2015ലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍
എഫ്.സിക്ക് പുതിയ
തുടക്കം
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ അടിമുടി മാറി എത്തുന്ന
ചെന്നൈയിന്‍ എഫ്.സിയുടെ കളി കാണുവാന്‍ എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുകയാണ്.
പരിശീലകന്‍ മുതല്‍ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ വരെ സമൂല മാറ്റം പ്രകടമാണ്.
കഴിഞ്ഞ മൂന്നു സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച ഇറ്റാലിയന്‍ ഇതിഹാസം മാര്‍ക്കോ
മറ്റെരാസി ഇല്ലാതെയാണ് മരീന മച്ചാന്‍സിന്റെ വരവ്.
മറ്റെരാസിയുടെ കീഴില്‍
എത്തിയ ചെന്നൈയിന്‍ എഫ്.സിയ്‌ക്ക് പ്രത്യേക പ്രതിഛായ തന്നെ ഉണ്ടായിരുന്നു. ഒരു
ഇഞ്ചു പോലും വിട്ടുകൊടുക്കാത്ത, ആക്രണോത്സുകത കാണിക്കുന്ന ടീം എന്ന
പ്രതിഛായയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. നാലാം സീസണില്‍ അടിമുടി നടത്തിയ
അഴിച്ചുപണി ടീമിന്റെ പ്രതിഛായയില്‍ വരുത്തിയിരിക്കുന്ന മാറ്റം കാണുവാന്‍ പോകുന്നതേ
ഉള്ളു
മാര്‍ക്കോ മറ്റെരാസിക്കു പകരം ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റന്‍ വില്ലയുടെ
മുന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ പരിശീലക പദവി എല്‍പ്പിച്ചുകൊടുക്കുമ്പോള്‍
മാനേജ്‌മെന്റിന്റെ ലക്ഷ്യം 2015നു ശേഷം മറ്റൊരു ഐ.എസ്.എല്‍ കിരീടം ഷെല്‍ഫില്‍
എത്തിക്കുക എന്നതാണ്. ആസ്റ്റണ്‍ വില്ലയെ ഒരു തവണ എഫ്.എ കപ്പിന്റെ ഫൈനലിലേക്കു
നയിച്ച പാരമ്പര്യമുള്ള ജോണ്‍ ഗ്രിഗറിയില്‍ നിന്നും മരീന മച്ചാന്‍സ് കിരീടം
വീണ്ടെടുക്കുക എന്ന ദൗത്യം ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നു.
'
അദ്ദഹം തീര്‍ച്ചയായും ഒരു ഇതിഹാസം തന്നെയാണ്. എത് ടീമിനും അടിസ്ഥാനപരമായി
വേണ്ടത് സ്ഥിരതയായര്‍ന്ന പ്രകടനമാണ് . ചെന്നൈയിനു ഈ സ്ഥിരത നേടിക്കൊടുത്തത്
മറ്റെരാസിയാണ്. അദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷം ചെയ്‌ത മഹത്തായ കര്‍ത്തവ്യം തുടരുക
എന്നതു മാത്രമെ ഇനി എനിക്ക് ചെയ്യാനുള്ളു. പ്രൊഷണല്‍ കായിക വേദി ആകുമ്പോള്‍
നിരന്തരം സമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരും , ഈ സമ്മര്‍ദ്ദങ്ങളെ വിജയകരമായി
നേരിടുകയാണ് വേണ്ടത്. ' തന്റെ മുന്‍ഗാമിയെ ജോണ്‍ ഗ്രിഗറി പ്രത്യേകം
പ്രശംസിച്ച.
