പഴയ കോച്ചും പുതിയ ആത്മവിശ്വാസവും
ഹീറോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി.യാണ് ഒരു കാര്യത്തില്‍ ഏറ്റവും
ഭാഗ്യം ലഭിച്ച ടീം. മറ്റു ടീമുകള്‍ എല്ലാം ഇത്തവണ പുതിയ പരിശിലകരുടെ പിന്നാലെ
പോയപ്പോള്‍ മുംബൈ സിറ്റി എഫ്.സി പരിശീലക പദവി ഇത്തവണയും കോസ്‌റ്ററിക്കക്കാരന്‍
അല്‌ക്‌സാന്ദ്രെ ഗുയിമെറസിനു തന്നെ സമ്മാനിച്ചു. . കഴിഞ്ഞ സീസണിലെ പരിശീലകനെ
നിലനിര്‍ത്തിയ ഏക ടീമും മുംബൈ സ്‌ിറ്റി എഫ്.സിയാണ്.
പരിശീലകനു മാറ്റം വരാതെ
ടീം തുടരുകയാണെങ്കില്‍ പ്ലസ് പോയിന്റുകള്‍ നിരവധിയാണ്. അത് അദ്ദേഹത്തിനു
ലഭിക്കുന് ഒരു അംഗീകാരം എന്നതിനു പുറമെ കഴിഞ്ഞ സീസണിലെ കുറ്റങ്ങളും കുറവുകളും
ഫ്‌ളാഷ് ബാക്കില്‍ ഇട്ടു കണ്ടതിനുശേഷം അവയെല്ലാം എങ്ങനെ പരിഹരിക്കണമെന്ന
നിര്‍ദ്ദേശങ്ങളോടെ പുതിയ തുടങ്ങിയാല്‍ മതി. അതുകൊണ്ടു തന്നെ ടീമിന്റെ ഒരു തുടര്‍ച്ച
നിലനിര്‍ത്താന്‍ എളുപ്പം കഴിയും . അതേപോലെ ടീമിന്റെ സംതുലിതാവസ്ഥയും
നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി.
ആദ്യ രണ്ടു സീസണുകളിലെ
നിറംമങ്ങിയ പ്രകടനത്തിനുശേഷം മുംബൈ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു
കഴിഞ്ഞ മൂന്നാം സീസണില്‍ കാണുവാന്‍ കഴിഞ്ഞത്. കോസ്‌റ്ററിക്കന്‍ പരിശീലകന്റ കീഴില്‍
മുംബൈ ആദ്യമായി സെമിഫൈനല്‍ വരെ എത്തി. പ്ലേ ഓഫില്‍ അല്‍പ്പം അച്ചടക്കം
കാണിക്കേണ്ടതായിരുന്നു. ഇതിനു ലഭിച്ച പിഴയാണ് ചാമ്പ്യന്മാരായ എടികെയോട് പ്ലേ
ഓഫില്‍ നേരിട്ട തോല്‍വി അച്ചടക്കം ഇല്ലായമയ്‌ക്കു വലിയ വില നല്‍കേണ്ടി
വന്നു
ഈ തോല്‍വി മാറ്റി വെച്ചാല്‍ , കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിയുടേത്
ഏറ്റവും മികച്ച റെക്കോര്‍ഡോടെയാണ്. ഗ്രൂപ്പ് സ്റ്റേജില്‍ ഒന്നാം സ്ഥാനക്കാരായത്.
അതേപോലെ കഴിഞ്ഞ സീസണില്‍ വെറും 11 ഗോളുകള്‍ മാത്രമെ വഴങ്ങിയിട്ടുള്ളു . ഈ 11
ഗോളുകളില്‍ മൂന്നെണ്ണം എടികെയുമായുള്ള നിരാശകരമായ സെമിഫൈനലില്‍ ആയിരുന്നു.
അതുകൊണ്ടു തന്നെയാണ് നിലവിലുള്ള കോച്ച് ഗുയിമറെസില്‍ വിശ്വാസം നിലനിര്‍ത്തുന്നതും
കൈവിട്ടുപോയ കിരീടം തിരിച്ചുപിടക്കാമെന്ന മോഹം ശക്തമാക്കുന്നതും.
