്രീമിയര്‍ ലീഗില്‍ സുവര്‍ണ പാദുകം നേടിയതിനുശേഷം ഫുല്‍ഹാമിലും ഫ്രഞ്ച്‌ ക്ലബ്ബായ മൊണാക്കോയിലും ഗ്രീസിലെ പാക്കിലും കളിച്ചതിനുശേഷമാണ്‌ കേരള ബ്ലാസറ്റേഴ്‌സില്‍ എത്തുന്നത്‌. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ റെനെയുമായുള്ള പരിചയമാണ്‌ ബ്ലാസറ്റേഴ്‌സിലേക്കുള്ള ബെര്‍ബതോവിന്റെ വരവിനു വഴിയൊരുക്കിയത്‌.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രിയപ്പെട്ട താരം ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവാണ്‌ മഞ്ഞപ്പടയുടെ ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു സവിശേഷത. 2014ല്‍ അഞ്ച്‌ ഗോളടിച്ചു ടോപ്‌ സ്‌കോററായി മാറിയ ഇയാന്‍ ഹ്യമും ബെര്‍ബതോവും കൂടി ചേരുമ്പോള്‍ എതിരാളികളുടെ ഗോള്‍മുഖത്തിനു വിശ്രമം ലഭിക്കില്ല.
ബ്ലാസ്‌റ്റേഴ്‌സിനു ഇരുപാര്‍ശ്വങ്ങളിലൂടെയും ആക്രമണങ്ങളുടെ കെട്ടഴിക്കാനും പ്രതിഭാധനരായ കളിക്കാരുടെ കുറവൊന്നുമില്ല. സി.കെ.വിനീതും ജാക്കിചന്ദ്‌ സിംഗും വലിയ ഏരിയ തന്നെ ഉഴുതുമറിച്ചു അതിവേഗം മുന്നേറുവാന്‍ കഴിവുള്ളവരാണ്‌. ഫുള്‍ബാക്ക്‌ പൊസിഷനിലേക്കുള്ള കളിക്കാരുടെ പേരുകള്‍ നിശ്ചയിച്ചപ്പോള്‍ റിനോ ആന്റോയ്‌ക്കും സാമുവല്‍ ഷദാപ്‌ എന്നിവരുടെ പേരുകള്‍ തെരഞ്ഞടുക്കാനുള്ള കാരണവും ക്രോസുകള്‍ അതിവിദഗ്‌ധമായി തൊടുത്തുവിടാനുള്ള കഴിവും കൂടി കണക്കിലെടുത്താണ്‌. പ്രതിരോധത്തിന്റെ നെഞ്ചകം എന്നുവിശേഷിപ്പിക്കാവുന്ന പൊസിഷനില്‍ ഇത്തവണയും സന്ദേശ്‌ ജിങ്കനു തന്നെയാണ്‌ ഉറച്ച സ്ഥാനം. ഇന്ത്യന്‍ ദേശീയ ടീമിന്റെ എറ്റവും മികച്ച ഈ സെന്റര്‍ബാക്ക്‌ ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കലും കൈവിടാത്ത താരമാണ്‌.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ബ്ലാസറ്റേഴ്‌സ്‌ വ്യത്യസ്‌തമായ തത്വശാസ്‌ത്രങ്ങളിലൂടെയാണ്‌ കടന്നുപോയത്‌. എന്നാല്‍ അവയെ എല്ലാം കൂട്ടിയോജിപ്പിക്കുന്ന ഘടകം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്‌ പിന്തുടര്‍ന്നുവന്ന ഫുട്‌ബോളിന്റെ ബ്രിട്ടീഷ്‌ ശൈലി. നേരിട്ടും അല്ലാതെയും ബ്രിട്ടീഷ്‌ ശൈലി ബ്ലാസ്‌റ്റേഴ്‌സില്‍ പ്രതിഫലിപ്പിക്കുന്നു. ഇത്തവണ ഡച്ചുകാരന്‍ റെനെ മ്യൂലെന്‍സ്‌റ്റീനിനു ലഭിക്കുന്ന ബ്ലാസറ്റേഴ്‌സ്‌ ടീമില്‍ അദ്ദേഹത്തിനു തന്റെ തന്ത്രങ്ങളും ക്രീയാത്മകതയും പരീക്ഷിക്കാന്‍ അവസരമുണ്ട്‌. സാങ്കേതികമായി മികവ്‌ ഏറെ പ്രകടിപ്പിക്കുന്ന കളിക്കാരില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനും അദ്ദേഹത്തിനു അവസരം ഉണ്ടാകും. അവരുടെ സര്‍ഗാത്മകത ഉയര്‍ത്തിയെടുക്കുന്നതോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള കളിക്കാരെ അവരുടെ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുന്ന വിധം വിന്യസിപ്പിക്കാനും ഈ സംയോജനത്തിലൂടെ കഴിയും .ഇതിലൂടെ എതിരാളികള്‍ക്കു കനത്തനാശം ഉണ്ടാക്കാന്‍ പര്യാപ്‌തമായ പ്രത്യാക്രമണങ്ങള്‍ നടത്തുവാനും കഴിയും.
ഒറ്റനോട്ടത്തില്‍ , ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ വിള്ളലുകള്‍ ഒന്നുമില്ല. പോസ്‌റ്റിനു കീഴില്‍ മുന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡ്‌ താരം പോള്‍ റാച്ചുക്ക ഉണ്ടെങ്കിലും വിദേശതാരങ്ങളെ ഇറക്കുന്നതിലുള്ള നിയന്ത്രണം കണക്കിലെടുക്കേണ്ടിവരും. അതിനാല്‍ സുഭാഷിഷ്‌ റോയ്‌ ചൗധരി തന്നെ ആയിരിക്കും പ്രധാന ഗോള്‍കീപ്പര്‍ എന്നാല്‍ ഇത്തവണ ലീഗ്‌ അഞ്ച്‌ മാസം നീളുന്നതിനാല്‍ സന്ദീപ്‌ നന്ദിക്കും അവസരം ഉണ്ടാകും.
പഴയ ശത്രുക്കളെ തന്നെയാണ്‌ കേരള ബ്ലാസറ്റേഴ്‌സ്‌ ആദ്യ മത്സരത്തില്‍ നേരിടുന്നത്‌. ആദ്യന്തം വാശിയേറിയ എടികെ.- ബ്ലാസറ്റേഴ്‌സ്‌ പോരാട്ടത്തോടെ ഏറ്റവും നീണ്ട ഹീറോ ഐ.എസ്‌.എല്‍ സീസണിനും കൊച്ചിയില്‍ തുടക്കം കുറിക്കും. ആദ്യ മത്സരങ്ങള്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കാമെന്ന മുന്‍തൂക്കം കൂടി ബ്ലാസ്‌റ്റേഴ്‌സിനു ഇത്തവണ ലഭിച്ചിട്ടുണ്ട്‌. ഗാലറി നിറയുന്ന മഞ്ഞപ്പടയുടെ ആരാധകരുടെ മുന്നിലേക്കാകൂം എടികെയ്‌ക്കു പിന്നാലെ ജാംഷെഡ്‌പൂര്‍ എഫ്‌ . സി (24ന്‌) , മുംബൈ സിറ്റി എഫ്‌.സി (ഡിസംബര്‍ 3ന്‌) എന്നീ ടീമുകള്‍ വരുക. അതിനുശേഷം ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ഗോവയിലെ ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 9നു എഫ്‌.സി ഗോവക്കെതിരെ
എന്തായാലും ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ ലഭിച്ച ഭാഗ്യം മുതലെടുത്താല്‍ തുടക്കം തന്നെ പോയിന്റുകള്‍ വാരിക്കൂട്ടാം. പ്ലേ ഓഫിലേക്കുള്ള പാത റെനെ മ്യൂലെന്‍സ്റ്റീന്റെ ടീമിനു അതോടെ കാര്യമായ ക്ലേശങ്ങള്‍ കൂടാതെ തുറന്നു കിട്ടും 

No comments:

Post a Comment

PHOTOS