Saturday, November 18, 2017

PUNE CITY F C



ഓറഞ്ച്‌ ആര്‍മി ഇത്തവണ
നില മെച്ചപ്പെടുത്തുമോ ?


തോല്‍ക്കാനായി ജനിച്ച ടീം എന്ന ചീത്തപ്പേര്‌ ഇത്തവണയെങ്കിലും പൂനെ സിറ്റി എഫ്‌.സി ഇത്തവണയെങ്കിലും തിരുത്തിക്കുറിക്കുമോ ?

കഴിഞ്ഞ മൂ്‌ന്നു സീസണുകളിലെയും പൂനെ സിറ്റിയുടെ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കണക്കുകള്‍ വളരെ രസകരം. ഓരോ സീസണിലും കളിച്ച 14 വീതം മത്സരങ്ങളില്‍ ഒരിക്കല്‍ പോലും നാല്‌ മത്സരങ്ങള്‍ക്ക്‌ അപ്പുറം ജയിച്ചിട്ടില്ല. രണ്ടു തവണയും നാല്‌ മത്സരങ്ങളില്‍ വീതം ഡ്രോ പിടിച്ചു. രണ്ടാം സീസണില്‍ ആണ്‌ തോല്‍വിയുടെ എണ്ണം കൂടിയത്‌. അതോടെ ഏഴാം സ്ഥാനത്തായി. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും ആറാ ംസ്ഥാനത്ത്‌ ഉറച്ചു നിന്നു.
തോല്‍വിയുടെ കുത്തൊഴുക്ക്‌ കണ്ടു കഴിഞ്ഞ മൂന്നു സീസണുകളിലും പൂനെ പരിശീലകരെ മാറിമാറി പരീക്ഷിച്ചു. ആദ്യ സീസണില്‍ ഇറ്റലിയില്‍ നിന്നുള്ള ഫ്രാങ്കോ കൊളംബിയ ആയിരുന്നുവെങ്കില്‍ രണ്ടാം സീസണില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ താരം ഡേവിഡ്‌ പ്ലാറ്റിനായിരുന്നു ദൗത്യം . കഴിഞ്ഞ സീസണില്‍ സ്‌പെയിന്‍കാരന്‍ ആന്റോണിയോ ലോപ്പസ്‌ ഹബാസിനും.
ഹബാസ്‌ പഠിച്ച പണി പതിനെട്ടും നോക്കിയട്ടും പൂനെ സിറ്റി നന്നായില്ല. ഇത്തവണ ഈ ദൗത്യം കിട്ടിയിരിക്കുന്നത്‌ മറ്റൊരു സ്‌പെയിന്‍കാരന്‍ മിഗുവേല്‍ മാര്‍ട്ടിനസ്‌ ഗോണ്‍സാലസിനും.
മറ്റൊരു സംസ്ഥാനത്തിനു കിട്ടാത്ത ഭാഗ്യമാണ്‌ മഹാരാഷ്ട്രയ്‌ക്ക്‌ . രണ്ടു ടീമുകളെ ഐ.എസ്‌.എല്ലില്‍ കളിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത്‌ മഹാരാഷ്ട്രയ്‌ക്കാണ്‌. മഹാരാഷ്ട്രയുടെ പ്രതിനിധികളായി പൂനെ സിറ്റിയും മുംബൈ എഫ്‌.സിയും ഉണ്ടെങ്കിലും ഗുണനിലവാരത്തില്‍ രണ്ടു ടീമുകളും രണ്ട്‌ ധ്രുവങ്ങളിലാണ്‌. ശിവ്‌ ഛത്രപതി ശിവാജി സ്റ്റേഡിയം ഹോം ഗ്രൗണ്ടായ പൂനെ സിറ്റി കട്ട മറാഠ ടീമാണെന്നു പറയാം. മൂംബൈ സിറ്റി എഫ്‌.സിക്ക്‌ ആകട്ടെ,. മുംബൈ നഗരത്തിന്റെ പളപളപ്പും ഉണ്ട്‌.
എന്തായാലും ഛത്രപതി ശിവജിയുടെ യുദ്ധവീര്യങ്ങള്‍ അവകാശപ്പെടുന്ന പുനെ സിറ്റിയുടെ ഓറഞ്ച്‌ ആര്‍മിക്ക്‌ ഇത്‌ മുന്നോട്ടു പോകാനുള്ള അവസാന അവസരമാണ്‌.