'
തുടര്‍ച്ച ലഭിക്കുന്നത് വളരെ നിര്‍ണായകമാണ്. മുംബൈ സിറ്റി എഫ്.സിയുടെ ബോര്‍ഡും
ഞാനുമായുള്ള വളരെ ഊഷ്‌മളമായ ബന്ധവും അതിനു കാരണമായിട്ടുണ്ടാകാം. അവര്‍ക്ക്
എന്നെക്കുറിച്ച് അറിയാം, എന്റെ പദ്ധതികളെക്കുറിച്ചും, പ്രീ സീസണില്‍ കിട്ടിയ
സമയങ്ങളില്‍ കര്‍മ്മ പദ്ധതികള്‍ വിശകലനം ചെയ്‌തു.പ്രധാനമായും കഴിഞ്ഞ സീസണിലെ
പ്രകടനങ്ങള്‍ ആയിരുന്നു വിശകലനം ചെയ്‌തത്. വിശ്വാസം പ്രകടമാണ്. . '- ഗുയിമറെസ്
പറഞ്ഞു.
ഈ വിശ്വാസം കഴിഞ്ഞ സീസണില്‍ ടീമിനെ സെമിഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ച
പരിശീലകനില്‍ മാത്രമല്ല കളിക്കാരുടെ തെരഞ്ഞെടുപ്പിലും മുംബൈ സിറ്റി എഫ്.സി
കാണിച്ചിട്ടുണ്ട്. . ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനെ ടീമില്‍ നിലനിര്‍ത്തി.
കെട്ടുറപ്പായ പ്രതിരോധമായിരുന്നു മുംബൈയുടെ ശക്തി. നേതൃമികവും പരിചയസമ്പത്തും
പുറത്തെടുത്ത ലൂസിയാന്‍ ഗോയന്റെ പ്രകടനം വേറിട്ടു നിന്നു. ടാക്ലിങ്ങിലും
ഇന്റര്‍സെപ്‌ഷനിലും മികവ് കാട്ടിയ ഈ റുമേനിയന്‍ താരത്തിനൊപ്പം ജേഴ്‌സണ്‍
വിയേരയെയും നിലനിര്‍ത്തി. മധ്യനിരയില്‍ പരിശീലകന്റെ വിശ്വാസം നേടിയ ലിയോ കോസ്‌റ്റ,
സെഹ്‌്‌നാജ് സിംഗ് എന്നിവരെയും വിട്ടുകളയാന്‍ മുംബൈ ഒരുക്കമായിരുന്നില്ല.
'ഈ
വര്‍ഷം എല്ലാ പൊസിഷനുകളിലും കൂടുതല്‍ ബാലന്‍സ് കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഡ്രാഫ്‌റ്റില്‍ കളിക്കാരെ ലേലത്തില്‍
പിടിക്കുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനായിരുന്നു താക്കോല്‍ സ്ഥാനം
നല്‍കിയത്. അതുകൊണ്ടു തന്നെ വളരെ മികച്ച വിദേശതാരങ്ങളെ സ്‌ന്തമാക്കാനും കഴിഞ്ഞു. ഈ
സീസണില്‍ മുന്നോട്ട് പോകുന്നതിനു ടീമിന്റെ ഈ സംതുലിതാവസ്ഥ വളരെ വലിയ കരുത്ത്
നല്‍കും ' ഗുയിമെറസ് പറഞ്ഞു.
നാലാം സീസണിനായി ഒരുങ്ങുന്നതില്‍ കോച്ച്
ഗുയിമെറസ് ഒട്ടും അമാന്തം കാണിച്ചില്ല.ടിമിലെ മികച്ച കളിക്കാരെ നിലനിര്‍ത്തിയും
ഡ്രാഫ്‌റ്റില്‍ ലേലം വിളിച്ചെടുത്തും ടീമിന്റെ രാസഘടന കൈമോശം വരാതെ സൂക്ഷിക്കാന്‍
കോച്ച് ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആറ് ക്ലീന്‍ ഷീറ്റുകളോടെ ഗോള്‍ഡന്‍
ഗ്ലൗവിനര്‍ഹനായ തങ്ങളുടെ യുവതാരം അമരീന്ദര്‍ സിംഗിനെ ഒന്നേകാല്‍ കോടി കൊടുത്തു
നിലനിര്‍ത്തി. കീപ്പര്‍ പൊസിഷനിലേക്ക് അരീന്ദം ഭട്ടാചാര്യയേയും 64 ലക്ഷത്തിനു
സ്വന്തമാക്കി. കരുതലെന്ന നിലയില്‍ കുനാല്‍ സാവന്തിനെയും ഒപ്പം വാങ്ങി മികച്ചൊരു
ഗോള്‍കീപ്പിങ്ങ് സ്‌ക്വാഡ് ഉണ്ടാക്കാന്‍ ഇതിലൂടെ മുുംബൈയ്‌ക്കു കഴിഞ്ഞു.
