Bengaluru FC won their first three points on the road as they edged past NorthEast United FC 1-0 in Guwahati’s Indira Gandhi Athletic Stadium on Friday evening with a goal from Miku. The win takes the Bangalore Blues to the top of the Indian Super League (ISL) table with nine points, enjoying a better goal difference than Chennaiyin FC who are also on the same number of points.
Joao de Deus opted to name an unchanged line-up from their previous win over Delhi Dynamos with Danilo Lopez leading the line.
ബെംഗ്‌ളുരു എഫ്.സി ജയത്തോടെ മുന്നില്‍
ബെംഗ്‌ളുരു എഫ്.സി 1 നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സി 0
ഗുവഹാട്ടി, ഡിസംബര്‍ 8 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബെംഗ്‌ളുരു എഫ്.സിയുടെ കുതിപ്പ് തുടരുന്നു.
ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗ്‌ളുരു എഫ്.സി പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ വെനിസ്വലയില്‍ നിന്നുള്ള മുന്‍നിരതാരം മിക്കുവിലൂടെ ബെംഗ്‌ളുരു എഫ്.സി. വിജയ ഗോള്‍ നേടി.
ഈ ജയത്തോടെ നവാഗതരായ ബെംഗ്‌ളുരു എഫ്.സി ഒന്‍പത് പോയിന്റോടെ മുന്നിലെത്തി. നാല് പോയിന്റോടെ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സി എഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് ഇന്നലെ ടീമില്‍ മാറ്റം ഒന്നും വരുത്തിയിരുന്നില്ല. എന്നാല്‍ ബെംഗ്‌ളുരു എഫ്.സി മൂന്നു മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നു രണ്ടു മത്സരങ്ങളില്‍ വിലക്ക് കിട്ടിയ ഗൂര്‍പ്രീത് സിംഗ് സന്ദുവിനു പകരം ലാല്‍തുമാവിയ റാല്‍ട്ടയും ലെനി റോഡ്രിഗസ് , ജുവാനിന്‍ എന്നിവര്‍ക്കു പകരം സുഭാഷിഷ് ബോസും ദിമാസ് ഡെല്‍ഗാഡയും ഇറങ്ങി.
ആറാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിന്റെ ഡാനിയേലോ ലോപ്പസിന്റെ വകയാണ് ആദ്യത്തെ ഗോള്‍ മുഖത്തെത്തിയ ആക്രമണം. ബെംഗ്‌ളുരുവിന്റെ ഗോള്‍ പോസ്‌റ്റ് കാത്തു സൂക്ഷിക്കാന്‍ എത്തിയ റാള്‍്‌ട്ടയ്‌ക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ ഡാനിയേലയുടെ ലോങ് റേഞ്ചറിനു കഴിഞ്ഞില്ല. ആദ്യ മിനുറ്റുകളില്‍ ബെംഗ്‌ളുരു എഫ്.സി കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിയുടെ നിഴലിലായിരുന്നു 21-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛെത്രിയുടെ വകയായിരുന്നു ബെംഗ്‌ളുരുവിന്റെ വകയായി നോര്‍ത്ത് ഈസ്‌റ്റിന്റെ ഗോള്‍ മുഖത്ത് എത്തിയ ആദ്യത്തെ ഷോട്ട്. ബോക്‌സിനകത്തു നി്‌ന്നുള്ള സുനില്‍ ഛെത്രിയുടെ ഡ്രൈവ് മലയാളി ഗോള്‍ കീപ്പര്‍ ടി.പി.രഹ്‌്‌നേഷ് തടുത്തു.
രണ്ട് ടീമുകളും ഷോട്ട് പാസുകളിലൂടെയാണ് മുന്നേറ്റങ്ങള്‍ക്കു ആസൂത്രണം നടത്തിക്കൊണ്ടിരുന്നത്.
നോര്‍ത്ത് ഈസ്‌റ്റിന്റെ മര്‍ച്ചീനോ, ഹോളിചരണ്‍ നാര്‍സറി, ഡാനിയേല എന്നിവരും ബെംഗ്‌ളുരുവിന്റെ സുനില്‍ ഛെത്രി, ഡെല്‍ഗാഡോ, എറിക് പാര്‍ത്താലു, മിക്കു എന്നിവരും നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. ബെംഗ്‌ളുരുവിന്റെ നീക്കങ്ങള്‍ പ്രധാനമായും സുനില്‍ ഛെത്രിയ്‌്‌ക്കും ഉദാന്ത സിംഗിനും പന്ത് എത്തിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
40 ാം മിനിറ്റില്‍ ഡാനേയേലയുടെ മറ്റൊരു ആക്രമണവും ബെംഗ്‌ളുരു അതിജീവിച്ചു. മാര്‍ച്ചീനോയില്‍ നി്‌ന്നും പന്തുമായി മുന്നേറിയ ഡാനേയേലയുടെ ഷോട്ട് ഫുള്‍ ലെങ്‌ത് ഡൈവിലൂടെ ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതി കടപ്പെട്ടിരിക്കുന്നത് ഇരുടീമുകളുടേയും ഗോള്‍കീപ്പര്‍മാരോടാണ്.
