FC PUNE CITY 0-1 CHENNAIYIN FC: SUPER MACHANS MAINTAIN UNBLEMISHED RECORD AGAINST STALLIONS
FC Pune City were handed a slender 1-0 defeat at home as Chennaiyin FC maintained their unbeaten record against the Stallions at the Balewadi Stadium in Pune on Sunday. Henrique Sereno (81') scored the only goal of the game to round off the first win on the road for the Abhishek Bachchan co-owned side.
Ranko Popovic handed a start to Vishal Kaith in between the sticks while Adil Khan got the nod ahead of Rohit Kumar in midfield. John Gregory named an unchanged eleven from the match against NorthEast United. Jeje Lalpekhlua operated as the lone striker for the visitors.
It was a stop-start affair as neither team could find their rhythm as mispasses, fouls and free-kicks were the order of the day.
Marcelinho’s free-kick midway through the first half only needed a touch from Rafa inside the box but Karanjit was alert to the danger as he punched the ball out for a corner.
Around the half hour mark, Alfaro scored on the rebound from a Sahni cross but the linesman rightly flagged him offside.
Chennai could have taken the lead towards the closing stages of the first half. Rafa had to make a goal-line clearance from Gregory Nelson’s diving header after a cross from Calderon.
In the second half too, neither side could create any clear-cut openings.
Rafa Lopez once again came to the rescue of Pune in the 67th minute. Jerry’s cross was completely misjudged by Kaith in goal. Francis picked up the pieces and his effort was just about cleared in time by Rafa.
Alfaro had a chance in the final quarter of the game when he was through on goal but his effort wasn’t on target.
The breakthrough came in the 81st minute when Kean Lewis conceded a corner. Gavilan’s delivery found Sereno who leapt above Adil to guide the ball home. The ball incidentally went from in between the legs of Lewis in goal.
Chennai held firm as Pune struggled to threaten the opposition's back-line. Pune will have to introspect as to what went wrong against Chennai after producing a listless display.
ചെന്നൈയിന്റെ വിജയ റെക്കോര്‍ഡില്‍
പൂനെ സിറ്റി ക്ക് ആശങ്കയില്ല.
പുനെ , ഡിസംബര്‍ 2:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്ന് ബാലവാഡിയിലെ ശ്രിശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ നേരിടാന്‍ ഒരുങ്ങുന്ന ആതിഥേയരായ പൂനെ സിറ്റി എഫ്.സിക്ക് വിജയിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമോ ആശങ്കയോ ഇല്ല.
പൂനെ സിറ്റി എഫ്.സിയ്‌ക്ക് ഇതുവരെ കീഴടക്കാന്‍ കഴിയാത്ത ടീമാണ് ചെന്നൈയിന്‍ എഫ്. സി കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന ആറ് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്.സി നാല് മത്സരങ്ങള്‍ ജയിച്ചു. രണ്ട് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. എന്നാല്‍ ഈ സീസണില്‍ കഥ മാറിയിരിക്കു.ന്നു
ഈ സീസണില്‍ പൂനെ സിറ്റി എഫ്.സി.ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് 2-3നു തോറ്റുവെങ്കിലും അതിനുശേഷം ഫോമിലേക്കുയര്‍ന്നു. കൊല്‍ക്കത്തയില്‍ എ.ടി.കെക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 4-1നു പൂനെ സിറ്റി ജയിച്ചു.മൂന്നാം റൗണ്ടില്‍ നടന്ന മഹാരാഷ്ട ഡര്‍ബിയില്‍ മുംബൈ സിറ്റി എഫ്.സിയേയും ( 2-1) പൂനെ കീഴടക്കി.
നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന്‌ു ആറ് പോായിന്റോടെ പൂനെ ആറാംസ്ഥാനത്താണ്. ചെന്നൈയിന്‍ എഫ്.സി നാലാം സ്ഥാനത്തും.
നാലാം സീസണില്‍ ചെന്നൈയിന്‍ സിറ്റി എഫ്.സിക്കും തോല്‍വിയോടെ ആയിരുന്നു തുടക്കം. ഗോവയോട് 2-3നു തോറ്റു. എന്നാല്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈയിന്‍ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സി.യെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ചെന്നൈയിന്‍ എഫ്.സിയുടെ മൂന്നാം റൗണ്ട് മത്സരം ആണ് ഇന്നു (ഞായര്‍) നടക്കുന്നത്.