പ്രതിരോധത്തില്‍, ജെര്‍സണ്‍ വിയേരയേയും ലൂസിയാന്‍ ഗോയനും കഴിഞ്ഞ സീസണില്‍ വളരെ
സജീവമായിരുന്നു. അതിനുപുറമെ സെറ്റ് പീസുകളിലും എതിര്‍ ബോക്‌സില്‍ അപകടം
വിതയ്‌ക്കുന്നതിലും ഇരുവരും വിജയകരമായിരുന്നു. മുംബൈയ്‌ക്ക വീണ്ടും ക്ലീന്‍ഷീറ്റ്
നേടാന്‍ ഇരുവര്‍ക്കും കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ തവണ മധ്യനിരയില്‍
കളിമെനഞ്ഞ ലിയോ കോസ്‌റ്റ തന്നെയായിരിക്കും ഇത്തവണയും മധ്യനിരയില്‍ കളി
നിയന്ത്രിക്കുക. ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമുകളായ ഒളിമ്പിക് ഡി മാഴ്‌സെ, ലിയോണ്‍
തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഇറങ്ങിയ അക്കീലെ എമാനെയാണ് മധ്യനിരയില്‍ എത്തുന്ന
പുതുമുഖ വിദേശതാരം.
'ഞങ്ങളുടെ പ്രീ സീസണ്‍ ക്യാമ്പ് വളരെ ഗുണകരമയിരുന്നു.
നേരത്തെ ഞാന്‍ പ്രതിപാദിച്ചതുപോലെ തുടര്‍ച്ച ലഭിക്കുന്നത് കളിക്കാര്‍ക്കും
സ്‌റ്റാഫിനും ഏറെ പ്രയോജനപ്പെട്ടു. മുന്നൊരുക്കം എന്ന നിലയില്‍ കളിച്ച സൗഹൃദ
മത്സരങ്ങളില്‍ ശക്തരായ എതിരാളികളെ ലഭിച്ചതും ഗുണകരമായി. സ്‌പെയിനില്‍ നടന്ന പ്രീ
സീസണ്‍ ക്യാമ്പ് കളിക്കാര്‍ക്ക് എറെ സംതൃപ്‌തി നല്‍കുന്നതായിരുന്നുവെന്നും '
കോച്ച് ഗുയിമെറസ് പറഞ്ഞു.
വിദേശ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ ബ്രസീലില്‍
നിന്നുള്ള കളിക്കാര്‍ക്കാണ് കോച്ച് ഗുയിമെറസ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
അഞ്ച്‌് ബ്രസീലിയന്‍ കളിക്കാര്‍ ഇത്തവണയുണ്ട്. കേളീശൈലിയിലും ഇതോടെ മാറ്റങ്ങള്‍
പ്രതീക്ഷികാം. സാംബ നൃത്തച്ചുവടുകള്‍ ഇത്തവണ മുംബൈയില്‍ നിന്നും പ്രതീക്ഷിക്കാം.
ടീമിലെ ഏക മലയാളി സാ്‌ന്നിധ്യം മധ്യനിരയില്‍ എം.പി സക്കീറിലാണ്. സൂപ്പര് ലീഗിലെ
ആദ്യ ഗോളിനുടമ ബല്‍വന്ത് സിംഗും പതിനെട്ടുകാരന്‍ പ്രജ്ഞല്‍ ബുമിജു ആണ് നാല്
പോര്‍ മാത്രമടങ്ങുന്ന മുംബൈയുടെ മുന്‍ നിരയിലുള്ള ഇന്ത്യാക്കാര്‍്. ഡിഫെന്‍സിലും
മിഡ്‌ഫീല്‍ഡിലും കാര്യമായ പരിഗണന നല്‍കിയപ്പോള്‍ മുന്‍ നിര വളരെ ശോഷിച്ചുപോയതാണ്
പ്രധാന ദൗര്‍ബല്യം. ടീമിന്റെ ഗോളടിക്കാനുള്ള ചുതമ അറ്റാക്കിങ്ങ്
മിഡ്‌ഫീല്‍ഡര്‍മാരുടെ കാലുകള്‍ക്കായി മാറും.