എന്നാല്‍ രണ്ടാം പകുതിയില്‍ കഥമാറി. നോര്‍ത്ത് ഈസ്‌റ്റിന്റെ ഗോളി ടി.പി.രഹ്നേഷിന്റ പിഴവിലാണ് ഗോള്‍ വന്നത്. രഹ്നേഷിന്റെ ലക്ഷ്യം തെറ്റിയ ഗോള്‍ കീക്ക് ഗോളിനു വഴിയൊരുക്കി. രഹ്നേഷിന്റെ പാസ് ജോസെ ഗോണ്‍സാല്‍വസിനെ ലാക്കാക്കി ആയിരുന്നുവെങ്കിലും പാസിനു ലക്ഷ്യം തെറ്റി. പന്ത് പിടിച്ചെടുത്ത ഉദാന്ത സിംഗ് മുന്നോട്ട് ഓടിവന്ന വെനിസ്വലന്‍ താരം മിക്കുവിനു നല്‍കി. പാടെ പതറിയ രഹ്‌്‌നേഷിനെ മറികടന്നു മിക്കു പന്ത് വലയിലാക്കി (1-0).
ഗോള്‍ നേടിയതോടെ ബെംഗ്‌ളുരു തന്ത്രം മാറ്റി. 67-ാം മിനിറ്റില്‍ സുനില്‍ഛെത്രിയ്‌ക്കു പകരം ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡര്‍ ലെന്നി റോഡ്രിഗസിനെയും എഡു ഗാര്‍ഷ്യക്കു പകരം ജൂവാനനെയും അവസാന നിമിഷങ്ങളില്‍ മിക്കുവിനു പകരം ബ്രോ ലിയോയെയും ഇറക്കി പ്രതിരോധം ശക്തമാക്കി. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് ഗോള്‍ മടക്കുക ലക്ഷ്യമാക്കി അഡില്‍സണു പകരം ലൂയിസ് അല്‍ഫോണ്‍സ പയസിനെയും നിര്‍മ്മല്‍ ഛെ്‌ത്രിയ്‌ക്കു പകരം ഗുരുസ്‌മ്രത് സിംഗിനെയും ഇറക്കി. അവസാന മിനിറ്റുകളില്‍ ബെംഗ്‌ളുരുവിന്റെ പകുതിയിലായിരന്നു കളി. പക്ഷേ നോര്‍ത്ത് ഈസ്‌റ്റിന്റെ ശ്രമങ്ങള്‍ ബെംഗ്‌ളുരു വിജയകരമായി തടഞ്ഞു അവസാന മിനിറ്റുകളില്‍ ഉജ്ജ്വല സേവുകളിലൂടെ ഗോള്‍ കീപ്പര്‍ റാല്‍ട്ടയും അവസരത്തിനൊത്തുയര്‍ന്നു.
ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ നിര്‍മ്മല്‍ ഛെത്രി, ബെംഗ്‌ളുരു എഫ്.സിയുടെ ജോണ്‍ ജോണ്‍സണ്‍,.ഹര്‍മന്‍ജോത് കാബ്ര എന്നിവരും രണ്ടാംപകുതിയില്‍ റീഗന്‍സിംഗ് , അഡില്‍സണ്‍, ലൂയിസ് അല്‍ഫോണ്‍സ (നോര്‍ത്ത് ഈസ്‌റ്റ് ) എന്നിവരും മഞ്ഞക്കാര്‍ഡ് വാങ്ങി.
രണ്ടു ടീമുകള്‍ക്കും ഇനി എവേ മത്സരങ്ങളിലാണ് കളിക്കേണ്ടത്. ബെംഗ്‌ളുരു എഫ്.സി ഇനി 14 നു പൂനെ സിറ്റി എഫ്.സിയേയും നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് 15നു കേരള ബ്ലാസറ്റേഴ്‌സിനെയും നേരിടും
Bengaluru substitutes: Alwyn George, Toni Dovale, Lenny Rodrigues, Zohmingliana Ralte, Calvin Abhishek, Braulio Nobrega, Juanan.
Bengaluru XI: Lalthuammawia Ralte (GK); Harmanjot Khabra, John Johnson, Rahul Bheke, Subhasish Bose; Erik Paartalu, Dimas Delgado, Edu Garcia; Udanta Singh, Miku, Sunil Chhetri (C).
NorthEast United substitutes: Lalrempuia Fanai, Lalrindika Ralte, Sushil Meitei, Ravi Kumar, Luis Alfonso, Gursimrat Singh, Martin Diaz.
NorthEast United XI: Rehenesh TP (GK), Nirmal Chettri, Jose Goncalves (C), Sambinha, Reagan Singh; Seiminlen Doungel, Adilson Goiano, Rowllin Borges, Marcinho, Halicharan Narzary; Danilo Lopes.
Hello and welcome to the live coverage of the match between NorthEast United FC and Bengaluru FC. The face-off will kick-start at 8:00 PM at Guwahati's Indira Gandhi Athletic Stadium.