കോറോമിനാസിനു വീണ്ടും ഹാട്രിക്
ഗോള്‍ മഴയില്‍ ഗോവയ്‌ക്കു ജയം
എഫ്.സി.ഗോവ 5 കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. 2
ഗോവ,ഡിസംബര്‍ 9 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്.സി.ഗോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.
കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം മിനിറ്റില്‍ നെതര്‍ലാന്‍ഡില്‍ നിന്നുള്ള മുന്‍നിര താരം മാര്‍ക്ക് സിഫിനിയോസിലൂടെ മുന്നിലെത്തി. തിരിച്ചടിച്ച ഗോവയുടെ സമനില ഗോളും (9-ാം മിനിറ്റില്‍) രണ്ടാം ഗോളും (18-ാം മിനിറ്റില്‍) സ്‌പാനീഷ് താരം മാനുവല്‍ ലാന്‍സറോട്ടി വലയിലേത്തിച്ചു. കേരള ബ്ലാസറ്റേഴ്‌സിനെ ജാക്കിചാന്ദ് സിംഗ് (31-ാം മിനിറ്റില്‍) ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവ മറ്റൊരു സ്‌പാനീഷ് താരം ഫെറാന്‍ കോറോമിനാസിന്റെ ഹാട്രിക്കിലൂടെ (48, 51, 55 മിനിറ്റില്‍) 5-2നു ബഹുദൂരം മുന്നിലെത്തി.
രണ്ടാമത്തെ ഹാട്രിക് ഗോള്‍ വര്‍ഷത്തോടെ കോറോമിനാസിന്റെ അക്കൗണ്ടില്‍ ഏഴ് ഗോളുകളും രണ്ട് അസിസറ്റുകളും കുറിക്കപ്പെട്ടു. കോറോമിനാസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
ഈ ജയത്തോടെ എഫ്.സി ഗോവ നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. മൂന്നു പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.
എഫ്.സി.ഗോവ ഇന്നല വി്‌ന്നിങ്ങ് കോംബനീഷന്‍ നിലനിര്‍ത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു മാറ്റം മാത്രം വരുത്തി. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ സി.കെ.വിനീതിനു പകരം മിഡ്‌ഫീല്‍ഡില്‍ മിസോറാം താരം ലോക്കന്‍ മെയ്‌തിയെ ഇറക്കി. ഇയാന്‍ ഹ്യൂമിനു സബ്‌സറ്റിറ്റൂട്ട് ബെഞ്ചില്‍ പോലും സ്ഥാനം നല്‍കിയിരുന്നില്ല.
കളിയുടെ തുടക്കത്തില്‍ നാലാം മിനിറ്റില്‍ തന്നെ ബെര്‍ബതോവിനു പരുക്കേറ്റത് ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. പകരം മിലന്‍ സിംഗിനെ കൊണ്ടുവരേണ്ടി വന്നു.
ആത്മവിശ്വാസം നഷ്ടപ്പെട്ട കേരള ബ്ലാസറ്റേഴ്‌സ അപ്രതീക്ഷതമായി ആദ്യ ഗോള്‍ നേടി. പ്രത്യാക്രമണം ആണ് ഗോളിനു വഴിയൊരുക്കിയത്. ജാക്കി ചന്ദ് ഗോവന്‍ കളിക്കാര്‍ക്കു മുകളിലൂടെ ഇട്ടുകൊടുത്ത പന്ത് ഇടതുകാല്‍ കൊണ്ടു കോരിയെടുത്ത മാര്‍ക്കസ് സിഫിനിയോസ് വലം കാലനടിയിലൂടെ വലകുലുക്കി(1-0).