അടുത്ത ഞായറാഴ്‌ച നവാഗതരായ
ബെംഗ്‌ളുരു എഫ്.സിക്കെതിരായ മത്സരത്തോടെയാണ് മുംബൈ സിറ്റി എഫ്.സിയുടെ ഈ സീസണിലെ
ജൈത്രയാത്ര ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ വേതതയും ചുറുചുറുക്കും ഇത്തവണയും
നിലനിര്‍ത്തുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് മുംബൈ സിറ്റി എഫ്.സി. അതേ പോലെ
ടീമിന്റെ ചുക്കാന്‍ പിടിക്കാന്‍ ഗുയിമെറസ് രംഗത്തുള്ളപ്പോള്‍ ഇത്
തള്ളിക്കളയാനാവില്ല.
മുംബൈ സിറ്റി എഫ്.സി ഇതുവരെ
ആദ്യ സീസണ്‍; നാലാം സ്ഥാനം , കോച്ച് പീറ്റര്‍ റീഡ് (ഇംഗ്ലണ്ട് ) കളിച്ചത് 14, ജയം നാല്,
സമനില നാല്, തോല്‍വി ആറ്, ഗോളടിച്ചത് 12 ഗോള്‍ വഴങ്ങിയത് 21, വിജയശതമാനം 28.57
ശതമാനം
രണ്ടാം സീസണ്‍ ; ആറാം സ്ഥാനം ,കോച്ച് നിക്കോളാസ് അനേല്‍ക്ക
(ഫ്രാന്‍സ്), 14 മത്സരം നാല് ജയം, നാല് സമനില ,ആറ് തോല്‍വി, ഗോളടിച്ചത് 116
ഗോള്‍ വഴങ്ങിയത് 26, ,വിജയശതമാനം 28.57 ശതമാനം,
മൂന്നാം സീസണ്‍ :
സെമിഫൈനലിസ്റ്റുകള്‍ , കോച്ച് അലക്‌സാന്ദ്രെ ഗുയിമെറസ് (കോസ്‌റ്ററിക്ക),
കളിച്ചത് 16, ജയം ആറ്, സമനില ആറ് , തോല്‍വി നാല്, ഗോളടിച്ചത് 18 , ഗോള്‍
വഴങ്ങിയത് 11 ,വിജയശതമാനം 37.50 ശതമാനം
ടീം: ഗോള്‍ കീപ്പര്‍മാര്‍ :
അമരീന്ദര്‍ സിംഗ (1)്, അനന്തം ഭട്ടാചാര്യ (27) , കുനാല്‍ സാവന്ത്
(21)
പ്രതിരോധനിര: ലൂസിയന്‍ ഗോയന്‍ (റൂമേനിയ) -ക്യാപ്‌റ്റന്‍ (18), മാഴ്‌സിയോ
റോസാനോ (ബ്രസീല്‍) (3), ജേഴ്‌സണ്‍ വിയേര (ബ്രസീല്‍)-വൈസ് ക്യാപ്‌റ്റന്‍ (4),രാജു
ഗെയ്‌ക്ക് വാദ് (6), ധവീന്ദര്‍ സിംഗ് (32), മെഹജുദ്ദീന്‍ വാഡു (26), അബോഹാങ്
ഖോന്‍ജി (2), ബിശ്വജിത് സാഹ (16), ലാല്‍ചാവ്‌ന്‍കിമ (31).
മധ്യനിര: തിയാഗോ
ഡോസ് സാന്റോസ് (ബ്രസീല്‍)(40), ലിയോ കോസ്‌റ്റ് (ബ്രസീല്‍) (11), സെഹ്‌്‌നാജ്
സിംഗ് (20), രാകേഷ് ഒറാം (33), സക്കീര്‍ മു്‌ണ്ടപ്പറമ്പ് (22), സഹില്‍ ടോവോറ (8)
അബിനാസ് പ്രഥാന്‍ (12).
മുന്നേറ്റ നിര : റാള്‍ട്ട ജോര്‍ദ (സ്‌പെയിന്‍)(9),
എവര്‍ട്ടന്‍ സാന്റോസ് (ബ്രസീല്‍) (7), പ്രജ്ഞല്‍ ബുമിജ് (17), ബല്‍വന്ത് സിംഗ്
(15).