ഈ സീസണില്‍ പൂനെ സിറ്റി നടത്തുന്ന വിജയക്കുതിപ്പില്‍ കോച്ച് റാങ്കോ പോപോവിച്ച് സന്തുഷ്ടനാണ്. അതുകൊണ്ടു തന്നെ ചെന്നൈയിന്‍ എഫ്.സിയോടു കഴിഞ്ഞ സീസണുകളില്‍ നേരിട്ട തോല്‍വികളില്‍ അദ്ദേഹത്തിനു ഉത്‌കണ്‌ഠയും ഒട്ടും ഇല്ല.
" നേരത്തെ എന്തെല്ലം സംഭവിച്ചു ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു. ഇതാണ് ഞങ്ങള്‍ക്കു പ്രചോദനം നല്‌കുന്നത് .പക്ഷേ അതിലേറെ ടീമിനെ മോഹിപ്പിക്കുന്നത് ജയത്തില്‍ നിന്നും ലഭിക്കുന്ന മൂന്നുപോയിന്റാണ്. എന്റെ കളിക്കാരില്‍ നിന്ന് വളരെ നല്ല പ്രകടനം ആണ് ഞാന്‍ കാത്തിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ കഴിയണം " പോപോവിച്ച് പറഞ്ഞു
പൂനെ സിറ്റി എഫ്. സി ആത്മവിശ്വാസത്തിന്റ കൊടുമുടിയിലാണ്. പോപോവിച്ചിന്റെ ടീം തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലാണ് ജയിച്ചത്. അതേപോലെ പോപോവിച്ചിന്റെ ടീമിനു ഗോള്‍ ദാഹം ശമിക്കാത്ത നിലയിലാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് അവര്‍ എതിരാളികള്‍ക്കു സമ്മാനിച്ചത്. ഗോള്‍ മെഷീനുകളായ മാഴ്‌സിലീഞ്ഞ്യോയും എമിലിയാനോ അല്‍ഫാരയും തകര്‍പ്പന്‍ ഫോമിലും നില്‍ക്കുന്നു.
ഈ രണ്ട് മുന്‍ നിരക്കാരെ കരുതിയിരിക്കാന്‍ ചെന്നൈയിന്‍ എഫ്.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി തന്റെ ടീമിനു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയിട്ടും 2-3നു തോല്‍ക്കേണ്ടി വന്നതും അദ്ദേഹത്തിനു മറക്കാനാവില്ല. ഇത് ചെന്നൈയിന് വലിയ നിരാശയാണ് സമ്മാനിച്ചത്. ഇക്കാര്യം ഓര്‍മ്മയില്‍ വെക്കാന്‍ ജോണ്‍ ഗ്രിഗറി ടീമംഗങ്ങളെ ഉപദേശിച്ചു.
" പൂനെക്കെതിരെ കഴിവുകളെല്ലാം പുറത്തെടുത്തേ മതിയാകൂ. ം കഴിഞ്ഞ മത്സരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതുംഅവരുടെ രണ്ടു കളിക്കാരാണ് അല്‍ഫാരോയും മാഴ്‌സിലീഞ്ഞ്യോയും തകര്‍പ്പന്‍ കളി യാണ് ഇരുവരും കാഴ്‌ചവെച്ചിരിക്കുന്നത്. ഈ രണ്ടു പേരെയും നിശബ്ദരാക്കാന്‍ ഞങ്ങളുടെ പരമാവധി കഴിവ് പുറത്തെടുത്തേ തീരൂ " ഗ്രിഗറി പറഞ്ഞു
കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പൂനെ മൂന്നു മത്സരങ്ങളും കളിച്ചത്. അതവര്‍ക്കു അനുഗ്രഹമായി. തുടര്‍ച്ചയായി മത്സരങ്ങള്‍ ലഭിച്ചതോടെ കളിയുടെ താളം നിലനിര്‍ത്താനും അതില്‍ നേട്ടം ഉണ്ടാക്കാനും പൂനെ സിറ്റിക്കു കഴിഞ്ഞുവോ എന്ന ചോദ്യം ജോണ്‍ ഗ്രിഗറി തള്ളിക്കളഞ്ഞു
" ഈ ഘട്ടത്തില്‍ അവര്‍ മികച്ച നിലയിലാണ് മുന്നേറുന്നത്. മത്സരങ്ങള്‍ വരുമ്പോള്‍ കളിക്കാര്‍ സ്വാഭാവികമായും മത്സരസജ്ജരാകും. എന്നാല്‍ നിങ്ങള്‍ ജയിക്കുന്നതും ഗോളുകള്‍ ധാരാളം നേടുന്നതും , നന്നായി കളിച്ചതു കൊണ്ടു മാത്രമാണ്. അതിനപ്പുറം മറ്റൊന്നില്ല. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കളിക്കാന്‍ കഴിയും എന്നാല്‍ അത് വളരെ പ്രധാനപ്പെട്ടതാണെന്നു ഞാന്‍ കരുതുന്നില്ല " അദ്ദേഹം തുടര്‍ന്നു.
