Saturday, September 30, 2017

Delhi Dynamos (DD)





സിംഹഗര്‍ജ്ജനം പുറത്തും മുഴങ്ങണം



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ മൂന്നു സീസണുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അധികം സ്ഥിരത നിലനിര്‍ത്തിയ ടീമാണ്‌ ഡല്‍ഹി ഡൈനാമോസ്‌. അവസാന നാല്‌ സ്ഥാനത്തെത്തുമെന്നുറപ്പാക്കാവുന്ന ടീം. പക്ഷേ, ഇതിനുമപ്പുറം കിരീടം നേടാനുള്ള പോരാട്ടം കാഴ്‌ചവെക്കാന്‍ ഡല്‍ഹി ഡൈനാമോസിനു കഴിയില്ലേ ?

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്‌ഘാടന സീസണില്‍ സെമിഫൈനല്‍ സ്ഥാനം കഷ്ടിച്ചു നഷ്ടപ്പെട്ടു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്ന ഡല്‍ഹി ഡൈനാമോസ്‌ അതിനുശേഷം വ്യക്തമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ രണ്ട്‌ സീസണുകളിലും അവസാന നാലാം സ്ഥാനം വരെ എത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.
2015ല്‍ ഗോവയ്‌ക്കെതിരെ ഒരു ഗോളിന്റെ ലീഡ്‌ നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ 0-2നു ഗോവയോട്‌ തോറ്റു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട്‌ ആദ്യ പാദത്തില്‍ 0-1നു തോറ്റു. എന്നാല്‍ കൊച്ചിയില്‍ കളിച്ച രണ്ടാം പാദത്തില്‍ 2-1നു ജയിച്ചു. പക്ഷേ തുടര്‍ന്നു 2-2ല്‍ ആയ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിധിയെഴുതി. ഇതില്‍ കേരള ബ്ലാസറ്റേഴ്‌സ്‌ ഏകപക്ഷീയമായി മൂന്നു ഗോളുകള്‍ക്ക്‌ ജയിച്ചു. രണ്ടു അവസരങ്ങളിലും ടീമിന്റെ എവേ മത്സരങ്ങളിലെ കഴിവില്ലായ്‌മക്ക്‌ ഡല്‍ഹിയ്‌ക്ക്‌ വലിയ വില കൊടുക്കേണ്ടി വന്നു. ഡല്‍ഹിയുടെ സിംഹങ്ങള്‍ സ്വന്തം മാളത്തില്‍ ഗര്‍ജ്ജിക്കാന്‍ ശക്തരാണ്‌. പക്ഷേ, സ്വന്തം മാളത്തിനു പുറത്ത്‌ ഇനിയും കരുത്ത്‌ കാണിക്കേണ്ടിയിരിക്കുന്നു. 