മുംബൈ സിറ്റിയുടെ കരുത്ത് തുടര്‍ച്ചയും
ടീമിന്റെ
സംതുലിതാവസ്ഥയും
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി
എഫ്.സി.യാണ് ഒരു കാര്യത്തില്‍ ഏറ്റവും ഭാഗ്യം ലഭിച്ച ടീം. മറ്റു ടീമുകള്‍ എല്ലാം
ഇത്തവണ പുതിയ പരിശിലകരുടെ പിന്നോലെ പോയപ്പോള്‍ മുംബൈ സിറ്റി എഫ്.സി പരിശീലക പദവി
ഇത്തവണയും കോസ്‌റ്ററിക്കക്കാരന്‍ അല്‌ക്‌സാന്ദ്രെ ഗുയിമെറസിനു തന്നെ സമ്മാനിച്ചു. .
കഴിഞ്ഞ സീസണിലെ പരിശീലകനെ നിലനിര്‍ത്തിയ ഏക ടീമും മുംബൈ സ്‌ിറ്റി എഫ്.സിയാണ്.
പരിശീലകനു മാറ്റം വരാതെ ടീം തുടരുകയാണെങ്കില്‍ പ്ലസ് പോയിന്റുകള്‍
നിരവധിയാണ്. അത് അദ്ദേഹത്തിനു ലഭിക്കുന് ഒരു അംഗീകാരം എന്നതിനു പുറമെ കഴിഞ്ഞ
സീസണിലെ കുറ്റങ്ങളും കുറവുകളും ഫ്‌ളാഷ് ബാക്കില്‍ ഇട്ടു കണ്ടതിനുശേഷം അവയെല്ലാം
എങ്ങനെ പരിഹരിക്കണമെന്ന നിര്‍ദ്ദേശങ്ങളോടെ തുടങ്ങിയാല്‍ മതി. അതുകൊണ്ടു തന്നെ
ടീമിന്റെ ഒരു തുടര്‍ച്ച നിലനിര്‍ത്താന്‍ എളുപ്പം കഴിയും . അതേപോലെ ടീമിന്റെ
സംതുലിതാവസ്ഥയും നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി.
ആദ്യ രണ്ടു
സീസണുകളിലെ നിറംമങ്ങിയ പ്രകടനത്തിനുശേഷം മുംബൈ സിറ്റിയുടെ ഏറ്റവും മികച്ച
പ്രകടനമായിരുന്നു കഴിഞ്ഞ മൂന്നാം സീസണില്‍ കാണുവാന്‍ കഴിഞ്ഞത്. കോസ്‌റ്ററിക്കന്‍
പരിശീലകന്റ കീഴില്‍ മുംബൈ ആദ്യമായി സെമിഫൈനല്‍ വരെ എത്തി. പ്ലേ ഓഫില്‍ അല്‍പ്പം
അച്ചടക്കം കാണിക്കേണ്ടതായിരുന്നു. ഇതിനു ലഭിച്ച പിഴയാണ് ചാമ്പ്യന്മാരായ എടികെയോട്
പ്ലേ ഓഫില്‍ നേരിട്ട തോല്‍വി അച്ചടക്കം ഇല്ലായമയ്‌ക്കു വലിയ വില നല്‍കേണ്ടി
വന്നു
ഈ തോല്‍വി മാറ്റി വെച്ചാല്‍ , കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിയുടേത്
ഏറ്റവും മികച്ച റെക്കോര്‍ഡോടെയാണ്. ഗ്രൂപ്പ് സ്റ്റേജില്‍ ഒന്നാം സ്ഥാനക്കാരായത്.
അതേപോലെ കഴിഞ്ഞ സീസണില്‍ വെറും 11 ഗോളുകള്‍ മാത്രമെ വഴങ്ങിയിട്ടുള്ളു . ഈ 11
ഗോളുകളില്‍ മൂന്നെണ്ണം എടികെയുമായുള്ള നിരാശകരമായ സെമിഫൈനലില്‍ ആയിരുന്നു.
അതുകൊണ്ടു തന്നെയാണ് നിലവിലുള്ള കോച്ച് ഗുയിമറെസില്‍ വിശ്വാസം നിലനിര്‍ത്തുന്നതും
കൈവിട്ടുപോയ കിരീടം തിരിച്ചുപിടക്കാമെന്ന മോഹം ശക്തമാക്കുന്നതും.