ജോണ്‍ ഗ്രിഗറി തന്റെ കരിയറില്‍ പരിശീലകന്റെ റോള്‍ ആരംഭിക്കുന്നത്
പോര്‍ട്ട്‌സ് മൗത്തിലൂടെയാണ്.. പിന്നീട് നാല് വര്‍ഷം ആസ്റ്റന്‍ വില്ലയെ
പരിശീലിപ്പിക്കുന്നതിനു മുന്‍പ് പ്ലെമൗത്ത് ആര്‍ഗില്‍, വൈകാംമ്പ് വാണ്ടെറേഴ്‌സ്
എന്നീ ക്ലബ്ബുകളിലും പരിശീലകനായിരുന്നു
ചെന്നൈയിന്‍ എഫ്.സിയുടെ പരിശിലക പദവി
ഏറ്റെടുത്തതിനുശേഷം ജോണ്‍ ഗ്രിഗറി ടീമിനെ എങ്ങനെ പാകപ്പെടുത്തിയെടുത്തു എന്നു
പരിശോധിക്കുക വളരെ കൗതുകമായിരിക്കും.
ടീമിന്റെ മുന്നൊരുക്കം തായ്‌ലാന്റിലെ പ്രീ
സീസണ്‍ ക്യാമ്പിലൂടെയായിരുന്നു. അവിടെ തായ് പ്രീമിയര്‍ ലീഗ് ടീമായ ബാങ്കോക്ക്
യുണൈറ്റഡ് എഫ്.സിയെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിക്കാന്‍
ഗ്രിഗറിയുടെ കുട്ടികള്‍ക്കു കഴിഞ്ഞു.
" തായ്‌ലാന്റില്‍ ഞങ്ങള്‍ക്ക്
മൂന്നാഴ്‌ചത്തെ പ്രീ സീസണ്‍ ക്യാമ്പാണ് ഒരുക്കിയിരുന്നത്. അവിടെ മൂന്നു
മത്സരങ്ങള്‍ കളിക്കാനുള്ള അവസരവും ലഭിച്ചു. ഇതിലൂടെ മികച്ച മുന്നൊരുക്കങ്ങള്‍
ടീമിനു നല്‍കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കളിക്കാരുടെ കളിയോടുള്ള സമീപനവും
അവരുടെ പ്രൊഫഷണല്‍ സമീപനവും എനിക്കു പൂര്‍ണ സംതൃപ്‌തി നല്‍കുന്നു. നവംബര്‍ 19നു
മികച്ച തുടക്കം കുറിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടു ഞങ്ങളുടെ ടീം
ഒന്നടങ്കം വളരെ നന്നായി കഠിനപ്രയ്‌തനം തന്നെ നടത്തിയിട്ടുണ്ട് ." ചെന്നൈയിന്‍
കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
നവംബര്‍ 19നു ചെന്നൈയിന്‍ എഫ്.സി തങ്ങളുടെ ആദ്യ
മത്സരത്തില്‍ എഫ്.സി ഗോവയെയാണ് നേരിടുന്നത്. രണ്ടു ടീമുകള്‍ക്കും ഇത്
ഓര്‍മമകള്‍ ഉണര്‍ത്തുന്ന മത്സരം ആയിരിക്കും. 2015ലെ ഫൈനലില്‍ ഗോവയെ
തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ എഫ്.സി കിരീടം ചൂടിയത്. ഫൈനലില്‍ ചെന്നൈയിന്റെ
താരമായി മാറിയത് കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയും.്. കഴിഞ്ഞ സീസണില്‍
മെന്‍ഡോസയെനക്കൂടാതെയാണ് ചെന്നൈയിന്‍ എഫ്.സി ഇറങ്ങിയത്. എന്തോ, കേവലം ഏഴാം
സ്ഥാനം കൊണ്ടു തൃപതിപ്പെടേണ്ടിയും വന്നു. ഈ ഒരു ദുരന്തം ഇനി
ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ ശക്തിയും ഇത്തവണ മരീന മച്ചാന്‍സ് സമാഹരിച്ചു
കഴിഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെപ്പോലെ എടുത്തുപറയുവനുള്ള താരങ്ങള്‍ ഒന്നും ടീമില്‍
ഇത്തവണ ഇല്ല. കോച്ച് ജോണ്‍ ഗ്രിഗറി ഇതേക്കുറിച്ചു വിശദീകരിക്കുന്നതുപോലെ , "
താരപൊലിമയേക്കാള്‍ കൂട്ടായ്‌മയ്‌ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഊ കൂട്ടായ
പരിശ്രമം ചെന്നൈയിന്‍ എഫ്.സിയില്‍ വേണ്ടുവോളം കാണുവാനുണ്ട്. കഴിഞ്ഞ സീസണുകള്‍
എടുത്താലും താരങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്ക്
പ്രത്യേക മതിപ്പ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സീസണ്‍ അവസാനിക്കുമ്പോഴും ഒന്നോ
രണ്ടോ കളിക്കാര്‍ വലിയ താരങ്ങളായി മാറിയിട്ടുണ്ടാകും' കോച്ച് പ്രവചിക്കുന്നു.