ചരിത്രം തിരുത്താന്‍ പൂനെയ്‌ക്കു കഴിഞ്ഞില്ല
ചെന്നൈയിന്‍ എഫ്.സിക്കു ജയം
ചെന്നൈയിന്‍ എഫ്.സി 1 പൂനെ സിറ്റി 0
പുനെ, ഡിസംബര്‍ 3:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാലവാഡി ശിവ്‌ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ചെന്നൈയിന്‍ എഫ്.സി ആതിഥേയരായ പൂനെ സിറ്റി എഫ്. സിയെ ഏക ഗോളിനു പരജയപ്പെടുത്തി. 82- ാം മിനിറ്റില്‍ ഹെന്‍റിക്വെ സെറീനോയുടെ വകയാണ് ചെന്നൈയിന്‍ എഫ്.സിയുടെ വിജയഗോള്‍
ഇതുവരെ ചെന്നൈയിന്‍ സിറ്റിയ്‌ക്കെതിരെ കഴിഞ്ഞ മൂന്നു സീസണിലും ഒരു ജയം പോലും നേടാന്‍ കഴിയാത്ത പൂനെ സിറ്റി ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം
പ്രതീക്ഷിച്ചുവെങ്കിലും ചരിത്രം ആവര്‍ത്തിച്ചു.
ഈ സീസണില്‍ ഫുള്‍ ഫോമില്‍ നില്‍ക്കുന്ന പൂനെ സിറ്റിയ്‌ക്കു തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം
ഫലത്തില്‍ കളിച്ചതു പൂനെ സിറ്റിയും ജയിച്ചത് ചെന്നൈയിനും ആയിമാറി.. ആദ്യ പകുതി ഏകദേശം പൂര്‍ണമായി തന്നെ കളി ആതിഥേയരുടെ കാലുകളിലായിരുന്നു.
ചെന്നൈയുടെ ജെറി ലല്‍റിന്‍സുവാലയാണ് മാന്‍ ഓഫ് ദി മാച്ച്
ആദ്യ പത്തു മിനിറ്റുകളില്‍ ഇരുടീമുകളും മത്സരത്തില്‍ സെറ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. 11 -ാം മിനിറ്റിലാണ് ഗോള്‍ മുഖത്തേക്കുള്ള ആദ്യ നീക്കം. ആദ്യ കോര്‍ണറിനെ തുടര്‍ന്നു ലഭിച്ച അവസരം ധന്‍പാല്‍ ഗണേഷിനു പൂനെ താരങ്ങള്‍ക്കിടയില്‍ നിന്നും കാര്യമായ നീക്കം ഒന്നും നടത്താനായില്ല. ലക്ഷ്യം തെറ്റിയ ഹെഡ്ഡര്‍ പോസ്‌റ്റിനു പുറത്തേക്ക്. 17-ാം മിനിറ്റിലായിരുന്നു പൂനെ സിറ്റിയുടെ ആദ്യത്തെ അവസരം റാഫേല്‍ അഗസ്‌തോയിലൂടെയാണ് നീക്കം. തുടര്‍ന്നു ആദില്‍ ഖാനിലേക്കും വന്നു. തുടര്‍ന്നു ഗോള്‍ മുഖത്തേക്കു കുതിച്ച മാഴ്‌സിലീഞ്യോയിലേക്കും. ബോക്‌സിനു ഇടതുവശത്ത് നിന്നും നേരെ ഗോള്‍ മുഖത്തേക്ക് അടടിച്ച മാഴ്‌സിലീഞ്ഞ്യോയ്‌ക്ക് ചെന്നൈ ഗോളിയെ മറികടക്കാനായില്ല. അതേസമയം മാഴ്‌സിലീഞ്ഞ്യോയുടെ പാസ് പ്രതീക്ഷിച്ചു നിന്ന ഡീഗോ കാര്‍ലോസും അല്‍ഫാരോയും നിരാശരായി.
