Monday, December 11, 2017

MATCH 17: JAMSHEDPUR 1 DELHI 0

DELHI DYNAMOS 0-1 JAMSHEDPUR FC - AZUKA HANDS MEN OF STEEL MAIDEN WIN

A second half goal from Izu Azuka handed Jamshedpur FC their maiden win in Indian Super League against Delhi Dynamos...
Steve Coppell’s Jamshedpur FC brought their goal-scoring duck to an end as they inflicted a third consecutive loss to Delhi Dynamos FC at the Jawaharlal Nehru Stadium, New Delhi courtesy of an Izu Azuka goal in the 61st minute.
Opening match hero Lallianzuala Chhangte returned to the starting XI for Delhi after starting on the bench against NorthEast United FC in the only change by Miguel Angel Portugal.
Steve Coppell meanwhile rang in the changes replacing his entire front-four from the last match as looked to break Jamshedpur’s goal-scoring duck.
Nigerian striker Izu Azuka replaced Kervens Belfort up top. Wingers Siddharth Singh and Bikash Jairu also came into the starting XI while Brazilian playmaker Matheus Goncalves was preferred instead of Sameehg Doutie.
It was the home side who started the match on the front-foot as Chhangte caused all sorts of trouble for Souvik Chakrabarti on the left-flank. Visitors’ skipper Jose Espinosa Tiri was shown a booking as soon as the fifth minute after he brought down the young Mizoram winger at the edge of the box.
Brazilian midfielder Paulinho Dias’ resultant free-kick had good whip but he sent it straight down the throat of Subrata Paul who gathered cleanly.
The home side thought they had gone ahead when skipper Kalu Uche rose the highest to head in another Paulinho free-kick but the Nigerian’s joy was short-lived as the linesman flagged for off-side.
Jamshedpur’s revamped attack meanwhile failed to really click in the opening period as they were dealt with comfortably for the most part by Delhi’s defence.
Brazilian midfielder Memo had a surging run down the right-flank for the visitors and the ball ultimately fell to Goncalves whose shot was quickly closed down by Cichero. Azuka had another half-chance after being fed by Jairu but he dragged his effort just wide of the target.
The home side dominated the possession in the opening period with more than 70 percent of the ball but chances were at a premium as Jamshedpur showed why they are yet to concede so far in the league. It was mostly a scrappy affair in midfield as both sides went into the interval goal-less.
The second period though was a completely different affair as the visitors came charging out of the block with wave after wave of dangerous attacks.
Their perseverance was rewarded with a spot-kick when Pratik Chowdhary brought down Izu in the box but Andre Bikey’s resultant penalty was poor and easily saved by Albino Gomes.
Coppell’s men ultimately got their first goal of the league when Izu rose headed in a floated Mehtab Hussain free-kick from the half-way line in the 61st minute. The visitors looked like a side transformed as Goncalves grew into his role.
Portugal put in David Ngaihte and Nand Kumar in place of Guyon and Chhangte as he searched desperately for the equalizer but the home side failed to create many clear cut chances.
Delhi’s attack in fact floundered after the changes as the replacements failed to create any sort of impact ahead of a resolute Jamshedpur defence who held on to their one-goal lead to the final whistle.




Jamshedpur FC Playing XI
Subrata Paul (GK), Andre Bikey, Tiri (C), Shouvik Ghosh, Trindade Goncalves, Mehtab Hossain, Siddharth Singh, Bikash Jairu, Memo, Souvik Chakrabarti, Izu Azuka.


Bench boost - Jamshedpur FC

Sameehg Doutie, Sanjiban Ghosh, Ashim Biswas, Farukh Choudhary, Jerry Mawhmingthanga, Kervens Belfort, Yumnam Raju

.

Delhi Dynamos FC Playing XI
Albino Gomes (GK), Pratik Chowdhary, Gabriel Cichero, Lallianzuala Chhangte, Paulinho Dias, Kalu Uche (C), Vinit Rai, Guyon Fernandez, Pritam Kotal, Munmun Lugun, Jeroen Lumu.

Bench boost - Delhi Dynamos FC
Nandhakumar Sekar, Seityasen Singh, Sukhdev Patil, David Ngaihte Romeo Fernandes, Mohammad Dhot, Rowilson Rodrigues


