Monday, December 11, 2017

MATCH 16: KERALA BLASTERS 1 MUMBAI 1

KERALA BLASTERS 1-1 MUMBAI CITY - 10-MAN YELLOW ARMY IRKED BY ISLANDERS

Mark Sifneos scored to give the home side a promising start but the visitors scored late in the game to even things out in Kochi...
Kerala Blasters were held to a 1-1 draw by Mumbai City in their third Indian Super League (ISL) game at the JLN Stadium in Kochi on Sunday. Mark Sifneos scored to give the home side a promising start but the visitors scored late in the game to even things out in Kochi.
Mark Sifneos replaced Iain Hume in the starting lineup for the home side as Rene Meulensteen tried to turn around his side's fortunes in front of goal. 
Alexandre Guimaraes rang the changes for the visitors, bringing Mehrajuddin Wadoo, Davinder Singh and Rafa Jorda into the team in place of Raju Gaikwad, Marcio Rozario and Sanju Pradhan.
Kerala Blasters started the game on the front foot as expected and the midfielder Courage Pekuson had an early chance in the first few minutes of the game when Jackichand Singh squared the ball into his path. The Ghanaian dragged his effort wide of the far post but it was only just the beginning of a flurry of attacks by the home side.
CK Vineeth's corner-kick caused havoc inside the Mumbai box as Lakic-Pesic's flick found Sandesh Jhingan inside the box and it took a well-executed block by Davinder Singh to keep the skipper's shot from hitting the net. 
The home side finally broke their hoodoo in front of goal and it was Dimitar Berbatov's through ball to release Rino Anto that did the trick. The right-back sent an accurate cross into the box to find an unmarked Mark Sifneos whose right footed shot sent the crowd into raptures.
Achille Emana cut open the entire Blasters defence with his through-ball into the path of Everton Santos but the forward's attempt to strike the ball towards Rachubka's goal was scuppered by a timely interception from Sandesh Jhingan.
Both goalkeepers had to be at their best as the game moved towards half-time. Amrinder Singh's outstretched dive to his left kept CK Vineeth's strong shot from finding the net after the forward beautifully controlled Jackichand's chip into the box. Rachubka did not have much to do throughout the half but did well to palm the ball away when Rafa Jorda headed the ball at goal from a sneaky cross into the box by Abinash Ruidas.
CK Vineeth could have easily scored a hat-trick but the striker's profligacy in front of goal hurt his chances of actually grabbing one on the night. Jackichand's surging run into the box from the right, left Ruidas in shambles and before the full-back could recover, the Indian winger dragged the ball back into the centre for Vineeth who blasted his shot into the stands.
At the other end, Rachubka, who was elected as the Fans' Player of the Month for November, pulled off a very good save with his legs to deflect Everton Santos' shot away from goal and to keep Kerala in the lead as the game moved past the hour-mark.
Mumbai City's gameplan was not working and Alexandre Guimaraes turned to substitute Thiago Santos for help as he replaced a disappointing Rafa Jorda in the 74th minute. Surprisingly and against the run of play, the visitors levelled the game just a minute later.
In a move that resembled Kerala's goal, Emana released Everton Santos to his right and the Brazilian sent an accurate cross into the centre of the box for Balwant to hit the net. The equaliser sent the home side into panic mode and CK Vineeth, who was already on a yellow from a late challenge earlier in the game, received his marching orders for simulation inside the box.
Kerala Blasters failed to get their rhythm back in the final minutes of the game as Mumbai City successfully held Rene Meulensteen's men to a third successive draw at home in ISL. 


കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില


കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സി. 1 മുംബൈ സിറ്റി എഫ്‌.സി 1



കൊച്ചി , ഡിസംബര്‍ 3:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ 
കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില. മുംബൈ എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഒരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴസിനു ആദ്യ രണ്ടു മത്സരങ്ങളിലും ഗോള്‍ രഹിത സമനില ആയിരുന്നുവെങ്കില്‍ ഇത്തവണ ആദ്യ ഗോള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞതാണ്‌ ഏക നേട്ടം. 