ഈ സീസണില്‍ ഡല്‍ഹി ഡൈനാമോസ്‌ എന്ന പടകപ്പലിന്റെ അമരക്കാരന്റെ പങ്ക്‌ വഹിക്കാനുള്ളത്‌ പോര്‍ച്ചുഗലില്‍ നിന്നുള്ള മിഗുവേല്‍ എഞ്ചലിനാണ്‌. അദ്ദേഹത്തിന്റെ ദൗത്യം ആണെങ്കില്‍ വളരെ സുതാര്യവും. കഴിഞ്ഞ സീസണിനേക്കാള്‍ ടീമിനു മികച്ച നേട്ടം നല്‍കുക. കഴിഞ്ഞ 2016-17 സീസണിന്റെ തുടക്കത്തില്‍ ജിയാന്‍ ലൂക്ക സാംബ്രോട്ടയ്‌ക്ക്‌ ടീമിനു വേഗത നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, അതിനുശേഷം നല്ല നിലയില്‍ പോകാനായില്ല. 
രസകരമായ വസ്‌തുത, ഡല്‍ഹി ഡൈനാമോസിന്റെ നാലാമത്തെ പരിശീലകനാണ്‌ സ്‌പെയിനില്‍ നിന്നുള്ള മിഗുവേല്‍ എഞ്ചല്‍. ആദ്യ സീസണില്‍ ഹെം വാന്‍ വെല്‍ഡോവനും (ബല്‍ജിയം), രണ്ടാം സീസണില്‍ റോബര്‍ട്ടോ കാര്‍ലോസും (ബ്രസീല്‍), മൂന്നാം സീസണില്‍ ജിയാന്‍ലൂക്ക സാംബ്രോട്ടയും (ഇറ്റലി) പരിശീലകരായി വന്നു. കഴിഞ്ഞ മൂന്നു സീസണുകളില്‍ ഡല്‍ഹിയുടെ ആരാധകര്‍ക്ക്‌ തങ്ങളുടെ ടീമിന്റെ ജാഗ്രത, നൈപുണ്യം, എന്നിവയോടൊപ്പം സഹജമായ വാസനയും കുലുക്കമില്ലായ്‌മയും ഒത്തുചേര്‍ന്ന ആക്രമണ സ്വഭാവവും കാണുവാന്‍ കഴിഞ്ഞു. ഇവയെല്ലാം കൂടിച്ചേര്‍ന്ന ടീമിന്റെ സമീപനം ഏറ്റവും മികച്ചതാണ്‌. 