ജാംഷെ്‌ഡപൂര്‌ എഫ്‌.സിക്ക്‌ ആദ്യ ജയം

ജാംഷെഡ്‌പൂര്‍ എഫ്‌.സി 1 ഡല്‍ഹി ഡൈനാമോസ്‌ എഫ്‌.സി 0 

ന്യുഡല്‍ഹി, ഡിസംബര്‍ 5,
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ കോച്ച്‌ സ്റ്റീവ്‌ കോപ്പല്‍ പരിശീലിപ്പിക്കുന്ന ജാംഷെഡ്‌പൂര്‍ എഫ്‌.സിക്കു ആദ്യ ജയം . ഡല്‍ഹി ജവഹര്‌ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഏക ഗോളിനുആതിഥേയരായ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ഒന്നാംപകുതിക്കു ശേഷം രണ്ടാം പകുതിയുടെ 61 -ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഇസു അസൂക്കയാണ്‌ ജാംഷെ്‌ഡ്‌പൂരിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്‌. പെനാല്‍ട്ടി തുലച്ചതിനുശേഷമായിരുന്നു ജാംഷെ്‌ഡ്‌പൂര്‍ എഫ്‌. സി ഗോള്‍ നേടിയത്‌. നവാഗതരായ ജാംഷ്‌ഡ്‌പൂരിന്റെ ആദ്യ ഗോള്‍ കൂടിയാണ്‌ ഇന്നലെ പിറന്നത്‌. ഇതോടെ ജാംഷെ്‌ഡപൂര്‍ നാല്‌ മത്സരങ്ങളില്‍ നിന്നും ആറ്‌ പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. ഡല്‍ഹി ഡൈനാമോസ്‌ ഒന്‍പതാം സ്ഥാനം തുടര്‍ന്നു. 

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജാംഷെഡ്‌പൂര്‍ എഫ്‌.സി ഗോള്‍ രഹിത സമനില പങ്കിടുകയായിരുന്നു. 