ഏഴാം മിനിറ്റില്‍ 20 കാരന്‍ സിഫിനിയോസിന്റെ ഗോളില്‍ മുന്നിലെത്തിയ കേരള ബ്ലാസറ്റേഴ്‌സിന്റെ ആഹ്ലാദത്തിനു കേവലം രണ്ട് മിനിറ്റിന്റെ ആയുസേ ഉണ്ടായുള്ളു. നാരായണ്‍ ദാസിന്റെ ഫ്‌ളാഗ് കോര്‍ണറിനു സമീപത്തു നിന്നും നീട്ടിക്കൊടുത്ത ഔട്ട് സ്വിങര്‍ ക്രോസ് മാനുവല്‍ ലാന്‍സെേറാട്ടി ബ്ലാസറ്റേഴ്‌സ് റാച്ചബുക്കയ്‌ക്കു കുത്തിയകറ്റാന്‍ അവസരം നല്‍ കാതെ നെറ്റിലെത്തിച്ചു (1-1).
ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞക്കടലിനു മീതെ ഗോവയുടെ നീലക്കടല്‍ ആഞ്ഞടിക്കുകയായിരുന്നു. 19 ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ പോള്‍ റച്ചുബുക്കയുടെ പിഴവിലാണ് ഗോവന്‍ ഗോള്‍. പോള്‍ റച്ചുബുക്ക പന്ത് നേരെ മുന്നില്‍ നിന്ന ലാന്‍സറോട്ടിയെയും കോറോയെയും കണക്കിലെടുക്കാതെ മുന്നേലേക്ക് ഇട്ടുകൊടുത്ത പന്ത് കോറോ തട്ടിയെടുത്തു ലാന്‍സറോട്ടിയ്‌ക്കു നല്‍കി അതോടെ നിയന്ത്രണം തെറ്റിയ ബ്ലാസ്‌റ്റേഴ്‌സിന്റെ അരാത്ത ഇസുമി, സന്ദേശ് ജിങ്കന്‍ എന്നിവരെയും ഡ്രിബിള്‍ ചെയ്‌തു നെറ്റിലേക്ക് നിറയൊഴിച്ചു (2-1).
ഗോവയുടെ ആഹ്ലാദവും നീണ്ടുനിന്നില്ല. 31 ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില കണ്ടെത്തി. മിലന്‍ സിംഗ്- ജാക്കി ചന്ദ് സിം്‌ഗ് കൂട്ടുകെട്ടാണ് ഗോള്‍ ഒരുക്കിയത്. ഗോവന്‍ പ്രതിരോധത്തിന്റെ പിഴവില്‍ പന്ത് തട്ടിയെടുത്ത മിലന്‍ സിംഗ് ഗോവന്‍ പ്രതിരോധനിരയിലൂടെ ഊളയിട്ടു ജാക്കി ചന്ദ് സിംഗിനു കൊടുത്തു. ജാക്കി ചന്ദ് സിംഗിനെ തടയുവാന്‍ മുന്നിലേക്കു വന്ന ഗോവന്‍ ഗോളി ലക്ഷികാന്ത് കട്ടിമണിയെയും നിസഹായനാക്കി ജാക്കി ചന്ദ് സിംഗ് ഗോള്‍ നേടി (2-2).
ആദ്യ അരമണിക്കൂറിനകം നാല് ഗോളുകള്‍ വന്ന മത്സരത്തില്‍ രണ്ടു ടീമുകളും ഗോള്‍ മാത്രം ലക്ഷ്യമാക്കി എണ്ണയിട്ട യന്ത്രം പോലെ കളച്ചു. ആദ്യപകുതിയില്‍ ര്‌ണ്ടു ടീമുകള്‍ക്കും ര്‌ണ്ട് കോര്‍ണറുകള്‍ വീതം ലഭിച്ചു ബ്ലാസറ്റേഴ് സിന്റെ പെസിച്ചും ഗോവയുടെ അഹമ്മദ് ജാഹോയും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് വാങ്ങി.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഗോവ വീണ്ടും മുന്നില്‍ . കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ കോറോമിനാസും ഗോള്‍പട്ടികയില്‍ സ്ഥാനം പിടിച്ചു. 48 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും വന്ന ത്രൂ ബോള്‍ സ്വീകരിച്ച കോറോമിനാസ് ജിങ്കനും പെസിച്ചിനും ഇടയിലൂടെ കുതിച്ചു വലയിലേക്കു നിറയൊഴിച്ചു (3-2). ഗോവയുടെ ഗോള്‍ ദാഹം എന്നിട്ടും ശമിച്ചില്ല. കോറോമിനാസ് വീണ്ടും ഗോള്‍ നേടി. 51 -ാം മിനിറ്റില്‍ കോറോ ആദ്യ ഗോളിന്റെ റീപ്ലേ പോലെ ത്രൂ പാസില്‍ ജിങ്കനെയും പെസിച്ചോിനും ഇടയിലൂടെ കടന്നു ബ്ലാസറ്റേഴ്‌സ് ഗോളിയുടെ തെലയ്‌ക്കുമകളിലൂടെ പന്ത് ചിപ്പ് ചെയ്‌തിട്ടു (4-2).