ഈ സീസണില്‍ ടീമിന്റെ സമീപനത്തില്‍ കാതലായ മാറ്റം കാണുവാന്‍ കഴിയുന്നുണ്ട്‌. കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹി ചില താരങ്ങളില്‍ അമിതമായി വിശ്വാസം അര്‍പ്പിച്ചാണ്‌ കളിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ ഫ്‌ളോറന്റ്‌ മലൂദ, റോബിന്‍ സിംഗ്‌, റിച്ചാര്‍ഡ്‌ ഗാഡ്‌സെ , മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്ക്‌ ടീമിനെയും കൂടി വഹിക്കേണ്ടി വന്നു. ഈ സീസണില്‍ സ്ഥിതിഗതികള്‍ മാറി. പരസ്‌പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റ്‌ ആയി കളിക്കാരെ വിന്യസിക്കാന്‍ ഡല്‍ഹിക്കു കഴിഞ്ഞിട്ടുണ്ട്‌. 
മത്സരത്തില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം പരസ്‌പരം പങ്കിടുന്നതോടെ പ്രധാന കളിക്കാര്‍ക്ക്‌ ആയാസരഹിതമായി കളിക്കാനാകും. കഠിനാധ്വാനികളായ പ്രീതം കോട്ടാല്‍, സെന റാല്‍ട്ടെ, പ്രതീക്‌ ചൗധരി, സെയ്‌ത്യാസെന്‍ സിംഗ്‌ , റോമിയോ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ക്ക്‌ ഇതൊരു അനുഗ്രഹമായിരിക്കും. ഇതിനുപുറമെ മധ്യനിരയില്‍ പരിചയസമ്പന്നരായി രണ്ട്‌ ലാറ്റിനമേരിക്കന്‍ താരങ്ങള്‍കൂടി എത്തിയട്ടുണ്ട്‌ . ഉറുഗ്വയേില്‍ നിന്നും മത്യാസ്‌ മിര്‍ബാജെയും ബ്രസീലില്‍ നിന്നും പൗളീഞ്ഞ്യോ ഡയസും. 
ഡൈനാമോസിന്റെ എടുത്തുപറയേണ്ട സ്വഭാവമാണ്‌ അത്രയൊന്നും അറിയപ്പെടാത്ത കളിക്കാരെ കൊണ്ടുവന്നു ടീമിലെ വളരെ സുപരിചിതരാക്കി മാറ്റുകയെന്നത്‌. ഇതിന്റെ ക്രെഡിറ്റ്‌ തീര്‍ച്ചയായം നല്‍കേണ്ടത്‌ കളിക്കാരെ തെരഞ്ഞെടുക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഡൈനാമോസിന്റെ ശരിയായ രീതിയെ തന്നെയാണ്‌. അതേപോലെ കളിക്കാരുടെ ലേലം നടക്കുന്ന ഘട്ടത്തില്‍ വളരെ വേഗത്തിലാണ്‌ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നത്‌. ഡല്‍ഹിയുടെ പുതിയ പരിശീലകന്‍ മിഗുവേല്‍ റയല്‍ മാഡ്രിഡിനുവേണ്ടിയും പിന്നീട്‌ അവരുടെ ബി, സി ടീമുകളുടെ പരിശീലകനായും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കളിക്കാരെ വിന്യസിക്കാനുള്ള രീതിയിലും പ്രത്യേകതയുണ്ട്‌. വിംഗിലാണ്‌ അദ്ദേഹം പരമാവധി ശ്രദ്ധ ചെലുത്തുന്നത്‌. അതുകൊണ്ട്‌ വേഗതയേറിയ വിംഗര്‍മാരെ പരമാവധി തെരഞ്ഞെടുക്കാനാണ്‌ ടീം അധികൃതരോട്‌ ആദ്യം തന്നെ നിര്‍ദ്ദേശിച്ചത്‌. ഇരു വിംഗുകംളിലു മികവുറ്റ വേഗതയേറിയ ഇന്ത്യന്‍ കളിക്കാര്‍ വരുന്നതോടെ വിദേശതാരങ്ങളെ മധ്യത്തില്‍ വിന്യസിക്കാന്‍ അവസരം ലഭിക്കും.
ഡല്‍ഹിയുടെ ആരാധകര്‍ക്ക്‌ തങ്ങളുടെ ടീം അവസാന നാല്‌ സ്ഥാനത്തെത്തുമെന്നുറപ്പാണ്‌. ആദ്യ സീസണില്‍ ഒഴികെ. അന്ന്‌ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ്‌ ആദ്യ സീസണില്‍ അഞ്ചാമത്‌ ആകേണ്ടി വന്നത്‌. ആശ്ചകര്യമായ മറ്റൊരു വസ്‌തുത, രണ്ടു തവണ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ വളരെ നേര്‍ത്ത വ്യത്യാസം മാത്രമെയുള്ളു. കൊല്‍ക്കത്തയേക്കാള്‍ ഏറെ പാസുകള്‍ ഡല്‍ഹിയുടെ കളിക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്‌.അതേപോലെ ഈ പാസുകളുടെ കൃത്യതയും വളരെ കണിശം. കുറഞ്ഞ മത്സരങ്ങളില്‍ കൂടുതല്‍ ഷോട്ടുകളും ഡല്‍ഹിയ്‌ക്കു അവകാശപ്പെട്ടതാണ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ രണ്ടു തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്തയേക്കാള്‍ കേവലം ഒരു ഗോളിന്റെ കുറവ്‌ മാത്രമെ ഡല്‍ഹിയ്‌ക്കുള്ളു. 64 ഗോളുകള്‍ ഇതിനകം ഡല്‍ഹി അടിച്ചുകൂട്ടി. 
ഡല്‍ഹി സ്ഥിരതയുടെ ഒരു കോ്‌ട്ട തന്നെയാണെന്നാണ്‌ റെക്കോര്‍ഡുകള്‍ കാണിക്കുന്നത്‌ . 2013ല്‍ അഞ്ചാം സ്ഥാനം, 2015ല്‍ നാലാം സ്ഥാനം, 2016ല്‍ മൂന്നാം സ്ഥാനം. ഇനി കൂടുതല്‍ ഉയരങ്ങളിലേക്ക്‌ ,കിരീടത്തിലേക്ക്‌ തന്നെ ഡല്‍ഹി അടുക്കുന്നു. സ്ഥിരത ഫാഷന്‍ ആക്കിയ ടീം എന്നനിലയില്‌ . കഴിഞ്ഞ സീസണുകളിലെപ്പോലെ ഡല്‍ഹി സെമിഫൈനല്‍ പോരാളികളായി വീണ്ടും എത്തും. ശഴിഞ്ഞതവണ മൂന്നാം സ്ഥാനക്കാരായി എങ്കിലും റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴിലാണ്‌ ഡല്‍ഹിക്ക്‌ ഏറ്റവും അധികം വിജയശതമാനം 42.86ശതമാനം. കഴിഞ്ഞ സീസണില്‍ ഇത്‌ 35.71 ശ,തമാനവും ആദ്യ സീസണില്‍ 28.57 ശതമാനവും ആയിരുന്നു. 10 ഗോള്‍ നേടിയ ബ്രസീലുകാരന്‍ മാഴ്‌സിലോ പെരേരയാണ്‌ ഡല്‍ഹിക്കുവേണ്ടി ഏറ്റവും അധികം ഗോള്‍ നേടിയ താരം. 