അല്ലെങ്കില്‍ പൂനെ സിറ്റിയുടെ ആരാധകര്‍ മലക്കം മറിയും. അതുകൊണ്ടു തന്നെ ടീം മാനേജ്‌മെന്റ്‌ ഇത്തവണ പുതിയ കോച്ചിനെ തന്നെ ആദ്യം കണ്ടെത്തി. മുന്‍ സെര്‍ബിയന്‍ ദേശീയ താരം റാങ്കോ പോപോവിച്ചിനെ പരിശീലകനാക്കി. സ്‌പെയിന്‍,ജപ്പാന്‍, തായ്‌ലാന്റ്‌ , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ സാന്നിധ്യമറിയിച്ച പോപോവിച്ചിനോടൊപ്പം സഹപരിശീലകരായി സെര്‍ബിയയില്‍ നിന്നുള്ള വ്‌ളാദിക്ക ഗ്രുജിച്ചിനേയും സ്‌കോട്ട്‌ ലാന്റില്‍ നിന്നു്‌ പ്രഥ്യും റെഡ്ഡി, ക്രോയേഷ്യക്കാരന്‍ ഇവിക്ക ബാര്‍ബാനിച്ച്‌, ഗോള്‍കീപ്പര്‍ കോച്ച്‌ ആയി തുര്‍ക്കിയില്‍ നിന്നും അലി ഉസുന്‍ഹാസാനോഗുവിനെയും കൊണ്ടുവന്നു.
പരിശീലകരെ മുഴുവനും മാറ്റിയ പൂനെ സിറ്റി ടീമിന്റെ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മുന്നേറ്റ നിരയിലും അഴിച്ചുപണി നടത്തി. കഴിഞ്ഞ സീസണിലെ ടോപ്‌ സ്‌കോററായിരുന്ന മാഴ്‌സിലീഞ്ഞ്യോയെ ഡല്‍ഹി ഡൈനാമോസില്‍ നിന്നും റാഞ്ചി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത്‌ ഈ്‌സറ്റിന്റെ പടനയിച്ച എമിലിയാനോ അല്‍ഫാരോയെയും സ്വന്തമാക്കി. ബ്രസീലില്‍ നിന്നുള്ള ഡീഗോ കാര്‍ലോസും കൂടി എത്തിയതോടെ പൂനെയുടെ മുന്നേറ്റ നിര സമ്പന്നം. മധ്യനിരയിലും കളിക്കാരെ ലേലത്തില്‍ പൂനെ സിറ്റി ഉന്നമിട്ടിരുന്നു . ഡല്‍ഹിയുടെ മാര്‍ക്കോസ്‌ ടെബാറിനെയും പൂനെക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞു. അതോടൊപ്പം കഴിഞ്ഞ സീസണില്‍ പൂനെയ്‌ക്കു വേണ്ടി ശ്രദ്ധേയ പ്രകടനം നടത്തിയ ജോനാഥന്‍ ലൂക്കയെ ടീമില്‍ നിലനിര്‍ത്തിയതിനോടൊപ്പം മധ്യനിരയ്‌ക്ക്‌ ശക്തിപകരാന്‍ അര്‍ജനന്റീനയില്‍ നിന്നും റോബര്‍ട്ടീഞ്ഞ്യോ പുഗ്ലിയാരയെയും കൂടി സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളുടെ ലേലത്തില്‍ നിന്ന്‌ കീന്‍ ലൂയിസും ബല്‍ജിത്‌ സാഹ്‌്‌നിയും കൂടി വന്നതോടെ മധ്യനിരയും സമ്പന്നം. മിസോറാമില്‍ നി്‌ന്നുള്ള 21 കാരന്‍ ഐസക്ക്‌ വാന്‍മാല്‍സാവ്‌മിയ മധ്യനിരക്ക്‌ ചുറുചുറുക്കും നല്‍കും.
പ്രതിരോധനിരയിലാണ്‌ അല്‍പ്പം താരപ്പകിട്ട്‌ കുറവ്‌. സ്‌പാനീഷ്‌ താരം റാഫ ലോപ്പസ്‌, ക്രോയേഷ്യന്‍ ദാമിര്‍ ഗ്രിഗിച്ച്‌ എന്നവരോടൊപ്പം ഹര്‍പ്രീത്‌ സിംഗ്‌ , ഗുര്‍തേജ്‌ സിംഗ്‌, പവന്‍കുമാര്‍ , ലാല്‍ ചുവാന്‍മാവിയ എന്നീ ഇന്ത്യന്‍ താരങ്ങളും പ്രതിരോധഭിത്ത്‌ി ശ്‌ക്തമാക്കാന്‍ രംഗത്തുണ്ട്‌.
കഴിഞ്ഞ സീസണുമായി താരത്മ്യം ചെയ്‌താല്‍ ഇത്തവണ പൂന താരസമ്പന്നമാണ്‌.പക്ഷേ കളിക്കളത്തിലാണ്‌ ഈ താരനിരയുടെ ഗുണം ടീമിനും ലഭിക്കേണ്ടത്‌ . പൂനെ സിറഅറിക്ക്‌്‌ ശിവ്‌ ഛത്രപതി ശിവജി സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ 22നു ഡല്‍ഹി ഡൈനാമോസിനെയാണ്‌ എതിരിടേണ്ടത്‌.