'
തുടര്‍ച്ച ലഭിക്കുന്നത് വളരെ നിര്‍ണായകമാണ്. മുംബൈ സിറ്റി എഫ്.സിയുടെ ബോര്‍ഡും
ഞാനുമായുള്ള വളരെ ഊഷ്‌മളമായ ബന്ധവും അതിനു കാരണമായിട്ടുണ്ടാകാം. അവര്‍ക്ക്
എന്നെക്കുറിച്ച് അറിയാം, എന്റെ പദ്ധതികളെക്കുറിച്ചും, പ്രീ സീസണില്‍ കിട്ടിയ
സമയങ്ങളില്‍ കര്‍മ്മ പദ്ധതികള്‍ വിശകലനം ചെയ്‌തു.പ്രധാനമായും കഴിഞ്ഞ സീസണിലെ
പ്രകടനങ്ങള്‍ ആയിരുന്നു വിശകലനം ചെയ്‌തത്. വിശ്വാസം പ്രകടമാണ്. . '- ഗുയിമറെസ്
പറഞ്ഞു.
ഈ വിശ്വാസം കഴിഞ്ഞ സീസണില്‍ ടീമിനെ സെമിഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ച
പരിശീലകനില്‍ മാത്രമല്ല കളിക്കാരുടെ തെരഞ്ഞെടുപ്പിലും മുംബൈ സിറ്റി എഫ്.സി
കാണിച്ചിട്ടുണ്ട്. . ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനെ ടീമില്‍ നിലനിര്‍ത്തി.
കെട്ടുറപ്പായ പ്രതിരോധമായിരുന്നു മുംബൈയുടെ ശക്തി. നേതൃമികവും പരിചയസമ്പത്തും
പുറത്തെടുത്ത ലൂസിയാന്‍ ഗോയന്റെ പ്രകടനം വേറിട്ടു നിന്നു. ടാക്ലിങ്ങിലും
ഇന്റര്‍സെപ്‌ഷനിലും മികവ് കാട്ടിയ ഈ റുമേനിയന്‍ താരത്തിനൊപ്പം ജേഴ്‌സണ്‍
വിയേരയെയും നിലനിര്‍ത്തി. മധ്യനിരയില്‍ പരിശീലകന്റെ വിശ്വാസം നേടിയ ലിയോ കോസ്‌റ്റ,
സെഹ്‌്‌നാജ് സിംഗ് എന്നിവരെയും വിട്ടുകളയാന്‍ മുംബൈ ഒരുക്കമായിരുന്നില്ല.
'ഈ
വര്‍ഷം എല്ലാ പൊസിഷനുകളിലും കൂടുതല്‍ ബാലന്‍സ് കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഡ്രാഫ്‌റ്റില്‍ കളിക്കാരെ ലേലത്തില്‍
പിടിക്കുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനായിരുന്നു താക്കോല്‍ സ്ഥാനം
നല്‍കിയത്. അതുകൊണ്ടു തന്നെ വളരെ മികച്ച വിദേശതാരങ്ങളെ സ്‌ന്തമാക്കാനും കഴിഞ്ഞു. ഈ
സീസണില്‍ മുന്നോട്ട് പോകുന്നതിനു ടീമിന്റെ ഈ സംതുലിതാവസ്ഥ വളരെ വലിയ കരുത്ത്
നല്‍കും ' ഗുയിമെറസ് പറഞ്ഞു.
നാലാം സീസണിനായി ഒരുങ്ങുന്നതില്‍ കോച്ച്
ഗുയിമെറസ് ഒട്ടും അമാന്തം കാണിച്ചില്ല.ടിമിലെ മികച്ച കളിക്കാരെ നിലനിര്‍ത്തിയും
ഡ്രാഫ്‌റ്റില്‍ ലേലം വിളിച്ചെടുത്തും ടീമിന്റെ രാസഘടന കൈമോശം വരാതെ സൂക്ഷിക്കാന്‍
കോച്ച് ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആറ് ക്ലീന്‍ ഷീറ്റുകളോടെ ഗോള്‍ഡന്‍
ഗ്ലൗവിനര്‍ഹനായ തങ്ങളുടെ യുവതാരം അമരീന്ദര്‍ സിംഗിനെ ഒന്നേകാല്‍ കോടി കൊടുത്തു
നിലനിര്‍ത്തി. കീപ്പര്‍ പൊസിഷനിലേക്ക് അരീന്ദം ഭട്ടാചാര്യയേയും 64 ലക്ഷത്തിനു
സ്വന്തമാക്കി. കരുതലെന്ന നിലയില്‍ കുനാല്‍ സാവന്തിനെയും ഒപ്പം വാങ്ങി മികച്ചൊരു
ഗോള്‍കീപ്പിങ്ങ് സ്‌ക്വാഡ് ഉണ്ടാക്കാന്‍ ഇതിലൂടെ മുുംബൈയ്‌ക്കു കഴിഞ്ഞു.