വീണ്ടും അടുത്ത മിനിറ്റില്‍ ഫ്രീ കിക്കില്‍
പൂനെയ്‌ക്കു വീണ്ടും അവസരം. ടെബാര്‍ എടുത്ത ഫ്രി കിക്ക് അല്‍ഫാരോയില്‍ നിന്നും റാഫേല്‍ ലോപ്പസിലേക്ക്. പാസ് ലഭിച്ച ഉടനെ ഗോള്‍ മുഖം ലക്ഷ്യമാക്കിയ റാഫ യ്‌ക്കു ലക്ഷ്യം തെറ്റി. പൂനെ വീണ്ടും അവസരങ്ങള്‍ നെയ്‌തെടുത്തു. റാഫയുടെ മറ്റൊരു ശ്രമം ചെന്നൈയിന്‍ ഗോളി കരണ്‍ജിത് കുത്തിയകറ്റി.
30 ാം മിനിറ്റില്‍ പൂനെയ്‌്‌ക്കു വീണ്ടും അവസരം. തുടര്‍ച്ചയായി നാലാം മത്സരത്തിലും ഗോള്‍ നേടാനുള്ള എമിലിയാനോ അല്‍ഫാരോയുടെ ശ്രമം ഓഫ് സൈഡില്‍ കുടുങ്ങി നഷ്ടമായി. ബല്‍ജിത് സാഹ്‌്‌നിയില്‍ നിന്നും പന്ത് അല്‍ഫാരോയില്‍ ലഭിക്കുമ്പോള്‍ തന്നെ ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിക്കഴിഞ്ഞു. ചെന്നൈയുടെ പെനാല്‍ട്ടി ബോക്‌സിനു 30 വാര മുന്നില്‍ 36 -ാം മിനിറ്റില്‍ മാര്‍ക്കോസ് ടെബാര്‍ എടുത്ത ഫ്രി കിക്കിലും പൂനെ ഗോള്‍ പ്രതീക്ഷിച്ചു. പക്ഷേ ടെബാറിന്റെ കിക്ക് എടുത്ത ഗുര്‍ജിതിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി.
പൂനെയുടെ തുടരെയുള്ള ആക്രമണങ്ങള്‍ക്കിടെ ചെന്നൈയിനു ഒരു കൃത്യമായ മുന്നേറ്റം ഉണ്ടാക്കിയെടുക്കാനായില്ല. 38 ാം മിനിറ്റിലാണ് ചെന്നൈയിന്റെ എണ്ണം പറഞ്ഞ ആദ്യ ശ്രമം. ബിക്രം ജിത്തിന്റെ ലോങ് റെഞ്ചര്‍ പൂനെയുടെ യുവ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിനു ഭീഷണി ഉയര്‍ത്തി. രണ്ടാം പോസ്‌റ്റിനടുത്തേക്കു വന്ന പന്ത് കെയ്‌ത്ത് കഷ്ടിച്ചു കുത്തിയകറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് കാള്‍ഡറോണിന്റെ പിഴവില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക കിട്ടിയ അവസരം ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കിക്കളഞ്ഞു.