പെനാല്‍്‌ടി തുലച്ചുവെങ്കിലും ജാംഷെഡ്‌പൂരിന്റെ ആന്ദ്ര ബിക്കെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌
ആതിഥേയരായ ഡല്‍ഹി ഡൈനാമോസ്‌ കഴിഞ്ഞ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈര്‌റഡിനെതിരെ കളിച്ച ടീമില്‍ നിന്ന്‌ ഒരു മാറ്റം വരുത്തി.. സെയ്‌ത്യാസെന്‍ സിംഗിനു പകരം ലാലിയാന്‍സുവാലയെ കൊണ്ടുവന്നു. മറുവശത്ത്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എ.ടി.കെയ്‌ക്കെതിരെ കളിച്ച മുന്‍ നിരയെ പാടെ അഴിച്ചുപണിതു.ഫറൂഖ്‌ ചൗധരി, സമീഗ്‌ ദൗതി, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ജെറി എന്നിവരെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കി പകരം മുന്‍ നിരയില്‍ ഇസു അസൂക്ക, സിദ്ധാര്‍ത്ഥ സിംഗ്‌ എന്നിവരെയും അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ ട്രിന്‍ഡാഡെയെയും ബികാഷ്‌ ജെയറുവിനെയും ആദ്യ ഇലവനില്‍ ഇറക്കി. 
നാലാം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസിനാണ്‌ ആദ്യ അവസരം. ജാംഷെഡ്‌പൂരിന്റെ ബോക്‌സിനു 30 വാര മുന്നില്‍ കിട്ടിയ ഫ്രീ കിക്കിലൂടെയാണ്‌ ആദ്യ അവസരം കൈവന്നത്‌. കിക്കെടുത്ത പൗളീഞ്ഞ്യോ ഡയസിന്റെ വെടിയുണ്ട ഷോട്ട്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ മനുഷ്യമതില്‍ കടന്നു പന്ത്‌ ഗോള്‍ മുഖത്ത്‌ എത്തിയെങ്കിലും പരിചയസമ്പന്നനായ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനെ കീഴടക്കാനായില്ല. ആറാം മിനിറ്റില്‍ ജാംഷെ്‌ഡ്‌പൂരിനു കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച ആദ്യ അവസരവും വിജയിച്ചില്ല. 
ഡല്‍ഹിക്കുവേണ്ടി പൗളീഞ്ഞ്യോയുടെ അപകടകരമായ ഫ്രി കിക്ക്‌ വീണ്ടും ജാംഷെഡ്‌പൂരിനെ കുലുക്കി. ഡയസിന്റെ പന്തില്‍ കാലു ഉച്ചെ മനോഹരമായി ഹെഡ്ഡറിലൂടെ പന്ത്‌ നെറ്റിലാക്കുകയും ചെയ്‌തു. എന്നാല്‍ പന്തു വരുന്നതിനു മുന്‍പ്‌ തന്നെ മുന്നോട്ട്‌ കുതിച്ച കാലു ഉച്ചെ ഓഫ്‌ സൈഡ്‌ ട്രാപ്പില്‍ വീണു. ലൈന്‍സ്‌ മാന്‍ കൃത്യമായി കൊടി ഉയര്‍ത്തി. ഇതോടെ ആതിഥേയരുടെ ആഹ്ലാദം അവസാനിച്ചു.
21- ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിനും കനകാവസരം. മിന്നല്‍ വേഗത്തില്‍ വന്ന പ്രത്യാക്രമണമാണ്‌ അവസരമൊരുക്കിയത്‌. ഡല്‍ഹിയുടെ കളിക്കാരന്റെ പക്കല്‍ നിന്നും പന്ത്‌ സ്വന്തമാക്കിയ മെമോയാണ്‌ നീക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. ബോക്‌സിലേക്കുള്ള ആക്രമണം മെമോ കൂട്ടുകാരന്‍ ബികാഷ്‌ ജെയറുവിനു കൈമാറി. പന്തുമായി ബോക്‌സിലെത്തിയ ജെയറുവില്‍ നിന്നും ഇസു അസൂക്കയിലേക്കും. പൂര്‍ണമായും ചുറ്റിത്തിരഞ്ഞ ഇസു അസൂക്കയുടെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ ആദ്യ പോസ്‌റ്റിനരികിലൂടെ പുറത്തേക്ക്‌ 
ജാംഷെഡ്‌പൂര്‍ ഇന്നലെ പ്രതിരോധം വളരെ ശക്തമാക്കിയാണ്‌ ഡല്‍ഹിയെ നേരിട്ടത്‌. ഡല്‍ഹിയുടെ മുന്നേറ്റങളെ ശക്തമായി പ്രതിരോധിച്ചും എതിരാളികളെ ഓഫ്‌ സൈഡ്‌ ട്രാപ്പില്‍ കുടുക്കിയും തന്ത്രങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. ജാംഷെഡ്‌പൂരിന്റെ മുന്‍നിരയിലേക്കു വന്ന സിദ്ധാര്‍ത്ഥ്‌ സിംഗ്‌ മെല്ലെ കളിക്കളവുമായി പൊരുത്തപ്പെട്ടു വന്നതോടെ സന്ദര്‍ശകര്‍ അപകടങ്ങള്‍ ഒരുക്കി തുടങ്ങി. 30 ാം മിനിറ്റില്‍ മെമോയുടെ നെടുനീളന്‍ ഷോട്ട്‌ ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ കുത്തിയകറ്റി. 