പ്രതിരോധത്തില്‍, ജെര്‍സണ്‍ വിയേരയേയും ലൂസിയാന്‍ ഗോയനും കഴിഞ്ഞ സീസണില്‍ വളരെ
സജീവമായിരുന്നു. അതിനുപുറമെ സെറ്റ് പീസുകളിലും എതിര്‍ ബോക്‌സില്‍ അപകടം
വിതയ്‌ക്കുന്നതിലും ഇരുവരും വിജയകരമായിരുന്നു. മുംബൈയ്‌ക്ക വീണ്ടും ക്ലീന്‍ഷീറ്റ്
നേടാന്‍ ഇരുവര്‍ക്കും കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ തവണ മധ്യനിരയില്‍
കളിമെനഞ്ഞ ലിയോ കോസ്‌റ്റ തന്നെയായിരിക്കും ഇത്തവണയും മധ്യനിരയില്‍ കളി
നിയന്ത്രിക്കുക. ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമുകളായ ഒളിമ്പിക് ഡി മാഴ്‌സെ, ലിയോണ്‍
തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഇറങ്ങിയ അക്കീലെ എമാനെയാണ് മധ്യനിരയില്‍ എത്തുന്ന
പുതുമുഖ വിദേശതാരം.
'ഞങ്ങളുടെ പ്രീ സീസണ്‍ ക്യാമ്പ് വളരെ ഗുണകരമയിരുന്നു.
നേരത്തെ ഞാന്‍ പ്രതിപാദിച്ചതുപോലെ തുടര്‍ച്ച ലഭിക്കുന്നത് കളിക്കാര്‍ക്കും
സ്‌റ്റാഫിനും ഏറെ പ്രയോജനപ്പെട്ടു. മുന്നൊരുക്കം എന്ന നിലയില്‍ കളിച്ച സൗഹൃദ
മത്സരങ്ങളില്‍ ശക്തരായ എതിരാളികളെ ലഭിച്ചതും ഗുണകരമായി. സ്‌പെയിനില്‍ നടന്ന പ്രീ
സീസണ്‍ ക്യാമ്പ് കളിക്കാര്‍ക്ക് എറെ സംതൃപ്‌തി നല്‍കുന്നതായിരുന്നുവെന്നും '
കോച്ച് ഗുയിമെറസ് പറഞ്ഞു.
അടുത്ത ഞായറാഴ്‌ച നവാഗതരായ ബെംഗ്‌ളുരു
എഫ്.സിക്കെതിരായ മത്സരത്തോടെയാണ് മുംബൈ സിറ്റി എഫ്.സിയുടെ ഈ സീസണിലെ ജൈത്രയാത്ര
ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ വേതതയും ചുറുചുറുക്കും ഇത്തവണയും
നിലനിര്‍ത്തുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് മുംബൈ സിറ്റി എഫ്.സി. അതേ പോലെ
ടീമിന്റെ ചുക്കാന്‍ പിടിക്കാന്‍ ഗുയിമെറസ് രംഗത്തുള്ളപ്പോള്‍ ഇത്
തള്ളിക്കളയാനാവില്ല.
–Much awaited football contention is about to commence and the contenders are gearing up to make themselves stronger in this competition. Season 3 of this globally famous football league will have eight teams confronting with each other for the winner’s tag. Here is the glance over one of the eight teams – MFC Mumbai City. We will discuss their team squads, previous performance and their upcoming matches in this year’s ISL.
Full Name- Mumbai City Football Club
Nickname – Mumbai City FC
Home Ground – Andheri Sports Complex
Owner – Ranbir Kapoor, Bimal Parekh
Head Coach – Alexandre Guimarães
No comments:
Post a Comment