സീക്കോയുടെ പിന്‍ഗാമിയാകാന്‍
സെര്‍ജിയോ ലൊബേറയ്‌ക്ക്
കഴിയുമോ ?
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനു ഒരുങ്ങുന്ന
എഫ്.സി.ഗോവയുടെ മുഖ്യ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ കൈവശം വലിയ ദൗത്യമാണ്.
വന്നു ചേര്‍ന്നിരിക്കുന്നത് കഴിഞ്ഞ സീസണില്‍, കളിച്ച 14 മത്സരങ്ങളില്‍ കേവലം നാല്
ജയം മാത്രം . ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് അവസാന സ്ഥാനം. ഈ
നിലയില്‍ നിന്നും എഫ്.സി ഗോവയെ കരകരയറ്റണം. അതിനാവശ്യമായ പ്രചോദനം ടീമിനു നല്‍കണം.
ഒപ്പം എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായ സീക്കോ ഇരുന്ന പരിശീലക
സ്ഥാനപദവിയിലാണ് എത്തിയിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും ലൊബേറോയ്‌ക്ക് കനത്ത
വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും
പ്രായം കുറഞ്ഞ പരിശീലകനാണ് 40 കാരനായ സെര്‍ജിയോ ലൊബേറ. വെല്ലുവിളികള്‍ ഒന്നും ഈ
സ്‌പെയിന്‍കാരനെ തെല്ലും അലട്ടുന്നില്ല. അക്ഷോഭ്യനായി മുന്നോട്ട് നോക്കുന്ന
സെര്‍ജിയോയില്‍ അപാരമായ ആത്മവിശ്വാസമാണ് സ്‌ഫുരിക്കുന്നത്. സീക്കോയുടെ മൂന്നു
വര്‍ഷം നീണ്ട കാലാവധിക്കു ശേഷം എഫ്.സി .ഗോവയ്‌ക്ക് പുതിയ അധ്യായം
എഴുതിച്ചേര്‍ക്കുന്നതിനു തന്നെക്കൊണ്ടു കഴിയുമെന്ന പൂര്‍ണ വിശ്വാസം സെര്‍ജിയോയില്‍
കാണുന്നു.
എന്നെ സംബന്ധിച്ചിടത്തോളം സീക്കോയുടെ പകരക്കാരാനാകുവാന്‍ കഴിയുക
എന്നത് വളരെ സന്തോഷമാണ്. യാതൊരു സമ്മര്‍ദ്ദവും ഇതില്‍ ഇല്ല. അതിലുപരി വലിയ
പ്രേരണയാണ് ഇതിലൂടെ ലഭിക്കുന്നത്. സീക്കോ മഹാനായ ഫുട്‌ബോള്‍ താരമാണ് അതോടൊപ്പം
എന്റെ കണ്ണില്‍ മികച്ച പരിശീലകന്‍ കൂടിയാണ്. ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം
അറിയപ്പെടുന്ന താരവും. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ,പരിശീലകര്‍ മാറി മാറിവരും
അതിലേറെ പ്രാധാന്യംം ക്ലബ്ബിനാണ്. ഒടുവില്‍ അവശേഷിക്കുന്നതും ക്ലബ്ബുകളാണ്.
ആരാധകരെയും ജനങ്ങളെയും ഫുട്‌ബോളിനോട് ബന്ധപ്പെടുത്തുന്നതും ക്ലബ്ബുകളാണ്.
എഫ്.സി.ഗോവയുടെ പുതിയ പരിശീലകന്‍ പറഞ്ഞു.
ഇതിനകം സെര്‍ജിയോയും
എഫ്.സി.ഗോവയും നല്ല നിലയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സീസണിന്റെ
തയ്യാറെടുപ്പുകളുടെ ഭാഗമായി സ്‌പെയിനില്‍ നടത്തിയ പരിശീലന മത്സരങ്ങളില്‍ അഞ്ചില്‍
മൂന്നെണ്ണത്തിലും ജയിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ ടീമിന്റെ കരുത്ത്
ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയ വിജയം നേടാനായി.. ടീമിന്റെ കേളീശൈലിയും അതേപോലെ വളരെ
ശ്രദ്ധേയമായി. ആരാധകരുടെ പ്രതീക്ഷയ്‌ക്ക് ഒത്തുയരാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഈ സീസണിലെ എഫ്.സി ഗോവയുടെ എടുത്തുപറയാവുന്ന സവിശേഷത വിദേശതാരങ്ങളുടെ
കൂട്ടത്തോടെയുള്ള മാറ്റമാണ്. രണ്ടില്‍ ഒരു ഫ്രാഞ്ചൈസിയ്‌ക്കു വിദേശ കളിക്കാരെ
നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം സീക്കോ ബ്രസീലില്‍ നിന്നുള്ള കളിക്കാര്‍ക്കാണ്
മുന്തിയ പരിഗണന നല്‍യിരുന്നത്. . ഇത്തവണ അതേപോലെ സെര്‍ജിയോ ടീമിലേക്ക്
എടുത്തിരിക്കുന്നതിലേറെയും സ്‌പാനീഷ് കളിക്കാരെയാണ്. അത് തെറ്റായിപ്പോയി എന്നു
ചിലര്‍ക്കു തോന്നാം. എന്നാല്‍ ഒരുപക്ഷേ, അതായിരിക്കും സെര്‍ജിയോയ്‌ക്കും എഫ്.സി
ഗോവയ്‌ക്കും ഏറെ സൗകര്യപ്രദം. കളിക്കാര്‍ ഏത് രാജ്യക്കാരാണ് എന്നതിലേറെ അവരുടെ
ഗുണനിലവാരത്തിനാണ് പ്രധാന്യം.