14-ാം മിനിറ്റില്‍ നെതര്‍ലാണ്ടുകാരന്‍ മാര്‍ക്ക്‌ സിഫിനോസിലൂടെ ബ്ലാസ്‌്‌റ്റേഴ്‌സ്‌ അക്കൗണ്ട്‌ തുടങ്ങി. ആദ്യ പകുതിയില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ്‌ 1-0നു മുന്നില്‍ എത്തിയെങ്കിലും 77 -ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗ്‌ മുംബൈ സിറ്റി എഫ്‌.സിയുടെ സമനില ഗോള്‍ നേടി. 
ആര്‍ത്തലക്കുന്ന മഞ്ഞപ്പടയ്‌ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഈ സമനില ഗോള്‍ കനത്ത തിരിച്ചടിയായി 
മുംബൈയുടെ സമനില ഗോളിനു പിന്നാലെ കൂനിന്മേല്‍ കുരുവെന്നപോലെ 88 -ാം മിനിറ്റില്‍ സി.കെ വിനീത്‌ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും തുടര്‍ന്നു കിട്ടിയ ചുവപ്പ്‌ കാര്‍ഡും കണ്ടു പുറത്തായതിനെ തുടര്‍ന്നു പത്തുപേരുമായി കേരള ബ്ലാസ്റ്റേഴ്‌സിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നു. 
മുംബൈയുടെ സമനില ഗോള്‍ നേടിയ ബല്‍വന്ത്‌ സിംഗ്‌ മാന്‍ ഓ്‌ഫ്‌ ദി മാച്ചായി. 



കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ ആദ്യ ഇലവനില്‍ ഇയാന്‍ ഹൂമിനെ മാറ്റി പകരം 20 കാരന്‍ മാര്‍ക്ക്‌ സിഫിനോസിനെ ഇറക്കി. മറുവശത്ത്‌ മുംബൈ സിറ്റി എഫ്‌.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. രാജു ഗെയ്‌ക്ക വാദിനു പകരം ധാവീന്ദര്‌ സിംഗും റൊസാരിയോയ്‌ക്കു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവും , സഞ്‌ജുപ്രധാനു പകരം റാഫ ജോര്‍ഡയും ഇന്നലെ ഇറങ്ങി. കോച്ച്‌ റെനെ മ്യൂലെന്‍സ്‌റ്റീന്‍ ഇന്നലെ 4-1-4-1 ഫോര്‍മേഷനിലും മുംബൈ കോച്ച്‌ അല്‌ക്‌സാന്ദ്രെ ഗുയിമിറാസ്‌ 4-2-2-1 ഫോര്‍മേഷനിലുമാണ്‌ ടീമിനെ വിന്യസിച്ചത്‌.
കേരള ബ്ലാസ്റ്റേഴ്‌സ്‌ അലകടല്‍പോലെ മുംബൈ സിറ്റിയുടെ ഗോള്‍ മുഖത്ത്‌ ഇരച്ചുകയറികയായിരുന്നു. ആദ്യപത്തു മിനിറ്റിനകം മൂന്നു കോര്‍ണര്‍റുകളാണ്‌ മുംബൈയ്‌ക്കു നേരിടേണ്ടി വന്നത്‌. സി.കെ .വിനീത്‌ ആക്രമണങ്ങള്‍്‌ക്കു തുടക്കം കുറിച്ചു. 
മുംബൈ സിറ്റിക്കെതിരെയുള്ള വിജയത്തോടെ കഴിഞ്ഞ സീസണ്‍ തുടങ്ങാന്‍ കഴിഞ്ഞ വിശ്വാസത്തിനു ബ്ലാസ്‌റ്റേഴ്‌സ്‌ 14 ാം മിനിറ്റില്‍ ആദ്യ ശില പാകി. ബെര്‍ബതോവില്‍ നിന്നായിരുന്നു ഗോളിലേക്കുള്ള ചുവട്‌ പെയ്‌പ്‌ . റൂയിദാസിനെ കബളിപ്പിച്ചു ബര്‍ബതോവ്‌ തൊടുത്തുവിട്ട പാസ്‌ സ്വീകരിച്ച റിനോ ആന്റോയുടെ ബോക്‌സിലേക്കുള്ള ക്രോസ്‌ അതിമനോഹരമായി നെതര്‍ലാന്റ്‌ താരം മാര്‍ക്കോസ്‌ സിഫിനോസ്‌ വലയിലേക്കു തിരിച്ചുവിട്ടു (1-0). ആറടി മൂന്നിഞ്ചുകാരന്‍ സിഫിനോസ്‌ വന്നു കളിച്ചു ഗോളടിച്ചു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഈ സീസണിലെ ആദ്യ ഗോളിനു സിഫിനോസിന്റെ വരവിനു കാത്തിരിക്കുയായിരുന്നു. 
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ നേടിയതിനുശേഷം മുംബൈ ഉടന്‍ ആക്രമണം ശക്തമാക്കി. 
20- ാം മിനിറ്റില്‍ എവര്‍ട്ടേണിലേക്കു വന്ന എമാനയുടെ ശ്രമം സന്ദേശ്‌ ജിങ്കന്‍ തടുത്തതോടെ അപകടം ഒഴിവായി 27-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജാക്കി ചന്ദിന്റെ പാസില്‍ വിനീതീന്റെ ബുള്ളറ്റ്‌ ഷോട്ട്‌ മുംബൈ ഗോളി അമരീന്ദര്‍ തടുത്തു രക്ഷപ്പെടുത്തി. വിനീതിന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്‍ ഹെഡ്ഡറിലൂടെ അപകടം ഒഴിവാക്കി. 37 ാം മിനിറ്റില്‍ ജോര്‍ഡയുടെ അപകടകരമായ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്ക കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. 
43 -ാം മിനിറ്റില്‍ ബെര്‍ബതോവിന്റെ മാജിക്‌ പാസ്‌ ജാക്കി ചാന്ദിനു മുതലാക്കാനായില്ല. തളികയില്‍ വെച്ചെന്നുപോലെ ബെര്‍ബതോവ്‌ നല്‍കിയ ത്രൂ പാസ്‌ സ്വീകരിച്ച ജാക്കി ചാന്ദ്‌ ക്രോസ്‌ബാറിനു മുകളിലൂടെ അടിച്ചു തുലച്ചുകളഞ്ഞു. 45 ാം മിനിറ്റില്‍ പെക്യൂസണും കിട്ടിയ അവസരം ക്രോസ്‌ ബാറിനുമുകളിലൂടെ അടിച്ചു നഷ്ടപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനു കിട്ടിയ കോര്‍ണറില്‍ ജാക്കി ചാന്ദിന്റെ കിക്കും ബെര്‍ബതോവിന്റെ ഹെഡ്ഡറും ലക്ഷ്യം തെറ്റി പുറത്തേക്കു പാഞ്ഞു. 
ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു 54ശതമാനം മുന്‍തൂക്കം ലഭിച്ചു. ആറ്‌ കോര്‍ണറുകള്‍ ബ്ലാ്‌സ്‌റ്റേഴ്‌സിനും രണ്ട്‌ കോര്‍ണറുകള്‍ മുംബൈ സിറ്റിക്കും ലഭിച്ചു.