പൂനെ സിറ്റി എഫ്‌.സി

ഇതുവരെ
2014: 14 മത്സരങ്ങളില്‍ നാല്‌ ജയം, നാല്‌ സമനില ആറ്‌ തോല്‍വി (ആറാം സ്ഥാനം) ടോപ്‌ സ്‌കോറര്‍ കോസ്‌റ്റാസ്‌ കാത്‌്‌സുവറാനിസ്‌(നാല്‌ ഗോള്‍), പരിശീലകന്‍: ഫ്രാങ്കോ കൊളംബിയ (ഇറ്റലി),
2015: 14 മത്സരങ്ങളില്‍ നാല്‌ ജയം, മൂന്നു സമനില, ഏഴ്‌ തോല്‍വി(എഴാം സ്ഥാനം), ടോപ്‌ സ്‌കോറര്‍മാര്‍ :കാലു ഉച്ചെ, അഡ്രിയാന്‌ മുട്ടു (നാല്‌ ഗോളുകള്‍ വീതം), പരിശീലകന്‍:ഡേവിഡ്‌ പ്ലാറ്റ്‌ (ഇംഗ്ലാണ്ട്‌
2016: 14 മത്സരങ്ങളില്‍ നാല്‌ ജയം, നാല്‌ സമനില, ആറ്‌ തോല്‍വി (ആറാം സ്ഥാനം), ടോപ്‌ സ്‌കോറര്‍ : ആനിബല്‍ സുര്‍ഡോ (അഞ്ച്‌ ഗോള്‍) ആന്റോണിയോ ലോപ്പസ്‌ ഹബാസ്‌ (സ്‌പെയിന്‍),

ടീം :
ഗോള്‍ കീപ്പര്‍മാര്‍: കമല്‍ജിത്‌ സിംഗ്‌ (1) , വിശാല്‍ കായിത്‌ (13), അനൂജ്‌ കുമാര്‍ (24),

പ്രതിരോധനിര: ഹര്‍പ്രീത്‌ സിംഗ്‌ (2), ഗുര്‍തേജ്‌ സിംഗ്‌ (3), റാഫ ലോപ്പസ്‌ (4), (െ 16), വയ്‌ന്‍ വാസ്‌ (14), സാര്‍തക്‌ ഗോലു (16), പവന്‍കുമാര്‍ (18), ലാല്‍ ചുവാന്‍മാവിയ (31), ദമിര്‍ ഗ്രിഗ്‌ (45),

മധ്യനിര: ആദില്‍ ഖാന്‍ (5), മാര്‍ക്കോസ്‌ ടെബാര്‍ (6), ജോനാഥന്‍ ലൂക്ക (7), റോബര്‍ട്ടീനോ പഗ്ലിയാര (8), ബല്‍ജിത്‌ സാഹ്‌്‌നി (12), രോഹിത്‌ കുമാര്‍ (18), മുഹമ്മദ്‌ ആഷിഖ്‌ (22), ജുവല്‍ രാജ (23), ഐസക്ക്‌ വാന്‍മാല്‍സാവ്‌മിയ (35),

മുന്നേറ്റ നിര:
എമിലിയാനോ അല്‍ഫാരോ (9), മാഴ്‌സിലീഞ്ഞ്യോ (10), കീന്‍ ലൂയിസ്‌ (19), ഡീഗോ കാര്‍ലോസ്‌ (20), അജയ്‌ സിംഗ്‌ (11), 

No comments:

Post a Comment

PHOTOS