ടീമംഗങ്ങള്‍ :ഗോള്‍ കീപ്പര്‍മാര്‍ :അല്‍ബിനോ ഗോമസ്‌, സുഖ്‌ദേവ്‌ പാട്ടില്‍, അര്‍ണാബ്‌ ദാസ്‌ ശര്‍മ്മ
പ്രതിരോധനിരക്കാര്‍: പ്രീതം കോട്ടാല്‍, സെന റാല്‍ട്ട, ഗബ്രിയേല്‍ ചിചിറോ (വെനിസ്വേല), എഡു മോയ (സ്‌പെയിന്‍), പ്രതീക്‌ ചൗധരി, മുഹമ്മദ്‌ സാജിത്‌,ാേല്‍സണ്‍ റോഡ്രിഗസ്‌, സിംരഞ്‌ജിത്‌ സിംഗ്‌, ജയന്ത സിംഗ്‌, മുന്‍മുന്‍ ലഗൂന്‍, കിഷന്‍ സിംഗ്‌, 
മധ്യനിര: പൗളീഞ്ഞ്യോ ഡയസ്‌ (ബ്രസീല്‍), മത്യാസ്‌ മിര്‍ജാബെ (ഉറുഗ്വേ), ഡേവിഡ്‌ എന്‍ഗെയ്‌തെ, റോമിയോ ഫെര്‍ണാണ്ടസ്‌, വിനീത്‌ റായ്‌, സെന്യാത്‌ സെന്‍ സിംഗ്‌, നന്തകുമാര്‍, ലാലിന്‍സുവാല ചുങ്‌തെ, കാലു ഉച്ചെ (നൈജീരിയ), ഗുയോണ്‍ ഫെര്‍ണാണ്ടസ്‌ (കുറാക്കാവോന്‍) ജെറോണ്‍ ലുമു (ഹോളണ്ട്‌)
ടെക്‌നിക്കല്‍ സ്‌റ്റാഫ്‌: മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍(കോച്ച്‌,സ്‌പെയിന്‍ ), ശക്തി ചൗഹാന്‍ (അസി.കോച്ച്‌), ഗോണ്‍സാലോ യാര്‍സ (അസി.കോച്ച്‌,സ്‌പെയിന്‍), മാര്‍ട്ടിന്‍ ലൂയിസ്‌ (ഗോള്‍കീപ്പിങ്ങ്‌ കോച്ച്‌, സ്‌പെയിന്‍), 

ക്യാപ്‌ഷന്‍--

ഡല്‍ഹിയുടെ സ്‌പാനീഷ്‌കാരനായ കോച്ച്‌ മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ 



Much awaited football contention is about to commence and the contenders are gearing up to make themselves stronger in this competition. Season 3 of this globally famous football league will have eight teams confronting with each other for the winner’s tag. Here is the glance over one of the eight teams – DD Delhi Dynamos. We will discuss their team squads, previous performance and their upcoming matches in this year’s ISL.

Full Name- Delhi Dynamos Football Club
Nickname – Lions
Home Ground – Jawaharlal Nehru Stadium, Delhi
Owner – Delhi-based DEN Networks
Head Coach – Gianluca Zambrotta

No comments:

Post a Comment

PHOTOS