കഴിഞ്ഞ മത്സരത്തില്‍ മങ്ങി നിന്ന റിനോ ആന്റോയും ജാക്കിചാന്ദും ഇന്നലെ ഗാലറിയുടെ കയ്യടി നേടി വിംഗുകള്‍ കീഴടക്കി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഗോളിനു വഴിയൊരുക്കിയ റിനോ ആന്റോയ്‌ക്ക്‌ രണ്ടാം പകതിയില്‍ പരുക്കുമൂലം കളിക്കാനായില്ല. പകരം 
പ്രീതം കുമാര്‍ സിംഗ്‌ ലെഫ്‌റ്റ്‌ വിംഗറായി വന്നു.
ഒന്നാം പകുതിയിലെ പോലെ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക്‌ ലഭിച്ചു. എന്നാല്‍ ജാക്കിചന്ദില്‍ നിന്നും വന്ന കിക്ക്‌ മുതലാക്കാനായില്ല. അടുത്ത മിനിറ്റില്‍ ബെര്‍ബതോവില്‍ നിന്നും വന്ന അളന്നു കുറിച്ച പാസ്‌ സി.കെ വിനീതിലേക്കും തുടര്‍ന്നു പെക്യൂസനിലേക്കും. നെഞ്ചില്‍ പാസ്‌ സ്വീകരിച്ച പെക്യൂസന്‍ താളം കിട്ടാതെ പന്ത്‌ പുറത്തേക്കു അലക്ഷ്യമായി അടിച്ചു കളഞ്ഞു. 
56 ാം മിനിറ്റില്‍ കേരള ബ്ലാസ്‌്‌റ്റേഴ്‌സിനു സുവര്‍ണാവസരം കൗണ്ടര്‍ അറ്റാക്കില്‍ റുവാതാരയുടെ മൈനസ്‌ പാസ്‌ ബോക്‌സിനു പുറത്തുനിന്ന സി.കെ.വിനീതിന്റെ കുറ്റനടി ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി. തൊട്ടുപിന്നാലെ മുംബൈയ്‌ക്കും കനകാവസരം. എവര്‍ട്ടണ്‍ സാന്റോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിര തകര്‍ത്തു ബോക്‌സിനു പുറത്തു നിന്ന്‌ എടുത്ത ഷോട്ട്‌ ബ്ലാസറ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്ക കാല്‍ കൊണ്ടു പന്ത്‌ തടഞ്ഞു. 
62-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ അളന്നുകുറിച്ച പാസ്‌ സി.കെ വിനീതിനു ഹെഡ്ഡ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. കൃത്യസമയത്ത്‌ വിനീതിനെ ബ്ലോക്ക്‌ ചെയ്‌ത ദേവീന്ദര്‍ സിംഗ്‌ രക്ഷകനായി. 
71 -ാം മിനിറ്റില്‍ ഗോളുടമ സിഫിനോസിനെ കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്നു പിന്‍വലിച്ച. പകരം ഇയാന്‍ ഹ്യൂമിനെ ഇറക്കി. 74-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗിന്റെ ലോങ്‌ റേഞ്ചര്‍. അപകടം ഉണ്ടാക്കാതെപോയി. തൊട്ടുപിന്നാലെ മുംബൈ റാഫ ജോര്‍ഡയ്‌ക്കു പകരം തിയാഗോ സാന്റോസിനെ കൊണ്ടുവന്നു. . 
ബ്ലാസ്റ്റേഴ്‌സ്‌ അല്‍പ്പം പിന്നിലായതോടെ മുംബൈ അവസരത്തിനൊത്തുയര്‍ന്നു. എമാനയാണ്‌ ഗോളിനു വഴിമരുന്നിട്ടത്‌ വലത്തെ വിംഗിലൂടെ കുതിച്ചെത്തിയ എവര്‍ട്ടണ്‍ സാന്റോസിനു ലഭിച്ച എമാനയുടെ പാസ്‌ ബല്‍വന്തിലേക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയെ പിച്ചിചീന്തി ബല്‍വന്ത്‌ സിംഗ്‌ ഉരുക്കുപോലെ ഉറച്ച കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി പോള്‍ റാച്ച്‌ബുക്കയെ നിസഹായനാക്കി ബല്‍വന്ത്‌ ഗോള്‍ നേടി (1-1). ബല്‍വന്ത്‌സിംഗ്‌-എവര്‍ട്ടണ്‍ കോംബനീഷന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു തു ടരെ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 85-ാം മിനിറ്റില്‍ സാന്റോസ്‌ ഓഫ്‌ സൈഡില്‍ കുടുങ്ങിയതിനെ തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. 
രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത്‌ ലഭിച്ച കോര്‍ണര്‍ പെസിച്ചിനു ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെ എവര്‍ട്ടണ്‍ സാന്റോസിന്റെ കുതിപ്പ്‌ പന്തില്‍ എത്തിപ്പിടിക്കുന്നതിനു മുന്‍പ്‌ ബ്ലാസറ്റേഴ്‌സ്‌ ഗോളി രക്ഷപ്പെടുത്തി. 