വിരലില്‍ എണ്ണാവുന്ന ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഗോള്‍ അടിക്കുന്നതിനു പകരം എതിരാളികളെ ഗോള്‍ നേടുന്നതില്‍ നിന്നും തടയാനുള്ള ദൗത്യത്തിലായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാലുഉച്ചെയുടെ ശ്രമവും സുബ്രതോ പോളിനെ മറികടക്കാന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി. ആദ്യപകുതിയില്‍ റഫ്‌റിക്കു മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നില്ല. ആദ്യപകുതിയില്‍ ഡല്‍ഹിക്കായിരുന്നു 66 ശതമാനം കളിയില്‍ മുന്‍തൂക്കം എങ്കിലും ആകെ കുറിച്ച മൂന്നു കോര്‍ണറുകളും ജാംഷ്‌ഡെപൂരിനായിരുന്നു. 
രണ്ടാം പകുതിയില്‍ ആദ്യ അവസരം ജാംഷെഡ്‌പൂരിനാണ്‌.ഇസു അസുക്കയില്‍ നിന്നും വന്ന ക്രോസില്‍ മെമോയുടെ ഹെഡര്‍ അല്‍ബിനോ ഗോമസ്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്കില്‍ നിന്നും ജെയ്‌റെ ുവിന്റെ ഉയര്‍ത്തി വിട്ടപന്തില്‍ ബിക്കെയുടെ ഹെഡ്ഡര്‍ അല്‍ബിനോ ഗോമസ്‌ കരങ്ങളിലൊതുക്കി. വിംഗിലൂടെ സിദ്ധാര്‍ത്ഥ സിംഗ്‌ തുടരെ ആക്രമണങ്ങള്‍ നെയ്‌തു തുടങ്ങി. വിനീത്‌റായിയെ ഫൗള്‍ ചെയ്‌തതിനു ഇസു അസൂക്കയ്‌ക്കാണ്‌ ഇന്നലെത്തെ ആദ്യ മഞ്ഞക്കാര്‍ഡ്‌. 
ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ ഗോള്‍ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ 57 ാം മിനിറ്റില്‍ പെനാല്‍ട്ടി കൈവന്നു. ഇസു അസൂക്കയെ ഡല്‍ഹിയുടെ പ്രതീക്‌ ചൗധരി ബോക്‌സിനകത്തു വെച്ചു വലിച്ചു താഴെ ഇട്ടതിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി അനുവദിച്ചത്‌. കിക്കെടുക്കാന്‍ എത്തിയത്‌ ആദ്യ മത്സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തുപോകേണ്ടി വ്‌ന്ന കാമറൂന്‍ താരം ആ്‌ന്ദ്രെ ബിക്കെയും. പെനാല്‍ട്ടി അനായാസം ഗോളാക്കി മാറ്റാമെന്ന ബിക്കെയുടെ വിശ്വാസം ഡല്‍ഹി ഗോളി അല്‍ബിനോ ഗോമസ്‌ തകര്‍ത്തു. ബിക്കെയുടെ ദുര്‍ബലമായ ഷോട്ട്‌ അല്‍ബിനോ ഗോമസ്‌ നിലത്തുവീണു കരങ്ങളിലൊതുക്കി. 
എ്‌ന്നാല്‍ ഡല്‍ഹിയുടെ ഈ സന്തോഷം അല്‍പ്പായുസായി. 59 ാം മിനിറ്റില്‍ ട്രിന്‍ഡാഡയെ പ്രതീക്‌ ചൗധരി ഫൗള്‍ ചെയതതിനെ തുടര്‍ന്നു ലഭിച്ച ഫ്രി കിക്കിലാണ്‌ ജാംഷെ്‌ഡപൂര്‍ ഈ സീസണിലെ ആദ്യ ഗോള്‍ നേടിയത്‌. മെഹ്‌താബ്‌ ഹൂസൈന്റെ കിക്കില്‍ ഇസു അസൂക്ക പന്ത്‌ ഹെഡ്ഡറിലൂടെ ചെത്തി നെറ്റിലേക്കു തിരിച്ചുവിട്ടു (1-0). എതിരെ ഗോള്‍ വന്നതോടെ #ഡല്‍ഹി നന്ദകുമാര്‍ ശേഖറിനു പകരം ലാലിയന്‍സുവാല ചാങ്‌തെയെയും ഗയൂണ്‍ ഫെര്‍ണാണ്ടസിനു പകരം ഡേവിഡിനെയും ജാംഷെഡ്‌പൂര്‍ ഗോള്‍ നേടിയ ഇസു അസൂക്കയ്‌ക്കുപകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും സിദ്ധാര്‍ത്ഥ സിംഗിനു പകരം ഫറൂഖ്‌ ചൗധരിയേയും കൊണ്ടുന്നു. 
പെനാല്‍ട്ടി കരങ്ങളില്‍ ഒതുക്കി ഇന്നലെ ആതിഥേയരുടെ നായകനായ ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസിനു 79 ാം മിനിറ്റില്‍ പരുക്കുമൂലം പുറത്തേക്കു പോകേണ്ടി വന്നു. പകരം സുഖദേവ്‌ പോളിനെ ഗോള്‍ വലയംകാക്കുവാന്‍ കൊണ്ടുവന്നു. പകരക്കാരനായി വന്ന സുഖ്‌ദേവ്‌ വന്ന ഉടനെ രക്ഷകനായി .ട്രിന്‍ഡാഡെയുടെ കുറ്റനടി ഗോള്‍ ആകാതെ തടയാന്‍ സുഖ്‌ദേവിനു കഴിഞ്ഞു. ഇഞ്ചുറി ടൈമില്‍ വീണ്ടും ഡല്‍ഹി രക്ഷപ്പെട്ടു. ഇത്തവണ പകരക്കാരനായി വന്ന സമീഗ്‌ ദൗതിയുടെ സോളോ അറ്റാക്കിനെ വിടാതെ പുറകെ പാഞ്ഞെത്തിയ ഡല്‍ഹിയുടെ ഡിഫെന്‍ഡര്‍ ഗബ്രിയേല്‍ ചിചിറോയാണ്‌ രക്ഷിച്ചത്‌. ബോക്‌സിനകത്തു കയറിയ സമീഗ്‌ ദൗതിയുടെ ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള ഷോട്ട്‌ ബ്ലോക്കില്‍ ചിചിറോ തടഞ്ഞു. അവസാന വിസിലിനു തൊട്ടു മുന്‍പ്‌ ഡല്‍ഹിയുടെ സമനില ഗോള്‍ നേടാനുള്ള ശ്രമവും വിലപ്പോയില്ല. തിരിയില്‍ നിന്നും ലഭിച്ച പന്ത്‌ ഡേവിഡ്‌ ഗോശ്‌ വലയം ലക്ഷ്യമാക്കിയെങ്കിലും ജാംഷെഡ്‌പൂര്‍ ഗോളി സുബ്രതോ പോള്‍ രക്ഷപ്പെടുത്തി. അവസാന വിസിലിനു സെക്കന്റുകള്‍ക്കു മുന്‍പ്‌ കാലു ഉച്ചെയുടെ ശ്രമവും ഫലിക്കാതെ പോയതോടെ വിജയം ജാംഷെഡ്‌പൂരിന്റെ പക്കലെത്തി

No comments:

Post a Comment

PHOTOS