ജെജെ ലാല്‍പെക്യൂല ഇന്നലെ പാടെ നിറംമങ്ങിയ നിലയിലായതു ചെന്നൈയിന്‍ എഫ്.സിയുടെ മുന്നേറ്റങ്ങളെ കാര്യമായി ബാധിച്ചു.മറുവശത്ത് പൂനെ സിറ്റിയുടെ അല്‍ഫാരോ-മാഴ്‌സിലീഞ്ഞ്യോ സഖ്യവും ഇന്നലെ ഫോമില്‍ എത്തിയില്ല. 64 -ാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ളാഗിനു സമയത്ത് ചെന്നൈയിനു ലഭിച്ച ത്രോ ഇന്നില്‍ ജെറിയുടെ ക്രോസ് പൂനെയുടെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിന്റെ കയ്യില്‍ നിന്നും വഴുതി ഗോള്‍ മുഖത്തേക്കു നീങ്ങിയ പന്ത് ഗോള്‍ ലൈന്‍ സേവിലൂടെ പുറത്തേക്ക് അടിച്ചു റാഫേല്‍ അഗസ്‌തോ പൂനെ സിറ്റിയെ രക്ഷിച്ചു
എന്നാല്‍ പൂനെയെ ഭാഗ്യം നീണ്ടു നിന്നില്ല. 82-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കാണ് ചെന്നൈയുടെ ഗോളിനു വഴിയൊരുക്കിയത്. കിക്കെടുത്തത് പകരക്കാരനായി വന്ന ഗാവിലാന്‍ മാര്‍ട്ടിനെസ്. കൃത്യമായി ഗോള്‍ മുഖത്തേക്കു വന്നു. ചാടി ഉയര്‍ന്ന ഹെന്‍ റിക്വെ സെറീനോ ഫോണ്‍സേക്ക മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0). സെറിനോ ഹെഡ്ഡറിനു വേണ്ടി കുതിക്കുമ്പോള്‍ പൂനെയുടെ കളിക്കാര്‍ ആരും പന്ത് തടയുവാന്‍ ചാടി ഉയരാതിരുന്നതും ഗാവിലാന്റെ ഇന്‍സ്വിങര്‍ പന്ത് കൃത്യമായി ഗാവിലാനു വലയില്‍ എത്തിക്കാന്‍ കഴിഞ്ഞു
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടീമിനെ ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി നിലനിര്‍ത്തി.പൂനെ കോച്ച് റാങ്കോ പോപോവിച്ച് കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ 2-1നു തോല്‍പ്പിച്ച ടീമില്‍ നിന്ന് ഇന്നലെ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗിനു പകരം യുവതാരം വിശാല്‍ കെയ്‌ത്തിനെയും രോഹിത് കുമാറിനു പകരം ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡര്‍ ആദില്‍ഖാനെയും ആദ്യ ഇലവനില്‍ ഇറക്കി.
ഇനി പൂനെ സിറ്റി എഫ്.സി ഡിസംബര്‍ 10നു എവേ മത്സരത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്.സിയെയും ഡിസംബര്‍ 10നു തന്നെ ചെന്നൈയിന്‍ എഫ്.സി ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെയും നേരിടും.
ഇന്നും നാളെയും മത്സരം ഇല്ല. ഡിസംബര്‍ ആറിനു ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്‌പൂരിനെ നേരിടും.
ചെന്നൈയിന്‍ എഫ്.സി ആദ്യ മാറ്റത്തില്‍ ്‌ഗ്രിഗറി നെല്‍സണു പകരം നൈജീരിയന്‍ താരം ജൂഡ് നുവോറയെയും രണ്ടാം മാറ്റത്തില്‍ ബിക്രം ജിത്തിനു പകരം അനിരുദ്ധ് താപ്പയേയും,, മൂന്നാം മാറ്റത്തില്‍ റാഫേല്‍ അഗസ്‌തോയ്‌ക്കു പകരം ഗാവിലാനെയും ഇറക്കി. പൂനെ ആദ്യ മാറ്റത്തില്‍ ഡീഗോ കാര്‍ലോസിനു പകരം കീന്‍ ലൂയിസിനെയും രണ്ടാം മാറ്റത്തില്‍ ഐസക്കിനു പകരം ജോനാഥന്‍ ലൂക്കയേയും അവസാന മാറ്റത്തില്‍ ആദില്‍ഖാനു പകരം സാര്‍ത്തിക് ഗോലുവിനെയും ഇറക്കി.
ഇന്നലെ ആദ്യത്തെ മഞ്ഞക്കാര്‍്‌ഡ് ചെന്നൈയുടെ ഇനീഗോ കാള്‍ഡറോണിനു ലഭിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡ് ധന്‍പാല്‍ ധനേഷിനും മൂന്നാം മഞ്ഞക്കാര്‍ഡ് സെറീനോയ്‌ക്കും ലഭിച്ചു. പൂനെയുടെ എക മഞ്ഞക്കാര്‍ഡ് ആദില്‍ഖാനും ലഭിച്ചു
:
No comments:
Post a Comment