കാര്‍ഡുകള്‍ക്ക്‌ ഇന്നലെ പഞ്ഞം ഉണ്ടായില്ല. ആദ്യ പകുതിയില്‍ മുംബൈയുടെ ദേവീന്ദര്‍ സിംഗും കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിമാന്‍ജ ലാകിച്ച്‌ പെസിച്ചിനും മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. രണ്ടാം പകുതിയില്‍ മുംബൈയുടെ പ്രീതം കുമാര്‍ സിംഗും റൂയി ദാസും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. രണ്ടാം പകതിയില്‍ വിനീതിനു രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനെ തുടര്‍ന്നു ചുവപ്പ്‌ കാര്‌ഡും ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇനി ഡിസംബര്‍ 9നു ഗോവയില്‍ ആതിഥേയരായ എഫ്‌.സി ഗോവയെ നേരിടും ഡിസംബര്‍ 10നു മുംബൈ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌.യസിയേയും. 

Mumbai City FC Playing XI
Amrinder Singh (GK), Gerson Vieira, Everton Santos, Rafa Jorda, Achille Emana, Balwant Singh, Lucian Goian (C), Mehrajuddin Wadoo, Sehnaj Singh, Davinder Singh, Abinash Ruidas.

Kerala Blasters FC Playing XI

Paul Rachubka (GK), Nemanja Lakic-Pesic, Arata Izumi, Dimitar Berbatov, CK Vineeth, Jackichand Singh, Sandesh Jhingan (C), Mark Sifneos, Rino Anto, Lalruatthara, Courage Pekuson.







No comments:

Post a Comment

PHOTOS