ടീമിന്റെ ഏറ്റവും വലിയ ശക്തിയെന്നു പറയാവുന്നത് കടുകട്ടിയായ
പ്രതിരോധനിരയാണ്. ക്യാപ്‌റ്റന്‍ ഇനിഗോ കാല്‍ഡ്രോണ്‍ നയിക്കുന്ന പ്രതിരോധത്തില്‍
കോട്ടകെട്ടുവാന്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള മുന്‍ എടികെ താരം ഹെന്‍റിക്വെ
സെറീനോയുമുണ്ട്. മധ്യനിരയില്‍ ബ്രസീലില്‍ നിന്നുള്ള റാഫേല്‍ അഗസ്‌തോയും.
ഇന്ത്യന്‍ കളിക്കാരുടെ പട്ടികയിലും നിരവധി വന്‍ താരങ്ങളടങ്ങന്നു. ജെജെ
ലാല്‍പെക്യുല താര നിരയില്‍ മുന്നിലുണ്ട്. ഗോള്‍കീപ്പര്‍ സ്ഥാനം കരംജിത് സിംഗ്
നിലനിര്‍ത്തി. അതേപോലെ ഇതിനകം ടീമി്‌ന്റെ ജീവിത ഭാഗമായി മാറിക്കഴിഞ്ഞ തോയ് സിംഗ്,
ധന്‍പാല്‍ ഗണേഷ്, ധര്‍മ്മചന്ദ്ര സിംഗ് എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്.
പരിശീലകനെന്ന നിലയില്‍ തന്നെ വിലയിരുത്താനുള്ള അവകാശം ആരാധകര്‍ക്കും
മാധ്യമങ്ങള്‍ക്കും ജോണ്‍ ഗ്രിഗറി വിട്ടുകൊടുത്തു. "എല്ലാ പരിശീലകര്‍ക്കും സ്വന്തമായ
ശൈലികള്‍ ഉണ്ടാകും. മറ്റേതൊരു പരിശീലകനെയും പോലെ വിജയിക്കുന്നതിനെ ഇഷ്ടപ്പെടുകയും
തോല്‍വികളെ വെറുക്കുകയും ചെയ്യുന്നു ' ജോണ്‍ ഗ്രിഗറി പറഞ്ഞു.
എല്ലാവരും
ഐ.എസ്.എല്‍ നാലാം സീസണില്‍ അടിമുടി മാറ്റത്തോടെ എത്തുന്ന ചെന്നൈയിന്‍ എഫ്.സി
കളിക്കുന്നത് കാണുവാന്‍ കാത്തിരിക്കുകയാണ്.
Squads & Players List, Logo, Jersey, Theme Song – Third season of Indian Super League has commenced and the participant teams are prepping to receive maximum success in group stage matches. Here is a glaring look over one of the eight teams – Chennaiyin FC. Team squads, previous performance and their upcoming matches have been discussed in this year’s ISL contention.
Full Name- Football Club Chennaiyin FC
Nickname – Super Machans
Home Ground – JAWAHARLAL NEHRU STADIUM
Owner – Vita Dani, Abhishek Bachchan, Mahendra Singh Dhoni
Head Coach – JOHN GREGORY
No comments:
Post a Comment