കളിക്കാരെ തെരഞ്ഞെടുക്കുന്നതിനു മുന്‍പ്
ഞങ്ങള്‍ വളരെയേറെ പഠിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. മറ്റൊന്ന്. ്
പ്രത്യേക ശൈലിയിലുള്ള ഫുട്‌ബോളാണ് ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത്.
അതിനനുസരിച്ചാണ് കളിക്കാരെ തെരഞ്ഞെടുത്തത്. അതോടൊപ്പം ഈ വര്‍ഷം ക്ലബ്ബ്
ലക്ഷ്യമിടുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ വേണ്ട സംയോജിതമായ ആശയങ്ങളും
കളിക്കാരില്‍ നിന്നും വേണ്ടിയിരുന്നു. ഈ സംവിധാനവുമായി പൊരുത്തപ്പെട്ടു പോകുവാന്‍
കഴിയുന്ന കുറെ കളിക്കാരെ ഞങ്ങള്‍ ആദ്യം തന്നെ തെരഞ്ഞെടുത്തു ,അതോടൊപ്പം
ഞങ്ങള്‍ക്ക് വളരെ അതിശയകരമായ സാമര്‍ത്ഥ്യം കാണിക്കുന്നവരെയും ലഭിച്ചു. ടീം
സെല്‌ക്ഷനെക്കുറിച്ച സെര്‍ജിയോ വിശദീകരിച്ചു. സ്‌പാനീഷ് ക്ലബ്ബായ ബാഴ്‌സിലോണയുടെ
സീനിയര്‍ ടീമിന്റെ കോച്ചിങ്ങ് സ്‌റ്റാഫിലെ അംഗം കൂടിയാണ് സെര്‍ജിയോ
ബാഴ്‌സിലോണയുടെ റിസര്‍വ് കളിക്കാരന്‍ കൂടിയായിരുന്ന മാനുവല്‍
ലാന്‍സറോട്ടി, മൊറോക്കോയുടെ രാജ്യാന്തര ടീമിന്റെ മിഡ്‌ഫീല്‍ഡര്‍ അഹമ്മദ് ജഹോഹ്,
കോപ്പ ഡെല്‍ റെ കപ്പ് നേടിയ ടീമില്‍ അംഗമായ ഫെറാന്‍ കോറോമിനാസ് എന്നിവര്‍ക്കു
പുറമെ ആരാധകരുടെ പ്രിയതാരം ബ്രൂണോ പിന്‍ഹിറോയും ഇത്തവണ എഫ്.സി.ഗോവയ്‌ക്കു വേണ്ടി
കളിക്കുന്നു. 2014ലെ സെമിഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് തോറ്റ ടീമിലെ
ഏറെ ശ്രദ്ധേയനായ കളിക്കാരനായിരുന്നു ബ്രൂണോ പിന്‍ഹിറോ.
കഴിഞ്ഞ സീസണിലെ ദുരന്തം
മാറ്റിവെച്ചാല്‍ 2015 ല്‍ സീക്കോയുടെ ടീം ഫൈനലില്‍ വരെ എത്തിയിരുന്നു. ഇത്തവണ
സെര്‍ജിയോ ഒരു ഉറപ്പും നല്‍കുന്നില്ല. വാഗ്‌ദാനങ്ങള്‍ക്ക് അപ്പുറം നേട്ടങ്ങള്‍
കൈവരിക്കാന്‍ കഴിവുള്ളതാണ് ഈ ടീം. എങ്കിലും അല്‍പ്പം ആശങ്കയുള്ളത് ഗോള്‍
കീപ്പര്‍മാരുടെ കാര്യത്തിലാണ്. ഗോള്‍കീപ്പറായി വിദേശ താരങ്ങള്‍ ആരും കരാര്‍
ഒപ്പുവെച്ചിട്ടില്ല. ക്ലബ്ബ് നിലനിര്‍ത്തിയ ഇന്ത്യന്‍ കളിക്കാരില്‍ ഒരാളായ
ലക്ഷ്‌മികാന്ത് കട്ടിമണി ആയിരിക്കും ബാറിനു കീഴിലെ നമ്പര്‍ വണ്‍. ഇത് അല്‍പ്പം
സമ്മര്‍ദ്ദം ഉണ്ടാക്കും. പക്ഷേ, ടീം എന്ന നിലയില്‍ നിരവധി കഴിവുറ്റ താരങ്ങള്‍
കൈവശമുള്ളതിനാല്‍ ഇത്തരം ഒരു നിസാര കുറവ് അവര്‍ക്ക് മറികടക്കാനാകും.
No comments:
Post a Comment