ആര്‍ത്തിരമ്പിയ ഗോവന്‍ ആക്രമണത്തിനു മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഛിന്ന ഭിന്നമായി. 55 -ാം മിനിറ്റില്‍ കോറോ ഹാട്രിക് തികച്ചു. കൗണ്ടര്‍ അറ്റാക്കില്‍ ക്ലിയറിങ്ങില്‍ വരുത്തിയ പിഴവാണ് കോറോയുടെ ഈ സീസണിലെ രണ്ടാമത്തെ ഹാട്രിക്കിനു വഴിയൊരുക്കിയത്. പെസിച്ചിനെ മറികടന്നു കുതിച്ച മാനുവല്‍ ലാന്‍സറോട്ടിയുടെ പാസ് തളികയില്‍ വെച്ചതുപോലെയാണ് കോറോയിലെത്തിയത്. കൈവശം വന്ന പാസ് ഗോള്‍വലയത്തേലേക്കു തട്ടിയിടേണ്ട ആവശ്യം മാത്രമെ കോറോമിനാസിനുണ്ടായുള്ളു.(5-2).
85-ാം മിനിറ്റില്‍ സിഫിനിയോസിന്റെ പാസില്‍ പെക്യൂസന്റെ കൂറ്റനടി കട്ടിമണി ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. 87-ാം ബ്ലാസറ്റേഴ്‌സിന്റെ വീണ്ടും ഗോള്‍ നേടാനുള്ള ശ്രമം സിഫിനിയോസിന്റെ ആദ്യശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. റീബൗണ്ടില്‍ പെ്‌ക്യൂസന്റെ ഷോട്ട് ഗോവന്‍ കളിക്കാരുടെ ഭിത്തിയില്‍ തട്ടി അവസാനിച്ചു. കേരള ബ്ലാസറ്റേഴ്‌സിന്റെ ഗോള്‍നേടാനുള്ള ശ്രമങ്ങള്‍ അവസാന മിനുറ്റുകളെ മുള്‍മുനയില്‍ നിര്‍ത്തി. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോവയുടെ പകരക്കാരന്‍ പ്രണോയിയുടെ ലോങ് റേഞ്ചറും അകന്നുപോയതോടെ ഗോവ 5-2 ജയത്തോടെ കളി അവസാനിപ്പിച്ചു.
ആദ്യ എവേ മാച്ചില്‍ തോറ്റ കേരള ബ്ലാസറ്റേഴ്‌സ് ഇനി ഡിസംബര്‍ 15നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനേയും എഫ്.സി.ഗോവ ഡിസംബര്‍ 16നു എവേ മാച്ചില്‍ ഡല്‍ഹി ഡൈനാമോസ് എഫ്.സിയെയും നേരിടും.
ISL 2017: FC GOA 5-2 KERALA BLASTERS FC: COROMINAS' SECOND HAT-TRICK IN A ROW PUTS KERALA BLASTERS TO THE SWORD
The Gaurs move atop the standings at the end of the fourth round of matches in the Indian Super League (ISL) with their third victory in four games.
Another hat-trick by Coro (47', 51', 54') after the one against Bengaluru FC last week and a double by Manuel Lanzarote (9', 18') sandwiched by Markos Sifneos (7') and Jackichand Singh's (30') strikes for the visitors was enough for FC Goa to overcome Kerala Blasters 5-2 at the Fatorda stadium.